എൻകാതലീ: ഭാഗം 13

enkathalee

രചന: ANSIYA SHERY

മുന്നേ ഓടിയവന്റെ അടുത്തെത്തിയതും അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് അലക്സ് അവനെ നിലത്തേക്ക് തള്ളി...കമിഴ്ന്നു വീണവന്റെ മുഖം മണ്ണിൽ അമർന്നതും അലക്സ് അവന്റെ പിറകിൽ കയറി ഇരുന്ന് കൈ പിടിച്ച് പിറകിലേക്ക് തിരിച്ചു... ശബ്ദം കേട്ട് കോളേജിലെ പകുതിമുക്കാൽ സ്റ്റുഡന്റ്സും അവിടെ എത്തിയിരുന്നു.... "നിനക്ക് ഇനി പറയണോടാ.. പറയടാ... നിനക്ക് പറയണോന്ന്..." അവന്റെ മുഖം മണ്ണിലേക്ക് അമർത്തിപ്പിടിച്ചു കൊണ്ട് അലക്സ് അലറി.... "അലക്സ്... വിട്... ചത്ത് പോകും അവൻ..."എവിടുന്നോ ഓടിപ്പാഞ്ഞെത്തിയ അർണവ് അവനെ പിടിച്ചതും അലക്സ് അവനെ രൂക്ഷമായി നോക്കി പിറകിലേക്ക് തള്ളി... ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതും അർണവ് അലക്സിയെ പിടിച്ച് വലിച്ച് നിലത്തേക്ക് തള്ളി... "എഴുന്നേറ്റ് പോടാ.."നിലത്ത് കിടന്ന് ശ്വാസം വലിക്കുന്നവനെ നോക്കി അർണവ് പറഞ്ഞതും എഴുന്നേറ്റവൻ ജീവനും കൊണ്ട് പാഞ്ഞു... "നീയെന്തിനാ ആ @#&₹ മോനെ വെറുതെ വിട്ടത്..." നിലത്ത് നിന്നും ചാടി എഴുന്നേറ്റ് അലക്സ് അലറിയതും അർണവ് അവനെ തുറിച്ചു നോക്കി....

"അലക്സ്..."പെട്ടെന്ന് ഉച്ചത്തിൽ ശബ്ദം കേട്ടതും അർണവ് ഞെട്ടലോടെ അങ്ങോട്ട് നോക്കി... ദേഷ്യം നിറഞ്ഞ മുഖവുമായി നിൽക്കുന്ന പ്രിൻസിപ്പാളിന്റെ കണ്ടതും അവൻ ദയനീയമായി അലക്സിനെ നോക്കി... എന്നാലവന്റെ മുഖത്ത് ഇപ്പോഴും പഴയ ആ രോക്ഷം തന്നെയായിരുന്നു.... "വാട്ട്‌ ഈസ് ദിസ്...ഒരു കോളേജിൽ വെച്ചാണോ ഇങ്ങനെ അടിപിടി കൂടുന്നത്...ആ പയ്യൻ എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഈ കോളേജിനാണ് അത് നാണക്കേട്..." "അവനാണ് എന്നോടിങ്ങോട്ട് ആദ്യം പ്രശ്നത്തിൻ വന്നത്.. പിന്നെ എന്നെ തല്ലിയാൽ ഞാൻ നോക്കി നിൽക്കില്ല.." പല്ല് കടിച്ചവൻ പറഞ്ഞതും അയാളുടെ മുഖം ചുവന്നു... "അലക്സ്.. കം റ്റൂ മൈ ക്യാബിൻ.." ** "ഇവനൊക്കെ എന്തിനാ കോളേജിൽ വരുന്നത്...ഒരു ദയയുമില്ലാതെ ആ പാവത്തിനെ എന്ത് ഇടിയാ ഇടിച്ചത്.." ബസ് സ്റ്റോപ്പിലേക്ക് നടക്കും വഴി മുഷ്ടി ചുരുട്ടി സാതി പറഞ്ഞതും ആലി അവളെ നോക്കി.... "നിനക്കെന്താ അവനോട് ഇത്ര ദേഷ്യം.?അടിച്ചതിന് എന്തെങ്കിലും റീസണ് ഉണ്ടാകുമെങ്കിലോ..?" "നീ അവന്റെ പക്ഷത്താണോ..?" "ഞാൻ പറഞ്ഞത് അതല്ല...

ഇപ്പോ കാരണങ്ങൾ ഉണ്ടായിക്കൂടെ.." "എന്ന് വെച്ച് ഇങ്ങനെയൊക്കെ ഇടിക്കണോ..?" "നീ ഒന്ന് മിണ്ടാതിരുന്നെ.. അവരായി അവരുടെ പാടായി... ദേ ബസ് വന്നു..." ദൃതിയിൽ ആലി ബസ്സിനടുത്തേക്ക് ഓടിയതും സാതിയും പിറകെ ഓടി... ------ വീട്ടിലേക്കെത്തിയതും തുറന്നു കിടക്കുന്ന വാതിൽ കണ്ട് ചെരുപ്പഴിച്ച് സാതി അകത്തേക്ക് കയറി... ഹാളിൽ തന്നെ ഇരുന്ന് സംസാരിക്കുന്ന അച്ഛനും അമ്മയും അവളെ കണ്ട് പെട്ടെന്ന് സംസാരം നിർത്തി... അവരെ മറികടന്ന് നടന്നതും പിറകിൽ നിന്ന് അച്ഛന്റെ ശബ്ദം കേട്ടത്... "സാതി...." എന്താണെന്ന നിലക്ക് തിരിഞ്ഞവൾ അവരെ നോക്കി... "നിനക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്... എല്ലാ കാര്യവും അറിഞ്ഞിട്ട് തന്നെയാണ്...അവരോട് അച്ഛൻ വരാൻ പറഞ്ഞിട്ടുണ്ട്.."ന്ന് അമ്മ പറഞ്ഞതും സാതിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... "അമ്മക്ക് ഒരു കല്യാണം കൂടെ കഴിക്കണം എങ്കിൽ അത് അച്ഛനോട് ചോദിച്ചിട്ട് ചെയ്തോ.. അതിന് എന്നോടെന്തിനാ പറയുന്നത്..." "സാതി..." അയാളുടെ കരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞതും ഒന്ന് വേച്ചു പോയവൾ നേരേ നിന്ന് അവരെ നോക്കി..

.ഇത്തവണ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... "അസത്തെ... എന്താടീ പറഞ്ഞത്...ഇങ്ങനെയാണോ സംസാരിക്കേണ്ടത്...നിന്നെ ലാളിച്ച് വശളാക്കിയതാണ് എല്ലാത്തിനും കാരണം.. മര്യാദക്ക് ഞാൻ പറഞ്ഞ ബന്ധത്തിന് സമ്മതിച്ചോ.." "ഒന്ന് നിർത്തുന്നുണ്ടോ..?"അലർച്ചെയോടെ കയ്യിലിരുന്ന ഭാഗവൾ നിലത്തേക്ക് എറിഞ്ഞതും പകച്ചു പോയ രണ്ട് പേരും പിറകിലേക്ക് ആഞ്ഞു... "എനിക്കിപ്പോ ഒരു കല്യാണം വേണ്ടെന്ന് ഒരായിരം തവണ ഞാൻ പറഞ്ഞതാ.. പിന്നെ അത് മനസ്സിലാക്കാൻ നിങ്ങൾക്കിത്ര ബുദ്ധിമുട്ട് എന്താ..ഇത്രയും കാലം നിങ്ങളുടെ ഇഷ്ടത്തിൻ അനുസരിച്ച് ജീവിച്ചു..പക്ഷെ ഇനി നടക്കില്ല.. എനിക്ക് ഞാനായി ജീവിക്കണം.." അവരെ നോക്കി തറപ്പിച്ചു പറഞ്ഞിട്ടവൾ ബാഗും എടുത്ത് ദേഷ്യത്തിൽ മുകളിലേക്ക് പാഞ്ഞു... മുറിയിൽ കയറി ഡോറടച്ചവൾ മുടിയിൽ കൊരുത്തു പിടിച്ച് കണ്ണടച്ച് നിന്നു...

പിന്നെ എന്തോ ഓർത്ത പോലെ വേഗം ബാഗ് തുറന്ന് ഫോണെടുത്ത് ആലിക്ക് വിളിച്ചു.... അവളെന്തെങ്കിലും പറയുന്നതിന് മുന്നേ.. "ആലി.. ഞാൻ പറഞ്ഞ കാര്യം എന്തായി.. എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി വേണം..." ന്ന് സാതി പറഞ്ഞതും മറുവശത്ത് കുറച്ചു നേരം നിശബ്ദത പടർന്നു... "ആലീ... എന്തെങ്കിലും ഒന്ന് പറ..." "അത് പിന്നെ... ഇപ്പോ എന്റെ അറിവിൽ ആകെ ഒരു ജോലിയെ ഉള്ളു.. പക്ഷെ അതിന് നിന്നെക്കൊണ്ട് പറ്റുമോ എന്നറിയില്ല..." "എന്തായാലും പറ... ഞാൻ ചെയ്തോളാം.." "നിനക്ക് തയ്ക്കാൻ അറിയാമോ..?" "ഇല്ല..." "അപ്പോ പറ്റുമെന്ന് തോന്നുന്നില്ല... എന്റെ അടുത്തൊരു വീട്ടിലെ ഇത്താടെ കടയുണ്ട്..ഞാനവിടെ പോകാറുണ്ട്.. അത് കൊണ്ടാ ഞാൻ പറഞ്ഞത്.. സാരല്ല.. ഞാൻ മറ്റെന്തെങ്കിലും കിട്ടുമോ നോക്കട്ടെ..." "വേഗം പറയണേ... എനിക്ക് അത്രക്ക് അർജന്റ് ആയത് കൊണ്ടാണ്.."പറയുമ്പോൾ അവൾ കിതച്ചിരുന്നു... "എന്താടീ നിനക്ക് പ്രശ്നം... എന്നോട് പറ.." കുറച്ചു നേരം സാതി ഒന്നും മിണ്ടിയില്ല... "ഞാൻ നാളെ പറയാം.."എന്തോ ഓർത്ത പോലെ അവൾ പറഞ്ഞതും ആലി മൂളി...

"എന്നാ ഞാൻ വെക്കുവാ.. നാളെ കാണാം.." "ബൈ ഡീ....." **** ചായയും കുടിച്ച് ഫോണിലും തോണ്ടി ഇരിക്കുമ്പോഴാണ് ആലിയുടെ ഉമ്മുമ്മ വീട്ടിലേക്ക് വന്നത്.... "നിന്റെ വാപ്പാടെ വീട്ടുകാർ വിളിച്ചിരുന്നു.."വന്ന പാടെ തന്നെ അവർ പറഞ്ഞതും ആലി ഒന്നും മിണ്ടിയില്ല... "വർഷം കുറേ ആയില്ലേ.. നിങ്ങളെ കാണാൻ അവർക്ക് ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു..." "ഓഹ് പിന്നെ.. ഇപ്പോഴാണോ ഈ പൂതി വന്നത്..."പിറു പിറുത്തു കൊണ്ട് ആലി മുഖം കോട്ടി.... "നിന്റെ ഫീസിന്റെ കാര്യമൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്...ഇനി അവര് വരുമ്പോ നീയും പറഞ്ഞോണം.." "ഫീസടക്കാനുള്ള പൈസ ഞാനും ഉമ്മയും കൂടെ ഉണ്ടാക്കുന്നുണ്ട്.. ഇനി ഇഷ്ടമില്ലാതെ ഓരോരുത്തരുടെ പൈസ വേണ്ട..." ഉള്ളിലെ ദേഷ്യമെല്ലാം അവൾ ചുണ്ടുകളിൽ ഒളിപ്പിച്ചു.... "പിന്നെ നിന്റെ കല്യാണത്തിന്റെ കാര്യവും പറഞ്ഞിരുന്നു.. ഞങ്ങളെക്കൊണ്ട് ഒക്കില്ലല്ലോ..ഇത്രയും കാലം വളർത്തിയില്ലേ...ഇനി കല്യാണം അവരോട് നടത്താൻ ഞാൻ പറഞ്ഞിട്ടുണ്ട്..." ചെവി പൊത്തിപ്പിടിച്ചിട്ടവൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു വാതിലടച്ചു... ------------

കോളേജിലെ ചെമ്പക മരച്ചുവട്ടിനരികിൽ ദൂരേക്ക് മിഴികൾ പായിച്ച് ഇരിക്കുന്ന സാതിയുടെ തോളിൽ ആലിയൊന്ന് തട്ടി.... "നീ സങ്കടപ്പെടല്ലെടി...അവർക്ക് നിന്നോട് സ്നേഹമില്ലെന്ന് വെച്ച് എന്താ നിന്റെ ഏട്ടനില്ലേ... പിന്നെ എനിക്കില്ലേ..."ന്ന് അവസാനം ഇളിയോടെ പറഞ്ഞു നിർത്തിയതും സാതി അവളെ നോക്കി തലയാട്ടി... അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു.... "ഹാവൂ സമാധാനം ആയി.. വന്നപ്പോ മുതൽ കണ്ടതാ.. വീർപ്പിച്ച് വെച്ച നിന്റെ മുഖം.. ഇപ്പോ ഒന്ന് ചിരിച്ചല്ലോ..." "ഞാൻ ഓക്കെയാ... ഞാൻ നിന്നോടൊന്ന് ചോദിക്കട്ടെ... അന്ന് പറഞ്ഞ നീ സ്നേഹിച്ച ആ ആൾ ആരാ..?" പെട്ടെന്ന് സാതി ചോദിച്ചതും ആലിയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.... "ഹേയ് ഗായ്സ്..."പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞെത്തിയ അനുരാഗിനെ കണ്ടതും രണ്ട് പേരുടെ നോട്ടവും അവനിലേക്ക് നീണ്ടു... "നിങ്ങൾ രണ്ട് പേരും മാത്രമെന്താ ഇവിടെ ഇരിക്കുന്നത്...

പിന്നെ ഇന്നലെ നിങ്ങൾ നമ്മുടെ ക്ലാസ്സിലെ അലക്സിന്റെ ഇടി കണ്ടില്ലായിരുന്നോ... എന്റെ കിളി പാറിപ്പോയി... എന്നാ ഇടിയാ... നമ്മൾ ഫിലീമിലൊക്കെ കാണുന്നത് പോലെ..." ഒന്ന് സംസാരിക്കാൻ ഇട തരാതെ അവൻ പറയുന്നത് കേട്ട് സാതി കണ്ണ് മിഴിച്ചിരുന്നു... ആലി പിന്നെ സംസാരിക്കാൻ താല്പര്യമില്ലാത്തത് പോലെ മറ്റെങ്ങോട്ടോ മിഴികൾ പായിച്ച് ഇരുന്നു.... "ഇന്നലത്തെ പ്രശ്നം കാരണം തന്നെ അലക്സിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു..."ന്ന് അവൻ പറഞ്ഞതും സാതി ഒന്ന് ആശ്വാസത്തോടെ നെടുവീർപ്പിട്ടു... "അവനെന്തിനാ തല്ലുണ്ടാക്കിയത് എന്നറിയോ..?"പെട്ടെന്ന് ആലി ചോദിച്ചതും സാതി അവളെ പല്ല് കടിച്ച് നോക്കി.... "അതാർക്കും അറിയില്ല... അവനറിയുന്ന ആരോ ആണെന്ന് തോന്നുന്നു ആ പയ്യൻ... ഇപ്പോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നാ കേട്ടത്..." "ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു.." "അവന്റെ ഫ്രണ്ടുണ്ട്.. അർണവ്.. നമ്മുടെ ക്ലാസ്സിൽ തന്നെ.. അവൻ പറഞ്ഞതാ..." പെട്ടെന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടതും ആലി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story