എൻകാതലീ: ഭാഗം 22

enkathalee

രചന: ANSIYA SHERY

"നിക്കടാ അവിടെ.." "നോ.. നോ.. എനിക്ക് ഇനിയും ജീവിക്കേണ്ടതാണ്.." പാഞ്ഞു വരുന്ന സാതിയേയും അനുവിനേയും നോക്കാതെ ഓടിക്കൊണ്ട് തന്നെ അവൻ ഉറക്കെ അലറി... അവനോടി ക്ലാസ്സിലേക്ക് കയറിയതും സാതിയും ആലിയും അവന്റെ പിറകെ ഓടി.. വാ പൊളിച്ചു നിൽക്കുന്ന പിള്ളേരെയൊന്നും ശ്രദ്ധിക്കാതെ മൂന്ന് പേരും കൂടെ ക്ലാസ്സ്‌ മുഴുവൻ ഓടി... അവസാനം തിരിഞ്ഞ് തിരിഞ്ഞ് അനു പുറത്തേക്ക് ഓടിയതും അവൻ പിറകെ തന്നെ സാതിയും ആലിയും ഓടി... ക്ലാസ്സിന്റെ പടി കടന്ന് ഓടാൻ തുടങ്ങിയതും ആരെയോ ചെന്നിടിച്ചിട്ടവൾ അതേ പടി നിലത്തേക്ക് വീഴാൻ തുനിഞ്ഞു.. അതിന് മുന്നെ ആരുടേയോ കരങ്ങൾ ഇടുപ്പിൽ പതിഞ്ഞ ആലി ഞെട്ടലോടെ തന്നെ പിടിച്ച ആളെ നോക്കിയതും വീണ്ടും ഞെട്ടി... ആലിയെ കാണാഞ് ഓട്ടം നിർത്തിയ സാതി തിരിഞ്ഞു നോക്കിയതും ആലിയെ പിടിച്ച് നിൽക്കുന്ന ദിയാനെ കണ്ട് കണ്ണ് മിഴിച്ചു... തന്നിലേക്ക് തന്നെ മിഴികൾ പതിപ്പിച്ചു നിൽക്കുന്ന ദിയാനെ കണ്ട് എഴുന്നേറ്റ് മാറാൻ ശ്രമിച്ചെങ്കിലും ആലിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല..

ചുറ്റുമുള്ളവരുടേ മിഴികളും തന്നിൽ ആയിരിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് അവൾക്കാകെ ഭയം തോന്നി... "സാ... സാർ...."ദയനീയമായി ആലി അവനെ വിളിച്ചതും ഞെട്ടിയ ദിയാൻ അവളിൽ നിന്ന് കണ്ണ് മാറ്റി നേരേ നിർത്തി... "ഒന്നും പറ്റിയില്ലല്ലോ.." "ഇല്ല... സാർ..." എന്ന് പറഞ് തിരിച്ചകത്തേക്ക് കയറിയതും തന്നെ തന്നെ നോക്കി നിൽക്കുന്ന എല്ലാവരെയും കണ്ട് എന്ത് ചെയ്യണം എന്നറിയാതെ പതറി... "ആലിയ..." പെട്ടെന്നവന്റെ വിളി കേട്ടതും ആലി ഞെട്ടിത്തിരിഞ് അവനെ നോക്കി.. നേരത്തെ ഉണ്ടായിരുന്ന ഭാവമായിരുന്നില്ല അപ്പോഴവന്റെ മുഖത്ത്... "എങ്ങോട്ടാണ് ബെല്ലടിച്ചിട്ടും ഓടിപ്പോയത്..?" ഗൗരവം നിറഞ്ഞ അവന്റെ ചോദ്യം കേട്ട് ആലിയാകെ എന്ത് പറയണം എന്നറിയാതെ ഉഴറി... അനുവിനെ തല്ലാൻ വേണ്ടി ഓടിയതാണെന്ന് പറഞ്ഞാൽ ചിലപ്പോ കളിയാക്കിയേക്കാം.. ഇത്രേം വലുതായിട്ടും ചെറിയ പിള്ളേരെ പോലെ കളിക്കുകയാണോ എന്ന്... "സാർ...." എന്ത് പറയണമെന്ന് ചിന്തിച്ചു കൊണ്ട് നില്കുന്നതിനിടയിലാണ് സാതിയുടെയും അനുവിന്റെയും ശബ്ദം അവൾ കേൾക്കുന്നത്...

തല ഉയർത്തി നോക്കിയതും ഡോറിനരികെ ഇളിച്ചു കൊണ്ട് നിൽക്കുന്ന അനുവിനേയും സാതിയേയും കണ്ട് അവളുടെ നോട്ടം ദിയാനിലേക്ക് നീണ്ടു... "എവിടെ ആയിരുന്നു രണ്ട് പേരും.." "അത് പിന്നെ സാർ... ആലിക്ക് തൊണ്ട വേദന ആയിരുന്നു.. അപ്പോ ഞാൻ ക്യാന്റീനിൽ നിന്ന് വിക്സ് മുട്ടായി വാങ്ങിക്കാൻ പോയതാണ്.." എന്ന് പ്രത്യേകിച്ചൊരു ഭാവമാറ്റാവുമില്ലാതെ സാതി പറഞ്ഞതും എനിക്കോ എന്ന നിലക്ക് ആലി പകച്ചവളെ നോക്കി... "സത്യമാണോ ആലിയാ..?" അവളോടായി ദിയാൻ ചോദിച്ചതും അവൾ തലയാട്ടി... "മ്മ്... അപ്പോ അനുരാഗിനോ..?" "ഞാനും ഇവളുടെ ഒപ്പം പോയതാണ്.." "അതെന്താ സാത്വികക്ക് ഒറ്റക്ക് പോകാൻ പേടിയാണോ..?" "അല്ല.. സാർ... "പെട്ടെന്ന് തന്നെ സാതി ഉത്തരം കൊടുത്തതും അനു അവളെ പല്ല് കടിച്ച് നോക്കി... "നിങ്ങൾ രണ്ടും പോയിരുന്നോ.. അനുരാഗ് ഇവിടെ വാ..." അവൻ നേരേ കയ്യാട്ടി ദിയാൻ പറഞ്ഞതും നിഷ്കളങ്കമായി ഇളിച്ചു കൊണ്ട് അനു അവനടുത്തേക്ക് ചെന്നു.. "നിനക്കെത്ര തവണയാ ഞാൻ വാണിങ് തന്നത്.." "ഒന്ന്.. അല്ല മൂന്ന് ആണെന്ന് തോന്നുന്നു.." "മൂന്ന് തന്നെ... അപ്പോ മോൻ ദാ.." "ഇവിടെ നില്ക്കാൻ അല്ലെ.. നിന്നോളാം സാർ..." അതും പറഞ് ബോർഡിനടുത്തേക്ക് അവൻ നടന്നു...

"അങ്ങോട്ട് പോകാനല്ല.. നിനക്കുള്ള പണി അതല്ല... ദേ ഈ പോർഷൻ അതാണ് ഇന്ന് എടുക്കാൻ വെച്ചിരിക്കുന്നത്... അത് നീ എടുക്കണം എന്ന്... അപ്പോ നിന്റെ സെമിനാറും കൂടെ അങ് കഴിഞ്ഞോളും..അപ്പോ തുടങ്ങിക്കോ.." അവന്റെ കയ്യിലേക്ക് ബുക്ക് വെച്ച് കൊടുത്ത് കൊണ്ട് പറഞ് ദിയാൻ നടന്ന് ആലിക്കരികിൽ അനുവിന്റെ സ്ഥലത്ത് ചെന്നിരുന്നു... ഒന്ന് ഞെട്ടിയ ആലി പെട്ടെന്ന് സാതിക്കരികിലേക്ക് കുറച്ച് നീങ്ങിയിരുന്നു... "നിന്നെ സാർ പിടിച്ച് തിന്നത്തൊന്നും ഇല്ല പെണ്ണേ.."സാതി അവളുടെ ചെവിയിലായി മെല്ലെ പറഞ്ഞതും.. "എന്നാ നീ ഇവിടെ ഇരുന്നോ.."എന്ന് ആലി തിരിച്ച് പറഞ്ഞതും സാതി ഒന്ന് ഇളിച്ചു കൊണ്ട് പറ്റില്ലെന്ന് തലയാട്ടി... "എന്നാൽ മിണ്ടരുത്.." "എന്താണ് ആലിയ ഒരു ഡിസ്കഷൻ.. തനിക്ക്‌ എടുക്കണോ ക്ലാസ്സ്‌..?" ദിയാന്റെ ചോദ്യം കേട്ടതും അവൾ പെട്ടെന്ന് വേണ്ട സാർ എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് നോക്കിയിരുന്നു... "അനുരാഗ്.. തുടങ്ങുന്നില്ലേ.." കണ്ണും മിഴിച്ച് നിൽക്കുന്ന അനുവിനോടായി ദിയാൻ ചോദിച്ചതും ഒന്ന് ഞെട്ടിയ അവൻ തലയാട്ടി...

അനുവിന്റെ ക്ലാസ്സ്‌ കേട്ട് കളിയാക്കാൻ വേണ്ടി കണ്ണും തുറന്നിരുന്ന സാതിയും ആലിയും ഒരു കൂസലുമില്ലാതെ നന്നായി അവൻ ക്ലാസ്സ്‌ എടുക്കുന്നത് കണ്ട് ഞെട്ടി ഇരുന്നു.... രണ്ടാളുടെയും കണ്ണ് ഇപ്പോ പുറത്തേക്ക് ചാടും എന്ന നിലയിൽ ആയി... "ആഹാ... അനുരാഗ് നന്നായി ക്ലാസ്സ്‌ എടുക്കുന്നുണ്ടല്ലോ.. Good.." ബെഞ്ചിൽ നിന്നെഴുന്നേറ്റ് അവനരികിൽ ചെന്ന് കയ്യിൽ പിടിച്ച് ദിയാൻ പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് അവൻ ഗമയോടെ സാതിയേയും ആലിയേയും നോക്കി... ക്ലാസിലൊന്നും ശ്രദ്ധിക്കാതെ വായിട്ടലക്കുന്ന അനുവിന്റെ ക്ലാസ്സ്‌ കേട്ട് ക്ലാസിലെ എല്ലാവരും ഞെട്ടി നിൽക്കുകയാണ്... അവനോട് പോയിരിക്കാൻ പറഞ്ഞതും എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചതിന് ശേഷം അവൻ ഗമയോടെ ബെഞ്ചിൽ ചെന്നിരുന്നു... "എങ്ങനെയുണ്ടായിരുന്നു..?" ആലിയേയും സാതിയേയും നോക്കി പിരികം ഉയർത്തി അവൻ ചോദിച്ചു... "വല്യ കുഴപ്പല്ല.." "നിങ്ങൾക്ക് അസൂയയാ.." പുച്ഛിച്ചു കൊണ്ട് അവൻ പറഞ്ഞതും രണ്ടാളും അവനെ നോക്കി തിരിച്ചും പുച്ഛിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story