എൻകാതലീ: ഭാഗം 105

enkathalee

രചന: ANSIYA SHERY

"ഓഹ് അപ്പൊ ദേഷ്യം ഞങ്ങളോട് മാത്രമേ ഒള്ളു അല്ലേ..?"


"നിങ്ങളോട് ദേഷ്യമല്ല വെറുപ്പാണ്. പിന്നെ  ഭക്ഷണം ആര് തന്നതായാലും അത് നിന്ദിക്കാൻ ഞാൻ ഇത് വരെ പഠിച്ചിട്ടില്ല."

പുച്ഛത്തോടെ പറഞ്ഞവളെ നോക്കി പുറത്തേക്ക് പോകാൻ തുനിഞ്ഞതും പിറകിൽ നിന്ന് സാതി അവനെ വിളിച്ചിരുന്നു.


"എനിക്ക് കൈ കഴുകണം.."

"അതിന്റെ ആവശ്യമുണ്ടോ.. ഞാൻ കഴുകി തരാം. നിന്റെ കൈകളുടെ രുചി എനിക്കും അറിയാലോ.."
നാവ് കൊണ്ട് ചുണ്ടിനെ തഴുകി കാമത്തോടെ പറഞ്ഞവനെ അവൾ തുറിച്ചു നോക്കി.


"പന്ന @#@&# നിന്റെ മറ്റവൾടെ അടുത്ത് പോയി തീർക്കെടാ നിന്റെ സൂക്കേട്..."

"നിന്റടുത്ത്ന്ന് കുറേ പഠിച്ചിട്ടുണ്ടല്ലേ.."
അലക്സിനെ നോക്കി ദിയാൻ പറഞ്ഞതും ആ സാഹചര്യത്തിലും അവന്റെ ചുണ്ടിൽ ചിരി വിടർന്നു.

വെള്ളമെടുത്ത് വന്ന വിഷ്ണു അവൾക്ക് നേരെ കുപ്പി നീട്ടിയതും അവനെ നോക്കാതെ അത് വാങ്ങിയവൾ കൈ കഴുകി കുറച്ച് വായിലേക്കും ഒഴിച്ച ശേഷം തിരിച്ചവൻ കൊടുത്തു.

തിരിഞ്ഞ് വാതിൽ അടച്ച് പോയവനെ തന്നെ നോക്കി പല്ല് കടിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് കൈ കെട്ടാതെയാണവൻ തിരിച്ച് പോയതെന്ന കാര്യം ശ്രദ്ധിച്ചത്.

"വില്ലനാണെങ്കിൽ എന്താ ഉപകാരം ചെയ്തു തന്നിട്ടല്ലേ പോയിരിക്കുന്നത്."

സ്വയം പറഞ്ഞു ചിരിച്ചവൾ കുനിഞ് കാലിലെ കെട്ടഴിക്കാൻ തുനിഞ്ഞപ്പോഴാണ് സ്വബോധം വന്നത്.

പെട്ടെന്ന് ചെയറിന്റെ പിടിയിൽ തന്നെ വെച്ചിരുന്ന കയറെടുത്തവൾ തന്റെ കൈകൾ കെട്ടിയിട്ടു.


"രക്ഷപ്പെടാൻ നോക്കുന്നതിൻ പകരം ഇവളെന്താ കാണിക്കുന്നത്..?"
അനുവിന്റെ ചോദ്യത്തിന് മറുപടിയായി ഒന്ന് ചിരിച്ചു കൊണ്ട് അലക്സ് അവിടേക്ക് തന്നെ ഉറ്റു നോക്കി.


പെട്ടെന്ന് ഡോർ തുറന്ന് വിഷ്ണു അകത്തേക്ക് കയറി വന്നതും സാതി ഒന്നുമറിയാത്ത പോലെ കണ്ണടച്ചിരുന്നു.

"ഇത് കെട്ടിയിട്ടുണ്ടല്ലോ.. ഞാൻ അഴിച്ചിട്ടല്ലേ പോയത്. തിരിച്ച് പോകുമ്പോ കെട്ടിയതാകും. എങ്ങാനും അഴിച്ചിട്ട്‌ പോയിരുന്നേൽ അർണവെന്നെ കൊന്നിരുന്നേനെ.."

സ്വയം പറഞ്ഞവൻ തിരികെ ഡോർ അടച്ച് പോകുന്നത് പാതി അടഞ്ഞ മിഴികളിലൂടെ കണ്ട സാതി കണ്ണുകൾ പൂർണ്ണമായി തുറന്നു.
കൈകൾ വലിച്ചതും കെട്ടിയിരുന്ന കെട്ടഴിഞ്ഞു വീണു.
എന്നിട്ട് വേഗം കാലുകളിലെ കെട്ടഴിച്ചവൾ എഴുന്നേറ്റു നിന്നു.


"ആഹ്..."
തലയിൽ കൈകൾ ചേർക്കവേ നേർത്തൊരു സ്വരം അവളിൽ നിന്നുയർന്നു.

തലക്കൊപ്പം മറ്റെവിടെയൊക്കെയോ വേദനയുണ്ട്.. രക്ഷപ്പെടണം എന്നൊരു  ചിന്ത ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവളത് കാര്യമാക്കാതെ മുന്നോട്ട് നടന്നു.

"സാതീ....."
പരിചിതമായൊരു സ്വരം കാതുകളിൽ വന്ന് മുഴങ്ങിയതും പകപ്പോടെ മിഴികൾ ചുറ്റുപാടും പാഞ്ഞു.
അവസാനം തുറന്നിട്ട ജനലിനരികിലെത്തിയതും പുറത്ത് നില്കുന്നവനെ കണ്ടവളുടെ മിഴികൾ വിടർന്നു.


"ഇ.. ഇച്ചായാ.."
ഇടറിയ വാക്കുകൾക്കൊപ്പം മിഴികളും നിറഞ്ഞു.
പാഞ്ഞു ചെന്നവൾ ജനൽ കമ്പിയിൽ മുറുകെ പിടിച്ച അവന്റെ കൈകൾക്ക് മുകളിൽ കൈ ചേർത്തു.


"ഇപ്പോഴാണോ വരുന്നേ.."
വിതുമ്പി ചോദിച്ചവളെ നെഞ്ചോട് ചേർത്ത് വാരിപ്പുണരാൻ അവൻ തോന്നി.

"സോറി..."
പറയുമ്പോഴവന്റെ മിഴികൾ നിറഞ്ഞിരുന്നു.

"നാളെ.. നാളെ ആ വിഷ്ണു എന്നെ കെട്ടുമെന്നാ പറഞ്ഞിരിക്കുന്നത്. അതിന് ശേഷമാണ് നിങ്ങൾ വന്നിരുന്നെങ്കിൽ പിന്നെ എന്നെ ജീവനോടെ..."

ബാക്കി പറയാൻ അനുവദിക്കാതെ അവനവളുടെ വാ പൊത്തി.


"ഒന്നും സംഭവിക്കില്ല.. ഞാനിങ്ങെത്തിയില്ലേ.. എന്റെ പെണ്ണിനോട്‌ ഇത്രയൊക്കെ ചെയ്തവനെ ഞാൻ വെറുതെ വിടില്ല.."
ദേഷ്യത്തോടെ പറഞ്ഞവനെ നോക്കി സാതിയൊന്ന് നിശ്വസിച്ചു.

"അവൻ മാത്രമല്ല ഇച്ചായാ.. അവന്റെ കൂടെ..."

"അറിയാം.. അർണവും ഉണ്ടെന്നല്ലേ.."
ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചതെങ്കിലും മറ്റെങ്ങോട്ടോ മിഴികൾ നട്ടവൻ പറഞ്ഞത് കേട്ട് പകപ്പോടെ അവൾ അവനെ നോക്കി.

"നേ.. നേരത്തേ അറിഞ്ഞിരുന്നോ..?"

"മ്മ്... പക്ഷെ.. വിശ്വസിച്ചില്ലായിരുന്നു.. ഇവിടുന്നവനെ നേരിട്ട് കണ്ടു.."

"ഇച്ചായനോട്‌ വല്ലാത്ത ദേഷ്യമുണ്ട്.. പക്ഷെ എന്തിനാണെന്ന് മാത്രം അറിയില്ല.."


"അത് തന്നെയാണ് കണ്ട് പിടിക്കേണ്ടത്. അതിന് വേണ്ടി താൻ ഇനിയൊരു നാടകം കളിക്കണം."

ദിയാന്റെ സ്വരം കേട്ടാണ് അവൾ അലക്സിൽ നിന്ന് മിഴികൾ അടർത്തിയത്.
ബാക്കിയുള്ളവരെ അപ്പോഴാണ് അവൾ കണ്ടത്.

കരഞ്ഞു കൊണ്ട് നില്ക്കുന്ന ആലിയേയും അനുവിനേയും കണ്ട് മിഴികൾ വീണ്ടും നിറഞ്ഞു.

"ആ ചെറ്റക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് നീ വന്നാ മതി."
ദേഷ്യത്തോടെ ആലി പറഞ്ഞതും വേദനക്കിടയിലും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

****


വാതിൽ തുറക്കുന്ന സ്വരം കേട്ടതും സാതിക്ക് തമ്പ്സ് അപ്പ് കാണിച്ചിട്ട് ജനാല നേരിയ രീതിയിൽ മാത്രം തുറന്നിട്ടവൻ അകന്നു നിന്നു.

പഴയ രീതിയിൽ തന്നെ ചെയറിൽ കെട്ടിയിട്ടിരുന്ന സാതി ഉറക്കത്തിൽ നിന്നെഴുന്നേറ്റ പോലെ കണ്ണുകൾ വലിച്ചു തുറന്നു.

മുന്നിൽ നിൽക്കുന്ന അർണവിനെ കണ്ടതും അവനെ തറപ്പിച്ചു നോക്കി.


"ഇപ്പൊ കുറച്ച് ഉശിരൊക്കെ വെച്ചല്ലോ.."

"ഇപ്പോഴല്ലെടാ.. ആദ്യം തന്നെ ഉശിരുള്ള പെണ്ണാ ഞാൻ.. ഈ കെട്ട് ഇല്ലായിരുന്നെങ്കിൽ നിന്നെയൊക്കെ ഇടിച്ചിട്ടിരുന്നേനെ.."


"ഹ.. ഹ.. നീയോ... എന്റെ ഒരു കൈക്കില്ല നീ.. ആണിനോട്‌ കളിക്കാൻ മാത്രം പെണ്ണ് വളർന്നിട്ടില്ല.."
അട്ടഹാസത്തോടെ പറയുന്നവന്റെ അരയിലേക്ക് മുട്ട് കാൽ ഉയർത്തി ചവിട്ടാൻ തോന്നി അവൾക്ക്..

എങ്കിലും ആദ്യം ആ കാര്യം അറിയണം എന്നുള്ളത് കൊണ്ട് തന്നെ സ്വയം നിയന്ത്രിച്ചു.


"എന്താടീ ഇപ്പോഴൊന്നും പറയാനില്ലേ..? 😏"


"എന്നെ ഇവിടെ പിടിച്ചിട്ടത് കൊണ്ട് നിനക്കെന്ത് കിട്ടാനാ അർണവ്.. എന്തായാലും ഇച്ചായൻ എന്നെ കണ്ട് പിടിക്കും. അപ്പൊ നീയാണ് ഇതിന്റെ പിറകിൽ എന്നറിഞ്ഞാൽ പിന്നെ ജീവനോടെ വെക്കും എന്ന് തോന്നുന്നുണ്ടോ..?"

"ആര്.. അലക്സോ..? അവനെന്നെ ഒരിക്കലും സംശയിക്കില്ല.. അങ്ങനെ സംശയിക്കണമെങ്കിൽ അവൻ പണ്ടേ ആകാമായിരുന്നു.. അവന്റെ സ്വപ്നം തകർത്തത് ഞാനാണെന്ന് ഇന്നും അവനറിയില്ല. ആ അവൻ എന്നെ ഇതിൽ സംശയിക്കുമെന്ന് തോന്നുന്നുണ്ടോ.. നോ... നെവർ..."


തറഞ്ഞു നിന്നു അലക്സ്... തന്റെ സ്വപ്നം തകർത്തത് ഇവനായിരുന്നോ..?
ആ ദിവസം അവന്റെ ഉള്ളിലൂടെ മിന്നി മാഞ്ഞു.


"ഇച്ചായന്റെ സ്വപ്നമോ..?"
ഞെട്ടലോടെയുള്ള സാതിയുടെ ചോദ്യം അലക്സിന്റെ ഹൃദയമിടിപ്പ് ഉയർത്തി.


"ഓഹ്.. അത് നിന്നോടവൻ പറഞ്ഞിട്ടുണ്ടാകില്ലല്ലേ.. പണ്ടൊരിക്കൽ കേരള ഫുട്ബോൾ ടീമിലെ കിങ് ആയിരുന്നവൻ.. എല്ലാവർക്കും അസൂയ തോന്നിയിരുന്നവൻ.. അല്ല.. എനിക്ക് മാത്രം.. എനിക്ക് മാത്രം അവന്റെ ഉയർച്ച കാണുമ്പോൾ അസൂയയായിരുന്നു.
വീട്ടിലും നാട്ടിലും എല്ലായിടത്തും അവനെ വാഴ്ത്തിപ്പാടുന്നവർ...
എനിക്കിഷ്ടം തോന്നുന്ന പെൺകുട്ടികൾക്ക് വരെ ഇഷ്ടം അവനോട്..
ചുറ്റും അവനെ കണ്ട് പഠിക്കാൻ മാത്രം പറയുന്നവർ...
അങ്ങനെ അങ്ങനെ...
എനിക്ക് അസൂയയായിരുന്നവനോട്‌.. പറയായിരുന്നു.. അവനെ ഇല്ലാതാക്കാൻ വരെ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.."

ഭ്രാന്തോടെ അലറുന്നവനെ സാതി പകപ്പോടെ നോക്കി. അലക്സിന്റെ മിഴികൾ ഒരുവേള നിറഞ്ഞു.
ഇത്രയും കാലം കൂടെ നടന്നത് തന്നോട്ല അസൂയയും പകയും മനസ്സിൽ വെച്ചു കൊണ്ടായിരുന്നോ..?


"പക്ഷെ,
അവൻ മരിച്ചാലും അവനെ എല്ലാവരും സ്നേഹിക്കും. അത് പാടില്ല.
എല്ലാവരും അവനെ വെറുക്കണം.
അതിനായി ഞാൻ പ്ലാനൊരുക്കി.."

അവന്റെ വാക്കുകൾക്കൊപ്പം അലക്സിന്റെ ചിന്തകളും പിറകോട്ട് പോയി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story