എൻകാതലീ: ഭാഗം 2

enkathalee

രചന: ANSIYA SHERY

"എന്താ ഇത്..? അച്ഛനെന്തിനാ സാതിയെ അടിക്കാൻ തുനിഞ്ഞത്..? ഇപ്പോ ഇവിടുന്ന് ഇറങ്ങിപ്പോയവരൊക്കെ ആരാ..?" കരച്ചിലോടെ തന്നെ കെട്ടിപ്പിടിച്ച സാതിയെ ചേർത്ത് പിടിച്ചു കൊണ്ട് ആരവിടെ ചോദിച്ചു... "നല്ലൊരു ആലോചന ഒത്തു വന്നതായിരുന്നു ഇവൾക്ക്... അത് മുടക്കിയതും പോരാ.. എന്നെ അവർക്ക് മുന്നിൽ നാണം കെടുത്തി അസത്ത്.." അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തിയതും ആരവ് സാതിയെ നോക്കി.. "നിങ്ങക്കെന്താ ഭ്രാന്തായോ അച്ഛാ..? ഒരു തവണ നിങ്ങടെ നിർബന്ധത്തിൻ വഴങ്ങി തന്നത് കൊണ്ടാ അവളീ അനുഭവിക്കുന്നത് മുഴുവൻ.. എന്നിട്ട് വീണ്ടും അത് തന്നെ ആവർത്തിക്കാൻ പോവുകയാണോ..?" "നീ എന്തറിഞ്ഞിട്ടാ ആരവ് ഇങ്ങനെ പറയുന്നത്... ഇവളിങ്ങനെ ഇവിടെ നിന്നാൽ പേര് ദോഷം നമ്മുടെ വീടിനാ.." "അങ്ങനെയെങ്കിൽ എന്തിനാ അച്ഛൻ ഇവളെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ട് വന്നത്...?"

അവന്റെ ആ ചോദ്യത്തിന് അയാളുടെ പക്കൽ മറുപടിയില്ലായിരുന്നു... "ഒരു കാര്യം പറഞ്ഞേക്കാം.. ഇനി എന്നിവൾ ഒരു കല്യാണം വേണം എന്ന് പറയുന്നോ അന്നേ അതിനെ കുറിച്ച് ഇവിടെ സംസാരിക്കാൻ പാടുള്ളു... അവളുടെ ഇഷ്ടം എന്താണോ അത് ഇപ്പോ നടക്കട്ടെ..." അതും പറഞ് അവളെ തന്നിൽ നിന്നും അടർത്തി മാറ്റിയതിന് ശേഷം കവിളിലൊന്ന് തഴുകി ആരവ് അകത്തേക്ക് പോയി.... "നിനക്കിപ്പോ സമാധാനമായില്ലേ..? നീയല്ലെടി അവൻ വിളിച്ച് ഇവിടെ നടക്കുന്നത് മുഴുവൻ വിളമ്പി കൊടുത്തത്.."ന്ന് അടുത്തേക്ക് വന്ന് അവളുടെ കയ്യിൽ പിടിച്ച് അമ്മ പറഞ്ഞതും അവളാ കൈ തട്ടി മാറ്റിക്കൊണ്ട് അവരെ തറപ്പിച്ചു നോക്കി... "അതേ ഞാൻ തന്നെയാ.. നിങ്ങൾക്കെന്നെ കുറിച്ച് ചിന്തയൊന്നും ഇല്ലെങ്കിലും എന്റെ ഏട്ടൻ അതുണ്ട്.ഏട്ടൻ പറഞ്ഞ പോലെ ഇനി എന്റെ ഇഷ്ടത്തിനായിരിക്കും ഞാൻ ജീവിക്കുന്നത്..

മറ്റെന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ഇവിടെ പോലീസും കോടതിയും ഒക്കെ ഉണ്ടല്ലോ.. ബാക്കിയൊക്കെ അവിടെ ചെന്നാകും പിന്നെ കാണുന്നത്... അത്രയും പറഞ് അച്ഛനെയും അമ്മയേയും തറപ്പിച്ച് നോക്കി അവൾ അകത്തേക്ക് നടന്നു... __ രാത്രി ഭക്ഷണം കഴിക്കാൻ ചെന്നപ്പോഴാണ് ആരവ് സാതി വന്നിട്ടില്ലെന്ന് കണ്ടത്... "അമ്മേ സാതി എവിടെ.. അവൾ വല്ലതും കഴിച്ചോ..?" "എനിക്കെങ്ങും അറിയില്ല.. നിനക്ക് വേണേൽ കഴിച്ചിട്ട് എഴുനേറ്റ് പോകാൻ നോക്ക്..." ദേഷ്യത്താൽ പറഞ്ഞവർ അടുക്കളയിലേക്ക് പോയതും അവനൊന്ന് ചിന്തിച്ചു കൊണ്ട് പ്ളേറ്റിലേക്ക് ഭക്ഷണം എടുക്കാൻ തുടങ്ങി... രണ്ട് പ്ളേറ്റിലായി ഭക്ഷണം എടുത്തതിന് ശേഷം അതുമായി അവൻ മുകളിലേക്ക് നടന്നു... ചാരി കിടന്ന മുറിയുടെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ബെഡ്‌ഡിൽ കമിഴ്ന്നു കിടക്കുന്നവളെ കണ്ട് ഒന്ന് നെടുവീർപ്പിട്ട് അടുത്തേക്ക് ചെന്നു...

"മോളേ...." ന്നുള്ള വിളി കേട്ടതും അവൾ തല ചെരിച്ച് അവനെ നോക്കി.. പിന്നെ മെല്ലെ എഴുനേറ്റ് ബെഡ്‌ഡിലിരുന്നു... "നീയെന്താ ഭക്ഷണം കഴിക്കാൻ വരാതിരുന്നത്..?" "എനിക്ക് വിശപ്പില്ലാഞ്ഞിട്ടാ ഏട്ടാ..."വയറിൽ കൈ വെച്ചവൾ പറഞ്ഞത് കേട്ട് അവനവളുടെ തലയിൽ തലോടി... "നീയെന്തിനാ അവര് പറയുന്നത് കേട്ട് സങ്കടപ്പെടുന്നത്... ഇത് ഇന്നും ഇന്നലെയും മുതൽ തുടങ്ങിയത് അല്ലല്ലോ... എന്നിട്ടും ഇരുന്ന് കണ്ണീരൊലിപ്പിക്കും.." അവൻ പറഞ്ഞു തീർത്തപ്പോഴേക്കും സാതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "പറ്റണില്ല ഏട്ടാ... എന്തൊക്കെയായാലും അമ്മയും അച്ഛനും അല്ലേ...എന്തിനാ അവര് എന്നോട് മാത്രം ഇങ്ങനെ പെരുമാറുന്നേ.." ന്ന് അവൾ പറഞ്ഞത് ആരവ് വിരലിനാൽ നെറ്റിയുഴിഞ്ഞു... "നീ അതും പറഞ് മൂക്കൊലിപ്പിച്ച് ഇരിക്കാതെ ഇത് കഴിച്ചേ.. ഇല്ലേലേ പിന്നെ ഹോസ്പിറ്റലിലേക്ക് നിന്നെ എടുത്തോണ്ട് പോകേണ്ടി വരും.."

അവൻ പറഞ്ഞത് കേട്ട് സാതിയുടെ മുഖം വീർത്തു... അവന്റെ കയ്യിൽ നിന്നും പ്ളേറ്റ് തട്ടി വാങ്ങിക്കൊണ്ട് അവൾ കഴിക്കാൻ തുടങ്ങിയതും അവൻ വാ പൊത്തി ചിരിച്ചു.... ഭക്ഷണം കഴിച്ച് കഴിഞ്ഞതും പ്ളേറ്റും എടുത്ത് ആരവ് താഴേക്ക് പോയി.. കൈ കഴുകി വന്നതിന് ശേഷം സാതി ബെഡ്‌ഡിലേക്ക് കിടന്നു... മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കവേ അവളുടെ മിഴികൾ നിറഞ്ഞൊഴുകി... പണ്ട് മുതലേ അച്ഛനും അമ്മയും എന്നെ ഇഷ്ടമല്ല... എന്നും ഏട്ടനോടായിരുന്നു ഇഷ്ടം... താനെന്ത്‌ ചോദിച്ചാലും വാങ്ങിത്തരാൻ അവർക്ക് മടിയായിരുന്നു... പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. അവരുടെ മകൾ തന്നെയാണോ ഞാൻ എന്ന്... അത് കൊണ്ട് തന്നെയാകാം ഞാനൊരു പാവമായി പോയത്... വിഷ്ണുവിന്റെ കല്യാണാലോചന വന്നപ്പോഴും എതിർത്ത എന്റെ വാക്കിനെ ഏട്ടനൊഴികെ ആരും കണ്ടില്ല... മുടക്കാൻ ഏട്ടനും പറ്റിയില്ല... ഒരുപാട് മാറാൻ ശ്രമിച്ചു...

പക്ഷെ പറ്റിയില്ല... ഇപ്പോ വീണ്ടും എന്റെ സമ്മതം കൂടാതെ വീണ്ടുമൊരു കല്യാണത്തിൻ ശ്രമിച്ചപ്പോ ആദ്യമായി എതിർത്തു സംസാരിച്ചു...ഏട്ടനെ വിളിച്ച് എല്ലാം പറഞ്ഞു... എന്താണ് എനിക്ക് പറ്റിയത്..? " ഉള്ളിലൊരു തണുപ്പ് പടർന്നതായി അവൾക്ക് തോന്നി.. നാളുകൾക്ക് ശേഷം...! ** കോളേജിന്റെ മുന്നിൽ ആരവിന്റെ ബൈക്ക് ചെന്നു നിന്നതും സാതി നോക്കി... പിന്നെ മെല്ലെ ബൈക്കിൽ നിന്നിറങ്ങി.... "പഠിച്ച കോളേജ് തന്നെ ആയത് കൊണ്ട് കൂട്ടിന് ആളൊന്നും വേണ്ടി വരില്ലല്ലോ...ക്ലാസ്സ്‌ കഴിഞ്ഞിട്ട് ഞാൻ കൂട്ടാൻ വരണോ..?" "ഹേയ് വേണ്ട ഏട്ടാ... ഞാൻ തനിയേ വന്നോളാം.." ആരവ് ബൈ പറഞ് ബൈക്കെടുത്ത് പോയതും സാതി കോളേജിലേക്ക് നടന്നു....

ഒരു വർഷത്തിൽ അധികമായി ഈ കോളേജ് കണ്ടിട്ട്... എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായ പോലെ... ചിലപ്പോ തോന്നലാകാം... അറിയുന്ന ആരെയും കണ്ടില്ല... കൂടെ പഠിച്ചവരൊന്നും ഇവിടെ അല്ലെന്ന് തോന്നുന്നു... ഡിഗ്രിക്ക് പഠിക്കുമ്പോഴേ പീജി ബ്ലോക്ക്‌ അറിയാവുന്നത് കൊണ്ട് അങ്ങോട്ട് നടന്നു.... 'ഹേയ് എടോ... " പിറകിൽ നിന്നും പെട്ടെന്നൊരു വിളി കേട്ടതും സാതി തിരിഞ്ഞു നോക്കി.... അതേ സമയം തന്നെ എന്തോ ഒന്ന് ദേഹത്തേക്ക് വന്ന് വീണതും അവൾ പിറകിലേക്ക് മറിഞ്ഞു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story