എൻകാതലീ: ഭാഗം 23

enkathalee

രചന: ANSIYA SHERY

"ഓഹ് പിന്നേ..അസൂയപ്പെടാൻ പറ്റിയൊരു സാധനവും.." "അതെന്താടീ.. അതിൻ മാത്രം എനിക്കെന്താ കുറവ്?" "കുറവല്ല.. എല്ലാം കൂടുതലാ..' "അത് നിന്റെ ദിയാൻ സാറിനാടീ" "എന്റെ ദിയാൻ സാറോ..?" ആലി പകപ്പോടെ അവനെ നോക്കിയതും അബന്ധം പറ്റിയ പോലെ അനു തല ചൊറിഞ്ഞു. "അത് പിന്നേ നീ സാറിനെ നോക്കിയത്.." "വായിൽ തോന്നിയത് വിളിച്ച് പറഞ്ഞാ നിന്റെ ആ ശാലിനിയുടെ കാര്യം ഞാനീ ക്ലാസ് മുഴുവൻ പാട്ടാക്കും..അവന്റൊരു സാർ... ഞാനെപ്പോഴാടാ സാറിനെ നോക്കിയത്" എന്ന് തുടങ്ങി ആലി എന്തൊക്കെയോ ദേഷ്യത്തിൽ പറയാൻ തുടങ്ങിയതും അനു ദയനീയമായി സാതിയെ നോക്കി. സ്വയം വരുത്തി വെച്ചതല്ലേ എന്ന് പറഞ്ഞവൾ പുച്ഛിച്ചതും അവൻ തിരിച്ചും പുച്ഛിച്ച് ആലിയെ നോക്കി ഇളിച്ചു. "ന്റെ പൊന്ന് അളിയാ.. ഛെ.. ആലി.. ഒരു അബന്ധം ഏത് മണ്ടനും.. ഛെ.. ഏത് മനുഷ്യനും പറ്റും.. നീയതിങ്ങനെ സീരിയസ് ആക്കാതെ എന്റെ പൊന്നേ" അവളുടെ താടയിൽ പിടിച്ചവൻ പറഞ്ഞതും ആ കൈ തട്ടി മാറ്റിയവൾ അവനെ കണ്ണുരുട്ടി നോക്കി. ---------

ഉച്ചക്ക് ശേഷമുള്ള ക്ലാസ്സിലിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ശബ്ദം കേട്ടത്. "പ്രിൻസി മൈക്ക് ടെസ്റ്റിംഗ് തുടങ്ങി.. ഇനി എന്ത് കാര്യത്തിന് ആണാവോ.." അനു ആരോടെന്നില്ലാതെ പറയുന്നത് കേട്ട് സാതിയും ആലിയും അവനെ കണ്ണുരുട്ടി നോക്കി മിസ്സിനെ കണ്ണ് കൊണ്ട് കാണിച്ചു. "ഡിയർ സ്റ്റുഡന്റ്സ്..." "പ്രിൻസി അല്ല..ഇത് ആലിടെ ദിയാൻ സാറാ.." മറുപടിയായി ആലിയവന്റെ കാലിൽ അമർത്തി ചവിട്ടി.അലറാൻ തുടങ്ങിയ അനു അവളുടെ ഒറ്റ നോട്ടത്തിൽ വാ പൊത്തി കരച്ചിൽ അടക്കി. "ഡിയർ സ്റ്റുഡന്റ്സ്.. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ കീഴിൽ നടത്തിയ സ്റ്റോറി റൈറ്റിങ്ങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയാണ്.. First prize guose to Aaliya from first year MA English and second prize..." "ആലി.. നിനക്കാടീ ഫസ്റ്റ്..യ്യോഹ്.. കൺഗ്രാറ്റ്സ് മുത്തേ" അതും പറഞ് സാതി അവളുടെ കവിളിൽ ഉമ്മ വെച്ചതും ആലി കണ്ണും മിഴിച്ച് അവളേയും അനുവിനേയും നോക്കി. "കൺഗ്രാറ്റ്സ് ആലിയാ.. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ" മിസ്സും മറ്റു കുട്ടികളും വന്ന് അഭിനന്ദിച്ചെങ്കിലും അതൊന്നും ആലി കേട്ടിരുന്നില്ല.

സത്യം പറഞ്ഞാൽ ആകെ കിളി പാറിയൊരവസ്ഥ.! "നീയെന്താടീ ഒരുമാതിരി അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നേ" അനു അവളുടെ തോളിൽ കുലുക്കി വിളിച്ചതും ആലി ഒരു ഞെട്ടലോടെ സ്വബോധത്തിലേക്ക് തിരിച്ചു വന്നു. "ങേ.. എന്താ പറഞ്ഞേ..?" "ആ ബെസ്റ്റ്.. നീയീ ലോകത്തൊന്നും അല്ലേ... റിസൾട്ട് അറിഞ്ഞപ്പോഴേക്കും പെണ്ണിന്റെ ബോധം പോയല്ലോ ഈശ്വരാ" മുകളിലേക്ക് നോക്കി അനു പറഞ്ഞതും ആലി അവന്റെ കയ്യിലൊന്ന് കുത്തി. "എന്നാലും എനിക്കെങ്ങനെയാ ഫസ്റ്റ്.. ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. സാർ പറഞ്ഞപ്പോ വെറുതെ പങ്കെടുത്തെന്നൊള്ളു.അത്രയും കുട്ടികൾ ഉണ്ടായിട്ട് ഫസ്റ്റ് എനിക്കെന്ന് ഒക്കെ പറയുമ്പോ." "എന്നാ നീ വാ..നമുക്ക് നേരിട്ട് പോയി ചോദിക്കാം." എന്നും പറഞ് അനു അവളുടെ കൈ പിടിച്ച് എഴുന്നേറ്റതും ആലി അവനെ സീറ്റിലേക്ക് തന്നേ പിടിച്ചിരുത്തി. "ഞാനൊരു സംശയം പറഞ്ഞപ്പോഴേക്കും നീയെന്തിനാ സാറിന്റെ അടുത്തേക്ക് ഓടുന്നത്?" എന്നും ചോദിച്ച് കണ്ണുരുട്ടിയതും ഒന്ന് ഇളിച്ചു കൊടുത്ത അനുവിന്റെ കണ്ണുകൾ പുറത്ത് ക്ലാസ്സിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ദിയാനിലേക്ക് നീണ്ടു.

അവൻ കണ്ണ് കൊണ്ട് സാതിക്കത് കാണിച്ചു കൊടുത്തതും അവളും അങ്ങോട്ട് നോക്കി. ദിയാനെ കണ്ട് വാ പൊളിച്ചവൾ അനുവിനെ നോക്കിയതും അവൻ കണ്ണ് കൊണ്ട് ആലിയെ കാണിച്ചു കൊടുത്തു. കാര്യം മനസ്സിലായ പോലെ സാതിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. *** "ആലിയാ.." ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുമ്പോഴാണ് പിറകിൽ നിന്നും ദിയാന്റെ ശബ്ദം കേട്ടത്. നടത്തം നിർത്തി മൂന്ന് പേരും തിരിഞ്ഞ് നോക്കി.തങ്ങൾക്ക് അടുത്തേക്ക് നടന്നു വരുന്ന അവനെ കണ്ട് അനുവും സാതിയും ഇടം കണ്ണിട്ട് ആലിയെ നോക്കി. "എന്താ സാർ?"ഒന്നുമറിയാത്ത പോലെ അനു ചോദിച്ചതും ദിയാന്റെ നോട്ടം ആലിയിലേക്ക് നീണ്ടു. അവളും എന്തെന്നറിയാൻ അവനെ നോക്കി. "കൺഗ്രാറ്റ്സ് ആലിയാ.. തനിക്കല്ലേ ഫസ്റ്റ്.. ഇതെന്റെ വക ചെറിയൊരു സമ്മാനം. ഇപ്പോ കയ്യിലിതേ ഉള്ളു" അതും പറഞ്ഞവൻ കയ്യിലിരുന്ന ഡയറി മിൽക്ക് അവൾക്ക് നേരേ നീട്ടിയതും അവൾ ഒന്ന് ഞെട്ടിയെങ്കിലും അത് വാങ്ങി അവനെ നോക്കി ചിരിച്ചു. "താങ്ക്യൂ സാർ"അവളത് പറഞ്ഞതും അവന്റെ മുഖത്തെ ചിരി മാഞ്ഞത് അനു ശ്രദ്ധിച്ചു.

ദിയാൻ പോയതും അവളുടെ കയ്യിലിരുന്ന ഡയറി മിൽക്ക് അനു തട്ടിപ്പറിച്ചതും ഒരുമിച്ചായിരുന്നു. "കൺഗ്രാറ്റ്സ് പറയുന്നു.ഡയറി മിൽക്ക് തരുന്നു. വാങ്ങുന്നു. ടാങ്ക്‌സ് പറയുന്നു.. എന്താ മോളേ ആലീ ഒരിളക്കം?" സാതിയവളുടെ തോളിലൂടെ കയ്യിട്ട് ചോദിച്ചതും ആ കൈ തട്ടി മാറ്റി ആലിയവളെ സംശയത്തോടെ നോക്കി. "എന്ത് ഇളക്കം? ഒരാള് എന്തെങ്കിലും തന്നാൽ ടാങ്ക്സ് എന്നല്ലാതെ ഹാപ്പി ബർത്ഡേ എന്ന് പറയുമോ..ദേ.. രണ്ടിനോടും കൂടെ ഞാൻ പറഞ്ഞേക്കാം.ഇടയ്ക്കിടെ എന്നെ ആക്കിയിട്ടുള്ള ചിരി ഞാൻ കാണാറുണ്ട്. മര്യാദക്ക് അത് നിർത്തിയേക്ക്. ഇല്ലേൽ ഇച്ചായനെ കൊണ്ട് നിന്നെ പിടിച്ച് ഞാൻ കെട്ടിക്കും. അത് പോലെ നിന്റെ ശാലിനീടെ കാര്യം ഞാൻ കോളേജിൽ പാട്ടാക്കും" അതും പറഞ് അനുവിന്റെ കയ്യിലിരുന്ന ഡയറി മിൽക്ക് തട്ടിപ്പറിച്ച് മുന്നോട്ട് നടന്നതും അനു തലക്ക് കൈ കൊടുത്ത് അവളുടെ പോക്ക് നോക്കി നിന്നു. "ഏത് നേരത്താണോ ഈശ്വരാ ആ കാര്യം പറയാൻ തോന്നിയത്..?" _____ അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിൻ ഇടയിലാണ് മുന്നിലാരുടെയോ സാമീപ്യം സാതി അറിഞ്ഞത്.

തല ഉയർത്തി നോക്കിയതും മുന്നിലെ ചെയറിൽ ഇരിക്കുന്ന അച്ഛനെ കണ്ട് അവൾ സംശയത്തോടെ അയാളെ നോക്കി. "എന്താ നിന്റെ ഉദ്ദേശം?" "ഭക്ഷണം കഴിക്കുക. ശേഷം പോയി കിടന്നുറങ്ങുക" "സാതീ... "പെട്ടെന്ന് ശബ്ദമുയർത്തി അമ്മ വിളിച്ചപ്പോഴാണ് അടുത്ത് അവരും ഉണ്ടെന്ന് അവൾ കണ്ടത്. "നിന്റെ അച്ഛനോടാണ് നീയീ കയർത്ത് സംസാരിക്കുന്നത്. അതോർമ്മ വേണം" അവളതിന് മറുപടിയൊന്നും പറഞ്ഞില്ല. "ഏതോ ഒരു പയ്യന്റെയും പെണ്ണിന്റെയും കൂടെ അഴിഞ്ഞാടി നടക്കുന്നതൊന്നും ഞാൻ അറിയുന്നില്ലെന്ന് കരുതണ്ട.പോരാഞ്ഞിട്ട് ആ പെണ്ണ് മുസ്‌ലിമും" ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ആയതും കൈ കൊണ്ട് സാതി ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് എഴുന്നേറ്റു. "സ്വന്തം മതവും ജാതിയും നോക്കി മോളെ ഒരുത്തനെ കൊണ്ട് കെട്ടിച്ചായിരുന്നല്ലോ. എന്നിട്ടിപ്പോ ആ ബന്ധത്തിന് എത്ര ആയുസ്സ് ഉണ്ടായി. ഞാൻ എനിക്ക് ഇഷ്ടമുള്ളവരുമായി കൂട്ട് കൂടും.ഇനി വേണ്ടി വന്നാൽ ചിലപ്പോ വേറൊരു മതക്കാരനെ കല്യാണം കഴിച്ചെന്നും വരാം. നിങ്ങൾക്ക് ആ ബന്ധം ഇല്ലാതാക്കാൻ പറ്റുമെങ്കിൽ ഇല്ലാതാക്ക്" അതും പറഞ് കഴിച്ചു കൊണ്ടിരുന്ന പ്ളേറ്റ് എടുത്ത് അടുക്കളയിലേക്ക് നടന്നു.മിഴികളിൽ നിന്നൊരു തുള്ളി കണ്ണീർ അപ്പോഴേക്കും ഭക്ഷണത്തിലേക്ക് വീണിരുന്നു. ----------

"എന്റെ സാതീ നീയിങ്ങനെ മൂഡ് ഓഫ്‌ ആവാതെ. നിന്റെ തന്തക്കും തള്ളക്കും ബുദ്ധി ഇല്ലാത്തത് കൊണ്ട് പലതും പറയും. നീയതും മനസ്സിൽ വെച്ച് ഇങ്ങനെ മോങ്ങാതെ" അനു അവളുടെ തോളിൽ തട്ടി പറഞ്ഞതും സാതിയവനെ കണ്ണുരുട്ടി നോക്കി. "എന്തൊക്കെ പറഞ്ഞാലും അച്ഛനേയും അമ്മയേയും പറഞ്ഞാൽ ആർക്കും പൊള്ളും മോനേ.. സാതീടെ കയ്യീന്ന് കിട്ടുന്നതിന് മുന്നെ നിന്റെ വായ അടക്കിക്കോ" എന്ന് ആലി പറഞ്ഞതും അനു അവളെ നോക്കി ഇളിച്ചു. ക്ലാസ്സിലേക്ക് ദിയാൻ കയറി വന്നതും മൂന്ന് പേരും സംസാരം നിർത്തി മുന്നോട്ട് നോക്കി. "May come in sir" പെട്ടെന്ന് പുറത്ത് നിന്ന് ഒരശരീരി കേട്ട് നോക്കിയതും വാതിലിനരികെ ബാഗും പിടിച്ച് നിൽക്കുന്ന അലക്സിനെ കണ്ട് ആലിയുടെ മിഴികൾ വിടർന്നു. "ഇടയ്ക്കിടെ മാത്രം ഇങ്ങനെ കയറി വരാൻ ആണെങ്കിൽ ഇവൻ വരാതിരുന്നൂടെ?"എന്ന് അനു പിറു പിറുത്തതും ആലിയവന്റെ കയ്യിനിട്ട് ഒരു കുത്ത് കൊടുത്തു. "ഓഹ് സോറി.. ഇച്ചായന്റെ പെങ്ങൾ ഇവിടെ ഉള്ളത് മറന്നു പോയി" "Come in..." ദിയാനിൽ നിന്ന് മറുപടി കിട്ടിയതും അകത്തേക്ക് കയറിയ അലക്സിനെ പെട്ടെന്ന് പിറകിൽ നിന്ന് അവൻ വിളിച്ചു.

"അലക്സ്..ഇടയ്ക്കിടെ നീ ലീവാണല്ലോ.ഞാൻ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലെന്ന് അറിയാലോ. അറ്റൻഡൻസ് ഇല്ലാതെ എക്സാം എഴുതാൻ കഴിയില്ല" "ഇനി ശ്രദ്ധിക്കാം സാർ" പതിഞ്ഞതെങ്കിലും ഗൗരവം നിറഞ്ഞിരുന്നു അവന്റെ സ്വരത്തിൽ. "മ്മ്.. പോയിരിക്ക്" ബെഞ്ചിൽ ചെന്നിരുന്ന അലക്സിന്റെ മിഴികൾ തന്നേ തന്നേ നോക്കി നിൽക്കുന്ന ആലിയിലേക്ക് നീണ്ടതും ഗൗരവത്തോടെ പിരികമുയർത്തി. അവളതിൻ പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചതും അലക്സ് അറിയാതെ ചിരിച്ചു പോയി. അവനിൽ നിന്നും മുഖം തിരിച്ച ആലി തന്നേ തന്നേ നോക്കി ദേഷ്യത്തിൽ നിൽക്കുന്ന ദിയാനെ കണ്ട് അറിയാതെ ഉമിനീരിറക്കി പോയി. "എടീ സാർ കുറേ നേരായോ എന്നെ നോക്കിയിട്ട്?" "ആഹ്..." "കുറേ നേരായെന്ന് മാത്രമല്ല. ഇപ്പോൾ തന്നേ question ഉം ചോദിക്കും" എന്ന് അനു പറഞ്ഞു നിർത്തിയതും ആലിയാ എന്നുള്ള വിളി ഉയർന്നതും ഒരുമിച്ചായിരുന്നു.

മെല്ലെ എഴുന്നേറ്റു കൊണ്ട് ചുറ്റും നോക്കിയതും എപ്പോഴും കേൾക്കുന്നത് കൊണ്ടാവണം ക്ലാസ്സിലെ എല്ലാവരും പ്രത്യേകിച്ച് ഒരു എക്സ്പ്രഷനും ഇല്ലാതെ ഇരുന്നത്.! "ഞാനിപ്പോ എടുത്തത് എന്തായിരുന്നു?" "അത്..." രണ്ട് കൈ കൊണ്ട് സാതിയേയും അനുവിനേയും തോണ്ടിയെങ്കിലും രണ്ടും അത് കാണാത്ത മട്ടേ മുഖം തിരിച്ചത് കണ്ട് അവരെ പ്രാകിക്കൊണ്ട് അറിയില്ലെന്ന് തലയാട്ടി. "പിന്നേ നീയൊക്കെ എന്തിനാ ക്ലാസ്സിലേക്ക് വരുന്നത്.ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌" അവനത് പറഞ്ഞു നിർത്തിയതും അവൾക്ക് പോകാനെന്ന പോലെ അനു വഴി മാറി കൊടുത്തു. അവനെ പല്ല് കടിച്ചു നോക്കി അലക്സിനെ നോക്കി നീ കാരണമാ ഇതെന്ന് ചുണ്ടനക്കിയതും ദിയാന്റെ ശബ്ദം ഉയർന്നതും ഒരുമിച്ചായിരുന്നു. കേട്ടതും ആലി വേഗം പുറത്തേക്ക് പാഞ്ഞു.! .......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story