എൻ കാതലെ: ഭാഗം 86

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"ദത്തൻ ഇന്നലെ എപ്പോഴാ മുത്തശി വന്നത് " " എന്താ .. ദേവന്റെ കാര്യമാണോ മോൾ ചോദിക്കുന്നേ " " ആഹ് മുത്തശ്ശി " " അതിന് അവൻ ഇന്നലെ വന്നിട്ടില്ലാലോ മോളേ" മുത്തശി പറഞ്ഞത് കേട്ട് വർണ ഒന്ന് ഞെട്ടി " ഇല്ല മുത്തശി . അവൻ വന്നിരുന്നു. " " ഈ കുട്ടി ഇതെന്താെക്കെയാ പറയുന്നേ. ദേവൻ വന്നാ ഞാൻ അറിയാതെ ഇരിക്കുമോ . മോള് വല്ല സ്വപ്നവും കണ്ടതായിരിക്കും " മുത്തശി ചിരിയോടെ പറഞ്ഞ് തന്റെ ജേലികൾ ചെയ്യാൻ തുടങ്ങി. " ഇനി ശരിക്കും സ്വപ്നം ആയിരുന്നോ " വർണയും സ്വയം ഒന്ന് ആലോചിച്ചു. * വർണ്ണ രാവിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് മുത്തശ്ശിയെ അടുക്കളയിൽ കുറച്ചുനേരം സഹായിച്ചു. പണികളെല്ലാം തീർന്നപ്പോൾ അവൾ പതിയെ മുറ്റത്തേക്ക് ഇറങ്ങി . "ദത്തനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് .അവൻ ശരിക്കും ഇന്നലെ വന്നോ. അതോ തനിക്ക് തോന്നിയത് ആണോ ." എത്ര ആലോചിച്ചിട്ടും വർണയ്ക്ക് മനസ്സിലാക്കുന്നുണ്ടായിരുന്നില്ല. അവൾ നേരെ റൂമിലേക്ക് വന്നു. ചാർജിന് ഇട്ടിരുന്ന ഫോൺ എടുത്തു ദത്തന്റെ നമ്പറിലേക്ക് വിളിച്ചു എങ്കിലും അവൻ കോൾ എടുക്കുന്നില്ല . അവൾ ഫോണും കയ്യിൽ പിടിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് വന്നു. ഒന്ന് ആലോചിച്ചതിന് ശേഷം അവൾ പാർത്ഥിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു . "എന്താ മോളെ " കോൾ എടുത്തതും പാർത്ഥി ചോദിച്ചു - " എട്ടൻ ഇന്ന് സ്റ്റേഷനിൽ പോയില്ലേ." " ഇല്ല .ഇന്നലെ ഒരുപാട് ദൂരം യാത്ര ചെയ്തു വന്നതല്ലേ .അതുകൊണ്ട് ഇന്ന് ലീവ് ആണ് . എന്തേ "

"ഒന്നൂല്ല ഞാൻ വെറുതെ വിളിച്ചതാ . " "അങ്ങനെ ഒരു കാര്യവും ഇല്ലാതെ വെറുതെ വിളിക്കോ "അവൻ ചിരിയടക്കാൻ ഒരുപാട് പാടുപെട്ടു . ദത്തനെ അന്വേഷിച്ചുള്ള വിളി ആണെന്ന് പ്രാർത്ഥിക്കും മനസ്സിലായിരുന്നു. എന്നാൽ അത് അവൻ പുറത്തു കാണിച്ചില്ല . "വീട്ടിൽ എല്ലാവർക്കും സുഖമാണോ . ശിലുവിന് എങ്ങനെയുണ്ട്. " " ഇപ്പോ കുഴപ്പമൊന്നുമില്ല. എല്ലാവരും സുഖമായി ഇരിക്കുന്നു "പാർത്ഥി "ഭദ്രയും ശിലുവും ക്ലാസ്സിൽ പോയോ " "ആഹ് പോയി " "ദച്ചു എട്ടത്തിയും രാഗേട്ടനും ജോലിക്ക് പോയോ " " അവർ രാവിലെ പോയി " "ശ്രീരാഗ് എട്ടനും , നിമ്മി ചേച്ചിയും പാർവതി ചേച്ചിയും ചെറിയമ്മയും മുത്തശ്ശിയും അമ്മയും ഒക്കെ അവിടെ ഇല്ലേ " "ആഹ് ഉണ്ടല്ലോ. അവര് എവിടെ പോവാനാ താഴെ കാണും " " പപ്പയും ചന്ദ്രശേഖരൻ അങ്കിളും ചെറിയച്ഛനും ഓഫീസിൽ പോയോ " "എന്റെ കുട്ടി ...🤦‍♂️ നിനക്ക് എന്താ വേണ്ടത്. ഇത് ചോദിക്കാൻ ആണോ നീ വിളിച്ചേ " പാർത്ഥി ചോദിച്ചതും വർണ ഒന്നു പരുങ്ങി. "അത്. അത് പിന്നെ ... ദത്തൻ ... അവൻ അവിടെ ഉണ്ടോ " "ആഹ് അവൻ റൂമിൽൽ കാണും . എന്തേ " " അവൻ ഇന്നലെ രാത്രി പുറത്തെവിടെയെങ്കിലും പോയോ " "അറിയില്ല. ഞാൻ ഇന്നലെ ക്ഷീണം കാരണം നേരത്തെ ഉറങ്ങി. എന്തേ " "ഏയ് ഒന്നുമില്ല .എന്നാ ഞാൻ കോൾ കട്ട് ചെയ്യട്ടെ " വർണ "വർണ്ണ ഫുഡ് കഴിച്ചോ " "ആ കഴിച്ചു " " എന്നാ ശരി . വച്ചോ .എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക് " " ശരിയേട്ടാ " അത് പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു. " ഇനി ഞാൻ ആരോടാ ചോദിക്കുക "

അവൾ ഓരോന്ന് ആലോചിച്ചു ബാൽക്കണിയിൽ തന്നെ നിന്നു . ** ഫോൺ കട്ട് ചെയ്തു ബെഡിലേക്ക് ഇട്ട് പാർത്ഥി തൻ്റെ സ്റ്റേഷനിലെ ഫയലുകൾ നോക്കാൻ തുടങ്ങി . ചാരി ഇട്ട ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൻ തല തിരിച്ച് പിന്നിലേക്ക് നോക്കി. " എന്താടാ " ദത്തന്റെ നിൽപ്പ് കണ്ട് ഫയലിൽ നോക്കിക്കൊണ്ട് തന്നെ പാർത്ഥി ചോദിച്ചു . "അത് അത് പിന്നെ ... നീ എനിക്ക് ഒരു ഹെൽപ്പ് ചെയ്യോ .." " എടാ"₹#"? മോനെ ഇന്നലത്തെ പോലെ മതിലു ചാടാനാണ് വിളിക്കുന്നത് എങ്കിൽ എൻ്റെ കയ്യിൽ ഉള്ളത് നീ വാങ്ങും . ഇന്നലെ തന്നെ നിന്നെ ഒന്ന് സഹായിക്കാൻ വന്നതിന് എൻ്റെ നടുവൊടിഞ്ഞു. ഇനി സഹായം എന്ന ഒരു വാക്ക് ചോദിച്ചു നീ എൻ്റെ റൂമിന്റെ പടി കയറരുത് " "എടാ പാർത്ഥി ഇത് അത്ര റിസ്കുള്ള കാര്യമല്ല .നീ എൻറെ കൂടെ ഒരു ഹെൽപ്പർ ആയിട്ട് നിന്നാ മതി " "എന്താ ... നീ ആദ്യം കാര്യം പറ. എന്നിട്ട് ആലോചിക്കാം. ഹെൽപ്പർ ആവണോ വർക്കർ ആവണോ എന്ന് " "അത് ....എന്റെ .." "നിന്റെ " "എന്റെ റൂം ഒന്ന് ക്ലീൻ ചെയ്യാൻ " " പ്ഫാ...അവന്റെ ഒരു റൂം ക്ലീൻ ചെയ്യൽ. ഇന്നലെ അതൊക്കെ ഒറ്റയ്ക്ക് വലിച്ചുവാരി ഇടുമ്പോ ഒറ്റയ്ക്ക് ക്ലീൻ ചെയ്യേണ്ടിവരും എന്ന ബോധം ഉണ്ടായിരുന്നില്ല നിനക്ക് " "അത് പിന്നെ ഞാൻ ഒരു ഓളത്തിനുവേണ്ടി ... ഈ സിനിമയിലൊക്കെ അങ്ങനെയാണല്ലോ "

" ദേ എൻ്റെ വായിൽ ഇരിക്കണത് കേൾക്കണ്ടെങ്കിൽ ഇറങ്ങി പോകാൻ നോക്ക് " "എടാ ഒന്നു വാടാ .ആ റൂം ഇനി വൃത്തിയാക്കാതെ യൂസ് ചെയ്യാൻ പറ്റില്ല. അതാ ..." " മോൻ അങ്ങ് ഒറ്റയ്ക്ക് വൃത്തിയാക്കിയാൽ മതി. ഇന്നലെ എന്തായിരുന്നു ഒരു ഓസ്കാർ ആക്ടിങ് .നിന്റെ ആ ഡയലോഗ് എന്തായിരുന്നു .ഓർമയില്ലല്ലോ പുല്ല്... എന്തായാലും ...ഭയങ്കര ഓവർ ആയിരുന്നു " "" പൊക്കോട്ടെ ...ഞാനവളോട് ഒരേയൊരു കാര്യം മാത്രമേ ചെയ്യരുത് എന്ന് പറഞ്ഞിട്ടുള്ളു. എന്നിട്ടും അവൾ എൻറെ വാക്കിന് ഒരു പുല്ലുവില തന്നോ . എല്ലാവരുടെയും മുന്നിൽ വെച്ച് വീണ്ടും വീണ്ടും പിന്നെ തോൽപ്പിക്കുകയല്ലേ ചെയ്തത്. മടുത്തു ഈ നശിച്ച ജീവിതം ... ആ ഡയലോഗ് ആണോടാ ...ഞാൻ കുറച്ച് ഒറിജിനാലിറ്റി തോന്നാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത് " " അവന്റെ ഒരു ഒർജിനാലിറ്റി .മോൻ പോകാൻ നോക്ക് എനിക്ക് കുറച്ച് വർക്ക് ഉണ്ട് "അവൻ വീണ്ടും ഫയൽ നോക്കാൻ തുടങ്ങി. "അപ്പോ നിനക്ക് എന്നെ സഹായിക്കാൻ പറ്റില്ല അല്ലേ " "ഇല്ല " പാർത്ഥി തറപ്പിച്ചു പറഞ്ഞു . "അത്രയ്ക്കായോ ...ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം "അതു പറഞ്ഞു ദത്തൻ പുറത്തേക്കു നടന്നു. " ഡാ .." പാർത്ഥി ചെയറിൽ നിന്നും എണീറ്റ് അവൻ്റെ അടുത്തേക്ക് വന്നു . "സോറി ഒന്നും വേണ്ട .ഞാൻ ക്ഷമിച്ചിരിക്കുന്നു. " തൻറെ പിന്നാലെ വന്നാ പാർത്ഥിയെ നോക്കി ദത്തൻ പറഞ്ഞു. "അയ്യടാ :... അതിന് ആരാ സോറി പറയുന്നേ. ഇത് വേറെ കാര്യമാ " അതു പറഞ്ഞ പാർത്ഥി ചുറ്റും ഒന്ന് നോക്കി .

ശേഷം ദത്തനോട് പതിയെ പറഞ്ഞു. " നിന്റെ കെട്ടിയോള് കുറച്ചു മുൻപേ എന്നേ വിളിച്ചിരുന്നു " "ആര് വർണ്ണയോ " "അല്ലാതെ നിനക്ക് വേറെ കെട്ട്യേൾ ഉണ്ടോ " "എടാ ഒരു അവസരം കിട്ടുമ്പോൾ നീ വല്ലാതെ ഗോളടിക്കാൻ നോക്കണ്ട . കാര്യം പറ എന്തിനാ അവൾ വിളിച്ചത്. " " നീ അവിടെ വന്നിരുന്നോ എന്നറിയാൻ " " എന്നിട്ട് നീ എന്താ പറഞ്ഞേ." " എനിക്കറിയില്ല എന്ന് പറഞ്ഞു. അല്ലാതെന്തു പറയാൻ .എന്തിനാടാ അതിനെ ഇങ്ങനെ സങ്കടപ്പെടുത്തുന്നേ.നിനക്ക് പറഞ്ഞുകൂടെ എല്ലാം ആക്ടിങ് ആണെന്ന് " "വേണ്ട... എന്തൊക്കെ പറഞ്ഞാലും അവൾ എന്നോട് കള്ളം പറഞ്ഞില്ലേ . കുറച്ച് സങ്കടപ്പെടട്ടേ. ഇതിനെക്കുറിച്ച് സമയമാകുമ്പോൾ ഞാൻ തന്നെ എല്ലാം പറയാം" "ഇത് എവിടുത്തെ ന്യായമാ ദേവാ. മനുഷ്യന്മാർ ആയാൽ ഒന്ന് രണ്ടു കള്ളം ഒക്കെ പറഞ്ഞു എന്നു വരും. അതിന് ഇങ്ങനെയൊക്കെ ശിക്ഷിക്കണോ " മറുപടിയായി ദത്തൻ ഒന്നു പുഞ്ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു . "ഇനി രാത്രി മതിൽ ചാടാൻ മോൻ കൂട്ടിന് വേറെ ആരെങ്കിലും വിളിച്ചാൽ മതി ഞാൻ വരില്ല . "റൂമിലേക്ക് പോകുന്നു ദത്തനെ നോക്കി പിന്നിൽ നിന്നും പാർത്ഥി വിളിച്ചുപറഞ്ഞു. " നീ വരും ...വന്നിരിക്കും ..." "ഇല്ല മോനേ . ഞാൻ വരില്ല " "നീ കല്യാണ ആലോചനയുമായി ചെല്ലുമ്പോൾ അതും എൻ്റെ കുടുംബത്തിൽ നിന്നും ആകുമ്പോൾ ആമിയുടെ അമ്മ ആദ്യം അഭിപ്രായം ചോദിക്കുന്നത് എന്നോട് ആയിരിക്കും.

അപ്പോൾ പയ്യൻ കള്ളുകുടിയനും തെമ്മാടിയും അതിനേക്കാളുപരി കൈക്കൂലി വാങ്ങിക്കുന്നവൻ ആയിരിക്കും എന്നൊക്കെ പറഞ്ഞാ അവര് പെണ്ണ് തരില്ല. അല്ലേടാ പാർത്ഥി " ദത്തൻ അതു പറഞ്ഞതും പാർത്ഥിയുടെ മുഖഭാവം തന്നെ മാറി. " പറയടാ തരുമോ ഇല്ലയോ .നീയാണെങ്കിൽ നിന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കുമോ " ദത്തൻ വീണ്ടും ചോദിച്ചു. "ചതിക്കല്ലേ ടാ .ഞാൻ എത് നരകത്തിലേക്ക് ആണെങ്കിലും നിന്റെ കൂടെ വരാം പോരേ " "അതാണ്... എന്റെ പാർത്ഥി മോൻ അങ്ങനെ വഴിക്ക് വാ. അപ്പോ രാത്രി കാണാം "അതു പറഞ്ഞു ദത്തൻ തൻ്റെ റൂമിലേക്ക് കയറിപ്പോയി .പാർത്ഥി അവൻ റൂമിലേക്കും പോയി. * രാത്രി വർണ ഭക്ഷണം കഴിച്ച് റൂമിലേക്ക് വന്നു. അവൾ ഇന്നലത്തെ പോലെ ബാൽക്കണിയിൽ വന്നു. "ഇന്ന് എന്തായാലും ഉറപ്പിക്കണം ദത്തൻ ശരിക്കും വന്നോ അതോ എനിക്ക് തോന്നിയതാണാേ എന്ന് . പക്ഷേ അവൻ വന്നിട്ടുണ്ടെങ്കിൽ മുത്തശി അറിയുമായിരുന്നു. മാത്രമല്ലാ ധ്രുവിയേട്ടന്റെ സംസാരത്തിൽ നിന്ന് ദത്തൻ ഇന്നലെ ഇവിടെ വന്നതായി തോന്നുന്നില്ല. ഇനി ഇവർ രണ്ടു പേരും അറിയാതെ വരണം എങ്കിൽ വല്ല മതിലും ചാടേണ്ടി വരും. " അവൾ തമാശയിൽ പറഞ്ഞ് സ്വയം തലക്കിട്ട് കൊട്ടി റൂമിലേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓർമയിൽ അവൾ തിരിച്ച് ബാൽക്കണിയിലേക്ക് തന്നെ വന്നു. തന്റെ റൂമിന്റെ താഴേ ഭാഗത്തേക്ക് നോക്കി. താഴേ നിലയിലെ ഓട് വഴി മുകളിലെ ബാൽക്കണിയിലേക്ക് കയറാൻ എളുപ്പം ആണ്.

താൻ ആണെങ്കിൽ ഇന്നലെ ബാൽക്കണി ഡോർ അടച്ചിട്ടില്ലായിരുന്നു. ഇനി ഇത് വഴി ആയിരിക്കുമോ. പക്ഷേ ഈ വലിയ മതിൽ അവൻ എങ്ങനെ ചാടി കിടക്കും സാധാരണയുള്ള മതിലുകളെക്കാൾ ഉയരത്തിലാണ് ഈ തറവാട്ടിലെ മതിൽ. അതുകൊണ്ട് അത് ചാടി വരാൻ അല്പം ബുദ്ധിമുട്ട് തന്നെയാണ്. എങ്കിലും തനിക്ക് വേണ്ടി ഇതല്ലാ ഇതിന് അപ്പുറവും ദത്തൻ ചെയ്യും എന്ന് അവൾക്കും അറിയാം. തനിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന ദത്തൻ എന്തുകൊണ്ട് തന്നോട് ദേഷ്യം കാണിക്കുന്നു. എന്തിന് തറവാട്ടിൽ നിന്നും പുറത്താക്കി എന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുണ്ടായിരുന്നില്ല. വർണ കുറച്ച് കഴിഞ്ഞ് റൂമിലേക്ക് വന്നു. ബെഡിൽ വന്ന് ബാൽക്കണിയിലേക്ക് നോക്കി കിടന്നു. സമയം കടന്നു പോകുന്തോറും ഉറക്കം കൊണ്ട് അവളുടെ കണ്ണ് പതിയെ അടഞ്ഞ് പോവാൻ തുടങ്ങിയിരുന്നു പെട്ടെന്ന് ബാൽക്കണിയിൽ ഒരു നിഴലനക്കം തോന്നിയതും വർണ കണ്ണു വലിച്ചു തുറന്നു. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ അത് ദത്തൻ ആണെന്ന് അവൾക്ക് മനസിലായിരുന്നു. വർണ ഒന്നും അറിയാത്ത പോലെ കണ്ണടച്ച് കിടന്നു. ദത്തൻ പതിയെ ബാൽക്കണിയിലെ ഡോർ ചാരി അവളുടെ അരികിൽ വന്നു കിടന്നു. ദത്തൻ അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ വച്ചു അവളുടെ അരികിൽ കിടന്നു. അവന് മുഖം കാണാതിരിക്കാൻ വർണ വേണം എന്ന് വച്ച് തിരിഞ്ഞ് കിടന്നു.

"അങ്ങനെ എന്നേ വഴക്ക് പറഞ്ഞ് സങ്കടപ്പെടുത്തീട്ട് രാത്രി വന്ന് നീ എന്റെ മുഖം കണ്ട് സുഖിക്കണ്ടാ " വർണ മനസിൽ പറഞ്ഞു. ദത്തൻ ബെഡിൽ എഴുന്നേറ്റ് ഇരുന്ന ശേഷം അവളെ ഉണർത്താത്ത രീതിയിൽ പതിയെ ഒന്ന് ഉയർത്തി തനിക്ക് ഏതിരെയായി തിരിച്ച് കിടത്തി. ശേഷം അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ച് കിടന്നു. "ഇത്രക്കും സ്നേഹമുണ്ടായിരുന്നിട്ടും എന്തിനാ ദത്താ എന്നോട് ഈ പിണക്കം. എന്താ എന്നോട് മിണ്ടാത്തത്. എന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തെ " വർണ ഇടർച്ചയോടെ ചോദിച്ചു. അവൾ ഉറങ്ങിയിട്ടില്ലാ എന്ന് മനസിലായതും ദത്തൻ ഒന്ന് വിറച്ചു പോയി. അത് വർണക്കും മനസിലായി. " ഞാൻ ചോദിച്ചതിന് ഉത്തരം പറ ദത്താ" അവന്റെ ഭാഗത്ത് മൗനം മാത്രമാണ് എന്ന് മനസിലായതും വർണ അവന്റെ കൈകുള്ളിൽ നിന്നും എണീറ്റ് മാറാൻ ശ്രമിച്ചു എങ്കിലും ദത്തൻ അതിന് സമ്മതിക്കാതെ തന്റെ നെഞ്ചിലേക്ക് അടക്കി പിടിച്ച് തന്നെ കിടന്നു. ദത്തന്റെ ആ മൗനം വർണയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അത് ചെറിയ കരച്ചിൽ ചീളുകളായി പുറത്ത് വന്നു. അവളെ ആശ്വാസിപ്പിക്കാനായി ദത്തൻ അവളുടെ പുറത്ത് പതിയെ തട്ടി കൊടുത്തു. അവന്റെ നെഞ്ചിലേ ചൂടേറ്റ് അവൾ എപ്പോഴോ ഉറങ്ങി പോയി. * പിറ്റേ ദിവസം രാവിലെ അവൾ ഉണരുന്നതിന് മുൻപേ തന്നെ ദത്തൻ പോയിരുന്നു. പോകുന്നതിനു മുൻപേ അവന്റെ ഒരു ഷർട്ട് ബെഡിൽ ഊരിയിട്ടാണ് അവൻ പോയത്. പിന്നീടുള്ള മൂന്നു ദിവസങ്ങളിലും ദത്തന്റെ ഈ ശീത സമരം തുടർന്നു.

എങ്കിലും രാത്രി അവളെ തേടി അവൻ എത്തുമായിരുന്നു. ഒന്നും മിണ്ടിയില്ലെങ്കിലും അവളെ ചേർത്ത് പിടിച്ച് കിടക്കും നെറുകയിൽ ഉമ്മ കൊടുക്കും. ദത്തൻ ഒന്നും മിണ്ടാത്തതിൽ അവൾക്ക് ആദ്യമാെക്കെ സങ്കടം തോന്നി എങ്കിലും പിന്നീട് അതുമായി അവൾ പൊരുത്തപ്പെട്ടു. അവൻ മറുപടി പറഞ്ഞില്ലെങ്കിലും അവൾ ഓരോ ദിവസത്തിലെയും കാര്യങ്ങൾ അവനോട് പറയും. രാവിലെ കഴിച്ച ദോശയുടെ ടേസ്റ്റ് മുതൽ വാട്സപ്പ് സ്റ്റാസ്റ്റസ് വരെ അവൾ ദത്തനോട് പറയുമായിരുന്നു ദത്തൻ അതെല്ലാം മൗനമായി കേട്ട് അവളുടെ നെറുകയിൽ തലോടി കൊണ്ട് കിടക്കും. * " മുത്തശി നമ്മുടെ വീട്ടിന്റെ മതിൽ കുറച്ചു കൂടെ പൊക്കത്തിൽ കെട്ടിയാലോ എന്ന് ഞാൻ ആലോചിക്കാ. കുറച്ച് ദിവസങ്ങളായി ഒരു പൂച്ച ശല്യം" രാവിലെ ഭക്ഷണം കഴിക്കുമ്പോൾ ധ്രുവി പറഞ്ഞു. "നീ എന്താ ധ്രുവി പറയുന്നേ. ഇപ്പോ തന്നെ രണ്ടാൾ പൊക്കത്തിലാണ് മതിൽ. ഇനി എന്തിനാ ഉയരം " " അതൊന്നും ചില പൂച്ചകൾക്ക് ഒരു വിഷയമല്ലാ മുത്തശി . പൂച്ചയുടെ വിചാരം കണ്ണടച്ച് പാലു കുടിച്ചാൽ മറ്റാരും അറിയില്ലാ എന്നാ " ധ്രുവി വർണയെ നോക്കി പറഞ്ഞ് ഭക്ഷണം കഴിച്ച് എഴുന്നേറ്റു . * ധ്രുവി എല്ലാം അറിഞ്ഞതു കൊണ്ട് അവനെ ഫേസ് ചെയ്യാൻ വർണക്കും കുറച്ച് ബുദ്ധിമുട്ട് തോന്നിയിരുന്നു. അവൾ അതുകൊണ്ട് മനപൂർവ്വം അവനിൽ നിന്നും ഒഴിഞ്ഞു മാറിയാണ് നടന്നത്.

രാത്രി എന്നത്തേയും പോലെ ദത്തനെ കാത്തിരുന്നു എങ്കിലും അന്ന് പതിവിന് വിപരീതമായി അവൻ വന്നില്ല. അവൻ സാധാരണ വരുന്ന സമയം കഴിഞ്ഞിട്ടും അവനെ കാണാത്തതിനാൽ വർണ അവന്റെ ഫോണിലേക്ക് വിളിച്ചു എങ്കിലും സ്വിച്ച് ഓഫ് ആണ് അവനെ കാത്ത് കുറേ നേരം ബാൽക്കണിയിലും മറ്റും വന്നു നിന്നു. പാർത്ഥിയെ വിളിച്ച് കാര്യം അന്വേഷിക്കണം എന്ന് ഉണ്ടെങ്കിലും ഈ സമയത്ത് അവനെ വിളിക്കുന്നത് ശരിയല്ലാ എന്ന് വർണക്ക് തോന്നിയിരുന്നു. അവനെ കാത്തിരുന്ന് കാത്തിരുന്ന് പുലർച്ചക്ക് എപ്പോഴോ ആണ് അവൾ കിടന്നുറങ്ങിയത്. * " നീ എവിടെയായിരുന്നെടാ തെണ്ടി ഇത്ര നേരം . എത്ര നേരമായി വെയിറ്റ് ചെയ്യുന്നു എന്ന് അറിയോ " ദത്തന്റെ കാർ വീടിനു മുന്നിൽ വന്ന് നിന്നതും മുറ്റത്ത് നിൽക്കുന്ന ധ്രുവി ചോദിച്ചു. "എടാ ഞാൻ ഓഫീസിൽ ആയിരുന്നു . കുറച്ച് ദിവസത്തെ വർക്കുകൾ പെന്റിങ്ങിൽ ആയിരുന്നു. ഇന്നലെ നെറ്റ് ഇരുന്ന് എല്ലാം തീർത്തു. വീട്ടിൽ പോയി കുളിച്ച് നേരെ ഇങ്ങോട്ട് വന്നു. നിങ്ങൾ ഇറങ്ങാറായോ " " സമയം ഇപ്പോ എട്ട് മണിയായി. എഴു മണിക്ക് നിന്നെയും കാത്ത് ഞാൻ നിൽക്കാൻ തുടങ്ങിയതാ" "സോറിടാ . എന്നാ നിങ്ങൾ ഇറങ്ങിക്കോ. മുത്തശി എവിടെ " " അകത്ത് ഉണ്ട് ഇപ്പോ വരും. വർണയെ കൂടെ കൊണ്ടു പോവണം എന്ന് മുത്തശിക്ക് ഉണ്ടായിരുന്നു.

പിന്നെ നീ വേണ്ടാ എന്ന് പറഞ്ഞ കാരണമാ കൊണ്ടു പോവാത്തെ " " നിങ്ങൾ പോകുന്ന കാര്യം അവളോട് പറഞ്ഞിട്ടില്ലല്ലോ " " ഇല്ല. നീ അല്ലേ പറയണ്ടാ എന്ന് പറഞ്ഞത് " "അതെ. അല്ലെങ്കിൽ അവൾ നിങ്ങളുടെ കൂടെ കൂടും കുടുക്കയും എടുത്ത് വരും" അപ്പോഴേക്കും മുത്തശി പുറത്തേക്ക് വന്നു. "ആഹ്. നീ വന്നോ ദേവാ. രാവിലത്തെക്കുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ഉച്ചക്ക് പുറത്ത് നിന്ന് കഴിച്ചോട്ടോ " " ശരി മുത്തശി . വേഗം ഇറങ്ങാൻ നോക്കിക്കോള്ളൂ . ഇനിയും നേരം വൈകണ്ടാ " ദത്തൻ മുത്തശിക്ക് കയറാൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു. "ഞങ്ങളെ പറഞ്ഞയക്കാൻ എന്താ അവന്റെ ഒരു ശുഷ്കാന്തി. എനിക്ക് എല്ലാം മനസിലാവുന്നുണ്ട്. ഇന്ന് പോയാൽ ഞങ്ങൾ ഇനി മറ്റന്നാളേ തിരിച്ച് വരുകയുള്ളു. അതുകൊണ്ട് ഈ വീട് തിരിച്ചു വരുമ്പോഴും ഇങ്ങനെ തന്നെ വച്ചേക്കണേ" ധ്രുവ് പറഞ്ഞതും ദത്തൻ ഒന്ന് ചിരിച്ചു. " അപ്പോ എന്നാ ശരി. രണ്ടു പേരും പിണക്കവും വഴക്കും എല്ലാം വേഗം തീർക്ക്. വെറുതെ രാത്രി മതിൽ ചാടി കഷ്ടപ്പെടേണ്ടല്ലോ " " എല്ലാം മനസിലായി അല്ലേ " ദത്തൻ വളിച്ച ചിരിയോടെ ചോദിച്ചു. "മ്മ് മതി നിന്ന് പരുങ്ങിയത്. അകത്തേക്ക് പൊയ്ക്കോ. അവൾ എണീറ്റിട്ടില്ല. " ധ്രുവി അത് പറഞ്ഞ് കാറിലേക്ക് കയറി. അവരുടെ കാർ ഗേറ്റ് കടന്ന് പോയതും ദത്തൻ അകത്തേക്ക് കയറി. ശേഷം മെയിൻ ഡോർ ലോക്ക് ചെയ്ത് മുകളിലേക്ക് നടന്നു. ചെറിയ മുത്തശിയുടെ ഭർത്താവിന്റെ കുടുംബത്തിലെ കല്യാണത്തിന് പോയിരിക്കുകയാണ് ധ്രുവി യും മുത്തശിയും. അത് ഇന്നലെ ധ്രുവി വിളിച്ച് പറഞ്ഞിരുന്നപ്പോൾ തന്നെ ദത്തൻ ചില കാര്യങ്ങൾ മനസിൽ കരുതിയിരുന്നു. അവൻ വർണയുടെ റൂമിന്റെ മുന്നിൽ എത്തി ചാരി കിടന്ന വാതിൽ പതിയെ തുറന്നു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story