എൻകാതലീ: ഭാഗം 116

enkathalee

രചന: ANSIYA SHERY

ഉച്ചക്ക് ഭക്ഷണം കൂടി കഴിച്ചിട്ടാണ് അലക്സും സാതിയും ഇറങ്ങിയത്.
ബൈക്കിൽ അവനോട്‌ ചേർന്നിരിക്കവേ മിററിലൂടെ കാണുന്ന അലക്സിന്റെ മുഖത്തെ തെളിച്ചം സാതിയിലേക്കും പടർന്നു.

"അതേ... ഇപ്പോൾ മനസ്സിലായില്ലേ.. ദേഷ്യത്തിന്റെ പുറത്ത് നമ്മൾ പറയുന്ന വാക്ക് എന്തെന്ന് നമ്മൾ മറന്നാലും കേട്ടയാൾ മറക്കില്ല.. ഇനിയെങ്കിലും ദേഷ്യപ്പെടുമ്പോഴുള്ള വാക്കുകൾ കുറക്ക്..."


"മനസ്സിലായി... ഇനി ഞാൻ ശ്രദ്ധിച്ചോളാം..."
അനുസരണയോടെ അവൻ തലയാട്ടിയതും സാതിക്ക് ചിരി വന്നു.

"ശ്ശെടാ... എന്നാലും നോക്കണേ... സ്വന്തം പപ്പ വരെ പറഞ്ഞാൽ കേൾക്കാത്ത മനുഷ്യന്റെ ഒരു മാറ്റമേ... എന്തൊക്കെ പറഞ്ഞാലും ആ പണ്ടത്തെ അസുരനിൽ നിന്ന് കുറച്ചൊക്കെ മാറ്റം നിനക്ക് വന്നിട്ടുണ്ട്..."


"എന്താ മാറണ്ടേ...?"
ദേഷ്യത്തോടെ ബൈക്കിന്റെ പിടിയിൽ പിടിച്ച് തിരിച്ചവൻ ചോദിച്ചതും സാതി ചിരിയോടെ വേണമെന്നും വേണ്ടെന്നും തലയാട്ടി.


"നമുക്ക് കുറച്ച് കറങ്ങിയിട്ട് വരാം.. വൈകുമെന്ന് നിന്റെ ഏട്ടൻ വിളിച്ച് പറഞ്ഞേക്ക്..."

അവൻ പറഞ്ഞത് കേട്ട് തലയാട്ടിക്കൊണ്ട് സാതി ഫോൺ എടുത്ത് ആരവിൻ കാൾ ചെയ്തു.


***


എന്നാൽ ഇങ് ദിയാന്റെ വീടിന്റെ അകത്ത്....


സാതിയും അലക്സും പോയതും അവൻ തന്ന ബൊക്കയും നോക്കി വെള്ളമിറക്കി അതുമായി മുറിയിലേക്ക് നടക്കവേ ആലി ദിയാനെ പാടേ മറന്നു പോയിരുന്നു.

അവൾ പോയ വഴിയേ ഒന്ന് നോക്കിയതിന് ശേഷം ദിയാൻ ചുറ്റും നോക്കി.
കിടക്കണമെന്ന് പറഞ് ഉമ്മ മുറിയിലേക്ക് പോയതാണ്... ഇനിയിപ്പോ വൈകുന്നേരം പ്രതീക്ഷിച്ചാൽ മതി...

ഉപ്പയാണേൽ രാവിലെ തന്നെ ആരെയോ കാണണം എന്ന് പറഞ് പോയതാണ്.
വീട്ടിൽ വേറാരുമില്ല.

ദിയാൻ നേരെ ആലിയുടെ മുറിയിലേക്ക് നടന്നു.
പാതി ചാരിയ ഡോർ മുഴുവനായി തുറന്ന് അകത്തേക്ക് കയറിയതും അവിടുത്തെ കാഴ്ച കണ്ടവന്റെ കണ്ണ് മിഴിഞ്ഞു.

ബെഡ്‌ഡിലിരുന്ന് അലക്സ് തന്ന ബൊക്ക മടിയിലും വെച്ച് രണ്ട് കയ്യിലും ഓരോ ഡയറി മിൽക്ക് പൊട്ടിച്ച് പിടിച്ച് ഒരുമിച്ച് വായിലേക്ക് കുത്തി കയറ്റുവാണ്.
ആക്രാന്തം പിടിച്ച തീറ്റ കാരണം മൂക്കിലും കവിളിലുമെല്ലാം ചോക്ലേറ്റ് ആയിട്ടുണ്ട്..
ദിയാൻ ചിരിയും കലിയും ഒരുമിച്ച് വന്നു.

അവനവൾക്ക് മുന്നിൽ കലിയോടെ ചെന്ന് നിന്നതും ആലിയവനെ നോക്കി.
പിന്നെ പല്ലിളിച്ചു കാണിച്ചു.


"അയ്യേ... ഇതെന്തോന്നാടീ പുഴുപ്പല്ലോ..."
അവന്റെ കളിയാക്കിയുള്ള ചോദ്യം കേട്ടതും ആലിയുടെ ചിരി മാഞ്ഞു.

"അത് ചോക്ലേറ്റ് ആയതാ..."
മൂക്ക് ചുളിച്ച് പറഞ്ഞവൾ വീണ്ടും കഴിക്കാൻ തുടങ്ങി.

"നീയെന്താടീ ഒരുമാതിരി കുട്ടികളെ പോലെ ആക്രാന്തം കാണിക്കുന്നേ.. ഇവിടേ ആരും ഇത് എടുത്തോണ്ട് പോകാൻ വരില്ല.."

പല്ല് കടിച്ചവൻ പറഞ്ഞത് കേട്ട് ആലി ഇളിച്ച് കാണിച്ചു.

"സാറിൻ വേണോ...?😌"
അവനവൾക്കടുത്തായി ബെഡ്‌ഡിൽ വന്നിരുന്നതും ആലി ചോദിച്ചു.


"വേണ്ടാ... നീ കഴിച്ചോ..."
എന്നവൻ പറഞ്ഞതും ഹാവൂ എന്ന് പറഞ്ഞവൾ നെടുവീർപ്പിടുന്നത് കണ്ട് ദിയാൻ ചിരി വന്നു.

"ഒരേ സമയം കുറേ കഴിക്കുമ്പോൾ നിനക്ക് മടുക്കാറില്ലേ..?"
അതിനവൾ ഇല്ലെന്ന് ചുമൽ കൂച്ചിക്കൊണ്ട് കഴിക്കാൻ തുടങ്ങി.


അവന്റെ നോട്ടം ആലിയുടെ മുഖത്ത് തങ്ങി നിന്നു. താടയിലൂടെ ഒലിച്ചിറങ്ങുന്ന ചോക്ലേറ്റ് കണ്ടതും പെട്ടെന്ന് കയ്യുയർത്തി അത് തുടച്ചു.

"താങ്ക്‌സ്..."
ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഇളിച്ചു കൊണ്ട് ആലി പറഞ്ഞു.

രണ്ട് പാക്കറ്റ് കഴിഞ്ഞ് മൂന്നാമത്തേത് അവൾ വീണ്ടും എടുക്കാൻ പോവുന്നത് കണ്ട് അവന്റെ മുഖം മാറി.
പെട്ടെന്ന് തന്നെ ആ ബൊക്ക അവൻ എടുത്തതും ആലി സംശയത്തോടെ അവനെ നോക്കി.


"മതി തിന്നത്... ഇനി ബാക്കി പിന്നെ തിന്നാം.. ഇത് തന്നെ തിന്നോണ്ടിരുന്നാൽ പിന്നെ വേറൊന്നും കഴിക്കില്ല നീ..."

ഗൗരവത്തോടെ അവൻ പറഞ്ഞത് കേട്ട് ആലിയുടെ മുഖം മാറി.

"ഒരു രണ്ടെണ്ണം കൂടെ... എന്നിട്ട് എടുത്ത് വെച്ചോളാം.."
ദിയാൻ പുരികം ചുളിച്ച് അവളെ നോക്കി.
പിന്നെ തിരിഞ്ഞ് മുകളിലെ കബോർഡ് തുറന്ന് അതിലേക്ക് വെച്ചത് പൂട്ടി.
എന്നിട്ട് കീ തന്റെ പോക്കറ്റിലേക്ക് ഇട്ടതും ആലി ഞെട്ടലോടെ അവനെ നോക്കി.


"അതെന്തിനാ പൂട്ടിയേ... കീ തായോ... ഞാൻ ഫ്രിഡ്ജിൽ കൊണ്ട് വെച്ചോളാം..😁"


"വേണ്ട... ഇവിടിരുന്നാ മതി... അതാ സേഫ്...  ഇതിങ്ങനെ കഴിച്ചോണ്ടിരുന്ന് അവസാനം ഷുഗർ വരുത്തി വെക്കാം നിനക്ക്.. എന്താ വേണോ.."

എന്നവൻ ചോദിച്ചതും ആലി തല കുനിച്ചു നിന്നു.
അവിടെ നിന്ന് പോകാൻ തുടങ്ങിയപ്പോഴാണ് വന്ന കാര്യത്തെ കുറിച്ച് അവനോർത്തത് തന്നെ.

നെറ്റിയിൽ വിരലിനാൽ ഒന്ന് ഉഴിഞ്ഞവൻ പെട്ടെന്ന് തന്നെ തിരിഞ്ഞ് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു.
ആലി ഞെട്ടലോടെ അവന്റെ നെഞ്ചിലേക്ക് കൈ വെക്കാൻ പോയതും ദിയാൻ അവളുടെ ഇരു കൈകളിലും പിടിത്തമിട്ടു.

"നിന്റെ ഈ ചോക്ലേറ്റ് എല്ലാം കൂടെ എന്റെ ഷർട്ടിൽ തേക്കാൻ അല്ലേ... വേണ്ട മോളേ..."

എന്ന് പറഞ്ഞതിനോടൊപ്പം അവനവളുടെ വലത്തേ കരം ഉയർത്തി തന്റെ മുഖത്തിന് നേരെ പിടിച്ചതും ആലി സംശയത്തോടെ അവനെ നോക്കി.

പെട്ടെന്നവൻ അവളുടെ ഉള്ളം കയ്യിൽ ചുണ്ടമർത്തി പറ്റിപ്പിടിച്ച ചോക്ലേറ്റിനെ നുണഞ്ഞെടുത്തതും ആലി നിന്നിടത്ത് നിന്ന് വിറച്ചു പോയി.
അവനിൽ നിന്ന് കൈ പിൻ വലിക്കുവാൻ ശ്രമിച്ചില്ല..

ഇരു കൈകളിലും പറ്റിപ്പിടിച്ച ചോക്ലേറ്റ് അവൻ നുണഞ്ഞെടുക്കുമ്പോൾ ആലി കണ്ണുകളിറുകെ അടച്ചു.
അവളുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരുന്നു...

"നല്ല ടേസ്റ്റ് ഉണ്ട്ട്ടോ ചോക്ലേറ്റിൻ..."
അവന്റെ സ്വരം കേട്ടതും ആലി കണ്ണ് തുറന്നു.
കുസൃതി ചിരിയോടെ നോക്കുന്നവനെ കണ്ടതും പിടപ്പോടെ അവൾ മിഴികൾ വെട്ടിച്ചു.

ആലിയുടെ അരയിൽ പിടിച്ചവൻ തന്നിലേക്ക് വലിച്ചതും അവൾ അവന്റെ നെഞ്ചിൽ ചെന്നിടിച്ചു.

"നീയെന്തൊക്കെയാ നേരത്തേ ചെയ്തേ.?"
മറുപടി പറയാൻ കഴിയാതെ ആലിയവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് നിന്നു.

"ദേ... ഇവിടേ അല്ലേ നീ ഉമ്മ വെച്ചത്...?"
കഴുത്തിലൂടെ വിരലുകൾ കൊണ്ട് തഴുകിയവൻ ചോദിച്ചത് കേട്ട് ആലി വിറച്ചു പോയി.


"വേ... വേണ്ട... ദിയാ..."

"നിനക്കെവിടുന്നാ ഈ പേര് കിട്ടിയേ..?"
അവളെ തന്നിൽ നിന്നടർത്തി മാറ്റിയവൻ പെട്ടെന്ന് ചോദിച്ചതും ആലി അവനെ നോക്കി.


"അത് പെട്ടെന്ന്... അറിയാതെ വന്നതാ.."

"എന്തായാലും ഇനി  ക്ലാസ്സ്‌ കഴിയാൻ അധികമൊന്നുമില്ലല്ലോ.. അത് വരെ സാറെന്ന് വിളിച്ചോ... അതിന് ശേഷം ഈ വിളി ശീലമാക്കിയാ മതി.... കേട്ടല്ലോ.."

"മ്മ്...."
തല താഴ്ത്തിയവൾ തലയാട്ടിയതും അവൻ ചിരിച്ചു.

"നേരത്തേ പറഞ്ഞത് ഒന്നൂടെ പറഞ്ഞേ..?"


"എന്ത്....?" ആലി അവനെ സംശയത്തോടെ നോക്കി. 

"നേരത്തേ അവന്റെ മുന്നിൽ വെച്ച് എന്തൊക്കെയോ വിളിച്ച് പറഞ്ഞാരുന്നല്ലോ.. നമ്മുടെ കല്യാണം ഉറപ്പിച്ചെന്നോ.. എന്നെ ഇഷ്ടമാണെന്നോ അങ്ങനെ എന്തൊക്കെയോ..."

പടച്ചോനേ... ഇങ്ങേർക്കിത് ഇപ്പോഴും ഓർമ്മയുണ്ടോ...


"അല്ല... ആമിർ ആരാ നിങ്ങടെ..?"

"അവനെന്റെ കസിനാണ്... അതല്ലല്ലോ ഇപ്പോഴിവിടുത്തെ ചോദ്യം.. പറ..."

"ഞാൻ പറയൂല...."
പെട്ടെന്നവൾ പറഞ്ഞതും ദിയാൻ അവൾക്കടുത്തേക്ക് നടന്നു. ആലി പിറകിലേക്കും..

"താഴേന്ന് ഒരു വട്ടം കേട്ടതല്ലേ... അത് മതി... പേടിപ്പിച്ച് പറയിപ്പിക്കാമെന്ന് കരുതണ്ട.."
പേടിയുണ്ടെങ്കിലും അത് പുറമേ പ്രകടിപ്പിക്കാതെയവൾ പറഞ്ഞത് കേട്ട് ദിയാൻ ചിരിയോടെ മീശ പിരിച്ചു.


"നിന്നെക്കൊണ്ട് ഞാൻ പറയിക്കും.."
അതും പറഞ്ഞവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തവൻ മുറിയിൽ നിന്നിറങ്ങിപ്പോയി.


----------


രണ്ട് ദിവസത്തിന് ശേഷം ഉമ്മയും പൊടിയും വന്നതും ആലി വീട്ടിലേക്ക് തന്നെ താമസം മാറി.

എന്നാൽ വന്ന മുതലേ മൂഡ് ഔട്ടായിരിക്കുന്ന ഉമ്മയെ അവൾ ശ്രദ്ധിച്ചിരുന്നു.
കാര്യമെന്തെന്ന് പൊടിയോട് ചോദിച്ചെങ്കിലും അറിയില്ലെന്നവൾ കൈ മലർത്തി.


"വന്നത് മുതലേ ഞാൻ കണ്ടതാ ഈ ഇരിപ്പ്.. ഉമ്മാക്കിതെന്താ പറ്റിയേ...?"

ടേബിളിൽ താടക്ക് കൈ താങ്ങി എന്തോ ചിന്തയിലായിരുന്ന ഉമ്മ ആലിയുടെ ചോദ്യം കേട്ടതും ഞെട്ടി അവളെ നോക്കി.

"നീ ഇവിടെ വന്നിരുന്നേ..."
അടുത്തുള്ള ചെയർ വലിച്ചിട്ട് കൊണ്ട് ഉമ്മ പറഞ്ഞതും ആലി സംശയത്തോടെ ചെയറിലേക്കിരുന്നു.


"നമുക്ക് ഒരു വാടക വീടെടുത്ത് മാറിയാലോ..?"

ഉമ്മാടെ ചോദ്യം കേട്ട് ആലി മിഴിച്ചിരുന്നു.
പിന്നെ തലയൊന്ന് കുടഞ്ഞു കൊണ്ട് ഉമ്മാടെ കയ്യിൽ പിടിച്ചു.


"വാടക വീടെടുത്ത് മാറണമെന്ന് ഉമ്മാക്കിപ്പോ തോന്നാൻ കാരണമെന്താ.. ആരെങ്കിലും എന്തേലും പറഞ്ഞോ..?"

"മ്മ്... നീ അന്ന് തന്നെ അവിടെ നിന്ന് പോന്നത് ആർക്കും പറ്റിയിട്ടില്ല.. പ്രത്യേകിച്ച് മിശുമോന്റെ കൂടെ... അതിന്റെ പേര് പറഞ് ഇന്നലെ വഴക്കുണ്ടായി... മിശുമോന്റെ ചെലവിൽ കഴിയാൻ നാണമില്ലേന്ന് ഒക്കെ പറഞ്ഞപ്പോ... അതാ ഞാൻ വേഗം ഇങ് പോന്നത്..."


"ശ്ശെടാ... ഈ ഒരു കാര്യത്തിന്റെ പേരിലാണോ ഉമ്മി വീട് മാറുന്ന കാര്യം പറഞ്ഞേ.. ഇവിടെ നമ്മൾ നിൽക്കുന്നത് പൈസ കൊടുത്തിട്ട് തന്നെ അല്ലേ... 
അവർക്ക് നമ്മളിങ്ങനെ സുഖായിട്ട് ജീവിക്കുന്നത് പിടിക്കുന്നില്ല.. അതാ.. അതും ഓർത്ത്‌ ഇരുന്ന് മോന്ത വീർപ്പിക്കണ്ട.."

ഉമ്മാടെ ഇരു കവിളിലും പിടിച്ചു വലിച്ചവൾ പറഞ്ഞതും അവരൊന്ന് ചിരിച്ചു.


"അതൊക്കെ പോട്ടേ... ഞാൻ അന്ന് പറഞ്ഞ കാര്യം എന്തായി...?"

"എന്ത് കാര്യം..?"
നെറ്റി ചുളിച്ച് അവരവളെ നോക്കി.


"അന്ന് ഞാൻ പറഞ്ഞിരുന്നില്ലേ.. മജീദിക്കാനെ എന്റെ ഉപ്പയാക്കുന്ന കാര്യം.. ഉമ്മിക്ക് സമ്മതമല്ലേ.."

"ആലീ....."
ചിരി മാഞ് ഉമ്മ പകപ്പോടെ അവളെ നോക്കി.


"ഇത്രേം കാലം ഉമ്മിയോടുള്ള ഇഷ്ടം ഉള്ളിലുണ്ടായത് കൊണ്ടാണ് മജീദുപ്പ വേറൊരു കല്യാണം കഴിക്കാത്തത്.. ഉമ്മിക്ക് തിരിച്ചും ഇഷ്ടമാണെന്ന് എനിക്കറിയാം.. മജീദുപ്പാനോട് ചോദിച്ചപ്പോ അവർക്ക് ഒക്കെയാണ്.. ഇനി ഉമ്മിയാണ് തീരുമാനം എടുക്കേണ്ടത്... പിന്നെ നാട്ടുകാർ എന്ത് ചിന്തിക്കും എന്ന് പറഞ്ഞോണ്ട് വരണ്ട... അവര് ചിലവിന് തന്നിട്ടല്ല നമ്മൾ ജീവിക്കുന്നത്..."


അതും പറഞ് ആലി എഴുന്നേറ്റ് പോയതും എന്ത് തീരുമാനം എടുക്കണം എന്നറിയാതെ ഉമ്മ പകച്ചു നിന്നു.


***


പിറ്റേന്ന് കോളേജിലെത്തിയപ്പോൾ തന്നെ കണ്ട കാഴ്ച ശാലിനിയുമായി നിന്ന് കുറുകുന്ന അനുവിനെയാണ്.

സാതി അവർക്കടുത്തേക്ക് ചെന്നതും ശാലിനി അവളെ നോക്കി ചിരിച്ചു.
അനുവാണേൽ അങ്ങനെയൊരാളേ അവിടില്ലെന്ന രീതിയിൽ ശാലിനിയോട് സംസാരിച്ചു കൊണ്ടിരുന്നു.


"ഡാ.... മാങ്ങാണ്ടി മോറാ..."
സാതിയുടെ അലർച്ച കേട്ടതും അനു അവളെ നോക്കി.

"കുട്ടി എത്താ കുട്ടി...?"
നിഷ്കളങ്കമായി ചോദിച്ചവന്റെ കഴുത്തിൻ പിടിക്കാൻ അവൾ വന്നതും അനു പെട്ടെന്ന് പിറകിലേക്ക് നീങ്ങി.


"ഡോണ്ടു ഡോണ്ടു... നീ ആലിയെപ്പോലെ ആവല്ലേ.."


"എന്റെ പൊന്ന് കൊച്ചേ... നിനക്ക് വേറെ വല്ലവനേയും പ്രേമിച്ചാൽ പോരായിരുന്നോ.. ഇതിനെയൊക്കെ കെട്ടിയാ നീ കുറേ വെള്ളം കുടിക്കേണ്ടി വരും..."

അവർക്കിടയിലേക്ക് കടന്നു വന്ന് ആലി പറഞ്ഞതും അനു അവളെ കലിപ്പിച്ചു നോക്കി.
ശാലിനിയാണേൽ പറ്റിപ്പോയി എന്ന എക്സ്പ്രഷനും ഇട്ടു നിന്നു..!......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story