എൻകാതലീ: ഭാഗം 15

enkathalee

രചന: ANSIYA SHERY

"ആലീ വന്ന് ഭക്ഷണം കഴിക്ക്.. എന്നിട്ട് എഴുതാൻ ഇരുന്നോ..?" "എന്റുമ്മാ.. ഞാൻ ഇത് എഴുതിയിട്ട് കഴിച്ചോളാം.. ഇല്ലേൽ ആ സാർ എന്നെ കൊല്ലും.." തല ഉയർത്തി നോക്കാതെ തന്നെ ആലി പറഞ്ഞതും നീ എന്തെങ്കിലും ചെയ്യെന്ന് പറഞ് ഉമ്മ അടുക്കളയിലേക്ക് പോയി... നേരം പതിനൊന്ന് മണി കഴിഞ്ഞിരുന്നു എഴുതി കഴിഞ്ഞപ്പോൾ.. ആശ്വാസത്തോടെ വിരൽ പൊട്ടിച്ചു കൊണ്ട് ബുക്ക് മടക്കി വെച്ചവൾ ചെയറിൽ നിന്ന് എഴുന്നേറ്റു.. ഡൈനിങ് ഹാളിൽ ഒഴികെ എല്ലായിടത്തും വെളിച്ചം അണഞ്ഞിരുന്നു... ബുക്ക് എടുത്തു കൊണ്ട് മുറിയിലേക്ക് ചെന്ന് ലൈറ്റ് ഇട്ടതും വെളിച്ചം കണ്ണിൽ അടിച്ച ഉമ്മ കണ്ണ് തുറന്ന് അവളെ നോക്കി... "നിന്റെ എഴുത്ത് ഇപ്പോഴും തീർന്നില്ലേ..?" "ആഹ്.. തീർന്നുമ്മാ..." "ഭക്ഷണം കഴിക്കുന്നില്ലേ.." "ആഹ്..." "ഞാൻ എടുത്തു തരണോ..?" "വേണ്ട..."ന്ന് പറഞ് ബുക്ക് ബാഗിലേക്ക് വെച്ചതിന് ശേഷം ലൈറ്റ് ഓഫ് ചെയ്ത് ആലി അടുക്കളയിലേക്ക് നടന്നു... **** സാതി ക്ലാസിലെത്തിയപ്പോൾ ഡെസ്ക്കിൽ തല വെച്ച് കിടന്നുറങ്ങുന്ന ആലിയെ ആണ് കണ്ടത്...

ബാഗ് ഡെസ്ക്കിലേക്ക് വെച്ചതിന് ശേഷം അവളെ ഒന്ന് തട്ടിയതിന് ശേഷം വിളിച്ചു... "ആലീ...." ഒരു ഞെട്ടലോടെ കണ്ണ് തുറന്ന ആലി മുന്നിൽ നിൽക്കുന്ന സാതിയെ കണ്ട് ചുറ്റും നോക്കിക്കൊണ്ട് വേഗം നേരെയിരുന്നു.. "നീയെന്താ രാവിലെ തന്നെ ഉറങ്ങാൻ വന്നതാണോ.. ഇന്നലെ കക്കാൻ വല്ലതും പോയോ..?" "കക്കാൻ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.. ഇന്നലെ എഴുതി എഴുതി 12 മണി കഴിഞ്ഞിരുന്നു ഞാൻ ഉറങ്ങാൻ...ഉറക്കം ഒന്ന് നേരെയായി വന്നപ്പോഴേക്കും നേരവും വെളുത്തു... എന്നിട്ട് നേരത്തെ തന്നെ വന്ന് അങ്ങേർക്ക് അത് കാണിച്ച് കൊടുക്കാം എന്ന് വെച്ചപ്പോ വന്നിട്ടും ഇല്ല..." "ഓഹ്.. അതാണല്ലേ ഇത്ര ദേഷ്യം..?"ന്ന് സാതി ചോദിച്ചതും ആലി അവളെ കണ്ണുരുട്ടി നോക്കിയതിന് ശേഷം മുഖം തിരിച്ചു.... "ഹേയ് ഗായ്സ് ഞാൻ വന്നൂ.."പെട്ടെന്ന് അവർക്കടുത്തേക്ക് പാഞ്ഞു വന്ന് ഇളിച്ചു കൊണ്ട് അനുരാഗ് പറഞ്ഞതും പെട്ടെന്നുണ്ടായ അവന്റെ വരവിൽ സാതിയും ആലിയും പകച്ചു... "നീ മനുഷ്യനെ കൊല്ലോടാ.."ന്ന് പല്ല് കടിച്ച് സാതി ചോദിച്ചതും അവൻ ഇളിച്ചു കാണിച്ചു...

"നീ ദിയാൻ സാറിനെ കണ്ടായിരുന്നോ..?" "ഹാ.. ഞാൻ നേരേ ഇമ്പോസിഷൻ കാണിച്ചിട്ടാ ഇങ്ങോട്ട് വന്നത്... നീ കാണിച്ചില്ലേ..?" ന്ന് അവൻ പറഞ്ഞതും ആലി വേഗം ബുക്കും എടുത്ത് എഴുന്നേറ്റു.. "ഞാൻ പോയി നോക്കിയപ്പോ സാർ വന്നിട്ടുണ്ടായിരുന്നില്ല.. ഞാൻ പോയി കാണിക്കട്ടെ.."ന്ന് പറഞ് ആലി വേഗം പുറത്തേക്ക് നടന്നതും സാതിയെ ഒന്ന് നോക്കിയ അനുരാഗ്.. "ഞാനും അവളുടെ കൂടെ പോയിട്ട് വരാം.. നീയുണ്ടോ..?" "ഇല്ല... നിങ്ങൾ പൊക്കോ.."ന്ന് സാതി പറഞ്ഞതും അവൻ വേഗം ആലിക്കടുത്തേക്ക് ഓടി... "നിനക്ക് ഒറ്റക്ക് പോകാൻ പേടിയല്ലേ.. ഞാനും വരാം.." ആലിക്കൊപ്പം നടന്ന് അനുരാഗ് പറഞ്ഞതും അവൾ അവനെ സംശയത്തോടെ നോക്കി... "എന്തോ കള്ളത്തരം ഉണ്ടല്ലോ..?" "ഹേയ് എനിക്കോ..നിനക്ക് തോന്നുന്നതാ.. നീ വാ പെണ്ണേ.."ന്ന് പറഞ് അവളുടെ കയ്യും പിടിച്ച് സ്റ്റാഫ് റൂമിനടുത്തേക്ക് നടന്നു.... സ്റ്റാഫ് റൂമിന് മുന്നിലെത്തിയതും തന്റെ കൈ അനുരാഗിന്റെ കയ്യിൽ നിന്നും എടുത്തതിൻ ശേഷം ഒന്ന് ദീർഘനിശ്വസിച്ചു.. ശേഷം അവനെ ഒന്ന് നോക്കി മെല്ലെ സ്റ്റാഫ് റൂമിലേക്ക് കയറി...

ദിയാൻ സാറിനായി മിഴികൾ പരതിയെങ്കിലും ആൾ അവിടെ ഉണ്ടായിരുന്നില്ല... മീന മിസ്സിനോട് ചോദിച്ചതും ലൈബ്രറിയിലേക്ക് പോയെന്ന് പറഞ്ഞു... സ്റ്റാഫ് റൂമിൽ നിന്നിറങ്ങി അനുരാഗിനോട്‌ പറഞ് രണ്ട് പേരും കൂടെ ലൈബ്രറിയിലേക്ക് നടന്നു... ചെരുപ്പഴിച്ച് ലൈബ്രറിക്കകത്തേക്ക് നടന്നതും അകത്ത് നിന്നും വന്ന ദിയാനെ ഇടിച്ചവൾ വീഴാൻ പോയി.. അതിന് മുന്നേ അവന്റെ കരങ്ങൾ അവളെ താങ്ങിയിരുന്നു.... ഞെട്ടലോടെ നോക്കിയ ആലി ദേഷ്യത്താൽ ചുവന്നു നിൽക്കുന്ന അവന്റെ മുഖം കണ്ട് ഭയന്നു പോയി... "നിനക്കെന്താടീ കണ്ണ് കണ്ടൂടെ.. കുറച്ചെങ്കിലും മാന്യതയുണ്ടോ..ഒരാള് ഇറങ്ങി വരുന്നത് കണ്ടാൽ അപ്പോ പോയി ഇടിച്ചോണം..പഠിപ്പിക്കുന്ന സാർ ആണെന്നുള്ള ബോധം എങ്കിലും മിനിമം തലക്കകത്ത് വേണം.. ഓഹ്.. അതിനത് നിനക്കില്ലല്ലോ അല്ലേ...മേലാൽ ഇനി എന്റെ കണ്ണിൽ കണ്ടാൽ ബാക്കി അപ്പോ എന്റെ കയ്യിൽ നിന്നായിരിക്കും കിട്ടുന്നത്.. പോടീ.."ന്ന് പറഞ്ഞവളെ പിറകിലേക്ക് തള്ളിയതും അനുരാഗ് അവളെ താങ്ങി നിർത്തി...

ആലിയെ ദേഷ്യത്തോടെ നോക്കിയവൻ അവിടുന്ന് ദൃതിയിൽ നടന്നതും പകച്ചു പോയ ആലി അനുരാഗിനെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ചുറ്റും അധികമാരും ഇല്ലെങ്കിലും അവന്റെ വാക്കുകൾ ആലിയെ വല്ലാതെ തളർത്തിയിരുന്നു... പെട്ടെന്ന് അവൾ അനുരാഗിന്റെ കയ്യിലെ പിടി വിട്ട് ഓടി... കോളേജിലെ ഒഴിഞ്ഞൊരിടത്ത് എത്തിയതും വാ പൊത്തിയവൾ കരഞ്ഞു... ഹൃദയം ഒന്നാകെ നീറുന്ന പോലെ.. അവളുടെ പിന്നാലെ ഓടിയെത്തിയ അനുരാഗ് അവളുടെ തോളിൽ പിടിച്ചതും പെട്ടെന്നവൾ തിരിഞ്ഞ് അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു... "സാ... സാർ പറഞ്ഞതൊക്കെ കേട്ടില്ലേ നീ..ഞാ...ഞാൻ അങ്ങനെയൊന്നും സാറിനെ കണ്ടിട്ടില്ല... എ.. എന്തിനാ എന്നോട് ചൂടായത് എന്ന് എനിക്കറിയില്ല..." വാക്കുകൾ കിട്ടാതെ അവൾ വിക്കിയതും ചുറ്റുമൊന്ന് നോക്കിയ അനു അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി.... "സാർ എന്തെങ്കിലും ടെൻഷനിൽ പറഞ്ഞതായിരിക്കും എടീ.. അത് പെട്ടെന്ന് മുന്നിൽ കണ്ട നിന്നോട് തീർത്തതായിരിക്കും.."

"അല്ല.. എനിക്കറിയാം.. സാറിൻ എന്നോട് ദേഷ്യമാണ്.. അത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല.. രണ്ട് വർഷം ആയി..." ___ ആലി അന്ന് മുഴുവൻ മൂഡോഫ് ആയിരുന്നു... സാതിയോട് ഒന്നും പറയേണ്ടെന്ന് പറഞ്ഞെങ്കിലും അനു പറഞ്ഞിരുന്നു.... ദിയാൻ സാർ ലീവെടുത്ത് പോയെന്ന് അറിഞ്ഞതും ആ പിരീഡ് ആലിക്ക് സമാധാനം ആയിരുന്നു.... ക്ലാസ്സ്‌ കഴിഞ്ഞ് ആരോടും കൂടുതൽ സംസാരിക്കാതെ ആലി വേഗം വീട്ടിലേക്ക് പോയിരുന്നു... വീട്ടിലെത്തിയതും ഉമ്മയെ ഒന്നും അറിയിക്കാതിരിക്കാനും അവൾ ശ്രദ്ധിച്ചു... പതിവിലും വിപരീതം ആയി മൗനം ആയിരിക്കുന്ന അവളെ കണ്ട് ഉമ്മ പല ആവർത്തി കാരണം ചോദിച്ചെങ്കിലും അവളൊന്നും പറഞ്ഞില്ല... പിറ്റേന്ന് കോളേജിൽ പോകേണ്ടെന്ന് കരുതിയെങ്കിലും ഉമ്മാക്ക് ഇനിയും സംശയം കൂടുമെന്ന് കരുതി ആലി പോകാൻ തീരുമാനിച്ചു...

സാതിയും അനുവും സമാധാനിപ്പിക്കാൻ അവളെ പരമാവധി ശ്രമിച്ചു... ഒരു കണക്കിന് അനുവിന്റെ ചളി കാരണം ആലി ഇടക്കിടക്ക് എല്ലാം മറന്ന് ചിരിച്ചു പോകും.... ____ ദിയാൻ സാർ അന്നും ലീവായിരുന്നു.. ചോദിച്ചപ്പോ അറിഞ്ഞു ഇനി monday വരികയൊള്ളൂ എന്ന്.... അത് കൊണ്ട് തന്നെ ഉച്ച ആയപ്പോഴേക്കും ആലിയെ പഴയ പോലെയാക്കാൻ അവർക്ക് സാതിക്കും അനുവിനും കഴിഞ്ഞിരുന്നു.... ഭക്ഷണം കഴിച്ചതിന് ശേഷം ചെമ്പകച്ചുവട്ടിൽ ഇരുന്ന് സംസാരിക്കുമ്പോഴാണ് അതിലൂടെ പോയ അലക്സിയെ സാതി കണ്ടത്... ഒരു ചിരി പോലും വിടരാത്ത അവന്റെ മുഖം കണ്ട് സാതിക്ക് ആകെ അതിശയം തോന്നി.... ഇങ്ങനെയും ഉണ്ടാകുമോ മനുഷ്യർ..? "ഹേയ് അലക്സ്.."ന്ന് പെട്ടെന്ന് അനുരാഗ് വിളിച്ചതും സാതി ഞെട്ടലോടെ അവനെ നോക്കി.... ശബ്ദം കേട്ട അലക്സ് നോക്കിയപ്പോഴാണ് അവരെ കാണുന്നത്... ഇവനിനി എന്തിനുള്ള പുറപ്പാട് ആണെന്ന് ചിന്തിച്ച് സാതിയും ആലിയും പരസ്പരം നോക്കി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story