എൻകാതലീ: ഭാഗം 17

enkathalee

രചന: ANSIYA SHERY

"നീ സാറിനെ കാണിക്കാൻ വേണ്ടിയല്ലേ ഇപ്പോ ഇവിടെ വന്നിരുന്നത്..?" അവനെന്തെങ്കിലും ചോദിക്കും മുന്നേ പെട്ടെന്ന് സാതി ചോദിച്ചതും അനു ഞെട്ടി തല കുലുക്കി... "സാറിന്റെ ആലിയോടുള്ള പെരുമാറ്റം അല്ലേ.. എനിക്ക് തോന്നിയിരുന്നു.." "മുമ്പൊരിക്കൽ സാറിന്റെ കാറിൽ അവൾ കേറിയപ്പോൾ സാർ അവളോട് പറഞ്ഞ കാര്യം പറഞ്ഞില്ലായിരുന്നോ.. ഞാൻ അന്ന് വിചാരിച്ചത് വെറുതെ തമാശക്ക് പറഞ്ഞതായിരിക്കുമെന്നാ..പക്ഷെ, ഇടയ്ക്കിടെ ആലിയെ കാണുമ്പോഴുള്ള സാറിന്റെ കണ്ണുകളിലെ ഭാവം.. ചിലപ്പോ അവളെ തന്നെ നോക്കി നിൽക്കുന്നത് കാണാം.. ഒരു സ്റ്റുഡന്റ് എന്നതിലും അപ്പുറം എന്തോ സാറിൻ അവളോട് ഉണ്ട്.." "പ്രണയം.."അവൾ പറഞ്ഞു നിർത്തിയതും അനു ചാടിക്കയറി പറഞ്ഞത് കേട്ട് ഞെട്ടിയെങ്കിലും സാതി തലയാട്ടി... "ഇന്ന് ഞാൻ ആലിടെ അടുത്ത് ഇരുന്നപ്പോഴും സംസാരിച്ചപ്പോഴും സാറിന്റെ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു..അതിനർത്ഥം സാറിൻ അവളെ ഇഷ്ടമാണ്..അന്ന് അവളോട് പറഞ്ഞതൊക്കെ സത്യവുമാണ്..

പക്ഷെ, ആ പൊട്ടിക്ക് അതൊന്നും മനസ്സിലാകുന്നില്ലെന്ന് മാത്രം.." "മ്മ്... ഇനിപ്പോ എന്താ പ്ലാൻ.." "പ്രത്യേകിച്ച് ഒന്നുല്ല.. സാർ എവിടെ വരെ പോകും എന്ന് നോക്കാം.. എന്തായാലും സാർ അന്ന് അവളെ വഴക്ക് പറഞ്ഞതിൽ പിന്നെ ഇനി അവൾ ഒരിക്കലും സാറിനെ പ്രണയിക്കും എന്ന് തോന്നുന്നില്ല...മാതാ പിതാ ഗുരു ദൈവം എന്ന രീതിയിൽ ആയിരിക്കും ഇനിയവൾ..." "എന്തായാലും നോക്കാം നമുക്ക്.. അവളോട് എന്തായാലും ഒന്നും പറയണ്ട..അല്ലേൽ തന്നെ സാറിനെ കണ്ടാൽ പേടിയാ.. ഇനി ഇതറിഞ്ഞിട്ട് കൂടണ്ട.."എന്ന് സാതി പറഞ്ഞതും അനു അതിനെ ശെരിവെച്ച് തലയാട്ടി... **** "വർഷേ... ദേ ഈ ബുക്ക് നോക്ക്... " ഷെൽഫിൽ നിന്നും ഒരു ബുക്കെടുത്ത് വർഷക്ക് നേരേ തിരിഞ്ഞ് ആലി പറഞ്ഞതും അവളാ ബുക്ക് വാങ്ങി മറിച്ചു നോക്കി... "കൊള്ളാവോടീ.. നീ വായിച്ചതാണോ..?" "ആഹ് വായിച്ചതാ.. എനിക്കിഷ്ടായി.. നീ അതിന്റെ ബാക്കിലെ ആ റിവ്യൂ ഒന്ന് വായിച്ചു നോക്ക്.. എന്നിട്ട് ഇഷ്ടായെങ്കിൽ എടുത്താൽ മതി... ഞാൻ എന്തായാലും വേറെ ഒന്നൂടെ നോക്കട്ടെ..." എന്ന് പറഞ് ആലി അവിടെ നിന്നും മറ്റൊരു ഷെൽഫിനരികിലേക്ക് നടന്നു...

ഷെൽഫിലെ ഏറ്റവും മുകൾ തട്ടിലായി ആരാച്ചാർ കണ്ടതും കാലുയർത്തി അവൾ അതെടുക്കാൻ തുനിഞ്ഞു... അവളെടുക്കുന്നതിന് മുന്നേ മറ്റാരോ അതെടുത്തതും തല ചെരിച്ചു നോക്കിയ ആലി മുന്നിൽ ദിയാനെ കണ്ടതും ഞെട്ടലോടെ നേരേ നിന്നു... അവൾക്ക് നേരേ അവനാ ബുക്ക് നീട്ടിയതും ഒന്ന് ശങ്കിച്ച് അവൾ അത് വാങ്ങി... "താങ്ക്യൂ സാർ..."ചിരി വരുത്തിയവൾ അവനെ നോക്കി വർഷക്കരികിലേക്ക് നടക്കാൻ തുനിഞ്ഞതും.. "ലിയാ..."എന്ന അവന്റെ വിളി കേട്ട് ഞെട്ടലോടെ നിന്നു...തിരിഞ്ഞതേ ഞെട്ടലോടെ അവനെ നോക്കിയതും അവൻ അവൾക്കടുത്ത് വന്ന് നിന്നു.. ആലി പിടപ്പോടെ ചുറ്റും മിഴികൾ പായിച്ചതും ആരും അവിടെ ഇല്ലെന്ന് അറിഞ്ഞപ്പോൾ ആശ്വാസത്തോടെ നെടുവീർപ്പിട്ട് അവനെ നോക്കി... "സാർ... എന്റെ പേര് ലിയ എന്നല്ല ആലിയ എന്നാണ്..പ്ലീസ് സാർ എന്നെ അങ്ങനെ വിളിക്കരുത്.." പറയുമ്പോൾ അവളുടെ വാക്കുകളിൽ അപേക്ഷയുണ്ടായിരുന്നു... "സോറി.."പെട്ടെന്നവൻ പറഞ്ഞത് കേട്ട് ആലി ഞെട്ടി... "സാർ...." അന്നങ്ങനെ തന്നോട് പെരുമാറിയത് അപ്പോഴത്തെ ദേഷ്യത്തിലാണ്... "

"അതൊക്കെ ഞാൻ വിട്ടു സാർ.."എന്നും പറഞ് തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും എന്തോ ഓർത്ത പോലെ ആലി വീണ്ടും തിരിഞ്ഞവനെ നോക്കി... ഉള്ളിൽ പേടി കാരണം ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നുണ്ടായിരുന്നു... എന്നാലും കുറേ നാളായി പറയാൻ വിചാരിച്ച കാര്യം ഇന്നെങ്കിലും പറയണമെന്ന് അവൾ ഉറപ്പിച്ചിരുന്നു... അവൻ എന്തെന്ന നിലക്ക് അവളെ നോക്കിയതും മിഴികളൊന്ന് ഇറുകെ അടച്ച് തുറന്ന ആലി അവനെ നോക്കി പറഞ്ഞു... "അന്നൊരിക്കെ സാറോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞ കാര്യം.. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു.. അന്ന് അവളെ തിരുത്തി പറഞ്ഞു കൊടുക്കാൻ ഉള്ള മനസ്സ് ഉണ്ടായിരുന്നില്ല എനിക്ക്... സാർ അത് വെച്ച് എന്നോടൊരിക്കലും പെരുമാറരുത്.. ഞാൻ സാറിനെ ആ ഒരു രീതിയിൽ ഒരിക്കലും കണ്ടിട്ടില്ല..." അത്രയും പറഞ് പെട്ടെന്നവൾ വർഷക്കരികിലേക്ക് ഓടി... --------- "സത്യായിട്ടും സാർ നിന്നോട് സോറി പറഞ്ഞോ..?" ചെമ്പകച്ചോട്ടിലെ ബെഞ്ചിലിരുന്ന് വിശ്വാസം വരാത്ത പോലെ അനു ചോദിച്ചതും അവളവനെ കണ്ണുരുട്ടി നോക്കി തലയാട്ടി... "എത്ര തവണ ഞാൻ പറയണം..

ഞാൻ പോലും അത്ഭുതപ്പെട്ടു പോയി..പഠിപ്പിക്കുന്ന സാർ നമ്മളോട് സോറി പറയുക എന്നൊക്കെ വെച്ചാ.." "അത് സാർ തെറ്റ് ചെയ്തിട്ടല്ലേ.."ന്ന് സാതി പറഞ്ഞതും ആലി ഒന്നും മിണ്ടിയില്ല... നിലത്ത് വീണു കിടന്ന ചെമ്പകമെടുത്ത് അവൾ നാസികയിലേക്ക് അടുപ്പിച്ചു... "അല്ല അനു നിനക്ക് പ്രണയം ഒന്നും ഉണ്ടായിരുന്നില്ലേ..?" പെട്ടെന്ന് അനുവിനോടായി സാതി ചോദിച്ചതും ആലിയുടെ മിഴികൾ അവൻ നേരേ നീണ്ടു... "ഉണ്ടായിരുന്നോ എന്നോ.. എന്റെ പ്രണയം വല്ലാത്ത ഒരു ട്രാജഡി ആയിരുന്നു... ഓർക്കുമ്പോ തന്നെ ഇവിടെ അങ്ങ് പിടക്കും.." നെഞ്ചിൽ കൈ വെച്ച് അവൻ പറഞ്ഞത് കേട്ട് രണ്ടാളുടെയും മുഖം വാടി... "നിനക്ക് സങ്കടം തോന്നുന്നത് ആണെങ്കിൽ പറയണ്ട.." "നിങ്ങളോടല്ലേ.. കരഞ്ഞാലും ഞാൻ പറയും.. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്...പേര് ശാലിനി.. എന്റെ ക്ലാസ്സിൽ തന്നെയായിരുന്നു അവളും.. പോത്തിനെ പോലെ മുടി രണ്ട് വശത്തേക്കും കെട്ടി വെച്ച് കൊന്ത്രപ്പല്ലും കാണിച്ച് ചിരിച്ചായിരുന്നു അവളെന്നും ക്ലാസ്സിലേക്ക് വരാർ...

അവളുടെ ആ ചിരിയാണ് എന്റെ കുഞ്ഞു മനസ്സ് കവർന്നത്...ഞാൻ അവളോട് കൂട്ട് കൂടാൻ ശ്രമിച്ചെങ്കിലും എന്നോടൊഴികെ ബാക്കി എല്ലാവരോടും അവൾ കൂട്ട് കൂടി.. എന്നെ കാണുമ്പോ മാത്രം പുച്ഛം.. എനിക്ക് സത്യത്തിൽ ദേഷ്യം വന്നു... ഒരിക്കൽ അത് പോലെ എന്നെ പുച്ഛിച്ചു പോയ അവളെ ഞാൻ ഉമ്മ വെച്ചു.. അന്ന് കരഞ്ഞു പോയ അവൾ പിറ്റേന്ന് വന്നത് നാലാം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ രണ്ട് ചേട്ടന്മാരുമായിട്ടായിരുന്നു.. അവരുടെ കയ്യിൽ നിന്ന് രണ്ടെണ്ണം.. അതിൽ പിന്നെ ഞാനവളെ ബ്രേക്ക് അപ്പ് ആക്കി..." കണ്ണ് തുടച്ച് അനു പറഞ് നിർത്തിയതും കരയണോ ചിരിക്കണോ എന്നറിയാതെ സാതിയും ആലിയും അവനെ നോക്കി... "നിങ്ങൾക്കറിയോ.. അന്ന് അവളെ കിസ്സ് വെച്ചതിനാ ആ തെണ്ടി എന്റെ കൈ കടിച്ചു പറിച്ചത്... ഇപ്പോഴും ആ പാട് പോയിട്ടില്ല.."

വലത്തേ കൈ നീട്ടി കാണിച്ചവൻ പല്ല് കടിച്ച് പറഞ്ഞതും സാതിയും ആലിയും പരസ്പരമൊന്ന് നോക്കി പിന്നെ ഒറ്റ പൊട്ടിച്ചിരിയായിരുന്നു... ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞതും എങ്ങനെയൊക്കെയോ അടക്കി നിർത്തി നോക്കിയ രണ്ട് പേരും പല്ല് കടിച്ച് നിൽക്കുന്ന അനുവിനെ കണ്ട് ഒന്ന് ഇളിച്ച് കാണിച്ചു.... "ഞാൻ കരഞ്ഞു.. ആദ്യായിട്ടാ ഇത്രയും വിഷമകരമായ ഒരു കഥ കേൾക്കുന്നത്.." ചിരിച്ച് നിറഞ്ഞ കണ്ണുകൾ തുടച്ച് വിഷമം വരുത്തി ആലി പറഞ്ഞതും സാതിയും അതേന്ന് പറഞ്ഞു... "നിങ്ങളോടൊക്കെ എന്റെ പ്രണയം പറഞ്ഞ എന്നെ വേണം തല്ലാൻ.. അല്ലേലും നന്പത്തികളെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല..." മൂക്ക് ചീറ്റി പറഞ്ഞവൻ അവിടുന്ന് നടന്നതും സാതിയും ആലിയും പരസ്പരം നോക്കി ചിരിച്ചതിന് ശേഷം അവന്റെ പിറകെ നടന്നു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story