എൻകാതലീ: ഭാഗം 102

enkathalee

രചന: ANSIYA SHERY

കവിളിൽ തട്ടിയുള്ള വിളിയിലാണ് സാതി കണ്ണ് തുറന്നത്. തന്റെ തൊട്ട് മുന്നിലിരിക്കുന്ന വിഷ്ണുവിനെ കണ്ടതും അവനെ ആഞ്ഞു തള്ളി.


"ഡീ.. പന്ന...മോളേ..."

അർണവ് അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചതും മുഖം ഒരു വശത്തേക്ക് ചെരിഞ്ഞു പോയി. ചുണ്ട് പൊട്ടി നീറുന്നുണ്ട്. എന്നിട്ടും അവൾ അർണവിനെ തുറിച്ചു നോക്കി.

"നിനക്കെന്താടാ പന്നീ വേണ്ടത്.. ഒന്നുകിൽ അഴിച്ചു വിട്..
ഇല്ലേൽ കൊല്ല്..."

അലറി വിളിച്ചു പറഞ്ഞതും അർണവ് പൊട്ടിച്ചിരിച്ചു.

"കൊല്ലാനോ...
വിഷ്ണുവിൻ നിന്നെ വേണം...
അപ്പൊ നിന്നെയെങ്ങനെ കൊല്ലാനാ..
എനിക്ക് അലക്സിനെയും വേണം.
അവന്റെ തകർച്ച എനിക്ക് കാണണം.
നാളെ ദേ നിന്റെയും ഇവന്റെയും വിവാഹമാണ്.
അതിൻ ശേഷം അവന്റെ മുന്നിലേക്ക് നീ ചെല്ലുമ്പോഴുള്ള അവന്റെ തകർച്ച എനിക്ക് കാണണം..
നിന്നോടൊത്തുള്ള ഒരു ജീവിതം സ്വപ്നവും കണ്ട് നടക്കുവല്ലേ അവൻ..
ആ അവൻ ഇനി നീ സ്വന്തമല്ലെന്ന് അറിഞ്ഞാലോ..?"

സാതി പകപ്പോടെ രണ്ട് പേരെയും മാറി മാറി നോക്കി.

"വി... വിവാഹമോ.. നോ.. ഞാനിതിൻ സമ്മതിക്കില്ല.."
ദേഷ്യത്തോടെ കൈകളും കാലുകളും വലിച്ചെടുക്കാൻ അവൾ ശ്രമിച്ചു.
ശ്രമം പരാജയപ്പെട്ടതും കണ്ണുകൾ നിറഞ്ഞു.

"എപ്പോഴാ ഇച്ചായാ ഒന്ന് വരാ..."


-------------


ഡോർ തുറന്ന് പുറത്തേക്കിയവൻ ബെഡ്‌ഡിൽ ഇരിക്കുന്നവരെ കണ്ട് തറഞ്ഞു നിന്നു.

പിന്നെ അത് കാര്യമാക്കാതെ പുറത്തേക്ക് പോകാൻ തുനിഞ്ഞതും ദിയാന്റെ ശബ്ദം കാതിൽ മുഴങ്ങി കേട്ടിരുന്നു.


"നിന്നോട് സംസാരിക്കാൻ ഉണ്ടെന്ന് ഞാൻ പറഞ്ഞതാണ്. വന്നിവിടെ ഇരിക്ക്.."


"ഞാനെപ്പോ എന്ത് ചെയ്യണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നത്.."
മുഷ്ടി ചുരുട്ടി തിരിഞ്ഞവൻ പറഞ്ഞതും ദിയാന്റെ മുഖം വലിഞ്ഞു മുറുകി.


"നേരത്തേ തന്നത് മറന്നു പോയെങ്കിൽ ഒന്നൂടെ തരും ഞാൻ... വന്നിരിക്കെടാ.."

ഒട്ടും വിട്ടു കൊടുക്കാതെയുള്ള രണ്ട് പേരുടെയും പോര് കണ്ട് തലക്ക് കൈ കൊടുത്തിരിക്കുമ്പോഴാണ് ഡോറിനരികിൽ നിൽക്കുന്ന ആലിയേയും അനുവിനേയും ആരവ് കാണുന്നത്.
അവൻ ദയനീയമായി അവരെയൊന്ന് നോക്കി.


"ഈ പോരിൽ നിന്റെ ചെക്കൻ ജയിക്കുവോ.. അതോ സാതീടെ ചെക്കൻ ജയിക്കുവോ..?"
അനു കാതിനരികിൽ വന്ന്  ചോദിച്ചതും ആലി അവനെ തറപ്പിച്ചു നോക്കി.


"സാറും സ്റ്റുഡന്റും ഒക്കെ അങ്ങ് കോളേജിൽ.. ഇതെന്റെ വീടാ..
ഇവിടെ വന്നിട്ട് നിങ്ങൾ പറയുന്നത് ഞാൻ ചെയ്യണമല്ലേ.. അതിന് തല്ക്കാലം അലക്സിനെ കിട്ടില്ല.."

അപ്പോഴാണ് ദിയാൻ വാതിലിനോട് ചാരി നിൽക്കുന്നവരെ കണ്ടത്.


"അനൂ.. ഇവിടെ വാ..."
അടുത്തേക്ക് വന്ന അനുവിന്റെ ചെവിയിലെന്തോ അവൻ പറഞ്ഞതും അലക്സിന്റെ നെറ്റി  ചുളിഞ്ഞു.
തലയാട്ടിയ അനു ആലിയെ തട്ടി മാറ്റി താഴേക്ക് പോയി.


"എന്താ... ഒന്നും പറയാനില്ലേ..?"
പുച്ഛിച്ചു ചോദിച്ചവൻ  നേരെ ദിയാനൊന്ന് പുഞ്ചിരിച്ചു.

"മറുപടി ഇപ്പൊ വരും.."

ആലിയെ തള്ളി മാറ്റി അകത്തേക്ക് വന്ന അനു കയ്യിലിരുന്ന റോപ്പ് ദിയാന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.
ദിയാൻ അത് പിടിച്ചു കൊണ്ട് അലക്സിനെ ഒന്ന് നോക്കി.
പിന്നെ ബാക്കി മൂന്ന് പേരെയും.

"ലിയാ.. ആരവ്.. അനൂ.. വന്ന് പിടിക്ക്.."

കാര്യം കത്താൻ ഒന്ന് വൈകിയെങ്കിലും കത്തിയ ഉടനേ മൂന്ന് പേരും ഓടിച്ചെന്ന് അലക്സിന്റെ കയ്യും കാലും പിടിച്ചു വെച്ചു.

"വാട്ട് ദ ഹെൽ.... നിങ്ങളെന്താ ഈ കാണിക്കുന്നത്.."
കുതറിക്കൊണ്ട് അവൻ അലറിയതും ദിയാനവനെ നോക്കിയൊന്ന് പുഞ്ചിരിച്ച് കയ്യിലെ റോപ്പ് മുറുകെ പിടിച്ചു.

"നേരായ രീതിയിൽ സംസാരിക്കാൻ നീ ഏതായാലും നിന്ന് തരില്ല എന്നറിയാം. അപ്പൊ ഇതേ വഴിയുള്ളൂ.."

അവന്റെ നോട്ടം ആലിയിലേക്കെത്തി. അലക്സിന്റെ കാൽ രണ്ട് കൈ കൊണ്ടും വരിഞ്ഞു മുറുക്കി തറയിലാണ് ഇരിക്കുന്നത്. അവനാണേൽ കാൽ പല തവണ കുടഞ്ഞെറിയാനും ശ്രമിക്കുന്നുണ്ട്.

ദിയാൻ അവന്റെ ഇരു കൈകളും പിടിച്ച് കട്ടിലിനോട്‌  ചേർത്ത് കെട്ടിയിട്ടു.
അലക്സ് ദേഷ്യത്തോടെ അവനെ നോക്കി.

ഇപ്പോഴും അലക്സിന്റെ കാലിൽ മുറുകെ പിടിച്ച് ഇരിക്കുന്നവളുടെ ഷോൾഡറിൽ പിടിച്ച് കൊണ്ട് ദിയാൻ എഴുന്നേൽപ്പിച്ചു നിർത്തി.

"അവനെ കെട്ടിയിട്ടത് കണ്ടാൽ മാറി നിന്നൂടെ നിനക്ക്.. ആകെ ഇത്തിരിയേ ഉള്ളു.. അവൻ ഒരു ചവിട്ട് തന്നിരുന്നെങ്കിൽ ഞാൻ എടുത്ത് കൊണ്ട് പോകേണ്ട അവസ്ഥ വന്നിരുന്നേനെ.."


ആകെ ഇത്തിരിയേ ഉള്ളു എന്ന അവന്റെ ഡയലോഗിൽ ആലിക്ക് അടിമുടി തരിച്ചു കയറി. ഷോൾഡറിൽ വെച്ച അവന്റെ കൈകളെ അവൾ തട്ടി മാറ്റി.


"ആഹ്.. എനിക്കിച്ചിരി ഹൈറ്റ് കുറവാ.. അതിന് നിങ്ങക്കെന്താ.. ഇതറിഞ്ഞോണ്ട് തന്നെ അല്ലേ എന്നോട് ഇഷ്ടം തുറന്നു പറഞ്ഞത്. എന്നിട്ടിപ്പോ..

നിങ്ങളൊരു കാര്യം ഓർത്തു വെച്ചോ.. നമ്മുടെ കല്യാണം കഴിഞ്ഞ് കുട്ടികൾ ആയാലും ഞാനിങ്ങനൊക്കെ തന്നെ ആയിരിക്കും. അന്ന് നിങ്ങൾ ഒരു വടിയും കുത്തി നരച്ച മുടിയും താടിയുമായി അലഞ്ഞു നടക്കുവായിരിക്കും.."

ആലി കത്തിക്കയറുവാണ്. ഇതിൻ മാത്രം ഇവിടിപ്പോ എന്താ ഉണ്ടായേ എന്നോർത്ത് അനുവും ആരവും കണ്ണ് മിഴിച്ചു. ദിയാൻ ചിരിയോടെ അവളെ തന്നെ നോക്കി നിന്നു.

"നമ്മുടെ കല്യാണോ.. അപ്പൊ നിനക്കെന്നെ ഇഷ്ടമാണെന്ന് സമ്മതിച്ചു."
പ്രതീക്ഷിക്കാതെയുള്ള അവന്റെ ചോദ്യത്തിൽ ആലിയൊന്ന് പകച്ചു.

"ആ.. ആര് പറഞ്ഞു..."

"നീ തന്നെ അല്ലേ ഇപ്പൊ പറഞ്ഞത്.."

"ഞാൻ പറഞ്ഞിട്ടൊന്നും ഇല്ല.." പറഞ്ഞു കൊണ്ട് അവനെ നോക്കിയതും അവന്റെ ചിരി കണ്ട് തന്നെ കളിയാക്കിയതാണെന്ന് അവൾക്ക് തോന്നി.
ദേഷ്യത്താൽ മുഖം ചുവന്നു.


"ആഹ്... സമ്മതിച്ചു. എനിക്കിഷ്ടമായിരുന്നു. പക്ഷെ.. നിങ്ങളെന്നെ ഇത്തിരീന്ന് പറഞ് കളിയാക്കിയില്ലേ.. അപ്പൊ മുതൽ ആ ഇഷ്ടം പോയി.."


"ഒരു നിമിഷത്തിൽ പ്രണയം തോന്നി എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ ഒരു നിമിഷത്തിൽ അത് പോകോ..?"
സംശയത്തോടെ ചോദിച്ചു കൊണ്ട് അനു നോക്കിയത് അലക്സിന്റെ മുഖത്തേക്കാണ്.


"പന്ന @&#*# മോനേ.. അഴിച്ചു വിടെടാ എന്നെ.."
അലക്സിന്റെ അലർച്ച കേട്ട് നാൽ പേരും പകച്ചു.
പിന്നെയും അവനെന്തോ പറയാൻ പോകുകയാണെന്ന് മനസ്സിലായ ദിയാൻ ആലിയുടെ ഇരു ചെവിയും പൊത്തിപ്പിടിച്ച് തന്റെ നെഞ്ചിലേക്ക് വരിഞ്ഞു മുറുകെ പിടിച്ചു.

പകച്ചു കൊണ്ട് ആലിയവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവന്റെ കരബലം കാരണം സാധിച്ചില്ല.

അവന്റെ പിടി അയഞ നിമിഷം അവളവന്റെ നെഞ്ചിൽ പിടിച്ച് പിറകിലേക്ക് തള്ളി.

"സാറെന്തിനാ എന്റെ  ചെവി പൊത്തിയേ...?"

"ഇല്ലായിരുന്നെങ്കിൽ നിന്റെ ബോധം ഇപ്പൊ പോയിരുന്നേനെ.."
പാറിപ്പോയ കിളികളെ കൂട്ടിലേക്ക് തിരികെ വരുത്തിക്കൊണ്ട് അനു പറഞ്ഞതും ആലി സംശയത്തോടെ ദിയാന്റെ മുഖത്തേക്ക് നോക്കി.

"എന്തൊക്കെ ഇവനീ പറയുന്നത്..?"

"നീ ചെറിയ കുട്ടിയാ.. അറിയാൻ പ്രായമായിട്ടില്ല..."
എന്നവന്റെ മറുപടിയിൽ അവളുടെ മുഖം വീർത്തു.


"എന്നെ അഴിച്ചു വിടെടാ.."
അലക്സിന്റെ അലർച്ച കേട്ടതും ആരവ് അവളിൽ നിന്ന് നോട്ടം മാറ്റി അവനെ നോക്കി.

"നിനക്ക് പറയാൻ ഉള്ളതൊക്കെ കഴിഞ്ഞെങ്കിൽ മിണ്ടാതിരുന്ന് ഞങ്ങൾ പറയുന്നത് കേൾക്ക്.."

അലക്സ് അവനെ തുറിച്ചു നോക്കി മുഖം തിരിച്ചു.

"നീയൊരു കാര്യം ഓർക്കണം അലക്സ്..
സാതിയേ കാണാതായിട്ട് ദിവസം രണ്ടായി. നീ ഇവിടെ കള്ളും കുടിച്ചോണ്ടിരിക്കുന്ന നിമിഷം അവളവിടെ ജീവനോട് മല്ലിട്ട് നിൽക്കുവാണ്.
ആ അവളെ തിരഞ് കണ്ടു പിടിക്കാതെ ഇവിടെ വന്നിരുന്ന് കുടിക്കുന്നതിൽ നിന്ന് നിനക്കെന്താ കിട്ടുന്നത്..
നീ വരുമെന്ന് പ്രതീക്ഷിച്ചായിരിക്കില്ലേ അവളവിടെ ഇരിക്കുന്നത്.."

അലക്സിന്റെ മുഖം താഴ്ന്നു.
കണ്ണുകൾ നിറഞ് തറയിൽ അവ വീണു പതിച്ചു.

"അത് എനിക്ക് സഹിക്കാൻ കഴിയാഞ്ഞിട്ടാണ്.."

"ഇത് കുടിച്ചാലപ്പോ അവളെ തിരികെ കിട്ടുവോ..?"

മറുപടിയില്ലായിരുന്നവൻ.


"ഞങ്ങൾ പറയുന്നത് അലക്സ് സമാധാനത്തോടെ കേൾക്കണം. അതിനിടയിൽ കയറി ദേഷ്യപ്പെടരുത്."

ആരവ് പറഞ്ഞതും അലക്സ് അവനെ ഉറ്റു നോക്കി.

"സാതി എവിടെയാണെന്ന് ഞങ്ങൾക്കറിയാം.."


"വാട്ട്... എന്നിട്ടെന്താ നിങ്ങൾ ഇവിടെ ഇരിക്കുന്നത്... വിടെന്നെ.. അവളെ എനിക്ക് രക്ഷിക്കണം.."

ദേഷ്യത്തിൽ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചവൻ തറയിലേക്ക് തന്നെ ഇരുന്നു.


"പറഞ്ഞിട്ട് ഒരു മിനിറ്റ് പോലും ആയില്ല.. അപ്പോഴേക്കും കലിപ്പായി.."
കണ്ണ് മിഴിച്ചു കൊണ്ട് അനു പറഞ്ഞതും അലക്സ് അവനെ കലിപ്പിച്ചു നോക്കി.


"പറയുന്നത് ശ്രദ്ധിച്ച് കേൾക്ക് അലക്സ്.. സാതിയെ കണ്ടെത്തിയാൽ മാത്രം പോരാ.. കൊണ്ട് പോയവനെയും പിടിക്കണം. വിഷ്ണുവിനെ സഹായിച്ച് ഒപ്പമുള്ളത് ആരാണെന്ന് ഞങ്ങൾ കണ്ടെത്തി.."


"ആ പന്നീടെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും.  ആരാണവൻ..?"


"നിനക്കറിയാവുന്നവൻ തന്നെയാണ്.."

"എനിക്കറിയാവുന്നവനോ..?"
നെറ്റി ചുളിച്ചു കൊണ്ട് അലക്സ് നാൽ പേരിലേക്കും മിഴികൾ പായിച്ചു.


"അർണവ്..."

"വാട്ട് ദ ഫ** അർണവിനെ കുറിച്ച് പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു.
അവനെ എനിക്ക് വിശ്വാസമാണ്.
ഇവൾടെ വാക്കും കേട്ട് അർണവിനെ സംശയിച്ചാലുണ്ടല്ലോ.."

ആലിയെ തറപ്പിച്ചു നോക്കിയവൻ പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു.


"ലിയയെ കുറ്റക്കാരിയാക്കേണ്ട അലക്സ്.. അവൾ പറഞ്ഞത് സത്യമാണ്. അതിനുള്ള തെളിവ് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.."

മറുപടിയായി അവനിൽ നിന്ന് കിട്ടിയത് പുച്ഛമായിരുന്നു. മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു കൊണ്ട് ദിയാൻ ചെന്ന് അലക്സിന്റെ ഫോൺ എടുത്ത് കൊണ്ട് വന്നു.


"ഇതിൽ അർണവിന്റെ വീട്ടിലെ നമ്പർ ഉണ്ടോ..?"

"എന്തിനാ..?"

"ഉണ്ടോ എന്നാണ് ഞാൻ ചോദിച്ചത്.."
കടുപ്പിച്ചവൻ പറഞ്ഞതും അലക്സ് അറിയാതെ തലയാട്ടി.

ലോക്കില്ലാത്തതിനാൽ തന്നെ നേരെ കോൺടാക്ട് ലിസ്റ്റ് എടുത്തു.

"എന്താണ് സേവ് ചെയ്തിരിക്കുന്നത്.."

"ദീപമ്മ..."
അവൻ പറഞ്ഞു തന്ന നമ്പറിൽ ദിയാൻ വിരലമർത്തി. കാര്യം മനസ്സിലാകാതെ അലക്സ് അവനെ ഉറ്റു നോക്കി.

"ഹലോ.. അർണവിന്റെ അമ്മ ദീപ അല്ലേ.."

"അതേ.. ഇതാരാ.. അലക്സ് മോന്റ നമ്പർ അല്ലേ ഇത്..?"

"ഞാൻ അലക്സിന്റെ ഫ്രണ്ട് ആണ്..
അവൻ പറഞ്ഞിട്ടാ ഞാനിപ്പോ വിളിക്കുന്നത്.."

നെറ്റി ചുളിച്ചു കൊണ്ട് അലക്സ് എന്തോ പറയാൻ തുടങ്ങിയതും ചുണ്ടിൽ വിരൽ വെച്ച് ദിയാൻ മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു.


"എന്താ മോനേ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..?"

"ഇല്ലന്റി.. അർണവ് അവിടെ ഇല്ലേ.. അവന്റെ കയ്യിലൊന്ന് ഫോൺ കൊടുക്കാവോ..?"


"അയ്യോ.. മോനിവിടെ ഇല്ലല്ലോ.."
അലക്സ് പകപ്പോടെ ദിയാനെ നോക്കി.

"എവിടെപ്പോയി.."

"രണ്ട് ദിവസം അലക്സ് മോന്റെ വീട്ടിൽ നിൽക്കുവാണെന്ന് പറഞ് അവൻ ഇറങ്ങിയിരുന്നല്ലോ.. അങ്ങോട്ട് വന്നില്ലേ.."

അതിന് മറുപടി നൽകാതെ കാൾ കട്ട് ചെയ്ത് കൊണ്ട് അവൻ അലക്സിനെ ഉറ്റു നോക്കി...കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story