എൻകാതലീ: ഭാഗം 101

enkathalee

രചന: ANSIYA SHERY

കാറിലിരിക്കുമ്പോൾ ആലി ദിയാനെയൊന്ന് പാളി നോക്കി.
അവനെ ചുംബിച്ച കാര്യം ഓർക്കവേ താൻ പോലും അറിയാതെ കവിളുകൾ ചുവക്കുന്നത് അവൾ അറിഞ്ഞു.

ആരവിന്റെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.

"അവനിത് വിശ്വസിക്കുവോ..?"

"അതറിയില്ല.. പക്ഷെ, ഒരു ചെറിയ സംശയം എങ്ങനെ എങ്കിലും അവന്റെ മനസ്സിൽ ഉണ്ടാക്കണം. അല്ല എന്നുണ്ടെങ്കിൽ പ്രതീക്ഷിക്കാതെ അർണവിനെ കാണുന്ന ആ നിമിഷം അവൻ തകർന്നു പോയെന്ന് വരും.."


ഉള്ളിൽ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും നാൽ പേരും അത് പുറമേ പ്രകടിപ്പിച്ചില്ല.

അലക്സിന്റെ വീട്ടു മുറ്റത്ത് കാർ നിർത്തിയതും നാൽ പേരും കാറിൽ നിന്നിറങ്ങി.

ബെല്ലടിച്ചതും ഡോർ തുറന്ന ഗായത്രി അവരെ സംശയത്തോടെ നോക്കി.

"ഗായത്രി ആന്റിയല്ലേ..?"
ആലിയുടെ ചോദ്യത്തിൻ മറുപടിയായി അവർ തലയാട്ടി.

"ഞങ്ങൾ ഇച്ചായന്റെ ഫ്രണ്ട്സാ.. ഇച്ചായൻ ഇല്ലേ ഇവിടെ.?"

"ഇച്ചായൻ..?" മനസ്സിലാകാതെ അവര് നാൽ പേരെയും നോക്കി.


"സോറി.. She meant Alex.. അവനിവിടെ ഇല്ലേ..."

"മുകളിലുണ്ട്..."

"അവനെയൊന്ന് വിളിക്കാവോ.."

"അത്.. മക്കൾ നേരിട്ട് ചെന്ന് വിളിച്ചോ.."
പരിഭ്രമത്തോടെ പറഞ്ഞവരെ ആലി സംശയത്തോടെ നോക്കി.


"നിങ്ങൾ രണ്ട് പേരും ഇവിടെ നിൽക്ക്.. ഞാനും ആരവും വിളിച്ചിട്ട് വരാം.. വാ ആരവേ..."
എന്ന് പറഞ്ഞവനെ ആലി കൂർപ്പിച്ചു നോക്കി.

"നീ അവിടെ ചെന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയാ സാർ വരേണ്ടെന്ന് പറഞ്ഞത്..."
അനുവിന്റെ വാക്കുകൾ കാതിൽ പതിഞ്ഞപ്പോഴാണ് ആലി മിഴികൾ തിരിച്ചവനെ നോക്കിയത്.


"അപ്പൊ പിന്നെ നീയെന്തിനാ ഇവിടെ നില്കുന്നത്..? 😏"

"അത് നീ പോസ്റ്റ്‌ അടിക്കേണ്ടെന്ന് വെച്ചിട്ട് കൂട്ട് നിർത്തിയതാ.."
ഇളിച്ചോണ്ട് പറഞ്ഞതും കെറുവിച്ചോണ്ട് മുഖം വെട്ടിച്ചവൾ ഗായത്രിയെ നോക്കി.


"ഇച്ചായന്റെ അമ്മയാണല്ലേ.."
മറുപടിയില്ലാതെ അവർ നിന്ന് പരുങ്ങി. പക്ഷെ അത് ശ്രദ്ധിക്കാതെ വീണ്ടുമവൾ ചോദിച്ചു.


"ഞാൻ ആലി.. ഇത് അനു.. ഇച്ചായന്റെ ക്ലാസ്സിലാ ഞങ്ങൾ രണ്ട് പേരും.. പിന്നെ ഞങ്ങടെ കൂട്ടത്തിൽ ഒരാൾ കൂടെ ഉണ്ട്.. സാതി..."

"സാതി മോൾടെ ഫ്രണ്ട്സാണോ നിങ്ങൾ..?"
മിഴികൾ വിടർത്തി ചോദിച്ചതും ആലിയുടെ നെറ്റി ചുളിഞ്ഞു.

"ആന്റിക്ക് സാതിയെ അറിയോ..?"

"എടീ.. സാതി അലക്സിന്റെ കൂടെ ഇങ്ങോട്ട് വന്നിരുന്ന കാര്യം നീ മറന്നോ..?"
അനു ചെവിയിൽ ചോദിച്ചതും അവൾ ഇളിച്ചു.


"സാതി മോൾ ഇങ്ങോട്ട് വന്നിട്ടുണ്ട്.."
കേട്ടതും ഗായത്രീടെ കയ്യിൽ പിടിച്ച് സോഫയിലേക്ക് ഇരുത്തി സംസാരത്തോട് സംസാരമായി.
തന്നെ അവഗണിച്ച് പോയ അവളെ കൂർപിച്ച് നോക്കിക്കൊണ്ട് അനു ചവിട്ടിത്തുള്ളി അവർക്കടുത്ത് വന്നിരുന്നു.


-----------


ഡോറിൽ കൊട്ടിയിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ ദിയാനും ആരവും മുഖാമുഖം നോക്കി.

പിന്നെ മെല്ലെ കൈ കൊണ്ട് തള്ളി നോക്കിയതും അത് തുറന്നു വന്നത് കണ്ട് മറുത്തൊന്നും ചിന്തിക്കാതെ അകത്തേക്ക് കയറി.

എന്നാൽ കട്ടിലിനോട് ചേർന്ന് നിലത്തിരിക്കുന്നവനേയും അവൻ അടുത്തായിരിക്കുന്ന കുപ്പികളും കണ്ട് രണ്ട് പേരുടെയും നെറ്റി ചുളിഞ്ഞു.

"അലക്സ്..."
കുറച്ച് കടുപ്പത്തോടെ തന്നെ വിളിച്ചതും ശബ്ദം കേട്ട് തല ഉയർത്തിയ അലക്സ് അവരെ കണ്ട് മെല്ലെ എഴുന്നേറ്റു.

ആടി ആടി വീഴാൻ പോയവൻ ബാലൻസ് ചെയ്ത് നിൽക്കാൻ വേണ്ടി കട്ടിലിൽ പിടി മുറുക്കി.
ദിയാൻ അവനെ അടിമുടിയൊന്ന് കൈകൾ കെട്ടി നിന്നു.


"ആഹ്.. ആരിത് സാറോ.. അല്ല.. ന്റെ സാതീടെ ആങ്ങളയും ഉണ്ടല്ലോ.. പറഞ പോലെ സാതി എവിടെ.. എന്റെ പെണ്ണെവിടെ സാറെ.. അവളെ കിട്ടിയോ.."
ദിയാന്റെ കോളറിൽ പിടിത്തമിട്ടവൻ ചോദിച്ചതും ദിയാൻ മറുപടിയൊന്നും പറയാതെ ചുവന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി.


"ഓഹ്.. അതിന് സാറെങ്ങനെ അവളെ കണ്ടെത്താനാ.. നോക്കേണ്ട ഞാനിവിടെ കള്ളും കുടിച്ച് ഇരിപ്പല്ലേ.. സാറിനറിയോ.. അവളെ കാണാഞ്ഞിട്ട് ഇപ്പൊ രണ്ട് ദിവസം ആയി.. ഒരു ക്ലൂ പോലും ഇല്ലാതെയല്ലേ ആ പരനാറി അവളെ പിടിച്ചോണ്ട് പോയത്.. എന്റെ പെണ്ണേ..."
അവസാനം അലറിക്കരഞ്ഞു കൊണ്ടവൻ നിലത്തേക്കിരിക്കാൻ പോയതും ദിയാൻ അവനെ പിടിച്ചു.


"ഇങ്ങനെ കള്ള് കുടിച്ച് കൊണ്ടിരുന്നാൽ അവളെ തിരികെ കിട്ടുമോ.."
ദേഷ്യത്തിൽ ദിയാൻ ചോദിച്ചതും അവൻ പുച്ഛിച്ചു.


"ഞാൻ കുടിക്കും.. അതിന് സാറിനെന്താ.. ദേ.. കാണണോ.."
എന്നും പറഞ്ഞവൻ തറയിലിരുന്ന കുപ്പി എടുക്കാൻ തുനിഞ്ഞതും ദിയാനവനെ പിടിച്ച് അടിച്ചിരുന്നു.

കവിളിൽ കൈ വെച്ചവൻ വാ തുറന്ന് ദിയാനെ നോക്കി. ആരവിന്റെ അവസ്ഥയും അതായിരുന്നു.
മുഷ്ടി ചുരുട്ടി നിൽക്കുന്ന ദിയാനെ കണ്ടപ്പോൾ തന്നെ അവൻ മനസ്സിലായി ദേഷ്യം നിയന്ത്രിച്ചിരിക്കുവാണെന്ന്..

"വാട്ട്.. സാറെന്നെ.."
എന്ന് പറഞ്ഞവൻ കലിപ്പിൽ ദിയാൻ നേരെ കയ്യുയർത്തിയതും ദിയാൻ ആ കയ്യിൽ പിടിച്ച് പിറകിലേക്ക് മടക്കിയിരുന്നു.


"ഞാൻ നിന്റെ സാറാ.. കൂടുതൽ വേല എടുക്കണ്ട.. കേട്ടോടാ.. ആരവ് വന്നിവനെ പിടിക്ക്.."

അലക്സിനെ കണ്ടിട്ട് സത്യത്തിൽ ആരവിൻ ചിരി വരുന്നുണ്ടായിരുന്നു.
എങ്ങനെ നടന്ന പയ്യനായിരുന്നു.

ആരവ് വന്നവനെ പിടിച്ചതും രണ്ട് പേരും കൂടെ അവനെ താങ്ങി ബാത്‌റൂമിലേക്ക് നടന്നു. അകത്തേക്ക് കയറി അവനെ ഷവറിൻ താഴേക്ക് നിർത്തി ഓൺ ചെയ്തു.

പുകഞ്ഞു കിടക്കുന്ന തലയിലേക്ക് ഊർന്നു വീഴുന്ന വെള്ളത്തിന്റെ തണുപ്പിൽ കണ്ണുകളടച്ചവൻ ദീർഘ നേരം നിന്നു.
മദ്യത്തിന്റെ ലക്ക് കെട്ട നിമിഷം അവൻ കണ്ണുകൾ തുറന്നു. അരികിൽ നിൽക്കുന്ന ദിയാനേയും ആരവിനെയും അവൻ പകച്ചു നോക്കി.


"നി.. നിങ്ങളെന്താ  ഇവിടെ.. ഞാനെങ്ങനെ ഇവിടെ..."

"കുളിച്ചിട്ട് വാ.. ഞങ്ങൾ പുറത്തുണ്ട്.."
ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ദിയാനും ആരവും പുറത്തേക്ക് നടന്നു.

തലയാകെ വെട്ടിപ്പൊളിയുന്ന പോലെ..
കണ്ണുകൾ ഇറുകെ അടച്ചവൻ തലയിൽ കൈ അമർത്തവേ നേരത്തേ നടന്ന സംഭവങ്ങളൊക്കെ തെളിവോടെ മുമ്പിൽ തെളിഞ്ഞതും കണ്ണുകൾ മിഴിഞ്ഞു.

ദിയാൻ അടിച്ചതിനേക്കാൾ അവനേറ്റവും കൂടുതൽ നാണക്കേടായി തോന്നിയത് അവരുടെ മുമ്പിൽ നിന്ന് കരഞ്ഞതോർത്തായിരുന്നു...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story