എൻകാതലീ: ഭാഗം 115

രചന: ANSIYA SHERY

"ഡാ...  എണീക്കെടാ കൊച്ചായാ..."

കുലുക്കിയുള്ള വിളി കേട്ടാണ് അലക്സ് കണ്ണ് തുറന്നത്. തലയാകെ വെട്ടിപ്പൊളിയുന്ന പോലെ...
എഴുന്നേറ്റിരുന്ന് തലയിൽ കൈ വെച്ചു കൊണ്ടവൻ കുനിഞ്ഞിരുന്നു.

പെട്ടെന്ന് ദേഹത്തെന്തോ വന്നു വീണതും അവൻ തല ഉയർത്തി നോക്കി.

വീർപ്പിച്ച മുഖവുമായി മുന്നിൽ നിൽക്കുന്നവളെ കണ്ടവന്റെ നെറ്റി ചുളിച്ചു.
പിന്നെ പകപ്പോടെ ചാടിയെഴുന്നേറ്റു.

"നീ... നീ എന്താ ഇവിടെ...?"

"എന്റെ വീട്ടിൽ വന്നിട്ട് ഞാനെന്തിനാ ഇവിടേന്നോ.."

"നിന്റെ വീടോ..?"
സംശയത്തോടെ ചുറ്റും നോക്കിയവൻ പകച്ചു നിന്നു. പെട്ടെന്ന് തലക്ക് വേദന അനുഭവപ്പെട്ടതും തലയിൽ കൈ വെച്ചവൻ കട്ടിലിലേക്കിരുന്നു.

"തല വേദനയൊക്കെ കാണും.. അമ്മാതിരി കുടിയല്ലായിരുന്നോ.."
ചെറഞ്ഞു കൊണ്ട് അവൾ പറഞ്ഞതും അലക്സ് അവളെ ദേഷ്യത്തോടെ നോക്കി.

"മനുഷ്യനിവിടെ തല വേദന പിടിച്ച് ഇരിക്കുമ്പോ ഒന്ന് മിണ്ടാതിരുന്നൂടെ.."
എന്നവൻ അലറിയതും സാതി വാ അടച്ചു.


"ന്നാ പോയി തല നനക്ക്.. കെട്ടിറങ്ങുമ്പോ വേദന താനേ അങ് പൊക്കോളും.. ഞാൻ പോയി ഏട്ടന്റെ ഡ്രസ്സ്‌ എടുത്ത് വരാം.."

തോർത്ത് അവൻ നൽകി പറഞ്ഞു കൊണ്ട് സാതി ബെഡ്‌ഡിൽ ചെന്നിരുന്നതും അവളെയൊന്ന് നോക്കിയവൻ ബാത്‌റൂമിലേക്ക് നടന്നു.

ഷവറിൽ നിന്നൊഴുകുന്ന തണുത്ത വെള്ളം തലയിൽ വന്നു പതിച്ചതും വല്ലാത്തൊരു ആശ്വാസം തോന്നിയവൻ..
കണ്ണുകളിറുകെയടച്ചവൻ കുറച്ചു നേരം അങ്ങനെ നിന്നു.

പെട്ടെന്ന്  സാതിയുടെ വീട്ടിലേക്ക് താൻ വന്നത് മുതൽ എന്തൊക്കെയോ തലയിലൂടെ മിന്നി മായാൻ തുടങ്ങിയതും കണ്ണുകൾ വലിച്ചു തുറന്നവൻ ഭിത്തിയിലേക്ക് ചാരി നിന്നു.

തലയിൽ കൈ വെച്ചവൻ ഇന്നലെ നടന്നതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു.

ആരവിന്റെ മുന്നിൽ നോക്കുന്നതും സാതിയുടെ ബെഡ്‌ഡിലിരിക്കുന്നതുമെല്ലാം ഒരു ചിത്രം പോലെ അവന്റെ മുന്നിൽ തെളിഞ്ഞു വന്നതും അവൻ പകച്ചു.


"വാതിൽ തുറക്ക്... ഇതാ ഡ്രസ്സ്‌..."
സാതിയുടെ ശബ്ദം കേട്ടതും ഷവർ പൂട്ടി.
വാതിൽ തുറന്ന് ഡ്രസ്സ്‌ വാങ്ങിയതിന് ശേഷം അതും ഇട്ടവൻ വേഗം പുറത്തേക്കിറങ്ങി.


ബെഡ്‌ഡിൽ ഇരിക്കുന്നവളെ കണ്ടതും അവൾക്കടുത്തേക്ക് പാഞ്ഞു ചെന്നു.

"എന്താ.. എന്താ ഇന്നലെ സംഭവിച്ചത്..?"
വെപ്രാളത്തോടെ ചോദിച്ചവനെ അവൾ ഉറ്റു നോക്കി.


"ബോധമില്ലാതെ ഞാൻ എന്തെങ്കിലും നിന്നെ ചെയ്തോ..?"
അവളുടെ നോട്ടം കണ്ടവൻ ചോദിച്ചിട്ടും അവൾ മൗനമായി തന്നെ നിന്നു.


"വാ തുറന്ന് എന്തെങ്കിലും ഒന്ന് പറയെടീ.."

അവൻ ദേഷ്യപ്പെട്ടതും ബെഡ്‌ഡിൽ നിന്ന് എഴുന്നേറ്റ് ഫോൺ എടുത്ത് കൊണ്ട് അവൾ അലക്സിനടുത്തേക്ക് ചെന്നു.

സംശയത്തോടെ അവനവളെ നോക്കിയതും ഫോണിൽ എന്തോ എടുത്ത ശേഷം അവൻ നേരെ നീട്ടി.


അതിലെ വീഡിയോ കണ്ടവൻ പകപ്പോടെ അവളെ നോക്കി.

"മുഴുവൻ കാണ്...."

കൊച്ചു കുട്ടികളെ പോലെ താൻ കരയുന്നതും പാട്ട് പാടുന്നതുമെല്ലാം കണ്ടവൻ മിണ്ടാനാകാതെ നിന്നു.

വീഡിയോ കഴിഞ്ഞതും ഫോൺ വാങ്ങി ഓഫ് ആക്കിയതിന് ശേഷം അവളവനെ പിരികമുയർത്തി നോക്കി.

"നാലഞ്ചു കുപ്പി ഒരുമിച്ച് കയറ്റുന്ന നിന്റെ ബോധം ഇപ്പോഴും ശെരിയായിട്ടില്ലല്ലേ...
കോളേജിൽ എന്തൊക്കെയായിരുന്നു...
ഒന്ന് വെള്ളമടിച്ചപ്പോഴേക്കും കൊച്ചു കുട്ടിയായി.. പുറത്താരും അറിയണ്ട.."


അവൾ നിർത്തുന്നില്ലെന്ന് കണ്ട് അലക്സിന് ദേഷ്യം വന്നു.
അവളുടെ കയ്യിൽ പിടിച്ച് മടിയിലേക്ക് വലിച്ചിരുത്തിയതും സാതിയുടെ കണ്ണുകൾ മിഴിഞ്ഞു.

"അലക്സേ....."
അവളുടെ വിളി ചെവി കൊള്ളാതെ അവൻ സാതിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവിടെ പല്ലമർത്തിയതും സാതി തരിച്ചു നിന്നു.


"ഇ... ഇച്ചായാ..."

"പറയെടീ... ഇനിയും പറയ്... നിനക്കെന്നെ കളിയാക്കണ്ടേ ഇനി..."
അവളെ കലിപ്പിച്ചു നോക്കിയവൻ പറഞ്ഞതും സാതിയവനെ തുറിച്ചു നോക്കി.


"ഓഹ്... അപ്പൊ ചെയ്തതിന് പ്രശ്നമില്ല... ഞാൻ പറഞ്ഞതാണ്.. അല്ല മോൻ എന്തിനാണാവോ ഇന്നലെ ഇങ്ങോട്ട് വന്നത്..."

അത് കേട്ടതും അവന്റെ മുഖം വാടി.


"മമ്മയും കുഞ്ഞിയും മരിച്ച ദിവസമായിരുന്നു ഇന്നലെ... എല്ലാം കൂടെ ഓർത്തപ്പോ സഹിക്കാൻ പറ്റാതെ കുടിച്ചതാ..."


"എല്ലാം കൂടെ ഓർക്കുകയോ.. വേറെന്താ സങ്കടപ്പെടാൻ..."
സാതിയുടെ ചോദ്യമാണ് താൻ പറഞ്ഞതിലെ അബദ്ധം അവൻ മനസ്സിലാക്കിക്കൊടുത്തത്.


"അത് കുഞ്ഞിയെ ഓർത്തപ്പോ ആലിയെ ഓർമ്മ വന്നു.  അവളിതു വരെ എന്നോട് മിണ്ടിയിട്ടില്ലല്ലോ.. പിന്നെ അർണവിന്റെ അമ്മയെ ഇന്നലെ കണ്ടിരുന്നു. അവരുടെ സങ്കടം കണ്ടപ്പോ അവൻ മരിച്ചത്..."

ബാക്കി പറയാൻ അനുവദിക്കാതെ സാതിയവന്റെ വാ പൊത്തി.

"വേണ്ട... അർണവിനെ കുറിച്ച് ഇനിയൊരു സംസാരം വേണ്ട.. അവൻ ചെയ്തതിനുള്ളത് അവൻ കിട്ടി. ഇനി അർണവിന്റെ സ്ഥാനത്ത് നിന്ന് ആ അമ്മയെ സ്നേഹിക്കേണ്ടത് ഇച്ചായനാണ്. അവനെ കൊന്നത് അച്ഛനല്ലേ... അല്ലാതെ ഇച്ചായൻ അല്ലല്ലോ...
ഇനി ആ കാര്യം ഓർക്കേണ്ട... പിന്നെ ആലീടെ കാര്യം... അത് നമുക്ക് ഇന്നലെ തന്നെ ശെരിയാക്കാം...."

എന്തോ തീരുമാനിച്ച മട്ടേ സാതി പറഞ്ഞതും അലക്സ് അവളെ തന്നെ ഉറ്റു നോക്കി. അവന്റെ നോട്ടം കണ്ടവൾ നെറ്റി ചുളിച്ചതും അലക്സ് അവളുടെ ഇടുപ്പിൽ പിടിച്ചു.


"വാക്ക് പറഞ്ഞിട്ട് നീയത് പാലിക്കാത്തതെന്താ..?"

"വാക്കോ... ഞാനെന്ത് വാക്ക് തന്നെന്നാ.."

"നീയല്ലേ ഇന്നലെ എന്നോട് നീ പറയുന്നതൊക്കെ ചെയ്‌താൽ ഉമ്മ തരാമെന്ന് പറഞ്ഞത്. ആ വീഡിയോടെ തുടക്കം തന്നെ അതാണല്ലോ... തായോ.."

സാതി ഞെട്ടലോടെ അതിലുപരി ദയനീയതയോടെ അവനെ നോക്കി.


"അത്... അത് ഇന്നലെ അല്ലേ.."

"ഇന്നോ ഇന്നലെയോ എന്നല്ല... വാക്ക് തന്നാൽ അത് പാലിക്കണം. നിനക്ക് പേടിയാണെങ്കിൽ പറയാൻ നിൽക്കരുതായിരുന്നു.."

ചുണ്ട് കോട്ടിയവൻ പറഞ്ഞത് കേട്ട് സാതിക്ക് ദേഷ്യം വന്നു. അവളവന്റെ ഇരു കവിളിലും കൈ വെച്ച് ചുണ്ടിലേക്ക് ചുണ്ട് ചേർത്തതും ഇടുപ്പിൽ പിടിച്ച അവന്റെ കൈകൾ മുറുകി.

തിരിച്ച് പ്രതികരിക്കാൻ സമ്മതിക്കാതെ അവൾ അവന്റെ ചുണ്ടിനെ മുഴുവനായി പൊതിഞ്ഞതും അവന്റെ കണ്ണുകൾ അടഞ്ഞു.

മേൽ ചുണ്ടിനേയും കീഴ്ചുണ്ടിനേയും നുണഞ്ഞവളവന്റെ കീഴ്ചുണ്ടിൽ ദന്തങ്ങൾ അമർത്തിയതും അവൻ കണ്ണുകൾ പിടപ്പോടെ തുറന്നു.


ഇടുപ്പിൽ പിടിച്ച കൈകൾ അവളുടെ ഷർട്ടിനെ വകഞ്ഞു മാറ്റി നഗ്നമായ വയറിലേക്കെത്തിയതും സാതി പിടഞ്ഞു കൊണ്ട് അധരം വേർപെടുത്തി.

എന്നാൽ അവളുടെ വയറിൽ പിടിച്ചു കൊണ്ട് തന്നിലേക്ക് തന്നെ വലിച്ചവൻ അവളുടെ ആധരങ്ങളിലേക്ക് ചേക്കേറിയതും അവളുടെ കൈകൾ അവന്റെ ഷോൾഡറിൽ കൈ ചേർത്തു വെച്ചു.

നേരത്തെ അവളായിരുന്നെങ്കിൽ ഇത്തവണ അവൻ അവളെ പ്രതികരിക്കാൻ സമ്മതിക്കാതെ ചുംബിച്ചു കൊണ്ടിരുന്നു.

വയറിൽ വെച്ച കൈകളാൽ അവിടം മുഴുവൻ തഴുകി മുകളിലേക്ക് ഉയർന്ന് മാറിനടുത്തെത്തിയതും സാതി പകപ്പോടെ അവനെ തള്ളി മാറ്റി.

----------------


പഴയ ആൽബങ്ങളൊക്കെ പൊടി തട്ടിയെടുത്ത് ഫാത്തിമ്മാടെ ഒപ്പം നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് കോളിങ്‌ ബെൽ അടിച്ചത്.

"നീ നോക്കിക്കോ... ഞാൻ ഇപ്പൊ വരാം.."

തലയാട്ടി കാണിച്ചതും മുറിയിൽ നിന്ന് ഇറങ്ങിപ്പോയ ഫാത്തിമ്മ പോയ വഴിയേ അവൾ ഒരു നിമിഷം നോക്കി നിന്നു.

പിന്നെ മിഴികൾ മാറ്റി ആൽബത്തിലേക്ക് തന്നെ ദൃഷ്ട്ടി പായിച്ചു.

ഓരോ പേജ് മറിക്കുമ്പോഴും അവളിൽ ചിരി പടർന്നു.
പെട്ടെന്ന് ഒരു ഫോട്ടോ കണ്ണിൽ ഉടക്കിയതും കണ്ണുകൾ വിടർന്നു.

ഒരു ബൈക്കിന്റെ മുന്നിൽ നിൽക്കുന്ന ദിയാന്റെ ഫോട്ടോ ആയിരുന്നു.
ഏകദേശം ഒരു പതിനെട്ടിനടുത്ത് പ്രായമേ കാണൂ...


"ഇങ്ങേര് അന്നും ഇന്നും ലുക്കാണല്ലോ പടച്ചോനെ..."
അത് കണ്ടവൾ അറിയാതെ പറഞ്ഞു പോയി.
പിന്നീട്  ഓരോ പേജ് മറിച്ചപ്പോഴും പല കോലത്തിലുള്ള അവന്റെ ഫോട്ടോകൾ കണ്ട് ഉള്ളം വല്ലാതെ പിടച്ചു.
ആ കുസൃതി നിറഞ്ഞ ആ കാപ്പി കണ്ണുകൾ തന്നെ വല്ലാതെ കൊത്തി വലിക്കുന്ന പോലെ..


അവനെയൊന്ന് കാണാനും തന്റെ ഇഷ്ടം ഇപ്പോ തന്നെ തുറന്നു പറയാനും അവൾക്ക് തോന്നി.

വേഗം ആൽബം മടക്കി വെച്ച് മുറിയിൽ നിന്ന് പുറത്തേക്കോടി.
ഹാളിൽ എത്തിയതും അവിടെ ദിയാന്റെ കൂടെ ഇരിക്കുന്ന ആളെ കണ്ടവൾ തരിച്ചു നിന്നു.

"ആമിർ......"
അറിയാതെ തന്നെ നാവിൽ നിന്നുമവന്റെ പേര് ഉയർന്നതും എല്ലാവരും ഞെട്ടി.


"നിനക്കിവനെ അറിയാമോ..?"
ദിയാന്റെ ചോദ്യം കേട്ടവൾ അവനെ നോക്കി അറിയാതെ തലയാട്ടി.


"ഞങ്ങൾ ഒരുമിച്ച് പഠിച്ചവരാണ് ഇക്കാ.. അല്ലേ ആലീ..."
കണ്ണിറുക്കി കാണിച്ചവൻ ചിരിയോടെ പറഞ്ഞതും ആലി ഞെട്ടിക്കൊണ്ട് ദിയാനെ നോക്കി.
അവന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ദേഷ്യം കണ്ടവൾക്ക് ചിരി വന്നെങ്കിലും അതിനെ കടിച്ചമർത്തി.


"നിങ്ങളെന്നാ സംസാരിച്ചിരിക്ക്... ഞാൻ കുടിക്കാൻ വല്ലതും എടുക്കാം.."

അതും പറഞ് ഉമ്മ അടുക്കളയിലേക്ക് പോയതും ആമിർ ചാടി എഴുന്നേറ്റ് കൊണ്ട് ആലിക്ക് അടുത്തേക്ക് ചെന്നു.

"അപ്പൊ താനെന്നെ മറന്നിട്ടില്ല അല്ലേ..?"
അവന്റെ ചോദ്യം കേട്ടതും ആലി ചിരിയോടെ കൈ കെട്ടി അവനെ നോക്കി.

"അങ്ങനെ മറക്കാൻ പറ്റുന്ന ഒരാളല്ലല്ലോ എനിക്ക് നീ..."
അവൾ പറഞ്ഞത് കേട്ട് ഞെട്ടിയത് ദിയാനായിരുന്നു. 

മുമ്പൊരിക്കൽ അനു പറഞ്ഞു കേട്ടിട്ടുണ്ട്..  ആലിക്കൊരു ഇഷ്ടമുണ്ടായിരുന്നെന്നും അത് തുറന്നു പറഞ്ഞപ്പോൾ സംഭവിച്ചതുമൊക്കെ...

ഇനി ഇവനായിരിക്കുമോ അത്.. ഇവനോടുള്ള ഇഷ്ടം കൊണ്ടായിരിക്കുമോ ഇത് വരെ തന്നോട് തിരിച്ച് ഇഷ്ടം പറയാത്തത്..

ദിയാന്റെ ഹൃദയ മിടിപ്പുയർന്ന് പുറത്തേക്ക് കേൾക്കാമെന്ന അവസ്ഥയിലായി.


"ഞാനത് അന്നത്തെ പക്വതയില്ലായ്മയിൽ പെരുമാറിയതാണ് അതൊക്കെ... ഞാനും മാജിയും തമ്മിലുള്ള റിലേഷൻ അധികകാലമൊന്നും നീണ്ടു പോയിട്ടില്ല.. അതിന്റെ കാരണവും നീ തന്നെ ആയിരുന്നു. നിന്റെ കലങ്ങിയ കണ്ണുകൾ എപ്പോഴും എന്റെ ഉറക്കം കെടുത്താൻ തുടങ്ങി. കുറേ കഴിഞ്ഞപ്പോഴാ മനസ്സിലായത് എനിക്ക് നിന്നെ ഇഷ്ടമാണെന്ന്... നിനക്കെന്നോട് ഇപ്പോഴും ഇഷ്ടമുണ്ടേൽ.."

"ഇല്ലാ... അവൾക്ക് നിന്നെ ഇഷ്ടമല്ല.."
അവനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ ദിയാൻ അലറിയതും ആമിറിന്റെ നെറ്റി ചുളിഞ്ഞു.


"അത് ഇക്കാക്ക് എങ്ങനെ അറിയാം... ആലിക്ക് എന്നെ ഇഷ്ടമാ... അതവൾ തുറന്നു പറഞ്ഞതുമാണ്. അന്നത്തെ പക്വതയില്ലായ്മയിൽ ഞാനെന്തൊക്കെയോ പെരുമാറി. ഇപ്പോഴാ എനിക്കെല്ലാം മനസ്സിലായത്.. ഞാൻ നിന്നേ കെട്ടിക്കോട്ടേ ആലീ.."


ചിരിയോടെ നിൽക്കുന്ന ആലിയെ കണ്ട് ദിയാൻ ദേഷ്യം വന്നു.
സോഫയിൽ ചെന്നിരുന്നവൻ കണ്ണുകൾ അടച്ച് ദേഷ്യം നിയന്ത്രിച്ചു.


ആമിറിനെ ഒന്ന് നോക്കിയതിൻ ആലി ദിയാന്റെ മടിയിൽ ചെന്നിരുന്നു. 
ഞെട്ടലോടെ കണ്ണുകൾ തുറന്നവൻ അവളെ നോക്കിയതും അവന്റെ കൈകൾ പിടിച്ചവൾ തന്റെ വയറിലേക്ക് ചേർത്തു വെച്ചു.


"നീ പറഞ്ഞ പോലെ പക്വതയില്ലാത്ത പ്രായത്തിന്റെ പ്രശ്നമായിരുന്നു എനിക്കും.. ഇപ്പൊ ദേ എന്നെ സ്നേഹിക്കുന്ന ഒരാളെ എനിക്ക് കിട്ടിയിട്ടുണ്ട്.. എനിക്ക് ഇങ്ങേരെയും ഇഷ്ടമാ.. ഇപ്പൊ നിന്നെ കുറിച്ച് ഞാൻ ഓർക്കാർ പോലുമില്ല.. ഞങ്ങടെ കല്യാണവും അടുത്ത് തന്നെ കാണും... അപ്പൊ..."

ബാക്കി കേൾക്കാൻ നിൽക്കാതെ അവരെ മാറി മാറി നോക്കിയവൻ പുറത്തേക്ക് പോയതും ചിരിയോടെ ആലി ദിയാന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു.


"എന്താ സാറേ... ഇപ്പോഴും ഷോക്ക് വിട്ട് പോയിട്ടില്ലേ...? 😌"

മുഖമുയർത്തി അവന്റെ കണ്ണികളിലേക്ക് നോക്കി  ചോദിച്ചതും ഒന്നും മിണ്ടാൻ കഴിയാതെ ദിയാൻ അവളെ തന്നെ നോക്കി.


"ഇപ്പോഴും ഷോക്ക് മാറിയില്ലേ ദിയാ..."
ന്ന് ചോദിച്ചു കൊണ്ടവൾ അവന്റെ കഴുത്തിൽ ഉമ്മ വെച്ചതും ഉള്ളിലൂടെ മിന്നൽ കടന്നു പോയ പോലെ ആലിക്ക് തോന്നി.


"ആഹ്... മോനേ..."
പെട്ടെന്ന് ഹൈറുമ്മാടെ ശബ്ദം കേട്ടതും അവൾ ഞെട്ടലോടെ അവന്റെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു.
ഹൈറുമ്മ തങ്ങളെ കണ്ടിട്ടില്ലെന്ന് മനസ്സിലായതും അവളിൽ ആശ്വാസം നിറഞ്ഞു.

"അല്ല ആമി മോനെവിടെ...?"

"പോയി ഹൈറുമ്മാ.. എന്തോ തിരക്കുണ്ടത്രേ.. പിന്നെ വരാമെന്ന് പറഞ്ഞു.."


"ശെടാ... ഇത്രേം കഷ്ടപ്പെട്ട് ഞാൻ ജ്യൂസ് ഉണ്ടാക്കി സമയം പോയി..."

"സങ്കടപ്പെടേണ്ട ആന്റി... ഞങ്ങളുണ്ട്  കുടിക്കാൻ...."


ഇതേതാ വേറൊരു ശബ്ദം എന്ന് ചിന്തിച്ച് കൊണ്ട് നോക്കിയതും ഇളിച്ചു കൊണ്ട് നിൽക്കുന്ന സാതിയയേയും അവൾക്കൊപ്പം നിൽക്കുന്ന അലക്സിനേയും കണ്ട് ആലി ഞെട്ടി.


"ഇതേത് ജ്യൂസാ ആന്റീ...."
അത് വാങ്ങിക്കുന്നതിനൊപ്പം തന്നെ സാതി ചോദിച്ചത് കേട്ട് അലക്സ് അവളെ തുറിച്ചു നോക്കി.
അത് കണ്ട് ഒന്ന് പുച്ഛിച്ചു കൊണ്ടവൾ ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് കുടിച്ചു.


"നിങ്ങളെന്താ ഇവിടേ...?"

"അതെന്താ ഞങ്ങൾക്കിവിടെ വന്നൂടെ..?"

സാതിയുടെ തിരിച്ചുള്ള ചോദ്യം കേട്ട് ആലി വായടച്ചു.

"അല്ല ഈ സാറിൻ എന്താ പറ്റിയേ... ഞങ്ങളെ കണ്ടിട്ട് ഒന്നും മിണ്ടാത്തതെന്താ..?"

ഏതോ ലോകത്തെന്ന പോലെ ഇരിക്കുന്ന ദിയാനെ നോക്കി സാതി ചോദിച്ചതും ആലി വാ പൊത്തി ചിരിച്ചു.

ഹൈറുമ്മ അവന്റെ തലക്കിട്ടൊരു മേട്ടം കൊടുത്തതും ദിയാൻ കണ്ണുകൾ മിഴിച്ചു കൊണ്ട് അവരെ നോക്കി.

"ങേ... ഞാനെന്താ ഇവിടേ... അപ്പൊ ഉമ്മ വെച്ചില്ലേ... "
പരിസര ബോധമില്ലാതെ അവൻ ചോദിച്ചത് കേട്ട് ആലിയടക്കം എല്ലാവരും ഞെട്ടി.
ഉമിനീrരിറക്കിക്കൊണ്ട് ആലി സാതിയെ നോക്കിയതും അവളുടെ സൂക്ഷ്മമായ നിരീക്ഷണം കണ്ട് ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ ആലി തറയിലേക്കും നോക്കി നിന്നു.


"ഉമ്മയോ... നീയെന്തൊക്കെയാടാ ഈ പറയുന്നത്...?"

"അതൊന്നുമില്ല ഉമ്മാ... ആഹ് വന്നിട്ട് നിൽക്കുവാണോ... ഇരിക്ക് നിങ്ങൾ..."

ബോധം തിരിച്ചു കിട്ടിയതും തലയൊന്ന് കുടഞ്ഞു കൊണ്ടവൻ പറഞ്ഞു.


"ന്നാ ഞാൻ മോൻ ജ്യൂസ്‌ കൊണ്ട് വരാം.."
അലക്സിനെ നോക്കി പറഞ് മറുപടിക്ക് കാക്കാതെ ഹൈറുമ്മ അകത്തേക്ക് പോയതും അലക്സ് ആലിക്കടുത്തേക്ക് നടന്നു ചെന്നു.

അവളവനെ തന്നെ സംശയത്തോടെ നോക്കിയതും പിറകിൽ നിന്നും ബൊക്ക എടുത്തവൻ അവൾക്ക് നേരെ നീട്ടി.
ആലിയുടെയും ദിയാന്റെയും കണ്ണുകൾ മിഴിഞ്ഞു.

പല തരം ഫ്ലേവറുകളിൽ ഉള്ള ഡയറി മിൽക്ക് കൊണ്ട് നിറഞ്ഞിരുന്നു ആ ബൊക്ക..!


"ഇനിയെങ്കിലും ക്ഷമിച്ചൂടെ എന്നോട്.... പ്ലീസ്.. ആലീ..."
ദയനീയമായി അവൻ ചോദിച്ചത് കേട്ട് അവൾ അവനെയും ബൊക്കയിലേക്കും മാറി മാറി നോക്കിക്കൊണ്ട് അത് വാങ്ങി.

"മ്മ്.... ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു... ഇനി ആവർത്തിക്കരുത്.."
ഗൗരവത്തോടെ അവൾ പറഞ്ഞത് കേട്ട് അവൻ ചിരിയോടെ സാതിയെ നോക്കിയതും അവൾ തമ്പ്സ് അപ്പ് അടിച്ചു കാണിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story