എൻകാതലീ: ഭാഗം 14

enkathalee

രചന: ANSIYA SHERY

"സാതീ...വാ പോകാം.." അതും പറഞ് മുന്നോട്ട് നടന്ന ആലിയുടെ മുന്നിലേക്ക് പെട്ടെന്ന് അനുരാഗ് കയറി നിന്നതും ഒന്ന് ഞെട്ടിയ അവൾ പിറകിലേക്ക് നീങ്ങി... "ഇവിടെ സാതി മാത്രമല്ല..ഞാനും ഉണ്ട്.. എന്നിട്ട് എന്നെ വിളിക്കാതെ നീ സാതിയെ മാത്രം വിളിച്ചത് ശെരിയായില്ല..." കണ്ണുരുട്ടി അവൻ പറഞ്ഞതും ആലി ആകെ കിളി പാറി അവനെ നോക്കി... അവൾക്ക് സത്യത്തിൽ അത്ഭുതം ആയിരുന്നു അവന്റെ പെരുമാറ്റം..! മറ്റുള്ളവരെ പോലെ കാണാൻ അത്ര ഭംഗി ഇല്ലാത്തത് കൊണ്ട് ഇത് വരെ ഒരു ആണും പ്രണയത്തിന്റെ പേരിലോ ഫ്രണ്ട്ഷിപ്പിന്റെ പേരിലോ തന്റെ അടുത്തേക്ക് വന്നിട്ടില്ല... അവരോട് അങ്ങോട്ട് സംസാരിക്കുമ്പോ പലപ്പോഴും കളിയാക്കലുകൾ കേൾക്കും.. അത് കൊണ്ടാണ് പിന്നീട് അങ്ങോട്ട് കയറി സംസാരിക്കുന്ന പണിയും നിർത്തിയത്... "ഇതിന്റെ കാറ്റു പോയോ ഈശ്വരാ.."എന്ന അനുരാഗിന്റെ വിളി കേട്ടാണ് ആലി ചിന്തയിൽ നിന്ന് ഉണർന്നത്.... സാതിയെ തിരിഞ്ഞൊന്ന് നോക്കിയതിൻ ശേഷം അവനെ മറികടന്ന് അവൾ ക്ലാസ്സിലേക്ക് നടന്നു.... ***

"നീയെന്താടീ അവൻ സംസാരിക്കാൻ വരുമ്പോഴൊക്കെ ഒഴിഞ്ഞു മാറുന്നത്..." കയ്യിലെ പേന വെച്ച് ആലിയുടെ കയ്യിൽ കുത്തി ചോദിച്ചതും അവളെ ഒന്ന് തുറിച്ചു നോക്കിയതിൻ ശേഷം മുന്നിൽ ക്ലാസ്സെടുക്കുന്ന ദിയാനെ നോക്കി.... "എടീ...അങ്ങേരെ വായിനോക്കാതെ പറയെടീ..."സാതി വീണ്ടും അവളുടെ കയ്യിൽ കുത്തിയതും... "എന്താ..."എന്ന് ആലി ഉച്ചത്തിൽ ശബ്ദമുയർത്തിയതും പെട്ടെന്ന് ക്ലാസ്സ്‌ നിശബ്ദമായി.... ഞെട്ടലോടെ സാതിയെ നോക്കിയപ്പോഴേക്കും സാറിന്റെ വിളി എത്തിയിരുന്നു... "ആലിയാ...."ഉള്ളിൽ ഉയർന്ന മിടിപ്പോടെ അവൾ മെല്ലെ എഴുന്നേറ്റ് നിന്ന് അവനെ നോക്കി.... "ഞാൻ ക്ലാസ്സ്‌ എടുക്കുന്നത് താൻ ശ്രദ്ധിക്കുന്നില്ലേ..." "ഉണ്ട് സാർ..." "എന്നാ പറ.... ഞാൻ ഇത്രയും നേരം പഠിപ്പിച്ചതൊക്കെ.." പടച്ചോനെ പണി പാളി... കയ്യും കാലും വിറക്കാൻ തുടങ്ങിയതും അവൾ സാതിയുടെ കയ്യിൽ മുറുകെ പിടിച്ചു... "അത് പിന്നെ സാർ...അറിയില്ല..." "കി.. കി.. കി...കി..."പെട്ടെന്ന് പിറകിൽ നിന്ന് ഒരു കിണി കേട്ടതും ആലിയടക്കം എല്ലാവരും ഞെട്ടിത്തരിച്ച് തിരിഞ്ഞു നോക്കി...

ബാക്ക് ബെഞ്ചിലെ അറ്റത്തിരുന്ന് വയറിൽ കൈ വെച്ച് ചിരിക്കുന്ന അനുരാഗിനെ കണ്ടതും ദിയാൻ ഒറ്റ അലറൽ ആയിരുന്നു... "അനുരാഗ് ആൻഡ് ആലിയ... ഗെറ്റ് ഔട്ട്‌ മൈ ക്ലാസ്സ്‌...." കിണിച്ചോണ്ടിരുന്നവൻ പെട്ടെന്ന് ഞെട്ടി നോക്കിയപ്പോഴാണ് എല്ലാവരും തന്നെ നോക്കുന്നത് കണ്ടത്... ബെഞ്ചിൽ നിന്നും എഴുന്നേറ്റവൻ ദയനീയമായി... "സാർ..."ന്ന് വിളിച്ചതും ദേഷ്യം നിറഞ്ഞ ആ മുഖം കണ്ട് പിന്നെ ഒന്നും പറയാതെ പുറത്തേക്ക് നടന്നു.... അവൻ പിറകെ ആലിയും നടന്ന് ദിയാൻ അരികിലെത്തിയതും അവളുടെ ഹൃദയമിടിപ്പ് ഉയർന്നു.... ക്ലാസ്സിന് പുറത്തെത്തിയതും നെഞ്ചിൽ കൈ വെച്ചിട്ടവൾ പെട്ടെന്ന് ചുമരിൽ ചാരി നിന്ന് കണ്ണടച്ചു.... "എന്ത് പറ്റി... നെഞ്ച് വേദനയുണ്ടോ..എന്നാ നമുക്ക് വേഗം പോയി കണ്ണ് ഡോക്ടറേ കാണിക്കാം.." പെട്ടെന്ന് അരികിൽ നിന്നുയർന്ന ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് അനുരാഗിന്റെ കാര്യം അവൾക്ക് ഓർമ്മ വന്നത്... "നിനക്കെന്താ വട്ടായോ.. നെഞ്ച് വേദനക്ക് കണ്ണ് ഡോക്ടറെ കാണിക്കാനോ..?🙄" "സോറി...മാറിപ്പോയതാ..😁"

അപ്പോഴാണ് അവന്റെ അടുത്താണ് താൻ നില്കുന്നതെന്ന് ആലി ശ്രദ്ധിച്ചത്... അവൾ വേഗം അവിടുന്ന് മാറി കുറച്ച് വിട്ട് നിന്നു.... "ഞാൻ വൈറസ് അല്ല ഇങ്ങനെ നീങ്ങിപ്പോകാൻ..🙄"ന്ന് അവൻ പറഞ്ഞതിന് ആലി മറുപടിയൊന്നും പറഞ്ഞില്ല... "അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.. ഈ ജാഡ എടുത്ത് കളഞ്ഞൂടെ നിനക്ക്..." "എനിക്ക് ജാഡയൊന്നുമില്ല..." "ഓഹ്.. അത് കൊണ്ടായിരിക്കും അല്ലേ എന്നോട് സംസാരിക്കാത്തത്.." "ഞാൻ എന്തിനാ നിന്നോട് സംസാരിക്കുന്നത്..." "കൂടെ പഠിക്കുന്നവരുമായി സംസാരിക്കുന്നത് എന്തിനാണെന്നോ.?" "എനിക്കിഷ്ടല്ല ആരോടും കൂടുതൽ മിണ്ടുന്നത്..." "അപ്പോ നീ സാതിയോട് മിണ്ടാറില്ലേ.." "അത് പിന്നെ...ഒരു ഫ്രണ്ടെങ്കിലും വേണ്ടേ നമുക്ക്..അത് കൊണ്ടാണ്.."അവൾ പറഞ്ഞു കൊണ്ട് മുഖം വെട്ടിത്തിരിച്ചു... "അല്ലാതെ നീ ഇഷ്ടപ്പെട്ടവനെ പോലെ തന്നെയാണ് എന്നെയും കാണാൻ എന്നുള്ളത് കൊണ്ട് അല്ലല്ലേ..." ആലി ഞെട്ടലോടെ അവനെ നോക്കിയതും മീശ പിരിച്ചവൻ അവളെ നോക്കി.. "ഇ... ഇത് നീയെങ്ങനെ അറിഞ്ഞു..."

"ഈ അനുരാഗിനെ കുറിച്ച് നീ എന്താ കരുതിയത്...ഞാൻ വിചാരിച്ചാൽ നടക്കാത്തതതെന്ത്‌...😎"ന്ന് അവൻ സ്റ്റൈലോടെ പറഞ്ഞതും ആലിയുടെ ഹൃദയമിടിപ്പ് ഉയർന്നു.... അവളൊന്നും മിണ്ടാതെ മുഖം വെട്ടിച്ച് ചുറ്റും മിഴികൾ പായിച്ചു.... "നീ പേടിക്കണ്ട... അവനല്ല എന്തായാലും ഞാൻ..." "ഞാനൊന്ന് ചോദിക്കട്ടെ..."പെട്ടെന്ന് ആലി ചോദിച്ചതും അവൻ തലയാട്ടി... "ക്ലാസ്സിൽ എത്രയോ കുട്ടികൾ ഉണ്ട്.. പക്ഷെ എന്നിട്ടെന്തിനാ സാതിയുടേയും എന്റെയും അടുത്തേക്ക് വന്നത്... അത് പോട്ടേ... പക്ഷെ സാതിയെക്കാൾ കൂടുതൽ എന്നോട് സംസാരിക്കുന്നത് എന്തിനാ.. കളിയാക്കാൻ ആണോ..?" "കളിയാക്കാനോ എന്തിനാ.. എനിക്കെന്തോ നിങ്ങളെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി..അത് കൊണ്ടാ കൂട്ട് കൂടാൻ വന്നത്... പ്രത്യേകിച്ച് നിന്നെ ആദ്യം കണ്ടപ്പോ തന്നെ പിറക്കാതെ പോയ എന്റെ അനിയത്തിയായി തോന്നി...കാരണം,തലയിൽ വെച്ച ഇയർ ബാന്ഡ്, ഹൈറ്റ് കുറവ്...ലൈക്‌ എ ലിറ്റിൽ ഗേൾ..." എന്നവൻ പറഞ്ഞത് കേട്ട് അത്രയും നേരം കണ്ണും മിഴിച്ചിരുന്ന ആലി വയറിൽ കൈ വെച്ച് പൊട്ടിച്ചിരിച്ചു....

ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞവൾ അവനെ നോക്കിയതും കണ്ണ് കൂർപ്പിച്ചവൻ നോക്കുന്നത് കണ്ട് പെട്ടെന്ന് നേരേ നിന്നു.... "ചിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല...😬" "സോറി... സോറി... നീ പറഞ്ഞ പോലെ ഫ്രണ്ട്സ് ആവാം നമുക്ക്.. ബട്ട്‌ വൺ കണ്ടീഷൻ.." അവൾ നീട്ടിയ കയ്യിലേക്ക് കൈ ചേർക്കാൻ നിന്നതും പെട്ടെന്ന് ആലി പറഞ്ഞത് കേട്ട് അവന്റെ നെറ്റി ചുളിഞ്ഞു... "എന്താ...?" "പകുതിക്ക് ഈ ബന്ധം ഒഴിവാക്കി പോകും എന്നുണ്ടെങ്കിൽ കൂടുതൽ അറ്റാച്ച്ഡ് ആകാൻ ശ്രമിക്കരുത്.. കാരണം അത് എനിക്ക് സഹിക്കാൻ പറ്റില്ല.... പിന്നെ ഈ ഫ്രണ്ട്ഷിപ്പ് മടുത്തെന്ന് തോന്നുകയാണെങ്കിൽ നേരത്തെ പറയണം..അല്ലാതെ അവഗണിച്ച് നടക്കരുത്... പിന്നെ...." "നിർത്ത്... നിർത്ത്... ഇതെന്തോന്ന്..."ഇടക്ക് കയറി അവൻ പറഞ്ഞു കൊണ്ട് പെട്ടെന്നവളുടെ കൈ പിടിച്ച് കുലുക്കി... "ഇനി നീ ഒഴിവാക്കി പോയാലും ഞാൻ ഒഴിവാക്കിപ്പോകില്ല ... അങ്ങനിപ്പോ നിങ്ങളെ രണ്ടാളേം ഞാനില്ലാതെ അടിച്ച് പൊളിക്കാൻ വിടില്ല.." അവൻ പറഞ്ഞതും ചിരിയോടെ അവൾ തലയാട്ടി.... ___

ബെല്ലടിച്ചതും ക്ലാസ്സിൽ നിന്നിറങ്ങിയ ദിയാൻ അവിടെ നിന്ന് സംസാരിക്കുന്ന രണ്ട് പേരെയും മാറി മാറി നോക്കി.... അവനെ കണ്ട രണ്ടാളും പരസ്പരം നോക്കിയതിന് ശേഷം തല കുനിച്ചു... "ഞാൻ ഇന്ന് ക്ലാസ്സിൽ കൊടുത്ത നോട്ട് 5 തവണ എഴുതി എന്നെ കാണിച്ചതിന് ശേഷം അടുത്ത എന്റെ ക്ലാസ്സിൽ കയറിയാൽ മതി..." അതും പറഞ് അവൻ പോയതും ആലിയും അനുരാഗും പരസ്പരം നോക്കി ചിരിച്ചിട്ട് ക്ലാസ്സിലേക്ക് നടന്നു... ബെഞ്ചിൽ ചെന്നിരുന്ന ആലി സാതിയെ നോക്കി ചിരിച്ച ശേഷം അവളുടെ നോട്ട് വാങ്ങി... "നീ എന്താ നോക്കുന്നെ...?" "സാർ തന്നില്ലേ നോട്ട്.. അത് 5 തവണ എഴുതി കാണിക്കാൻ പറഞ്ഞു.. വേഗം എഴുതി ഇപ്പോ തന്നെ പോയി കാണിക്കണം.."ന്ന് പറഞ് പേജ് മറിച്ചു നോക്കിയതും ആലിയുടെ കണ്ണ് തള്ളി... "പൊന്ന് മോൾ എപ്പോ എഴുതി തീരും എന്നാ പറഞ്ഞേ.."ന്ന് സാതി ചോദിച്ചതും ആലി അവളെ നോക്കി ഇളിച്ചു.. (ലൈക്‌ ഇഞ്ചി കടിച്ച എക്സ്പ്രഷൻ😌) "ഇത്രയൊക്കെ എഴുതിയിരുന്നോടീ..." "പിന്നല്ല.. എഴുതി ഞങ്ങളെ കൈ കടഞ്ഞു...ഇതും പോരാഞ്ഞിട്ട് ഇനിയും ടെക്സ്റ്റിൽ അടയാളപ്പെടുത്തിയിട്ടുണ്ട്...

അത് കൂടെ ഇനി നോട്ടിലേക്ക് എഴുതണം.." "എന്നെ ഒന്ന് കൊന്ന് തരാവോ.."ദയനീയമായി പറഞ്ഞു നിർത്തിയതും പെട്ടെന്ന് ചങ്കിലാരോ പിടിച്ചതും സാതിയും ആലിയും ഞെട്ടി ഒരുമിച്ച് നോക്കി.... "വിടടാ പട്ടീ.. എന്റെ കഴുത്തീന്ന്..."ആലി അലറിക്കൊണ്ട് അവന്റെ കൈ തട്ടി മാറ്റി തുറിച്ചു നോക്കിയതും അനുരാഗ് അവളെ നോക്കി ഇളിച്ചു കാണിച്ചു... "പറഞ്ഞപ്പോഴേക്കും കൊല്ലാൻ വന്നിരിക്കുവാ അവൻ..." "നമുക്ക് എഴുതണ്ടേ..." "ആ ഇങ്ങോട്ട് വാ.. ഇരുന്നെഴുതി കാണിച്ചു കൊടുക്ക്..."ദേഷ്യത്തിൽ സാതിയുടെ നോട്ടെടുത്ത് അവന്റെ കയ്യിൽ വെച്ച് കൊടുത്തതും അത് തുറന്ന് നോക്കിയ അനുരാഗ് കണ്ണും തള്ളി അവളെ നോക്കി... "അങ്ങേര് മനപ്പൂർവം പണി തന്നതാ.." "എന്നോടുള്ള ദേഷ്യം തീർക്കാൻ വേണ്ടിയിട്ടായിരിക്കും.."പിറു പിറുത്തവൾ പറഞ്ഞതും അനുരാഗ് സംശയത്തോടെ സാതിയെ നോക്കി.... തങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി കണ്ണ് മിഴിച്ചിരിക്കുന്ന അവളെ കണ്ട് അവൻ ആലിയെ വിളിച്ച് കാണിച്ചു കൊടുത്തു.... "നിനക്കെന്താടീ പറ്റിയേ..?" "ങേ...ഒന്ന് പുറത്ത് ആകിയപ്പോഴേക്കും നിങ്ങൾ കൂട്ടായോ.."

"എഷ് ബേബി..."ന്ന് പറഞ്ഞവൻ സാതിയുടെ കവിളിൽ പിച്ചിയതും അവനെ തുറിച്ചു നോക്കിയവൾ ആ കൈ തട്ടി മാറ്റി.... "എന്താ നടന്നേ.. എന്നോട് പറ..." ന്ന് ചോദിച്ചതും എല്ലാം പറഞ്ഞു കൊടുത്ത അവൻ അവസാനം... "ഇവൾക്ക് ഇഷ്ടമുള്ള ആളെ കാണാൻ എന്നെ പോലെ ആണെന്ന് നീ പറഞ്ഞു തന്നത് കൊണ്ടാ എന്നോട് മിണ്ടിയത്..." ന്ന് പറഞ്ഞതും സാതി ദയനീയമായി ആലിയെ നോക്കിയതും അവളുടെ തുറിച്ചു നോട്ടം കണ്ട് വേഗം കണ്ണ് വെട്ടിച്ചു... "നിനക്കറിയോ.. നമ്മുടെ ക്ലാസ്സിലെ അലക്സ് ഇല്ലേ.. അവനും ഇവളും തമ്മിൽ എന്നും തല്ലാ.. സാതി മനപ്പൂർവം അങ്ങോട്ട് പോയി ഇടിക്കുന്നത് ആണോ എന്ന് എനിക്ക് സംശയമുണ്ട്..."ആലി അവളെ നോക്കി പുച്ഛിച്ച് പറഞ്ഞു... "അതെന്തിന്..?" "പ്രേമം മൂത്തിട്ട്.."ന്ന് പറഞ്ഞു നിർത്തിയതും സാതിയുടെ അടി പുറത്ത് കിട്ടിയിരുന്നു.... _____

കോളേജ് കഴിഞ്ഞ് വീട്ടിലെത്തി ഫോൺ എടുത്ത് നോക്കിയതും വാട്സ്ആപ്പിൽ വന്നു കിടക്കുന്ന പുതിയ ഗ്രൂപ്പ് കണ്ട് സംശയത്തോടെ സാതി തുറന്നു നോക്കി.... "ഇവൻ അപ്പോഴേക്കും ഗ്രൂപ്പ് ഉണ്ടാക്കിയോ.."ആലിയും അനുരാഗും താനും അടങ്ങിയ ഗ്രൂപ്പ് ആണെന്ന് കണ്ട് സാതി സ്വയം പറഞ്ഞു... "ഹായ്..." പെട്ടെന്ന് ഗ്രൂപ്പിൽ അനുരാഗിന്റെ ടെക്സ്റ്റ് മെസ്സേജിനോടൊപ്പം അവന്റെ തന്നെ സ്റ്റിക്കറും അയച്ചതും സാതി തിരിച്ച് ഹായ് അയച്ചിട്ട് ചോദിച്ചു... "എന്താ പരിപാടി..?" "മമ്മി ഉണ്ടാക്കിയ പഴം പൊരി കഴിക്കുവാ..😌" "ഓഹ്.. ആലി എവിടെ..?" "ആലീ.. ആലീ.. നീ എങ്കേ.. നിന്നെ കാത്ത് ഞങ്ങളിരിപ്പുണ്ടേ.."ന്ന വോയ്സ് മെസ്സേജ് അവൻ അയച്ചതും സാതി സ്വയം നെറ്റിക്ക് അടിച്ചു പോയി.... ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story