എൻകാതലീ: ഭാഗം 24

രചന: ANSIYA SHERY

 പുറത്തേക്ക് ഇറങ്ങിയ ആലി ചുമരിലേക്ക് ചാരി നിന്ന് ചുറ്റും നോക്കിയതും തനിക്ക്‌ നേരെയുള്ള മരത്തിന് കീഴെ ഇരിക്കുന്ന സീനിയേഴ്സിനെ കണ്ട് ഞെട്ടി. "സാർ പുറത്താക്കിയത് എന്തായാലും നന്നായി"എന്നാത്മഗതിച്ചു കൊണ്ട് അവൾ അവരെ വായും തുറന്ന് നോക്കി നിന്നു. പെട്ടെന്ന് ക്ലാസ്സിൽ നിന്നാരോ പുറത്തേക്ക് പാഞ്ഞു വന്നതും ആലി ഞെട്ടി അയാളെ നോക്കി. മറുസൈഡിലെ ചുമരിൽ ചാരി മറ്റെങ്ങോ നോക്കി നിൽക്കുന്ന അലക്സിനെ കണ്ട് അവൾ കണ്ണും മിഴിച്ച് ക്ലാസ്സിലേക്ക് നോക്കി. അവിടെ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചലറി ക്ലാസ് എടുക്കുന്ന ദിയാനെ കണ്ടതും അവൾ തല ചെരിച്ച് അലക്സിലേക്ക് തന്നേ നോട്ടമിട്ടു. "ഇച്ചായോ.."ചെക്കൻ നോ മൈൻഡ്. "ഡോ.. കിളവാ.."എന്ന് വിളിച്ചതും അലക്സ് ദേഷ്യത്തിൽ അവളെ നോക്കിയതും ഒരുമിച്ചായിരുന്നു. ഒന്ന് പകച്ചെങ്കിലും അവളൊന്ന് ഇളിച്ചു കാണിച്ചു. "എനിക്ക് ഗിഫ്റ്റും ടാങ്ക്സും ഒന്നുല്ലേ?" "ഗിഫ്‌റ്റോ?"നെറ്റി ചുളിച്ചവൻ ആലിയെ നോക്കിയതും അവൾ പല്ല് കടിച്ച് അവനെ നോക്കി. "ഓഹ് ഞാനൊന്നും പറഞ്ഞില്ല.

അല്ലെങ്കിലും ഓർക്കണമായിരുന്നു. ഞാൻ മാത്രമേ ആങ്ങളയായി കണ്ടുവൊള്ളൂ എന്നും എന്നെ അങ്ങനെ കാണാൻ പറ്റില്ല എന്നും" എന്നും പറഞ്ഞവൾ മുഖം തിരിച്ചതും അവളോടെന്തോ പറയാൻ പോയ അലക്സ് പുറത്തേക്ക് വരുന്ന ദിയാനെ കണ്ട് മുഖം തിരിച്ചു. ദിയാനെ കണ്ട് അവൾ സംശയത്തോടെ നോക്കിയതും അവൻ ക്ലാസ്സിലേക്ക് വിരൽ ചൂണ്ടി. അവൾ അലക്സിനെ നോക്കിയതും ദിയാൻ പെട്ടെന്ന് അവനെ മറച്ചു കൊണ്ട് മുന്നിലേക്ക് നിന്നു. "ക്ലാസ്സിലേക്ക് കയറിപ്പോടീ" അവൻ അലറിയതും ഒന്ന് പകച്ച ആലി വേഗം ക്ലാസ്സിലേക്ക് നടന്നു. അനുവിനെ പിടിച്ച് നീക്കി സീറ്റിലേക്കിരുന്ന് അവൾ ഒന്നുമറിയാത്ത പോലെ ബുക്കിലേക്ക് തല കുമ്പിട്ടിരുന്നു. പിന്നെന്തോ ഒരു സംശയം ചോദിക്കാൻ വേണ്ടി തിരിഞ്ഞതും തന്നേ തന്നേ നോക്കി നിൽക്കുന്ന സാതിയേയും അനുവിനേയും കണ്ട് ഒന്നിളിച്ചു കാണിച്ചു.

"ഇച്ചായനെ എന്തിനാടീ പുറത്താക്കിയത്?" "പെങ്ങളെ പുറത്താക്കിയത് ആങ്ങളക്ക് പറ്റിയില്ല.. അത് കൊണ്ട് ഇറങ്ങിപ്പോയതാ" "അതൊക്കെ വിട്.. പറ മോളെ.. എന്തായിരുന്നു രണ്ടിനും കൂടെ പുറത്ത് പണി?" സാതി ചോദിച്ചതും ആലിയവളെ കൂർപ്പിച്ചു നോക്കി. "എന്ത് പണി..അങ്ങേര് ജാഡ ഇട്ട് നിന്നു. ഞാനത് പൊളിച്ചു മടക്കി കയ്യിലും കൊടുത്തു" "മ്മ്..."അനു ആക്കിച്ചിരിച്ചതും അവനിട്ട് രണ്ട് കൊടുത്ത് തിരിഞ്ഞ ആലി അകത്തേക്ക് വരുന്ന അലക്സിനെ കണ്ട് പുച്ഛഭാവത്തോടെ മുഖം തിരിച്ചു. അലക്സ് അവളെ തന്നേ നോക്കി നില്കുന്നത് കണ്ട് എന്തോ ഉള്ളിൽ കത്തിയ സാതി അനുവിനെ പിടിച്ച് നീക്കി ആലിക്കടുത്തിരുന്ന് അവളുടെ കയ്യിൽ പിടിച്ചു. "തെണ്ടീ..നീയെന്തിനാടി എന്നെ തള്ളി നീക്കിയേ..?"അനു പല്ല് കടിച്ച് ചോദിച്ചതും സാതി അവനെ കണ്ണുരുട്ടി നോക്കി. കിട്ടേണ്ടത് കിട്ടിയതും ചെക്കൻ ഞാനൊന്നും പറഞ്ഞില്ലേ എന്നും പറഞ് പുറത്തേക്ക് നോക്കിയിരുന്നു.

"ആലീ നിന്നോട് എത്ര തവണ ഞാൻ പറയണം. നമ്മളോട് കൂട്ട് കൂടാൻ താല്പര്യം ഇല്ലാത്തവരുടെ അടുത്തേക്ക് പിന്നെയും പിന്നെയും ഒലിപ്പിച്ചോണ്ട് പോകരുത്.നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാടീ.നീ കേട്ടിട്ടില്ലേ പട്ടീടെ വാൽ പന്തീരാണ്ട് കൊല്ലം കഴിഞ്ഞാലും ചുരുങ്ങില്ലാന്ന്" "ആ ഡയലോഗ് അങ്ങനെ തന്നെയാണോ?" അനു സംശയത്തോടെ ചോദിച്ചതും അവളവനെ അടിക്കാൻ കയ്യുയർത്തിയതും അവൻ പെട്ടെന്ന് എഴുന്നേറ്റോടി. ഇതൊക്കെ കേട്ട് കലി പൂണ്ട് നിൽക്കുന്ന അലക്സിനെ ഒന്ന് ഇടം കണ്ണിട്ട് നോക്കിയിട്ട് അവൾ ആലിയുടെ കയ്യിലേ പിടി മുറുക്കി. "നീ ഞാൻ പറയുന്നത് കേൾക്ക്.. അന്ന് ഞാനൊന്ന് മിണ്ടാൻ പോയപ്പോൾ തന്നേ താല്പര്യമില്ലാതെ അവൻ മുഖം തിരിച്ചത് നീ കണ്ടതല്ലേ. അതിന് ശേഷം ഞാനവന്റെ പിറകെ ഒലിപ്പിച്ചോണ്ട് പോയിട്ടില്ല. അത് പോലെ തന്നെ ഇനി നീയും പോണ്ട.

നീ അവനെ ബ്രദർ ആയി കാണുന്നുണ്ടാകും.പക്ഷെ, അവൻ അങ്ങനെ ആകില്ല. അത് കൊണ്ട് നീ ഇനി ഇളിച്ചോണ്ട് പോയാൽ" പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ പുറത്തേക്ക് പാഞ്ഞു പോയ അലക്സിനെ കണ്ട് സാതി ആലിയുടെ കയ്യിലേ പിടി വിട്ടു. ശേഷം കണ്ണും മിഴിച്ച് നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു. "എന്തൊക്കെയാടീ നീ പറഞ്ഞേ?😲"ആലി വാ പൊളിച്ചവളെ നോക്കിയതും സാതിയൊന്ന് ഇളിച്ചു. "ഞാനത് അവനെ വെറുതെ ചൂടാക്കിയത് ആടീ.. കുറേ നാളായി രണ്ടെണ്ണം പറയാൻ നാവ് തരിച്ചിട്ട്. ഇന്നാ ഇപ്പോ സാഹചര്യം ഒത്തു വന്നത്" "ഇളിച്ചോ.. ഇളിച്ചോ.. ഈ ഇളി ഇച്ചായന്റെ കയ്യീന്ന് രണ്ടെണ്ണം കിട്ടുമ്പോഴും ഓർമ്മയിൽ വേണം"എന്ന് പറഞ് അവൾ ആക്കിച്ചിരിച്ചതും സാതിയുടെ ചിരി ഒരു പകപ്പോടെ നിന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story