എൻ കാതലെ: ഭാഗം 92

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഞാൻ .. അത് .. വർണ ..അവളുടെ സാധനങ്ങൾ എടുക്കാൻ വന്നതാ" പാർവതി പറഞ്ഞതും ധ്രുവി താൽപര്യമില്ലാത്ത രീതിയിൽ തലയാട്ടി പുറത്തേക്ക് നടന്നു. "കള്ളം പറഞ്ഞ് ഇത്രയും ദൂരം വന്നത് വെറുതെ ആയോ . ധ്രുവി ഹോസ്പ്പിറ്റലിൽ പോവാൻ ഇറങ്ങിയതാണോ " പാർവതി ഓരോന്ന് ആലോചിച്ച് വർണയുടെ റൂമിലേക്ക് നടന്നു. കുറച്ച് നേരം അവിടെ ചുറ്റി തിരിഞ്ഞ് അവൾ കൈയ്യിൽ കിട്ടിയ ഒരു ബുക്കും എടുത്ത് മുറിക്ക് പുറത്തേക്ക് ഇറങ്ങി. താഴേക്ക് പോവാൻ നിൽക്കുമ്പോഴാണ് മുകളിലെ ഓപ്പൺ ബാൽക്കണിയിൽ നിൽക്കുന്ന ധ്രുവിയെ അവൾ കണ്ടത്. അവൾ പോലുമറിയാതെ ധ്രുവിയുടെ അരികിലേക്ക് പാർവതി നടന്നെത്തി. പാർവതി അടുത്ത് നിൽക്കുന്നത് അറിഞ്ഞിട്ടും ധ്രുവി അറിയാത്ത പോലെ അകലേക്ക് നോക്കി നിന്നു തന്നെ കാണാനാണ് ഇല്ലാത്ത കള്ളം പറഞ്ഞത് എന്ന് ധ്രുവിക്കും അറിയാമായിരുന്നു.

അതുകൊണ്ട് തന്നെ അവൻ പോലും അറിയാതെ ഒരു പുഞ്ചിരി അവന്റെ മുഖത്ത് വിരിഞ്ഞു. അടുത്ത നിമിഷം തന്നെ അത് മറച്ച് പിടിച്ച് ഗൗരവത്തിൽ നിൽക്കുകയും ചെയ്തു. " ഞാൻ ഇന്ന് ബ്ലാക്ക് ആണ് ഇട്ടിരിക്കുന്നത് എന്ന് ആരാ വിളിച്ച് പറഞ്ഞത്. ഭദ്രയോ അതാേ ശിലുവോ" കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം പാർവതി തന്റെയും ധ്രുവിയുടേയും ഡ്രസ്സിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. "അല്ലാ വർണയാ .. " പറഞ്ഞതിനു ശേഷമാണ് താൻ എന്താ പറഞ്ഞത് എന്ന ബോധം അവന് വന്നതും അതിന്റെ ഭാഗമായി നാവ് കടിച്ചു കൊണ്ട് അവൻ തിരിഞ്ഞു നിന്നു . "അല്ലാ നീ എന്തോ എടുക്കാൻ വന്നു എന്നല്ലേ പറഞ്ഞത്. എന്നിട്ട് എടുത്തോ " ധ്രുവി ഗൗരവത്തിൽ ചോദിച്ചു.

"മ്മ് " അവൾ തലയാട്ടിയതും കൈയ്യിലുള്ളത് നോക്കട്ടെ എന്ന രീതിയിൽ ധ്രുവി അവൾക്ക് നേരെ കൈ നീട്ടി. പാർവതി കൈയ്യിലുള്ള ബുക്ക് ധ്രുവിക്കു കൊടുത്തതും അവന്റെ മുഖത്ത് അവൻ പിടിച്ച് വച്ചിരുന്ന ഗൗരവം ഒരു ചിരിയിലേക്ക് വഴി മാറി. "ഈ മാഗസീൻ എടുക്കാനാണോ നീ ഇത്രയും ദൂരം വന്നത് " അവൻ അത് ചോദിച്ചപ്പോഴാണ് പാർവതിയും ആ ബുക്ക് ശ്രദ്ധിച്ചത്. അവൾ ചിരിയാക്കാൻ പാടുപെടുന്ന ധ്രുവിയേ കണ്ണെടുക്കാതെ നോക്കി നിന്നു. " എന്താ " ധ്രുവി സംശയത്തോടെ ചോദിച്ചു. "ഈ ചിരിയാ നിന്റെ മുഖത്തിന് ചേരുള്ളൂ. ആക്ച്വലി ഞാൻ ഇവിടേക്ക് വന്നത് നിന്നെ കാണാനാ " " അറിയാം " " ഞാൻ അന്ന് ... " "നിന്റെ ന്യായീകരണം കേൾക്കാൻ എനിക്ക് താൽപര്യം ഇല്ലാ പാർവതി. ഞാൻ പോവാ . ഇറങ്ങാൻ ടൈം ആയി. " " നീ കേൾക്കണം. ഈ ലോകത്ത് എന്റെ ന്യായം എനിക്ക് നിന്നോട് മാത്രമേ ബോധിപ്പിക്കേണ്ടതുള്ളു. എനിക്ക് അങ്ങനെ തോന്നാൻ കാരണം എന്താ എന്ന് അറിയില്ല.

പക്ഷേ ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് എന്നേ നീ ഒരുപാട് മനസിലാക്കിയിട്ടുണ്ട് എന്ന് ഞാൻ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കും എന്ന് നിനക്ക് അറിയാം. അത് നമ്മൾ പണ്ട് വെറുതെ വഴക്ക് ഉണ്ടാക്കിയിരുന്ന സമയത്ത് തന്നെ ഞാൻ മനസിലാക്കിയതാണ്. അങ്ങനെയുള്ള നിന്നോട് ഇത് തുറന്ന് പറയണം എന്ന് തോന്നി " പാർവതി അത് പറഞ്ഞപ്പോൾ ധ്രുവിയുടെ മനസിൽ നിറഞ്ഞ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. " ഞാൻ എല്ലാം പറയാം . അതിന് മുൻപ് എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം. ആമിയും പാർത്ഥിയേട്ടനും തമ്മിൽ ഇഷ്ടത്തിലാണോ " "അതെ. ആമി തറവാട്ടിലേക്ക് വരുന്നതിന് മുൻപേ തന്നെ അവർ റിലേഷനിൽ ആയിരുന്നു. " "Mm okay... ആമിയും അഭിജിത്തും തമ്മിൽ എന്താണ് ബന്ധം . അവർ brother and sister ആണോ" " അത് നീ എങ്ങനെ അറിഞ്ഞു"

"ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം താ ധ്രുവി" "അതെ. അവർ ബ്രദർ സിസ്റ്റർ ആണ് . വർണയുടെ മുറച്ചെറുക്കൻ ആണ് അഭി " " കുറച്ച് ദിവസം മുൻപ് രാവിലെ ഞാൻ ഓഫീസിലേക്ക് ഒരു കോൾ ചെയ്ത് സ്റ്റയർ കയറി മുകളിലേക്ക് വരുകയായിരുന്നു ആ സമയം ഞാൻ ആമി പാർത്ഥിയേട്ടന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. ആദ്യം എന്താ സംഭവം എന്ന് എനിക്ക് മനസിലായില്ലാ പക്ഷേ പിന്നീട് എട്ടൻ അവളെ ചേർത്ത് പിടിക്കുന്നതും മറ്റും കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ഷോക്ക് ആയി. ആമിയിൽ നിന്നും ഞാൻ അങ്ങനെ ഒരു പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. "എന്താ പാർവതി ഞെട്ടി പോയോ" അഭിജിത്തിന്റെ ശബ്ദം കേട്ട് പാർവതി ഒന്ന് തിരിഞ്ഞ് നോക്കി. " ഇത് മാത്രമല്ലാ നീ അറിയാത്ത പല കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട് " അഭി പറയുന്നത് കേട്ട് ഒന്നും മനസിലാവാതെ നിൽക്കുകയാണ് പാർവതി.

"നമ്മുക്ക് കുറച്ച് മാറി നിന്ന് സംസാരിച്ചാലോ " അത് പറഞ്ഞ് അഭിജിത്ത് വരാന്തയിലേക്ക് നടന്നു പിന്നാലെ അവളും. "പാർവതിക്ക് ഓർമയുണ്ടോ അന്ന് പൂർണി പറഞ്ഞ എന്റെ ഒരു മുറപെണ്ണിനെ കുറിച്ച് . എന്നെക്കാൾ സമ്പത്തുള്ളവനെ കിട്ടിയപ്പോൾ എന്നേ ഉപേക്ഷിച്ചു പോയവൾ "പാർവതി ഓർമയുണ്ട് എന്ന രീതിയിൽ തലയാട്ടി. "ആ പെൺകുട്ടി വർണയാണ് " അത് കേട്ടതും സംശയത്തോടെ പാർവതിയുടെ നെറ്റിചുളിഞ്ഞു. "വിശ്വാസം വരുന്നില്ലാ. അല്ലേ." അഭിജിത്ത് ഫോൺ എടുത്ത് താനും വർണയും ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ കാണിച്ചു കൊടുത്തു. " ഇത് വർണയല്ലേ . പക്ഷേ നിന്റെ കൂടെ " പാർവതി ഞെട്ടലോടെ ചോദിച്ചു. " ഇങ്ങനെ ഞെട്ടാതെ. ഇനി ഒരാൾ കൂടി ഉണ്ട് . " അവൻ താനും വർണയും ആമിയും ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ കൂടി കാണിച്ചതും പാർവതി ആകെ കൺഫ്യൂഷനിൽ ആയി.

"എന്റെ സഹോദരിയാണ് ആമി. വർണ എന്റെ മുറപ്പെണ്ണും. പക്ഷേ പറയാതെ ഇരിക്കാൻ പറ്റില്ല. രണ്ടും വിശ്വാസിക്കാൻ കൊള്ളാത്തവരാ . ആമിയുടെ കാര്യം നീ നേരിട്ട് കണ്ടതല്ലേ. ഇവിടെ കയറി വന്ന് രണ്ട് ദിവസം കഴിഞ്ഞില്ലാ അപ്പോഴേക്കും കണ്ടില്ലേ പാർത്ഥിയെ കറക്കി എടുത്തത്. വർണയും എറേ കുറെ ഇങ്ങനാണ്. നിങ്ങൾ കരുതുന്ന പോലെ ഒരു പാവം കുട്ടിയൊന്നുമല്ലാ അവൾ " " നീയന്താ കരുതിയത്. രണ്ട് മൂന്ന് ഫോട്ടോ കാണിച്ച് തരുമ്പോഴേക്കും നീ പറഞ്ഞത് എല്ലാം ഞാൻ അങ്ങ് വിശ്വാസിച്ചു എന്നോ " പാർവതി ദേഷ്യത്തിൽ ചോദിച്ചതും അഭി ഉറക്കെ ചിരിച്ചു. "പിന്നെ എന്തു കൊണ്ട് ഈ നിമിഷം വരെ ആമിയും വർണയും ഞാൻ അവരുടെ ആരാണെന്ന് ഈ വീട്ടിലുള്ളവരോട് പറയാതെ ഇരുന്നത്. അവർ പറയില്ലാ. കാരണം ഞാൻ അവരുടെ കള്ളത്തരങ്ങൾ തുറന്നു പറയും എന്ന് പേടിച്ച് .

"ഇല്ല. വർണ അങ്ങനെ ഒരു കുട്ടി അല്ലാ " " നീ ബുദ്ധി ഉപയോഗിച്ച് ഒന്ന് ചിന്തിച്ച് നോക്ക്... ഈ വീട്ടിൽ പല സ്ഥലങ്ങളിലും നീ ഞങ്ങളെ ഒരുമിച്ച് കണ്ടിട്ടില്ലേ. രാത്രിയിൽ പോലും " അഭി അത് ചോദിച്ചതും അന്ന് രാത്രി അവരെ ഒരുമിച്ച് കണ്ട കാര്യങ്ങൾ മനസിലേക്ക് കടന്നു വന്നു . പക്ഷേ അന്ന് താൻ ചോദിച്ചപ്പോൾ അഭിയെ അറിയില്ലാ എന്നല്ലേ വർണ പറഞ്ഞത്. അവൾ എന്തിനാ അപ്പോ കള്ളം പറഞ്ഞത്. അഭിജിത്ത് പറഞ്ഞ പോലെ അവൾ എല്ലാവരേയും പറ്റിക്കുകയാണോ . പാർവതിക്ക് ആലോജിച്ചിട്ട് ഒന്നും മനസിലാക്കുന്നില്ല. "ഇനി ഞാൻ ഒരു കാര്യം കൂടി പറയാം. അതെ കുറിച്ച് പാർവതിയോട് പറയാൻ എനിക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ട് . പക്ഷേ പറഞ്ഞേ തീരൂ " അഭി എന്താണ് പറയുന്നത് എന്നറിയാൻ പാർവതി ആകാംഷയോടെ നിന്നു. "വർണക്ക് ഞാനുമായുള്ള റിലേഷന് ഇപ്പോഴും താൽപര്യം ഉണ്ട്. " " ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ . നീ ആരെയാ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നേ "

" എനിക്ക് ഇത് വെറുതെ പറയേണ്ട കാര്യം എന്താ . അന്നു പാർവതി വരുമ്പോൾ ഞങ്ങൾ സംസാരിച്ചിരുന്നത് അതിനെ കുറിച്ചാണ് . അവൾക്ക് ദത്തന്റെ പണം മാത്രം മതി. അത് കിട്ടി കഴിഞ്ഞാൽ അവൾ എന്റെ കൂടെ വരാം എന്നും പറഞ്ഞു. അവളും ആമിയും കൂടെയാണ് പാർത്ഥിയെ വലയിൽ ആക്കിയതും " ഒന്ന് ആലോചിച്ചപ്പോൾ അത് ശരിയാണോ എന്ന് പാർവതിക്കും തോന്നി പോയി. താനും കണ്ടിട്ടുണ്ട് അവളുടെ ചേച്ചിയുടെ പേര് പറഞ്ഞ് പാർത്ഥിയുടെ പിന്നാലെ വർണ നടക്കുന്നത്. "എനിക്ക് ഇതെല്ലാം പാർവതിയോട് പറയാതെ ഇരിക്കാമായിരുന്നു. പക്ഷേ എനിക്ക് ചതിക്കാൻ തോന്നിയില്ല. എനിക്ക് വർണയോട് ഇപ്പോ ഒന്നും ഇല്ല. എന്റെ പൂർണിയാണ് എനിക്ക് എല്ലാം. വർണയുടെ ഈ ചതി ദത്തന് അറിയില്ല. അവന് മനസിലാകുകയും ഇല്ല. അത്ര വലിയ അഭിനയം ആണല്ലോ അവൾ കാഴ്ച്ചവക്കുന്നത്. ഇനി പാർവതി വിചാരിച്ചാലെ ദേവ ദത്തനെ രക്ഷിക്കാനാകു. എനിക്ക് അറിയാം പാർവതിക്ക് ദേവനെ ഇഷ്ടമായിരുന്നു എന്ന്.

വർണ എന്ന വഞ്ചകിയെ ദത്തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ പാർവതിക്ക് ആ സ്ഥാനം കിട്ടും. " " എനിക്ക് അങ്ങനെ ഒരു സ്ഥാനം വേണ്ടാ. ഞാൻ ദേവേട്ടനെ സ്നേഹിച്ചിരുന്നു എന്നത് സത്യമാണ് .പക്ഷേ അത് എന്റെ പാസ്റ്റ് ആണ്. " " ഓക്കെ ...പാർവതി ഒന്ന് ആലോചിക്ക്. എന്നിട്ട് ഞാൻ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടെന്ന് തോന്നുകയാണെങ്കിൽ ബാക്കി നമ്മുക്ക് അപ്പോ സംസാരിക്കാം " അത് പറഞ്ഞ് അഭി അവന്റെ റൂമിലേക്ക് പോയി. അന്നത്തെ ദിവസം മുഴുവൻ പാർവതിയുടെ മനസിൽ അഭിജിത്ത് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. അതിന്റെ ഭാഗമായി അന്നത്തെ രാത്രി പാർവതിയുടെ ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു. പിറ്റേ ദിവസം രാവിലെ തന്നെ പാർവതി അഭിയെ കാണാനായി അവന്റെ റൂമിലേക്ക് നടന്നു. അതേ സമയം തന്നെ ആമിയെ കാണാതെ ഭദ്ര അവളെ അന്വേഷിച്ച് നടക്കുകയായിരുന്നു. എന്തു കൊണ്ടോ അവൾ പാർത്ഥിയേട്ടന്റെ റൂമിൽ ഉണ്ടാകും എന്നവൾക്ക് തോന്നി. പാർത്ഥിയുടെ റൂമിൽ നിന്ന് ചിരിച്ചു കൊണ്ട് ഇറങ്ങി വന്ന ആമിയെ കണ്ടതും ആ തോന്നൽ ശരിയാണെന്ന് അവൾക്കും മനസിലായി.

മറഞ്ഞു നിന്നത് കൊണ്ട് തന്നെ അവർ കണ്ടില്ലാ എന്ന് പാർവതിക്കും അറിയാമായിരുന്നു. അവൾ നേരെ അഭിജിത്തിന്റെ അരികിലേക്ക് നടന്നു. "ഇതാര് പാർവതിയോ . ഞാൻ ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് വരും എന്ന് കരുതിയില്ല. " " ഞാൻ എന്താ ചെയ്യേണ്ടത് " അവൾ ചോദിച്ചു. " കാര്യം സിമ്പിൾ ആണ് . വർണയെ ആദ്യം ഈ വീട്ടിലുള്ളവർക്ക് എതിരാക്കണം . എന്നാൽ മാത്രമേ അവളുടെ ശരിക്കും ഉള്ള സ്വഭാവം പുറത്ത് കൊണ്ടു വരാൻ കഴിയൂ. എനിക്ക് നിങ്ങളുടെ ഈ കുടുംബക്കാര്യത്തിൽ ഒന്നും ഇടപെടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ കുടുംബത്തിലെ രണ്ട് പേർ കാരണം ഇത്രയും നല്ല ഒരു തറവാട് നശിക്കരുത് എന്ന് തോന്നി. അഭിജിത്ത് എന്താണ് ചെയ്യേണ്ടത് എന്ന് അവൾക്ക് വ്യക്തമായി പറഞ്ഞു കൊടുത്തു. *

അന്ന് അവൻ പറഞ്ഞത് കേട്ടാണ് ഞാൻ ശിലുവിനെ സ്റ്റയറിൽ നിന്നും തട്ടിയിട്ടത്. ശേഷം വർണയുടെ അരികിലേക്ക് പോയി. വർണയോട് ആ കുറ്റം ഏറ്റെടുക്കാൻ പറഞ്ഞു. വർണയും, ശീലുവും തമ്മിൽ നല്ല കൂട്ടായതിനാൽ വർണയുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു തെറ്റ് സംഭവിച്ചാലും എല്ലാവരും ക്ഷമിക്കും എന്നും മറിച്ച് ഞാൻ ആണെങ്കിൽ എല്ലാവരും എന്നെ വെറുക്കും എന്ന് പറഞ്ഞ് കരഞ്ഞപ്പോൾ അല്പം മടിയോടെ ആണെങ്കിലും വർണ അതിന് സമ്മതിച്ചു. അഭിജിത്ത് പറഞ്ഞത് വച്ച് വർണ കുറ്റം ഏറ്റെടുത്താൻ എല്ലാവർക്കും അവളോട് ഒരു വിരോധം തോന്നും എന്നും പതിയെ ഇതുപോലെ ഓരോ കാരണങ്ങൾ ഉണ്ടാക്കി അവളെ എല്ലാവരിൽ നിന്നും അകറ്റാം എന്നും പറഞ്ഞു. പക്ഷേ അന്ന് ദേവേട്ടൻ ദേഷ്യപ്പെട്ടപ്പോൾ വർണയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്കും ഞാൻ ചെയ്തത് തെറ്റൊയി പോയോ എന്ന് തോന്നി.

ഞാൻ അഭിജിത്തിനോട് സത്യങ്ങൾ തുറന്ന് പറയാം എന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ലാ എന്ന് മാത്രമല്ലാ അവൻ എന്നേ ചതിച്ചതാണെന്ന് എനിക്കും മനസിലായി. പക്ഷേ അപ്പോഴേക്കും എല്ലാം കൈവിട്ട് പോയി. അമ്മായി ഞാനാണ് അത് ചെയ്തത് എന്ന് പറഞ്ഞു , ദേവേട്ടൻ വർണയെ ഇറക്കി വിട്ടു. കാര്യങ്ങൾ ആകെ മാറി മറഞ്ഞു. അതിനു ശേഷം ആരും എന്നോട് അധികം സംസാരിക്കാറില്ല. ഞാൻ ആകെ ഒറ്റപ്പെട്ട് പോയി. ഞാൻ വേണം വച്ചല്ലാ ധ്രുവി ഇതൊന്നും ചെയ്തത്. എനിക്ക് പറ്റി പോയി. പാർവതി കരഞ്ഞു കൊണ്ട് താഴേക്ക് ഇരുന്നു. ധ്രുവിയും അവളുടെ മുന്നിൽ മുട്ടു കുത്തി ഇരുന്നു. "പാർവതി കരയാതെ. അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ അല്ലേ. നിനക്ക് നിന്റെ തെറ്റ് മനസിലായിലോ .അത് മതി" ധ്രുവി അവളെ സമാധാനിപ്പിച്ചു.

" ഞാൻ എന്താ ധ്രുവി ഇങ്ങനെ ആയത്. ശിലുവിന് കിട്ടേണ്ട വാത്സല്യം മുഴുവൻ ഞാൻ തട്ടിയെടുത്തു , എന്റെ സ്നേഹം ദേവേട്ടന്റെ മേൽ അടിച്ചേൽപ്പിച്ചു., ചെയ്യാത്ത കുറ്റത്തിന് ദേവട്ടനെ കുറ്റക്കാരനാക്കി. അതും എന്റെ അച്ഛന്റെ വാക്ക് കേട്ട് , ദേവേട്ടന്റെ ജോലി പോയി, ഞാൻ കാരണം പാർത്ഥിയേട്ടന് ലക്ഷ്യയെ നഷ്ടപ്പെട്ടു, ദേവേട്ടനും വർണയും തമ്മിൽ പിരിഞ്ഞു , നിന്നേയും കുറേ സങ്കടപ്പെടുത്തി.... ഞാൻ മൊത്തത്തിൽ തെറ്റാ ധ്രുവി. ഈ പാപങ്ങൾ എല്ലാം ഞാൻ എവിടെ പോയാ തീർക്കുക " അവൾക്ക് കരച്ചിൽ അടക്കാൻ സാധിച്ചില്ല. സങ്കടം തീരട്ടെ എന്ന് കരുതി ധ്രുവിയും തടഞ്ഞില്ലാ. "പാറു " അവളുടെ കരച്ചിൽ ഒന്ന് അടങ്ങിയതും ധ്രുവി അവളുടെ മുഖം കൈയ്യിൽ എടുത്തു കൊണ്ട് വിളിച്ചു. " ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം നീ അല്ലാ എന്ന് ഞാൻ പറയില്ലാ.

പക്ഷേ ഇതിൽ നിന്നേക്കാൾ വലിയ തെറ്റ് ചെയ്തത് നിന്റെ വീട്ടു ക്കാർ ആണ് . എല്ലാവരും നിനക്ക് ആവശ്യത്തിലധികം സ്നേഹവും , ധൈര്യവും തന്ന് വളർത്തി. പക്ഷേ ശരി തെറ്റുകളെ വേർതിരിച്ച് അറിയാൻ പഠിപ്പിച്ചില്ല. അവിടെ നിന്റെ എല്ലാ കാര്യങ്ങളും ചെയ്ത് തന്നത് മറ്റുള്ളവരാണ്. അതുകൊണ്ട് ചെറിയ കാര്യങ്ങളിൽ പോലും തീരുമാനം എടുക്കാൻ നിന്നെ കൊണ്ട് സാധിക്കുന്നില്ല. നിനക്ക് ചുറ്റും ഉള്ള എല്ലാവരെയും നീ കണ്ണടച്ച് വിശ്വസിച്ചു. എന്നാൽ നിന്റെ ആ ബലഹീനത ചിലർ മുതലെടുത്തു. അക്കൂട്ടത്തിൽ പെട്ടവരാണ് നിന്റെ അച്ഛനും അഭിജിത്തും ഒക്കെ . " അവളുടെ കണ്ണുകളിൽ നോക്കി ധ്രുവി അത് പറയുമ്പോൾ നിഷ്കളങ്കത മാത്രമാണ് അവളുടെ കണ്ണിൽ നിറഞ്ഞ് നിന്നിരുന്നത്. "ഇനി താൻ കരയരുത്. ഇനിയെങ്കിലും ആരെയും കണ്ണടച്ച് വിശ്വസിക്കാതെ ഇരിക്കുക.

തനിച്ച് ചുറ്റും നടക്കുന്ന കാര്യങ്ങളെ ബുദ്ധി കൊണ്ട് ചിന്തിച്ച് മനസിലാക്കി മനസിന് ശരി എന്ന് തോന്നുന്ന തിരുമാനങ്ങൾ സ്വയം എടുക്കുക " പാർവതി അതിന് തലയാട്ടി. " അപ്പോ എന്നാ ഫ്രണ്ട്സ് " അവൻ അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് ചോദിച്ചു. " ഫ്രണ്ട്സ് " പുഞ്ചിരിയോടെ അവൾ തന്റെ കൈ അവന്റെ കൈക്ക് മുകളിൽ വച്ചു. " ഈ റിലേഷൻ ഒരു ഫ്രണ്ട്ഷിപ്പിൽ മാത്രം ഒതുക്കാൻ എനിക്ക് താൽപര്യമില്ലാ ട്ടോ ." ധ്രുവി അത് പറഞ്ഞതും പാർവതിയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു. " ഞാൻ വെറുതെ പറഞ്ഞതാടോ . വാ താഴേക്ക് പോവാം" അത് പറഞ്ഞ് ധ്രുവി അവളെ താഴേ നിന്നും എണീപ്പിച്ചു. " ധ്രുവിക്ക് പോകാൻ ടൈം ആയില്ലേ. ഇറങ്ങാറായോ " " ഇയാൾ ഇവിടെ നിൽക്കാം എങ്കിൽ ഞാൻ പോവില്ലാ " അവൻ അത് പറഞ്ഞതും പാർവതി സംശയത്തോടെ നെറ്റിചുളിച്ചു.

"വർണ പോയതിന്റെ സങ്കടത്തിലാ മുത്തശി . താൻ കുറച്ച് നേരം ഇവിടെ നിന്നാൽ മുത്തശിക്കും സന്തോഷമാകും " " ഞാൻ ഓഫീസിൽ വിളിച്ച് ദേവേട്ടനോട് ഒന്ന് ചോദിക്കട്ടെ ട്ടോ " അത് പറഞ്ഞ് പാർവതി താഴേക്ക് നടന്നു. * അന്ന് വൈകുന്നേരം വരെ പാർവതി അവിടെ ഉണ്ടായിരുന്നു. അതിൽ മുത്തശിക്കും ഒരുപാട് സന്തോഷമായിരുന്നു. പാർവതിക്ക് പലപ്പോഴും ധ്രുവിയുടെ നോട്ടത്തിലും സംസാരത്തിലും തന്നോടുള്ള സ്നേഹം നിറഞ്ഞു നിൽക്കുന്നതായി തോന്നി എങ്കിലും അവൾ അത് മനപൂർവ്വം അവഗണിച്ചു. വൈകുന്നേരം പാർവതിയെ തറവാട്ടിലേക്ക് ആക്കാനായി ധ്രുവിയും മുത്തശിയും അവളുടെ കൂടെ വന്നു. അന്ന് അവിടെ നിൽക്കാം എന്ന ഉദ്ദേശത്തിൽ തന്നെയാണ് അവർ ചെന്നത് . * വൈകുന്നേരം വിളക്ക് വക്കാൻ നേരം കൈയ്യും കാലും മുഖവും കഴുകാനായി റൂമിലേക്ക് വന്നതാണ് വർണ .

അവൾ ബാത്ത് റൂമിൽ കയറി ഫ്രഷായി പുറത്തേക്ക് ഇറങ്ങി. കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് നെറ്റിയിൽ ഒലിച്ചിറങ്ങിയ സിന്ദൂരം ഒരു തുണി കൊണ്ട് തുടച്ച് മുടിയൊക്കെ ശരിയാക്കി തിരിഞ്ഞതും ദത്തൻ അവളെ ഇറുക്കെ പുണർന്നിരുന്നു. പെട്ടെന്ന് ആയതു കൊണ്ട് വർണ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് അവനെ ഇരു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചു. കുറച്ച് നേരത്തേക്ക് അവർ പരസ്പരം ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു. "കുഞ്ഞേ " അവൻ ആർദ്രമായി വിളിച്ചു. "മ്മ് " അവൾ ഒന്ന് മൂളി. " എന്നേ കൊണ്ട് പറ്റുന്നില്ലടാ . നീ കൂടെ ഇല്ലാതെ എനിക്ക് എന്തോ കഴിയുന്നില്ല " അത് പറയുമ്പോൾ അവന്റെ സ്വരവും ഇടറിയിരുന്നു. വർണ അവനെ തന്നിൽ നിന്നും അടർത്തി മാറ്റി. ശേഷം കാലിൽ ഊന്നി നിന്ന് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. " നീ എന്റെ കൂടെ കുറച്ച് നേരം കിടക്കുമോ "

ദത്തൻ അവളെ നോക്കി പ്രതീക്ഷയോടെ ചോദിച്ചു. അവളുടെ മറുപടി കേൾക്കുന്നതിന് മുൻപേ ദത്തൻ അവളെ എടുത്ത് ബെഡിലേക്ക് കിടത്തി. ശേഷം അരികിലായി അവനും കിടന്നു. ദത്തൻ അവളുടെ മാറിലേക്ക് തല വച്ച് അങ്ങനെ കിടന്നു. വർണ അവന്റെ തലയിൽ തലോടി കൊണ്ട് അവനെ ചേർത്ത് പിടിച്ച് കിടന്നു. എപ്പോഴോ അവർ ഇരുവരും കിടന്നുറങ്ങി. ഭദ്രയോടും ശിലുവിനോടും മിണ്ടാത്തതു കൊണ്ട് വിളക്ക് വക്കാൻ അവർ വർണയെ വിളിക്കാനും നിന്നില്ല. * "എന്താ പാർവതി ഒരു മൈന്റ് ഇല്ലാതെ പോവുന്നേ " രാത്രി ഭക്ഷണം കഴിക്കാൻ വർണയെ വിളിക്കാൻ മുകളിലേക്ക് വന്നതാണ് പാർവതി. ദത്തൻ വർണയുടെ മുറിയിലേക്ക് പോകുന്നത് പാർത്ഥി കണ്ടിരുന്നതിനാൽ അവൻ വർണക്ക് തലവേദനയാണെന്നും ആരും ശല്യം ചെയ്യണ്ടാ എന്നും പറഞ്ഞിരുന്നു. അഭിജിത്തിന്റെ ശബ്ദം കേട്ട് പാർവതി ഒന്ന് നിന്നു. "എന്താ നിന്റെ ഉദ്ദേശം. നീ എന്തിനാ ഇവിടേക്ക് വന്നത് " പാർവതി ചോദിക്കുന്നത് കേട്ട് അഭിജിത്ത് ഒന്ന് ചിരിച്ചു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story