എൻ കാതലെ: ഭാഗം 87

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"ഞങ്ങളെ പറഞ്ഞയക്കാൻ എന്താ അവന്റെ ഒരു ശുഷ്കാന്തി. എനിക്ക് എല്ലാം മനസിലാവുന്നുണ്ട്. ഇന്ന് പോയാൽ ഞങ്ങൾ ഇനി മറ്റന്നാളേ തിരിച്ച് വരുകയുള്ളു. അതുകൊണ്ട് ഈ വീട് തിരിച്ചു വരുമ്പോഴും ഇങ്ങനെ തന്നെ വച്ചേക്കണേ" ധ്രുവ് പറഞ്ഞതും ദത്തൻ ഒന്ന് ചിരിച്ചു. " അപ്പോ എന്നാ ശരി. രണ്ടു പേരും പിണക്കവും വഴക്കും എല്ലാം വേഗം തീർക്ക്. വെറുതെ രാത്രി മതിൽ ചാടി കഷ്ടപ്പെടേണ്ടല്ലോ " " എല്ലാം മനസിലായി അല്ലേ " ദത്തൻ വളിച്ച ചിരിയോടെ ചോദിച്ചു. "മ്മ് മതി നിന്ന് പരുങ്ങിയത്. അകത്തേക്ക് പൊയ്ക്കോ. അവൾ എണീറ്റിട്ടില്ല. " ധ്രുവി അത് പറഞ്ഞ് കാറിലേക്ക് കയറി. അവരുടെ കാർ ഗേറ്റ് കടന്ന് പോയതും ദത്തൻ അകത്തേക്ക് കയറി. ശേഷം മെയിൻ ഡോർ ലോക്ക് ചെയ്ത് മുകളിലേക്ക് നടന്നു. ചെറിയ മുത്തശിയുടെ ഭർത്താവിന്റെ കുടുംബത്തിലെ കല്യാണത്തിന് പോയിരിക്കുകയാണ് ധ്രുവി യും മുത്തശിയും. അത് ഇന്നലെ ധ്രുവി വിളിച്ച് പറഞ്ഞിരുന്നപ്പോൾ തന്നെ ദത്തൻ ചില കാര്യങ്ങൾ മനസിൽ കരുതിയിരുന്നു. അവൻ വർണയുടെ റൂമിന്റെ മുന്നിൽ എത്തി ചാരി കിടന്ന വാതിൽ പതിയെ തുറന്നു. വർണ തിരിഞ്ഞ് കിടക്കുന്നത് കൊണ്ട് ദത്തന് അവളുടെ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല. ദത്തൻ വാതിൽ മുഴുവനായി തുറന്ന് അകത്തേക്ക് കയറി. ദത്തൻ നടന്ന് അവളുടെ മുന്നിലായി തറയിൽ മുട്ടുകുത്തി നിന്നു.

മുഖം മാത്രം കാണുന്ന രീതിയിൽ തല വഴി പുതപ്പിട്ട് ചുരുണ്ടു കൂടിയാണ് വർണയുടെ കിടപ്പ്. അത് കണ്ട് ദത്തന് അവളോട് വല്ലാത്ത വാത്സല്യം തോന്നി. ദത്തൻ എഴുന്നേറ്റ് ചെന്ന് വിന്റോ മറച്ചിരിക്കുന്ന കർട്ടൻ നീക്കി. പുറത്തു നിന്നുള്ള സൂര്യ വെളിച്ചം മുഖത്തേക്ക് തട്ടിയതും വർണ കണ്ണ് ചിമ്മി തുറന്നു. സൂര്യന്റെ വെളിച്ചത്തിൽ തന്റെ നേർക്ക് നടന്ന് വരുന്ന ദത്തനെ കണ്ട് അവൾ പുഞ്ചിരിയോടെ കണ്ണുകൾ ചിമ്മി അടച്ചു. ദത്തൻ അവളുടെ മുന്നിലായി വന്നിരുന്നു. ശേഷം ഒന്ന് കുനിഞ്ഞ് അവളുടെ നെറുകയിൽ ആയി ഉമ്മ വച്ചു. അവന്റെ അധരങ്ങളുടെ നനത്ത സ്പർശമേറ്റതും വർണ കണ്ണുകൾ തുറന്നു. സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് മനസിലാക്കാൻ കഴിയാതെ അവൾ അവനെ തന്നെ നോക്കി കിടന്നു. "കുഞ്ഞേ " ദത്തൻ അവളുടെ കവിളിൽ കൈ വച്ചു കൊണ്ട് വിളിച്ചതും വർണയുടെ കണ്ണുകൾ നിറഞ്ഞു . സങ്കടം കൊണ്ട് ചുണ്ടുകൾ വിതുമ്പി. അത് കണ്ട ദത്തൻ അവളുടെ ഇരു കണ്ണുകളിലും ഉമ്മ വച്ചു. ശേഷം അവളുടെ ചുണ്ടിൽ അമർത്തി ചുബിച്ചു. "ദ .. ദത്താ" വർണ കരഞ്ഞു കൊണ്ട് ബെഡിൽ നിന്നും ചാടി എണീറ്റു. അവന്റെ തോളിലൂടെ വട്ടം പിടിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. ദത്തൻ അവളെയും കൊണ്ട് നിലത്തു നിന്നും എണീറ്റു. വർണയെ ബെഡിലേക്ക് ഇരുത്തി അരികിലായി അവനും ഇരുന്നു.

അവനിൽ നിന്നും അകന്നു മാറാൻ കഴിയാത്ത പോലെ വീണ്ടും അവൾ ദത്തനെ ഇറുക്കെ പുണർന്നു. ദത്തനും ഇരു കൈകൾ കൊണ്ടും തന്നിലേക്ക് അവളെ ചേർത്ത് പിടിച്ചു. "ഇത്രയും ദിവസം സങ്കടായോ എന്റെ കുട്ടിക്ക് " ദത്തൻ അവളുടെ മുഖം തനിക്ക് നേരെയാക്കി കൊണ്ട് ചോദിച്ചു. " എന്താ ..ന്താ ന്നോട് മിണ്ടാതെ നടന്നേ. ന്തിനാ എന്നോട് ദേഷ്യം കാണിച്ചത്. ന്നിക്ക് ... ന്നിക്ക് ഒരുപാട് സങ്കടമായി " അവൾ വിതുമ്പി കൊണ്ട് പറഞ്ഞു. സങ്കടം കൊണ്ട് അവൾക്ക് ശബ്ദം പോലും പുറത്തേക്ക് വന്നിരുന്നില്ല. " അതൊക്കെ ഞാൻ പറയാം. ആദ്യം എന്റെ കുട്ടി പോയി കുളിച്ച് ഫ്രഷായി വാ. എനിക്ക് വിശന്നിട്ട് വയ്യാ. ഇന്നലെ ഉച്ചക്ക് ഫുഡ് കഴിച്ചതാ. പിന്നെ ഒന്നും കഴിച്ചിട്ടില്ല. " " ഞാൻ ദാ ഇപ്പോ വരാം. ഒരു അഞ്ച് മിനിറ്റ് " വർണ ബെഡിൽ നിന്നും ഇറങ്ങി. തന്റെ ഷർട്ടും മുട്ടോളം ഇറക്കമുള്ള പാൻസും ആണ് അവളുടെ വേഷം . അതും ഇട്ട് ബാത്ത്റൂമിലേക്ക് ഓടുന്ന വർണയെ അവൻ നോക്കി നിന്നു. തന്റെ അകൽച്ച വർണയെ ഒരുപാട് സങ്കടപ്പെടുത്തും എന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഷർട്ട് ഇവിടെ അഴിച്ചിട്ടു പോയതും. ഇനി എങ്ങാനും തനിക്ക് എതെങ്കിലും ദിവസം വരാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടിക്ക് സങ്കടം ഉണ്ടാവരുതല്ലോ അവൻ ഓരോന്ന് ആലോചിച്ച് ബാൽക്കണിയിലേക്ക് നടന്നു.

ഇത്രയും വലിയ മതിൽ ചാടിയാണല്ലോ താൻ ഇവിടേക്ക് വന്നത് എന്ന് ഓർത്തപ്പോൾ ദത്തനും ചിരി വന്ന് പോയി. അവൻ ബാൽക്കണിയിലെ റീലിൽ പിടിച്ച് അകലേക്ക് നോക്കി നിന്നു. വർണ ഫ്രഷായി ഇറങ്ങിയപ്പോൾ ദത്തൻ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ട് അവളും അങ്ങാേട്ട് നടന്നു. വർണ പിന്നിൽ നിന്ന് അവന്റെ വയറിലൂടെ ചുറ്റി പിടിച്ച് പുറത്തേക്ക് മുഖം ചേർത്ത് നിന്നു.ദത്തൻ തിരിഞ്ഞ് അവളുടെ നേരയായി നിന്നു. " ഇത് എന്ത് കോലമാടി പെണ്ണേ . അവളും അവളുടെ ഒരു വേഷവും. ഇതിൽ നിന്നെ പോലെ ഒരാൾക്ക് കൂടി കയറാമല്ലോ " " ഇത് നീ തന്നെയല്ലേ ഇവിടെ ഇട്ടിട്ട് പോയത്. എങ്ങനെയുണ്ട്. ഇത് ഞാൻ ഇടുമ്പോൾ നല്ല രസമില്ലേ." അവൾ ഷർട്ടിന്റെ ഇരു സൈഡും പിടിച്ച് കറങ്ങി കൊണ്ട് പറഞ്ഞു. "നീ കുളിച്ചില്ലേ " ദത്തൻ അവളുടെ മുഖത്തേക്ക് പാറി വീണ മുടി ഒതുക്കി വച്ചു കൊണ്ട് ചോദിച്ചു. " ഇല്ലാ . നിനക്ക് വിശക്കാ എന്ന് പറഞ്ഞില്ലേ. അപ്പോ ഞാൻ കുളിക്കാൻ നിന്നാ ലേറ്റ് ആവും . അതുകൊണ്ട് ആദ്യം ഫുഡ് പിന്നെ കുളി " " കുളിക്കാൻ മടിയായ കാരണം അല്ലേടീ കള്ളീ " ദത്തൻ അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് ചോദിച്ചു. " ഓഹ് പിന്നെ . കുളിക്കാൻ ഇത്തിരി നേരം വൈകി എന്ന് വച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.

സോമാലിയയിൽ ഒക്കെ ഒരു നേരം കുടിക്കാൻ പോലും വെള്ളമില്ലാതെ ആയിര കണക്കിന് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ഇവിടെ വെറുതെ കുളിച്ച് വെള്ളം പാഴാക്കാൻ മാത്രം കല്ലു കൊണ്ടുള്ള ഹൃദയമല്ലാ ഈ വർണക്ക് . എന്നേ പോലെ ഒരു മനുഷ്യ സ്നേഹിക്ക് അതെല്ലാം ഓർക്കുമ്പോൾ കുളിക്കുന്ന കാര്യം ചിന്തിക്കാൻ കൂടി വയ്യാ. ഞാൻ നീ വന്ന കാര്യം മുത്തശിയോട് പറയട്ടെ ട്ടോ. എന്നിട്ട് നമ്മുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം. " അത് പറഞ്ഞ് അവൾ താഴേക്ക് ഓടി. " ഒന്ന് പതുക്കെ പോ കുഞ്ഞേ . ഇങ്ങനെ ഓടല്ലേ . എവിടെയെങ്കിലും തട്ടി തടഞ്ഞ് വീഴും " ദത്തൻ ശാസനയോടെ പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു. "ശരിക്കും ചില സമയങ്ങളിൽ ഇവൾ എന്ത് പാവമാ. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞാൻ മിണ്ടാതെ നടന്നിട്ടും അതിന്റെ പേരിൽ ഒരു പിണക്കവും അവൾക്കില്ല. ഇങ്ങോട്ടേക്ക് വരുമ്പോൾ അതിന്റെ പേരിൽ ഒരു വഴക്ക് പ്രതീക്ഷിച്ചാ ഞാൻ വന്നത്. പക്ഷേ അവളുടെ മുഖത്ത് സ്നേഹവും സങ്കടമല്ലാതെ വേറെ ഒരു ഭാവവും കാണാൻ കഴിഞ്ഞില്ലാ ഈ നിമിഷം വരെ " ദത്തൻ അതിശയത്തോടെ ഓർത്തു കൊണ്ട് താഴേക്ക് നടന്നു. ആ സമയം വർണ താഴേ മുത്തശിയേയും ധ്രുവിയേയും തിരഞ്ഞു നടക്കുകയായിരുന്നു. " ദത്താ അവരൊക്കെ എവിടെ പോയി. എവിടെയും കാണാനില്ലാല്ലോ .

ഇനി അമ്പലത്തിൽ എങ്ങാനും പോയോ" അവൾ സംശയത്തോടെ ചോദിച്ചു. " അവർ ഇവിടെ ഇല്ലടാ . ചെറിയ മുത്തശിയുടെ കുടുംബത്തിൽ ഒരു കല്യാണം ഉണ്ട് . അതിനു പോയിരിക്കാ "ദത്തൻ ഡെയ്നിങ്ങ് ടേബിളിലെ ചെയർ വലിച്ചിട്ട് അതിലേക്ക് ഇരുന്നു. " എന്നേ പറ്റിച്ചു. മുത്തശിയും ധ്രുവിയേട്ടനും എന്നേ കൂട്ടാതെ എന്നേ തനിച്ചാക്കി ഒറ്റക്ക് പോയില്ലേ. ഞാൻ അവരോട് ഇനി മിണ്ടില്ല. എന്നോട് ഒരു വാക്കു പോലും പറഞ്ഞില്ലല്ലോ " വർണ പിണക്കത്തോടെ പറഞ്ഞു. " ഞാൻ പറഞ്ഞിട്ടാ അവർ നിന്നോട് പറയാതെ പോയത്. അവർ പോയാലും എന്റെ കുട്ടിക്ക് കൂട്ടായിട്ട് ഇവിടെ ദത്തൻ ഇല്ലേ " അത് പറഞ്ഞതും നിമിഷ നേരം കൊണ്ട് വർണയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. ദത്തൻ അത് കണ്ട് അവളെ പിടിച്ച് തന്റെ മടിയിലേക്ക് ഇരുത്തി. താടി കൊണ്ട് അവളുടെ പിൻകഴുത്തിൽ ഇക്കിളിയാക്കി. " ഞാൻ ഇവിടെ നാലഞ്ച് ദിവസം മിണ്ടാതെ നടന്നതിന് അവൾക്ക് ഒരു പിണക്കവും ഇല്ല. മുത്തശി പറയാതെ പോയതിലാണ് അവൾക്ക് കുഴപ്പം " ദത്തൻ അവളുടെ കഴുത്തിൽ മുഖം ഉരസി കൊണ്ട് ചോദിച്ചു. അടുത്ത നിമിഷം വർണ അവന് നേരെയായി തിരിഞ്ഞിരുന്നു. "എനിക്ക് നിന്നോട് മാത്രം പിണങ്ങി ഇരിക്കാൻ പറ്റില്ല ദത്താ. നീ അടുത്തില്ലാത്ത സമയം തന്നെ എനിക്ക് എന്ത് സങ്കടാന്ന് അറിയോ.

അപ്പോ മിണ്ടാതെ നടക്കുമ്പോഴുള്ള കാര്യം പറയാനുണ്ടോ " ദത്തനെ നോക്കി നിറഞ്ഞ മിഴിയാലെ അവൾ പറഞ്ഞു. എത്ര പെട്ടെന്നാണ് കുട്ടികളി കളിച്ച് നടന്നവളിൽ നിന്നും അവളുടെ ഭാവം മാറിയത് എന്ന് ദത്തൻ ചിന്തിച്ചു പോയി. "I love you daa... love you so much..." അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ദത്തൻ പറയുമ്പോൾ വർണ കരഞ്ഞു പോയിരുന്നു. അവർ രണ്ടു പേരും കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു. " ദത്താ നിന്നക്ക് വിശക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത് വാ കഴിക്കാം. " അല്പ സമയത്തിന് ശേഷം വർണ അവനിൽ നിന്നും അകന്ന് മാറി ശേഷം അടുക്കളയിലേക്ക് നടന്നു. വർണ ഒരു പ്ലേറ്റിൽ ചപ്പാത്തിയും കറിയുമായി വരുന്നത് കണ്ട് ദത്തൻ അവളെ സംശയത്തോടെ നോക്കി. " ഇതെന്താ ഒരു പ്ലേറ്റ്. നീ കഴിക്കുന്നില്ലേ " " അമ്മേടേ കുട്ടിക്ക് ഞാൻ വാരി തരാലോ" ദത്തന്റെ കവിളിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് വർണ അവന്റെ അടുത്തുള്ള ചെയറിലായി ഇരുന്നു. ദത്തൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി താടിക്കും കൈ കൊടുത്തു കൊണ്ട് ഇരുന്നു. "ദാ കഴിക്ക് " വർണ ചപ്പാത്തി എടുത്ത് അവന് നേരെ നീട്ടി. ദത്തൻ ഒരു പുഞ്ചിരിയോടെ വാ തുറന്നു. "ദേ ദത്താ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ . " ദത്തൻ അവളുടെ വിരലിൽ കടിച്ചതും വർണ ഗൗരവത്തിൽ പറഞ്ഞു.

"അയ്യോടാ എന്റെ കൊച്ചിന് വേദനിച്ചോ " ദത്തൻ ചിരിയോടെ ചോദിച്ചതും വർണയും അറിയാതെ ചിരിച്ചു പോയി. ദത്തന് കൊടുക്കുന്നതിന് ഒപ്പം തന്നെ വർണയും കഴിച്ചു. അതിന്റെ ഇടയിൽ ദത്തന് ഓഫീസിൽ നിന്നും ഫോൺ കോൾ വന്നതും അവൻ കഴിക്കൽ നിർത്തി എണീറ്റു. എന്നാ വർണ അതിന് സമ്മതിക്കാതെ അവന്റെ പിന്നാലെ പ്ലേറ്റും കൊണ്ട് നടക്കാൻ തുടങ്ങി. ഒരു അമ്മ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന പോലെ വർണയും തന്റെ പിന്നാലെ നടക്കുന്നത് കണ്ട് ദത്തനും അവളോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി. പ്ലേറ്റിലെ ഭക്ഷണം മൊത്തം കഴിച്ചു കഴിഞ്ഞതും വർണ നേരെ പ്ലേറ്റുമായി അടുക്കളയിലേക്ക് നടന്നു. ദത്തൻ ഫോൺ കട്ട് ചെയ്ത് അടുക്കളയിലേക്ക് വരുമ്പോൾ അവൾ പാത്രം കഴുകുകയായിരുന്നു. ദത്തൻ ശബ്ദമുണ്ടാക്കാതെ ചെന്ന് അവളെ പിന്നിൽ നിന്നും ചുറ്റി പിടിച്ചു. പ്രതീക്ഷിക്കാതെ ഇരുന്നതിനാൽ വർണയുടെ കൈയ്യിൽ നിന്നും പ്ലേറ്റ് സിങ്കിലേക്ക് വീണു. "എന്ത് പണിയാ ദത്താ നീ കാണിച്ചത്. " തല ചരിച്ച് വർണ അവനെ നോക്കി പേടിപ്പിച്ചു. ശേഷം പ്ലേറ്റ് എടുത്ത് കഴുകാൻ തുടങ്ങി. ദത്തനാണെങ്കിൽ അവന്റെ പിൻകഴുത്തിലൂടെ മുഖം ഉരസാൻ തുടങ്ങി. ഒപ്പം അവന്റെ കൈകൾ വർണയുടെ മേൽ കുസ്യതി കാട്ടി കൊണ്ടിരുന്നു.

"ദേ ദത്താ ഒതുങ്ങി ഇരുന്നോ . അല്ലെങ്കിൽ ചട്ടുകം കൊണ്ട് അടി കിട്ടും.. ഹാ പറഞ്ഞില്ലാന്ന് വേണ്ട " അത് കേട്ട് ദത്തൻ അവൾ കഴുകി കൊണ്ടിരുന്ന ചട്ടുകം വാങ്ങി മാറ്റി വച്ചു. ശേഷം പൈപ്പ് തുറന്ന് അവളുടെ കൈ കഴുകിച്ച ശേഷം തനിക്ക് നേരെ തിരിച്ച് നിർത്തി. "എന്താ ദത്താ നിനക്ക് പറ്റിയത്. മനുഷ്യനെ പാത്രം കഴുകാനും സമ്മ.. " മുഴുവൻ പറയുന്നതിനു മുൻപേ ദത്തൻ ചൂണ്ടുവിരൽ അവളുടെ ചുണ്ടിനു മീതെ വച്ചു. ശേഷം അവളെ ഉയർത്തി കൗണ്ടർ ടോപ്പിലേക്ക് ഇരുത്തി അവളുടെ കാലുകൾ തന്റെ പിന്നിലേക്ക് പിണച്ചു വച്ചു. "ദ .. ദത്താ" "മ്മ് " അവൻ ഒന്ന് മൂളി. ഒപ്പം അവന്റെ മുഖം അവളിലേക്ക് അടുത്തിരുന്നു. അവൾ കണ്ണടച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങി. ദത്തൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ച് അവളുടെ അധരങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങി. വർണയുടെ കൈകൾ അവന്റെ പിൻകഴുത്തിൽ ഇറുക്കെ പിടിച്ചപ്പോൾ ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിലും മുറുകിയിരുന്നു. ദത്തൻ അവളുടെ മേൽ ചുണ്ടിനേയും കീഴ്ചുണ്ടിനേയും മാറി മാറി നുകർന്നു. അവരുടെ ഉമിനീർ തമ്മിൽ കലർന്നു. അവസാനം ഒരു കിതപ്പോടെ അവൻ അവളെ സ്വതന്ത്രയാക്കി. രണ്ടു പേരും ശ്വാസം കിട്ടാതെ കിതക്കുന്നുണ്ടായിരുന്നു. "ദത്താ" വർണ അവന്റെ ഷർട്ടിന്റെ കോളർ പിടിച്ച്‌ വലിച്ച് തന്നിലേക്ക് അടുപ്പിച്ചു.

ശേഷം അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് അവിടെ കുസ്യതിയോടെ കടിച്ചു. "ഡീ നിന്നെ ഞാൻ " ദത്തൻ ഇറങ്ങി ഓടാൻ നിന്ന വർണയെ ഇരു കൈകൾ കൊണ്ടും ലോക്ക് ചെയ്തു. വർണ ഒന്നു പിടപ്പോടെ അവനെ നോക്കി. അവന്റെ കണ്ണിലെ പ്രണയം താങ്ങാനാവാതെ അവൾ കണ്ണുകളടച്ചു അവളുടെ നെറ്റിയിൽ രൂപം കൊണ്ടാ വിയർപ്പ് ദത്തനിൽ ഒരു പുഞ്ചിരി നിറച്ചു. അവൻ അവളുടെ നെറ്റിയിൽ തന്റെ ചൂണ്ടുവിരൽ കൊണ്ട് തൊട്ടതും വർണ ഒന്നു വിറച്ചു. അവന്റെ വിരൽ അവളുടെ നാസിക വഴി ചുണ്ടിലും അവിടെ നിന്ന് കഴുത്തിലേക്കും അവസാനം നെഞ്ചിലൂടെ അവളുടെ അണിവയറിൽ വന്ന് നിന്നു. വർണ ഒരു പിടപ്പോടെ കണ്ണ് തുറന്നതും ദത്തൻ്റെ കൈകൾ ഒരു കള്ള ചിരിയോടെ അവളുടെ ഷർട്ടിനിടയിലൂടെ അരഞ്ഞാണത്തിൽ എത്തി നിന്നു " ഇത് നീ അഴിച്ചു മാറ്റിയില്ലേ " അവൻ സംശയത്തോടെ ചോദിച്ചതും അവൾ ഇല്ലാ എന്ന രീതിയിൽ തലയാട്ടി. " ഞാൻ ഒന്ന് കണ്ടോട്ടെ . എങ്ങനെയുണ്ട് എന്റെ സെലക്ഷൻ എന്ന് " അവൻ കണ്ണിറുക്കി കൊണ്ട് ചോദിച്ചു. "വേണ്ടാ.. വേണ്ടാ ദത്താ. നീ നോക്കണ്ട" "നോക്കണം ദത്താ. ഞാൻ നോക്കും " ദത്തനും അവളിലേക്ക് ചേർന്നുകൊണ്ട് പറഞ്ഞു. അവളുടെ ഷർട്ടിന്റെ ബട്ടൻ അഴിക്കാൻ നിന്നതും ദത്തന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു

" ഛേ.. നാശം... ആ ഫ്‌ളോ അങ്ങ് പോയി " ദത്തൻ ദേഷ്യത്തിൽ പറഞ്ഞതും വർണക്ക് ചിരി വന്നു. അവൻ ഫോണിലേക്കും വർണയേയും മാറി മാറി നോക്കി. വർണ അവന്റെ കഴുത്തിലൂടെ കൈ ഇട്ട് നെറ്റിയിലായി ഉമ്മ വച്ചു. ശേഷം താഴേക്ക് ഇറങ്ങി അകത്തേക്ക് നടന്നു. ദത്തൻ വേഗം കോൾ അറ്റന്റ് ചെയ്തു. ഓഫീസിൽ നിന്നുള്ള കോൾ ആയിരുന്നു. അവൻ വേഗം സംസാരിച്ച് അവസാനിപ്പിച്ചു. ഇനി ആരും വിളിച്ച് ശല്യം ചെയ്യാതിരിക്കാനായി ഫോൺ ഓഫ് ചെയ്ത് വച്ചു. അവൻ അകത്തേക്ക് വരുമ്പോൾ നടുമുറ്റത്തെ തിണ്ണയിൽ ഇരുന്ന് എന്തോ ആലോച്ചിക്കുന്ന വർണയെ ആണ് കണ്ടത്. ദത്തൻ അവളുടെ അരികിലായി വന്നിരുന്നു "എന്താ എന്റെ കുട്ടി ഇത്ര കാര്യമായി ആലോചിക്കുന്നേ " അവളുടെ മടിയിലേക്ക് തല വച്ച് കിടന്ന് ദത്തൻ ചോദിച്ചു. " ദത്താ ഇങ്ങനെ വീടിന്റെ ഉള്ളിൽ തുറന്നിട്ടാൽ കള്ളന്മാർ കയറില്ലേ. മാത്രമല്ലാ മഴ പെയ്യുമ്പോൾ വീടിന്റെ അകത്ത് വെള്ളം കയറില്ലേ. ഇവിടെ എന്തിനാ ഇങ്ങനെ കെട്ടിയിരിക്കുന്നേ " " ഇത് നടുമുറ്റം ആണ് . പണ്ടത്തെ വീടുകൾ ഒക്കെ ഇങ്ങനെയായിരിക്കും. നീ സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ " " കണ്ടിട്ടുണ്ട്. അപ്പോഴേ എനിക്കുള്ള സംശയമാ. " " ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു" ദത്തൻ അവളുടെ തലക്കിട്ട് ഒന്ന് കൊട്ടി കൊണ്ട് നടുമുറ്റത്തേക്ക് നോക്കി കിടന്നു. ചെറുതായി മഴ പെയ്യുന്നുണ്ട്. പതിയെ പതിയെ മഴയുടെ ശക്തി കൂടി വരുന്നുണ്ട്. ദത്തൻ അവളുടെ മടിയിൽ നിന്നും എണീറ്റ് നടുമുറ്റത്തേക്ക് ഇറങ്ങി.

" ദത്താ വേണ്ടാ മഴ നനയും " " നല്ല രസമല്ലേ മഴ നന്നയാൻ " അവൻ ചോദിച്ചു. "എനിക്ക് ഇഷ്ടമല്ലാ. വെള്ളം എനിക്ക് അലർജിയാ. പിന്നെ തണുക്കും. " "മഴ ഇഷ്ടമല്ലാത്ത ആരെങ്കിലും ഉണ്ടോ പെണ്ണേ " " എനിക്ക് ഇഷ്ടമല്ലാ. കാർത്തിക്കിന്റെയും തമന്നയുടേയും ആ മഴയത്തുള്ള പാട്ട് ഇല്ലേ . ആ ഡാൻസ് ഒക്കെ ഉള്ളത്. എനിക്ക് മഴ ഇഷ്ടമല്ലാത്തതു കൊണ്ട് ഞാൻ ആ പാട്ടു പോലും വക്കില്ലാ. " അവൾ പറഞ്ഞതും ദത്തൻ ഒന്ന് ചിരിച്ചു. " എന്നാ എന്റെ കുട്ടി അവിടെ നിന്നോ " അത് പറഞ്ഞ് ദത്തൻ ഇരു കൈകളും വിടർത്തി കണ്ണുകൾ അടച്ച് നിന്നു പതിയെ മഴ അവനെ നനക്കാൻ തുടങ്ങി. അവന്റെ മുടിയിഴകളിലൂടെ ഒഴുകി ഇറങ്ങുന്ന വെള്ളം അവനെയാകെ നനച്ചു. ദത്തൻ അപ്പോഴും കണ്ണടച്ചു നിൽക്കുകയാണ്. വർണ പതിയെ ദത്തന്റെ അരികിലേക്ക് നടന്നു. അവന്റെ അടുത്ത് എത്തിയതും അവനെ ഇറുക്കെ പുണർന്നു. "നിനക്ക് മഴ ഇഷ്ടമല്ലാന്ന് അല്ലേ പറഞ്ഞത് പിന്നെ എന്തിനാ മഴയത്ത് ഇറങ്ങിയത്. അകത്തേക്ക് പോയ്ക്കോ " "എനിക്ക് മഴ ഇഷ്ടമല്ലാ. പക്ഷേ നീ ഇങ്ങനെ മഴയത്ത് നിൽക്കുമ്പോൾ കൂടെ നിൽക്കാൻ ഒരു കൊതി. " " എയ് അത് വേണ്ടായിരുന്നു. കാർത്തിക്കിന്റെ സിനിമയിലെ ആ മഴയുള്ള പാട്ടു പോലും ഇഷ്ടമല്ലാതെ മാറ്റുന്ന ആൾ അല്ലേ നീ പിന്നെന്താ " " ഞാൻ പോവാ " വർണ ദേഷ്യത്തിൽ മുഖം തിരിച്ച് പോവാൻ നിന്നതും ദത്തൻ അവളെ പിന്നിൽ നിന്നും ഇറുക്കെ പുണർന്നു. അവളുടെ മുടി സൈഡിലേക്ക് മാറ്റി പിൻകഴുത്തിൽ അമർത്തി ഉമ്മ വച്ചു.

"നീ dear comrade ലെ മധു പോലെ പെയ്ത മഴ സോങ്ങിലെ ഒരു സീൻ കണ്ടിട്ടുണ്ടോ .." അവൻ അത് പറഞ്ഞ് അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി. പതിയെ അവളുടെ അധരങ്ങളിലേക്ക് അവൻ ആഴന്നിറങ്ങി. മഴയുടെ തണുപ്പിലും അവന്റെ ചുംബന ചൂടിൽ അവൾ വിയർത്തു. ഒരു ദീർഘ ചുംബനത്തിന് ശേഷം ദത്തൻ അവളെ സ്വതന്ത്രയാക്കി. വർണ അവന്റെ നെഞ്ചിലേക്ക് തല വച്ച് കൊണ്ട് അങ്ങനെ നിന്നു. "നല്ല രസം ഉണ്ടല്ലേ ദത്താ" "എന്ത് രസo. മഴയോ അതോ .." അവൻ വഷളത്തരത്തോടെ പറഞ്ഞു. "പോടാ " വർണ അവന്റെ നെഞ്ചിൽ പതിയെ തല്ലി. ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും തന്നിലേക്ക് ചേർത്തു പിടിച്ചു. അവർ ഇരുവരേയും മഴ നനച്ചു കൊണ്ടിരുന്നു. "നിനക്ക് മഴ നല്ല ഇഷ്ടമാണല്ലേ ദത്താ" " ഒപ്പം നന്നയാൻ അത്രമേൽ പ്രിയപ്പെട്ട ഒരാൾ കൂടെയുണ്ടെങ്കിൽ മഴ ആർക്കാ ഇഷ്ടമല്ലാത്തത് പെണ്ണേ.." അവളുടെ നെറുകയിൽ ചുണ്ടമർത്തി ദത്തൻ പറഞ്ഞു. വർണ ഒരു നിമിഷം അവനെ കണ്ണെടുക്കാതെ നോക്കി നിന്നു. ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും ഉയർത്തിയെടുത്ത് തിണ്ണയിലേക്ക് കിടക്കി. ദത്തന്റെ കണ്ണിൽ അപ്പോൾ നിറഞ്ഞു നിന്ന പ്രണയം അവൾക്ക് മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളൂ. അവളെ നിലത്തേക്ക് കിടത്തി ദത്തൻ അവൾക്കു മുകളിൽ കൈ കുത്തി നിന്നു.

ശേഷം അവളിലേക്ക് പതിയെ അമർന്നു. ദത്തന്റെ മുഖം അവളുടെ മുഖത്തും കഴുത്തിലും മറ്റും അലഞ്ഞു നടന്ന് അവസാനം അവളുടെ അണി വയറിൽ വന്നു നിന്നു. അവളുടെ ഷർട്ട് അല്പം ഉയർത്തി അവളുടെ അണിവയറിലേക്ക് മുഖം ചേർത്തതും വർണ ഒന്ന് ഉയർന്ന് പൊങ്ങി. "Not bad" അവളുടെ അരഞ്ഞാണത്തിൽ നോക്കി ദത്തൻ ഒരു കള്ള ചിരിയോടെ പറഞ്ഞ് അവളുടെ ഷർട്ട് ശരിയാക്കി ഇട്ട് തറയിലേക്ക് മലർന്ന് കിടന്നു. "പേടിച്ചു പോയോ .... നമ്മുടെ ഫസ്റ്റ് നെറ്റ് സോറി സോറി നമ്മുടെ ഫസ്റ്റ് ഡേ ഇപ്പോ കഴിയും എന്ന് കരുതിയോ" അവളുടെ പേടിച്ച മുഖം കണ്ട് ദത്തൻ ചോദിച്ചു. അവൾ അതെയെന്നും അല്ലാ എന്നും തലയാട്ടി. " ഒരു നിമിഷത്തേക്ക് കൈ വിട്ടു പോയിരുന്നെങ്കിൽ എല്ലാം കഴിഞ്ഞേനേ. പക്ഷേ എനിക്ക് നല്ല കൺട്രോളിഫിക്കേഷൻ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു. നീ എല്ലാ അർത്ഥത്തിലും എന്റെ പാതിയാവേണ്ടത് ഇവിടെ വച്ച് അല്ല. നമ്മുടെ ജീവിതം തുടങ്ങിയ അവിടെ വച്ചാണ്. " ദത്തൻ പറഞ്ഞത് മനസിലാവാതെ വർണ നെറ്റിചുളിച്ചു. " അതൊക്കെ ഞാൻ അപ്പോ പറയാം. നമ്മുടെ ഫസ്റ്റ് നെറ്റ് അത് ഒരു ഹെവി നെറ്റ് ആയിരിക്കും. അതും ഒരു സ്പെഷ്യൽ സ്ഥലത്ത് വച്ചായിരിക്കും. എന്റെ കുട്ടിടെ ഫസ്റ്റ് നെറ്റ് കൺസെപ്റ്റ് പറ. നമ്മുക്ക് അത് പോലെ സെറ്റ് ചെയ്യാംന്നേ "

" പറയട്ടെ " അവൾ അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു പറയാൻ തുടങ്ങി. "നമ്മുടെ ഫസ്റ്റ് നെറ്റ്നു പാല് വേണ്ടാ. ആദം ജോൺ സിനിമയിലെ പോലെ വൈൻ മതി. പിന്നെ ബെഡിൽ മുല്ലപൂ വേണ്ട അത് എനിക്ക് ഇഷ്ടമല്ലാ. റോസപൂ മതി. പിന്നെ ആ റൂമിൽ നീല വെളിച്ചം വേണം. പാട്ട് വേണം " " വൈനും റോസും ഓക്കെ . പക്ഷേ എന്തിനാ ഈ ലൈറ്റും പാട്ടും. നീയെന്താ കോളേജിൽ നിന്നും ബസിൽ ടൂർ പോവാണോ " " പോടാ കളിയാക്കാതെ " അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു. " അപ്പോ നിനക്ക് കൺസെപ്റ്റ് ഒക്കെ ഉണ്ടല്ലേ . ഞാൻ വിചാരിച്ചു ഞാൻ ചോദിച്ചപ്പോൾ നീ നാണം കൊണ്ട് എണീറ്റ് പോവും എന്ന് ...." ദത്തൻ ചിരിയോടെ ചോദിച്ചു. " എന്തിനാ നാണം. ഞാൻ ഫസ്റ്റ് നെറ്റ് സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ടല്ലോ " " എന്താ എന്റെ കുട്ടി കണ്ടിട്ടുള്ളത്. " " സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂ ഒക്കെ വച്ചു പാലുമായി മുറിയിലേക്ക് വരുന്നു. രണ്ടു പേരും പാലു കുടിക്കുന്നു. ലൈറ്റ് ഓഫ് ചെയ്യുന്നു. കിടന്നുറങ്ങുന്നു. " "മ്മ് ബെസ്റ്റ് ....എന്റെ കുട്ടി മഴ നനഞ്ഞത് അല്ലേ. പോയി ഡ്രസ്സ് മാറ്റ്. അല്ലെങ്കിൽ അന്നത്തെ പോലെ പനി വരും. ഞാൻ ആ കാര്യം മറന്നു. " ദത്തൻ അത് പറഞ്ഞതും വർണ എണീറ്റ് റൂമിലേക്ക് നടന്നു. " ദത്താ ഞാൻ സിനിമയിൽ അത് മാത്രമല്ലാട്ടോ കണ്ടിട്ടുള്ളത്. വേറെ ചിലതും എനിക്ക് അറിയാം." അവൾ ചിരിയോടെ പറഞ്ഞ് അകത്തേക്ക് ഓടി. ആ ചിരി ദത്തന്റെ ചുണ്ടിലേക്കും പടർന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story