എൻകാതലീ: ഭാഗം 20

enkathalee

രചന: ANSIYA SHERY

പുറത്ത് നിന്ന് വന്ന ജേക്കബ് ഹാളിലേക്ക് കയറിയതും ടീവിയും ഓൺ ചെയ്ത് വെച്ച് സോഫയിൽ കിടന്ന് ചിരിക്കുന്ന അലക്സിനെ കണ്ട് ഞെട്ടി... "അവനെന്താടീ പറ്റിയേ..?" തന്റെ ഭാര്യയെ നോക്കി അയാൾ അത്ഭുതത്തോടെ ചോദിച്ചു... "അറിയില്ല ഇച്ചായാ... വന്നപ്പോ മുതലേ ഇങ്ങനെയാ..ഞാൻ പിന്നെ ചോദിക്കാൻ ഒന്നും പോയില്ല.. എന്നോട് ദേഷ്യപ്പെടും.." എന്നവർ പറഞ്ഞത് കേട്ടതും അയാളുടെ മുഖം വാടി... "പോട്ടെടീ.. എന്നേലും അവൻ നിന്നെ മനസ്സിലാക്കും.. ഒന്ന് ചിരിക്ക് എന്റെ സൂസമ്മേ.."അവരുടെ കവിളിൽ തട്ടി അയാൾ പറഞ്ഞതും ആ അധരങ്ങളിൽ ചെറു പുഞ്ചിരി വിരിഞ്ഞു... "ഞാനെന്തായാലും പോയി ചോദിച്ചു നോക്കട്ടെ... നമ്മുടെ മോൻ ആദ്യമായി ഇങ്ങനെ ചിരിക്കാനുള്ള കാരണം ഒന്ന് അറിയണമല്ലോ.." അവനടുത്തേക്ക് നടന്നു ചെന്ന് മുന്നിൽ കൈ കെട്ടി അയാൾ നിന്നതൊന്നും അലക്സ് അറിഞ്ഞിരുന്നില്ല.. അവന്റെ ചിന്ത മുഴുവൻ മറ്റെവിടെയോ ആണെന്ന് അറിഞ്ഞതും അയാൾ അവന്റെ കയ്യിലൊന്ന് തട്ടി... ഒന്ന് ഞെട്ടിയ അലക്സ് മുന്നിൽ നിൽക്കുന്ന ജേക്കബിനെ കണ്ട് ഞെട്ടലോടെ സോഫയിൽ നിന്ന് ചാടി എഴുന്നേറ്റു... "പ...പപ്പ എപ്പോ വന്നു..." "ഞാൻ വന്നിട്ട് വർഷം ഒരുപാടാറായി.." എന്നയാൾ ഗൗരവത്തിൽ പറഞ്ഞതും ഒന്ന് തല ചൊറിഞ്ഞു കൊണ്ട് അവൻ അയാളെ നോക്കി...

"പപ്പക്ക് എന്തോ ബിസിനസ് മീറ്റിംഗ് ഉണ്ടെന്നും ഇന്ന് വരില്ലെന്നും പറഞ്ഞിരുന്നില്ലേ.. അതാ ചോദിച്ചത്.." "ആ മീറ്റിംഗ് മാറ്റി വെച്ചു.. അത് കൊണ്ടെന്താ എന്റെ മോന്റെ വേറൊരു മുഖം കാണാൻ പറ്റിയല്ലോ.." ഒന്ന് പതറിയ അലക്സ് അയാളെ നോക്കി ചിരിച്ചു കൊണ്ട് സോഫയിലേക്കിരുന്നു... "മ്മ്... എന്ത് പറ്റി എന്റെ മോൻ..? ആരേലും മനസ്സിൽ കയറിക്കൂടിയോ..?" അവന്റെ അടുത്തിരുന്ന് ജേക്കബ് ചോദിച്ചതും സാതിയുടെ മുഖമാണ് അവന്റെ മനസ്സിലേക്ക് കടന്ന് വന്നത്... പെട്ടെന്ന് തന്നെ ഒന്ന് തല കുടഞ്ഞവൻ അയാളെ നോക്കി ചിരിച്ചു... "പപ്പക്ക് അറിയാലോ.. ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിന്റെ ദുഃഖം എനിക്ക് നല്ലവണ്ണം ഉണ്ടെന്ന്... അത് പോലെ തന്നെ ഒരു ബ്രദർ ഇല്ലാത്തതിന്റെ ദുഃഖം അനുഭവിച്ച ഒരാളെ കണ്ടു..." നടന്ന സംഭവങ്ങളെല്ലാം അവൻ പറഞ്ഞു കൊടുത്തതും അയാളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു...

"ആ കൊച്ച് കൊള്ളാലോ.. ആളെങ്ങനെയാ കാണാൻ.." "അതിപ്പോ ഭംഗിയിൽ ഒക്കെ എന്തിരിക്കുന്നു പപ്പാ..പിന്നെ ചോദിച്ച സ്ഥിതിക്ക് പറയാം.. പുറമേ നോക്കി സ്നേഹിക്കുന്നവർക്ക് അവളുടെ സൗന്ദര്യം കാണാൻ കഴിയില്ല..മനസ്സിൽ സ്നേഹം ഉള്ളവർക്കേ അതിന് കഴിയൂ.." "ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളൂ.. അല്ല ഇതിനിടയിൽ വേറൊരു കക്ഷി വന്നല്ലോ... അതാണോ നിന്നെ എന്നും ഇടിച്ചിട്ട് പോകുന്ന ആൾ.." അലക്സിന്റെ മുന്നിൽ സാതിയുടെ മുഖം തെളിഞ്ഞു.. അത്രയും നേരം ചിരിച്ചു നിന്നവന്റെ മുഖം ദേഷ്യത്താൽ ചുവക്കുന്നത് കണ്ടയാൾ ചിരിച്ചു... "അതിനെ രക്ഷിച്ചിട്ട് ഒരു സോറി പോലും പറയാതെയാ ആ തെണ്ടി പോയത്.. അവളെ ഒക്കെ സഹായിച്ച എന്നേ വേണം തല്ലാൻ..." അയാളൊന്ന് ആക്കിചിരിച്ചു കൊണ്ട് എഴുന്നേറ്റ് പോയതും കണ്ണ് കൂർപ്പിച്ച് നിന്ന അലക്സ് പോക്കറ്റിൽ വെച്ച ഡയറി മിൽക്ക് എടുത്ത് പൊട്ടിച്ചു... *** "സാത്വിക.. ആലിയ.. അനുരാഗ്..നിങ്ങളോട് പ്രിൻസിപ്പളിന്റെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു.." ദിയാൻ സാറിന്റെ ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് പ്യൂണ് വന്ന് അത് പറഞ്ഞത്..

കേട്ടതും മൂന്ന് പേരും പരസ്പരം നോക്കി... "സാർ... പൊക്കോട്ടെ.." ദിയാന്റെ സംശയത്തോടെയുള്ള നോട്ടം ഗൗനിക്കാതെ ആലി ചോദിച്ചതും അവനൊന്ന് മൂളി... "എന്തെങ്കിലും പ്രശ്നം ഉണ്ടോ..?" അനുവിനോട് അവൻ ചോദിക്കുന്നത് കേട്ട് കണ്ണ് കൊണ്ട് ആലി വേണ്ടെന്ന് ആംഗ്യം കാണിച്ചെങ്കിലും അവനതിനെ പുച്ഛിച്ചു കളഞ്ഞു... "അത് സാർ... ഇന്നലെ ചെറിയൊരു പ്രശ്നം ഉണ്ടായി..സാതിയെ ഒരുത്തൻ കയറിപ്പിടിക്കാൻ വന്നു.. അത് കണ്ട ആലി അവനോട്‌ ചൂടായി... അതിനിടക്ക് വീണ്ടും പിടിക്കാൻ വന്ന അവനെ അലക്സ് വന്ന് ഇടിച്ചു... ഇതൊക്കെ സംഭവിച്ചത് നമ്മുടെ കോളേജിൻ മുന്നിൽ വെച്ചാണ്..." ദിയാൻ ആലിയെ നോക്കിയതും ഇതൊന്നും തന്നെ ബാധിക്കാത്ത മട്ടിൽ മറ്റെങ്ങോ നോക്കി നിൽക്കുന്ന അവളെ കണ്ട് അവന്റെ കണ്ണുകൾ കുറുകി... "പോയിട്ട് വാ മൂന്ന് പേരും.." കേട്ടതും മുന്നേ ചാടി ഇറങ്ങി പോയ ആലിയെ തന്നെ അവൻ നോക്കി നിന്നു... ___ "എന്താണ് ഇതൊക്കെ..?" കയ്യിലെ ഫോട്ടോ ടേബിളിലേക്ക് വലിച്ചെറിഞ് പ്രിൻസിപ്പൾ ചോദിച്ചതും അലക്സിന്റെ നോട്ടം പേടിച്ചു വിറച്ചു നിൽക്കുന്ന ആലിയിൽ തങ്ങി നിന്നു...

ഇന്നലെ തന്നോട് സംസാരിച്ച ആൾ തന്നെയാണോ അവളെന്ന് ഓർത്ത് ഒരുവേള അവൻ ചിരിച്ചു പോയി... "വാട്ട് ദ ഹെൽ..? ഞാനിവിടെ സീരിയസായി ഒരു കാര്യം സംസാരിച്ച് ഇരിക്കുമ്പോൾ നിന്ന് ചിരിക്കുകയാണോ.. അലക്സ്..." ടേബിളിൽ ഉച്ചത്തിൽ അടിച്ചയാൾ പറഞ്ഞതും അവനയാളുടെ മുഖത്തേക്ക് നോക്കി... "നിങ്ങൾക്ക് മൂന്ന് പേർക്കും ഒന്നും പറയാനില്ലേ... ആലിയ...ഒരു പെൺകുട്ടി ആണെന്ന് എങ്കിലും ഓർത്തൂടായിരുന്നോ നിനക്ക്...? നാട്ടുകാർ ഈ ഫോട്ടോ ഒക്കെ എടുത്ത് തന്നപ്പോ നാണം കെട്ടത് ഞാനാ.." "ഒരു പെൺകുട്ടി ആണെന്ന് വെച്ച് ഞാൻ മിണ്ടാതെ നിൽക്കണോ സാർ..?" പെട്ടെന്ന് ആലിയുdടെ ശബ്ദം ഉയർന്നതും അതേ സമയം തന്നെ ദിയാൻ അങ്ങോട്ട് കയറി വന്നതും ഒരുമിച്ചായിരുന്നു... "ദിയാൻ... നിങ്ങളുടെ ക്ലാസ്സിലെ സ്റ്റുഡന്റ്സ് അല്ലേ ഈ നാലുപേരും..ഇന്നലെ നടന്നതൊക്കെ അറിഞ്ഞിട്ടും തനിക്കെന്താ ഒരു കൂസലും ഇല്ലാത്തത്... " "അവർ പ്രതികരിച്ചത് ന്യായമായ കാര്യത്തിനാണ് സാർ..." "അതൊക്കെ ആയിരിക്കാം..പക്ഷെ നാണക്കേട് കോളേജിനാണ്.."

"അത് കൊണ്ട്... മിണ്ടാതെ അവൻ കയറിപ്പിടിക്കാൻ നിന്ന് കൊടുക്കണമായിരുന്നോ... പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്... ഇവിടെയുള്ള എല്ലാവരേക്കാളും എത്രയോ വിവരം ഉള്ള ആളാണ് സാർ... ഒരുപാട് കോളേജുകളിൽ പഠിപ്പിച്ച് അവസാനം ഒരു പ്രിൻസിപ്പളും ആയി.. ഇത്രയും വിവരം ഉള്ള സാറും മറ്റുള്ളവരെപ്പോലെ ലിംഗബേധം കാണിക്കുകയാണോ..? സാർ പറഞ്ഞതിൽ ക്ഷമിക്കണം.. എന്നോടെന്നല്ല മറ്റേത് പെണ്ണിനോടും മോശമായി പെരുമാറുന്നവനോട് ഞാൻ കയർത്ത് സംസാരിക്കും.. ചിലപ്പോ തല്ലിയെന്നും വരും.." ആലി പറഞ്ഞതൊക്കെ കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു ദിയാൻ... മറ്റു മൂന്ന് പേർക്കും പിന്നെ ഇന്നലെ കണ്ടത് കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല... "ഞാൻ അങ്ങനെയൊന്നും ചിന്തിച്ചില്ല..എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ രക്ഷിതാക്കൾ ഞങ്ങളോടാണ് ചോദ്യം ചോദിക്കുക... അതുമല്ല ആ ഇടി കിട്ടിയവൻ ഇനി എന്തെങ്കിലും ചെയ്യില്ലെന്ന് ആർക്കറിയാം.." "അതോർത്ത് ആണെങ്കിൽ സാർ പേടിക്കണ്ട.. അവൻ എന്തായാലും കോളേജിൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല..

ആ ഒരു കാര്യത്തിൽ ഞാൻ ഉറപ്പ് നൽകുന്നു.." എന്ന് സാതി പറഞ്ഞതും അയാളൊന്ന് മൂളിക്കൊണ്ട് എല്ലാവരോടും പോവാൻ പറഞ് സീറ്റിലേക്ക് ചാഞ്ഞതും എല്ലാവരും പുറത്തേക്ക് ഇറങ്ങി... പെട്ടെന്ന് അകത്തേക്ക് തന്നെ കയറി ചെന്ന ആലി... "കയർത്ത് സംസാരിച്ചത് തെറ്റാണെന്ന് അറിയാം.. പക്ഷെ ന്യായം അല്ലാത്തത് കണ്ടാൽ ഞാൻ പ്രതികരിക്കും സാർ..." അതും പറഞ് പുറത്തേക്ക് ഇറങ്ങി... "എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോട് ആദ്യം പറയണം.. ഞാൻ അറിയാതെ ഇനി ഒരു പ്രശ്നവും ബാക്കി ഉള്ളവരുടെ കാതിൽ എത്തരുത്.." നാൽ പേരോടും ആയി ദിയാൻ പറഞ്ഞതും നാലും തലയാട്ടി... അവൻ പോയതും പോകാൻ നിന്ന അലക്സിനെ... ഡോ കിളവാ.. "എന്ന് സാതി വിളിച്ചതും പല്ല് കടിച്ചു കൊണ്ട് അവൻ തിരിഞ്ഞു നോക്കി... അവനടുത്ത് ചെന്ന് നിന്ന സാതി ആലിയെ ഒന്ന് നോക്കിയതിന് ശേഷം അവനെ നോക്കി... "സോറി...." അവൾ പറഞ്ഞത് കേട്ട് അലക്സിന്റെ കണ്ണ് മിഴിഞ്ഞു... "ഞെട്ടുവൊന്നും വേണ്ട... ആലി പറഞ്ഞത് കൊണ്ട് മാത്രമാ സോറി പറഞ്ഞത്..." അവൻ ആലിയെ നോക്കിയതും അവളൊന്ന് ഇളിച്ചു കാണിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story