എൻകാതലീ: ഭാഗം 112

enkathalee

രചന: ANSIYA SHERY

ആലി മെല്ലെ അടുക്കളയിലേക്ക് നടന്നു.
പഴം പൊരിക്കന്ന പണിയിലാണ് ആളെന്ന് കണ്ടതും ചായയും എടുത്ത് സ്ലാബിൽ കയറിയിരുന്നു.

"എന്താടീ...?"
കണ്ണിമാ ചിമ്മാതെയുള്ള ആലിയുടെ നോട്ടം കണ്ട് ഉമ്മ ചോദിച്ചതും ഒന്നുമില്ലെന്ന് ചുമൽ കൂച്ചിയവൾ ഒരു പഴം പൊരിയെടുത്ത് കടിച്ചു.

അപ്പോഴാണ് പൊടിയങ്ങോട്ട് വന്നത്. വന്ന ഉടനേ തന്നെ ചായയും പഴം പൊരിയും എടുത്തവൾ ആലിക്ക് അടുത്ത് സ്ലാബിൽ കയറിയിരുന്ന് കഴിക്കാൻ തുടങ്ങി.


"പൊടിമോളേ.... ഞാനിന്ന് ഓട്ടോയിലാടീ വന്നത്... മറ്റേ ഇക്കയില്ലേ..?"
ആലി പറഞ്ഞത് കേട്ട് സംശയത്തോടെ അവളെയൊന്ന് നോക്കിയ ഉമ്മ ചെയ്യുന്ന പനി തുടർന്ന് കൊണ്ടിരുന്നു.


"ഏത് ഇക്കയാ..?"

"അന്ന് നമ്മളെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ സഹായിച്ച ഇക്കയില്ലേ... നീയും ഉമ്മയും അന്ന് കയറിയ ആ ഓട്ടോയിലെ ഡ്രൈവർ..."

ഇടം കണ്ണിട്ട് ഉമ്മയെ നോക്കിയവൾ പറഞ്ഞു. ആ മുഖത്ത് മാറി മാറി വരുന്ന ഭാവങ്ങൾ കണ്ട് ആലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.


"മനസ്സിലായി... ആ ഇക്ക എന്ത് പാവാലേ.. നിക്ക് നല്ലോണം ഇഷ്ടമായി.."

"ചായ വേണേൽ കുടിച്ച് അകത്തേക്ക് പോടീ.. ആവശ്യമില്ലാത്ത ഓരോന്ന് പറഞ്ഞു വന്നോളും.."

ഉമ്മ പെട്ടെന്ന് ദേഷ്യത്തോടെ പറഞ്ഞതും പൊടി മിഴിച്ചു കൊണ്ട് ആലിയെ നോക്കി.
അവൾ വാ പൊത്തി വന്ന ചിരി കടിച്ചമർത്തുകയായിരുന്നു.


"ഉമ്മിക്കിതെന്താ പറ്റിയേ... ഞാനതിനൊന്നും പറഞ്ഞില്ലല്ലോ.. ആ ഇക്കാനെ കുറിച്ച്..."
അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ ഉമ്മാടെ തുറിച്ചു നോട്ടം കണ്ട് അകത്തേക്ക് പാഞ്ഞിരുന്നു.

ഉമ്മ പിന്നെയും പണി തുടർന്നു കൊണ്ടിരുന്നതും ആലി മെല്ലെ സ്ലാബിൽ നിന്ന് ഇറങ്ങി.


"ഞാൻ എല്ലാം അറിഞ്ഞു..."
ഉമ്മയെ തന്നെ ഉറ്റു നോക്കിയവൾ പറഞ്ഞതും അവർ സംശയത്തോടെ അവളെ നോക്കി.

"എന്തറിഞ്ഞെന്ന്...?"

" മജീദിക്ക ഞങ്ങളോട് എല്ലാം പറഞ്ഞു.."
പകപ്പോടെ ഉമ്മയവളെ നോക്കി.


"എ... എന്ത് പറഞ്ഞെന്ന്... ഞ.. ഞങ്ങൾ തമ്മിൽ ഒന്നുമില്ല..."

"അതിന് എന്താ പറഞ്ഞെന്ന് ഞാൻ പറഞ്ഞില്ലല്ലോ.. അപ്പൊ എന്തോ ഉണ്ടല്ലേ..."
ആലിയുടെ ചോദ്യത്തിന് അവരുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല.


"നീ എഴുന്നേറ്റ് പോയേ... വെറുതെ എന്റെ വായേൽ ഇരിക്കുന്നത് കേൾക്കേണ്ട..."
അവളെല്ലാം അറിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായതും ഭയത്തോടെ ഉമ്മ തിരിഞ്ഞു നിന്നു.


"ഉമ്മക്ക് സമ്മതമാണെങ്കിൽ എന്റെ ഉപ്പയായി കൊണ്ട് വരാൻ എനിക്ക് ഇഷ്ടമാണ്..."


""ആലീ.....""
ഉമ്മാടെ അലർച്ച ഉയർന്നതും ആലി അകത്തേക്ക് ഒറ്റ ഓട്ടമായിരുന്നു.


---------------


പിറ്റേന്ന് അനു വന്നിട്ടുണ്ടായിരുന്നില്ല.
ഒന്നാമത്തെ പിരീഡ് കഴിയുന്നത് വരെ രണ്ട് പേരും അവനെ കാത്ത് ഇരുന്നു.
പിരീഡ് രണ്ട് കഴിഞ്ഞിട്ടും അവൻ വന്നില്ല.


ഇന്റർവെൽ ആയതും വിളിച്ചു നോക്കി.
എന്നിട്ടും കാൾ എടുക്കുന്നില്ലെന്ന് കണ്ട് രണ്ട് പേർക്കും ദേഷ്യം വന്നിരുന്നു.


അവനെ ചീത്ത വിളിച്ച് കൊണ്ടിരിക്കുമ്പോഴാണ് തങ്ങൾക്കടുത്തേക്ക് വരുന്ന അലക്സിനെ ആലി കണ്ടത്.
അവൾ വേഗം ബെഞ്ചിൽ നിന്നെഴുന്നേറ്റു.

"ഞാനിപ്പോ വരാം..."
സാതിയെന്തെങ്കിലും പറയും മുന്നേ അതും പറഞ്ഞവൾ പോയതും അലക്സിന്റെ മുഖം മങ്ങി.

അവൻ വന്ന് സാതിക്കടുത്ത് ഇരുന്നപ്പോഴാണ് അവളവനെ കണ്ടത്.
ആലിയുടെ എഴുന്നേറ്റ് പോക്കിന് കാരണം അവനാണെന്ന് മനസ്സിലായതും അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു.
അലക്സ് അവളെ നോക്കിയതും സാതി കണ്ണടച്ച് കാണിച്ചു.

ഈ ദിവസങ്ങൾ കൊണ്ട് തന്നെ ആലിയും അലക്സും തമ്മിലുള്ള പ്രശ്നം അവൾക്ക് മനസ്സിലായിരുന്നു.
രണ്ട് പേരെയും പല തവണ ഒന്നിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


"ഒരു ഡയറി മിൽക്കും കൊണ്ട് അവൾക്കടുത്ത് ചെന്നാ മതി... വേണേൽ ഒന്ന് കാലിൽ വേണോ... നമ്മുടെ ആലിയല്ലേ.. ക്ഷമിച്ചോളും..."


കണ്ണിറുക്കി അവൾ പറഞ്ഞതും അവനും അപ്പോഴാണ് ആ കാര്യത്തെ കുറിച്ച് ചിന്തിച്ചത്.


"കാലൊക്കെ പിടിക്കണോ..?"

"തെറ്റ് നമ്മുടെ ഭാഗത്താണെന്ന് ഉണ്ടെങ്കിൽ ക്ഷമിക്കാൻ വേണ്ടി എന്തും ചെയ്യണം.."

"അറിയാഞ്ഞിട്ടല്ല... പക്ഷെ, എന്തോ ഒരു മടിയാണ്..."


"ഇതിൻ മടി എന്നല്ല പറയാ... ഈഗോ എന്നാ... സ്വന്തം ഭാഗത്താണ് തെറ്റെങ്കിലും താഴ്ന്നു കൊടുക്കാൻ തോന്നാത്തൊരു അവസ്ഥ..."

പുച്ഛത്തോടെ അവൾ പറഞ്ഞതും അലക്സ് അവളെ കണ്ണുരുട്ടി നോക്കി.
എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു കൊണ്ട് പെട്ടെന്ന് അവളുടെ ഇടുപ്പിലൊന്ന് പിച്ചിയതും ഇരുന്നിടത്ത് നിന്ന് അവൾ ചാടി എഴുന്നേറ്റ് പോയി.

"ഇപ്പോ പിടിച്ച് നിന്നെ ഉമ്മ വെക്കാൻ നല്ല കൊതിയുണ്ട്.. പക്ഷെ, സാഹചര്യം വില്ലനായി... തൽക്കാലം ഇതിന്റെയൊrരു സമാധാനത്തിൻ വേണ്ടി..."

"അതിന് പിച്ചണോ..."
കണ്ണുരുട്ടിയവൾ ചോദിച്ചതും അലക്സ് ഒന്ന് താടി തടവി.


"വേണ്ട... നീ എഴുന്നേറ്റ് പുറത്തേക്ക് വാ... ആരും കാണാത്ത ഒരു സ്ഥലത്ത് ചെന്ന് നിന്റെ ഇവിടേം ഇവിടേം ഞാൻ ഉമ്മ തരാം.."

ചുണ്ടിലും ഇടുപ്പിലും തഴുകിയവൻ പറഞ്ഞതും സാതി കണ്ണ് മിഴിച്ചവനെ നോക്കി.

****


ക്ലാസ്സിൽ നിന്നിറങ്ങിയ ആലി നേരെ ലൈബ്രറിയിലേക്ക് ആയിരുന്നു ചെന്നത്.
അകത്തേക്ക് കയറിയതും ബെഞ്ചിലിരുന്ന് എന്തോ എഴുതുന്ന ദിയാനെ കണ്ടവൾ അവനടുത്ത് ചെന്നിരുന്നു.


ദിയാൻ പകപ്പോടെ അവളുടെ മുഖത്തേക്കും  ചുറ്റുപാടും നോക്കി.

"നീ... നീയെന്തിനാ ഇപ്പോ ഇവിടെ വന്നേ.. ക്ലാസില്ലേ നിനക്ക്..."


"ഇന്റർവെൽ അല്ലേ സാറേ..."
എന്നവളുടെ ചോദ്യം കേട്ട് പിന്നെയൊന്നും പറയാൻ അവനുണ്ടായിരുന്നില്ല.
അവളുടെ ചേർന്നുള്ള ഇരിപ്പിൽ എഴുന്നേറ്റ് പോകാൻ പറയണമെന്നുണ്ടെങ്കിലും വല്ലപ്പോഴും മാത്രം അവളിൽ നിന്നുള്ള ഇത്തരം പ്രതികരണങ്ങൾ അവന്റെ മനസ്സിനെ പിടിച്ച് കുലുക്കിയിരുന്നു.
അതിനാൽ തന്നെ പറയാൻ നാവ് ഉയർന്നില്ല.


"ഇതെന്താ എഴുതുന്നേ...?"

"അത് ക്ലാസ്സ്‌ ടെസ്റ്റിനുള്ള questions ആണ്..."


"ഞങ്ങൾക്ക് തരുന്ന പോലെ tuff questions ഒന്നും കൊടുക്കല്ലേട്ടോ..."

ദിയാൻ അവളെ കണ്ണുരുട്ടി നോക്കി.

"ബെല്ലടിക്കാൻ ആയില്ലേ ക്ലാസ്സിൽ പൊക്കോ.."

"അടുത്ത പിരീഡ് സാറിന്റെ തന്നെ ക്ലാസാ.. നമ്മുക്ക് ഒരുമിച്ച് പോകാം.."

"എന്നാ കുറച്ച് നീങ്ങിയിരുന്ന് വല്ല ബുക്കും എടുത്ത് വായിച്ചോ... എന്നെ ശല്യപ്പെടുത്താണതെ... ഞാനിതൊന്ന് എഴുതി തീർക്കട്ടെ..."

കടുപ്പിച്ചവൻ പറഞ്ഞതും ആലിയുടെ മുഖം വീർത്തു.
എഴുന്നേറ്റ് ചെന്നവൾ ഒരു ബുക്കും എടുത്ത് തന്റെ സ്ഥിരം പ്ലേസിൽ ചെന്നിരുന്നു.


ദിയാനും അപ്പോഴാണ് പറഞ്ഞതെന്തെന്ന ബോധം വന്നത്. ആലി പോയ വഴിയേ അവനൊന്നു നോക്കി.
പിന്നീടൊന്ന് നിശ്വസിച്ചു കൊണ്ട് ചെയ്തു കൊണ്ടിരുന്ന വർക്ക്‌ എഴുതാൻ തുടങ്ങി.


ബെല്ലടിച്ചപ്പോഴേക്കും എഴുതി കഴിഞ്ഞിരുന്നു.
പേപ്പർ എല്ലാം എടുത്ത് എഴുന്നേറ്റ് പോകാൻ തുനിഞ്ഞപ്പോഴാണ് ആലിയെ അവനോർമ്മ വന്നത്.

നേരെ അവളിരിക്കുന്ന ഭാഗത്തേക്ക് ചെന്നതും കണ്ടു ഡെസ്കിൽ തല വെച്ചു കൊണ്ട് കിടക്കുന്നവളെ..
എടുത്തിരുന്ന പുസ്തകം നീക്കി വെച്ച് മയങ്ങി കിടക്കുവാണ് കക്ഷി...

ദിയാൻ അവൾക്കടുത്ത് ചെന്ന്  കയ്യിലൊന്ന് തട്ടി. പക്ഷെ, അവളൊന്നും അറിഞ്ഞിരുന്നില്ല.
അവളുടെ ആ കണ്ണടച്ചുള്ള കിടപ്പ് കാണേ ദിയാനൊരു കുസൃതി തോന്നി.

ചുറ്റുമൊന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തിയവൻ മുഖം കുനിച്ച് അവളുടെ ചെവി വായിലാക്കി മെല്ലെ കടിച്ചു.

ചെവിയിലെ നോവ് അറിഞ്ഞാണവൾ കൺ തുറന്നത്. തന്റെ മുഖത്തോട് അടുത്തിരിക്കുന്ന ദിയാനെ കണ്ട് പകപ്പോടെ ചാടി എഴുന്നേൽക്കാൻ തുനിഞ്ഞതും ചുണ്ടുകൾ തമ്മിൽ കൂട്ടിമുട്ടി.
ഇത്തവണ ആലിക്കൊപ്പം ദിയാന്റെ കണ്ണുകളും മിഴിഞ്ഞു.

അവൾ പകപ്പോടെ അവനെ തള്ളിമാറ്റി വാ പൊത്തി. ദിയാനെ നോക്കിയപ്പോൾ പ്രത്യേകിച്ചൊരു ഭാവമാറ്റവും അവനില്ലെന്ന് കണ്ടപ്പോൾ കലി കയറി.


"സാറെന്താ ചെയ്തേ...?"

"ഞാനെന്താ ചെയ്തേ..."

"എന്നെ ന്തിനാ ഉമ്മ വെച്ചേ..?"


"അത് അറിയാണ്ട് പറ്റിയതാ... നീ ചാടി എഴുന്നേറ്റപ്പോ..."

പെട്ടെന്ന് ചെവിയിലൊരു നീറ്റൽ അറിഞ്ഞതും മുഖമൊന്ന് ചുളിഞ്ഞു.
പെട്ടെന്ന് എന്തോ കത്തിയ പോലെ ദിയാന്റെ മുഖത്തേക്ക് നോക്കിയതും ആ മുഖത്തെ കുസൃതി കണ്ടവളുടെ കൈ അറിയാതെ ചെവിയിലേക്ക് നീണ്ടു.


"വേദനയുണ്ടോ..?"

ദിയാന്റെ ചോദ്യം കേട്ടതും ആലിയവനെ തറപ്പിച്ചു നോക്കി.

"കടിച്ചു പറിച്ചിട്ട് വേദനയുണ്ടോന്നോ.."
പറയുന്നതിനോടൊപ്പം ചെവിയുഴിഞ്ഞു കൊണ്ടിരുന്നു. 
പെട്ടെന്നവൻ അവളെ പിടിച്ച് ചുമരിലേക്ക് ചേർത്ത് നിർത്തിയതും ആലി പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.

"എ.. എന്താ...?"

"ഞാൻ നിന്റെ വേദന മാറ്റിത്തരട്ടേ..?"
കണ്ണിറുക്കിയവൻ ചോദിച്ചതും ആലി സംശയത്തോടെ അവനെ നോക്കി.

ഒരു കൈ ഭിത്തിയിൽ വെച്ച് മറു കൈ കൊണ്ട് അവനവളുടെ തട്ടം ചെവിക്ക് പിറകിലേക്കായി വെച്ചതും ആലി ഉമിനീരറക്കി അവനെ നോക്കി.


"ആ... ആരേലും കാണും..."

"അപ്പൊ ആരേലും കാണുന്നത് കൊണ്ടാണോ നിനക്ക് പ്രശ്നം... ആരും കാണില്ല..."

അത്രയും പറഞ്ഞു കൊണ്ടവൻ അവളുടെ ചെവി വായിലാക്കി നുണഞ്ഞതും ആലിയവന്റെ ഷർട്ടിൽ പിടിത്തമിട്ടു.

കടിച്ച പാടിലവന്റെ നാവ് തട്ടുമ്പോൾ നീറ്റലോടെ അവൾ കണ്ണുകളിറുകെ അടച്ച് ഷർട്ടിലെ പിടിത്തം മുറുക്കി.


മുഖമുയർത്തിയവൻ അവളെ നോക്കിയ നിമിഷം തന്നെ ആലിയവന്റെ നെഞ്ചിലേക്ക് വീണിരുന്നു.

നെഞ്ചിൽ പതിയുന്ന അവളുടെ മാറിടങ്ങളുടെ ഉയ്യർച്ച താഴ്ചകൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു.

"ഇപ്പൊ മിടിച്ച് പൊട്ടുമല്ലോടീ.."

എന്ന അവന്റെ ഡയലോഗ് കേട്ടതും നെഞ്ചിൽ നിന്ന് അകന്നു മാറിയവൾ അവനെ കണ്ണുരുട്ടി നോക്കി തള്ളിമാറ്റി മുന്നോട്ട് നടന്നതും മിഴിച്ചു നിൽക്കുന്ന അഫ്സൽ സാറിനെ കണ്ടവൾ ഞെട്ടലോടെ ദിയാനെ നോക്കി.


"നീ പൊക്കോ.... ഞാനങ്ങോട്ട് വന്നോളാം.."
ദിയാൻ അവളോട് പറഞ്ഞതും തല താഴ്ത്തിക്കൊണ്ടവൾ ആരെയും നോക്കാതെ പുറത്തേക്ക് നടന്നു.


"എടാ....."
തോളിൽ കൈ വെച്ചു കൊണ്ട് അവൻ വിളിച്ചതും അഫ്സൽ അവന്റെ മുഖത്തേക്ക് മിഴിച്ചു നോക്കി.


"നീയെന്താടാ ഇപ്പോ ആ കൊച്ചിനെ ചെയ്തേ.."
എന്നവന്റെ ചോദ്യം കേട്ട് ദിയാൻ ഇളിച്ചു കാണിച്ചതും അഫ്സൽ അവനെ കണ്ണുരുട്ടി നോക്കി.


Veretjകോളേജ് ആണെന്നെങ്കിലും ഓർത്തു കൂടായിരുന്നോടാ നിനക്ക്... എനിക്ക് പകരം വേറെ വല്ലവരുമാണ് ഇത് കണ്ടിരുന്നെങ്കിലോ..."


"കണ്ടാലെന്താ... പ്രിൻസിപ്പാളിൻ അറിയാം ഞാനിവളെ കെട്ടാൻ പോകുവാണെന്ന്... വേറെയാരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.."


"സ്റ്റുഡന്റിന് മാതൃകയാവേണ്ട ടീച്ചർ തന്നെ സ്റ്റുഡന്റിനെ വളച്ചു എന്ന പേര്...."

പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ ദിയാൻ അവന്റെ വാ പൊത്തി.

"പൊന്ന് മോനേ... ഇനി ഈ ഡയലോഗ് നീ പറയല്ലേ... ഒന്നാമതെ ഈ കാരണം കൊണ്ടാണ് അവൾ ഇഷ്ടം തുറന്നു പറയാത്തത്. ഇനി നിന്റെ വായേന്നു കൂടെ കേട്ടിട്ടു വേണം അവൾക്കെന്നെ തിരിഞ്ഞു നോക്കാതിരിക്കാൻ..."

പല്ല് കടിച്ചു കൊണ്ട് അവൻ പറഞ്ഞതും അഫ്സൽ അവന്റെ കൈകളെ തട്ടി മാറ്റി.


"വേറെയാരെ ഓർത്തില്ലെങ്കിലും വേണ്ടില്ല.. നിനക്കെന്നെയൊന്ന് ഓർക്കാം. പേരിന് പോലും ഒരു പെണ്ണില്ലാത്തവന്റെ മുന്നിൽ വെച്ച് റൊമാൻസ് കളിക്കരുത്. ചങ്ക് തകർന്ന് പോകും"

ദയനീയമായി കൈ കൂപ്പിയവൻ പറഞ്ഞതും ദിയാൻ ചിരിയോടെ അവന്റെ കവിളിലൊന്ന് തട്ടി.


--------------

വേറേതോ ലോകത്തെന്ന പോലെ വന്ന് ബെഞ്ചിലിരുന്ന ആലിയെ തന്നെ സാതി നോക്കി നിന്നു.

"ഇവൾക്കിതെന്താ പറ്റിയേ.." 
എന്ന ചിന്തയോടെ അവളെ തട്ടി വിളിച്ചതും ആലി പകപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി.


"നീയെന്തിനാടീ എന്നെയിങ്ങനെ മിഴിച്ചു നോക്കുന്നേ...?"


"ഹേ... എന്താ പറഞ്ഞേ.. 😳"


"കുന്തം... നിനക്കെന്താ പറ്റിയേ..?"

"എ... എനിക്ക്....."
ആലി പറയാൻ തുടങ്ങിയപ്പോഴാണ് സാതിയുടെ നോട്ടം അവളുടെ കാതിലേക്ക് നീണ്ടത്.
അവൾ പെട്ടെന്ന് ആലിയുടെ തട്ടം നീക്കി ചെവിയിൽ കൈ വെച്ചതും ആലി വേദനയോടെ അവളുടെ കൈ തട്ടി മാറ്റി.


"ഇതെന്താടീ നിന്റെ കാത് ചുവന്നു കിടക്കുന്നേ...?"


"അ... അത്... അത് ഞാൻ മാന്തിയതാ.."

പെട്ടെന്ന് ക്ലാസ്സിലെ എല്ലാവരും എഴുന്നേറ്റതും രണ്ട് പേരും മുമ്പോട്ട് നോക്കി.


ദിയാനെ കണ്ടതും ഇരുവരും എഴുന്നേറ്റു നിന്നു.
പതിവ് പോലെ വന്ന ഉടനേ തന്നെ ബുക്ക്‌ മേശയിലേക്ക് വെച്ചവൻ ചുറ്റുമൊന്ന് കണ്ണുകളോടിച്ചു.


"ഞാനിന്ന് ചോദ്യം ചോദിക്കാൻ പോവുകയാണ്.. ഒരു പത്ത് മിനിറ്റ് സമയം തരും... അതിനുള്ളിൽ കഴിഞ്ഞ ക്ലാസ്സിലെടുത്തത് പഠിച്ചു വെച്ചോ.."


ഗൗരവത്തോടെ അതും പറഞ് നേരെ ചെന്നവൻ ചെയറിലിരുന്നു. വെപ്രാളത്തോടെ എല്ലാവരും ബുക്കെടുത്ത് പഠിക്കാൻ തുടങ്ങിയപ്പോഴും ആലിയുടെ നോട്ടം ദിയാനിൽ തന്നെയായിരുന്നു.

"ഇങ്ങേര് തന്നെയല്ലേ നേരത്തേ എന്നോട് കൊഞ്ചിക്കൊണ്ടിരുന്നത്..."
ചിന്തയോടെ ചെവിയിൽ കൈ വെച്ചവൾ അവനെ തന്നെ ഉറ്റു നോക്കിയതും ദിയാൻ പെട്ടെന്ന് അവൾക്ക് നേരെ കണ്ണിറുക്കി കാണിച്ചതും ഒരുമിച്ചായിരുന്നു.

ഞെട്ടലോടെ കണ്ണുകൾ മാറ്റിയവൾ ചുറ്റും നോക്കിയ ശേഷം വേഗം ബുക്കിലേക്ക് നോക്കി പഠിക്കാൻ തുടങ്ങി.
വെപ്രാളത്തോടെയുള്ള അവളുടെ പ്രവർത്തികൾ ഒരു ചിരിയോടെ അവൻ നോക്കിക്കണ്ടു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story