എൻകാതലീ: ഭാഗം 113

രചന: ANSIYA SHERY

"എടീ... നമുക്കിന്ന് ഓട്ടോക്ക് പോകാം..?"

വൈകീട്ട് കോളേജിൽ നിന്നിറങ്ങിയതും ആലി പറഞ്ഞത് കേട്ട് സാതിയവളെ സംശയത്തോടെ നോക്കി.


"അതെന്തിനാ... ബസ് ഇന്ന് ഉണ്ടല്ലോ.."

"അത് എനിക്കാ ഇക്കാനെ ഒന്ന് കാണണം."

"രണ്ട് പേരെയും ഒന്നിപ്പിക്കാൻ നോക്കുവാണോടീ നീ.."

"മ്മ്.. അതേ.. ഒന്നിപ്പിക്കാൻ പറ്റുവാണെങ്കിൽ ഞാൻ ഒന്നിപ്പിക്കും.. നീ കൂടെ നിൽക്കില്ലേ..?"

"പിന്നെ... ഞാനും അനുവും എപ്പോഴും നിന്റെ കൂടെയുണ്ടാകും.. വാ നമുക്ക് ഓട്ടോ സ്റ്റാൻഡിലേക്ക് പോവാം.."

ആലിയുടെ കൈകൾക്കിടയിലൂടെ കൈ കോർത്തു പിടിച്ചവൾ പറഞ്ഞതും ചിരിയോടെ ആലി അവൾക്കൊപ്പം നടന്നു.


ഓട്ടോ സ്റ്റാൻഡിലെത്തിയതും അധികം കണ്ണോടിക്കും മുന്നേ തന്നെ ആളെ കണ്ടിരുന്നു.
തങ്ങളെ കണ്ടെന്ന് മനസ്സിലായതും ആലി കൈകളുയർത്തി.

ഓട്ടോ അവർക്ക് മുന്നിൽ വന്ന് നിന്നതും രണ്ട് പേരും കയറിയിരുന്നു.
ആലി എല്ലാം അറിഞ്ഞത് കൊണ്ട് തന്നെ അവളുടെ മുഖത്തേക്ക് നോക്കാൻ അയാൾക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നു.

അതിനാൽ തന്നെ അയാൾ അവരെ തിരിഞ്ഞു നോക്കിയിരുന്നില്ല.

"ഇക്കയെന്താ ഒന്നും മിണ്ടാത്തത്..? ഞങ്ങളെ മനസ്സിലായില്ലേ.."
ഓട്ടോയിൽ കയറി കുറച്ചായിട്ടും അയാൾ ഒന്നും മിണ്ടാഞ്ഞപ്പോൾ സാതി  ചോദിച്ചു.

"അത്... ഞാൻ ഒന്നുമില്ല..."

"ഓഹ്... ഇക്കാടെ മക്കൾക്കൊക്കെ സുഖാണോ..?"
എടുത്തടിച്ച പോലെ അവൾ ചോദിച്ചത് കേട്ട് അയാൾ ഒന്ന് ഞെട്ടി.

"അതിന് എന്റെ കല്യാണം കഴിഞ്ഞിട്ടില്ല മോളേ.."

"കല്യാണം കഴിഞ്ഞിട്ടില്ലെന്നോ... അതെന്തേ..."

"ഒന്നുല്ല... ഒരു കല്യാണത്തിനോടൊന്നും താല്പര്യം ഉണ്ടായിരുന്നില്ല.."
ഒരു നെടുവീർപ്പോടെ ഏതോ ചിന്തയിലെന്ന പോലെ അയാൾ പറഞ്ഞു നിർത്തി.

ആലിയും സാതിയും പിന്നെയൊന്നും ചോദിച്ചില്ല. വീടിന് മുന്നിൽ ഓട്ടോ നിർത്തിയതും ആലി ഇറങ്ങി.


"ഇപ്പോഴും ഈ മനസ്സിൽ പഴയ കാമുകിയോട് ഇഷ്ടം ഉണ്ടെങ്കിൽ തുറന്ന് പറയണം.. നിങ്ങളെ ഒരുമിപ്പിക്കുന്ന കാര്യം ഞാനേറ്റെന്നേ..."

പകച്ചു നിൽക്കുന്ന അയാളെ നോക്കി കണ്ണിറുക്കിക്കൊണ്ട് കൊണ്ട് ആലി വീട്ടിലേക്ക് നടന്നു.

"അപ്പൊ ഇക്കാ പോവല്ലേ..."

സാതിയുടെ ചോദ്യം കേട്ടതും ഞെട്ടലിൽ നിന്ന് പുറത്തേക്ക് വന്ന അയാൾ ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു.

**


"ആലിയാ.. സാത്വികാ..."

പിറ്റേന്ന് പ്രെസന്റ് എടുക്കുന്നതിനിടെ ദിയാൻ ചോദിച്ചതും രണ്ട് പേരും എഴുന്നേറ്റ് നിന്നു.


"എന്താ സാർ...?"

"അനുരാഗ് ഇന്നും ഇന്നലെയും അബ്സന്റ് ആണല്ലോ.. സാധാരണ ലീവെടുക്കുന്ന ആളല്ലല്ലോ അവൻ.. എന്താ പറ്റിയത്..?"

"അറിയില്ല സാർ... ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല. വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫും ആണ്.."

സാതി പറഞ്ഞതൊന്നും അവനൊന്ന് മൂളി രണ്ട് പേരോടും ഇരിക്കാൻ പറഞ്ഞു.


"എടീ... നമുക്ക് ഇന്നവന്റെ വീട്ടിലേക്ക് പോയാലോ..?"
സാതിയേ തോണ്ടി ആലി ചോദിച്ചതും അവൾ തല കുലുക്കി.

"പോവാം.. പക്ഷെ ഇവിടുന്നിറങ്ങി അവന്റെ വീട്ടിൽ പോയി വരുമ്പോഴേക്കും സന്ധ്യയാകില്ലേ.."

"സാറോട് പറഞ്ഞിട്ട് നമുക്ക് ഉച്ചക്ക് ഇറങ്ങാം.."

പരസ്പരം തമ്പ്സ് അപ്പ് അടിച്ചു കാണിച്ചിട്ട് രണ്ട് പേരും ക്ലാസ്സ്‌ ശ്രദ്ധിച്ചിരുന്നു.


-----------


ഉച്ചയായതും ദിയാന്റെ പെർമിഷനും വാങ്ങി രണ്ട് പേരും ഇറങ്ങി.

മുമ്പ് സ്ഥലം അവൻ പറഞ്ഞു തന്നിരുന്നത് കൊണ്ട് തന്നെ നേരെ അങ്ങോട്ടുള്ള ബസ് കയറി.
അവിടെ എത്തിയതിൻ ശേഷം കുറച്ച് പാട് പെട്ടെങ്കിലും അവന്റെ അച്ഛന്റെയും അമ്മയുടെയും പേരും വീട്ടുപേരും വെച്ച് കണ്ട് പിടിച്ച് അവസാനം വീട്ടിലെത്തി.

കോളിങ്‌ ബെൽ അടിച്ചതിൻ ശേഷം ചുറ്റുമൊന്ന് നോക്കി നിൽക്കവേയാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.

ഡോർ തുറന്ന ആളെ കണ്ടപ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ അനുവിന്റെ അമ്മയാണെന്ന് ഇരുവർക്കും മനസ്സിലായി.

"ആരാ മനസ്സിലായില്ല..?"
നെറ്റി ചുളിച്ചവർ ചോദിച്ചതും രണ്ട് പേരും ഇളിച്ചു കാണിച്ചു.


"ആന്റിക്ക് ഞങ്ങളെ മനസ്സിലായില്ലേ... ഒന്ന് സൂക്ഷിച്ചു നോക്ക്... നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫോട്ടോയിൽ കണ്ടോ അനു പറഞ്ഞോ കേട്ടിട്ടുണ്ടാകണമല്ലോ.."


"ആലിയും സാതിയും ആണോ..?"
ഞെട്ടലോടെ അവര് ചോദിച്ചതും രണ്ട് പേരും തലയാട്ടി.


"അയ്യോ... മക്കൾ ആയിരുന്നോ.. ശെടാ... അവന്റെ ഫോണിൽ എത്ര തവണ നിങ്ങളെ കണ്ടതാ.. എന്നിട്ടും മനസ്സിലായില്ലല്ലോ.. എന്തായാലും മക്കൾ അകത്തേക്ക് കയറി വാ.."

രണ്ട് പേരുടെയും കൈ പിടിച്ചവര് പറഞ്ഞതും ചിരിയോടെ രണ്ട് പേരും അകത്തേക്ക് നടന്നു.


"ദേ മനുഷ്യാ... ഒന്നിങ്ങോട്ട് വന്നേ... നിങ്ങളിരിക്ക് മക്കളേ..."

അടുക്കളയിലേക്ക് നോക്കി വിളിച്ചു കൂവി അവര് പറഞ്ഞതും സോഫയിലേക്കിരുന്ന് കൊണ്ട് രണ്ട് പേരും ചുറ്റും നോക്കി.


"എന്താടീ... ആ കുരുത്തം കെട്ടവൻ വല്ലതും ചെയ്തോ.."

ഒരു പുതപ്പ് തലയിലൂടെയിട്ട് കൊണ്ട് അടുക്കളയിൽ നിന്ന് അനുവിന്റെ അച്ഛൻ അവിടെയിരിക്കുന്നവരെ കണ്ടതും വായടച്ചു.


"അവനൊന്നും ചെയ്തിട്ടില്ല മനുഷ്യാ.. ഇതാരാ നോക്കിയേ.. അവന്റെ കൂട്ടുകാരാ.."


"ഓഹ് മക്കളായിരുന്നോ... നിങ്ങൾക്കിപ്പോഴെങ്കിലും ഇങ്ങോട്ടൊന്ന് വരാൻ തോന്നിയല്ലോ.."

അതിന് രണ്ട് പേരും ഒന്ന് ഇളിച്ചു കാണിച്ചു.

"അല്ല... അങ്കിളെന്താ പുതപ്പിട്ട് നടക്കുന്നേ...?"
ആലി സംശയത്തോടെ ചോദിച്ചതും തലയിൽ നിന്ന് പുതപ്പ് എടുത്ത് മാറ്റിയയാൾ അവളെ നോക്കി ചിരിച്ചു.


"ജലദോഷവും തുമ്മലുമാ മോളെ..  അപ്പൊ പിന്നെ ഒന്ന് ആവി പിടിച്ചേക്കാം എന്ന് കരുതി. അപ്പോഴാ നിങ്ങൾ വന്നത്.."

"ഓഹ്... അനു ഇല്ലേ ഇവിടെ.. അവനെന്താ പറ്റിയേ.. ഇന്നലെയും കോളേജിൽ കണ്ടില്ലല്ലോ.."


"ഒന്നും പറയണ്ട മോളേ... മിഞ്ഞാന്ന് രാത്രി പനി പിടിച്ച് വിറക്കുന്നത് കണ്ടാണ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത്.. അവിടെ ചെന്നപ്പോഴാ അറിഞ്ഞത്... പേടിപ്പനിയാണെന്ന്... അവനോട് ചോദിച്ചപ്പോൾ ഒന്നും പറയുന്നുമില്ല. 
റൂമിൽ അടച്ചിരിപ്പാ ഏത് നേരവും.."

ഒരു നെടുവീർപ്പിട്ടു കൊണ്ട് അവന്റെ അമ്മ പറഞ്ഞതും അവരുടെ നെറ്റി ചുളിഞ്ഞു.


"അവനെ ഞങ്ങൾക്കൊന്ന് കാണാൻ പറ്റുവോ ആന്റി...?"

"ഓഹ് അതിനെന്താ... മുകളിൽ ആദ്യത്തെ മുറിയാണ് അവന്റേത്...
പിന്നെ നിങ്ങൾ ഭക്ഷണം കഴിച്ചതാണോ..?"


"ആഹ് കോളേജിൽ നിന്ന് കഴിച്ചായിരുന്നു.."

"ഓഹ്.. എന്നാ പിന്നെ വൈകുന്നേരം ചായ കുടിച്ചിട്ട് പോയാൽ മതി... നിങ്ങൾ പോയി ആവി പിടിക്ക് മനുഷ്യാ..."

അടുത്ത് നിൽക്കുന്ന അച്ഛനോടായി അവര് പറയുന്നത് കേട്ട് കൊണ്ട് രണ്ട് പേരും മുകളിലേക്ക് നടന്നു.


ചാരി വെച്ച ഡോർ മുഴുവനായി തുറന്ന് അകത്തേക്ക് കയറിയതും കണ്ടത്...
ബെഡ്‌ഡിൽ പുതപ്പ് കൊണ്ട് തല വരെ മറച്ച് കിടക്കുന്നവനെയാണ്.
പുതിപ്പിനിടയിലൂടെ കാണുന്ന വെട്ടത്തിൽ അവൻ ഉറങ്ങിയിട്ടില്ലെന്നും ഫോണിൽ നോക്കുവാണെന്നും അവർക്ക് മനസ്സിലായി.


മുഖാമുഖം ഒന്ന് നോക്കി ശബ്ദമുണ്ടാക്കാതെ ഇരുവരും അവന്റെ അടുത്തേക്ക് നടന്നു.

മെല്ലെ ചുമലിൽ കൈ വെച്ച് ഒരുമിച്ച് "ഡാ" എന്ന് വിളിച്ചതും....


"അയ്യോ.. അമ്മേ... ഞാൻ ഇനി അവളെ ഉമ്മിക്കുന്നത് പോയിട്ട് നോക്കുക പോലുമില്ല... എന്നെ ജയിലിൽ ഇടല്ലേ.. എന്നെ കൊല്ലല്ലേ.. ഞാൻ  അറിയാതെ ചെയ്തു പോയതാണേ.."


ആരുടേയും അനക്കമൊന്നും കേൾക്കാതായതും മെല്ലെ പുതപ്പ് മാറ്റിയവൻ ചുറ്റും നോക്കിയവൻ..
പിന്നെ മെല്ലെ കട്ടിലിൽ നിന്ന് കാൽ തറയിലേക്ക് വെച്ചതും...

"ചവിട്ടല്ലേടാ പട്ടീ...."
എന്ന അലർച്ച കേട്ട് ഞെട്ടലോടെ കാൽ മുകളിലേക്ക് തന്നെ വലിച്ചു.

മെല്ലെ തലയിട്ട് താഴേക്ക് നോക്കിയതും തറയിൽ കിടക്കുന്ന സാതിയേയും അവൾക്ക് മുകളിൽ കിടക്കുന്ന ആലിയേയും കണ്ടവൻ ഞെട്ടി.

പിന്നെ മെല്ലെ നാണിച്ച ചിരിയോടെ എഴുന്നേറ്റ് തറയിൽ കാൽ കൊണ്ട് കളം വരച്ചു.
അവന്റെ കോപ്രായങ്ങൾ കണ്ട് രണ്ട് പേരും മിഴിച്ചവനെ നോക്കി.


"നിങ്ങൾ രണ്ടാളും തമ്മിൽ ലൗ ആണല്ലേ.. സാരല്ല.. നിങ്ങളെപോലുള്ളവർക്കും ഈ ലോകത്ത് ജീവിക്കണ്ടേ.. അലക്സിനേയും സാറിനേയും നമുക്ക് പറഞ് മനസിലാക്കാം.. ഞാൻ ഉണ്ട് എപ്പോഴും നിങ്ങടെ കൂടെ.."

അവനെന്താണ് പറഞ്ഞതെന്ന് ആദ്യം രണ്ട് പേർക്കും കത്തിയില്ല. പിന്നെ ഞെട്ടലോടെ പരസ്പരം നോക്കി അനുവിന്റെ പല്ല് കടിച്ച് ഒരൊറ്റ നോട്ടമായിരുന്നു..!


"മനുഷ്യൻ ഇവിടെ എഴുന്നേൽക്കാൻ പാട് പെടുമ്പോഴാണ് അവന്റൊരു.. വന്ന് പിടിച്ച് എഴുന്നേൽപ്പിക്കെടാ പട്ടീ..."

സാതിയുടെ അലർച്ച കേട്ടതും അനു ഞെട്ടി. അവൻ ഓടിപ്പാഞ് വന്ന് എങ്ങനെയൊക്കെയോ ആലിയെ അവളുടെ എഴുന്നേൽപ്പിച്ച് നിർത്തിയതും ആലി സാതിയേയും പിടിച്ച് എഴുന്നേൽപ്പിച്ചു.

എന്നിട്ട് രണ്ട് പേരും ഒരുമിച്ച് അനുവിനെ നോക്കിയതും അവൻ അപകടം മണത്തു.
തിരിഞ്ഞോടാനായി തുടങ്ങും മുന്നേ അവനെ ബെഡ്‌ഡിലേക്ക് തള്ളി പുതപ്പ് തലയിലൂടെയിട്ട് രണ്ട് പേരും അവന്റെ പുറത്ത് ചെണ്ട മേളം തുടങ്ങിയിരുന്നു.

"അയ്യോ... അമ്മേ...."
എന്നുള്ള ദയനീയ ശബ്ദം മാത്രം ഇടയ്ക്കിടെ അനുവിൽ നിന്ന് പുറത്തേക്ക് വന്നു.

മേളം കഴിഞ്ഞതും പുതപ്പ് മാറ്റിയവൻ തലയിട്ട് നോക്കി. കട്ടിലിൽ തിരിഞ്ഞിരിക്കുന്നവരെ കണ്ടതും ആശ്വാസത്തോടെ അവൻ എഴുന്നേറ്റു.

എവിടെയൊക്കെയോ വല്ലാത്ത വേദന.. എല്ലൊക്കെ പൊട്ടിയോ ആവോ...

എന്നോർത്ത് കൊണ്ട് അവൻ അവർക്ക് നടുവിൽ ഇരുന്നു മുഖത്തേക്ക് നോക്കി.

"നിങ്ങളെന്തിനാടീ നാറികളേ എന്നെ ഇടിച്ചത്... ഇതിൻ മാത്രം ഈ പാവം ഞാൻ..."
പറഞ്ഞു പൂർത്തിയാക്കിയില്ല.
അതിന് മുന്നേ രണ്ടിന്റേയും തുറിച്ചു നോട്ടം കണ്ടവന്റെ വായടഞ്ഞിരുന്നു.


"നിന്നെ വിളിക്കാൻ വന്ന ഞങ്ങളെ ചവിട്ടിയിട്ടിട്ടാണ് അവന്റൊരു അയ്യോ പാവം.."

നേരത്തേ പേടിച്ച് അലറിയപ്പോൾ ചവിട്ടിയിരുന്നന്ന് അപ്പോഴാണ് അവനോർത്തത്.


"ഞാൻ ചവിട്ടിയാരുന്നല്ലേ..😁"
ഇളിച്ചു കൊണ്ട് ചോദിച്ചതും ആലി അവന്റെ പുറത്തിട്ട് ഒരു അടി കൊടുത്തിരുന്നു.


"അതൊക്കെ അവിടെ നിക്കട്ടെ.. നേരത്തേ മോൻ എന്തോ പറഞ് അലറിയാരുന്നല്ലോ.. ഉമ്മ വെച്ചെന്നോ.. അങ്ങനെ എന്തൊക്കെയോ..."

വേദന കൊണ്ട് അലറാൻ പോയവൻ സാതിയുടെ ചോദ്യം കേട്ട് സ്റ്റക്ക് ആയി.

"അത്... ഞാൻ.. അല്ല നിങ്ങളെങ്ങനെയാ വന്നത്...  വീടെങ്ങനെ കണ്ട് പിടിച്ചു?"

വിഷയം മാറ്റാനെന്ന വണ്ണം അവൻ ചോദിച്ചതും രണ്ട് പേരും അവനെ നോക്കി  ചിരിച്ചു.


"മോൻ വിഷയം മാറ്റണ്ട... സത്യം പറയെടാ... നിനക്കെങ്ങനെയാടാ പേടിപ്പനി പിടിച്ചത്..?"

അനുവിന്റെ കൊങ്ങിക്ക് പിടിച്ചു കൊണ്ട് സാതി ചോദിച്ചതും അനു ദയനീയമായി അവളെ നോക്കി.

സാതി അവനിൽ നിന്ന് കൈ വിട്ടതും അനു ഇരുവരെയും മാറി മാറി നോക്കിയതിൻ ശേഷം പറഞ്ഞു തുടങ്ങി.


"അത് മിനിഞാന്ന് ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോ ശാലിനിയെ കണ്ടില്ലായിരുന്നോ...
അവളോട് ഞാൻ സംസാരിച്ചപ്പോൾ ഇടക്ക് അറിയാതെ പണ്ടത്തെ ശാലിനിയെ കുറിച്ച് ഞാൻ അവളോട് പറഞ്ഞു. അതിന് ശേഷമാണ് വേണ്ടായിരുന്നെന്ന് തോന്നിയത്. അന്ന് ഞാൻ ഉമ്മ വെച്ച ശാലിനിയും ഞാൻ പ്രേമിക്കുന്ന ശാലിനിയും ഒന്നാടീ..."

എന്നും പറഞ്ഞവൻ മോങ്ങിയതും ആലിയും സാതിയും പകച്ചു നിന്നു.

"അല്ല അതിന് നീ പേടിക്കുന്നത് എന്തിനാ.. രണ്ടും ഒരാളയപ്പോ സന്തോഷിക്കുവല്ലേ വേണ്ടത്.."


പകപ്പ് വിട്ട് മാറിയതും ആലി ചോദിച്ചതും അനു അവളെ പല്ല് കടിച്ച് നോക്കി.

"നിങ്ങക്കങ്ങനെ പറയാം. അവൾടെ അച്ഛനെ ഡിജിപി യാ... എങ്ങാനും ഞാനവളെ ഉമ്മിച്ച കാര്യം അങ്ങേരെങ്ങാനും അറിഞ്ഞാ പിന്നെ..."

"നിന്റെ തലവെട്ടും.."
കുലുങ്ങി ചിരിച്ചു കൊണ്ട് ആലി പറഞ്ഞതും അനു ഞെട്ടി.

തലയില്ലാത്ത തന്നെയവൻ ഒരു നിമിഷം ഓർത്തു. ഹൊ ഹൊറിബ്ൾ!

തലയൊന്ന് കുടഞ്ഞവൻ പേടിയോടെ ആലിയെ നോക്കി.

"സത്യായിട്ടും വെട്ടുവോടീ.."

"പിന്നെ വെട്ടും..."

"ഒന്ന് അടങ്ങി ഇരിയെടീ.. അവൾ തമാശ പറഞ്ഞതാടാ പൊട്ടാ.."
ആലിയുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് സാതി പറഞ്ഞതും അവനാലിയെ പല്ല് കടിച്ച് നോക്കി.
അതിന് മറുപടിയായി അവളൊന്ന് ഇളിച്ച് കാണിച്ചു.


"എന്റെ പൊന്ന് അനൂ.. ഈ ഒരു സില്ലി കാര്യത്തിന്റെ പേരിലാണോ നീ കോളേജിൽ വരാത്തത്.. പേടിച്ചിരുന്നത്.. സില്ലി ബോയ്..."


"കളിയാക്കുവൊന്നും വേണ്ട... ഞാനേ പേടിച്ചിട്ടൊന്നും അല്ല.. ഞാൻ വരാതിരുന്നാൽ അവൾ അന്വേഷിച്ച് വന്നാലോ എന്ന് കരുതി ലീവായതോ.."

പുച്ഛത്തോടെ അനു പറഞ്ഞതും രണ്ട് പേരും അതേയതേ എന്ന നിലക്ക് തലയാട്ടി.

"അത് പറഞ്ഞപ്പോഴാ.. ഇന്നും ഇന്നലേം അവളെ കണ്ടിരുന്നു. പക്ഷെ, പോകുമ്പോഴും വരുമ്പോഴും കൂടെ ഒരാളെ കാണാറുണ്ട്. അവളുടെ കാമുകൻ ആണെന്നാ തോന്നുന്നത്..."

"നോ... അവൾക് കാമുകൻ ഇല്ല.. എന്നെ അല്ലാതെ വേറൊരുത്തനേം കെട്ടാൻ ഞാൻ സമ്മതിക്കില്ല... ഇത് സത്യം.. സത്യം..  പ്രത്വിരാജിന്റെ സത്യം... മഹിഷ്മതി സത്യം..."


എഴുന്നേറ്റ് സ്റ്റഡി ആയി നിന്ന് നെഞ്ചിൽ കൈ വെച്ചവൻ പറഞ്ഞത് കേട്ട് ആലിയും സാതിയും വാ പൊളിച്ചു.


"പേടിപ്പനി പിടിച്ചതിന്റെ കൂടെ ഇവന്റെ ബുദ്ധിയും പോയെന്ന് തോന്നുന്നു..."

എന്നും പറഞ് ആലി പൊട്ടിച്ചിരിച്ചതും തലയിണ എടുത്ത് അനു അവളെ എറിഞ്ഞു.

------------

പിറ്റേന്ന് ആലിയുടെയും സാതിയുടെയും ശല്യം സഹിക്ക വെയ്യാതെ അനു കോളേജിലേക്ക് പോയി.

ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിലും നെഞ്ചും വിരിച്ചവൻ നടന്നു.

"എടാ... പേടിപ്പനി പിടിച്ചവനേ..."
പിറകിൽ നിന്ന് ആലിയുടെ വിളി കേട്ടവൻ കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി.

പല്ല് കടിച്ചവൻ അവളെ നോക്കിയതും സാതിയും ആലിയും അവന്റെ അടുത്തെത്തിയിരുന്നു.

"എന്നെ നാണം കെടുത്തിയേ നീയടങ്ങൂ..😬"

"നീയെന്റെ ചങ്ക് അല്ലേടാ..."
അവന്റെ താടയിൽ പിച്ചി അവൾ പറഞ്ഞതും അവനാ കൈ തട്ടി മാറ്റി.


പെട്ടെന്ന്  ഗ്രൗണ്ടിലായി ഒരു കാർ വന്നു നിന്നതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് നീണ്ടു.
അതിൽ നിന്നിറങ്ങിയ ശാലിനിയേയും ഒരു ജിം ബോയേയും കണ്ട് അനു ഞെട്ടി.

"ഇതാടാ ഞാൻ ഇന്നലെ പറഞ്ഞ ആ ആൾ.."
സാതി പറഞ്ഞത് കേട്ട് അവൻ വീണ്ടും ഞെട്ടി.


"കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയെ... ആ കാക്കച്ചി കൊത്തിപ്പോയേ..."

അവൻ ചുറ്റും നടന്ന് ആലി പാടിയതും അനു അവളെ പല്ല് കടിച്ച് നോക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story