എൻ കാതലെ: ഭാഗം 88

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" എന്തിനാ നാണം. ഞാൻ ഫസ്റ്റ് നെറ്റ് സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ടല്ലോ " " എന്താ എന്റെ കുട്ടി കണ്ടിട്ടുള്ളത്. " " സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂ ഒക്കെ വച്ചു പാലുമായി മുറിയിലേക്ക് വരുന്നു. രണ്ടു പേരും പാലു കുടിക്കുന്നു. ലൈറ്റ് ഓഫ് ചെയ്യുന്നു. കിടന്നുറങ്ങുന്നു. " "മ്മ് ബെസ്റ്റ് ....എന്റെ കുട്ടി മഴ നനഞ്ഞത് അല്ലേ. പോയി ഡ്രസ്സ് മാറ്റ്. അല്ലെങ്കിൽ അന്നത്തെ പോലെ പനി വരും. ഞാൻ ആ കാര്യം മറന്നു. " ദത്തൻ അത് പറഞ്ഞതും വർണ എണീറ്റ് റൂമിലേക്ക് നടന്നു. " ദത്താ ഞാൻ സിനിമയിൽ അത് മാത്രമല്ലാട്ടോ കണ്ടിട്ടുള്ളത്. വേറെ ചിലതും എനിക്ക് അറിയാം." അവൾ ചിരിയോടെ പറഞ്ഞ് അകത്തേക്ക് ഓടി. ആ ചിരി ദത്തന്റെ ചുണ്ടിലേക്കും പടർന്നു. ** വർണ നന്നഞ്ഞ ഡ്രസ് മാറ്റി കുളിച്ച് റെഡിയായി വരുമ്പോൾ ദത്തൻ റൂമിൽ ഉണ്ടായിരുന്നു. നനഞ്ഞ ഡ്രസ്സ് മാറ്റിയിട്ടുണ്ട്. ഷർട്ട് ഇടാതെ ഒരു മുണ്ട് മാത്രമാണ് വേഷം. അവൻ എന്താേ ആലോചിച്ച് ബാൽക്കണിയിൽ നിൽക്കുയാണ്.

വർണ പതിയെ ചെന്ന് അവനെ പെട്ടെന്ന് പിന്നിൽ നിന്നും കെട്ടി പിടിച്ചു. "ഈ മഴയത്ത് ഷർട്ട് ഇട്ടാതെ നിന്നാ തണുക്കില്ലേ ദത്താ" അവന്റെ നഗ്നമായ പുറത്ത് മുഖമുരസി കൊണ്ട് അവൾ ചോദിച്ചു. " ഇല്ലാലോ. എന്റെ ഈ കുഞ്ഞിപെണ്ണിനെ ഇങ്ങനെ കെട്ടി പിടിച്ച് നിൽക്കുമ്പോൾ ഇനി മഴയല്ലാ കൊടുങ്കാറ്റു വന്നാലും ദത്തന് തണുക്കില്ല. " അവൻ വർണയെ തന്റെ മുന്നിലേക്ക് നിർത്തി കൊണ്ട് ഇറുക്കെ പുണർന്നു. "നീ രാവിലെ ചപ്പാത്തിയല്ലേ ദത്താ കഴിച്ചേ . അല്ലാതെ പുട്ടൊന്നും അല്ലാലേ . എന്തിനാ ഇജാതി തള്ളു തളളുന്നേ " വർണ ചോദിച്ചത് കേട്ട് ദത്തൻ ചിരിച്ചു കൊണ്ട് അവളെ ഇറുക്കെ പുണർന്നു. " ദത്താ.." "മ്മ് പറ കുഞ്ഞേ ...." " ഇന്നലെ രാത്രി എന്നേ നിനക്ക് മിസ് ചെയ്തോ. എന്നേ കാണാതെ സങ്കടം വന്നേ.." " ഇല്ലാലോ. എന്തിനാ മിസ് ചെയ്യുന്നേ. രാവിലെ ഇറങ്ങാൻ നേരമാണ് ഞാൻ നിന്നെ കുറിച്ച് ഓർത്തത് പോലും . " " ഓഹ് ഇപ്പോ അങ്ങനെയൊക്കെയായിലെ .

അല്ലെങ്കിലും മുറ്റത്തെ ചെപ്പിന് മണമില്ലല്ലോ. എനിക്കും അറിയാം എന്റെ ഗതിയും അവസാനം സുമിത്ര ചേച്ചിടെ പോലെ ആവും " " മുറ്റത്തെ ചെപ്പിന് അല്ലടി പൊട്ടി. മുറ്റത്തെ മുല്ലക്കാ മണമില്ലാത്തത് " ദത്തൻ അവളുടെ തലക്കിട്ട് കൊട്ടി കൊണ്ട് പറഞ്ഞു. "ഇപ്പോ നിനക്ക് ഞാൻ പറഞ്ഞതിലെ സ്പെല്ലിങ്ങ് മിസ്റ്റേക്ക് കണ്ട് പിടിക്കാനാണോ താൽപര്യം " " നീയെന്തൊക്കെയാ പറയുന്നേ. ഇത് സ്പെല്ലിങ്ങ് മിസ്റ്റേക്ക് ആണോ . നീ ശരിക്കും കോളേജ് വരെ എങ്ങനെയാ പാസായത് " " അത് ചോദിക്കാനുണ്ടോ . എന്റെ ഈ ബുദ്ധിശക്തി ഉപയോഗിച്ച് തന്നെ. എന്റെ ബുദ്ധി വിമാനമല്ലാ റോക്കറ്റാ " "മ്മ് . അത് എനിക്ക് അറിയാലോ " അവർ രണ്ടു പേരും കുറച്ചുനേരം പുറത്തെ മഴയിലേക്ക് നോക്കി കൊണ്ട് നിന്നു. " നോക്ക് കുഞ്ഞേ മഴവില്ല് " ദത്തൻ അകലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.

"അന്തരീക്ഷത്തിലെ ജലകണികകളിൽ പതിക്കുന്ന പ്രകാശത്തിന്‌ പ്രകീർണ്ണനം സംഭവിക്കുന്നതുമൂലം കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ്‌ മഴവില്ല്. ചാപമായി‌ പ്രത്യക്ഷപ്പെടുന്ന മഴവില്ലിൽ ദൃശ്യപ്രകാശത്തിലെ ഘടകവർണ്ണങ്ങൾ വേർപിരിഞ്ഞ് ബഹുവർണ്ണങ്ങളായി കാണാൻ കഴിയും. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നിവയാണ്‌ ന്യൂട്ടന്റെ സപ്തവർണ്ണങ്ങൾ. " വർണ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി. " ഇത് ഇപ്പോ ഇവിടെ പറയാനുള്ള കാരണം ? ഞാൻ മഴവില്ല് കണ്ടപ്പോൾ നിനക്ക് കാണിച്ചു തന്നു എന്നല്ലേ ഉള്ളൂ " " നിനക്കും നിന്റെ പെങ്ങന്മാർക്കും ഒരു വിചാരം ഉണ്ട്. ഈ വർണക്ക് ബുദ്ധിയും വിവരവും ഇല്ലാ എന്ന്. അങ്ങനെ ഒരു ചിന്ത ഇല്ലാതാക്കാനാ പറഞ്ഞത് " വർണ ഗൗരവത്തിൽ പറഞ്ഞു. " അത് പിന്നെ എനിക്ക് അറിഞ്ഞു കൂടെ . എന്റെ കുട്ടി മിടുക്കിയല്ലേ. അല്ലെങ്കിൽ ചെറുപ്പത്തിൽ പഠിച്ചത് ഇത്രയും കാലം ഓർമ നിൽക്കുമോ " ദത്തൻ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു.

"പിന്നെ ... ഇത് പഠിക്കാത്തതിന് രണ്ട് അടിയും 70 വട്ടം ഇംപോസിഷനും കിട്ടിയിട്ട് ഇത് മറക്കാൻ എനിക്ക് ആമീനേഷ്യ ഒന്നുമില്ല. " " കളഞ്ഞു. ഇത്ര നേരം ഉണ്ടാക്കിയെടുത്തടുത്ത ഇമേജ് ഒറ്റയടിക്ക് കളഞ്ഞില്ലേ . ആമിനേഷ്യ അല്ല കുഞ്ഞേ Amnesia എന്നാണ് " " അത് എനിക്ക് അറിയാം ട്ടോ. നിനക്ക് അറിയുമോ എന്ന് ഞാൻ ടെസ്റ്റ് ചെയ്തതാ . വർണ എന്നാ സുമ്മാവാ" വർണ പുഛത്തോടെ പറഞ്ഞ് പുറത്തേക്ക് നോക്കി നിന്നു. കുറച്ചു നേരം ഒന്നും മിണ്ടാതെ നിൽക്കുന്ന വർണയെ കണ്ട് അവൾ വലിയ ആലോചനയിൽ ആണെന്ന് ദത്തനും മനസിലായി. "എന്താ എന്റെ കുഞ്ഞിന് ഇത്ര വലിയ ആലോചന. ദത്തനോടും പറയന്നേ " അവൻ വർണയുടെ പിൻ കഴുത്തിൽ ഇക്കിളിയാക്കി കൊണ്ട് ചോദിച്ചു. " ഒന്നൂല്യ ദത്താ .." "പിന്നെ എന്താ എന്റെ കുട്ടി ഒന്നും മിണ്ടാതെ നിൽക്കുന്നേ " " ഞാൻ മഴ നോക്കി നിൽക്കായിരുന്നു. " " അത് വെറുതെ . ഞാൻ പറയട്ടെ എന്താ എന്റെ കുട്ടി ചിന്തിക്കുന്നേ എന്ന് " ദത്തൻ ചോദിച്ചതും വർണ അവനെ തല ചരിച്ച് നോക്കി. "എന്തിനാ എന്റെ കുട്ടീനോട് തറവാട്ടിൽ നിന്നും പുറത്ത് പോവാൻ പറഞ്ഞത് ,

എന്തിനാ എന്റെ കുഞ്ഞിനോട് ഇത്രയും ദിവസം മിണ്ടാതെ നടന്നത് എന്നൊക്കെയല്ലേ " " ദത്താ.. നിനക്ക് എങ്ങനെ മനസിലായി "ദത്തന് നേരെ തിരിഞ്ഞ് കണ്ണുകൾ എല്ലാം വിടർത്തി ചോദിക്കുന്ന അവളെ അവൻ ഒരു ചിരിയോടെ നോക്കി. " അതിന് ഉള്ള ഉത്തരം ഞാൻ ഇതിനുമുൻപും പറഞ്ഞിട്ടുണ്ടല്ലോ. ഈ കുഞ്ഞു ഹൃദയം ഈ ദത്തന്റെ കയ്യിൽ അല്ലേ. അപ്പോ ഈ മനസിലെ കുഞ്ഞി സങ്കടവും സന്തോഷങ്ങളും സംശയങ്ങളും മറ്റാരാേക്കാളും എനിക്ക് മനസിലാവും" "പക്ഷേ .. എ..എനിക്ക് നിന്നെ തിരിച്ച് അങ്ങനെ മനസിലാക്കാൻ പറ്റുന്നില്ലല്ലോ . എനിക്ക് നിന്നോട് സ്നേഹമില്ലേ ദത്താ. അതാണോ എനിക്ക് മനസിലാവാത്തെ" "അത് എന്നോടാണോ ചോദിക്കുന്നേ. നീയല്ലേ പറയേണ്ടത്. "ദത്തൻ ചിരി മറച്ചു വച്ചു ഗൗരവത്തിൽ ചോദിച്ചതും വർണയുടെ മുഖം മങ്ങി.

"ആരാ പറഞ്ഞേ എന്റെ കുട്ടിക്ക് എന്നേ മനസിലാക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞത്. ദത്തനെ മറ്റാരെക്കാളും മനസിലായിട്ടുള്ളത് എന്റെ കുട്ടിക്ക് തന്നെയാണ് " അവൾ കരയും എന്ന് മനസിലായതും ദത്തൻ പറഞ്ഞു. " അഭിജിത്ത് ..അവന്റെ കൺമുന്നിൽ നിന്നും മറ്റാനാ അന്ന് നിന്നോട് വീട്ടിൽ നിന്നും ഇറങ്ങി പോവാൻ പറഞ്ഞത്. അവൻ ഒറ്റക്ക് അല്ലാ . അവന്റെ പിന്നിൽ വേറെ ഒരാൾ ഉണ്ട്. അതുകൊണ്ട് എതെങ്കിലും സാഹജര്യത്തിൽ എന്റെ ശ്രദ്ധയൊന്ന് തെറ്റിയാൽ നിന്നെ അവർ എന്തെങ്കിലും ചെയ്യും. നിന്നെ മുന്നിൽ നിർത്തി കളിച്ചാ മാത്രമേ ഞാൻ അവരുടെ മുന്നിൽ മുട്ടു മടക്കു എന്ന് അവർക്കും അറിയാം. നിന്നെ ആ വീട്ടിൽ നിന്നും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാൻ ഒരു അവസരത്തിന് ഞങ്ങളും കാത്ത് നിൽക്കായിരുന്നു. പക്ഷേ അതിന് ബലിയാടായത് പാർവതിയാണ്. അവളെ വീണ്ടും എല്ലാവരും കൂടി ചതിച്ചു. അല്ല. അവരുടെ ചതിയിൽ പാർവതി വീണു എന്ന് പറയുന്നതാവും ശരി.

എന്നാൽ അതിന് പാർവതി വലിയ വില കൊടുക്കേണ്ടി വന്നു. തറവാട്ടിൽ ഇപ്പോ ആരും അവളോട് ഒന്നും മിണ്ടുന്നില്ല. നമ്മുടെ അമ്മ പോലും . ആ തറവാട്ടിൽ അവൾ ആകെ ഒറ്റപ്പെട്ടു പോയി. പക്ഷേ മറ്റൊരാളുടെ കുറ്റം നീ ഏറ്റെടുത്തതും എന്നോട് കള്ളം പറഞ്ഞതും എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലാ. ഒരു വട്ടം വിശ്വാസവഞ്ചനയുടെ പേരിൽ എല്ലാവരേയും ഉപേക്ഷിച്ച് പോയതാ ഞാൻ . എന്നിട്ടും ഞാൻ എന്റെ ജീവിതത്തിലേക്കും ഈ നാട്ടിലേക്കും തിരികെ വന്നത് നിനക്ക് വേണ്ടി മാത്രമാണ്. നിനക്ക് വേണ്ടി ഞാൻ ഉപേക്ഷിച്ച പഴയ ചില കാര്യങ്ങൾ തിരിച്ച് നേടണം എന്നൊരു വാശി. ഇനി എന്നോട് നീ കള്ളം പറയരുത് വർണ . ഒരു പക്ഷേ ഇനിയും നീയിത് ആവർത്തിച്ചാൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് തന്നെ അറിയില്ല. എനിക്കറിയാം ഞാൻ സെൽഫിഷാണ്.

പൊസസീവാണ്. ഞാൻ നിന്നോട് കള്ളം പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ആ സാഹജര്യത്തിൽ അങ്ങനെ ചെയ്തേ മതിയാവു. നിനക്കും അത്തരത്തിൽ ചില സാഹജര്യങ്ങൾ ഉണ്ടായിരുന്നേക്കാം. പക്ഷേ എന്നോട് മാത്രം കള്ളം പറയരുത്. അത് എത്ര വലിയ പ്രശ്നമായാലും ഞാൻ നിന്റെ കൂടെ ഉണ്ടാകും. ഞാൻ ജീവിച്ചിരിക്കുന്നോളം കാലം നീ ഒന്നും ഒറ്റക്ക് ഫെയ്സ് ചെയ്യേണ്ടി വരില്ല. " ദത്തൻ പറയുന്നത് എല്ലാം കേട്ട് . വർണ മിണ്ടാതെ നിൽക്കുക മാത്രമാണ് ചെയ്തത്. അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് ദത്തന് മനസിലായിരുന്നു. ദത്തൻ അവളെ തനിക്ക് നേരെ തിരിച്ച് നിർത്തിയതും വർണ അവനെ ചുറ്റി പിടിച്ച് നെഞ്ചിലേക്ക് തല വച്ചു . "സോറി ദത്താ" അവൾ അവനെ ചുറ്റി പിടിച്ച് കുറച്ച് നേരം അങ്ങനെ തന്നെ നിന്നു . ദത്തൻ ഒരു ആശ്വാസത്തിനായി അവളുടെ പുറത്ത് തട്ടി. " കുഞ്ഞേ ..." കുറച്ച് കഴിഞ്ഞതും ദത്തൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി. "ഇപ്പോ എന്റെ കൊച്ചിന്റെ സങ്കടവും സംശയവുമൊക്കെ മാറിയില്ലേ "

"മ്മ്.." " എന്നാ നമ്മുക്ക് ഒന്ന് ഉറങ്ങിയാലോ. ഇന്നലെ രാത്രി ഒരുപാട് ഓഫീസ് വർക്കുണ്ടായിരുന്ന കാരണം ഉറങ്ങാൻ പറ്റിയില്ലടാ " " എന്നാ നീ ഉറങ്ങിക്കോ ദത്താ. ഞാൻ പോയി ഉച്ചക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം " " അത് വേണ്ടാ നമ്മുക്ക് ഒരുമിച്ച് ഈ തണുപ്പത്ത് കെട്ടിപിടിച്ച് കിടന്നുറങ്ങാം " " എനിക്ക് ഉറക്കം വരുന്നില്ലാ എന്നാലും ഞാൻ കൂടെ കിടക്കാം" വർണ അവന്റെ കൈയ്യിൽ ചുറ്റി പിടിച്ച് കൊണ്ട് റൂമിലേക്ക് നടന്നു. വർണ ബെഡിൽ വന്ന് കിടന്നു. ദത്തൻ ഗ്ലാസ് ഡോർ ക്ലോസ് ചെയ്ത് അവളുടെ അരികിലായി വന്നു കിടന്നു. " ഞാൻ ഉറക്കി തരാം ദത്താ" വർണ ഇരു കൈകളും വിടർത്തി അവനെ വിളിച്ചു. ദത്തൻ ഒരു പുഞ്ചിരിയോടെ അവളുടെ മാറിലേക്ക് മുഖം ചേർത്ത് കിടന്നു. വർണ ഇരു കൈകൾ കൊണ്ടും അവനെ ചുറ്റി പിടിച്ചു. പതിയെ അവന്റെ പുറത്ത് തട്ടി കൊടുത്തു. ക്ഷീണം കൊണ്ട് ദത്തൻ വേഗം തന്നെ ഉറങ്ങി. എപ്പോഴോ പതിയെ വർണയും ഉറങ്ങി പോയി.

അപ്പോഴും അവളുടെ കൈകൾ ദത്തനെ പൊതിഞ്ഞു പിടിച്ചിരുന്നു. * വർണ കണ്ണു തുറന്നു നോക്കുമ്പോൾ താൻ ദത്തന്റെ നെഞ്ചിലാണ് കിടക്കുന്നത്. അവൻ രണ്ടു കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്. വർണ കണ്ണ് ചിമ്മി തുറന്ന് ദത്തനെ തല ഉയർത്തി നോക്കിയതും അവൻ കണ്ണു തുറന്ന് മുകളിലേക്ക് നോക്കി കിടക്കുകയാണ്. കാര്യമായ എന്തോ ആലോചനയിൽ ആയതിനാൽ അവൾ ഉണർന്നത് അവനും അറിഞ്ഞിരുന്നില്ല. വർണ ഒന്ന് ഉയർന്ന് അവന്റെ കഴുത്തിലായി കടിച്ചതും ദത്തൻ പെട്ടെന്ന് ഞെട്ടി അവളെ നോക്കി. പെട്ടെന്ന് അവന്റെ മുഖത്തെ ഗൗരവം മാഞ്ഞ് ഒരു പുഞ്ചിരി തെളിഞ്ഞു. "എണീറ്റോടി കള്ളി പെണ്ണേ " ദത്തൻ തന്റെ താടി കൊണ്ട് അവളുടെ മുഖത്ത് ഇക്കിളിയാക്കിയതും വർണ ഉറക്കെ ചിരിക്കാൻ തുടങ്ങി. "നീ കുറേ നേരമായോ എണീറ്റിട്ട് " " എയ്. ഒരു അര മണിക്കൂർ ആയി കാണും " " ആണോ . എന്നിട്ട് എന്താ എന്നേ ഉണർത്താത്തേ "

"എന്റെ കുട്ടി ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചു. എണീക്ക് സമയം മൂന്ന് മണി ആവാറായി. വല്ലതും കഴിക്കണ്ടേ " ദത്തൻ അവളേയും വിളിച്ച് താഴേക്ക് നടന്നു. അവർ സ്റ്റയർ ഇറങ്ങി വന്നതും ആരോ കോണിങ്ങ് ബെൽ അടിച്ചു. " ഞാൻ ഇപ്പോ വരാം " ദത്തൻ വാതിൽ തുറന്ന് പുറത്തേക്ക് പോയി. ഒരു കവറുമായി കുറച്ച് കഴിഞ്ഞതും തിരികെ വന്നു. "ഡെലിവറി ബോയ് ആണ് . ഫുഡ് ഓർഡർ ചെയ്തിരുന്നു. " "എന്തിനാ ദത്താ ഇതൊക്കെ വാങ്ങിച്ചേ . ഞാൻ ഉണ്ടാക്കുമായിരുന്നില്ലേ . വെറുതെ വയറ് ചീത്തയാക്കാൻ " " അതിന് എന്റെ കുട്ടിക്ക് എന്താ ഉണ്ടാക്കാൻ അറിയുക " ദത്തൻ ചോദിച്ചതും വർണ ഒരു ചമ്മിയ ചിരി ചിരിച്ചു. " സിനിമയിലൊക്കെ അങ്ങനെയല്ലേ . പുറത്തു നിന്ന് ഫുഡ് വാങ്ങിക്കുമ്പോൾ ഈ ഡയലോഗ് പറയുമല്ലോ. അതാ ഞാൻ ഒരു ഓളത്തിന് പറഞ്ഞത് " അത് പറഞ്ഞ് വർണ ഫുഡ് വാങ്ങി ഡെയ്നിങ്ങ് ടേബിളിൽ വന്നിരുന്നു. " ഞാൻ വാരി തരാം " രണ്ടു പ്ലേറ്റിൽ വിളമ്പാൻ നിന്ന വർണയെ ദത്തൻ തടഞ്ഞു.

"വേണ്ടാ. നീ എന്റെ വയറു പൊട്ടുന്ന വരെ കഴിപ്പിക്കും . എനിക്ക് അന്നത്തെ കാര്യം ഓർമയുണ്ട് " "എന്റെ കുഞ്ഞ് വേഗം വലുതാവാൻ അല്ലേ കുറേ കഴിപ്പിക്കുന്നേ " ദത്തൻ പ്ലേറ്റില്ലെ ബിരിയാണി അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി. " നിനക്ക് ഓർമയുണ്ടോ ദത്താ. നീ അന്ന് ആദ്യമായിട്ട് ബിരിയാണി വാങ്ങി തന്നത്. അന്ന് നീ ഇഷ്ടമല്ലാതെയല്ലേ വാങ്ങി തന്നത്. പക്ഷേ ഇന്ന് ആ നീ തന്നെ എനിക്ക് സ്നേഹത്തോടെ വാരി തരുന്നു. എന്താലെ മനുഷ്യന്റെ ഓരോ മാറ്റങ്ങൾ. സുമിത്ര ചേച്ചി പറയുന്നത് എത്ര ശരിയാ " " ആരാ ഈ സുമിത്ര . കുറേ നേരം ആയീലോ നീ പറയുന്നു. "ദത്തൻ സംശയത്തോടെ ചോദിച്ചു. "നിനക്ക് അറിയില്ലേ ദത്താ. നമ്മുടെ ശ്രീനിലയത്തിലെ സുമിത്ര . സിദ്ധുവേട്ടന്റെ ആദ്യ ഭാര്യ സുമിത്ര . അനിരുദ്ധിന്റെയും , പ്രതിഷിന്റെയും ശീതളിന്റെയും അമ്മ "

" ഇല്ല. ആരാ . നിന്റെ ബന്ധുക്കൾ ആണോ " " ഇവർ കേരളത്തിലെ ആയിര കണക്കിന് അമ്മമാരുടെ ജനിക്കാതെ പോയ മക്കൾ ആണ് . കുടുംബ വിളക്ക് സീരിയലിലെ സുമിത്ര ചേച്ചി " വർണ അത് പറഞ്ഞതും കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ദത്തന്റെ നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി. "ഈ ദത്തന്റെ ഒരു കാര്യം. ഒരു ശ്രദ്ധയുമില്ല. " വർണ അത് പറഞ്ഞ് ഗ്ലാസിൽ വെള്ളമെടുത്ത് അവന് കൊടുത്തു. * ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ രണ്ടു പേരും കൂടി പുറത്തേക്ക് ഇറങ്ങി. മഴ ഇല്ലാത്തത് കൊണ്ട് അവർ പറമ്പിലേക്ക് നടക്കാനായി ഇറങ്ങി. " ദത്താ അവിടെ അങ്ങനെ തന്നെ നിൽക്കണേ" അത് പറഞ്ഞ് ദത്തൻ നിൽക്കുന്നതിനു മുകളിലുള്ള മരചില്ല വർണ ചാടി കൊണ്ട് വലിച്ചു. ആ കൊമ്പിൽ തങ്ങി നിന്ന വെള്ളം എല്ലാം ദത്തന്റെ മേൽ വന്ന് വീണു. "എടീ നിന്നേ ഞാൻ " ദത്തൻ അവൾക്ക് പിന്നാലെ ഓടി . വർണ നേരെ ചെന്ന് നിന്നത് കുളത്തിന്റെ അടുത്താണ്. " ഇതെന്താ ദത്താ പൂട്ടിയിട്ടിരിക്കുന്നേ "

വാതിലിലെ ലോക്കിൽ പിടിച്ചു കൊണ്ട് വർണ ചോദിച്ചു. " ഇവിടെ കുറേ കാലം ആരും ഉണ്ടായിരുന്നില്ലാലോ. അതുകൊണ്ട് അടുത്തുള്ള വീട്ടിലെ കുട്ടികൾ കുളത്തിൽ ഇറങ്ങി അപകടം ഒന്നും ഉണ്ടാവാതിരിക്കാൻ പൂട്ടി ഇട്ടിരിക്കുകയാ" " ഇതിന്റെ കീ എവിടേയാ . ശിലു പറഞ്ഞിരുന്നു ഇതിന്റെ ഉള്ളിൽ കുറേ ആമ്പൽ ഉണ്ടെന്ന്. " " കീ അകത്ത് ഉണ്ട്. നാളെ മഴയില്ലെങ്കിൽ നമ്മുക്ക് കുളത്തിൽ കുളിക്കാൻ വരാം " " ഞാൻ കൂടെ വരാം. പക്ഷേ കുളിക്കില്ല. എനിക്ക് വെള്ളം അലർജിയാ. പിന്നെ സോമാലിയയിലെ ആളുകളെ കുറിച്ച് ഓർക്കുമ്പോൾ സഹിക്കാൻ വയ്യാ . " " അവളും അവളുടെ ഒരു സോമാലിയയും . വീട്ടിലേക്ക് നടന്നേ. അടുത്ത മഴ വരുന്നുണ്ട്. " ദത്തൻ അവളുടെ കയ്യും പിടിച്ച് വീട്ടിലേക്ക് നടന്നു. * വൈകുന്നേരം മുകളിലെ നീളൻ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങാേട്ടും നടക്കുകയാണ് അഭിജിക്ക്. "ശ്ശേ അവളെ ഇനി ഇവിടേക്ക് എങ്ങനെ തിരികെ കൊണ്ടു വരും.

പാർവതിയെ ഉപയോഗിച്ച് വർണയെ എല്ലാവരുടേയും മുന്നിൽ വച്ച് കുറ്റക്കാരിയാക്കണം എന്നേ കരുതിയിരുന്നുള്ളു. പക്ഷേ ആ ദേവദത്തൻ എല്ലാം തകർത്തു. അവന് അവളെ എന്തിനാ ഇറക്കി വിട്ടത് എന്ന് മനസിലാവുന്നില്ല. അവൾ തിരികെ വരാതെ ഒരു പ്ലാനും നടക്കുകയും ഇല്ല. അതിന്റെ ഇടയിൽ ആ ചന്ദ്രശേഖരൻ ഒരു മനസമാധാനവും തരുന്നില്ല. അയാൾക്ക് അയാളുടെ കാര്യം മാത്രമേ ഉള്ളൂ. അതു കഴിഞ്ഞാൽ കറിവേപ്പില പോലെ എന്നേ വലിച്ചെറിയും. അതിന് മുന്നേ എന്റെ ലക്ഷ്യവും നേടിയെടുക്കണം. അയാളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല. നിന്ന നിൽപ്പിൽ കളം മാറ്റി ചവിട്ടും. അതു കൊണ്ട് അയാളെ നിലക്ക് നിർത്താൻ എന്തെങ്കിലും ഒരു പിടിവള്ളി കണ്ടെത്തണം. " "എന്താ അഭിജിത്ത് സാർ വലിയ ആലോചനയിൽ ആണല്ലോ " നിമ്മിയുടെ ശബ്ദമാണ് അഭിജിത്തിനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. " ഞാൻ നമ്മുടെ ഫ്യൂച്ചറിനെ കുറിച്ച് ആലോചിക്കായിരുന്നു.

നമ്മുടെ കല്യാണം. നമ്മുടെ അഞ്ചാറ് കുട്ടികൾ .. " "അയ്യടാ എന്താ ഒരു ആലോചന. " " എന്താ നിനക്ക് ഒരു പുഛം. " അഭി മീശ പിരിച്ചു കൊണ്ട് അവളുടെ അരികിലേക്ക് നടന്ന് വന്നു. "പോടാ .." അവൾ കളിയോടെ അഭിയെ തള്ളി മാറ്റി ഓടി. അവൾക്ക് പിന്നാലെ അഭിയും . അവൻ അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് വട്ടം കറങ്ങി . "അയ്യോ ദേ അച്ഛൻ : എന്നേ താഴേ ഇറക്ക് ജിത്തു " ചന്ദ്രശേഖരനെ കണ്ടതും അഭി അവളെ താഴെയിറങ്ങി. നിമ്മി വേഗം ചന്ദ്രശേഖറെ മറി കടന്ന് താഴേക്ക് ഓടി. അഭിജിത്ത് അയാളെ കണ്ട് ഒന്ന് പരുങ്ങി. "നിന്നെ ഇവിടേക്ക് കൊണ്ടു വരുമ്പോൾ ഞാൻ ചില കണ്ടീഷൻസ് പറഞ്ഞതല്ലേ. അതിൽ ഒന്ന് എന്റെ മക്കളുടെ നേരെ നിന്റെ നോട്ടം എത്തരുത് എന്നല്ലേ " "അതെ. പക്ഷേ ഇപ്പോ അങ്കിൾ വിചാരിക്കുന്ന പോലെ ഇവിടെ ഒന്നും ഉണ്ടായിട്ടില്ല. ഞാൻ നിമ്മിയെ എടുത്ത് ജസ്റ്റ് ഒന്ന് റൗണ്ട് ചെയ്തേ ഉള്ളു. " " വിശദീകരണം വേണ്ടാ. ഇനി ഇത് ആവർത്തിക്കരുത്. വന്ന പണി വേഗം തീർത്ത് തിരികെ പോവാൻ നോക്ക്"

അത് പറഞ്ഞ് അയാൾ റൂമിലേക്ക് കയറി പോയി. "ഇയാൾക്കിട്ട് ഒരു ഡോസ് കൊടുത്തില്ലെങ്കിൽ എനിക്ക് പാരയാകും. സമയമാവട്ടെ എനിക്കും ഒരു അവസരം കിട്ടും " അയാൾ പോകുന്ന വഴി നോക്കി അഭിജിത്ത് പറഞ്ഞു. * വർണ രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഫോണിൽ ചെറിയമ്മയോട് സംസാരിച്ച് ഇരിക്കുകയാണ്. ചെറിയമ്മയോട് അല്ലാതെ വേറെ ആരോടും വർണ ഇപ്പോ മിണ്ടാറില്ല. അവർ തിരിച്ചും അങ്ങനെയാണ്. അവൾ ഫോൺ കട്ട് ചെയ്ത് ഹാളിലേക്ക് വരുമ്പോൾ അവിടത്തെ ഉഞ്ഞാലിൽ കിടന്ന് പുസ്തകം വായിക്കുകയാണ് ദത്തൻ . രണ്ടാൾക്ക് കിടക്കാൻ പറ്റുന്ന മരത്തിന്റെ ഊഞ്ഞാലാണ് അത്. വർണ ദത്തന്റെ അരികിൽ വന്നിരുന്ന് അവൻ വായിക്കുന്ന ബുക്കിലേക്ക് എത്തി നോക്കി. "The adventures of Sherlock Holmes.... അമ്പോ ഇഗ്ലീഷ് " വർണ ദത്തന്റെ അരികിലായി കിടന്നു. "നിനക്ക് ഇത് വായിച്ചിട്ട് വല്ലതും മനസിലാവുന്നുണ്ടോ ദത്താ" വർണ ബുക്കിലേക്കും ദത്തന്റെ മുഖത്തേക്കും മാറി മാറി നോക്കി.

"എന്താ മനസിലാവാതെ. The adventures of Sherlock Holmes.... ഡിട്ടക്റ്റീവ് സ്റ്റോറിയാണ്. അവിടെ ഇരിക്കുന്നത് കണ്ടു. അപ്പോ വെറുതെ ഒന്ന് വായിച്ചു നോക്കാം എന്ന് കരുതി. വായിച്ചപ്പോൾ നല്ല intresting ആയി തോന്നി. " "മ്മ് "വർണ താൽപര്യമില്ലാതെ ഒന്ന് മൂളി. "എന്റെ കുട്ടിക്ക് ഉറക്കം വരുന്നുണ്ടോ " " ഇല്ല " അവൾ മുകളിലേക്ക് നോക്കി അങ്ങനെ കിടന്നു. ദത്തൻ ബുക്കിലേക്കും. ദത്തൻ ഇടക്ക് വർണയെ ഒന്ന് നോക്കിയപ്പോൾ അവൾ എന്തോ ആലോചനയിൽ ആണ്. ഒപ്പം എന്തോക്കെയോ ഭാവങ്ങൾ മുഖത്ത് മാറി മാറി വരുന്നുണ്ട്. അവളെ ശ്രദ്ധിക്കാതെ ബുക്ക് വായിക്കുന്നതിനുള്ള പരാതിയാണ് മുഖത്ത് നിറഞ്ഞ് നിൽക്കുന്നത്. ദത്തൻ ബുക്ക് അടച്ച് വച്ച് അവളെ തന്നെ നോക്കി കിടന്നു. എന്തോ ആലോചിച്ച് തല തിരിച്ച വർണ തന്നെ നോക്കി കിടക്കുന്ന ദത്തനെ കണ്ടു.

"എന്താ . എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ " അവൾ ഗൗരവത്തിൽ ചോദിച്ചു. എന്നാൽ ദത്തൻ മറുപടി പറയാതെ ഒരു ചിരിയോടെ അവളുടെ ചുണ്ടിൽ ഉമ്മ വച്ചു. "വേണ്ടാ എന്നേ ഉമ്മ വക്കണ്ട " അവൾ ദേഷ്യത്തിൽ പറഞ്ഞതും ദത്തൻ വീണ്ടും അവളെ ഉമ്മ വച്ചു. "നിന്നോടല്ലേ എന്നെ ഉമ്മ വക്കണ്ടാന്ന് പറഞ്ഞേ " " ഞാൻ വക്കും. " അവൻ വീണ്ടും അത് തന്നെ ചെയ്തതും വർണക്കും ദേഷ്യം വരാൻ തുടങ്ങിയിരുന്നു. "വേണ്ടാ വേണ്ടാ വേണ്ടാ " അവൾ മുഖം തിരിച്ച് കൊണ്ട് പറഞ്ഞു. അത് കണ്ട ദത്തൻ കുസ്യതി ചിരിയോടെ അവളുടേ മേൽ ഇരു കൈയും കുത്തി നിന്നു. "വേണ്ടാ " അവൻ സംശയത്തോടെ ചോദിച്ചു. "വേണ്ടാന്ന് അല്ലേ പറഞ്ഞേ " " ഇല്ല വേണം. " അവന്റെ മുഖം അവളിലേക്ക് അടുത്തു വന്നു. " ഞാൻ സമ്മതിക്കില്ല " അവൾ ചുണ്ടുകൾ കൂട്ടി പിടിച്ച് കൊണ്ട് പറഞ്ഞു. " അതിന് നിന്റെ സമ്മതം വേണ്ടാ കുഞ്ഞേ . നീ എന്റെ അല്ലേ. അപ്പോ എന്റെ സ്വന്തമാ. എന്റെ മാത്രം " ദത്തൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തതും വർണ ഒന്ന് ഉയർന്ന് പൊങ്ങി ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story