എൻ കാതലെ: ഭാഗം 89

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"നിന്നോടല്ലേ എന്നെ ഉമ്മ വക്കണ്ടാന്ന് പറഞ്ഞേ " " ഞാൻ വക്കും. " അവൻ വീണ്ടും അത് തന്നെ ചെയ്തതും വർണക്കും ദേഷ്യം വരാൻ തുടങ്ങിയിരുന്നു. "വേണ്ടാ വേണ്ടാ വേണ്ടാ " അവൾ മുഖം തിരിച്ച് കൊണ്ട് പറഞ്ഞു. അത് കണ്ട ദത്തൻ കുസ്യതി ചിരിയോടെ അവളുടേ മേൽ ഇരു കൈയും കുത്തി നിന്നു. "വേണ്ടാ " അവൻ സംശയത്തോടെ ചോദിച്ചു. "വേണ്ടാന്ന് അല്ലേ പറഞ്ഞേ " " ഇല്ല വേണം. " അവന്റെ മുഖം അവളിലേക്ക് അടുത്തു വന്നു. " ഞാൻ സമ്മതിക്കില്ല " അവൾ ചുണ്ടുകൾ കൂട്ടി പിടിച്ച് കൊണ്ട് പറഞ്ഞു. " അതിന് നിന്റെ സമ്മതം വേണ്ടാ കുഞ്ഞേ . നീ എന്റെ അല്ലേ. അപ്പോ എന്റെ സ്വന്തമാ. എന്റെ മാത്രം " ദത്തൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തതും വർണ ഒന്ന് ഉയർന്ന് പൊങ്ങി അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ഒഴുകി നടന്നതും വർണ അവന്റെ പിൻ കഴുത്തിൽ അമർത്തി പിടിച്ചു.

"ദ .. ദത്താ വേ.. വേണ്ടാ പ്ലീസ് .." അവൾ എങ്ങനെയെ പറഞ്ഞൊപ്പിച്ചതും ദത്തൻ തല ഉയർത്തി അവളെ നോക്കി. "എന്താടാ വയ്യേ " പെട്ടെന്ന് ദത്തന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു. അവൻ എഴുനേറ്റ് അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി. " ഒന്നൂല്യ . മഴ കൊണ്ട കാരണം. എന്തോ ഒരു സുഖമില്ലാത്ത പോലെ " അവളും അവന്റെ കൂടെ എണീറ്റിരുന്നു. "വാ തണുപ്പത്ത് അധിക നേരം ഇരിക്കണ്ടാ " ദത്തൻ അവളെയും ചേർത്ത് പിടിച്ച് റൂമിലേക്ക് നടന്നു. അവളെ ബെഡിൽ കിടത്തിയ ശേഷം ഫോൺ എടുത്ത് അവൻ പുറത്തേക്ക് നടന്നു. ധ്രുവിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൻ അവന്റെ റൂമിൽ ഇരിക്കുന്ന ടാബ്ലറ്റ് കൊടുക്കാൻ പറഞ്ഞു. ഒപ്പം ഒരു ആക്കി ചിരിയും. ദത്തൻ അവൻ പറഞ്ഞ മരുന്നും വെള്ളവും എടുത്ത് റൂമിലേക്ക് വന്നു. ദത്തൻ തന്നതു കൊണ്ട് മറുത്തൊന്നും പറയാതെ അവൾ അത് കഴിച്ചു. ദത്തൻ ഡോർ അടച്ച് അവളുടെ അരികിൽ വന്നു കിടന്നു.

അവൾക്ക് പുതപ്പു കൊണ്ട് പുതച്ചു കൊടുത്ത് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് അവനും കിടന്നു. * മുഖത്ത് വല്ലാതെ ചൂടനുഭവപ്പെട്ടപ്പോഴാണ് വർണ പതിയെ കണ്ണ് തുറന്നത്. അവൾ പുതപ്പ് മാറ്റി ബെഡിൽ എണീറ്റിരുന്നു. തന്റെ കഴുത്തിലും നെറ്റിയിലും സ്വയം തൊട്ടു നോക്കി. "എയ് പനിയൊന്നും ഇല്ലാലോ. പിന്നെന്താ കവിൾ മാത്രം ഇങ്ങനെ ചൂട് " അവൾ സംശയത്തോടെ അടുത്ത് കിടക്കുന്ന ദത്തനെ നോക്കി. അവൻ അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നത് കണ്ട് വർണ അവനെ തട്ടി വിളിച്ചതും നല്ല ചൂട്. " ദത്താ... ദത്താ" അവൾ അവനെ വീണ്ടും കുലുക്കി വിളിച്ചതും അവൻ ആയാസപ്പെട്ട് കണ്ണ് തുറന്നു. "എന്താ ദത്താ... വയ്യേ നിനക്ക്. നല്ല ചൂട് ഉണ്ടല്ലോ " അവൾ പേടിയോടെ ചോദിച്ചു. "മഴ കൊണ്ടത് കാരണമാ. നാളേക്ക് മാറി കൊള്ളും. നീ കിടന്നോ ."

ദത്തൻ തളർന്ന ശബ്ദത്തിൽ പറഞ്ഞു. വർണ ബെഡിൽ നിന്നും ഇറങ്ങി ഡോർ തുറന്ന് അടുക്കളയിലേക്ക് നടന്നു. ഒരു പാത്രത്തിൽ ഗ്യാസിൽ വെള്ളം വച്ചു. അതിലേക്ക് കുരുമുളകും, ഇഞ്ചിയും, ശർക്കരയും കാപ്പി പൊടിയും ഇട്ട് തിളപ്പിച്ചു. അത് അരിച്ച് ഒരു ഗ്ലാസിലേക്ക് ആക്കി റൂമിലേക്ക് നടന്നു. " ദത്താ. എണീക്ക് ഇത് കുടിക്ക് " വർണ അവനെ എണീപ്പിച്ച് ബെഡ് റെസ്റ്റിലേക്ക് പിടിച്ചിരുത്തി. ദത്തൻ അത് വാങ്ങി ഒറ്റടിക്ക് കുടിച്ചു. ഗ്ലാസ് വർണക്ക് തിരികെ കൊടുത്ത് അവൻ ബെഡിലേക്ക് തന്നെ കിടന്നു. അവൾ ഗ്ലാസ് ടേബിളിനു മുകളിലേക്ക് വച്ച് പുതപ്പ് കൊണ്ട് അവനെ പുതപ്പിച്ച് ലൈറ്റ് ഓഫ് ചെയ്ത് അവന്റെ അരികിൽ വന്നു കിടന്നു. " അടുത്തു കിടക്കണ്ടാ കുഞ്ഞേ . നിനക്കും പകരും " ദത്തൻ അവളിൽ നിന്നും കുറച്ച് നീങ്ങി കിടന്നു. " ഇല്ല ദത്താ. പകരില്ല. " വർണ അവന്റെ അരികിലേക്ക് നീങ്ങി.

"നിനക്ക് എന്താ പറഞ്ഞാ മനസിലാവില്ലേ. നീങ്ങി കിടക്കാൻ പറഞ്ഞാ നീങ്ങി കിടക്കാ. അല്ലാതെ പകരുമോ ഇല്ലയോ എന്ന് പറയാൻ നീ ഡോക്ടർ ഒന്നും അല്ലാലോ " ദേഷ്യപ്പെട്ടില്ലെങ്കിൽ അവൾ അനുസരിക്കില്ലാ എന്ന് ദത്തനും അറിയാമായിരുന്നു. എന്നാൽ അവൾ മാറില്ലാ എന്ന രീതിയിൽ തല ചലിപ്പിച്ചു കൊണ്ട് അവനിലേക്ക് ചേർന്നു കിടന്നു. " എന്നേ വെറുതേ ദേഷ്യം പിടിപ്പിക്കല്ലേ വർണാ . നീങ്ങി കിടന്നില്ലെങ്കിൽ ഞാൻ അടുത്ത റൂമിൽ പോയി കിടക്കും. അത് വേണോ " ദത്തൻ അത് പറഞ്ഞതും വർണയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. "നീ എന്നേയും വെറുതെ ദേഷ്യം പിടിപ്പിക്കണ്ടാ. വയ്യാത്തത് അല്ലേ. മിണ്ടാതെ മര്യാദക്ക് കിടന്ന് ഉറങ്ങാൻ നോക്ക്. അവന്റെ ഒരു ഭീഷണി " അത് പറഞ്ഞ് വർണ ഇരു കൈ കൾ കൊണ്ടും അവനെ തന്റെ മാറിലേക്ക് ചേർത്തു പിടിച്ചു. വർണയുടെ ഭാഗത്ത് നിന്നും കരച്ചിലോ പിണക്കമോ പ്രതീക്ഷിച്ച ദത്തൻ ശരിക്കും ഞെട്ടി. "സാരില്ല ട്ടോ. നാളേക്ക് പനി വേഗം വേഗം മാറും. ഞാൻ കൂടെയില്ലേ.

എന്റെ ദത്തൻ ഉറങ്ങിക്കോ" അവന്റെ പുറത്ത് തട്ടി പറയുന്ന വർണയെ ഒരു നിമിഷം ദത്തൻ അത്ഭുതത്തോടെ നോക്കി. ക്ഷീണം കൊണ്ട് ദത്തന്റെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി. വർണയുടെ ഹൃദയ താളം കേട്ട് അവൻ ഉറങ്ങി. വർണ ഒരു അമ്മ കുഞ്ഞിനെ ചേർത്ത് പിടിക്കുന്ന പോലെ അവനെ ചേർത്ത് പിടിച്ച് കിടന്നു. കുറച്ച് കഴിഞ്ഞതും ദത്തൻ വല്ലാതെ വിറക്കാൻ തുടങ്ങിയിരുന്നു. അവൾ അവന്റെ തല പതിയെ ബെഡിലേക്ക് വച്ച ശേഷം എഴുന്നേറ്റ് കബോഡിൽ നിന്നും ഒരു പുതപ്പ് കൂടെ കൊണ്ടു വന്ന് പുതപ്പിച്ചു. ശേഷം അവന്റെ കൈയ്യും കാലും എല്ലാം ഉരസി ചൂടാക്കാൻ ശ്രമിച്ചു. എങ്കിലും തണുപ്പ് വിട്ടു മാറുന്നില്ലാ എന്ന് മനസിലായതും വർണ അവന്റെ ടീഷർട്ടിനുള്ളിലൂടെ നുഴഞ്ഞു കയറി. അവന്റെ കഴുത്തിൽ മുഖം കൊണ്ട് ഉരസി ചൂട് പകർന്നു. അവന്റെ തണുത്ത് മരവിച്ച കൈകൾ എടുത്ത് തന്റെ ടോപ്പിനുള്ളിലൂടെ നഗ്നമായ വയറിലേക്ക് ചേർത്ത് വച്ചു. പതിയെ അവളിലെ ചൂട് ദത്തനിലെ തണുപ്പിനെ ഇല്ലാതാക്കി . അവന്റെ നെഞ്ചിൽ തല ചേർത്ത് വച്ചു അവളും എപ്പോഴോ ഉറങ്ങി പോയി.

* പിറ്റേ ദിവസം ദത്തൻ കണ്ണു തുറന്നു നോക്കുമ്പോൾ തന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്ന വർണയെ ആണ് കണ്ടത്. അവൻ ഒരു കുസ്യതിയോടെ തന്റെ കൈ ചേർത്തു വച്ചിരിക്കുന്ന അവളുടെ വയറിൽ ഇക്കിളിയാക്കി. വർണ ഒന്ന് ചിണുങ്ങി കൊണ്ട് തിരിഞ്ഞ് കിടന്നു. "എടീ കള്ളി പെണ്ണേ എണീക്കടി "ദത്തൻ വീണ്ടും അവളുടെ വയറിൽ ഇക്കിളിയാക്കിയതും വർണ ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു. രണ്ട് സെക്കന്റ് കഴിഞ്ഞാണ് അവൾക്ക് സ്ഥലകാല ബോധം വന്നത്. അവൾ നേരെ തിരിഞ്ഞ് ദത്തന്റെ മുഖത്തേക്ക് നോക്കി. "ഇപ്പോ എങ്ങനെയുണ്ട് ദത്താ. പനി കുറഞ്ഞോ " വർണ പരിഭ്രമത്തോടെ അവന്റെ നെറ്റിയിൽ തൊട്ടു നോക്കി. "പനിയും ക്ഷീണവും എല്ലാം മാറിയെടാ " ദത്തൻ നെറ്റിയിൽ വച്ചിരുന്ന വർണയുടെ കൈ എടുത്ത് ഉള്ളം കയ്യിൽ ഉമ്മ വച്ചു. " ഞാൻ പേടിച്ചു പോയി ദത്താ . പെട്ടെന്ന് എന്താ ചെയ്യാ വയ്യാതെ ആയാ . നമ്മൾ ആരെയാ വിളിക്കാ . പുറത്താണെങ്കിൽ നല്ല മഴയും "

വർണയുടെ മുഖത്ത് ടെൻഷൻ നിറഞ്ഞു നിന്നിരുന്നു. "എന്റെ കുട്ടി ദത്തനെ ഇങ്ങനെ ചേർത്ത് പിടിച്ച് കിടന്നപ്പോ എന്റെ പനിയെല്ലാം മാറിയല്ലോ. പിന്നെ എന്തിനാ ഈ ടെൻഷൻ " ദത്തൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു. " മാറിക്കെ . അതിന് നീ എന്നേ ഇന്നലെ വഴക്ക് പറഞ്ഞില്ലേ " അത് പറഞ്ഞ് വർണ അവന്റെ ടി ഷർട്ടിനിടയിലൂടെ ഊർന്നിറങ്ങി എണീറ്റു. " എങ്ങോട്ടാ ഈ അതിരാവിലെ എന്റെ കുഞ്ഞിപെണ്ണ് ഓടി പോവുന്നേ. ഇവിടെ കിടക്കടി " ദത്തൻ അവളെ വലിച്ച് ബെഡിലേക്ക് തന്നെയിട്ടു. " ദത്താ" "മ്മ് " " ധ്രുവിയേട്ടൻ എന്നാ വരുകാ " " അവർ നാളേയേ വരൂ" ദത്തൻ അവളുടെ നെറുകയിലൂടെ പതിയെ താലാേടി കൊണ്ട് പറഞ്ഞു. * " ഞാൻ പറഞ്ഞില്ലേ എനിക്ക് വെള്ളം അലർജിയാ എന്ന് . ഞാൻ ഇല്ല " " ഇങ്ങനെ മടി പാടില്ല. നീ വന്നില്ലെങ്കിൽ ഞാൻ എടുത്ത് കൊണ്ടുപോയി വെള്ളത്തിൽ ഇടും " "ശ്ശോ ഇത് എന്ത് കഷ്ടമാ ... ഇന്നലെ നിനക്ക് പനി വന്നതല്ലേ ഉള്ളൂ ദത്താ .

കുളത്തിൽ കുളിച്ചാ വീണ്ടും പോയ പനി തിരികെ വരും" "പനിയൊന്നും വരില്ലാ . ഇനി വന്നാ തന്നെ ഞാൻ സഹിച്ചു. നീ വരുന്നുണ്ടോ ഇല്ലയോ " ദത്തൻ അവസാനമായി ചോദിച്ചു. " തണുക്കുമോ " " ഇല്ലടാ .വെയിൽ അല്ലേ. അതോണ്ട് വെള്ളവും ചൂടായിരിക്കും " " ശരി എന്നാ ഞാൻ വരാം. നീ കീ എടുത്തിട്ട് വാ" വർണ ഊഞ്ഞാലിൽ ഇരുന്നു കൊണ്ട് പറഞ്ഞു. ദത്തൻ ധ്രുവിയെ വിളിച്ച് കീ എവിടെയാണെന്ന് അന്വേഷിച്ച് തോർത്തും കീയും ആയി വന്നു. വർണ ഊഞ്ഞാലിൽ ചമ്രം പടിഞ്ഞിരുന്ന് കാര്യമായ എന്തോ ആലോചനയിൽ ആയിരുന്നു. " പോവാം" ദത്തൻ അവളുടെ അരികിലേക്ക് വന്നു. " എടുക്കുവോ " അവൾ അവന് നേരെ കൈ നീട്ടി കൊണ്ട് ചോദിച്ചു. "അയ്യടി... ചെറിയ കുട്ടിയല്ലേ എടുക്കാൻ .. എണീറ്റ് നടക്കടി മടിച്ചി" " എന്നാ ഞാൻ ഇല്ലാ . നീ പോയിട്ട് വാ" "ആഹ് ശരി. ഞാൻ പോവാ " ദത്തൻ തന്നെ മൈന്റ് ചെയ്യാതെ പോവുന്നത് കണ്ട് വർണ നോക്കി ഇരുന്നു.

അവൻ നടന്ന് മെയിൻ ഡോറിനരികിൽ എത്തിയതും വർണ അവന് പിന്നാലെ പോകാൻ എണീറ്റു എങ്കിലും ദത്തൻ തിരിയുന്നത് കണ്ട് അവൾ അതേ പോലെ ഊഞ്ഞാലിലേക്ക് ഇരുന്നു. "വാ " ദത്തൻ അവളുടെ അരികിലേക്ക് നടന്ന് വന്ന് എടുക്കാനായി കൈ നീട്ടി. " ഞാൻ മടിച്ചി അല്ലേ. ചെറിയ കുട്ടി ഒന്നുമല്ലാലോ എടുത്ത് നടക്കാൻ " വർണ അവനെ നോക്കി ചോദിച്ചതും ദത്തൻ ഉറക്കെ ചിരിച്ചു. "ആരാ പറഞ്ഞേ... ഈ കുഞ്ഞി പെണ്ണ് എന്നും ദത്തന്റെ കുഞ്ഞു മോള് അല്ലേ " അത് പറഞ്ഞ് ദത്തൻ അവളെ ഉയർത്തി എടുത്തു. "വേണ്ടാ ഞാൻ വെറുതെ പറഞ്ഞതാ. എന്നേ താഴേ ഇറക്കിക്കോ. ഞാൻ നടന്നോളാം . അല്ലെങ്കിലും ഈ എടുത്ത് നടക്കുന്നത് ഒക്കെ ഓൾഡ് സ്റ്റെയിൽ ആണ്." അത് പറഞ്ഞ് വർണ അവന്റെ കൈയ്യിലെ തോർത്ത് വാങ്ങി തലയിൽ ചുറ്റി. ശേഷം കൈയ്യും വീശി മുന്നിൽ പോകുന്നത് നോക്കി അവൻ തലക്ക് കൈ വച്ചു. " നട്ട്സ് പോയ Squirrel പോലെ നിൽക്കാതെ ഫോളോ മീ ദത്താ"

അവൾ വാതിലിനരികിൽ എത്തിയതും ദത്തനെ നോക്കി പറഞ്ഞു. കൈയ്യിലെ കീ വിരലിൽ കറക്കി ദത്തനും അവൾക്ക് ഒപ്പം കുളത്തിനരികിലേക്ക് നടന്നു. ദത്തൻ കൈയ്യിലെ കീ ഉപയോഗിച്ച് കുളത്തിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി. പിന്നാലെ വർണയും. ആകാശം പോലെ തെളിഞ്ഞ വെള്ളം . അതിന്റെ നടുവിലായി പല നിറത്തിലുള്ള ആമ്പലുകൾ വിരിഞ്ഞു നിൽക്കുന്നു. അത് നോക്കി വർണ കൽപടവിലേക്ക് ഇരുന്നു. "നമ്മുക്കും ഇങ്ങനെ ഒരു കുളം കുത്തിയാലോ ദത്താ" വർണ ഒന്ന് ആലോചിച്ച് കൊണ്ട് ചോദിച്ചു. " കുളിക്കാത്ത നിന്നക്ക് എന്തിനാടാ കുളം" ദത്തൻ ഷർട്ട് ഊരി കൽപ്പടവിലേക്ക് വച്ച് മുണ്ടു മടക്കി കുത്തി വെള്ളത്തിലേക്ക് ഇറങ്ങി. " അതിന് കുളത്തിൽ ആര് കുളിക്കുന്നു. നമ്മുക്ക് ഇത് പോലെ ആമ്പൽ വളർത്താനാ . ഇവർ എന്തിനാ ഇത്ര ദൂരെ കൊണ്ടുപോയി നട്ടിരിക്കുന്നേ " " ഇവിടെ നട്ടാൽ എങ്ങനാ കുളിക്കുക.. അതാ ദൂരെ നട്ടിരിക്കുന്നത്. " " ആണോ . മ്മ് " " വാ . ഇറങ്ങാം "

ദത്തൻ അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. വർണ എണീറ്റ് അവന്റെ കൈയ്യിൽ പിടിച്ച് വെള്ളത്തിലേക്ക് കാൽ ഇട്ട് നോക്കി. "ഈ വെള്ളത്തിന് അധികം ചൂടില്ലാലോ " " ഇനിയും ചൂട് വേണമെങ്കിൽ എന്റെ കുട്ടി വീട്ടിൽ പോയി ഹീറ്ററിൽ കുളിച്ചോ " അത് പറഞ്ഞ് അവളുടെ കൈയ്യിലെ പിടി വിട്ട് വെള്ളത്തിലേക്ക് ഇറങ്ങി. " ദത്താ അകലേക്ക് പോവല്ലേ . നല്ല ആഴമുള്ള കുളമാ " അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. ദത്തൻ മുന്നോട്ട് നീന്തി വെള്ളത്തിലേക്ക് മുങ്ങി. അവൻ വെള്ളത്തിൽ താഴുന്നതും ഉയരുന്നതും നോക്കി വർണ കൽപടവിലേക്ക് തന്നേ ഇരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞ് വെള്ളത്തിലേക്ക് താഴ്ന്ന ദത്തൻ ഉയർന്നില്ലാ. " ദത്താ വെറുതെ കളിക്കണ്ട . എന്റെ അടുത്തേക്ക് വാ" അവൾ കൽപടവിൽ ഇരുന്ന് വിളിച്ചു പറഞ്ഞു. എന്നാൽ ദത്തന്റെ ഭാഗത്ത് നിന്നും ഒരു അനക്കവും ഇല്ലാ "ദത്താ... ദത്താ.. ദത്താ" അവൾ ഉറക്കെ വിളിച്ച് വെള്ളത്തിലേക്ക് ഇറങ്ങി കഴുത്തോളം വെള്ളമായതും അവളുടെ തൊട്ടു മുന്നിലായി ദത്തൻ ഉയർന്ന് പൊങ്ങി. ഒപ്പം കയ്യിൽ ഒരു നീല ആമ്പൽ കൂടി ഉണ്ടായിരുന്നു.

ദത്തനെ കണ്ടതും അവളുടെ നിറഞ്ഞ മിഴികളിൽ നിന്നും കണ്ണീർ പുറത്തേക്ക് ഒഴുകി. "എന്തിനാടാ കരയുന്നേ " വെള്ളത്തിന്റെ അടിയിൽ ആയ കാരണം വർണ വിളിച്ചത് ദത്തനും അറിഞ്ഞിരുന്നില്ല. വർണ അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി തിരിഞ്ഞ് കൽപടവിലേക്ക് കയറി തിരികെ പോവാനായി നിന്നതും ദത്തൻ അവളുടെ കൈയ്യിൽ കയറി പിടിച്ചു. "എന്താ കുഞ്ഞേ . എന്തിനാ നീ കരഞ്ഞേ " ദത്തൻ അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു. " എ..എന്തിനാ ഞാൻ വിളിച്ചിട്ട് ... വി... വിളി കേൾക്കാത്തെ ..ഞാ..ഞാൻ പേടിച്ചു പോയി. " " സോറിടാ പൊന്നേ. ഞാൻ ഇത് പറിക്കാൻ പോയതല്ലേ . എന്റെ കുട്ടിക്ക് വേണ്ടി " ദത്തൻ കൈയ്യിലുള്ള പൂ അവൾക്ക് നേരെ നീട്ടിയതും അവൾ ചെറു പുഞ്ചിരിയോടെ അത് വാങ്ങി. "മനുഷ്യനെ കുറച്ച് നേരം കൊണ്ട് പേടിപ്പിച്ചു. എനിക്കാണെങ്കിൽ നീന്താനും അറിയില്ലാ. ഇവിടെ അടുത്താണെങ്കിൽ ആരും ഇല്ലതാനും " അവൾ അത് പറഞ്ഞ് ദത്തനെ മുഖത്തേക്ക് നോക്കിയതും അവൻ ഒരു കള്ള ചിരിയോടെ നോക്കി നിൽക്കുകയാണ്. വർണ എന്താ എന്ന രീതിയിൽ പുരികം ഉയർത്തി ചോദിച്ചതും ദത്തൻ കണ്ണു കൊണ്ട് അവളുടെ ശരീരത്തിലേക്ക് നോക്കാൻ പറഞ്ഞു.

വെള്ളത്തിലേക്ക് ഇറങ്ങിയത് കൊണ്ട് അവളുടെ ഡ്രസ്സ് മുഴവുവൻ നനഞ്ഞിരിക്കുന്നു. "അയ്യേ .." അവൾ ചളിപ്പോടെ തിരിഞ്ഞ് ഓട്ടാൻ നിന്നതും ദത്തന്റെ കൈകൾ അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചിരുന്നു. "എവിടേക്കാടി കള്ളി ഓടുന്നേ " അവളുടെ പിൻ കഴുത്തിലേക്ക് മുഖം ഉരസി കൊണ്ട് അവൻ ചോദിച്ചു. " എന്നേ വിട് ദത്താ . ഞാൻ പോവട്ടെ. എന്റെ ഡ്രസ്സ് മുഴുവൻ നനഞ്ഞ് നിഴലടിക്കാൻ തുടങ്ങി. ഞാൻ പോവട്ടെ " അവന്റെ കയ്യിൽ കിടന്ന് വർണ കുതറി. " അതിന് ഇപ്പോ എന്താ നമ്മൾ മാത്രമല്ലേ ഇവിടെയുള്ളൂ " " അ..അതെ ..അത് ശരിയാവില്ലാ " "അതെന്താ ശരിയാവാത്തെ " അവൻ കളിയോടെ ചോദിക്കുന്നതിനനുസരിച്ച് അവന്റെ കൈകൾ അവളിൽ കുസ്യതി കാട്ടി കൊണ്ടിരുന്നു. "കയ്യെടുത്തേ ദത്താ. വെറുതെ കളിക്കാതെ " അവൾ അവന്റെ കയ്യിൽ പതിയെ തല്ലി. "കുഞ്ഞേ " ദത്തൻ അവളുടെ കാതിൽ ആർദ്രമായി വിളിച്ചതും വർണ ഒരു നിമിഷം തറഞ്ഞു നിന്നു. "നിനക്ക് പേടി എന്നേയാണോ. അതോ നിന്നെ തന്നെയാണോ " അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി ദത്തൻ ചോദിച്ചതും വർണയും ഒന്നു വിറച്ചു പോയിരുന്നു. "

എ..എനിക്കോ ..എ..എനിക്ക് എന്തിന് പേ..പേടി " പതർച്ചയോടെ പറയുന്നതിനനുസരിച്ച് അവളുടെ കണ്ണുകൾ ദത്തന്റെ മുഖത്തിലൂടെ ഓടി നടന്നു. തലയിൽ നിന്നും മുടിയിഴകളിലൂടെ ഒഴികിയിറങ്ങുന്ന വെള്ളത്തുള്ളികൾ അവളുടെ കവിളിനെയും താടിയേയും തഴുകി കഴുത്തിലേക്ക് ഒഴുകി ഇറങ്ങി. വർണ ഒന്ന് ഉമിനീരിറക്കി അവന്റെ കണ്ണിലേക്ക് നോക്കി. അവന്റെ കണ്ണിലെ മാന്ത്രിക വലയത്തിൽ പെട്ട് വർണയും ഒരു നിമിഷം നിന്നു പോയി. "Kiss me devutty...." അവൻ ആർദ്രമായി അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞതും അവളുടെ ഉടലാകെ ഒന്ന് വിറച്ചു പോയിരുന്നു. വർണ അവന്റെ തോളിലൂടെ കയ്യിട്ട് അല്പം ഉയർന്ന് പൊങ്ങി അവന്റെ അധരങ്ങളിലേക്ക് ചേർന്നു. അവന്റെ കീഴ്ചുണ്ടും മേൽ ചുണ്ടും വളരെ പതിയെ നുകർന്നെടുത്തു. അവളെ ദത്തൻ ഇരു കൈകൾ കൊണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചിരുന്നു. അവന്റെ അധരങ്ങളുടെ നേർത്ത തണുപ്പിനൊപ്പം അവനിലെ ഉമിനീരിലെ ചൂടും അവളിലേക്ക് പടർന്നു.

ശ്വാസം കിട്ടാതെ ആയതും അവൾ അവനിൽ നിന്നും അടർന്ന് മാറി അവന്റെ നെഞ്ചിലേക്ക് നാണത്തോടെ മുഖം ചേർത്തു. ഒപ്പം അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ദത്തൻ അവളെയും ചേർത്ത് പിടിച്ച് വെള്ളത്തിലേക്ക് മറിഞ്ഞു. അവളേയും മുഴുവനായി നനച്ച് അവൻ ഉയർന്ന് പൊങ്ങി. അരയോളം വെള്ളത്തിൽ ദത്തൻ അവളെ ചേർത്ത് പിടിച്ച് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. അവളുടെ കഴുത്തിൽ പറ്റി പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ ദത്തൻ അവന്റെ ചുണ്ടുകൾ കൊണ്ട് നുകർന്നെടുത്തു. അത് അവസാനം എത്തി നിന്നത് അവളുടെ തോളിലെ മറുകിൽ ആണ്. അവൻ അവിടെ ഒന്ന് പതിയെ കടിച്ചതും വർണ ഒന്ന് പൊള്ളി പിടഞ്ഞു. അവൻ അവടെ അമർത്തി ചുംബിച്ച് അവളുടെ ടി ഷർട്ടിൽ പിടുത്തമിട്ടത്തും വെള്ളത്തിൽ ശക്തമായി എന്തോ വന്ന് വീണു. ഇരുവരും പെട്ടെന്ന് ഞെട്ടി അകന്നു മാറി. തെങ്ങിൽ നിന്നും തേങ്ങ വെള്ളത്തിലേക്ക് വീണതാണ് എന്ന് മനസിലായതും ഒപ്പം ദത്തന്റെ മുഖ ഭാവവും കണ്ട് വർണ ഉറക്കെ ചിരിക്കാൻ തുടങ്ങി. "ഇങ്ങനെ ചിരിക്കല്ലേ പെണ്ണേ .

അല്ലെങ്കിൽ തന്നെ മനുഷ്യന്റെ കൺട്രോൾ എല്ലാം പോയി കിടക്കാ. ആ തേങ്ങ വെള്ളത്തിൽ വന്നു വീണില്ലായിരുന്നു എങ്കിൽ എല്ലാം കൈവിട്ട് പോയേനേ. ഞാൻ ഹെവിയായി പ്ലാൻ ചെയ്ത എന്റെ ഫസ്റ്റ് നെറ്റ് ഈ കുളകടവിൽ നടന്നേനേ " നെഞ്ചിൽ കൈ വച്ച് ദത്തൻ പറഞ്ഞതും വർണയുടെ മുഖ ഭാവവും മാറിയിരുന്നു. "മതി കുളിച്ചത്. പോവാൻ നോക്കാം. ബാക്കി കുളി ബാത്ത്റൂമിൽ കുളിച്ചാ മതി. " ദത്തൻ വേഗം അവളെ പിടിച്ച് കരയിലേക്ക് വച്ചു. ശേഷം തോർത്ത് എടുത്ത് അവളുടെ തല തോർത്തി കൊടുത്ത് തന്റേയും തല തോർത്തി വീട്ടിലേക്ക് നടന്നു. * അന്നത്തെ ദിവസവും അങ്ങനെ കടന്നു പോയി. ഭക്ഷണമെല്ലാം അന്നത്തെ ദിവസം പുറത്ത് നിന്നാണ് വരുത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ ഊഞ്ഞാലിൽ മലർന്ന് കിടക്കുകയാണ് ദത്തൻ . അവന്റെ നെഞ്ചിലായി വർണയും കിടക്കുന്നുണ്ട്. "നീ നാളെ രാവിലെ പോവും ലെ " വർണ സങ്കടത്തോടെ ചോദിച്ചു. "മ്മ് " ദത്തനും വെറുതെ ഒന്നു മൂളി.

" ഞാൻ രാത്രി വരാമെടാ. പിന്നെ അധിക ദിവസം നിനക്ക് ഇവിടെ നിൽക്കേണ്ടി വരില്ല. തറവാട്ടിൽ നിന്നും ആരെങ്കിലും ഉടൻ നിന്നെ വന്ന് തിരികെ വിളിക്കും " "മ്മ്. പക്ഷേ ഇനി തറവാട്ടിലേക്ക് വരുന്നത് പുതിയ ഒരു വർണയായിരിക്കും. അവർ ആരും കാണാത്ത വർണയായിരിക്കും " അവൾ പറയുന്നത് കേട്ട് ദത്തനും ഒന്ന് പുഞ്ചിരിച്ചു. അവളുടെ മനസിൽ എന്താണ് എന്ന് മറ്റാരേക്കാളും നന്നായി ദത്തന് അറിയാമായിരുനു. അവർ ഇരുവരും പരസ്പരം ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു. ഒപ്പം പതിയെ ധ്രുവിയുടെ ബ്ലൂ ടൂത്ത് സ്പീക്കറിൽ ദത്തൻ വച്ചിരുന്ന പാട്ട് അവിടം ആകെ ഒഴുകി നടന്നു. 🎶മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടു നിൽക്കാൻ.... കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറു നിറമോടെ എന്നരികിൽ നില്ലു നീ.... ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ.... നീയില്ലയെങ്കിൽ എൻ പ്രണയമധുരങ്ങളുണ്ടോ ... അത്ര മേൽ ഒന്നാണു നമ്മൾ .... നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ.... മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം..: ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ് ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം...🎶

" ഇത് അന്ന് ധ്രുവിയേട്ടൻ പാർവതി ചേച്ചിക്ക് പാടി കൊടുത്ത പാട്ടാണല്ലോ. പാവം എട്ടന് ചേച്ചിയെ ഒരുപാട് ഇഷ്ടമാ " "എന്റെ കുട്ടിക്ക് അറിയാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടോ. പഠിക്കുന്ന കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം അറിയാം. ധ്രുവിക്ക് പാർവതിയെ ഇഷ്ടമാണ്, പാർത്ഥിയും ആമിയും തമ്മിലുള്ള കാര്യം... ഇനി വേറെ എന്തൊക്കെ അറിയാം.." ദത്തൻ കളിയാക്കി കൊണ്ട് ചോദിച്ചു. "ശ്രീയേട്ടന് പൂർണിമ ചേച്ചിയെ ഇഷ്ടമാ ദത്താ" ദത്തൻ കളിയായി ആണ് ചോദിച്ചത് എങ്കിലും അവൾ പറയുന്നത് കേട്ട് ദത്തൻ ഞെട്ടി എണീറ്റു. "നീയെന്തൊക്കെയാ പറയുന്നേ. ശ്രീക്ക് നിമ്മിയോട് .. എയ് അതിനു ചാൻസ് ഇല്ലാ . നിനക്ക് തോന്നിയത് ആയിരിക്കും " " ചിലപ്പോ തോന്നൽ ആയിരിക്കാം. പക്ഷേ ശ്രീയേട്ടന്റെ മുഖത്ത് കുറച്ച് കാലമായി വല്ലാത്ത വിഷാദം ആണ്. കൃത്യമായി പറഞ്ഞാ നിമ്മി ചേച്ചി വന്ന ദിവസം മുതൽ.പിന്നെ ചേച്ചിയെ കാണുമ്പോൾ ആ മുഖത്ത് വരുന്ന ഭാവങ്ങൾ. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ സംതിങ്ങ് ഫിഷി ദത്താ"

വർണ താടിക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു .കുറച്ച് പിന്നിലേക്ക് ചിന്തിക്കുമ്പോൾ ദത്തനും ആ സംശയം ശരിയാണെന്ന് തോന്നിയിരുന്നു. "ഇനി ശ്രീക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ നമ്മുക്ക് അത് നടത്തി കൊടുക്കണം. " " അപ്പോ അഭിജിത്ത് " " അവന് ആ തറവാട്ടിൽ അധികകാലം ഉണ്ടാവില്ല. അതിനുള്ളതൊക്കെ നമ്മുടെ കയ്യിൽ ഉണ്ട്. പക്ഷേ അവനെ ഒറ്റക്ക് പൂട്ടിയാൽ പോരാ. അയാളെ കൂടി നമ്മുടെ വലയിൽ കുടുക്കണം. അതിന് അഭിജിത്ത് എന്ന ഇര തറവാട്ടിൽ വേണം " " നീ എന്തോക്കെയാ പറയുന്നേ. എനിക്ക് ഒന്നും മനസിലാവുന്നില്ലാ ട്ടോ " " എന്റെ കുഞ്ഞിന് അതൊന്നും പറഞ്ഞാ ഈ തലയിൽ കയറത്തില്ലാ. അതാേണ്ട് കിടന്ന് ഉറങ്ങാൻ നോക്ക് " ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. "അല്ലാ ഈ പ്രണയ കേസുകൾ എല്ലാം കറക്റ്റ് ആയി എങ്ങനാ എന്റെ കുട്ടി കണ്ടുപിടിക്കുന്നേ " ദത്തൻ വിഷയം മാറ്റാനായി ചോദിച്ചു. അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു.ദത്തൻ പതിയെ അവളുടെ തലയിൽ തലോടി കൊണ്ട് കിടന്നു.

"നീയാ ദത്താ കാരണം. നിന്റെ സ്നേഹം. നിന്റെ കണ്ണിലെ പ്രണയം അത് കണ്ടാ എനിക്ക് മറ്റുള്ളവരുടേയും മനസിലാവുന്നത്. പക്ഷേ ഓരോരുത്തരുടേയും കണ്ണിലെ ഭാവങ്ങൾ വേറെ വേറെ തരത്തിൽ ആണ് " കുറച്ച് നേരത്തെ ആലോചനക്ക് ശേഷം വർണ തല ഉയർത്തി പറഞ്ഞു. " ഓഹ്..ന്റെ കുഞ്ഞേ ..നിന്നെ കൊണ്ട് ഞാൻ തോറ്റു. ഇത്രയും നേരം നീ ഇത് ആലോചിച്ചാണോ കിടന്നത്. " മറുപടിയായി വർണ അവന്റെ നെഞ്ചിൽ ഉമ്മ വച്ച് അവനിലേക്ക് ചേർന്നു കിടന്നു. ** പിറ്റേ ദിവസം രാവിലെ തന്നെ മുത്തശിയും ധ്രുവിയും തിരിച്ചെത്തി. അവർ വന്നതും ദത്തൻ പോവുകയും ചെയ്തു. ദത്തൻ വന്ന് പിണക്കം മാറ്റിയ സന്തോഷം വർണയിൽ തെളിഞ്ഞു നിന്നിരുന്നു. അതുകൊണ്ട് തന്നെ പതിവിലും ഉന്മേഷത്തോടെയാണ് വർണ മുത്തശിക്ക് പിന്നാലെ നടന്നത്.

രണ്ട് ദിവസം ഡ്രെവിങ്ങും ക്ഷീണവും ആയതിനാൽ ധ്രുവി യും ഹോസ്പിറ്റലിൽ പോയിരുന്നില്ല. അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി. അന്ന് രാത്രി ദത്തൻ വന്നില്ലെങ്കിലും അവൻ ഫോൺ ചെയ്തത് വർണക്കും ആശ്വാസം നൽകിയിരുനു. * പിറ്റേന്ന് രാവിലെ ധ്രുവി ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങുമ്പോഴാണ് പതിവില്ലാതെ ഒരു കാർ മുറ്റത്ത് വന്നു നിന്നത്. അവൻ സംശയത്തോടെ പുറത്തേക്ക് ഇറങ്ങി വന്നു. കാറിന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നും മുത്തശിയും പുറത്തേക്ക് വന്നു. കാറിലെ കോ ഡ്രെവിങ്ങ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് ധ്രുവിയുടെ മുഖം ഒന്ന് വിടർന്നു എങ്കിലും അത് ഉടൻ തന്നെ ദേഷ്യത്തിലേക്ക് വഴി മാറി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story