എൻ കാതലെ: ഭാഗം 91

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

റൂമിൽ ദത്തനെ കാത്ത് കിടക്കുകയാണ് വർണ . വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തല ചരിച്ച് ഡോറിനരികിലേക്ക് നോക്കി. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ തന്റെ അരികിലേക്ക് നടന്ന് വരുന്ന ദത്തന്റെ അമ്മയെ കണ്ട് വർണ വേഗം കണ്ണുകൾ അടച്ച് ഉറങ്ങുന്ന പോലെ കിടന്നു. അമ്മ വാതിൽ ചാരി അവളുടെ അരികിലായി വന്നു ഇരുന്ന് അവളുടെ നെറുകയിൽ തലോടി. "ഈശ്വരാ ദത്തൻ എങ്ങാനും ഇപ്പോ കയറി വന്നാ എല്ലാം പൊളിയും. ഉറങ്ങുന്ന പോലെ തന്നെ കിടക്കാം. അപ്പോ അമ്മ വേഗം പോവുമല്ലോ. പക്ഷേ ഈ അമ്മക്ക് ഇത് എന്ത് പറ്റി. എന്റെ മുഖത്ത് പോലും നോക്കാത്ത ആളായിരുന്നല്ലേ!" വർണ ഓരോന്ന് ആലോചിച്ച് കണ്ണടച്ച് കിടന്നു. * " പറ്റില്ല അഭിജിത്ത് . ഇവിടേക്ക് വരുന്നതിന് മുൻപ് തന്നെ പറഞ്ഞുറപ്പിച്ച കാഷ് ഞാൻ നിനക്ക് തന്നതാണ്. ബാക്കി ഞാൻ പറഞ്ഞ കാര്യം ചെയ്തു തീർത്തിട്ട് " " ഞാൻ അത് ചെയ്തു തരും സാർ. പക്ഷേ എനിക്കിപ്പോൾ അത്യവശ്യമായി പൈസയുടെ ആവശ്യമുണ്ട് " " അത്രക്ക് അത്യവശ്യമാണെങ്കിൽ ഞാൻ പറഞ്ഞ കാര്യം നീ വേഗം ചെയ്തു തീർക്ക്. അപ്പോ പണവും തരും. ഇപ്പോ തന്നെ സമയം ഒരു പാട് ഞാൻ നിനക്ക് ഞാൻ തന്നു. ഇത്രയും ദിവസം വർണ ഇവിടെ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞ് നീ ഒഴിഞ്ഞ് മാറി.

ഇപ്പോ വർണ തിരിച്ചു വന്നു. അതിനാൽ കാര്യങ്ങൾ ഒക്കെ വേഗം ചെയ്ത് തീർക്ക്. എന്നിട്ട് തിരുമാനിക്കാം പൈസ തരണാേ വേണ്ടയോ എന്ന് " അത് കേട്ടതും മേശ പുറത്ത് ഇരിക്കുന്ന ഫ്ളവർ വെയ്സ് ദേഷ്യത്തിൽ താഴേക്ക് എറിഞ്ഞ് അഭി ആ റൂം വിട്ട് പുറത്തേക്ക് ഇറങ്ങി. "ഇയാളെ ഇങ്ങനെ വിട്ടാൽ പറ്റില്ല. ഉടൻ എന്തെങ്കിലും ചെയ്തേ പറ്റു. " അഭി ഭ്രാന്ത് പിടിച്ച പോലെ മുടിയിൽ കോർത്ത് വലിച്ച് റൂമിലേക്ക് നടന്നു. * " നീ ഒരു സോറി പറഞ്ഞാ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ ദേവാ ഇവിടെ " " വേണ്ടാ എനിക്ക് അതിന്റെ ആവശ്യമില്ല. ഞാൻ ഇറക്കി വിട്ടവളെ തിരിച്ച് വിളിച്ച് കൊണ്ട് വരാൻ നിന്നോട് ആരാ പാർത്ഥി പറഞ്ഞത്. മനുഷ്യന്റെ സമാധാനം കളയാൻ " "പിന്നെ എന്താ ചെയ്യേണ്ടത്. വർണ നിന്റെ ഭാര്യയല്ലേ . അവൾ താമസിക്കേണ്ടത് ഈ തറവാട്ടിൽ അല്ലേ." " ഭാര്യയോ.. അവൾ എന്റെ ആരും അല്ലാ. ഉടൻ തന്നെ അവളെ ഇവിടെ നിന്നും ഇറക്കി വിടണം. എനിക്കവളെ കൺമുന്നിൽ കാണുന്നത് പോലും വെറുപ്പാ " " ശരി നീ അത് വിട്ടേക്ക്. നമ്മുക്ക് ഇതിനെ കുറിച്ച് പിന്നെ സംസാരിക്കാം. ഇപ്പോ നീ നമ്മുടെ പ്ലാൻ പറ " " എന്ത് പ്ലാൻ . നിന്റെ അച്ഛന്റെ ആ ഡ്രഗ്ഗ് ഡീൽസിനെ കുറിച്ചുള്ള എവിഡൻസ് അടങ്ങുന്ന ഫയൽ കിട്ടിയാലെ നമ്മുക്ക് എഞെങ്കിലും ചെയ്യാൻ കഴിയു. "

" പക്ഷേ അത് അച്ഛന്റെ ഓഫീസ് റൂമിൽ അല്ലേ. അത് നമ്മുക്ക് അത്ര എളുപ്പം എടുക്കാൻ കഴിയില്ല. ആ റൂമിൽ അച്ഛൻ എന്നേ പോലും കയറ്റില്ല. മാത്രമല്ലാ ലോക്കറിന്റെ കീ അച്ഛൻ എവിടെയാ വച്ചിരിക്കുന്നത് എന്നും അറിയില്ല. " " അത് നമ്മുക്ക് എങ്ങനെയെങ്കിലും കണ്ടുപിടിക്കണം. ആ ഡൊക്യുമെന്റ്സ് നമ്മുടെ കയ്യിൽ കിട്ടിയാൽ നിന്റെ അച്ഛന് പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. അത് വച്ച് നമ്മുക്ക് അയാളെ വരച്ച വരയിൽ നിർത്താം. " " അച്ഛൻ പിന്നെ നമ്മൾ പറയുന്നതിനനുസരിച്ച് ചലിക്കുന്ന പാവ മാത്രമാകും. " വാതിലിന്റെ അരികിൽ നിന്നും ഉള്ള നിഴൽ പതിയെ അകന്ന് പോയതും പാർത്ഥിയും ദത്തനും പരസ്പരം നോക്കി ഒന്ന് ചിരിച്ചു. " ഇതിൽ അവൻ വീഴും. ആ ഫയലുകൾ അവൻ തന്നെ കണ്ടുപിടിച്ച് എടുക്കും. നിന്റെ അച്ഛനെ വരുതിയിൽ നിർത്തേണ്ടത് ഇപ്പോ അവന്റെ ആവശ്യമാ " " പക്ഷേ ദേവാ അവൻ എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കിൽ .." " ഇല്ല. അങ്ങനെയായിരുന്നെങ്കിൽ അവൻ ഇപ്പോ നേരെ പോകേണ്ടത് നിന്റെ അച്ഛന്റെ അടുത്തേക്ക് ആയിരുന്നു. " * അഭിജിത്ത് ചന്ദ്രശേഖറിന്റെ ഓഫീസ് റൂമിൽ നിന്നും തന്റെ റൂമിലേക്ക് പോകുന്ന വഴിയാണ് ദത്തന്റെയും പാർത്ഥിയുടേയും സംസാരം കേട്ടത്.

അത്രയും നേരം ടെൻഷനിലായിരുന്ന അഭിയുടെ മനസ് അവർ പറഞ്ഞത് കേട്ടതും ആശ്വാസം നിറഞ്ഞു. അവൻ തന്റെ റൂമിലേക്ക് വന്ന് ഡോർ ലോക്ക് ചെയ്ത് ബെഡിലേക്ക് ഇരുന്നു. "ദെവം ആയിട്ടാണ് ഇങ്ങനെ ഒരു വഴി കാണിച്ച് തന്നത്. പാർത്ഥി ദത്തന്റെ പക്ഷത്താണ് എന്ന് പണ്ടേ ഒരു സംശയം തോന്നിയിരുന്നു. ഇപ്പോ അത് ഉറപ്പായി.. അല്ലെങ്കിലും ചന്ദ്രശേഖരന്റെ ചോരയല്ലേ . ഇതിലും ഇതിനപ്പുറവും പ്രതീക്ഷിക്കാം. ഇനി ചുവടുകൾ കുറച്ച് സൂക്ഷിച്ച് വക്കണം. ആദ്യം ചന്ദ്രശേഖരൻ .. അയാളെ ഒതുക്കണം. അതിന് ആ ഫയൽ എടുക്കണം. ഇതിനു മുൻപ് അയാളുടെ ഓഫീസ് റൂമിൽ സംസാരിച്ചു നിൽക്കുന്ന സമയത്ത് കീ എവിടെയാണ് വക്കുന്നത് എന്ന് കണ്ടതാണ് അതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി രണ്ടാമത് വർണ. അവളെ എനിക്ക് വേണം. ദത്തനായിരുന്നു എറ്റവും വലിയ തടസം. ഇപ്പോ അവർ തമ്മിൽ പിണങ്ങിയ സ്ഥിതിക്ക് റൂട്ട് ക്ലിയർ ആയി. പിന്നെ അവസാനം എന്റെ പൂർണി . അവളേയും എനിക്ക് വേണം. എന്റെ ഭാര്യയായി. ഈ വീട്ടിലേക്ക് ചന്ദ്രശേഖരൻ വരുമ്പോൾ പറഞ്ഞിരുന്നത് വർണയെ ദത്തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം. അവളുടെ സ്ഥാനത്ത് പാർവതിയെ കൊണ്ടു വരണം എന്നും ആയിരുന്നു. അതിന് വേണ്ടിയാണ് വർണയുടെ മുറച്ചെറുക്കനായ എന്നേ തന്നെ ചന്ദ്രശേഖരൻ കളത്തിൽ ഇറക്കിയത്.പക്ഷേ ഇനി അത് വേണ്ടാ. കളി നമ്മുക്ക് ഒന്ന് മാറ്റി കളിക്കാം " അഭി തന്റെ മനസിൽ കുടില തന്ത്രങ്ങൾ മെനഞ്ഞ് പതിയെ ഉറക്കത്തിലേക്ക് വീണു. *

പാർത്ഥിയോട് കുറച്ച് നേരം സംസാരിച്ചിരുന്ന ദത്തൻ എല്ലാവരും ഉറങ്ങി എന്ന് മനസിലായതും പതിയെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. വർണ കിടക്കുന്ന റൂമിന്റെ അടുത്തേക്ക് എത്തുന്നതിന് മുൻപേ പാർവതി അവളുടെ റൂമിൽ നിന്നും ഇറങ്ങി വർണ കിടക്കുന്ന റൂമിലേക്ക് കയറി. " കാത്തു സൂക്ഷിച്ചോരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി ഹയ്യട കാക്കാച്ചി കൊത്തി പോയി " ദത്തൻ പാട്ട് കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോൾ പിന്നിൽ നിന്ന് പാർത്ഥി കളിയാക്കുകയാണ്. "എടാ തെണ്ടി നീ കാരണമാ ഇപ്പോ ഇങ്ങനെ ഉണ്ടായത്. കുറച്ച് മുൻപ് നീ വന്ന് വിളിച്ചില്ലായിരുന്നു എങ്കിൽ ഞാൻ എപ്പോഴേ ആ റൂമിൽ കയറിയേനേ.. പുല്ല്... എടാ മരപട്ടി നീയിതിന് അനുഭവിക്കും " " ആഹാ ..ഇത്രയും നല്ല കാര്യം ചെയ്തിട്ട് നീയെന്നേ ചീത്ത വിളിക്കുന്നോ ടാ . ഞാൻ അപ്പോ വിളിച്ചില്ലായിരുന്നങ്കിൽ നീ റൂമിൽ കയറും. വർണക്ക് കൂട്ട് കിടക്കാൻ പോയ പാർവതി നിങ്ങളെ കയ്യാേടെ പൊക്കും. എല്ലാം പൊളിയും. ഇത്രയും വലിയ കാര്യം ചെയ്തു തന്ന എന്നേ നീ പൂവിട്ട് പൂജിക്കണം. I am feeling hurts... hurts..." പാർത്ഥി നെഞ്ചിൽ കൈ വച്ച് പറഞ്ഞതും ദത്തനും ചിരി വന്നു പോയി. "സോറി ടാ . ഞാൻ അത്രക്കൊന്നും കടന്ന് ആലോചിച്ചില്ലാ. പെട്ടെന്ന് അവളെ പിരിഞ്ഞിരിക്കണം എന്നായപ്പോൾ ദേഷ്യം വന്നു. പോട്ടെ സാരില്യാ എന്റെ പാർത്ഥി കുട്ടൻ അതങ്ങ് മറന്നേക്ക് . " " ഒരു ദിവസം ഇപ്പോ തമ്മിൽ കണ്ടില്ലാന്ന് വച്ച് എന്ത് സംഭവിക്കാനാ .

ഈ വീട്ടിൽ തന്നെ അവൾ ഉണ്ടല്ലോ " പാർത്ഥി. " അത് എന്റെ മോന് ഇപ്പോ പറഞ്ഞാ മനസിലാവില്ലാ . കല്യാണമൊക്കെ കഴിഞ്ഞ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയാലേ അറിയൂ. " പാർത്ഥിയുടെ തോളിൽ തട്ടി പറഞ്ഞ് ദത്തൻ തന്റെ റൂമിലേക്ക് നടന്നു. * ഓഫീസിലെ ഫയലുകൾ എല്ലാം നോക്കി കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴാണ് വർണ ഒറ്റക്കാണല്ലോ എന്ന് പാർവതി ഓർത്തത്. അവൾ എണീറ്റ് നേരെ വാതിൽ തുറന്നു. വർണ കിടക്കുന്ന റൂമിന്റെ ചാരിയിട്ട വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് വർണയെ ചേർത്ത് പിടിച്ച് കിടക്കുന്ന ദത്തന്റെ അമ്മയെ അവൾ ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടത്. തനിക്ക് വയ്യാത്ത ദിവസങ്ങളിൽ ഉറക്കം പോലും കളഞ്ഞ് തനിക്ക് കൂട്ടിരിക്കുന്ന അമ്മായിയെ അവൾ ഒരു നിമിഷം ഓർത്തു. താനായി തന്നെ എല്ലാം നഷ്ടപ്പെടുത്തി കളഞ്ഞത്. അമ്മായി തന്നോട് മിണ്ടിയിട്ട് തന്നെ കുറച്ച് ദിവസങ്ങളായി.അവൾ ഒരു നിരാശയോടെ തിരികെ നടന്നതും പിന്നിൽ നിന്നും ഒരു വിളി വന്നതും ഒരുമിച്ചാണ്. "പാറു " വിളി കേട്ട് അവൾ തിരിഞ്ഞ് നോക്കിയതും ബെഡിൽ എണീറ്റിരിക്കുന്ന വർണയും അമ്മായിയും. "എന്താ ചേച്ചി ഇതു വരെ വന്നിട്ട് തിരികെ പോകുന്നേ " വർണ " എയ് ഞാൻ വെറുതെ . വർണ ഉറങ്ങിയോ എന്നറിയാൻ " അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. " ചേച്ചി ഇവിടെ കിടക്കുമോ ഞങ്ങളുടെ കൂടെ " വർണ അത് ചോദിച്ചതും പാർവതി നേരെ നോക്കിയത് ദത്തന്റെ അമ്മയുടെ മുഖത്താണ്.

അവളുടെ നോട്ടം കണ്ട് അമ്മ ഒന്നു പുഞ്ചിരിച്ചു. അല്ലെങ്കിലും സ്വന്തം മക്കളെക്കാൾ കൂടുതൽ സ്നേഹിച്ച് വളർത്തിയത് അല്ലേ. അവർക്കും പാർവതിയോട് ഒരു പരിധിയിൽ കൂടുതൽ പരിഭവം കാണിക്കാൻ കഴിഞ്ഞിരുന്നില്ല. പാർവതി കരഞ്ഞു കൊണ്ട് അമ്മയെ ഇറുക്കെ കെട്ടി പിടിച്ചു. " എന്നാേട്.. ന്നോട് ക്ഷമിക്ക് അമ്മായി. ഞാൻ വേണം വച്ച് ശിലുവിനെ വേദനിപ്പിച്ചത് അല്ലാ . അപ്പോഴത്തെ ഒരു അവസ്ഥയിൽ. ഇനി ഇങ്ങനെ ഉണ്ടാവില്ലാ. എന്നോട് പിണങ്ങി ഇരിക്കല്ലേ പ്ലീസ് " പാർവതിയുടെ കരച്ചിൽ കണ്ട് വർണക്കും പാവം തോന്നി. "മ്മ് .മോള് കരയാതെ .... ഞാനും ..എന്റെ ഭാഗത്തും ഒരുപാട് തെറ്റുകൾ ഉണ്ട്. അതെല്ലാം ഞാനും തിരുത്താൻ ശ്രമിക്കാ. " അവളുടെ തലയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു. കുറേ നേരം കരഞ്ഞപ്പോൾ പാർവതിക്കും ഒരു ആശ്വാസം തോന്നി. "നിന്നോടും ഞാൻ തെറ്റ് ചെയ്തിട്ടുണ്ട് മോളേ . പക്ഷേ ഇനി അത് ആവർത്തിക്കില്ല. നീയും എന്റെ മോളാ " അവരെ നോക്കി നിറ മിഴിയോടെ ഇരിക്കുന്ന വർണയെ ചേർത്ത് പിടിച്ച് അമ്മ പറഞ്ഞപ്പോൾ അവർ മൂന്നു പേരും കരഞ്ഞു പോയിരുന്നു. അന്നത്തെ രാത്രി അമ്മ അവർ രണ്ട് പേരെയും ചേർത്ത് പിടിച്ചാണ് ഉറങ്ങിയത്. ദത്തന്റെ അമ്മയുടെ സ്നേഹം വർണക്കും ഒരു പാട് സന്തോഷം തോന്നിയിരുനു. സ്വന്തം അമ്മയുടെ സ്നേഹം കിട്ടിയിട്ടില്ലെങ്കിലും അതൊന്നും അറിയിക്കാതെയാണ് ആമിയുടെ അമ്മ വർണയേയും വളർത്തിയത്. ആമിയേയും വർണയേയും എന്നും ഒരുപോലെ മാത്രമേ കണ്ടിട്ടുള്ളു.

ആ അമ്മക്ക് ഒപ്പം മറ്റൊരു അമ്മ കൂടി. വർണ അമ്മയെ ഒന്നുകൂടി ചേർത്ത് പിടിച്ച് കിടന്നു. ആ അമ്മയുടെ വാത്സല്യത്തിൽ ദത്തൻ കൂടെ ഇല്ലാത്ത സങ്കടം പോലും വർണ മറന്നിരുന്നു. * കിടന്നിട്ട് ഉറക്കം വരാതെ ആയപ്പോൾ ശ്രീ ടേബിളിന്റെ ഡ്രൊ തുറന്ന് സിഗരറ്റും മാച്ച് ബോക്സും എടുത്ത് പുറത്തേ നീളൻ വരാന്തയിലേക്ക് നടന്നു. സിഗരറ്റ് ചുണ്ടിലേക്ക് വച്ച് അത് കത്തിച്ചു. ഒരു പഫ് എടുത്ത് പുക മുകളിലേക്ക് ഊതി വിട്ടു. ഇപ്പോ കുറച്ചു കാലമായി ഇത് കൂട്ടിനുണ്ട്. ആരോഗ്യത്തിന് അത്ര നല്ലതല്ലാ എങ്കിലും മനസിന് ഒരു സുഖം. അവൻ ഒരു പഫ് കൂടി എടുത്ത് കൈ വരിയിൽ പിടിച്ച് അകലേക്ക് നോക്കി നിന്നു. കാനഡയിലേക്ക് ഒരു ജോബ് ഓഫർ വന്നിട്ടുണ്ട്. ഇവിടുത്തെ തന്റെ ബിസിനസ് സ്റ്റാർട്ട് അപ്പ് ദേവനെ ഏൽപ്പിച്ച് അവിടേക്ക് പോകാനാണ് ഉദ്ദേശം. ഇവിടെ ഇനിയും നിൽക്കാൻ വയ്യാ നിമ്മി. നിന്റെ ഓർമകൾ, നിന്റെ സാമിപ്യം. ഓരോ നിമിഷവും ഞാൻ ഉരുകി ഉരുകി തീരുകയാണ്. അഭിജിത്തിനെ നിനക്ക് ഒരുപാട് ഇഷ്ടമാണെന്ന് എനിക്കറിയാം. അവൻ നിന്റെ കൂടെയുള്ളപ്പോൾ , നിന്നെ ചേർത്ത് പിടിക്കുമ്പോൾ നിന്നെ അവനിൽ നിന്നും പിടിച്ച് മാറ്റി എന്റെയാ എന്ന് പറയണമെന്നുണ്ട്. ആർക്കും വിട്ടു കൊടുക്കാതെ എന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കണം എന്നുണ്ട്.

പക്ഷേ നിന്റെ സന്തോഷം അതല്ലേ എനിക്ക് വലുത്. ദൂരത്താണെങ്കിലും എന്നും ഞാൻ നിന്നെ കുറിച്ച് ഓർക്കും. ഈ ശ്രീരാഗിന്റെ ജീവിതത്തിൽ നീ മാത്രമേ എന്നും ഉണ്ടാകൂ " " എപ്പോ മുതലാ പുതിയ ശീലങ്ങൾ ഒക്കെ തുടങ്ങിയത് " ദത്തന്റെ ശബ്ദമാണ് ശ്രീരാഗിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അവൻ പെട്ടെന്ന് കയ്യിലുള്ള സിരരറ്റ് എരിച്ച് താഴേക്ക് ഇട്ടു. "നീ ഉറങ്ങില്ലേ ദേവാ " " ഇല്ലാ ഉറക്കം വന്നില്ല " കുറച്ചു നേരം അവർക്കിടയിൽ ഒരു മൗനം നിറഞ്ഞു നിന്നു. "നിനക്ക് എന്തെങ്കിലും സങ്കടമുണ്ടോ ശ്രീ " " ഇല്ല ദേവാ. എനിക്ക് എന്ത് സങ്കടം. എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ " മറുപടിയായി ദത്തൻ കുറച്ചു നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവന്റെ നോട്ടം താങ്ങാനാവാതെ ശ്രീരാഗ് മുഖം തിരിച്ച് പുറത്തേക്ക് നോക്കി നിന്നു. " കാര്യങ്ങൾ നീ വിചാരിക്കുന്ന പോലെ ഒന്നുമല്ലാ ശ്രീ. നിന്റെ ഇഷ്ടം സത്യസന്ധമായതാണെങ്കിൽ അത് നിന്നിലേക്ക് തന്നെ എത്തി ചേരും. നീ കുറച്ചു കാലം വെയ്റ്റ് ചെയ്യണം എന്ന് മാത്രം. ഇത്രയും കാലം കാത്തിരുന്നില്ലേ . ഇനി കുറച്ച് ദിവസങ്ങൾ കൂടി മതി. അതിന്റെ ഇടയിൽ നീ ഇങ്ങനെ സ്വയം നശിക്കരുത് " ദത്തൻ അവന്റെ തോളിൽ കൈ വച്ച് പറഞ്ഞതും ശ്രീ അവനെ ഇറുക്കെ കെട്ടി പിടിച്ചു. തന്റെ ഷർട്ടിൽ നനവ് പടരുന്നത് അറിഞ്ഞതും ശ്രീരാഗ് കരയുകയാണെന്ന് ദത്തന് മനസിലായി. ചില സങ്കടങ്ങൾ കരഞ്ഞു തീർക്കുന്നതാണ് നല്ലത്. അതുകൊണ്ട് ദത്തൻ അവന്റെ പുറത്ത് തട്ടി ആശ്വാസിപ്പിച്ചു. " ചെന്ന് മുഖമെല്ലാം കഴുകി വാ. ഒറ്റക്ക് കിടക്കണ്ടാ." ദത്തൻ അത് പറഞ്ഞതും ശ്രീ നേരെ തന്റെ റൂമിലേക്ക് നടന്നു. മേശവലിപ്പ് തുറന്ന് കയ്യിലെ മാച്ച് ബോക്സ് അതിലേക്ക് ഇട്ടതും എന്തോ അവന്റെ കാലിൽ വന്ന് വീണു.

"എന്റെ നിമ്മിക്ക് ....❣️. " വാലന്റയ്സ് ഡേക്ക് അവൾക്ക് കൊടുക്കാൻ വാങ്ങിച്ചിരുന്നതാണ്. അവൻ സ്വയം ഒരു പുഛത്തോടെ അത് എടുത്ത് കബാേഡിനരികിലേക്ക് നടന്നു. കബോഡിന്റെ ഉള്ളിൽ ആയി മറ്റൊരു സീക്രട്ട് ഷെൽഫ് ഉണ്ട്. അവൻ അത് തുറന്ന് ആ ബോക്സ് അതിലേക്ക് വച്ചു. ആ ഷെൽഫിൽ മൊത്തം നിമ്മിയുടെ ബർത്ത്ഡേക്കും വലന്റയ്ൻസ് ഡേക്കും കൊടുക്കാതെ പോയ അവന്റെ പ്രണയ സമ്മാനങ്ങൾ ആയിരുന്നു. അവൻ അതിലൂടെ വെറുതെ ഒന്ന് വിരലോടിച്ചു. ശേഷം വേഗം അത് ലോക്ക് ചെയ്ത് ബാത്ത്റൂമിൽ കയറി ഫ്രഷായി ദത്തന്റെ അരികിലേക്ക് വന്നു. * ദത്തനും ശ്രീയും നേരെ പോയത് പാർത്ഥിയുടെ റൂമിലേക്കാണ്. പാതി ചാരിയ വാതിൽ തുറന്ന് അവർ രണ്ടു പേരും അകത്ത് കയറി ഡോർ ലോക്ക് ചെയ്തു. എന്നാൽ ഇതൊന്നും അറിയാതെ ബെഡിൽ കമിഴ്ന്ന് കിടന്ന് ഫോൺ ചെയ്യുകയാണ് പാർത്ഥി . "ഡാ.. " ദത്തന്റെ ശബ്ദം കേട്ട് പാർത്ഥി ഞെട്ടി ബെഡിൽ നിന്നും ചാടി എണീറ്റു. "ഓഹ്... മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു കാലൻ .... ശരി മിക. നാളെ ക്ലാസ് ഉള്ളതല്ലേ പോയി കിടന്നുറങ്ങിക്കോ. ഗുഡ് നൈറ്റ് " പാർത്ഥി കോൾ കട്ട് ചെയ്ത് അവർക്ക് നേരെ തിരിഞ്ഞു. "എന്താണാവോ രണ്ടു പേരുടേയും ആഗമന ഉദ്ദേശം...." " ഉദ്ദേശം ഒന്നും ഇല്ല. നിനക്ക് ഉറക്കം ഒന്നുമില്ലേടാ" അത് പറഞ്ഞ് ശ്രീ ബെഡിലേക്ക് കിടന്നു. "ഉറങ്ങാൻ നിൽക്കായിരുന്നു. അല്ലാ സമയം കുറേ ആയല്ലോ. നിങ്ങൾ ഉറങ്ങീല്ലേ." " ഇല്ല. അതാ ഇവിടേക്ക് വന്നത്.

" ദത്തനും ബെഡിലേക്ക് കിടന്നു. " ധ്രുവി കൂടെ വേണമായിരുന്നുല്ലേ " പാർത്ഥിയും കിടന്നു. "മ്മ് " ദത്തനും ശ്രീയും ഒന്ന് മൂളി. കുറേ നേരം സംസാരിച്ചും കളിയാക്കിയും ഒക്കെ കിടന്ന് സമയം കുറേ കഴിഞ്ഞാണ് മൂന്ന് പേരും ഉറങ്ങിയത്. ** രാവിലെ ക്ലാസിലേക്ക് പോകാനുള്ള തിരക്കിൽ ആണ് ഭദ്രയും ശിലുവും. തോളിലെ ബാഗ് സെറ്റിയിലേക്ക് ഇട്ട് അവർ ഭക്ഷണം കഴിക്കാൻ വന്നിരുന്നു. " അമ്മേ" ഭദ്ര പ്ലേറ്റ് എടുത്ത് വച്ച് ഉറക്കെ വിളിച്ചു. " കിടന്ന് അലറണ്ടാ . ഒരു പത്ത് മിനിറ്റ് " ചെറിയമ്മ വിളിച്ച് പറഞ്ഞു. ഡെയ്നിങ്ങ് ടേബിളിൽ അവരെ കൂടാതെ ദത്തനും പാർത്ഥിയും പാർവതിയും നിമ്മിയും അഭിജിത്തും ഉണ്ടായിരുന്നു. "ശിലു ദേ നോക്കിയെ " ഞെട്ടി കൊണ്ട് ഭദ്ര സ്റ്റയറിനരികിലേക്ക് കൈ ചൂണ്ടിയതും എല്ലാവരും അവിടേക്ക് നോക്കി. രാവിലെ തന്നെ എഴുനേറ്റ് കുളി കഴിഞ്ഞ് താഴേക്ക് വരുന്ന വർണയെ കണ്ട് ദത്തൻ അടക്കം എല്ലാവരും ഞെട്ടി. "ഗുഡ് മോണിങ്ങ് ചേച്ചി , ഗുഡ് മോണിങ്ങ് എട്ടാ " പാർത്ഥിയേയും പാർവതിയേയും വിഷ് ചെയ്ത് അവൾ അടുക്കളയിലേക്ക് പോയി. എട്ട് മണി കഴിയാതെ ഉറക്കം എണീക്കാത്ത, ഉച്ചക്ക് മുൻപ് കുളിക്കാത്ത വർണയുടെ പുതിയ മാറ്റങ്ങൾ കണ്ട് എല്ലാവരുടേയും കിളി പോയിരുന്നു. കുറച്ച് കഴിഞ്ഞതും അമ്മ പുട്ടു കൊണ്ട് വന്ന് ടേബിളിനു മുകളിൽ വച്ചു. പിന്നാലെ കടല കറിയുമായി വർണയും "മോള് ഇരുന്നോ " അമ്മയുടെ ആ വിളി കൂടി ആയതും എല്ലാവരും മൊത്തത്തിൽ ഞെട്ടി തരിച്ചു. പാർവതി ഒഴികെ. "വേണ്ടാ. ഞാൻ അമ്മയുടെയും ചെറിയമ്മയുടെ കൂടെ ഇരുന്നോളാം" "അതെന്താ വർണാ അങ്ങനെ . നീ ഞങ്ങളുടെ കൂടെ അല്ലേ കഴിക്കാറുള്ളത്. എന്നിട്ട് ഇപ്പോ എന്താ ഒരു മാറ്റം "

ശിലു ചോദിച്ചു എങ്കിലും വർണ അത് കേൾക്കാത്ത പോലെ പാർവതിയുടെ അരികിൽ വന്ന് അവളുടെ പ്ലേറ്റിലേക്ക് പുട്ട് വച്ചു കൊടുത്ത് കറി വിളമ്പി. പാർത്ഥിക്കും അതു പോലെ ചെയ്ത് കൊടുത്ത് വർണ അടുക്കളയിലേക്ക് തന്നെ പോയി. "എടാ ഈ രാവിലെ എണീക്കുന്നതും , ഭക്ഷണം വിളമ്പുന്നതൊന്നും നമ്മുടെ സ്ക്രിപ്പ്റ്റിൽ ഇല്ലാലോ " പാർത്ഥി പതിയെ ചോദിച്ചു " ഇതാെക്കെ അവൾ കയ്യിൽ നിന്നും എടുത്തിടുന്നതാ. അഭിനയിച്ച് അഭിനയിച്ച് അവസാനം ചളമാക്കാതെ ഇരുന്നാ മതി" ദത്തൻ അത് പറഞ്ഞ് വേഗം കഴിച്ച് എണീറ്റു. "ദേവേട്ടാ . ഞാൻ ഇന്ന് ഓഫീസിൽ എത്താൻ കുറച്ച് ലേറ്റ് ആവും . എനിക്ക് ചെറിയ മുത്തശിയുടെ വീട് വരെ ഒന്നും പോവണം. ഇന്നലെ പോയപ്പോൾ എന്റെ ഒരു സാധനം അവിടെ മറന്നു വച്ചു. " "മ്മ്... " ദത്തൻ ഒന്ന് മൂളി കൊണ്ട് പുറത്തേക്ക് പോയി. പാർവതിയും വേഗം കഴിച്ച് എന്നീറ്റ് റൂമിലേക്ക് പോയി. ഒരു ബ്ലാക്ക് സാരി എടുത്ത് ഉടുത്തു. മുടി എല്ലാം ഒരുമിച്ച് ക്രാമ്പ് ഇട്ട് തന്റെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി. * ഓട്ടോയിൽ വന്നിറങ്ങിയ പാർവതി ഒരു മടിയോടെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി. ധ്രുവിയുടെ കാർ മുറ്റത്ത് കിടക്കുന്നുണ്ട്. അതിൽ നിന്നും അവൻ ഹോസ്പിറ്റലിൽ പോയിട്ടില്ലാ എന്ന് അവൾക്ക് മനസിലായി. അവൾ പതിയെ ഹാളിലേക്ക് കയറി ചെന്നു. അവിടെ ആരെയും കാണാത്തത് കൊണ്ട് അവൾ ഡെയ്നിങ്ങ് എരിയയിലേക്ക് നടന്നതും മുത്തശ്ശി അടുക്കളയിൽ നിന്നും ഇറങ്ങി വന്നതും ഒരുമിച്ചാണ്.

"പാറു മോളേ " ചെറിയ മുത്തശി അവളുടെ അരികിലേക്ക് വന്നു. " ഇന്നലെ പോയപ്പോൾ വർണയുടെ ഒന്ന് രണ്ട് സാധനങ്ങൾ ഇവിടെ വച്ചിട്ടാ പോയത്. അത് എടുക്കാൻ വന്നതാ" "അതിന് ഇത്ര ദൂരം വരേണ്ട കാര്യമുണ്ടായിരുന്നില്ല. ഞാൻ ധ്രുവിടെ കയ്യിൽ കൊടുത്തയച്ചേനേ " " അത് സാരില്യ. ഞാൻ ഓഫീസിൽ പോകുന്ന വഴി ഇവിടെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ. അപ്പോ ഇവിടെ വന്ന് വർണയുടെ സാധനങ്ങളും കൊണ്ടു പോകാം എന്ന് കരുതി. " "മ്മ്. എന്നാ മോള് പോയി എടുത്തിട്ട് വാ. ഞാൻ കൂടെ വരണോ " " എയ് വേണ്ടാ മുത്തശി . ഞാൻ എടുത്തോളാം. ധ്രുവി എവിടെ മുത്തശി " മുന്നോട്ട് നടന്ന പാർവതി തിരിഞ്ഞ് മുത്തശിയോട് ചോദിച്ചു. " അവൻ മുകളിൽ റൂമിൽ കാണും " " അപ്പോ ഇന്ന് ഹോസ്പിറ്റലിൽ പോവുന്നില്ലേ " " ആഹ് ഉണ്ട് . റെഡിയാവുകയായിരിക്കും " " മമ്" പാർവതി തലയാട്ടി കൊണ്ട് തിരിഞ്ഞ് നടന്നതും സ്റ്റയറിലെ റീലിൽ ചാരി കൈകൾ കെട്ടി തന്നെ നോക്കി നിൽക്കുകയാണ് ധ്രുവി. പെട്ടെന്ന് അവനെ കണ്ടതും പാർവതിയും ഒന്ന് ഞെട്ടി പോയി. " ഞാൻ .. അത് .. വർണ ..അവളുടെ സാധനങ്ങൾ എടുക്കാൻ വന്നതാ" പാർവതി പറഞ്ഞതും ധ്രുവി താൽപര്യമില്ലാത്ത രീതിയിൽ തലയാട്ടി പുറത്തേക്ക് നടന്നു. "കള്ളം പറഞ്ഞ് ഇത്രയും ദൂരം വന്നത് വെറുതെ ആയോ . ധ്രുവി ഹോസ്പ്പിറ്റലിൽ പോവാൻ ഇറങ്ങിയതാണോ " പാർവതി ഓരോന്ന് ആലോചിച്ച് വർണയുടെ റൂമിലേക്ക് നടന്നു. കുറച്ച് നേരം അവിടെ ചുറ്റി തിരിഞ്ഞ് അവൾ കൈയ്യിൽ കിട്ടിയ ഒരു ബുക്കും എടുത്ത് മുറിക്ക് പുറത്തേക്ക് ഇറങ്ങി. താഴേക്ക് പോവാൻ നിൽക്കുമ്പോഴാണ് മുകളിലെ ഓപ്പൺ ബാൽക്കണിയിൽ നിൽക്കുന്ന ധ്രുവിയെ അവൾ കണ്ടത്. അവൾ പോലുമറിയാതെ ധ്രുവിയുടെ അരികിലേക്ക് പാർവതി നടന്നെത്തി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story