എൻകാതലീ: ഭാഗം 108

enkathalee

രചന: ANSIYA SHERY

"നമുക്കാ കടയിൽ ഒന്ന് പോകാം.."
തിരിച്ച് പോകും വഴി ആലി പറഞ്ഞതും എല്ലാവരും നെറ്റി ചുളിച്ചവളെ നോക്കി.

"ഏത് കട..?"

"അത് നമ്മൾ വഴി ചോദിച്ചില്ലായിരുന്നോ..  ഇപ്പോ വരാ.. നിങ്ങളിവിടെ നിക്ക്.."
അതും പറഞ്ഞവൾ ദിയാന്റെ കൈ പിടിച്ച് അങ്ങോട്ട് നടന്നു.

കടയിലേക്ക് ചെന്നതും അകത്തേക്ക് നോക്കിയവൾ വിളിച്ചു.


"ചേട്ടോയ്... ഈ മിട്ടായി ഒരു പത്തെണ്ണം എടുക്കുന്നുണ്ടേ.."
അടപ്പ് തുറന്ന് ഇരു കയ്യിലും മിട്ടായി എടുത്തവൾ ദിയാനെ നോക്കി.
കൈ കെട്ടിയവൻ അവളെ നോക്കിയതും ആലി ഇളിച്ചു കാട്ടി.

"സാറേ.. പൈസ കൊടുക്ക്..."

"അപ്പൊ അതൊന്നും കയ്യിൽ ഇല്ലാതെയാണോ നീ ഇതെടുത്തത്.."

"അത് പിന്നെ.. ഭാവി കെട്ട്യോന്റെ കയ്യിൽ ഉണ്ടാകുമ്പോ എന്തിനാ എടുക്കുന്നത്.."

പറച്ചിലോടെ തന്നെ ഒരു മിട്ടായി വായിലേക്കിട്ടു കൊണ്ടവൾ മുന്നോട്ട് നടന്നു.

അവൾ പറഞ കാര്യം മനസ്സിലൂടെ ഒന്നൂടെ റീവൈൻഡ് അടിച്ചതും ഞെട്ടലോടെ അവളെ നോക്കി. പിന്നെ വേഗം ക്യാഷ് കൊടുത്തവൻ പിറകിൽ നിന്ന് ചേഞ്ച്‌ വേണ്ടേ എന്ന കടക്കാരന്റെ ചോദ്യം ശ്രദ്ധിക്കാതെ ആലിക്ക് പിറകെയോടി.

ആലി അവർക്ക് മുന്നിൽ എത്തിയതും ദിയാൻ അവൾക്ക് മുന്നിൽ ഓടിക്കിതച്ചു വന്നു നിന്നിരുന്നു.

"നീയെന്താ ഇപ്പോ പറഞ്ഞേ..?"

"ഞാനോ.. ഞാനൊന്നും പറഞ്ഞില്ലല്ലോ.."
നെറ്റി ചുളിച്ച് പറഞ്ഞവൾ കയ്യിലിരുന്ന മിട്ടായി ഓരോരുത്തർക്ക് നേരെ നീട്ടി.
അലക്സിനുള്ളത് അവൻ നേരെ നീട്ടിയതും പെട്ടെന്ന് എന്തോ ഓർത്ത പോലെ അത് സാതിയുടെ കയ്യിൽ വെച്ച് കൊടുത്തു.

"നീ കൊടുത്തേക്ക് ഇച്ചായൻ... "
നെറ്റി ചുളിച്ച് നോക്കുന്നവളെ ശ്രദ്ധിക്കാതെ ആലി അനുവിന് നേരെ ഒന്ന് നീട്ടി.

"ഒന്നൂടെ താടീ...."
അതുടനെ വായിലേക്കിട്ട് കൊണ്ടവൻ ഇളിച്ചു കൊണ്ട് കൈ നീട്ടിയതും ആലി പിരികമുയർത്തി അവനെ നോക്കി.

"ഒന്ന് കിട്ടിയല്ലേ.. അത് വെച്ച് അഡ്ജസ്റ്റ് ചെയ്യ്..."
പുച്ഛിച്ചു കൊണ്ടവൾ ഒന്നൂടെ വായിലേക്കിട്ടതും അനു അവളെ പല്ല് കടിച്ച് നോക്കി.


"നിന്റെ പൈസ ഒന്നും അല്ലല്ലോ.. സാറിന്റെ അല്ലേ.."

"അതിന് നിനക്കെന്താ.. ന്റെ സാർ.. ന്റെ സാറിന്റെ പൈസ.. ഞാൻ വാങ്ങിക്കും.."
പുച്ഛിച്ചു പറഞ്ഞവൾ പെട്ടെന്ന് സ്റ്റക്കായി ദിയാനെ നോക്കി.

പിന്നെ ബാക്കിയുള്ളവരെയും..
എല്ലാവരും മിഴിച്ചവളെ നോക്കിയതും അവൾ ഇളിച്ചു കാണിച്ചു.

"നീ... നീയെന്താ ഇപ്പോ പറഞ്ഞത്.. ഇത് പോലെ തന്നെ അല്ലേ നേരത്തേയും പറഞ്ഞത്.."

അവളുടെ കയ്യിൽ പിടിച്ച് തനിക്ക് നേരെ തിരിച്ച് നിർത്തി ദിയാൻ ചോദിച്ചതും അവൾ നിന്ന് പരുങ്ങി.

"അത് പിന്നെ ഞാൻ... അ.. അങ്ങനെ ഉദ്ദേശിച്ചല്ല..."
വിക്കി വിക്കി പറയുന്നവളെ കണ്ടപ്പോൾ അവൾ അറിയാതെ പറഞ്ഞതാണെന്ന് അവൻ മനസ്സിലായി.


"പോവാം.."
അതും പറഞ്ഞവൻ മുന്നോട്ട് നടന്നതും പിന്നെയൊന്നും മിണ്ടാതെ എല്ലാവരും പിറകെ നടന്നു.

--------------

രണ്ട് ദിവസങ്ങൾക്ക് ശേഷം..

നിർത്താതെയുള്ള ഫോണിന്റെ ശബ്ദം കേട്ടാണ് ഗായത്രി അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നത്.
മുകളിൽ നിന്നാണ് കേൾക്കുന്നതെന്ന് മനസ്സിലായതും പോകണോ വേണ്ടയോ എന്നോർത്തവർ പരിഭ്രമിച്ചു നിന്നു.

അവൻ വീട്ടിലുണ്ടെന്ന് അറിയാം.
പക്ഷെ എന്നിട്ടും ഫോൺ എടുക്കാത്തതെന്താണ്

രണ്ട് ദിവസമായി  മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ട്.
ഇനി എന്തെങ്കിലും സംഭവിച്ചു കാണുമോ..?


അതോർത്തതും മിഴികളിൽ ഭയം നിറഞ്ഞു.
പിറകോട്ട് വെച്ച കാലുകൾ മുന്നോട്ട് വെച്ച് ദൃതിയിൽ പടി കയറി മുകളിലേക്ക് നടന്നു.

ചാരി വെച്ച ഡോറിൽ കൈ വെക്കാൻ തുനിയവേ ഒന്ന് പരിഭ്രമിച്ചു.
പക്ഷെ, മനസ്സിൽ അവനെ കുറിച്ചോർത്തുള്ള ഭയം നിറഞ്ഞതും മറ്റൊന്നും ഓർക്കാതെ വാതിൽ തുറന്നകത്തേക്ക് കയറി.

പാഞ്ഞു നടന്ന മിഴികൾ അവസാനം തറയിൽ കട്ടിലിനോട്‌ ചാരിയിരുന്ന് സിഗരറ്റ് വലിക്കുന്ന അലക്സിനെ കണ്ടതും ചുളിഞ്ഞു.


"എന്തിനാ വന്നത്...?"
പുകയൊന്നൂതി വിട്ടുകൊണ്ടവൻ മുഖമുയർത്താതെ തന്നെ ചോദിച്ചു.

"അ... അത് ഞാ.. ഞാൻ.. ഫോൺ... പോ.. പോകാണ്.."
എന്ത് പറയണമെന്നറിയാതെ നിന്ന് വിയർത്തവർ തിരിഞ്ഞു നടന്നു.

"നിൽക്ക്.... പോകാൻ വരട്ടെ.."
അലക്സിന്റെ സ്വരം ഉയർന്നതും കാലുകൾ നിശ്ചലമായി.
ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് കയ്യിലിരുന്ന സിഗരറ്റ് നിലത്തേക്കിട്ട് കാൽ ഉയർത്തി ചവിട്ടിയതും ചെറുതായൊന്ന് പൊള്ളി.

ആ നീറ്റലിനെ വക വെക്കാതെയവൻ ഗായത്രിക്കടുത്തേക്ക് നടന്നു ചെന്ന് അവരുടെ കയ്യിൽ പിടിച്ചു.
ഭയത്തോടെ അവരവനെ നോക്കിയതും അവരെ പിടിച്ചവൻ ബെഡ്‌ഡിലേക്കിരുത്തി ആ മടിയിൽ തല വെച്ചു കിടന്നു.

പകപ്പോടെ ഗായത്രി അവനെ നോക്കി. അവരുടെ മുഖത്തേക്ക് നോക്കാതെ തന്നെയവൻ ആ കൈകളെടുത്ത് തന്റെ തലയിലേക്ക് വെച്ച് കണ്ണുകളടച്ചു കിടന്നു.


നിറഞ്ഞ കണ്ണുകളെ തുടച്ചു മാറ്റിയവർ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.
സന്തോഷം ആണോ സങ്കടം ആണോ എന്നറിയില്ല.
മിഴികൾ വീണ്ടും നിറഞ്ഞൊഴുകി.


അലക്സ് പെട്ടെന്ന് കണ്ണ് തുറന്ന് അവരെ നോക്കി. ആ കലങ്ങിയ കണ്ണുകൾ തന്റെ നെഞ്ചിൽ നോവ് പടർത്തുന്നവൻ അറിഞ്ഞു.

"എന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നത്..?"
ആ മിഴികളിലേക്ക് ഉറ്റു നോക്കി ചോദിച്ചതും ഒട്ടൊന്നും ചിന്തിക്കാതെ മറുപടിയും കിട്ടിയിരുന്നു.


"നീയെന്റെ മകനായത് കൊണ്ട്.."

ആ നിമിഷം അത്രയും നേരം തടഞ്ഞു നിർത്തിയ സങ്കടം അവന്റെ മിഴികളിലൂടെ പൊട്ടിയൊഴുകി.
ഗായത്രിയെ ചുറ്റിപ്പിടിച്ചവൻ ആ വയറിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞതും അവരൊന്ന് ഞെട്ടി.
പിന്നെ മെല്ലെ അവന്റെ തലയിൽ തലോടി ആശ്വസിപ്പിച്ചു.


"അമ്മാ... സോറി..."
ഏറെ നേരത്തിൻ ശേഷം അവരിൽ നിന്ന് അകന്ന് മാറി എഴുന്നേറ്റിരുന്നവൻ പറഞ്ഞതും പകപ്പോടെ അവരവനെ നോക്കി.

"എ... എന്താ... വിളിച്ചേ....?"

"അമ്മാന്ന്... ഞാനമ്മേടെ മോനല്ലേ.."
അവനിൽ നിന്ന് വീണ്ടുമാ വാക്ക് ഉയർന്നതും തരിച്ചു നിന്നവർ വാ പൊത്തി.
കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

ഒന്ന് പൊട്ടിക്കരയാനായി ഉള്ള് കൊതിച്ച നിമിഷം തന്നെ അലക്സ് അവരെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.


"ഞാൻ കാരണം വേദനിച്ചതിനെല്ലാം സോറി..."
പറയുമ്പോൾ വാക്കുകൾ ഇടറിപ്പോയിരുന്നു.


"എന്നെ സ്നേഹിക്കുന്നവരെ ഞാൻ ഓർക്കാതെ പോയി.. എല്ലാത്തിനും സോറി... ഇനിയൊരിക്കലും ഞാനീ മിഴികൾ നിറക്കില്ല..."

"സ..  സത്യമാണോ.. ഇതൊക്കെ... എ.. എനിക്കൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല... ന്റെ മോൻ..."

അലക്സ് അവരുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചതും അവരവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story