എൻ കാതലെ: ഭാഗം 93

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

അവന്റെ മുഖം വർണയുടെ കഴുത്തിലൂടെ അലഞ്ഞ് നടന്നതും വർണ കുതറി കൊണ്ട് പിന്നിലേക്ക് നീങ്ങി. അവൾ ഡ്രെസ്സിങ് ടേബിളിൽ തട്ടി നിന്നു. ഒപ്പം അഭിജിത്തിന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി കൊണ്ടിരുന്നു. വർണയുടെ കൈകൾ ഡ്രസ്സിങ്ങ് ടേബിളിൽ പരതി. ഒരു പെർഫ്യൂം ബോട്ടിലാണ് അവളുടെ കൈയ്യിൽ കിട്ടിയത്. " വിടണ്ടാ പട്ടി " വർണ അവനെ പിന്നിലേക്ക് തള്ളി അവന്റെ കണ്ണിലേക്ക് ആ സ്പ്രെ എടുത്ത് അടിച്ചു. ലിക്വിഡ് കണ്ണിൽ ആയതും അഭിജിത്ത് അവളുടെ മേലുള്ള പിടി വിട്ടു. ആ സമയം കൊണ്ട് വർണ ഡോറിന്റെ ലോക്ക് തുറന്ന് പുറത്തേക്ക് കടന്നു. ഡോറിനു പുറത്തു നിൽക്കുന്ന പാർവതിയെ ഓടി ചെന്ന് വർണ കെട്ടി പിടിച്ചു. പാർവതി കരഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു. അവർ ഇരുവരും വല്ലാതെ പേടിച്ചിരുന്നു. അഭിജിത്ത് റൂമിൽ നിന്നും പുറത്തേക്ക് വന്നതും അവന്റെ മുഖത്തെ ദേഷ്യഭാവം കണ്ട് പാർവതിയും വർണയും ഞെട്ടി വിറച്ചു.

" വർണാ വാ " പാർവതി അവളുടെ കൈ പിടിച്ച് താഴേക്ക് ഓടി. താഴേയുള്ള റൂമിലേക്ക് അവർ ഓടി കയറാനാണ് നോക്കിയത് എങ്കിലും അതെല്ലാം ലോക്കാണ്. "വെറുതെ രണ്ടു പേരും ഓടി തളരണ്ടാ. എന്റെ അനുവാദം ഇല്ലാതെ നിങ്ങൾക്ക് ഈ വീട് വിട്ട് പുറത്ത് പോവാൻ പറ്റില്ല. റൂമുകൾ അടക്കം എല്ലാം ലോക്കാണ്. " കൈയ്യിലെ താക്കോൽ കൂട്ടം വിരലിൽ കറക്കി കൊണ്ട് അഭിജിത്ത് സ്റ്റയർ ഇറങ്ങി വന്നു. പാർവതി വർണയുടെ കൈ പിടിച്ച് മെയിൻ ഡോറിനരികിലേക്ക് ഓടി. പല തവണ ഡോറിൽ പിടിച്ച് തുറക്കാൻ നോക്കിയെങ്കിലും പറ്റുന്നില്ലാ. "ഞാൻ പറഞ്ഞില്ലേ പാർവതി. പിന്നെ എന്തിനാ വെറുതെ എനർജി കളയുന്നേ " അഭിജിത്ത് അവരുടെ അടുത്തേക്ക് നടന്ന് അടുത്തു. "നിനക്ക് എന്താ വേണ്ടത് അഭിജിത്ത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് നിനക്ക് എന്ത് പ്രയോജനമാ ഉള്ളത് "

പാർവതി ചോദിച്ചു. " അത് നിനക്ക് ഇനിയും മനസിലായില്ലേ പാർവതി. എനിക്ക് വേണ്ടത് ഇവളേയാ .... വർണയെ ... കുറേ കാലം ഞാൻ മോഹിച്ചു നടന്നതിനെ പെട്ടെന്ന് ഒരു ദിവസം വേറെ ഒരുത്തൻ വന്ന് സ്വന്തമാക്കിയാൽ എനിക്ക് അതങ്ങ് സമ്മതിച്ച് കൊടുക്കാൻ പറ്റുമോ ...." "വേണ്ടാ അഭിജിത്തേ. താൻ വെറുതെ ഓരോ ഭ്രാന്ത് പറയാതെ. ഇതെല്ലാം ഇപ്പോ ഇവിടെ വച്ച് അവസാനിപ്പിച്ചേക്ക് . ഞങ്ങളായി ഇതൊന്നും ആരോടും പറയില്ല. " വർണയെ തന്റെ പിന്നിലേക്ക് നിർത്തി കൊണ്ട് പാർവതി പറഞ്ഞു. " അവസാനിപ്പിക്കുകയാേ. അതിനാണോ ഞാൻ ഇത്ര കഷ്ടപ്പെട്ടത്. വർണ നിനക്ക് ഞാൻ ഒരു ചാൻസ് കൂടെ തരാം. നീ എന്റെ കൂടെ വാ. നിന്നെ ഞാൻ രാജകുമാരിയെ പോലെ നോക്കും. അതിനുള്ള പണം ദാ ഇവളുടെ അച്ഛനായി തന്നെ തരും. വാ വർണാ .. എന്റെ കൂടാ വാ നീ "

അഭിജിത്ത് കൈ നീട്ടി വർണയുടെ അരികിലേക്ക് വന്നു. വർണ പേടിച്ച് പാർവതിയെ കെട്ടിപ്പിടിച്ച് കണ്ണുകൾ അടച്ച് നിന്നു . അഭിജിത്ത് അരികിലേക്ക് വരുന്നതിനനുസരിച്ച് പാർവതി വർണയേയും ചേർത്ത് പിടിച്ച് പിന്നിലേക്ക് നടന്നു. അവസാനം അവർ ഡോറിൽ തട്ടി നിന്നു. "വേണ്ടാ അഭിജിത്ത് ... പ്ലീസ് ..ഞാൻ കാലു പിടിക്കാം " പാർവതി പേടിയോടെ താഴേക്ക് ഊർന്നിരുന്നു പോയി. അപ്പോഴും അവളുടെ കൈകൾ വർണയെ ചേർത്ത് പിടിച്ചിരുന്നു. പെട്ടെന്ന് കോണിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടതും മൂന്നു പേരും ഞെട്ടി. " ഇനി നീ എന്ത് ചെയ്യുമെട . നിന്റെ തനി നിറം ഇന്ന് പുറത്ത് വരും" പാർവതി അഹങ്കാരത്തോടെ പറഞ്ഞു. " ഇവിടെ എന്താ ആരും ഇല്ലേ . വാതിൽ തുറക്ക് " ശിലുവിന്റെ ശബ്ദം കേട്ടതും അഭിയുടെ മുഖത്ത് ക്രൂരമായ ചിരി തെളിഞ്ഞു. " നിങ്ങളുടെ അനിയത്തി കുട്ടികളാ.

പാവങ്ങൾ അറിയാതെ എന്റെ കയ്യിൽ വന്ന് പെട്ടു. നിങ്ങളുടെ മുന്നിൽ വച്ച് അവരെ ഉപദ്രവിക്കുക എന്നൊക്കെ പറയുമ്പോൾ ... " അഭിജിത്ത് പറഞ്ഞതും പാർവതിയുടെ മുഖം മാറി " അതെ .. ശിലുവും ഭദ്രയും വിചരിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ലാ എന്ന് മാത്രമല്ലാ അവർ കൂടി ഇതിനിടയിലേക്ക് വന്നാൽ അഭിജിത്ത് എന്തും ചെയ്യാൻ മടിക്കില്ല. "പാർവതി മനസിൽ കരുതി. എന്നാൽ പുറത്ത് കാറുകൾ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും അഭിജിത്തിന്റെ മുഖത്തെ ചിരി മാഞ്ഞു. അവൻ കൈയ്യിലുള്ള മെയിൻ ഡോറിന്റെ കീ അടങ്ങുന്ന താക്കോൽ അവരുടെ മുന്നിലേക്ക് ഇട്ടു. ശേഷം കയ്യിലുള്ള ബാക്ക് ഡോറിന്റെ കീയും ആയി അടുക്കളയിലേക്ക് നടന്നു. കിച്ചൺ ഡോർ തുറന്ന് പുറത്തിറങ്ങിയ അഭിജിത്ത് പറമ്പ് വഴി റോഡിലേക്ക് കയറി.

ഒരു ഇടവഴിയിലായി ഒതുക്കി ഇട്ടിരുന്ന കാർ എടുത്ത് അവൻ ഗേറ്റ് വഴി തറവാട്ട് മുറ്റത്ത് എത്തി. കാർ ലോക്ക് ചെയ്ത് അവൻ ഒന്നും സംഭവിക്കാത്ത മട്ടിൽ അകത്തേക്ക് കയറി വന്നു. ഹാളിന്റെ ഒരു ഭാഗത്തായി പേടിച്ചിരിക്കുന്ന വർണയും അവളെ ചേർത്ത് പിടിച്ചിരുന്ന് കരയുന്ന പാർവതിയും. "എന്താ എന്താ ഉണ്ടായത്. " അഭിജിത്ത് ഒന്നും അറിയാത്ത പോലെ അവരുടെ അടുത്തേക്ക് നടന്നു. " അറിയില്ലാ അഭിയേട്ടാ . ഞങ്ങൾ ക്ലാസ് കഴിഞ്ഞ് വന്ന് കുറേ നേരം ഡോറിൽ തട്ടി വിളിച്ചിട്ടും ആരും വാതിൽ തുറക്കുന്നില്ല. ശേഷം ഇവർ വന്നു .കുറേ വിളിച്ചപ്പോഴാണ് പാർവതി ചേച്ചി വന്ന് വാതിൽ തുറന്നത്. അപ്പോൾ തുടങ്ങിയ കരച്ചിൽ ആണ്. എന്താ എന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല " ഭദ്ര പറഞ്ഞു. " അല്ലാ നിമ്മി എവിടെ " മാലതി ചോദിച്ചു. " നിമ്മി ചെറിയ മുത്തശിയുടെ വീട്ടിൽ ഉണ്ട്. ഞാൻ ഒരു ഇംപോട്ടന്റ് കോൾ വന്നപ്പോൾ പുറത്ത് പോവേണ്ട കാര്യം ഉണ്ടായിരുന്നു.

ഞാൻ വരാൻ ലെറ്റാവും എന്ന് കരുതി പൂർണിയോട് ഒരു ഓട്ടോ വിളിച്ച് വരാൻ പറഞ്ഞിരുന്നു. അവൾ എത്തിയില്ലേ " " ഇല്ല. ചിലപ്പോൾ മുത്തശി വിട്ടു കാണില്ലാ. അതായിരിക്കും. എന്നാലും ഇവർക്ക് ഇതെന്ത് പറ്റി " മാലതി ഒന്നും മനസിലാവാതെ ചോദിച്ചു. "വലിയ വീട്ടിൽ ഇവർ രണ്ടു പേരും ഒറ്റക്ക് ആയിരുന്നില്ലേ . പേടിച്ചു കാണും അതാ . ആന്റി അവരെ കൊണ്ടുപോയി റൂമിൽ ആക്ക് " അഭി പറയുന്നത് കേട്ടതും പാർവതി കരച്ചിൽ നിർത്തി അവനെ മുഖമുയർത്തി നോക്കി. "ആരെ കാണിക്കാനാടാ നിന്റെ ഈ അഭിനയം. നീ കാരണം അല്ലെ ഇങ്ങനെയൊക്കെ " പാർവതി കാറ്റു പോലെ പാഞ്ഞ് വന്ന് അഭിയുടെ കോളറിൽ പിടിച്ച് കുലുക്കി. " എന്താ പാർവതി പറയുന്നേ. ഞാൻ എന്ത് ചെയ്തു എന്നാ . ഞാൻ ഇപ്പോ വന്നല്ലേ ഉള്ളൂ " പാർവതിയുടെ പിടി അഴിച്ചു കൊണ്ട് അഭി നിഷ്കളങ്കമായി ചോദിച്ചു.

"നീയല്ലേ ആരും ഇല്ലാത്ത സമയത്ത് ഇവിടേക്ക് കയറി വന്നതും വർണയെ ഉപദ്രവിക്കാൻ ശ്രമിച്ചതും. വർണ ഇങ്ങനെയാവാൻ കാരണം നീയാ " താഴേ തറയിൽ പേടിയോടെ ഇരിക്കുന്ന വർണയെ ചൂണ്ടി പാർവതി പറഞ്ഞു "പാർവതി അനാവശ്യം പറയരുത്. തനിക്ക് എന്നോട് ആദ്യം മുതലെ ഒരു വിരോധം ഉണ്ടെന്ന് എനിക്ക് അറിയാം എന്ന് കരുതി ചെയ്യാത്ത കുറ്റത്തിന് വെറുതെ പഴി ചാരരുത് " " കള്ളം പറയുന്നോ .എന്തിനാ നീ അഭിനയിക്കുന്നേ. നിന്റെ അഭിനയം ഇവിടെ ആരും വിശ്വാസിക്കില്ലാ " "പാർവതി നിർത്ത്. ഞങ്ങള കണ്ടിട്ട് നിനക്ക് പൊട്ടൻമാരെ പോലെ തോന്നുന്നുണ്ടോ. ഇവിടെ അഭിനയിക്കുന്നത് നീയാ . സ്വന്തം കല്യാണം നടക്കാതെ അനിയത്തിയുടെ കല്യാണം നടത്തുന്നതിൽ ഉള്ള കോംപ്ലക്സ് . കഴിഞ്ഞ ആഴ്ച്ച നീ ശിലുവിനെ ഉപദ്രവിച്ചു. ഇപ്പോ ഇതാ പാവം അഭിയേയും കുറ്റപ്പെടുത്തുന്നു. "

ചന്ദ്രൻ ശേഖരൻ പറയുന്നത് കൂടി കേട്ടതും പാർവതിയുടെ സർവ്വ നിയന്ത്രണം വിട്ടിരുന്നു. " തനിക്ക് നാണമില്ലേടോ. ഇവനെ പോലെ ഒരുവന്റെ കൂടെ നിന്ന് സ്വന്തം കുടുംബത്തെ ചതിക്കാൻ . പോയി ചത്തൂടെ നിങ്ങൾക്ക് " "പാർവതി " മാലതി ദേഷ്യത്തിൽ അവളെ തല്ലാനായി കൈ ഉയർത്തിയതും മറ്റൊരു കൈ അതിനെ തടഞ്ഞു. " ധ്രുവി" പാർവതി അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കരഞ്ഞു. "എന്താ പാർവതി . എന്താ പറ്റിയത് " ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് ധ്രുവി എത്തുമ്പോഴാണ് നിമ്മി വീട്ടിലേക്ക് പോകാൻ ഇറങ്ങുന്നത്. അവളുടെ സംസാരത്തിൽ നിന്ന് പാർവതിക്ക് വയ്യാ എന്ന് അറിഞ്ഞു. അതുകൊണ്ട് അവളെ കൊണ്ടുപോയി ആക്കാം എന്ന രീതിയിൽ പാർവതിയെ കാണാം എന്ന് കരുതിയാണ് ധ്രുവി വന്നത്. അപ്പോഴാണ് പാർവതി ചന്ദ്രശേഖരനോട് ചൂടാവുന്നതും മാലതി അടിക്കാൻ ഓങ്ങുന്നതും അവൻ കണ്ടത്.

" പറ പാർവതി . എന്താ ഇവിടെ ഉണ്ടായത് " " ധ്രുവി.. ഇവൻ .. ഇവർ വർണയെ ഉപദ്രവിക്കാൻ ശ്രമിച്ചു. " " ചേച്ചീ" നിമ്മിയുടെ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു. " ജിത്തുവിനെ കുറിച്ച് ഒരു വാക്ക് തെറ്റായി മിണ്ടിപോവരുത് " " ഇവൻ .. ഇവർ ചതിയനാ നിമ്മി. ഇവൻ നിന്നേയും ചതിക്കുയാ " " നിർത്ത് പാർവതി . എന്തിനാ ഈ കള്ളം പറയുന്നേ. " അഭിജിത്ത് " ഞാൻ പറയുന്നത് അല്ലേ ആരും വിശ്വസിക്കാത്തത്. വർണയോട് ചോദിച്ച് നോക്ക്... പറ വർണാ . നിന്നെ ആരാ ഉപദ്രവിക്കാൻ ശ്രമിച്ചത് " പാർവതിയും ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു. "ഇവനാ ... ഇവനാ എന്നേ .." അഭിക്ക് നേരെ കൈ ചൂണ്ടി വർണ പറഞ്ഞതും എല്ലാവരും ഞെട്ടി. "ഇനിയും വിശ്വാസം ആയില്ലെങ്കിൽ ഇവന്റെ പോക്കറ്റിൽ എന്റെയും വർണയുടെയും ഫോൺ എങ്ങനെ വന്നു എന്ന് ചോദിക്ക് .... ഈ മുറികൾ എല്ലാം ആരാ ലോക്ക് ചെയ്ത് ഇട്ടത് എന്ന് ചോദിക്ക്, വർണയുടെ കൈ തണ്ടയിൽ ഇവന്റെ മോതിരത്തിന്റെ അടയാളം എങ്ങനെ വന്നു എന്ന് ചോദിക്ക് "

പാർവതിയുടെ ചോദ്യം ശരം കണക്കെ അഭിജിത്തിന് നേരെ വന്നു. അവനും ഒന്നു പതറി പോയി. പക്ഷേ തോറ്റുകൊടുക്കാൻ അവൻ തയ്യാറായിരുന്നില്ല. "മതി പാർവതി നിന്റെ അഭിനയം. നീ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്. അവസാനം പിടിക്കപ്പെടും എന്നായപ്പോൾ നീ എന്നേ മാത്രം കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നോ . അതിന് ഞാൻ സമ്മതിക്കില്ല " " വീണ്ടും കള്ളം പറയുന്നോടാ " പാർവതി അവന് നേരെ ചെന്നതും ധുവി അവളെ പിടിച്ച് നിർത്തി. "ശിലു... വർണയെ നിങ്ങളുടെ റൂമിലേക്ക് കൊണ്ടുപോ" ധ്രുവി പറഞ്ഞതും ഭദ്രയും ശിലുവും അവളേയും കൊണ്ട് റൂമിലേക്ക് നടന്നു. " ജിത്തു ... ഞാൻ കേട്ടതൊക്കെ സത്യമാണോ . നീ വർണയെ ... " നിമ്മി നിറ മിഴിയാലെ ചോദിച്ചു. " ഇല്ലാ നിമ്മി. ഇതിനെല്ലാം കാരണം ഇവളാ. പാർവതി " അത് കേട്ടതും പാർവതി അവനെ ദേഷ്യത്തിൽ പിന്നിലേക്ക് തള്ളി. അതേ സമയം മുറ്റത്ത് ഒരു കാർ വന്നു നിന്നു .

തങ്ങൾ പോയ ലക്ഷ്യം നിറവേറിയ സന്തോഷത്തിൽ അകത്തേക്ക് വന്ന ദത്തൻ അവിടെ ഉള്ളവരുടെ മട്ടും ഭാവവും കണ്ട് ഒന്ന് സംശയിച്ചു. പാർത്ഥിയുടേയും ശ്രീയുടേയും അവസ്ഥ ഏറേ കുറേ അത് തന്നെയായിരുന്നു. പാർവതിയുടെ പാറി പറന്ന മുടിയും , കരഞ്ഞു വീർത്ത കണ്ണുകളും അവിടെ കാര്യമായ എന്താേ ഉണ്ടായിട്ടുണ്ട് എന്ന് മൂന്നുപേർക്കും മനസിലായി. അകത്തേക്ക് കയറിയ ദത്തന്റെ മിഴികൾ ആദ്യം തിരഞ്ഞത് വർണയെ ആണ് . അവിടെയൊന്നും വർണയില്ലാ എന്ന് മനസിലായതും ദത്തന്റെ നെഞ്ചിടിപ്പ് ഏറി. " അ... അവൾ എ... എവിടെ " ദത്തൻ ചോദിച്ചതും ധ്രുവി കൈ കൊണ്ട് ശിലുവിന്റെ മുറിയിലേക്ക് ചൂണ്ടി. അടുത്ത നിമിഷം ദത്തൻ അങ്ങോട്ട് ഓടിയിരുന്നു. ഭദ്രയുടെ മടിയിൽ തല വച്ച് കിടക്കുന്ന വർണ ദത്തനെ കണ്ടതും ബെഡിൽ നിന്നും ചാടി എണീറ്റു.

" ദത്താ" അവൾ അവനെ ഇറുക്കെ ചുറ്റി പിടിച്ചു. അവളുടെ ഉയർന്ന ഹ്യദയമിടിപ്പ് ദത്തനും മനസിലായിരുന്നു. ശിലു വേഗം തന്നെ ഭദ്രയേയും വിളിച്ച് റൂമിന് പുറത്തേക്ക് ഇറങ്ങി. " ദത്താ അവൻ എന്നേ " വർണ വിതുമ്പി കൊണ്ട് ദത്തന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. "ഒന്നൂല്ല.. ഒന്നുല്യ ട്ടോ " ദത്തൻ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ച് ബെഡിലേക്ക് കിടത്തി. "എനിക്ക് പേടിയാ ദത്താ. എന്നേ വിട്ട് എവിടേയും പോവല്ലേ . എനിക്ക് പേടിയാവാ " ദത്തന്റെ കൈയിൽ പിടിച്ച് വർണ കരഞ്ഞു. അവളുടെ നിറഞ്ഞ മിഴികൾ ദത്തന്റെ ഹ്യദയത്തെ ചുട്ടു പൊള്ളിച്ചു. " ഇല്ലടാ . എന്റെ കുട്ടിയെ വിട്ട് ദത്തൻ എങ്ങാേട്ട് പോവാനാ. ഞാൻ കൂടെ തന്നെ ഉണ്ട് " ദത്തൻ അവളുടെ അരികിലായി കിടന്ന് അവളെ ചേർത്ത് പിടിച്ചു. " അവൻ എന്നേ ...എന്റെ ഇവിടെ.." വർണ തന്റെ കഴുത്തിൽ തൊട്ട് പറഞ്ഞതും ദത്തന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി

. "എന്റെ കുഞ്ഞ് ഇങ്ങനെ കരയല്ലേ . ഞാൻ കൂടെയില്ലേ . ഒന്നു പേടിക്കണ്ടാ. ഉറങ്ങിക്കോ. ഉറങ്ങി എണീക്കുമ്പോഴേക്കും എല്ലാം മാറും " ദത്തൻ അവളുടെ നെറുകിൽ തലോടി കൊണ്ട് പറഞ്ഞു. "വേണ്ടാ. എനിക്ക് പേടിയാ. അവൻ ഇനിയും വരും. എന്നേ ഉപദ്രവിക്കും " " ഇല്ലാ. ഈ ദത്തൻ കൂടെ ഉള്ളപ്പോൾ എന്റെ കുഞ്ഞിനെ ആരും ഒന്നും ചെയ്യില്ലാ. ഉറങ്ങിക്കോ" വർണ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് അവനെ വിടാതെ ചുറ്റി പിടിച്ച് കിടന്നു. തറവാട്ടിൽ എല്ലാവരും ഉണ്ടല്ലോ എന്ന വിശ്വാസത്തിലാണ് താൻ വർണയെ ഇവിടെയാക്കി പോയത്. പക്ഷേ എന്നിട്ടും എന്താ ഉണ്ടായത്. ദത്തന് ഒന്നും മനസിലാവുന്നില്ലായിരുന്നില്ല. അവൻ വർണ ഉറങ്ങാനായി പതിയെ പുറത്ത് തട്ടി കൊടുത്തു. കുറച്ച് കഴിഞ്ഞതും അവൾ ഉറങ്ങി. തന്റെ മേൽ ബലമായി പിടിച്ചിരുന്ന കൈകൾ അവൻ എടുത്തു മാറ്റി.

പുതപ്പ് കൊണ്ട് അവളെ പുതപ്പിച്ചു " അവൻ എന്നേ ...എന്റെ ഇവിടെ.." വർണ തന്റെ കഴുത്തിൽ തൊട്ട് പറഞ്ഞത് ഓർക്കുന്തോറും ദത്തന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി. അവൻ അവളുടെ കഴുത്തിൽ അവൾ തൊട്ടു കാണിച്ച സ്ഥലത്ത് പതിയെ ഒന്ന് തലോടി. ശേഷം അവിടെ ഉമ്മ വച്ച് അവൻ പുറത്തേക്ക് നടന്നു. റൂമിനുള്ളിൽ നിന്നും ഇറങ്ങി വരുന്ന ദത്തന്റെ മുഖ ഭാവം കണ്ട് എല്ലാവരും ഒന്ന് ഭയന്നു പോയിരുന്നു. ദത്തൻ ഒന്നും മിണ്ടാതെ സെറ്റിയിൽ വന്നിരുന്നു. നെറ്റിയിൽ ഇരു കൈകളും മുട്ടിച്ച് കുനിഞ്ഞ് കണ്ണടച്ചിരിക്കുന്ന ദത്തനെ എല്ലാവരും നോക്കി നിന്നു. "സത്യത്തിൽ ഇവിടെ എന്താ നടന്നത്. ഞങ്ങൾ എത്തിയതിന് ശേഷം അല്ലേ അഭിജിത്ത് ഇവിടെ എത്തിയത് പിന്നെ എങ്ങനെ വർണയെ ഉപദ്രവിച്ചു.. "മുത്തശി ഒന്നും മനസിലാവാതെ ചോദിച്ചു.

അതേ സമയം തന്നെ വല്ലാത്ത ഒരു ഭാവത്തോടെ നിമി അഭിജിത്തിന്റെ മുന്നിൽ വന്ന് നിന്നു. "എന്താ ജിത്തു ഇവിടെ നടക്കുന്നത്. നീയാണോ വർണയുടെ ഈ അവസ്ഥക്ക് കാരണം. ആണെങ്കിൽ നീ എന്തിന് വേണ്ടി ഇത് ചെയ്തു..." നിമി അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് കൊണ്ട് ചോദിച്ചു. "നിനക്ക് വേണ്ടിയാ നിമ്മി. നമ്മുടെ കല്യണത്തിന് വേണ്ടിയാ ചെയ്തത് " അഭി അത് പറഞ്ഞതും എല്ലാവരുടേയും മുഖത്ത് അതിശയം നിറഞ്ഞു. "നമ്മുടെ വിവാഹത്തിന് ആദ്യം മുതൽ പാർവതിക്ക് എതിരായിരുന്നല്ലോ. അവൾ സ്നേഹിച്ചതും കൂടെ ജീവിക്കാൻ ആഗ്രഹിച്ചതും ദേവദത്തന്റെ കൂടെയാ . പക്ഷേ ആ സ്ഥാനം വർണ തട്ടിയെടുത്തു. വർണ എന്റെ മുറപ്പെണ്ണാ . ആമി എന്റെ പെങ്ങളും. അത് അറിഞ്ഞപ്പോൾ പാർവതി എനിക്ക് ഒരു ചോയ്സ് തന്നു

വർണയെ ദേവദത്തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി ആ സ്ഥാനത്ത് പാർവതി ആയാൽ എന്റെയും നിമ്മിയുടേയും കല്യാണത്തിന് അവൾ സമ്മതിക്കാം എന്ന് അല്ലെങ്കിൽ എന്ത് മാർഗം ഉപയോഗിച്ചാണെങ്കിലും ഞങ്ങളുടെ വിവാഹം മുടക്കും എന്ന് പറഞ്ഞു. ആദ്യമൊക്കെ ഞാൻ എതിർത്തു. എന്തൊക്കെ പറഞ്ഞാലും വർണ എന്റെ ചോരയല്ലേ . പിന്നെ ദേവദത്തന് അവളോടുള്ള സ്നേഹം ഞാനും എന്നും കാണുന്നതല്ലേ. പക്ഷേ അതിനെക്കാൾ എല്ലാം എനിക്ക് പ്രാധാന്യം എന്റെ പൂർണി ആയിരുന്നു. എന്റെ പൂർണിയോടൊപ്പം ഉള്ള ജീവിതമായിരുന്നു. അതിന് വേണ്ടി ഞാൻ സ്വാർത്ഥനായി. പാർവതി പറയുന്നതിനെല്ലാം സമ്മതിച്ചു. പാർവതി വിളിച്ചിട്ടാണ് ഞാൻ നിന്നോട് കള്ളം പറഞ്ഞ് ഇവിടേക്ക് വന്നത്. എനിക്കായി വാതിൽ തുറന്ന് തന്നതും ഇവളാ .എന്നിട്ട് മറഞ്ഞ് നിന്നു. വർണയെ ഒന്ന് പേടിപ്പിച്ച് ഇവിടെ നിന്നും ഓടിക്കാനാണ് പാർവതി എന്നോട് ആവശ്യപ്പെട്ടത്.

അവൾ പറഞ്ഞതനുസരിച്ച് ഞാൻ വർണയെ ഉപദ്രേവിക്കുന്ന പോലെ അഭിനയിച്ചു. പക്ഷേ വർണ റൂമിൽ നിന്നും ഇറങ്ങി ഓടി. എല്ലാം കൈ വിട്ട് പോകും എന്നായപ്പോൾ പാർവതി കളം മാറ്റി ചവിട്ടി. ഞാൻ മാത്രം തെറ്റുക്കാരനായി. വർണയുടെ മുന്നിൽ ഞാൻ മോശക്കാരനും ഇവൾ വലിയ രക്ഷകയും ആയി. എല്ലാവരും വന്നപ്പോൾ എനിക്ക് രക്ഷപ്പെടാൻ അടുക്കള ഭാഗത്തെ ഡോർ തുറന്ന് തന്നതും ഇവളാണ്. ശേഷം പറമ്പ് വഴി റോഡിലേക്ക് കയറി. ഒന്നും അറിയാത്ത പോലെ വീട്ടിലേക്ക് കയറി വരാൻ പറഞ്ഞതും ഇവളാണ്. അവസാനം കള്ളം പൊളിയും എന്നായപ്പോൾ ഞാൻ മാത്രം കുറ്റക്കാരൻ. അതിന് ഞാൻ സമ്മതിക്കില്ലാ പാർവതി . നീയാണ് ഇതിന് എല്ലാത്തിനും കാരണം. എന്നിട്ട് പാവത്തെ പോലെ അഭിനയിക്കുന്നു. ദത്തൻ ഒന്നും മിണ്ടാതെ സെറ്റിയിൽ വന്നിരുന്നു. നെറ്റിയിൽ ഇരു കൈകളും മുട്ടിച്ച് കുനിഞ്ഞ് കണ്ണടച്ചിരിക്കുന്ന ദത്തനെ എല്ലാവരും നോക്കി നിന്നു.

"സത്യത്തിൽ ഇവിടെ എന്താ നടന്നത്. ഞങ്ങൾ എത്തിയതിന് ശേഷം അല്ലേ അഭിജിത്ത് ഇവിടെ എത്തിയത് പിന്നെ എങ്ങനെ വർണയെ ഉപദ്രവിച്ചു.. "മുത്തശി ഒന്നും മനസിലാവാതെ ചോദിച്ചു. അത്ര സമയം തന്നെ വല്ലാത്ത ഒരു ഭാവത്തോടെ നിമി അഭിജിത്തിന്റെ മുന്നിൽ വന്ന് നിന്നു. "എന്താ ജിത്തു ഇവിടെ നടക്കുന്നത്. നീയാണോ വർണയുടെ ഈ അവസ്ഥക്ക് കാരണം. ആണെങ്കിൽ നീ എന്തിന് വേണ്ടി ഇത് ചെയ്തു..." നിമി അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് കൊണ്ട് ചോദിച്ചു. "നിനക്ക് വേണ്ടിയാ നിമ്മി. നമ്മുടെ കല്യണത്തിന് വേണ്ടിയാ ചെയ്തത് " അഭി അത് പറഞ്ഞതും എല്ലാവരുടേയും മുഖത്ത് അതിശയം നിറഞ്ഞു. "നമ്മുടെ വിവാഹത്തിന് ആദ്യം മുതൽ പാർവതിക്ക് എതിരായിരുന്നല്ലോ. അവൾ സ്നേഹിച്ചതും കൂടെ ജീവിക്കാൻ ആഗ്രഹിച്ചതും ദേവദത്തന്റെ കൂടെയാ . പക്ഷേ ആ സ്ഥാനം വർണ തട്ടിയെടുത്തു. വർണ എന്റെ മുറപ്പെണ്ണാ . ആമി എന്റെ പെങ്ങളും.

അത് അറിഞ്ഞപ്പോൾ പാർവതി എനിക്ക് ഒരു ചോയ്സ് തന്നു വർണയെ ദേവദത്തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി ആ സ്ഥാനത്ത് പാർവതി ആയാൽ എന്റെയും നിമ്മിയുടേയും കല്യാണത്തിന് അവൾ സമ്മതിക്കാം എന്ന് അല്ലെങ്കിൽ എന്ത് മാർഗം ഉപയോഗിച്ചാണെങ്കിലും ഞങ്ങളുടെ വിവാഹം മുടക്കും എന്ന് പറഞ്ഞു. ആദ്യമൊക്കെ ഞാൻ എതിർത്തു. എന്തൊക്കെ പറഞ്ഞാലും വർണ എന്റെ ചോരയല്ലേ . പിന്നെ ദേവദത്തന് അവളോടുള്ള സ്നേഹം ഞാനും എന്നും കാണുന്നതല്ലേ. പക്ഷേ അതിനെക്കാൾ എല്ലാം എനിക്ക് പ്രാധാന്യം എന്റെ പൂർണി ആയിരുന്നു. എന്റെ പൂർണിയോടൊപ്പം ഉള്ള ജീവിതമായിരുന്നു. അതിന് വേണ്ടി ഞാൻ സ്വാർത്ഥനായി. പാർവതി പറയുന്നതിനെല്ലാം സമ്മതിച്ചു. പാർവതി വിളിച്ചിട്ടാണ് ഞാൻ നിന്നോട് കള്ളം പറഞ്ഞ് ഇവിടേക്ക് വന്നത്. എനിക്കായി വാതിൽ തുറന്ന് തന്നതും ഇവളാ .എന്നിട്ട് മറഞ്ഞ് നിന്നു. വർണയെ ഒന്ന് പേടിപ്പിച്ച് ഇവിടെ നിന്നും ഓടിക്കാനാണ് പാർവതി എന്നോട് ആവശ്യപ്പെട്ടത്

അവൾ പറഞ്ഞതനുസരിച്ച് ഞാൻ വർണയെ ഉപദ്രേവിക്കുന്ന പോലെ അഭിനയിച്ചു. പക്ഷേ വർണ റൂമിൽ നിന്നും ഇറങ്ങി ഓടി. എല്ലാം കൈ വിട്ട് പോകും എന്നായപ്പോൾ പാർവതി കളം മാറ്റി ചവിട്ടി. ഞാൻ മാത്രം തെറ്റുക്കാരനായി. വർണയുടെ മുന്നിൽ ഞാൻ മോശക്കാരനും ഇവൾ വലിയ രക്ഷകയും ആയി. എല്ലാവരും വന്നപ്പോൾ എനിക്ക് രക്ഷപ്പെടാൻ അടുക്കള ഭാഗത്തെ ഡോർ തുറന്ന് തന്നതും ഇവളാണ്. ശേഷം പറമ്പ് വഴി റോഡിലേക്ക് കയറി. ഒന്നും അറിയാത്ത പോലെ വീട്ടിലേക്ക് കയറി വരാൻ പറഞ്ഞതും ഇവളാണ്. അവസാനം കള്ളം പൊളിയും എന്നായപ്പോൾ ഞാൻ മാത്രം കുറ്റക്കാരൻ. അതിന് ഞാൻ സമ്മതിക്കില്ലാ പാർവതി . നീയാണ് ഇതിന് എല്ലാത്തിനും കാരണം. എന്നിട്ട് പാവത്തെ പോലെ അഭിനയിക്കുന്നു." അത് പറഞ്ഞ് തീരും മുൻപേ ധ്രുവിയുടെ കൈകൾ അഭിയുടെ മുഖത്ത് പതിഞ്ഞിരുന്നു. "എന്റെ പെണ്ണിനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞാലുണ്ടല്ലോ പന്ന.............. മോനേ നീ രണ്ട് കാലിൽ എണീറ്റ് നടക്കില്ല.

" ധ്രുവി അവന്റെ കഴുത്തിൽ പിടിച്ചതും എല്ലാവരും ചേർന്ന് അവനെ പിടിച്ച് മാറ്റി. " അഭി പറഞ്ഞതൊക്കെ സത്യമാണോ ചേച്ചി " നിമ്മി " അല്ലാ മോളേ . ഞാൻ അങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ നിനക്ക്. വർണാ ..അവൾ എനിക്ക് സ്വന്തം അനിയത്തിയെ പോലെയാ " " മതി പാർവതി. അഭി പറഞ്ഞത് സത്യമാ . ഇതെല്ലാം അഭിജിത്ത് ആദ്യം പറഞ്ഞത് എന്നോടാ . അന്ന് ഞാൻ പാർവതിക്ക് താക്കീത് കൊടുത്തതാ. അതോടെ ഞാൻ അവളുടെ ശത്രു പക്ഷത്തായി " ചന്ദ്രശേഖരൻ കൂടി അഭിയുടെ പക്ഷത്തു നിന്നതും തറവാട്ടിലുള്ളവർ അവൻ പറഞ്ഞത് വിശ്വസിച്ചു. "എന്തിനാ പാർവതി നീ ഇങ്ങനെയൊക്കെ ചെയ്തത്. ഇത്രക്കും സ്വാർത്ഥയാവരുത് . അല്ലെങ്കിലും ചെറുപ്പം മുതൽ കൂടെ നടന്ന ശിലുവിനെ അപകടപ്പെടുത്താൻ നോക്കിയെങ്കിൽ ഇന്നലെ കയറി വന്ന വർണയോട് ഇങ്ങനെയൊക്കെ പെരുമാറിയില്ലെങ്കിലെ അത്ഭുതമുള്ളു.

" ഇല്ലാ . പാർവതി കള്ളം പറഞ്ഞിട്ടില്ല. എനിക്ക് അറിഞ്ഞു കൂടെ ഇവളെ . എന്നേക്കാൾ കൂടുതൽ ആർക്കും അറിയുകയും ഇല്ല. ഈ മുഖത്ത് നോക്കിയാൽ അറിയാം ഇവൾ പറയുന്നത് സത്യമാണോ എന്ന് " തന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് പറയുന്ന ധ്രുവിയെ കണ്ട് പാർവതിയും അത്ഭുതപ്പെട്ടു. അത് കേട്ട് അഭിജിത്ത് ഉറക്കെ ചിരിച്ചു. " നിന്നേയും ഇവൾ പൊട്ടനാക്കുകയായിരുന്നു. അത് മനസിലാവാതെ നീ അവളെ ചേർത്ത് പിടിക്കുന്നു. " " എടാ നിന്നെ " ധ്രുവി അവന് നേരെ പാഞ്ഞു. " നിർത്ത് " ദത്തന്റെ അലർച്ചയിൽ എല്ലാവരും ഒന്ന് ഞെട്ടി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story