എൻകാതലീ: ഭാഗം 107

enkathalee

രചന: ANSIYA SHERY

"ഇനിയൊരു സംസാരത്തിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.."
പറച്ചിലോടെ തന്നെ കാലുയർത്തി അർണവിന്റെ വയറിലേക്ക് ആഞ്ഞു ചവിട്ടിയവൻ..

മലർന്നു വീണ അർണവ് ഭയത്തോടെ അലക്സിനെ നോക്കി.
അവൻ പിറകിൽ നിൽക്കുന്ന ബാക്കിയുള്ളവരെയും കണ്ടതും തന്നെ രക്ഷിക്കാൻ ആരും വരില്ലെന്ന് അവൻ ഉറപ്പായി.
വിഷ്ണുവിനെ ബോധം കെടുത്താൻ തോന്നിയ നിമിഷത്തെ അവൻ പഴിച്ചു.


ദേഷ്യവും സങ്കടവും അടക്കി നിർത്താൻ കഴിയാതെ പാഞ്ഞു വന്ന അലക്സിന്റെ അർണവിന്റെ കോളറിൽ പിടിച്ച് എഴുന്നേൽപിച്ചു.
അവനെന്തെങ്കിലും പറയും മുന്നേ മുഷ്ടി ചുരുട്ടി മൂക്കിലേക്ക് ആഞ്ഞിടിച്ചു.

അലക്സിനെ തള്ളി മാറ്റിയവൻ വേദനയോടെ മൂക്ക് പൊത്തി.


"ആഹ്.. അലക്സേ... നീയെന്താ ചെയ്യുന്നത്.. ഞാൻ അർണവാ.. നിന്റെ ഫ്രണ്ട്..."

അവന്റെ അവസാന വാക്ക് കേട്ടതും തിരിഞ്ഞു നിന്നിരുന്ന അലക്സിന്റെ കണ്ണുകൾ ചുവന്നു.
ഒരർച്ചലയോടെ തിരിഞ്ഞവൻ അർണവിനെ ആഞ്ഞു തൊഴിച്ചു.
ദേഷ്യം തീരുന്ന വരെയവൻ അർണവിനെയവൻ തല്ലി..
അവസാനം അവൻ ചത്ത് പോകുമെന്ന് തോന്നിയതും സാതി ഓടി വന്നവന്റെ കയ്യിൽ പിടിച്ചു.


"സാതീ... കയ്യീന്ന് വിട്.... ഇവനെ ഞാനിന്ന് കൊല്ലും.."
അർണവിനെ തന്നെ നോക്കിയവൻ അലറിയതും സാതി കണ്ണ് നിറച്ചവനെ നോക്കി.


"വേണ്ട ഇച്ചായാ... അവൻ ചത്ത് പോകും.."

"ചാവട്ടെ... കൂടെ നിന്ന് ചതിക്കുന്നവന്മാരെല്ലാം ചാവട്ടെ... കൂടെ നടന്ന് ചതിച്ചില്ലേടാ നീയെന്നെ... വിശ്വസിച്ചു പോയി ഞാൻ... ആ നീ തന്നെ.."

വാക്കുകൾ ഇടറി പോയിരുന്നവന്റെ. പെട്ടെന്ന് തന്നെ അവന്റെ മുഖഭാവം മാറി.


"നീയെന്നെ ചതിച്ചു. എന്റെ സ്വപ്നം തകർത്തു. എന്റെ വിശ്വാസം തകർത്തു. അവസാനമിപ്പോ എന്റെ പെണ്ണിനേയും. ഇല്ല.. എനിക്ക് ക്ഷമിക്കാൻ കഴിയില്ല..."

അവന്റെ കണ്ണുകൾ ചുറ്റും പാഞ്ഞു.
തേടിയതെന്തോ കണ്ടെത്തിയ പോലെ അവന്റെ മിഴികൾ വിടർന്നു.
അവന്റെ നോട്ടം പാഞ്ഞിടത്തേക്ക് പോയ എല്ലാവരും ഞെട്ടി. അർണവിന്റെ മിഴികളിൽ ഭയം നിറഞ്ഞു.

"ഇ.... ഇച്ചായാ വേണ്ട..."
അവന്റെ കയ്യിലെ പിടി മുറുക്കിയവൾ പറഞ്ഞതും അവനവളെയൊന്ന് നോക്കി.
ആ നോട്ടത്തിലെ ഭാവം കണ്ടതും അറിയാതെ തന്നെ അവളുടെ കൈ അയഞ്ഞു.

പാഞ്ഞു ചെന്ന് അതെടുത്ത് വന്ന അലക്സ് എല്ലാവരെയും തള്ളി മാറ്റി പുറത്തേക്ക് ഓടുന്നത് കണ്ടതും അലർച്ചയോടെ അവന്റെ പിറകെയോടി.

എന്നാൽ വാതിൽ കടക്കും മുന്നേ കുഴഞ്ഞു വീണവനെ കണ്ട് ഞെട്ടലോടെ സാതി അടുത്തേക്ക് ഓടി.


"ഛെ... അവൻ രക്ഷപ്പെട്ടു.."
മുഷ്ടി ചുരുട്ടിക്കൊണ്ട് ദിയാൻ അലക്സിനെ നോക്കി.

"ഇച്ചായാ.. കണ്ണ് തുറക്ക്.. പ്ലീസ്..  ഒന്ന് കണ്ണ് തുറക്കിച്ചായാ.."

കരച്ചിലോടെ അവന്റെ കവിളിൽ തട്ടി വിളിച്ചു കൊണ്ടിരുന്നു സാതി..

"സാർ... നമുക്ക് പോവാം..  ഇച്ചായനെ കൊണ്ട് ഹോസ്പിറ്റലിൽ പോകണം.."

"താൻ പേടിക്കണ്ടടോ... അവൻ പെട്ടെന്ന് എല്ലാം അറിഞ്ഞതിന്റെ ഷോക്ക് താങ്ങാൻ കഴിയാഞ്ഞത് കൊണ്ടാകും.. ഞാനിപ്പോ വരാം.."

അതും പറഞ് പുറത്തേക്കവൻ പോയതും സാതി അലക്സിലേക്ക് തന്നെ മിഴികൾ നട്ടു.
തോളിലൊരു കരം പതിഞ്ഞതും തല ഉയർത്തി നോക്കി.
ആലിയാണെന്ന് കണ്ടതും നിറഞ്ഞ മിഴികളോടെ സാതി അവളെ നോക്കി.

"ആലീ... ന്റെ..."

"ഇച്ചായൻ ഒന്നും സംഭവിക്കില്ല.. സാർ പറഞ്ഞില്ലേ.. അർണവാണ് നിന്നെ പിടിച്ചു കൊണ്ട് പോയതെന്ന് ഞങ്ങൾ എപ്പോഴോ തിരിച്ചറിഞ്ഞതാണ്. ഇച്ചായനോട്‌ അത് വിശ്വസിച്ചില്ലെന്ന് മാത്രം.
പെട്ടെന്ന് ഇവിടെ വന്നപ്പോൾ അവനെ നേരിൽ കണ്ടതും അവനിൽ നിന്ന് കേട്ടതും എല്ലാം കൂടെ ആയപ്പോൾ താങ്ങാൻ കഴിഞ്ഞിട്ടുണ്ടാകില്ല."


പുറത്തേക്ക് പോയ ദിയാൻ തിരിച്ചു വരുന്നത് കണ്ടതും അവരവനെ നോക്കി.

"വിഷ്ണു കിടക്കുന്ന സ്ഥലത്തുണ്ടായിരുന്നു."
കയ്യിലിരുന്ന ബോട്ടിലേക്കാണ് അവരുടെ നോട്ടം എന്ന് കണ്ടതും ദിയാൻ പറഞ്ഞു.
പിന്നെ സാതിയുടെ മടിയിൽ കിടക്കുന്ന അലക്സിന്റെ മുന്നിൽ മുട്ടിലിരുന്നവൻ ബോട്ടിലിലെ വെള്ളം കയ്യിലെടുത്ത് കുടഞ്ഞു.

അവന്റെ മിഴികളിലെ ചലനം അറിഞ്ഞതും അവനെ ഉറ്റു നോക്കി.
കണ്ണുകൾ മെല്ലെ തുറന്ന അലക്സ് മുന്നിൽ നിൽക്കുന്നവരെ നെറ്റി ചുളിച്ചു നോക്കി.

പെട്ടെന്ന് എന്തോ ഓർമ്മ വന്നതും പകപ്പോടെ ചാടി എഴുന്നേറ്റ് ചുറ്റും നോക്കി.

"ഇച്ചായാ... പതിയെ..."

"എവിടെ... അവൻ എവിടെ... എനിക്കവനെ കൊല്ലണം.."

"അവൻ രക്ഷപ്പെട്ടു..."
ദിയാൻ പറഞ്ഞതും പകപ്പോടെ അലക്സ് അവനെ നോക്കി. പിന്നെ പാഞ്ഞു ചെന്നവന്റെ കോളറിൽ പിടിച്ചു.

"രക്ഷപ്പെട്ടുവെന്നോ.. അപ്പൊ നിങ്ങൾ നോക്കി നിൽക്കുവായിരുന്നോ.. അവനെ പിടിക്കാഞ്ഞതെന്തേ... എനിക്കവനെ കൊല്ലണം.."


പെട്ടെന്ന് പുറത്ത് നിന്ന് ആരുടെയൊക്കെയോ ശബ്ദം കേട്ടതും അലക്സ് അവനിലെ പിടി അയച്ച് പുറത്തേക്ക് പാഞ്ഞു.
പിറകെ ബാക്കിയുള്ളവരും.


വിഷ്ണുവിനെ വിലങ്ങണിയിച്ചു നിർത്തിയിരിക്കുന്ന പോലീസുകാരെ കണ്ടതും അവർക്കിടയിൽ അവൻ അർണവിനെ പരതി.
അവരിൽ അവനില്ലെന്ന് കണ്ടതും മുഷ്ടി  ചുരുട്ടിയവൻ വിഷ്ണുവിനരികിലേക്ക് നടക്കാൻ തുനിഞ്ഞതും സാതിയുടെ പിടി കയ്യിൽ മുറുകിയിരുന്നു.


"വേണ്ടാ..."
അപ്പോഴാണ് അവനവളെ നോക്കുന്നത് തന്നെ. അവളെ കണ്ടപ്പോൾ മനസ്സൊന്ന് തണുത്ത പോലെ..

പെട്ടെന്നവൻ അടുത്ത് ആളുകൾ ഉണ്ടെന്ന് പോലും ഓർക്കാതെ അവളെ ഇറുകെ കെട്ടിപ്പിടിച്ചു.


"ഐ മിസ്സ് യൂ ഡീ..."
അത്രയും നേരം തടഞ്ഞു നിർത്തിയ കണ്ണീരവനിൽ നിന്ന് പുറത്തേക്കൊഴുകി.
അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടിയവൻ..

ദിയാൻ ഒന്ന് തൊണ്ടയനക്കിയതും സാതിയവനെ തള്ളി മാറ്റി.


"വിളിച്ചു പറഞ്ഞത് ഞാനാണ് സാർ... തട്ടിക്കൊണ്ട് പോയത് ഇവനാണ്. കൂട്ടിന് ഒരാൾ കൂടെ ഉണ്ടായിരുന്നു.  പക്ഷെ, പിടിക്കുന്നതിന് മുന്നേ രക്ഷപ്പെട്ടു.."


"ഇറ്റ്സ് ഓക്കെ... നമുക്ക് കണ്ട് പിടിക്കാം.. ഇതുമായി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞങ്ങൾ വിളിക്കുന്നതാണ്."

വിഷ്ണുവിനെ കൂട്ടിയവർ പോയതും എല്ലാവരും മുഖാമുഖം നോക്കി.
എല്ലാവരെയും നോക്കിയ അലക്സിന്റെ നോട്ടം ആലിയിൽ തങ്ങി നിന്നു.
അവളോട് പറഞ്ഞ വാക്കുകൾ ഓർമ്മ വന്നതും ഉള്ളൊന്ന് പിടഞ്ഞു.


"ആലീ...."

"നമുക്ക് പോകാം.."
അവനെന്തോ പറയാൻ വന്നതും ദിയാനെ നോക്കിയവൾ പറഞ്ഞു.
അലക്സ് പിന്നെ ഒന്നും മിണ്ടിയില്ല.

അപ്പോഴാണ് മറ്റെങ്ങോ നോക്കി നിൽക്കുന്ന ആരവിനെ സാതി കണ്ടത്.
അവന്റെ കണ്ണുകളിലെ നീർത്തിളക്കം കണ്ടതും അവൾ ചെന്നവനെ കെട്ടിപ്പിടിച്ചു.
പെട്ടെന്നായതിനാൽ തന്നെ അവനൊന്ന് ഞെട്ടി.


"ഏട്ടാ....."
അവളുടെ ഒറ്റ വിളിയിൽ തടഞ്ഞു നിർത്തിയ അവന്റെ മിഴിനീർ പുറത്തേക്കൊഴുകി.

"ഞാ..  ഞാൻ പേടിച്ചു പോയെടി.. നിന്നെ നഷ്ടപ്പെടുവോ എന്നോർത്ത്..."

അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഇടർച്ചയോടെ അവൻ പറഞ്ഞതും തല ഉയർത്തി അവളവനെ നോക്കി.


"ഞാൻ പോയിട്ട് ഒറ്റക്ക് നിങ്ങക്കാ വീട്ടിൽ വിലസാനല്ലേ... ഞാനങ്ങനൊന്നും പോവില്ലാട്ടാ..."

കുറുമ്പോടെ പറയുന്നവളെ അവൻ ചിരിയോടെ നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story