എൻകാതലീ: ഭാഗം 100

enkathalee

രചന: ANSIYA SHERY

രാവിലെ തന്നെ ഫോൺ അടിക്കുന്നത് കേട്ടാണ് ദിയാൻ കണ്ണ് തുറന്നത്. ആലിയുടെ നമ്പറാണെന്ന് കണ്ടതും വേഗം ചാടി എഴുന്നേറ്റു.


"എന്താ.. എന്തെങ്കിലും പ്രശ്നമുണ്ടോ ലിയേ..?"
വെപ്രാളത്തോടെ അവൻ ചോദിച്ചു.

"ഇത് വരെ ഒരു പ്രശ്നവുമില്ല.
ഞാനിപ്പോ വിളിച്ചത് തിരക്കിലല്ലാ എന്നുണ്ടെങ്കിൽ സാറൊന്ന് സാതീടെ വീട്ടിലോട്ട് വരണം. ഒരു കാര്യം സംസാരിക്കാൻ ആണ്."

അവനെന്തെങ്കിലും ചോദിക്കും മുന്നേ അത്ര മാത്രം പറഞ്ഞവൾ കാൾ കട്ട് ചെയ്തു.

ഒന്ന് തല കുടഞ്ഞു കൊണ്ടവൻ ബാത്‌റൂമിൽ ചെന്നൊന്ന് ഫ്രഷായി ഒരു ഷർട്ടും പാന്റും എടുത്തിട്ട് താഴേക്ക് ചെന്നു.

അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.

നേരെ ചെന്ന് ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി.

"ഉപ്പാ... ഇങ്ങളിവിടെ...?"
പകപ്പോടെ ചോദിച്ചു നിർത്തിയവൻ നേരെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് അയാൾ അവനെ കെട്ടിപ്പിടിച്ചു.


"നിന്റെ ഉപ്പ തന്നെയാടാ.. ഞാൻ നിങ്ങൾക്ക് ഒരു സർപ്രൈസ് ആയി വന്നതാ.."

"ഉമ്മാ....."
പറഞ്ഞു നിർത്തിയതും അവനൊരു അലർച്ചയായിരുന്നു.
ഓടിപ്പാഞ്ഞു വന്ന ഫാത്തിമ്മ അവനോടെന്തോ പറയാൻ തുനിഞ്ഞപ്പോഴാണ് മുന്നിൽ നിൽക്കുന്ന ആളെ കണ്ടത്.


"ഇക്കാ.... "
ഞെട്ടലോടെ പറഞ്ഞതിനൊപ്പം ഫാത്തിമ്മ ബോധം മറഞ് നിലത്തേക്ക് വീഴാൻ പോയി. അതിന് മുന്നേ ദിയാൻ അവരെ താങ്ങി ഉപ്പയെ ഒന്ന് നോക്കിയിട്ട് അവരെ പിടിച്ച് സോഫയിലേക്ക് കിടത്തി.


"സർപ്രൈസ് കൊടുത്തതിന്റെ ട്വിസ്റ്റ്‌ കണ്ടില്ലെ...?"
അയാളെ നോക്കി ചോദിച്ചതും ദയനീയമായി അയാൾ അവനെയും സോഫയിൽ കിടക്കുന്നവളെയും നോക്കി.


"ഫാത്തീ.. ഡീ.. ഫാത്തീ.. നിന്റെ ഹമീദിക്കയാടീ.. കണ്ണ് തുറക്ക്.."

ദിയാൻ ചെന്ന് വെള്ളമെടുത്ത് കൊണ്ട് ഉമ്മാടെ മുഖത്ത് കുടഞ്ഞു. മെല്ലെ കണ്ണ് തുറന്ന ഫാത്തിമ്മ മുന്നിൽ കണ്ട രൂപത്തെ മിഴികൾ നിറച്ചു നോക്കി.
പിന്നെയാ മിഴികളിൽ ദേഷ്യം നിറഞ്ഞതും സോഫയിൽ നിന്ന് ചാടി എഴുന്നേറ്റു.

ഇനി നടക്കാൻ പോകുന്നത് മുൻകൂട്ടി കണ്ട ദിയാൻ അവർക്കടുത്ത് നിന്ന് കുറച്ച് വിട്ടു നിന്നു.


"ഫാത്തീ...."
മിഴികൾ വിടർത്തി അയാൾ വിളിച്ചതും ദിയാൻ കൊണ്ട് വെച്ച ഗ്ലാസിലെ വെള്ളമെടുത്ത് ഫാത്തിമ്മ അയാളുടെ മുഖത്തേക്ക് ഒഴിച്ചു.


"ഫാത്തീ..."

"അതേ.. ഫാത്തിമ തന്നെയാ..  വർഷം മൂന്ന് കഴിഞ്ഞു നാട് വിട്ട് പോയിട്ട്... എന്നിട്ട് തിരിച്ച് വന്നതോ ആരോടും പറയാതെ.. മനുഷ്യനെങ്ങാനും ഹാർട്ട് അറ്റാക്ക് വന്ന് ചത്തിരുന്നെങ്കിൽ നിങ്ങളെന്ത് ചെയ്യുമായിരുന്നു.."

"നിന്നെ ഞാനങ്ങനെ ചാവാൻ വിടുമോടീ...😌"
മുഖത്ത് നാണം വാരി വിതറി പറഞ്ഞതും ദിയാൻ ഉപ്പയെ അടിമുടിയൊന്ന് നോക്കി.


"ഈ പഞ്ചാരക്ക് ഇപ്പോഴും കുറവില്ലല്ലേ ഉപ്പാ..."

"അതിന് നിനക്കെന്താടാ.. നീയൊക്കെ ഏത് നേരത്തും കലിപ്പിട്ട് നടക്കത്തേ ഉള്ളു.. നിന്റെ കല്യാണം കഴിഞ്ഞാൽ ഉള്ള ആ കൊച്ചിന്റെ അവസ്ഥ.. പറഞ്ഞ പോലെ എന്റെ മോളെവിടെയാ.."

അപ്പോഴാണ് ദിയാൻ ആലി വിളിച്ച കാര്യം ഓർമ്മ വന്നത്.

"ഷിറ്റ്.. ഞാനത് മറന്നല്ലോ.."

പിന്നെയൊട്ടും കാക്കാതെ ഉമ്മാനോടും ഉപ്പാനോടും പറഞ് അവൻ വേഗം ഇറങ്ങി.


"എടാ.. കഴിച്ചിട്ട് പോടാ..."

"അവൻ വേണ്ടാഞ്ഞിട്ടല്ലേടീ.. നീ എനിക്ക് തന്നോ.. ഞാൻ വിശന്നിരിക്കുവാ.."

"എന്നാലും വരുന്ന കാര്യം നിങ്ങൾക്കൊന്ന് വിളിച്ച് പറയാമായിരുന്നു"
പരിഭവത്തോടെ ഫാത്തിമ്മ പറഞ്ഞതും അയാളവരുടെ കവിളിലൊന്ന് പിച്ചി.


"അങ്ങനെ വന്നിരുന്നെങ്കിൽ നിന്റെയീ ഞെട്ടൽ എനിക്ക് കാണാൻ കഴിയില്ലായിരുന്നല്ലോടീ.."

ചിരിയോടെ പറഞ്ഞതും നേരത്തേ ബോധം കെട്ടു വീണ രംഗം മനസ്സിലൂടെ മിന്നി മാഞ്ഞ ഫാത്തിമ്മ അയാളെ കണ്ണുരുട്ടി നോക്കി ഒറ്റ പോക്കായിരുന്നു.


ബൈക്കെടുത്ത് അവൻ നേരെ ഗസ്റ്റ് ഹൗസിലേക്ക് ചെന്നു. ആലി പോയെന്ന് ഉമ്മ പറഞ്ഞതും പിന്നെയൊട്ടും കാക്കാതെ അവനവിടെ നിന്ന് പാഞ്ഞു.


-------------


ഡോർ തുറന്ന് തന്ന സാതിയുടെ അമ്മയെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് ദിയാൻ ചുറ്റും മിഴികൾ പായിച്ചു.

"അവര് ഓഫീസ് മുറിയിൽ ആണ്.."
വിരൽ ചൂണ്ടിയ ഭാഗത്തേക്ക് അവൻ നടന്നു.
അവൻ പോയതും ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവർ നിറഞ്ഞ മിഴികൾ തുടച്ചു.


അടച്ചിട്ട ഡോറിൽ മുട്ടിയതും തുറന്നു തന്ന അനുവിനെ അവനൊന്ന് നോക്കി.


"നീയും ഉണ്ടായിരുന്നോ ഇവിടെ..?"


"പിന്നെ ഞാനില്ലാതിരിക്കോ.."


"സാറെന്താ ലേറ്റായേ..?"
ആലിയുടെ ചോദ്യത്തിന് മറുപടിയായി ഫോണിൽ ആർക്കോ വിളിച്ചു കൊണ്ടിരിക്കുന്ന ആരവിനെയൊന്ന് നോക്കി ദിയാൻ സോഫയിലേക്കിരുന്നു.


"അത് ഉപ്പ സൗദീന്ന് വന്നിട്ടുണ്ട്. സംസാരിച്ച് കുറച്ചു നേരം നിന്നു. എന്തിനാ വരാൻ പറഞ്ഞത്.."

"അത്...."
പറയാൻ തുടങ്ങിയപ്പോഴാണ് കാൾ കട്ട് ചെയ്തു കൊണ്ട് ആരവ് അവർക്കടുത്ത് വന്നിരുന്നത്.


"എന്തായി ആരവേട്ടാ..."

"ഗോപികേച്ചിയിപ്പോ ചേച്ചീടെ വീട്ടിലാണ്. കാര്യം പറഞ്ഞപ്പോൾ ഫോട്ടോ അയക്കാൻ പറഞ്ഞിട്ടുണ്ട്.. നിങ്ങടെ ആരുടേലും കയ്യിൽ അവന്റെ ഫോട്ടോയുണ്ടോ..?"


"ഫോട്ടോ.. ഇല്ലല്ലോ..
ഇച്ചായന്റെ കയ്യിൽ ഉണ്ടാകും.."


"പക്ഷെ അവനോടെങ്ങനെ കാര്യം പറയുക.. അർണവിനെ നമ്മൾ സംശയിക്കുക ആണെന്നല്ലേ പറയു.."


"എന്താ കാര്യമെന്ന് നിങ്ങളൊന്ന് പറയുന്നുണ്ടോ..? എനിക്കൊന്നും മനസ്സിലായില്ല.."
ദിയാൻ ഇടക്ക് കയറി ശബ്ദം ഉയർത്തിയതും ആലിയൊന്ന് നെടുവീർപ്പിട്ടു.


"സാതിയെ പിടിച്ചു കൊണ്ട് പോകുന്നത് ഇവിടെ അടുത്തുള്ള ചേച്ചി കണ്ടെന്നല്ലേ ആരവേട്ടൻ പറഞ്ഞത്. അങ്ങനെയെങ്കിൽ സാതിയെ പിടിച്ച ആളെ ചേച്ചി കാണാതിരിക്കില്ലല്ലോ.. നേരിട്ട് വീട്ടിൽ പോയി ചോദിക്കാൻ ചെന്നപ്പോൾ ചേച്ചി അവിടെയില്ല.
പിന്നെ വിളിച്ച് ചോദിച്ചപ്പോൾ മുഖം ഓർമ്മയുണ്ടെന്ന് പറഞ്ഞു. ഫോട്ടോ കണ്ടാൽ അല്ലേ ഉദ്ദേശിച്ച ആൾ തന്നെയാണോ എന്ന് തിരിച്ചറിയാൻ കഴിയു.."


"അർണവിന് ഇൻസ്റ്റാ ഉള്ളതല്ലേ.. അതിൽ ഫോട്ടോ ഉണ്ടായിരിക്കുമല്ലോ.."

ആ കാര്യം ഓർമ്മ വന്നതും ആരവ് വേഗം ഇൻസ്റ്റയിൽ കയറി അർണവിനെ സെർച്ച് ചെയ്തു. അവന്റെ ഫോട്ടോയുള്ള dp കണ്ടതേ വേഗം അത് ഓപ്പൺ ചെയ്ത് ഫോട്ടോ എടുത്ത് ഗോപിക ചേച്ചിയുടെ നമ്പറിലേക്ക് അയച്ചു.


സീൻ ചെയ്ത് രണ്ട് നിമിഷമായപ്പോഴേക്കും തിരികെ ചേച്ചി ഇങ്ങോട്ട് വിളിച്ചത് കണ്ട് ആരവ് മൂന്ന് പേരെയും നോക്കി.

അർണവ് ആകരുതേ എന്നായിരുന്നു മൂന്ന് പേരും ആ നിമിഷം മനസ്സിൽ ചിന്തിച്ചത്..!

കാൾ സ്പീക്കറിലിട്ടു ആരവ് ഒന്ന് നിശ്വസിച്ചു.


"പറ.. ചേച്ചി..."

"എടാ മോനേ.. സാതി മോളെ എടുത്ത് കാറിലേക്ക് കിടത്തിയത് ഇയാളാണ്.."

"ചേച്ചിക്ക് ഉറപ്പാണോ ഇത് തന്നെയാണോ ആളെന്ന്.. മുഖം കണ്ടായിരുന്നോ.."

"അതേ.. ഇത് തന്നെയാണ്... അന്ന് ഒരു ചുവപ്പ് ഷർട്ട് എങ്ങാണ്ടോ ആയിരുന്നു. പക്ഷെ ആൾ ഇത് തന്നെയാ എനിക്കുറപ്പുണ്ട്.. ആ നിമിഷം എനിക്കൊന്നും ചെയ്യാൻ പോലും പറ്റിയില്ല.. അതിന് മുന്നേ അവരവിടെ നിന്ന് പോയിരുന്നു."

"സാരമില്ല ചേച്ചി.. എന്നാൽ ഞാൻ വെക്കുവാ.."

"സാതിയെ കിട്ടിയാൽ ഒന്ന് വിവരം അറിയിക്കണേ.. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.."

"ആഹ്..."
കാൾ കട്ട് ചെയ്തു കൊണ്ടവൻ ആലിയുടെ മുഖത്തേക്ക് നോക്കി.

"അർണവേട്ടൻ... ഇങ്ങനൊക്കെ.. പക്ഷെ, എന്തിന്.."


"അത്രയും വിശ്വാസമാണ് അലക്സിന് അവനെ.. പക്ഷെ ഇനിയിത് എങ്ങനെ സഹിക്കുമാവോ.."

അനു പറഞ്ഞു നിർത്തിയതും അവരുടെ മനസിലും അലക്സിനെ ഓർത്തായിരുന്നു വിഷമം..


"നമ്മളീ കാര്യം പറഞ്ഞാലും അലക്സ് വിശ്വസിക്കില്ലെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ ആ സ്ഥലം കണ്ടെത്തുന്നത് വരെ അവനൊന്നും അറിയണ്ട.."


"പക്ഷെ.. എങ്ങനെ കണ്ട് പിടിക്കുക.."

"അതിനല്ലേ ഫോൺ..
ട്രേസ് ചെയ്ത് കണ്ടു പിടിക്കണം.."


"അതിന് സാതീടെ ഫോൺ ഇച്ചായന്റെ കയ്യിൽ അല്ലേ.."
ആലി സംശയത്തോടെ പറഞ്ഞു നിർത്തിയതും ചിരിയോടെ ദിയാൻ ആരവിനെ നോക്കി. എന്തോ കത്തിയ പോലെ ആരവിന്റെ മിഴികൾ വിടർന്നു.


"വിഷ്ണുവിന് ഇതിൽ പങ്കുണ്ടെന്ന് സത്യം അറിയാവുന്നത് കൊണ്ട് തന്നെ അവന്റെ ഫോൺ ഓഫ് ആയിരിക്കും. പിന്നെ സാതിയുടെയും.
പക്ഷെ അർണവിലേക്ക് നമ്മളുടെ സംശയത്തിന്റെ ഒരു തുമ്പ് പോലും എത്തില്ലെന്ന് അവനറിയാം.
അത് കൊണ്ട് തന്നെ അവന്റെ ഫോൺ ഓഫായിരിക്കില്ല.
അതുമല്ല ഇന്നലെ അലക്സിന് അവൻ വിളിച്ചതുമല്ലേ.."


"ഉഫ്.. ന്റെ സാറേ.. ഞാൻ പോലും ചിന്തിക്കാത്തത് നിങ്ങൾ കണ്ടു പിടിച്ചല്ലോ.. കിടിലം തന്നെ.."
അലറിക്കൂവിക്കൊണ്ട് ആലിയവനെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചതും ദിയാനടക്കം രണ്ട് പേരും കണ്ണ് മിഴിച്ച് കണ്ട് വാ പൊളിച്ചു നിന്നു....!...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story