എൻകാതലീ: ഭാഗം 12

enkathalee

രചന: ANSIYA SHERY

"താൻ ഒന്നും സംസാരിക്കില്ലേ..?"ന്ന ചോദ്യം കേട്ടതും അവനെ ഒന്ന് നോക്കിയിട്ട് അവൾ മുഖം തിരിച്ചു... പിന്നെ എന്തോ ഓർത്ത പോലെ മടിച്ച് മടിച്ച് അവനെ നോക്കി... "ഞാ... ഞാനൊരു കാര്യം ചോദിക്കട്ടെ..?" ചോദിക്കുമ്പോൾ ആലിയുടെ വാക്കുകൾ മുറിഞ്ഞിരുന്നു... "Thank god.. താൻ സംസാരിച്ചല്ലോ.. എന്തായാലും ചോദിച്ചോളൂ..." "തന്റെ വീടെവിടെയാ..?" "എന്റെ നാട് ശെരിക്ക് വയനാട് ആണ്.. ഇപ്പോ വൺ വീക്ക് ആയി ഇങ്ങോട്ട് പോന്നിട്ട്.."ന്ന് അവൻ പറഞ്ഞതും അത്രയും നേരം ഉണ്ടായിരുന്ന ഭയം ആലിയിൽ നിന്നും വിട്ടുമാറി... അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചതിന് ശേഷം അവൾ കുറച്ച് നീങ്ങി ഇരുന്നു... പെട്ടെന്ന് സാതി ക്ലാസ്സിലേക്ക് കയറി വന്നതും അനുരാഗ് ബെഞ്ചിൽ നിന്നും എഴുന്നേറ്റു... "ആലിയ ആരോടും സംസാരിക്കാറില്ലേ... എന്നെ കണ്ടിട്ട് എന്തോ വൈറസിനെ കണ്ട പോലെയാ അകന്നിരുന്നത്..."

സാതിയെ നോക്കി അവൻ ചോദിച്ചതും ആലി ചൂളിപ്പോയി... "ഹേയ് അങ്ങനൊന്നുല്ല.. അവൾ ബോയ്സുമായി വല്ല്യ കൂട്ടില്ല.. അതായിരിക്കും.." "ഓഹ് അങ്ങനെ... ശെരിയാക്കിയെടുക്കാം.."ന്ന് പറഞ്ഞവൻ ആലിയെ നോക്കി സൈറ്റടിച്ചതിന് ശേഷം അവിടെ നിന്ന് പോയി.... ആലി വാ പൊളിച്ച് സാതിയെ നോക്കിയതും അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് ചിരിച്ചു കൊണ്ട് സാതി അടുത്തിരുന്നു.... ** ലാസ്റ്റ് പിരീഡ് അഫ്സൽ സാറിന്റെ ക്ലാസും കേട്ട് ഇരിക്കുമ്പോഴാണ് പെട്ടെന്ന് ദിയാൻ ക്ലാസ്സിലേക്ക് കയറി വന്നത്... ചെവിയിലെന്തോ പറഞ്ഞതിൻ ശേഷം അവൻ ചുറ്റും നോക്കി... "ആലിയ..."ന്ന അഫ്സൽ സാറിന്റെ വിളി കേട്ടതും ആലി ഞെട്ടലോടെ എഴുന്നേറ്റു നിന്നു.... "സാർ...." "തന്നോട് ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു..." അവൾ തലയാട്ടി സാതിയെ ഒന്ന് നോക്കിയതിന് ശേഷം പുറത്തേക്ക് നടന്നു....

"ആലിയാ..."പെട്ടെന്ന് പിറകിൽ നിന്നെ ദിയാൻ സാറിന്റെ വിളി കേട്ടതും ഞെട്ടിത്തരിച്ചു കൊണ്ട് അവൾ നിന്നു.... "എന്തിനാ എന്നെ വിളിച്ചതെന്ന് അറിയോ സാർ...?" "എന്റെ കൂടെ വാ.."ന്ന് അവൻ പറഞ്ഞതും ഒരു സംശയത്തോടെ ആലി അവന്റെ പിറകെ നടന്നു.... ഓഫീസ് മറികടന്ന് അവൻ ലൈബ്രറിയിലേക്ക് കയറിയതും ആലി അവനെ നോക്കി... "സാർ ഓഫീസ് കഴിഞ്ഞു..." "അറിയാം.. വിളിച്ചത് ഞാനാണ്... താൻ കയറ്..."ന്ന് അവൻ പറഞ്ഞതും ഉള്ളിലുയർന്ന മിടിപ്പോടെ ചെരുപ്പഴിച്ച് സാതി അകത്തേക്ക് കയറി.... ലൈബ്രറിയിലിരിക്കുന്നവരുടെയെല്ലാം മിഴികൾ തന്നിലാണെന്ന് അറിഞ്ഞതും ആലിക്ക് ആകെ പരിഭ്രമം തോന്നി.... അവന്റെ പിറകെ നടന്നവൾ അവസാനം ഒഴിഞ്ഞ ഒരു ബെഞ്ചിനടുത്ത് എത്തിയതും അവൻ ആലിയെ നോക്കി... "ഇരിക്ക്...." ചുറ്റും നോക്കിയതിന് ശേഷം അവന്റെ നേരേ ഓപ്പോസിറ്റ് ഉള്ള ബെഞ്ചിൽ ആലി ഇരുന്നു....

"എന്താ സാർ...? എന്തിനാ വിളിച്ചത്..?" "ആലിയ എഴുതാറുണ്ടോ..?"ന്ന അവന്റെ ചോദ്യം കേട്ടതും ആലി ഞെട്ടി... "ചെറുതായിട്ട്..." "അത് മതി...ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ കീഴിൽ ഒരു സ്റ്റോറി റൈറ്റിംങ്ങ് കോമ്പറ്റീഷൻ നടക്കുന്നുണ്ട്... ഒരു ക്ലാസ്സിൽ നിന്ന് ഒരാൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.. ഇന്നലെ ഞാൻ ക്ലാസ്സിൽ പറഞ്ഞപ്പോൾ ആർക്കും അറിയില്ലെന്ന് പറഞ്ഞു... പിന്നെയാ എനിക്ക് തന്റെ കാര്യം ഓർമ്മ വന്നത്... മുമ്പ് ഡിഗ്രിയിൽ താൻ പങ്കെടുത്തില്ലായിരുന്നോ..?" "അത് സാർ....." "ഞാൻ തന്റെ പേര് എന്തായാലും കൊടുത്തു.. ഇനി മാറ്റാൻ പറ്റില്ല.. അതൊന്ന് പറയാൻ വേണ്ടി ആണ് വിളിച്ചത്..."ന്ന് അവൻ പറഞ്ഞതും ആലി തരിച്ചിരുന്നു.... "പക്ഷെ സാർ... ഞാൻ ഇപ്പോ കുറച്ചായിട്ട് അങ്ങനെ എഴുതാറില്ല..." "അതൊക്കെ നമുക്ക് ശെരിയാക്കി എടുക്കാടോ..." "ട്രൈ ചെയ്യാം.. എന്നാ ഞാൻ പോട്ടേ.."ഇരുന്നിടത്ത് നിന്നും മെല്ലെ എഴുന്നേറ്റവൾ ചോദിച്ചതും അവൻ തലയാട്ടി... "ഒരു മിനിറ്റ്... ഇന്നലെ താനെന്താ ലീവായത്..?" "അത് വയ്യായിരുന്നു സാർ..." "അപ്പോ ഇന്ന് കരഞ്ഞതോ..?"

"അത് പൊടി കണ്ണിൽ പോയതാണ്.." "മ്മ്... പൊക്കോ..."ന്ന് പെട്ടെന്നവൻ പറഞ്ഞതും ആലി വേഗം പുറത്തേക്ക് നടന്നു.... ക്ലാസ്സിന്റെ മുന്നിലെത്തിയതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു... അകത്തേക്ക് കയറിയപ്പോൾ അഫ്സൽ സാർ അവിടെ ഉണ്ടായിരുന്നു... ബെഞ്ചിന്റെ അരികിൽ ചെന്ന് ബാഗ് എടുത്തിട്ട് അവൾ സാതിയെ നോക്കി... "സാർ നേരത്തെ പോയോ..?" "ആഹ് പോയി... നിന്നെ എന്തിനാ വിളിച്ചത്..?" "പോകുമ്പോ പറയാം.."ന്ന് ആലി പറഞ്ഞതും സാതി തലയാട്ടി.... രണ്ട് പേരും കൂടെ ക്ലാസ്സിൽ നിന്നിറങ്ങി നടക്കുമ്പോഴാണ് പിറകിൽ നിന്നും അനുരാഗിന്റെ ശബ്ദം കേട്ടത്.... തിരിഞ്ഞു നോക്കിയതും അടുത്തേക്ക് പാഞ്ഞു വന്നവൻ കിതച്ചു.... "എനിക്കൊരു ഹെല്പ് ചെയ്യോ..?"ന്ന് അവൻ ചോദിച്ചതും സാതിയും ആലിയും പരസ്പരം നോക്കി... "എന്ത് ഹെല്പ്..?" "അത് പിന്നെ... ഇത് വരെ ഉള്ള നോട്സ് ഒക്കെ എനിക്ക് ഒന്ന് എഴുതിത്തരോ..😁" "ഇത് വരെ എഴുതാത്ത ഞങ്ങളോടോ.."ന്ന് സാതി ചോദിച്ചതും അവൻ കണ്ണ് മിഴിച്ചു... "അപ്പോ നിങ്ങളൊന്നും എഴുതിയിട്ടില്ലേ.." "ഇല്ല...." "ഭാഗ്യം..." "സാതി... വാ പോകാം..ബസ് വരാനായി..

"പെട്ടെന്ന് ആലി പറഞ്ഞതും അനുരാഗ് അവളെ കണ്ണുരുട്ടി നോക്കി.... "ഇവിടെ സംസാരിച്ചു നില്കുന്നത് കാണുന്നില്ലേ നീ..."ന്ന് അവൻ ചോദിച്ചതും ആലി ഒന്നും പറയാതെ സാതിയെ ഒന്ന് നോക്കിയതിന് ശേഷം മുന്നോട്ട് നടന്നു... "ഞാൻ പോകുവാ...ഇനി അതിനവൾ മുഖം വീർപ്പിക്കും.."ന്ന് പറഞ് സാതി പെട്ടെന്ന് ആലിക്കരികിലേക്ക് ഓടി... "നീയെന്താ ആലീ അവനോട് സംസാരിക്കാത്തത്..?"ന്ന് സാതി ചോദിച്ചതും അവളൊന്നും മിണ്ടിയില്ല... "നിന്നോടാ ഞാൻ ചോദിക്കുന്നത്..." "എനിക്കിഷ്ടല്ലാഞ്ഞിട്ട്.." "അതെന്താ..?" "എന്താന്ന് നിനക്കറിയണം നിർബന്ധമാണോ..?"നടത്തം നിർത്തി ഗൗരവത്തിൽ ആലി ചോദിച്ചതും ഒന്ന് ഞെട്ടിയ സാതി തലയാട്ടി... "ഞാൻ സ്നേഹിച്ചവനും ഒരുപോലെയാണ് കാണാൻ എന്നുള്ളത് കൊണ്ട് എനിക്കവനെ ഇഷ്ടമല്ല..!" ശബ്ദം താഴ്ത്തിയാണ് അവളത് പറഞ്ഞതെങ്കിലും വാക്കുകളിൽ അമർഷം നിറഞ്ഞിരുന്നു... "ആലീ....."അവിശ്വസനീയതയോടെ സാതി വിളിച്ചതും പെട്ടെന്ന് ആരോ വന്ന് ആലിയെ ഇടിച്ചവൾ നിലത്തേക്ക് വീഴാൻ പോയതും സാതി അവളുടെ കയ്യിൽ പിടിച്ച് നേരേ നിർത്തി... മുന്നോട്ട് നോക്കിയതും ഏതോ ഒരുവൻ പിന്നാലെ പാഞ്ഞു പോകുന്ന അലക്സിനെ കണ്ട് അവളുടെ മുഖം ചുവന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story