എൻ കാതലെ: ഭാഗം 94

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" അഭി പറഞ്ഞതൊക്കെ സത്യമാണോ ചേച്ചി " നിമ്മി ചോദിച്ചു. " അല്ലാ മോളേ . ഞാൻ അങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ നിനക്ക്. വർണാ ..അവൾ എനിക്ക് സ്വന്തം അനിയത്തിയെ പോലെയാ " " മതി പാർവതി. അഭി പറഞ്ഞത് സത്യമാ . ഇതെല്ലാം അഭിജിത്ത് ആദ്യം പറഞ്ഞത് എന്നോടാ . അന്ന് ഞാൻ പാർവതിക്ക് താക്കീത് കൊടുത്തതാ. അതോടെ ഞാൻ അവളുടെ ശത്രു പക്ഷത്തായി " ചന്ദ്രശേഖരൻ കൂടി അഭിയുടെ പക്ഷത്തു നിന്നതും തറവാട്ടിലുള്ളവർ അവൻ പറഞ്ഞത് വിശ്വസിച്ചു. "എന്തിനാ പാർവതി നീ ഇങ്ങനെയൊക്കെ ചെയ്തത്. ഇത്രക്കും സ്വാർത്ഥയാവരുത് . അല്ലെങ്കിലും ചെറുപ്പം മുതൽ കൂടെ നടന്ന ശിലുവിനെ അപകടപ്പെടുത്താൻ നോക്കിയെങ്കിൽ ഇന്നലെ കയറി വന്ന വർണയോട് ഇങ്ങനെയൊക്കെ പെരുമാറിയില്ലെങ്കിലെ അത്ഭുതമുള്ളു.

" മാലതി " ഇല്ലാ . പാർവതി കള്ളം പറഞ്ഞിട്ടില്ല. എനിക്ക് അറിഞ്ഞു കൂടെ ഇവളെ . എന്നേക്കാൾ കൂടുതൽ ആർക്കും അറിയുകയും ഇല്ല. ഈ മുഖത്ത് നോക്കിയാൽ അറിയാം ഇവൾ പറയുന്നത് സത്യമാണോ എന്ന് " തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് പറയുന്ന ധ്രുവിയെ കണ്ട് പാർവതിയും അത്ഭുതപ്പെട്ടു. അത് കേട്ട് അഭിജിത്ത് ഉറക്കെ ചിരിച്ചു. " നിന്നേയും ഇവൾ പൊട്ടനാക്കുകയായിരുന്നു. അത് മനസിലാവാതെ നീ അവളെ ചേർത്ത് പിടിക്കുന്നു. " " എടാ നിന്നെ " ധ്രുവി അവന് നേരെ പാഞ്ഞു. " നിർത്ത് " ദത്തന്റെ അലർച്ചയിൽ എല്ലാവരും ഒന്ന് ഞെട്ടി. അവൻ ഇരുന്നിടത്ത് നിനും എണീറ്റ് അഭിജിത്തിന്റെ അരികിലേക്ക് നടന്നു. " പാർവതിയേയും വർണയേയും തനിച്ചാക്കി നിങ്ങൾ എല്ലാവരും എവിടേക്കാ പോയത് " മുത്തശിയെ നോക്കിയായിരുന്നു ദത്തന്റെ ആ ചോദ്യം " ഞങ്ങൾ ജോത്സ്യന്റെ അടുത്തേക്ക് പോയതാ. പാർവതിക്ക് വയ്യാത്തത് കൊണ്ട് വർണയും അവൾക്ക് ഇവിടെ കൂട്ടായി ഇരുന്നു.

" അത് കേട്ടതും ദത്തൻ അഭിജിത്തിന് നേരെ തിരിഞ്ഞു. " അപ്പോ പാർവതി പറഞ്ഞിട്ടാണ് അഭിജിത്ത് ഇതൊക്കെ ചെയ്തത് അല്ലേ " കൈ കെട്ടി നിന്ന് ശാന്തമായാണ് ദത്തൻ ചോദിച്ചത് എങ്കിലും അവന്റെ കണ്ണിലെ അഗ്നി എല്ലാവരേയും ഭയപ്പെടുത്തിയിരുന്നു. "അതെ. പാർവതി പറഞ്ഞിട്ടാ " " ടാ നിന്നെ " ധ്രുവി അവന്റെ കവിളിൽ ആഞ്ഞടിച്ചു. " ഞാൻ അവനോട് സംസാരിക്കുന്നത് കാണാനില്ലേ ധ്രുവി നിനക്ക് . ഇങ്ങനെ തല്ലാനും മാത്രം ഇവിടെ എന്താ ഉണ്ടായത്. സമാധാനത്തോടെ ചോദിച്ച് മനസിലാക്കട്ടെ ഞാൻ . ഈ ദേഷ്യം അത്ര നല്ലതല്ലാ ധ്രുവി. അഭിജിത്ത് വാ ഞാൻ ചോദിക്കട്ടെ " അഭിയുടെ തോളിലൂടെ കൈ ഇട്ട് ദത്തൻ അവനെ സെറ്റിയിൽ കൊണ്ട് ഇരുത്തി അവന്റെ ഓപ്പോസിറ്റ് വന്ന് ഇരുന്നു. " അപ്പോ അഭിജിത്ത് ഒരു തെറ്റും ചെയ്തിട്ടില്ലാ അല്ലേ " " ഇല്ല " "പിന്നെ മാറ്റി പറയരുത് " " ഞാൻ എന്തിന് മാറ്റി പറയണം. ഞാൻ പറയുന്നത് സത്യമാ . അത് മാറ്റി പറയേണ്ട കാര്യം എനിക്കില്ലാ "

" okay.... അഭിജിത്ത് പറഞ്ഞത് മറ്റാരും വിശ്വാസിച്ചില്ലെങ്കിലും ഞാൻ വിശ്വസിച്ചു. " ദത്തൻ പറഞ്ഞത് കേട്ട് അഭി ഒന്ന് ആശ്വസിച്ചു. " ദേവാ ഇവൻ " " ധ്രുവി വേണ്ടാ. അവൻ പറയട്ടെ " ദത്തന്റെ മനസിലുള്ളത് എന്താണ് എന്ന് മനസിലായ പാർത്ഥി ധ്രുവിയെ തടഞ്ഞു. "ഞങ്ങൾ ഇന്ന് ഒരു ട്രിപ്പ് പോയിരുന്നു. ചാലക്കുടി ....വെറുതെ കടല് കാണാൻ പോയതാ . അവിടെ വച്ച് ഒരു പെൺകുട്ടിയെ കണ്ടു. പത്ത് ഇരുപത്തിനാല് വയസ് കാണും . പേര് ഗാഥ... പാവം കുറച്ച് കാലം മുൻപ് ഒരു ചെറ്റ അവളെ പ്രേമം നടിച്ച് ചതിച്ചു. അമ്പലത്തിൽ വച്ച് പേരിന് ഒരു താലി ചാർത്തി കല്യാണ നാടകം കളിച്ചു. ഒരുമിച്ച് ഒരു അഞ്ചാറ് മാസം കഴിയുകയും ചെയ്തു. അവസാനം അവൾക്ക് ഒരു കൊച്ചിനേം കൊടുത്ത് ആ ചെറ്റ സ്ഥലം വിട്ടു. ഇങ്ങനെയുള്ളവൻമാരെയൊക്കെ എന്ത് ചെയ്യണമെന്നാ അഭിജിത്തിന്റെ അഭിപ്രായം "

" അ..അങ്ങനെയുള്ളവൻന്മാരെ ഒക്കെ ... ഒല.. ഒലക്കക്ക് അടിക്ക.. അടിക്കണം "" മുഖത്തെ പതർച്ച മറക്കാൻ ശ്രമിച്ചു കൊണ്ട് അഭിജിത്ത് പറഞ്ഞു. " അഭിക്ക് അറിയുമോ ഈ കുട്ടിയെ .. ചാലക്കുടിയിലെ ഗാഥ... ഞങ്ങൾ ഇങ്ങനെ സംസാരിച്ച് വന്നപ്പോഴാ അറിഞ്ഞത് ആ കുട്ടിക്ക് അഭിജിത്തിനെ അറിയാമെന്ന് ... നിങ്ങൾ പണ്ട് ഒരേ കോളേജിൽ ആയിരുന്നു എന്ന് . ഓർമയില്ലേ. ഗാ ... ഥാ .... S. M കോളേജിലെ ഗാഥ. ചാലക്കുടി ഹൈസ്കൂളിലെ മലയാളം ടീച്ചർ ഗാഥാ ..." ദത്തൻ ചോദിക്കുന്നതിനനുസരിച്ച് അഭിയുടെ മുഖഭാവം മാറി വന്നു. " ഇ.. ഇല്ലാ ... എ. . . . എനിക്ക് ഓർമ കിട്ടുന്നില്ല. കോളേജ് കഴിഞ്ഞിട്ട് ഇപ്പോ കുറേ കാലം ആയില്ലേ." "അങ്ങനെയാണോ . പക്ഷേ ആ കുട്ടി പറഞ്ഞു കുറച്ച് കാലങ്ങൾക്ക് മുൻപ് നിങ്ങൾ കണ്ടിരുന്നു എന്ന്. കൃത്യമായി പറഞ്ഞാൽ ഒരു കൊല്ലവും മൂന്നു മാസവും മുൻപ് " ദത്തൻ കൈയ്യിൽ കണക്കു കൂട്ടി കൊണ്ട് പറഞ്ഞു. "ഇല്ല. എനിക്ക് ഓർമയില്ലാ "

" സാരില്യ കുറേ പേരുടെ മുഖം ഇങ്ങനെ മാഞ്ഞ് മറഞ്ഞ് പോകുന്നതല്ലേ. ഓർമ കാണില്ല. ചിലപ്പോൾ നേരിട്ട് കണ്ടാൽ മനസിലായാലോ... പാർത്ഥി " ദത്തൻ പാർത്ഥിയെ നോക്കിയതും അവൻ പുറത്തേക്ക് പോയി. "കൈയ്യിൽ ഒരു കുഞ്ഞുമായി അകത്തേക്ക് വരുന്ന പെൺകുട്ടിയെ കണ്ട് എല്ലാവരും സംശയത്തോടെ നിൽക്കുകയാണ് " " ഇതാണ് ഞാൻ പറഞ്ഞ ഗാഥ. ഓർമയുണ്ടോ അഭിജിത്തേ.." " ഓർമക്കിട്ടുന്നില്ല. " " ഗാഥക്ക് അഭിജിത്തിനെ ഓർമയില്ലേ " "അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്ന മുഖം അല്ലാല്ലോ ഇത് " ആ പെൺകുട്ടിയുടെ മുഖത്ത് പുഛം നിറഞ്ഞ് നിന്നു. " അപ്പോ അങ്ങോട്ടും ഇങ്ങാേട്ടും ആളെ കണ്ട സ്ഥിതിക്ക് നമ്മുക്ക് കാര്യത്തിലേക്ക് കിടക്കാം " ദത്തൻ സെറ്റിയിൽ നിന്നും എണീറ്റ് തന്റെ ഷർട്ടിന്റെ സ്ലീവ്സ് മുകളിലേക്ക് കയറ്റി. " കുറച്ചു മുൻപ് ഞാൻ പറഞ്ഞ ആ ചെറ്റയെ പോലുള്ളവരെ എന്ത് ചെയ്യണം എന്നാ അഭിജിത്ത് പറഞ്ഞേ "

" അ..അങ്ങനെയുള്ളവൻന്മാരെ ഒക്കെ ... ഒല.. ഒലക്കക്ക് അടിക്ക.. അടിക്കണം എന്ന് . " " ആഹ്.. ഒലക്ക... കാര്യം ഇത് പഴയ തറവാടാണെങ്കിലും അഭിജിത്ത് പറഞ്ഞ ഈ സാധനം ഇവിടെ കിട്ടാൻ ഇല്ലാ . അപ്പോ നമ്മൾ എന്ത് ചെയ്യും" ഇൻസൈഡ് ചെയ്ത ഷർട്ട് പുറത്തേക്ക് ഇട്ടു കൊണ്ട് ദത്തൻ ആലോചിച്ച് അഭിജിത്തിന്റെ അടുത്തേക്ക് നടന്നു. " ഒലക്ക ഇല്ലെങ്കിലും നമ്മുക്ക് ഉള്ളത് വച്ച് അഡ്ജസ്റ്റ് ചെയ്യാം അല്ലേ " ദത്തൻ അത് പറഞ്ഞ് അരയിലെ ബെൽറ്റ് അഴിച്ചു മാറ്റി. ദത്തൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാതെ എല്ലാവരും നിന്നു. "നിനക്ക് ഇവളെ അറിയില്ലാ. അല്ലാേടാ പന്ന മോനേ " ദത്തന്റെ ബെൽറ്റ് അഭിജിത്തിന്റെ മേൽ വന്ന് പതിച്ചു. "അമ്മേ" അവന്റെ കരച്ചിൽ അവിടെ അലയടിച്ചു. " നീ എന്താ ഈ ചെയ്യുന്നേ " കാര്യങ്ങൾ വഷളാകും എന്ന് മനസിലായതും ചന്ദ്രശേഖരൻ കയറി ഇടപ്പെട്ടു. "എന്റെ കൺ മുന്നിൽ നിന്നും മാറി നിന്നോണം. അല്ലെങ്കിൽ നിങ്ങൾക്കും കിട്ടും വേണ്ടത്.

അമ്മാവനാണ് അമ്മായിയപ്പനാണ് എന്നോന്നും നോക്കില്ല. " ദത്തന്റെ അലർച്ചയിൽ അയാൾ പിന്നിലേക്ക് നീങ്ങി. " പറയടാ നിനക്ക് ഗാഥയെ അറിയില്ലേ " അടുത്ത അടിയും അവന്റെ മേൽ വന്ന് വീണു. " ഇല്ലാ " " സത്യം പറയാതെ നീ ഇവിടുന്ന് ഒരടി നീങ്ങില്ല ". ദത്തന്റെ ബെൽറ്റ് വീണ്ടും അവന്റെ ശരീരത്തിലുടനീളം പതിഞ്ഞു. ആ ഭാഗം ആകെ നീറി പുകഞ്ഞു." "അറിയാം. എനിക്ക് ഇവളെ അറിയാം " അവൻ വേദനയിൽ അലറി പറഞ്ഞു. "എങ്ങനെ " "എന്റെ ക്ലാസ് മേറ്റ് ആയിരുന്നു " "പിന്നെ . " "പിന്നെ ഒന്നും ഇല്ലാ " അതോടെ വീണ്ടും ദത്തന്റെ ബെൽറ്റിന്റെ അടി വീണിരുന്നു. " മതി. ഇനി എന്നേ തല്ലരുത് . ഞാൻ സത്യം പറയാം" വേദന കൊണ്ട് പുളയുന്ന അഭി പറഞ്ഞു. " ഞാനാ അത് ചെയ്തത്. എന്റെ ഭാര്യയാ ഗാഥ. അത് ഞങ്ങളുടെ കുഞ്ഞാ.." അവൻ പറയുന്നത് കേട്ട് എല്ലാവരും അമ്പരുന്നു.

"ജിത്തു .." നിമ്മി ആകെ തകർന്ന ഒരു അവസ്ഥയിലായിരുന്നു. "നീ പറഞ്ഞത് ശരിയാ . ഇത് നിന്റെ കുഞ്ഞാ. പക്ഷേ ഇതിന്റെ അച്ഛൻ നീയല്ലാ. ജനിപ്പിച്ചതു കൊണ്ട് മാത്രം അച്ഛനാവില്ലാല്ലോ " ഒരു ചെറുപ്പക്കാരൻ ഗാഥയുടെ അരികിലേക്ക് വന്നു. " ഞാൻ ഗാഥയുടെ ഹസ്ബന്റ്. എന്റെ അമ്മായിയുടെ മകളാ ഗാഥാ . ഇവൻ ചതിച്ചിട്ട് പോയപ്പോൾ ഇവളെ ഉപക്ഷേിക്കാൻ തോന്നിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം ആവുന്നേ ഉള്ളൂ. ഇത് ഞങ്ങളുടെ കുഞ്ഞാ.പിന്നെ ഇവൻ അന്ന് നടത്തിയത് ഒരു കല്യാണ നാടകമായതിനാൽ ലീഗലി ഇവർ ഹസ്ബന്റ് ആന്റ് വൈഫ് ആയിരുന്നില്ലാ " " താങ്ക്സ് ഗാഥ, ആര്യൻ. ഞങ്ങൾ വന്നു സഹായം ചോദിച്ചപ്പോൾ കൂടെ വരാൻ തോന്നിയല്ലോ. "പാർത്ഥി . " ഇത് ഞങ്ങളുടെ കടമയല്ലേ സാർ എന്റെ ജീവിതം നശിപ്പിച്ച പോലെ ഇനി ഒരു കുട്ടിയുടെ കൂടെ നശിക്കരുത് എന്ന് തോന്നി "

" എന്നാ ഞങ്ങൾ ഇറങ്ങട്ടെ സാർ " അത് പറഞ്ഞ് അവർ പുറത്തേക്ക് പോയി. തറവാട്ടിലുള്ളവർക്ക് ഏറെ കുറേ കാര്യങ്ങൾ മനസിലായിരുന്നു. കാര്യങ്ങൾ അതോടെ അവസാനിച്ചിരുന്നില്ല. ദത്തൻ തന്റെ കയ്യിലെ ബെൽറ്റ് ചുരുട്ടി വീണ്ടും അവന്റെ അരികിലേക്ക് നടന്നു. അഭി പേടിയോടെ പിന്നിലേക്ക് നിരങ്ങി എങ്കിലും ചുമരിൽ തട്ടി വീണു. "പാർവതി പറഞ്ഞിട്ടാണോ നീ വർണയെ ഉപദ്രവിച്ചത് " , അല്ലാ ..ഞാൻ . ഞാനാ അത് ചെയ്തേ " ദത്തൻ ബെൽറ്റ് കൊണ്ട് അടിക്കാൻ ഓങ്ങും മുന്നേ അഭി പറഞ്ഞു. " കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് ക്ലിയർ ആയി എന്ന് കരുതുന്നു. " ദത്തൻ കൈയ്യിലെ ബെൽറ്റ് താഴേക്ക് വലിച്ചെറിഞ്ഞു. അഭിയെ താഴേ നിന്നും എണീപ്പിച്ച് ചെയറിലേക്ക് ഇരുത്തി. അടി കൊള്ളാൻ അഭിയുടെ ശരീരത്തിൽ ഒരിടം പോലും ബാക്കിയുണ്ടായിരുന്നില്ല. "വെള്ളം .. വെള്ളം .. " അവൻ വേദന കൊണ്ട് അലറി . അത് കേട്ട് ചെവി പൊത്തി നിമ്മി റൂമിലേക്ക് ഓടി . അവൾ എന്തെങ്കിലും കടും കൈ ചെയ്യും എന്ന ഭയത്തിൽ അമ്മയും ചെറിയമ്മയും മാലതിയും അവൾക്ക് പുറകെ ഓടി.

"വെള്ളം .. വെള്ളം " അഭി എല്ലാവരേയും നോക്കി പറഞ്ഞു എങ്കിലും ആരും ഒരടി നീങ്ങിയില്ലാ.ദത്തൻ എണീറ്റ് ഡെയ്നിങ്ങ് ടേബിളിലെ ബോട്ടിൽ കൊണ്ടു വന്നു കൊടുത്തു. അഭി വേഗത്തിൽ പകുതിയോളം വെള്ളം കുടിച്ച് തീർത്ത് കുപ്പി ദത്തന് തിരികെ നൽകി. " Are you okay abhijith..." ദത്തൻ ചോദിച്ചതും അവൻ തലയാട്ടി. അത് കണ്ട് ദത്തൻ കയ്യിലിരുന്ന ബോട്ടിലിലെ ബാക്കി വെള്ളം അവന്റെ മേലേക്ക് ഒഴിച്ചു. അടി കൊണ്ട ഭാഗത്ത് വെള്ളം വീണതും അവിടം നീറി കൊണ്ട് അഭിജിത്ത് അലറി വിളിച്ചു. അതേ സമയം ദത്തൻ അവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി. അഭിജിത്ത് ചെയറോടെ പിന്നിലേക്ക് മറിഞ്ഞു വീണു. " നീയന്റെ പെണ്ണിന്റെ മേൽ കൈ വക്കും അല്ലടാ $@## മോനേ . ഈ കൈ കൊണ്ട് അല്ലേ നീ അവളെ തൊട്ടത്ത് ... " ദത്തൻ അവന്റെ വലതു കൈയ്യിൽ ആഞ്ഞ് ചവിട്ടി " അമ്മേ ... എന്നേ ഒന്നും ചെയ്യല്ലേ പ്ലീസ് " അഭി അലറി " ഇതു പോലെ അവളും നിന്നോട് കരഞ്ഞ് പറഞ്ഞിട്ടുണ്ടാവില്ലേടാ " ദത്തൻ അവന്റെ ഇടതു കൈയ്യിലും ആഞ്ഞ് ചവിട്ടി. " അവൾ പേടിച്ച് പോയി കാണില്ലേ "

അവന്റെ ഇരു കവിളിലും ദത്തൻ മാറി മാറി അടിച്ചു. " ഒരു കുഞ്ഞിനെ പോലെയാ ഞാൻ അവളെ കൊണ്ടു നടക്കുന്നത്. ആ അവളെ നീ വേദനിപ്പിച്ചില്ലേ " ദത്തൻ ഒരു ദാക്ഷണ്യവുമില്ലാതെ അവനെ ചവിട്ടി കൂട്ടി. "മതി ദേവാ. ഇനിയും തല്ലിയാൽ അവൻ ചത്തു പോവും" എന്നാൽ അതൊന്നും ദത്തൻ കേട്ടിരുന്നില്ല. ശ്രീയും പാർത്ഥിയും അവനെ പിടിച്ച് മാറ്റാൻ ശ്രമിച്ചു എങ്കിലും ദത്തൻ അടങ്ങിയിരുന്നില്ല. തന്റെ വയറിലൂടെ രണ്ടു കൈകൾ ചുറ്റി പിടിച്ചതും അഭിയെ ചവിട്ടാൻ ആഞ്ഞ ദത്തന്റെ കാൽ നിശ്ചലമായി. അവൻ ശ്വാസം വലിച്ചു കൊണ്ട് ദേഷ്യം സ്വയം നിയന്ത്രിച്ച് പിന്നിലേക്ക് നീങ്ങി. "ഇനി നീ ഞങ്ങളുടെ കൺമുന്നിൽ എങ്ങാനും വന്നാ. അന്ന് നിന്റെ അന്ത്യമായിരിക്കും. ദേവദത്തനാ പറയുന്നേ " അവൻ അഭിയെ നോക്കി കൈ ചൂണ്ടി പറഞ്ഞു. "പാർത്ഥി ഈ *@#₹ മോനേ എന്റെ കൺമുന്നിൽ നിന്നും കൊണ്ടുപോ" "എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. ഇയാൾ ഇയാളാണ് എന്നേ ഇവിടേ ..."

" കിടന്ന് ചിലക്കാതെ ജീവൻ വേണമെങ്കിൽ എണീറ്റ് പോടാ" ചന്ദ്രശേഖരനെ ചൂണ്ടി എന്താേ പറയാൻ നിന്ന അഭിയെ ദത്തൻ തടഞ്ഞു. പാർത്ഥി അഭിയെ താഴേ നിന്നും വലിച്ചെഴുന്നേൽപ്പിച്ച് പുറത്തേക്ക് നടന്നു. പാർത്ഥി തന്നെ അവനെ ജീപ്പിലേക്ക് കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തന്റെ നെഞ്ചിൽ ചാരി നിൽക്കുന്ന പാർവതിയേയും ചേർത്ത് പിടിച്ച് ധ്രുവിയും റൂമിലേക്ക് പോയി. ദത്തൻ മുഖം അമർത്തി തുടച്ച് നേരെ സെറ്റിയിലേക്ക് ഇരുന്നു. തല താങ്ങി കുനിഞ്ഞിരിക്കുന്ന ദത്തനെ നോക്കി എല്ലാവരും അവരുടെ റൂമുകളിലേക്ക് പോയി. വർണ ദത്തന്റെ തോളിൽ കൈ വച്ചതും ദത്തൻ തല ഉയർത്തി അവളെ നോക്കി. വർണയുടെ കരഞ്ഞു വീർത്ത മുഖം കാണുന്തോറും ദത്തന്റെ ദേഷ്യം വർദ്ധിച്ചിരുന്നു. അവന്റെ ചുവപ്പ് പടർന്ന കണ്ണുകളിൽ ഒന്ന് കുനിഞ്ഞ് വർണ ഉമ്മ വച്ചു. സെറ്റിയിൽ ഇരിക്കുന്ന ദത്തൻ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് അവളുടെ മാറിലേക്ക് മുഖം ചേർത്ത് കണ്ണടച്ചു.

വർണ അവന്റെ പുറത്ത് പതിയെ കൊട്ടി കൊടുത്തു. * അന്നത്തെ ദിവസം പാലക്കൽ തറവാട് ആകെ മൂകമായിരുന്നു. എല്ലാം അറിഞ്ഞിട്ടും എന്തു കൊണ്ട് ദേവൻ തന്നെ ഒന്നും ചെയ്തില്ലാ എന്ന സംശയം ചന്ദ്രശേഖറിന്റെ മനസിൽ ഉണ്ടായിരുന്നു എങ്കിലും അയാൾ അത് പുറത്ത് കാണിച്ചില്ലാ. വൈകുന്നേരം ധ്രുവി വീട്ടിലേക്ക് തിരിച്ച് പോയി. രാത്രി ഭക്ഷണം കഴിക്കുന്ന സമയത്തും എല്ലാവരും മൗനമായിരുന്നു. നിമി റൂമിൽ നിന്നും ഇറങ്ങാൻ പോലും കൂട്ടാക്കിയിരുന്നില്ല. അവസാനം പാർവതി വന്ന് വിളിച്ചപ്പോഴാണ് അവൾ ഭക്ഷണം കഴിക്കാൻ വന്ന് ഇരുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഭദ്രയും ശിലുവും വെറുതെ ടിവിക്ക് മുന്നിൽ വന്നിരുന്നു. രണ്ടു പേരും സെറ്റിയുടെ രണ്ട് അറ്റത്തായാണ് ഇരുന്നത്. ടി വി യിലാണ് നോക്കുന്നത് എങ്കിലും മനസ് വേറെ എവിടെയോ ആയിരുന്നു. തങ്ങളുടെ ഇടയിൽ ആരോ വന്നിരുന്നതായി തോന്നിയതും ശിലുവും ഭദ്രയും തല ചരിച്ചു നോക്കി. " വർണാ "

അവർ ഇരുവരും ഒരു കരച്ചിലോടെ അവളെ കെട്ടി പിടിച്ചു. വർണക്കും സങ്കടം സഹിക്കാൻ കഴിഞ്ഞിരുന്നില്ല. വർണയെ നോക്കി താഴേക്ക് വന്ന ദത്തൻ കാണുന്നത് കെട്ടിപിടിച്ച് കരയുന്ന മൂന്നു പേരെയും ആണ് . ദത്തൻ അവരുടെ മൂന്നുപേരുടേയും മുന്നിലായി മുട്ടു കുത്തി ഇരുന്നു. അവനെ കണ്ട് മൂന്നുപേരും കരച്ചിൽ നിർത്തി. "സീരിയൽ കണ്ട് മൂന്നുപേരും ഇരുന്ന് കരയുകയാണോ " ദത്തൻ ടിവിയിലേക്ക് നോക്കി ചോദിച്ചപ്പോഴാണ് അവരും ടി വി യിൽ സീരിയൽ ആണ് വച്ചിരിക്കുന്നത് എന്ന് ശ്രദ്ധിച്ചത്. "എന്തിനാ ഇങ്ങനെ കരയുന്നേ. എല്ലാം കലങ്ങി തെളിഞ്ഞില്ലേ. എല്ലാം പഴയ പോലെയായി. പിന്നെ എന്തിനാ കരയുന്നേ." മൂന്നുപേരുടേയും കൈകൾ തന്റെ ഉള്ളം കൈയിലേക്ക് വച്ചു കൊണ്ട് ദത്തൻ ചോദിച്ചു. മൂന്നുപേർക്കും മൗനമായിരുന്നു മറുപടി. "ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ. നാളെ മുതൽ ഇങ്ങനെ കരഞ്ഞ് പിഴിഞ്ഞ് ഇരിക്കാനാണ് ഉദ്ദേശം എങ്കിൽ മൂന്നിനേയും ഒരുമിച്ച് ഇരുത്തി ഞാൻ പഠിപ്പിക്കാൻ തുടങ്ങും. അപ്പോ പിന്നെ നിങ്ങൾക്ക് കരയാൻ പോയിട്ട് ഒന്ന് സ്വസ്ഥമായി ഇരിക്കാൻ കൂടി പറ്റില്ലാ. അത് വേണോ..."

"അയ്യോ .. വേണ്ടാ " മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞതും ദത്തൻ ചിരിച്ചു. " എന്നാ എട്ടന്റെ കുട്ടികൾ പോയി കിടന്നോ. നാളെ ക്ലാസിൽ പോവണ്ടാ . പിന്നെ നിങ്ങൾ പാറുവിന്റെ കൂടെ കിടന്നാ മതി ചേച്ചി അവിടെ ഒറ്റക്ക് അല്ലേ " "മ്മ് " ഭദ്രയും ശിലുവും തലയാട്ടി കൊണ്ട് പാർവതിയുടെ റൂമിലേക്ക് നടന്നു. "എന്റെ കുഞ്ഞെന്താ ഇത്ര കാര്യമായി ആലോചിക്കുന്നേ " " നിമ്മി ചേച്ചി ... ചേച്ചി അവിടെ ഒറ്റക്ക് അല്ലേ " "അല്ലടാ അവിടെ ചെറിയമ്മയും അമ്മയും മാലതി ആന്റിയും ഉണ്ട് . എന്റെ കുട്ടി വാ... നമ്മുക്ക് കിടക്കാം " വർണയുടെ തോളിൽ കൈ ഇട്ടു കൊണ്ട് ദത്തൻ റൂമിലേക്ക് നടന്നു. ദത്തൻ ബാത്ത്റൂമിൽ പോയി ഫ്രഷായി വരുമ്പോൾ വർണ ബെഡിൽ കിടന്ന് എന്തോ ആലോചനയിൽ ആയിരുന്നു. ദത്തൻ ലൈറ്റ് ഓഫ് ചെയ്തു ബെഡ് ലാമ്പ് ഓൺ ചെയ്തു അവളുടെ അരികിൽ വന്ന് കിടന്നതും വർണ അറിഞ്ഞിരുന്നില്ല. ദത്തൻ അവളുടെ കവിളിൽ പതിയെ കടിച്ചതും വർണ ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു .

" എന്താ ഇത്ര ആലോചനാ കുഞ്ഞേ .." ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി. " ഒന്നുല്ല ദത്താ" കുറച്ച് നേരം അവർക്കിടയിൽ മൗനം നില നിന്നു... "കുഞ്ഞേ " " മമ്" " ഒരുപാട് പേടിച്ചു പോയോടാ " " മമ്... അവൻ എന്നെ എന്തെങ്കിലും ചെയ്തിരുനെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു പിന്നെ ... '' "നീയെന്തൊക്കെയാടാ ഈ പറയുന്നേ.... നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ എങ്ങനാ ഒറ്റക്ക് .... നമ്മുടെ ജീവിതത്തിൽ എന്തു പ്രശ്നം ഉണ്ടായാലും നമ്മൾ ഒരുമിച്ച് നേരിടും. അതല്ലാതെ എന്റെ കുട്ടി വേറെ ഒന്നും ചിന്തിക്കരുത്..." " ദത്താ എന്നെ ഇറുക്കി കെട്ടിപിടിക്കോ. " അവൾ ചെറിയ കുട്ടിയെ പോലെ ചോദിച്ചതും അവൻ തന്റെ ടി ഷർട്ടിന്റെ ഉള്ളിലൂടെ വർണയെ ഉള്ളിലേക്ക് കയറ്റി ഇറുക്കെ പുണർന്നു. വർണ അവന്റെ കവിളിൽ ആയി തന്റെ കൈകൾ വച്ചു. " എന്താടാ " ദത്തൻ അവളുടെ കൈ എടുത്ത് ഉള്ളം കയ്യിൽ ഉമ്മ വച്ചു. " ഒന്നുല്ല. " അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു കൊണ്ട് വർണ ഉറങ്ങി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story