എൻകാതലീ: ഭാഗം 18

enkathalee

രചന: ANSIYA SHERY

"നീയെന്താ ഇന്ന് കോളേജിൽ പോകാഞ്ഞത്..?" മൊബൈലിൽ നോക്കി സോഫയിൽ ഇരിക്കുകയായിരുന്ന അലക്സ് ശബ്ദം കേട്ട് തലയുയർത്തി നോക്കി... മുന്നിൽ നിൽക്കുന്ന ജേക്കബിനെ കണ്ടതും അവനൊന്നും മിണ്ടാതെ എഴുന്നേറ്റു... "അലക്സ് നിന്നോടാണ് ഞാൻ ചോദിക്കുന്നത്..?"അയാളവന്റെ തോളിൽ പിടിച്ച് ദേഷ്യത്തോടെ ചോദിച്ചു.. "എനിക്ക് പോകേണ്ടെന്ന് തോന്നി.. അത് കൊണ്ട് പോയില്ല.." "നിനക്ക് തോന്നുമ്പോ പോകാനും പോകാതിരിക്കാനും വേണ്ടിയല്ല ഞാൻ കോളേജിൽ ചേർത്തത്..മര്യാദക്ക് നാളെ മുതൽ മുടക്കം വരാതെ പൊക്കോണം.." "ഞാൻ പറഞ്ഞില്ലല്ലോ എന്നെ കോളേജിൽ ചേർക്കാൻ..ആദ്യമേ ഞാൻ പറഞ്ഞതാ എന്നെക്കൊണ്ട് വയ്യ പഠിക്കാൻ എന്ന്.. പപ്പക്ക് അല്ലായിരുന്നോ രണ്ട് പീജി വേണമെന്ന്....വയസ്സ് ഇരുപത്തി മൂന്ന് കഴിഞ്ഞു.." "നീ മാത്രമല്ലല്ലോ അർണവും ഇല്ലേ..?" എന്ന് ചിരിയോടെ ചോദിച്ചതും അവനയാളെ ഒന്ന് തുറിച്ചു നോക്കി അവിടുന്ന് നടക്കാൻ തുനിഞ്ഞു.. "നിന്റെ ആഗ്രഹത്തിൻ ഞാൻ ഇത് വരെ എതിര് നിന്നിട്ടില്ല..നിന്നെ ഒരുപാട് പഠിപ്പിക്കണം എന്നുള്ളത് നിന്റേ മമ്മേടെ ആഗ്രഹം ആയിരുന്നു...

അത് ഞാൻ പൂർത്തീകരിച്ചു എന്നേയുള്ളൂ.. നിന്റെ സ്വപ്നം പൂർത്തികരിക്കാൻ ഞാൻ സമ്മതിച്ചു..അതിനിടയിലും നീ മമ്മേടെ ആഗ്രഹം കൂടെ ഓർക്കണം.." അവന്റെ തോളിലൊന്ന് തട്ടി അയാൾ പറഞ്ഞതും കണ്ണുകൾ ഇറുകെ അടച്ച അവന്റെ ഉള്ളിൽ ഒരു മുഖം തെളിഞ്ഞു വന്നതും ഒരു ഞെട്ടലോടെ മിഴികൾ തുറന്നു... മുന്നിലായി നിൽക്കുന്ന ആളെ കണ്ടതും അവന്റെ മുഖം ചുവന്നു..! അവരിൽ നിന്നും മുഖം വെട്ടിച്ചവൻ പെട്ടെന്ന് തിരിഞ്ഞ് മുകളിലേക്ക് പാഞ്ഞു.. *** "സാതീ...." കോളേജിലേക്ക് ഇറങ്ങാൻ നേരമാണ് പിറകിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടത്...അവൾ മെല്ലെ തിരിഞ്ഞു നോക്കി... എന്നും ദേഷ്യം മാത്രം നിറഞ്ഞു നിന്നിരുന്ന അമ്മയുടെ മുഖത്ത് കാലങ്ങൾക്ക് ശേഷം തന്നെ കണ്ടപ്പോൾ വിടർന്ന ചിരി അവളെ അത്ഭുതപ്പെടുത്തി... "എന്താ അമ്മേ...?" അതേ അത്ഭുതത്തോടെ തന്നെ സാതി ചോദിച്ചതും അവൾക്കടുത്തേക്ക് വന്ന അമ്മ സാതിയുടെ കൈ പിടിച്ച് സോഫയിലേക്കിരുത്തി അടുത്തിരുന്നു.. "മോളമ്മയോട് ക്ഷമിക്കണം.. മോളോടുള്ള സ്നേഹം കൊണ്ടാണ് ദേഷ്യപ്പെടുന്നതൊക്കെ..

നിന്റെ ജീവിതം ഇങ്ങനെ ആണല്ലോ എന്നോർക്കുമ്പോ ഒരു സങ്കടം ആണ്.. ആരുടെ എങ്കിലും കൈ പിടിച്ച് ഏല്പിച്ചാലേ ഞങ്ങൾക്ക് സമാധാനമായി ഒന്ന് കണ്ണടക്കാൻ പറ്റൂ.." സാതിയുടെ ചുണ്ടിലെ ചിരി മാഞ്ഞു.. തന്നെ പിടിച്ച അമ്മയുടെ കയ്യിലെ പിടി വിട്ടവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു... "നിനക്കൊരു ജീവിതമില്ലാതെ കല്യാണം കഴിക്കില്ലെന്നാണ് ആരവ് പറഞ്ഞത്..ഞങ്ങളെക്കാൾ ഇഷ്ടം ചേട്ടനെ അല്ലേ... ഓർത്ത് നോക്ക്.." പുച്ഛത്തോടെ പറഞ് അമ്മ പോയതും സാതി തറഞ്ഞു നിന്നു... ---------- "എന്നിട്ട് നീ കല്യാണം കഴിക്കാൻ പോകുവാണോ..?" കയ്യിലിരുന്ന ബബിൾഗം വായിലിട്ട് ചവച്ചു കൊണ്ട് ആലി ചോദിച്ചതും സാതി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു... "എന്റെ പൊന്ന് സാതി...നിന്നെ കൊണ്ട് എങ്ങനെയെങ്കിലും കല്യാണം കഴിപ്പിക്കണം.. അതിനാണ് നിന്റെ ഏട്ടനെ കൊണ്ട് ഒരു സൈക്കോളജിക്കൽ മൂവ് നടത്തിയത്..." "ഇതൊക്കെ നിനക്കെങ്ങനെ അറിയാം..?" അനു ചോദിച്ചതും ആലി അവനെ പുച്ഛിച്ചു.. "ഇതൊക്കെ എന്ത്.. ഈ ആലിയെ കുറിച്ച് നിങ്ങളൊക്കെ അറിയാൻ പോകുന്നേ ഒള്ളു..😎"

ടോപ്പിന്റെ കോളറിൽ പിടിച്ച് ഗമയിൽ പറഞ്ഞു കൊണ്ട് ആലി നേരേ നോക്കിയത് വാതിലിനരികെ കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന ദിയാനെയാണ്..! ഒന്ന് ഞെട്ടിയ ആലിയുടെ മുഖം കാറ്റ് പോയ ബലൂൺ പോലെയായി.. ചിരിക്കണോ കരയണോ എന്നറിയാതെ അവൾ അവനെ നോക്കി മുഖം തിരിച്ചു... ക്ലാസ്സിലേക്ക് അവൻ കയറി വരുന്നത് കണ്ട് എല്ലാവരും എഴുന്നേറ്റതും ആലിയും ഒരു പരുങ്ങലോടെ എഴുന്നേറ്റു.. കുറച്ചു നേരം പരിഭ്രമം ഉള്ളിൽ നിറഞ്ഞിരുന്നെങ്കിലും പതിവ് പോലെ അവൻ ക്ലാസ്സ്‌ എടുത്തപ്പോൾ ആലിയുടെ പേടി മാറി... "ശ്... ശ്... പെണ്ണേ... ഡീ..." പെട്ടെന്ന് കയ്യിൽ തോണ്ടിക്കൊണ്ട് അനു വിളിച്ചതും ഇടം കണ്ണിട്ടവൾ അവനെ നോക്കി... "എന്താ..?" ശബ്ദം താഴ്ത്തിക്കൊണ്ട് അവൾ ചോദിച്ചതും അവൻ ബുക്കിലേക്ക് വിരൽ ചൂണ്ടി... അതിൽ എഴുതിയിരിക്കുന്നത് കണ്ടതും ആലി പകച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി... അവൻ ഒന്ന് ഇളിച്ചു കാണിച്ചതും അവൾ ദേഷ്യത്തോടെ അവന്റെ കാലിൽ അമർത്തി ചവിട്ടി... "ആഹ്..അമ്മേ..."അലർച്ചയോടെ അവൻ ചാടി എഴുന്നേറ്റതും ആലിയൊഴികെ ബാക്കി എല്ലാവരും പകച്ചവനെ നോക്കി...

"എന്താ.. എന്തു പറ്റി അനുരാഗ്..?" അടുത്തേക്ക് വന്ന് അവനെയും ആലിയേയും മാറി മാറി നോക്കി ദിയാൻ ചോദിച്ചതും ഒന്നുമറിയാത്ത പോലെ ഇരിക്കുന്ന ആലിയെ നോക്കി പല്ല് കടിച്ചതിന് ശേഷം അവൻ പറഞ്ഞു.. "അത് സാർ.. പെട്ടെന്ന് ഡെസ്ക് വലിച്ചപ്പോൾ കാലിൽ കുടുങ്ങി.." "നോക്കി വലിക്കണ്ടേ.. വേദനയുണ്ടോ..?" "കുഴപ്പമില്ല സാർ..."എന്ന് അവനെ നോക്കി പറഞ്ഞു കൊണ്ട് ആലിയെ നോക്കി പല്ല് കടിച്ചു... അവളൊന്ന് പുച്ഛിച്ചു കാണിച്ചതും അവൻ കണ്ണുരുട്ടി... "എന്താടാ പറ്റിയേ..?" സാർ പോയതും സാതി ചോദിച്ചത് കേട്ട് ആലി അവന്റെ ബുക്ക് എടുത്ത് അവൾക്ക് നേരേ നീട്ടി... അതിൽ വെണ്ടക്കാ അക്ഷരത്തിൽ സാതി വിത്ത്‌ ലൗ അലക്സ്... ആലിയ വിത്ത്‌ ലൗ ദിയാൻ എന്നെഴുതിയത് കണ്ടതും പകപ്പോടെ അനുവിനെ നോക്കി... അവനൊന്ന് ഇളിച്ചു കാണിച്ചതും അവൾ പല്ല് കടിച്ചതും ബുക്ക്‌ അവന്റെ നേരേ എറിഞ് നേരേ ഇരുന്നു... ബെല്ലടിച്ച് ദിയാൻ പോയതും സാതിയും ആലിയും പരസ്പരം നോക്കി... "ആലീ... അറ്റാക്ക്.." എന്ന് പറഞ് അനുവിനെ അടിക്കാൻ തുനിഞ്ഞതും അവൻ പുറത്തേക്ക് പാഞ്ഞതും ഒരുമിച്ചായിരുന്നു...

"നിൽക്കെടാ അവിടെ.."എന്ന് പറഞ് രണ്ട് പേരും അവന്റെ പിറകെ ഓടിയതും ക്ലാസ്സിലെ എല്ലാവരും അവരെ കണ്ണ് മിഴിച്ച് നോക്കി.... *** "ഹാവൂ... അമ്മേ വയ്യേ... ചേട്ടാ രണ്ട് തണുത്ത ജ്യൂസ്.." കാന്റീനിലെ ബെഞ്ചിലേക്കിരുന്ന് തളർച്ചയോടെ പറഞ് സാതി ടേബിളിൽ തല വെച്ച് കിടക്കുന്ന ആലിയെ നോക്കി... "ഈ പഹയൻ എന്തൊരു ഓട്ടം ആടി.. അവന്റെ പിന്നാലെ ഓടി നമ്മൾ തളർന്നു.." "ഇങ്ങോട്ട് വരട്ടെ അവൻ കാണിച്ചു കൊടുക്കുന്നുണ്ട്.."പല്ല് കടിച്ചു കൊണ്ട് ആലി കൊണ്ട് വന്ന ജ്യൂസ് എടുത്ത് കുടിക്കാൻ തുടങ്ങി.... കുറച്ചു നേരം ക്യാന്റീനിലിരുന്ന് തളർച്ച മാറ്റിയതിൻ ശേഷം രണ്ട് പേരും എഴുന്നേറ്റു... "വാ ക്ലാസ്സിലേക്ക് പോകാം..ബെല്ലടിച്ചിട്ടുണ്ടാകും.." ക്ലാസ്സിലേക്ക് ചെന്നതും മിസ്സ്‌ വന്നിട്ടുണ്ടായിരുന്നില്ല... അനുവിന്റെ പൊടി പോലും ക്ലാസ്സിൽ ഉണ്ടായിരുന്നില്ല... രണ്ട് പേരും ബെഞ്ചിൽ ചെന്നിരുന്നതും ദിയാൻ സാർ വരുന്നത് കണ്ട് പരസ്പരം നോക്കി നെറ്റി ചുളിച്ചു... "ഇങ്ങേരെന്തിനാടീ മീന മിസ്സിന്റെ പിരീഡ് കയറി വന്നത്..."എന്ന് ആലി ചോദിച്ചതും സാതി ആ എന്ന് കൈ മലർത്തി...

"സാർ.... ഇപ്പോ മീന മിസ്സിന്റെ പിരീഡ് ആണ്..." പെട്ടെന്ന് മുന്നിലിരുന്ന റോഷൻ ചോദിച്ചതും അവന്റെ മറുപടിക്കായി ആലി കാതോർത്തു... "അതെനിക്കറിയാം.. മീന മിസ്സ്‌ ഇന്ന് ലീവ് ആണ്...അത് കൊണ്ടാണ് ഞാൻ വന്നത്.." "സാർ....."അവൻ പറഞ്ഞു നിർത്തിയതും ഡോറിനരികിൽ നിന്ന് ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട്‌ നോക്കി.. കിതച്ചു കൊണ്ട് നിൽക്കുന്ന അനുവിനെ കണ്ടതും സാതിയും ആലിയും അവനെ നോക്കി പല്ല് കടിച്ചു... "എന്താ..?" കൈ മാറിൽ കെട്ടി ദിയാൻ ചോദിച്ചതും അവനൊന്ന് ഇളിച്ചു കാണിച്ചു... "അത് സാർ... ക്ലാസ്സിൽ കയറിക്കോട്ടെ.." "ബെല്ലടിച്ചിട്ട് 5 മിനിറ്റ് കഴിഞ്ഞു.. ഇത്രയും നേരം എവിടെയായിരുന്നു..." "ബാത്‌റൂമിൽ പോയതായിരുന്നു.." "ഇത്ര നേരം വേണോ നിനക്ക് ബാത്‌റൂമിൽ പോകാൻ...."ന്ന് കടുപ്പിച്ചു ചോദിച്ചതും അവനൊന്ന് പരുങ്ങി.. "അത് പിന്നെ....പെട്ടെന്ന് ഓക്കെ തീർത്ത് വരുന്നത് ശരിയല്ലല്ലോ.. കുറച്ച് ടൈം ഓക്കെ എടുത്ത് ആശ്വാസത്തിൽ വരുമ്പോ അല്ലേ സുഖം..😁" ആലി അവനെ നോക്കി അയ്യേ എന്ന് പറഞ്ഞതും സാതി വാ പൊത്തി...

"പോയി ബോർഡിനടുത്ത് പോയി നിൽക്ക്.."പെട്ടെന്ന് ദിയാൻ അലറിയതും പകച്ചു പോയ അനു വേഗം ഓടി ബോർഡിനടുത്ത് ചെന്നു നിന്നു... "ഈ പിരീഡ് മുഴുവൻ നീ ഇങ്ങനെ നിൽക്കണം.. അതിനിടെ എങ്ങാനും നിലത്ത് ഇരിക്കാൻ ശ്രമിച്ചാൽ പിന്നെ ഒറ്റക്കാലിൽ നിർത്തിക്കും ഞാൻ.." എന്ന് അവൻ പറഞ്ഞതും അനു ചുമൽ കൂച്ചിക്കൊണ്ട് നിന്നു... "ഇന്ന് ഞാൻ ക്ലാസ്സ്‌ എടുക്കുന്നില്ല..നിങ്ങളിൽ പലരുടെയും പേര് ഇപ്പോഴും എനിക്കറിയില്ല.. അത് കൊണ്ട് ഓരോരുത്തരായി ഇവിടെ വന്ന് നിങ്ങളെ introduce ചെയ്യണം..ഓക്കെ അപ്പോ ഫസ്റ്റ് ക്ലാസ്സ്‌ റപ്പ് തന്നെ ആയിക്കോട്ടെ.. ആലിയാ..." "തൃപ്‌തിയായി..."പല്ല് കടിച്ചു കൊണ്ട് ആലി ദയനീയമായി സാതിയെ നോക്കി.. "Don't fear baby.."ന്ന് അവളുടെ തോളിൽ തട്ടി സാതി പറഞ്ഞതും ആലി അവളെ കണ്ണുരുട്ടി നോക്കി കൈകൾ കൂട്ടിത്തിരുമ്മി... "ആലിയാ... Let's go..."വീണ്ടും ദിയാൻ വിളിച്ചത് കേട്ട് അവൾ എഴുന്നേറ്റ് മെല്ലെ മുന്നിലേക്ക് നടന്നു... ഉള്ളിൽ ഭയമുണ്ടെങ്കിലും അത് പുറമേ പ്രകടിപ്പിക്കാതെ അവൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു...

"പിന്നെ ഇംഗ്ലീഷിൽ ആണ് നിങ്ങളെ introduce ചെയ്യേണ്ടത്.. അതിനിടയിൽ മലയാളം ഉപയോഗിക്കാൻ പാടുള്ളതല്ല..അങ്ങനെ വന്നാൽ ആ വാക്കിൻ ഞാൻ ഇമ്പോസിഷൻ തരും.." എന്നവൻ പറഞ്ഞതും ആലിയടക്കം എല്ലാവരും പകച്ചവനെ നോക്കി... "ഇത് പ്രതികാരം തന്നെ..."സ്വയം പറഞ്ഞു കൊണ്ട് ആലി തിരിഞ്ഞ് അനുവിനെ ദയനീയമായി നോക്കി.. അവൻ ഒന്ന് കണ്ണടച്ച് കാണിച്ചതും ആലി ഒന്ന് നീട്ടി ശ്വാസം വലിച്ചു കൊണ്ട് പറയാൻ തുടങ്ങി.... "I am aaliya.. From..."തുടങ്ങി അവൾ എല്ലാം പറഞ്ഞു നിർത്തിക്കൊണ്ട് ദിയാനെ നോക്കിയതും നിന്നിടത്ത് നിന്നും അവൻ ബാക്കിലെ സീറ്റിൽ ചെന്ന് ഇരുന്നു... ആലിയ പാട്ട് പാടുമല്ലേ.. എന്നാൽ ഒരു പാട്ട് പാടിയിട്ട് പോയാൽ മതി..." "പടച്ചോനേ.. ഏത് നേരത്താണാവോ പാടും എന്ന് പറയാൻ തോന്നിയത്.."ഉള്ളിൽ പ്രാകിക്കൊണ്ട് അവൾ ദയനീയമായി അവനെ നോക്കി..

. "അത് സാർ... ഇപ്പോ എനിക്ക് തൊണ്ട വേദനയാണ്..ഞാൻ പിന്നീടൊരിക്കൽ പാടാം.." "ഞാൻ ക്യാന്റീനിൽ നിന്ന് വിക്സ് ഗുളിക വാങ്ങി വരാം.. അത് കഴിച്ചാൽ മാറിക്കോളും.." പിറകിൽ നിന്ന് അനു പറഞ്ഞതും അവൾ തിരിഞ്ഞ് അവനെ നോക്കി കണ്ണുരുട്ടി.... "അതൊന്നും വേണ്ട... വയ്യെങ്കിൽ പാടേണ്ട... പോയി ഇരുന്നോളൂ..."എന്ന് ദിയാൻ പറഞ്ഞതും അവൾ തലയാട്ടി വേഗം ചെന്ന് ബെഞ്ചിലിരുന്ന് നെഞ്ചിൽ കൈ വെച്ചു... "മ്മ്... സാറിന്റെ മനസ്സ് ഇളകി..."ന്ന് ആക്കിക്കൊണ്ട് സാതി പറഞ്ഞതും ആലി മനസ്സിലാകാതെ അവളെ നോക്കി നെറ്റി ചുളിച്ചു... അതിന് അവൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കണ്ണടച്ച് കാണിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story