എൻകാതലീ: ഭാഗം 10

enkathalee

രചന: ANSIYA SHERY

 സെക്കന്റ്‌ പിരീഡിനുള്ള ബെല്ലടിച്ചതും തന്റെ കയ്യിൽ മുറുകെ പിടിച്ച ആലിയയേ സാതി സംശയത്തോടെ നോക്കി... "നിനക്കെന്താടി പറ്റിയേ..?വന്ന മുതലേ ഞാൻ ശ്രദ്ധിക്കുവാണ്..." "എടി... അത് പിന്നെ..."ന്ന് പറഞ്ഞവൾ കാറിൽ വെച്ച് ദിയാൻ പറഞ്ഞതെല്ലാം പറഞ്ഞു കൊടുത്തതും സാതി കണ്ണും മിഴിച്ചിരുന്നു.... "എടി... നിനക്ക് മനസ്സിലായില്ലേ സാർ കളിയാക്കിയത് ആണെന്ന്... ഞാൻ ആദ്യം പെട്ടെന്ന് ഞെട്ടിപ്പോയി.. പിന്നെ ഓർത്തപ്പോഴാ മനസ്സിലായത് ഞാൻ കരഞ്ഞിട്ട് കളിയാക്കിയത് ആണെന്ന്..." "നിനക്ക് അങ്ങനെയാണോ തോന്നിയത്.."ന്ന് സാതി ചോദിച്ചതും ആലി നിഷ്കളങ്കമായി തലയാട്ടി... "നിന്നോട് പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ എനിക്ക് തോന്നുന്നത് സാർ പറഞ്ഞത് സീരിയസ് ആണെന്നാ..." "സാതി..."ന്ന് വിളിച്ച് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റതും ക്ലാസ്സിലേക്ക് കയറി വരുന്ന ദിയാനെ കണ്ട് അതേ പടി സീറ്റിലേക്കിരുന്നു.... "ഗുഡ് മോർണിംഗ് സാർ..." "മോർണിംഗ് സ്റ്റുഡന്റ്സ്.." ക്ലാസൊന്നാകെ കണ്ണോടിച്ചവൻ കൈ കൊണ്ട് എല്ലാവരോടും ഇരിക്കാൻ പറഞ്ഞു...

 "ആലിയ...." സീറ്റിലേക്ക് ഇരിക്കാൻ തുനിഞ്ഞ ആലിയ അവന്റെ വിളി കേട്ട് ഞെട്ടലോടെ നേരേ നിന്നു... "ഞാൻ ലീവ് ആകുന്ന ദിവസം ഒരു മിസ്സും പ്രസന്റ് എടുത്തില്ലെങ്കിൽ താൻ അത് അന്ന് ഒരു പേപ്പറിൽ എഴുതി എന്നെ ഏല്പിക്കണം.." "ഓക്കെ സാർ...." പ്രത്യേകിച്ചൊരു മാറ്റാവുമില്ലാതെ ഇരിക്കാൻ അവൻ കൈ കാണിച്ചതും ആലിയ സീറ്റിലേക്കിരുന്നു.... എന്നിട്ട് വേഗം ടെക്സ്റ്റ്‌ തുറന്ന് തല താഴ്ത്തി ഇരുന്നു.... ** ബെല്ലടിച്ച് സാർ പോയതും ആലി സാതിയേയും വലിച്ച് കാന്റീനിലേക്ക് നടന്നു.... "ഇവിടെന്താ ആലി... എന്റെ കയ്യിൽ പൈസ ഇല്ലാട്ടോ..." "ഒരു മിട്ടായി മേടിക്കാൻ ഉള്ള പൈസയൊക്കെ എന്റെ കയ്യിൽ ഉണ്ട്..." ന്ന് കൈ കൂപ്പി അവൾ പറഞ്ഞതും സാതി ചിരിച്ചു... "എടീ നമുക്ക് ഐസ്ക്രീം മേടിക്കാം.. അതാ നല്ലത്..." "നീ ഇപ്പോഴും ചെറിയ കുട്ടിയാണോ.." "ഓഹ് പിന്നെ... ചെറിയ കുട്ടികൾ മാത്രമേ കഴിക്കാൻ പാടുള്ളു എന്നാരും പറഞ്ഞില്ല.." ചുണ്ട് കോട്ടി പറഞ്ഞു കൊണ്ട് ആലി ചെന്ന് രണ്ട് ഐസ്ക്രീം മേടിച്ച് സാതിക്കടുത്തേക്ക് വന്നു...

"നിനക്ക് വേണോ..?" "എന്തായാലും മേടിച്ചതല്ലേ.. തന്നേക്ക്.."ന്ന് സാതി പറഞ്ഞതും അവളെ അടിമുടി നോക്കി തലയാട്ടിയതിന് ശേഷം ആലി അവൾക്ക് ഒന്ന് കൊടുത്തു... ശേഷം അടുത്തുള്ള ചെയറിലേക്കിരുന്നവൾ കഴിക്കാൻ തുടങ്ങി... "ഇവിടെ വല്ല ചോക്ലേറ്റ് ഐസ്ക്രീം ഒക്കെ വെച്ചൂടെ ഇവർക്ക്.." കഴിക്കുന്നതിനിടയിൽ തന്നെ ആലി പിറു പിറുത്തതും സാതി അവളെ നോക്കി... "നിനക്ക് അത്രക്ക് ഇഷ്ടാണോ ചോക്ലേറ്റ്.." "ചോക്ലേറ്റ് ഇഷ്ടല്ലാത്ത ആൾക്കാർ ഉണ്ടാകോ..?"ന്ന് പറഞ് സാതിയെ നോക്കിയതും അതേ നിമിഷം തന്നെ കൈ തട്ടി ഐസ്ക്രീം അവളുടെ ഡ്രസ്സിലേക്ക് വീണു... "ആഹ്... തീരുമാനമായി..."ഡ്രസ്സിലേക്ക് നോക്കി പിറു പിറുത്ത് നേരേ നോക്കിയതും സാതിക്ക് പിറകിൽ നിൽക്കുന്ന ദിയാനെ കണ്ട് അവൾ ഞെട്ടി... "ഒന്ന് നോക്കി കഴിച്ചൂടെ പെണ്ണേ നിനക്ക്.." സാതി അവളെ നോക്കി തലക്ക് കൈ കൊടുത്തതും ആലി എന്ത് പറയണം എന്നറിയാതെ വിക്കി.... തന്നെ തന്നെ വിടാതെ നോക്കിയുള്ള ദിയാന്റെ നോട്ടം കാണെ അവളാകെ പതറി....

സാതി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റപ്പോഴാണ് അടുത്ത് നിൽക്കുന്ന ദിയാനെ കണ്ടത്... "എന്താ സാർ...?" "ഡ്രസ്സ്‌ പോയി വാഷ് ചെയ്തേക്ക്.."ന്ന് ആലിയെ നോക്കി പറഞ്ഞവൻ പോയതും അവൾ വാ പൊളിച്ച് സാതിയെ നോക്കി... അവളും അതേ അവസ്ഥയിൽ തന്നെ ആയിരുന്നു... ---------- "സാറെന്തിനാടീ നിന്നോടങ്ങനെ പറഞ്ഞത്...?" "എങ്ങനെ...?" "നിന്നോട് ഡ്രസ്സ്‌ കഴുകി വരാൻ പറഞ്ഞില്ലേ.." "അത് സാറിനോട് പോയി ചോദിക്ക്..." "അത് പോട്ടേ... നീയെന്താ സാറേ കാണുമ്പോ എപ്പോഴും വിറക്കുന്നത്... എന്താ ഇഷ്ടാണോ..?" ന്ന് സാതി ചോദിച്ചു നിർത്തിയതും നടത്തം നിർത്തി ആലി അവളെ തുറിച്ചൊരു നോട്ടം ആയിരുന്നു... "ഒന്ന് പ്രേമിച്ചതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല... അതിന്റെ ഇടയിലാ ഇനി ഇത് കൂടെ..." "അത്ശെരി... അപ്പോ ഒരു പ്രണയം ഉണ്ടായിരുന്നല്ലേ.. ആരാ കക്ഷി..." "അതൊക്കെ വിട്ടതാ... ഇനി പുറത്തെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... നീ വാ..." വിഷയം മാറ്റാൻ എന്ന വണ്ണം സാതിയുടെ കയ്യിൽ പിടിച്ച് വലിച്ച് ആലി നടന്നു.... ____

പിറ്റേന്ന് കോളേജിലേക്കുള്ള ബസ് കയറിയപ്പോഴാണ് ആലി ലീവാണെന്നുള്ള കാര്യം വിളിച്ചു പറഞ്ഞത്.... ഇനി ഒരു തിരിച്ച് പോക്ക് നടക്കില്ല എന്നുള്ളത് കൊണ്ട് തന്നെ മടുപ്പോടെയാണ് സാതി ബസ്സിൽ നിന്നിറങ്ങിയത്... മറുവശത്തേക്ക് കടക്കാൻ നിൽകുമ്പോഴാണ് പെട്ടെന്ന് അവളുടെ മുന്നിലൂടെ ഒരു ബൈക്ക് ചീറിപ്പാഞ്ഞു പോയത്... ഞെട്ടലോടെ പിന്നോട്ട് ആഞ്ഞവൾ തല ചെരിച്ചു നോക്കിയതും വീണ്ടും ഞെട്ടി.... ഹൃദയം വല്ലാതെ പിടയുന്നത് അവൾ അറിഞ്ഞു... വിഷ്ണു... അധരം ആ നാമം മന്ത്രിച്ചതോടൊപ്പം കണ്ണുകൾ പെയ്തു... മനപ്പൂർവം മറവിയിലേക്ക് തള്ളി ഇടാൻ ശ്രമിച്ച വ്യക്തി വീണ്ടും തന്റെ കൺ മുന്നിൽ... അതും മറ്റൊരു സ്ത്രീയുടെ കൂടെ...! കണ്ണുകൾ നിറഞ് കാഴ്ച മാങ്ങാൻ തുടങ്ങിയതും അവൾ വേഗം മുഖം വെട്ടിച്ച് വേഗം റോഡ് ക്രോസ് ചെയ്ത് കോളേജിലേക്ക് ഓടി... നേരേ ക്ലാസ്സിലേക്ക് ചെന്നവൾ ബാഗ് ഡെസ്കിലേക്ക് വെച്ച് അതിന്റെ മുകളിൽ തല വെച്ച് കിടന്നു.... നിർത്താതെ പെയ്യുന്ന മിഴികളെ തടഞ്ഞു നിർത്താൻ അവൾക്കായിരുന്നില്ല... "ഹേയ് എടോ..." പെട്ടെന്നാരുടെയോ വിളി കേട്ടതും ഞെട്ടലോടെ മിഴികൾ തുടച്ചവൾ തല ഉയർത്തി നോക്കി... ക്ലാസ്സിലെ തന്നെ മിന്ഹയാണ്... "താനെന്തിനാ കരയുന്നേ..?"

"ഹേയ്... അത് കരഞ്ഞതല്ല.. കരട് വീണതാ..." "ആണോ... എന്നാ പോയി കണ്ണ് കഴുകി നോക്ക്..."ന്ന് അവൾ പറഞ്ഞതും സാതി എഴുന്നേറ്റ് പുറത്തേക്ക് നടന്നു.... ബാത്റൂമിലേക്ക് കയറി വാതിൽ അടച്ചിട്ടവൾ മുഖം പൊത്തിക്കരഞ്ഞു... എത്രയൊക്കെ സ്വന്തമല്ലെന്ന് പറഞ്ഞു പഠിപ്പിച്ചാലും മനസ്സ് അത് പലപ്പോഴും കേൾക്കാറില്ല..! ബെല്ലടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് സാതി സ്ഥല കാല ബോധത്തിലേക്ക് തിരിച്ചു വന്നത് തന്നെ.. പൈപ്പ് തുറന്ന് മുഖം കഴുകി ശാൾ കൊണ്ട് തുടച്ചതിന് ശേഷം അവൾ വേഗം പുറത്തേക്കിറങ്ങി.... തല താഴ്ത്തി വേഗത്തിൽ നടന്നതിനാൽ തന്നെ തന്റെ മുന്നിൽ നടന്ന ആളെ അവൾ കണ്ടിരുന്നില്ല.... അയാളുടെ പിറകിൽ ചെന്നിടിച്ചതും ബാലൻസ് തെറ്റിയവൾ നിലത്തേക്ക് വീണു.... വേദനയോടെ എഴുന്നേറ്റ് ഇരുന്ന് നോക്കിയതും മുന്നിൽ നിൽക്കുന്ന അലക്സിനെ കണ്ട് അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.... വേദന പോലും മറന്ന് വേഗം എഴുന്നേറ്റിരുന്നവൾ പെട്ടെന്ന് അവന്റെ കവിളിൽ അടിച്ചു.... "എന്താടാ നിന്റെ അസുഖം... നാൾ കുറേ ആയി കാണാൻ തുടങ്ങിയിട്ട്... വേണ്ടാ വേണ്ടാ വെക്കുമ്പോ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നു...നിന്റെ സൂക്കേട് എന്നോട് തീർക്കാൻ നിന്നാൽ വെച്ചേക്കില്ല ഞാൻ...

ചൂണ്ടു വിരൽ ഉയർത്തി പറഞ്ഞവൾ തിരിഞ്ഞു നടന്നതും പെട്ടെന്നാണവൻ അവളുടെ കയ്യിൽ അടുത്തുള്ള തൂണിനോട്‌ ചേർത്ത് പിടിച്ചു.... ഞെട്ടലോടെ അവനെ നോക്കിയ സാതി കത്തുന്ന അവന്റെ മിഴികൾ കണ്ട് പകച്ചു...അപ്പോഴാണ് അവൾക്ക് എന്താണ് പറഞ്ഞതെന്ന് പോലും ഓർമ്മ വന്നത്.... "ഡീ പുന്നാര മോളെ... ഈ അലക്സിനോട്‌ എതിർക്കാൻ മാത്രം നീ വളർന്നിട്ടില്ല... വേണ്ടാ വേണ്ടാ വെച്ച് നില്കുമ്പോ തലയിൽ കയറി നിരങ്ങുന്നത് നീ തന്നെയാ... ഒരു പെണ്ണല്ലേ വെച്ച് മിണ്ടാതിരിക്കുമ്പോ തലയിൽ കയറി നിറങ്ങുന്നു..." അവന്റെ കൈ തന്റെ കയ്യിൽ മുറുകുമ്പോഴുള്ള വേദന കാരണം അവളുടെ മുഖം ചുളിഞ്ഞു.... "വി... വിടെന്നെ...." ഭയത്തോടെ മിഴികൾ ചുറ്റും പായിച്ചവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.... "എന്റെ സൂക്കേട് തീർക്കാൻ നില്കാതെ വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കാതെ ജീവിക്കാൻ നോക്ക്... കേട്ടോടീ..." ന്ന് പറഞ്ഞവൻ പിടി വിട്ട് പോയതും അത്രയും നേരം തടഞ്ഞു നിർത്തിയ കണ്ണീർ വീണ്ടും അണപൊട്ടിയൊഴുകി... അവൻ അവസാനം പറഞ്ഞ വാചകം വീണ്ടും വീണ്ടും മനസ്സിൽ നിറഞ്ഞു നിന്നു....

ഇടക്ക് അവനോട് പറഞ്ഞ വാചകങ്ങളും ഓർമ്മ വന്നതും അവളിൽ ഒരു ഞെട്ടൽ ഉയർന്നു.... "ഈശ്വരാ ഞാനെന്താണ് ചെയ്തത്...വിഷ്ണുവിനോടുള്ള ദേഷ്യമല്ലേ ഞാൻ അവനോട് തീർത്തത്..." ക്ലാസ്സിലേക്ക് കയറി ചെന്നതും ഓക്കെ ആയോ എന്ന് ചോദിച്ച് വന്ന മിൻഹയോട് അവൾ അതേയെന്ന് തലയാട്ടി പറഞ് ബെഞ്ചിൽ ചെന്നിരുന്നു.... ഒന്ന് ആശ്വസിപ്പിക്കാൻ ആലിയ പോലും ഇല്ല...! അവളൊറ്റക്ക് ആയത് കൊണ്ട് തന്നെ ബാക്കിലെ ബെഞ്ചിലിരുന്ന ഒരാള് അവിടേക്ക് കയറി ഇരുന്നു.... എന്നാലും ആലിയയോട് സംസാരിക്കുന്ന പോലെ അവളോട് സംസാരിക്കാൻ സാതിക്ക് പറ്റിയിരുന്നില്ല.... ദിയാൻ സാർ കയറി വരുന്നത് കണ്ടതും എല്ലാവരും എഴുന്നേറ്റു.... "ഹലോ സ്റ്റുഡന്റസ്... നിങ്ങളുടെ ക്ലാസ്സിലേക്ക് ഒരു പുതിയ ആൾ ജോയിൻ ചെയ്തിട്ടുണ്ട്..." ന്ന് പറഞ് ആ കുട്ടിയെ പരിചയപ്പെടുത്തുമ്പോഴും അവന്റെ മിഴികൾ തങ്ങളുടെ ബെഞ്ചിലേക്ക് നീളുന്നത് സാതി ശ്രദ്ധിച്ചിരുന്നു... ആലിയയെ ആണോ അവൻ തിരയുന്നതെന്ന് സാതി ഒരുവേള ചിന്തിച്ചു പോയി...! ......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story