എൻകാതലീ: ഭാഗം 21

enkathalee

രചന: ANSIYA SHERY

"അതേ ഈ സോറി ഒക്കെ മനസ്സിൽ നിന്നെ വരേണ്ടതാണ്.. അല്ലാതെ ഒരാൾ പറഞ്ഞത് കേട്ടിട്ടില്ല.. നീയെന്തിനാടീ ഇവളോട് സോറി പറയാൻ പറഞ്ഞത്.." അവസാനം ആലിയെ നോക്കി അവൻ കലിപ്പിട്ടതും അവളൊന്ന് ഞെട്ടി... പിന്നെ അവനെ നോക്കി ചിരിച്ചു... "ഞാൻ പേടിക്കുംന്ന് കരുതണ്ട..അതൊക്കെ പണ്ട്.. ഇനിയെന്തൊക്കെ പറഞ്ഞാലും ഞാൻ പേടിക്കില്ല.. അത് കൊണ്ട് ആ വക പരിപാടി ഒക്കെ ഇച്ചായൻ നിർത്തിക്കോ.."എന്നവൾ പറഞ്ഞത് കേട്ട് അവൻ വാ പൊളിച്ചു.. വാ പൊത്തി ചിരിക്കുന്ന അനുവിനേയും സാതിയേയും കണ്ട് അവൻ രണ്ട് പേരെയും ഒന്ന് തറപ്പിച്ചു നോക്കി അവിടുന്ന് നടന്നു... "നീയെന്തിനാടീ കൂട്ട് കൂടാൻ താല്പര്യം ഇല്ലാത്തവരോട് പോയി സംസാരിക്കുന്നത്..?" അനു ചോദിച്ചു.. "എടാ.. അങ്ങേർക്ക് ജാഡയാണ്.. അല്ലാതെ മിണ്ടാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല.. ഇത്രയും കാലം എല്ലാവർക്കും മുന്നിൽ കലിപ്പന്റെ ഇമേജ് അല്ലായിരുന്നോ.. അത് പെട്ടെന്ന് അങ് പോയാൽ പ്രശ്നം അല്ലേ.. അതാ.." "എടി ഭയങ്കരി..."എന്നവൻ പറഞ്ഞതും ഇതൊക്കെ എന്ത് എന്ന നിലക്ക് ആലി ഇളിച്ചു കാണിച്ചു... ** കോളേജ് വിട്ട് വന്നതും മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ഓട്ടോ കണ്ട് ആലിയുടെ നെറ്റി ചുളിഞ്ഞു.. കോലായിൽ ഇരിക്കുന്ന പരിചിതമല്ലാത്ത മുഖത്തെ കണ്ട് ചെരുപ്പഴിച്ചവൾ അകത്തേക്ക് കയറി...

ഉമ്മാനോടും ഉമ്മുമ്മയോടും സംസാരിച്ചു നിൽക്കുന്ന രണ്ട് മുഖങ്ങളെ അവളൊന്ന് പകച്ചു... "ആഹാ ആലി വന്നല്ലോ..?" അവളെ നോക്കി പറഞ് അടുത്തേക്ക് വന്ന അവരെ നോക്കി അവളൊന്ന് മെല്ലെ ചിരിച്ചെന്ന് വരുത്തി... "മോൾക്ക് ഞങ്ങളെ മനസ്സിലായോ..? നിന്റെ അമ്മായിയും മൂത്തമ്മയും ആണ്.." ഞാൻ വെറുതെ ഒന്ന് തലയാട്ടുക മാത്രം ചെയ്തു.. അവരോട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് മുറിയിലേക്ക് കയറിയതും ബെഡ്‌ഡിലിരിക്കുന്ന പൊടി എന്നെ കണ്ട് ചാടി എഴുന്നേറ്റു... "ഉപ്പാന്റെ വീട്ടുകാർ ആണെന്ന് ഉമ്മ പറഞ്ഞു.. ആണോ ഇത്താ.. ഞാൻ അവരെ ഇത് വരെ കണ്ടിട്ടേ ഇല്ലല്ലോ.." എന്നവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ശെരിക്ക് അവളോട് സഹതാപം തോന്നി... ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഉപ്പയും ഉമ്മയും പിരിഞ് ഇങ്ങോട്ട് വന്നതാണ്.. ഉപ്പാന്റെ വീട്ടിലുള്ളവരെ ഒരു ചെറിയ മങ്ങിയ ഓർമ്മയേ എനിക്ക് ഓർമ്മയുള്ളു..അപ്പോ പിന്നെ ഇവളുടെ കാര്യം പറയേണ്ടല്ലോ.. എന്റെ അത്ര പോലും അവൾക്ക് ആരെയും അറിയില്ല... സംസാരിക്കാൻ താല്പര്യം ഇല്ലാതിരുന്നിട്ടും വെറുതെ മുശിപ്പിക്കേണ്ടെന്ന് കരുതി മാത്രം അവരോട് സംസാരിച്ച് ഞാൻ മറുപടി കൊടുത്തു... കുറച്ച് കഴിഞ് അവർ പോയതും അകത്തേക്ക് കയറാൻ നിന്ന എന്നെയും പൊടിയേയും ഉമ്മുമ്മ വിളിച്ചു...

"നിന്നോട് പറഞ്ഞതല്ലേ നിന്റെ പഠിപ്പിന്റെ കാര്യം പറയാൻ.. എവിടുന്ന് വെച്ചിട്ടാ ഞങ്ങൾ പൈസ എടുത്ത് തരുന്നത്...മര്യാദക്ക് പറഞ്ഞിരുന്നേൽ കുറച്ചെങ്കിലും കിട്ടുമായിരുന്നു.." ഉമ്മുമ്മ പറഞ്ഞതൊക്കെ കേട്ട് എനിക്ക് ദേഷ്യം വന്നെങ്കിലും പറഞ്ഞാൽ അത് കൂടിപ്പോവും എന്നുള്ളത് കൊണ്ട് ഞാൻ അത് കേൾക്കാത്ത ഭാവത്തിൽ അകത്തേക്ക് നടന്നു... ഇപ്പോ പൊടിയോടായി സംസാരം.. അവളെ ഇനി എപ്പോ വിടുവോ ആവോ.. നിങ്ങളൊക്കെ ചിന്തിക്കും എനിക്കെന്തിനാ ഉമ്മുമ്മയോട് ഇത്ര ദേഷ്യം എന്ന്.. എനിക്ക് ആളെ ഇഷ്ടമൊക്കെ തന്നെയാണ്.. പക്ഷെ ചില നേരത്തെ സംസാരം എനിക്ക് പിടിക്കില്ല.. എന്റുമ്മാക്ക് ഞങ്ങൾ ഒരു ബാധ്യത ആ എന്ന പോലെയാണ് പലപ്പോഴും ഉമ്മുമ്മ സംസാരിക്കാർ.. തിരിച്ച് പറഞ്ഞാൽ ഉമ്മാക്ക് അത് സങ്കടമാവും എന്നുള്ളത് കൊണ്ട് മാത്രം ഞാൻ അധികവും മിണ്ടാതിരിക്കാറാണ് പതിവ്... **** "എൻ ആലിയെ പോൽ യാരൂമില്ലാ ഇന്ത ഭൂമിയിലേ... എൻ സാതിക്ക് താൻ ഈടേയില്ലേ ഇന്ത തേവയിലേ.." രാവിലെ തന്നെ തുടങ്ങിയതാണ് അനു..എന്ത് പറ്റിയെന്ന് ഇത് വരെ സാതിക്കും ആലിക്കും മനസ്സിലായിട്ടില്ല... അവന്റെ പാട്ട് കേട്ട് ചെവി പൊത്തി പല്ല് കടിച്ച് ഇരിക്കുകയാണ്... "ആലീ... ആലീ കൊല്ലാതേ.. സാതീ.. സാതീ.. തള്ളാതെ..."

എന്നവൻ പാടി നിർത്തിയതും ആലി അവന്റെ കഴുത്തിൽ പിടിച്ചതും ഒരുമിച്ചായിരുന്നു... കണ്ണും തള്ളിയ അവനവളെ തള്ളി മാറ്റിക്കൊണ്ട് കഴുത്തിൽ തടവി... "എന്തിനാടീ പന്നീ എന്നെ കൊല്ലാൻ നോക്കിയേ..😬" "നീയല്ലേ ആലീ എന്നെ കൊല്ല് കൊല്ല് എന്ന് പറഞ് കാറിയത്.." "ഞാൻ കൊല്ലരുതെന്നാ പറഞ്ഞത്.. അതിനെങ്ങനാ ആദ്യം പോയി ചെവി തോണ്ടണം.." ആലി അവന്റെ കഴുത്തിൽ പിടിക്കാൻ വേണ്ടി പാഞ്ഞു വന്നതും അവളെ സാതിയുടെ നേരേക്ക് തള്ളിക്കൊണ്ട് അവൻ ഓടി... പ്രതീക്ഷിക്കാതെയുള്ള അവന്റെ പ്രവർത്തി ആയതിനാൽ സാതിയും ആലിയും ഒരുമിച്ച് നിലത്തേക്ക് വീണു... ശബ്ദം കേട്ട് ഓട്ടം നിർത്തി അനു തിരിഞ്ഞു നോക്കിയതും അറിയാതെ തലയിൽ കൈ വെച്ചു... എങ്ങനെയൊക്കെയോ എഴുന്നേറ്റ് നിന്ന ആലിയുടേയും സാതിയുടേയും നോട്ടം അനുവിൽ എത്തിയതും അവന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി... "മരണമെത്തുന്ന നേരം.." ഉള്ളിൽ അപായമണി മുഴങ്ങിയതും അവന്റെ ചുവടുകൾ പിറകോട്ട് നീങ്ങി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story