എൻകാതലീ: ഭാഗം 25

enkathalee

രചന: ANSIYA SHERY

 അടുത്ത പിരീഡ് ലീവായതിനാൽ തന്നെ സാതിയോട് പറഞ് തിരിച്ച് വെക്കാനുള്ള ബുക്ക് എടുത്ത് ആലി ലൈബ്രറിയിലേക്ക് നടന്നു. ക്ലാസ്സ്‌ ടൈം ആയത് കൊണ്ട് തന്നെ ആകെ ഒന്ന് രണ്ട് പേരേ ലൈബ്രറിയിൽ ഉണ്ടായിരുന്നുള്ളു. ചെരുപ്പഴിച്ചു വെച്ചതിൻ ശേഷം ആലി അകത്തേക്ക് കയറി. ബുക്ക്‌ തിരിച്ചു വെച്ചതിൻ ശേഷം വേറൊന്ന് എടുക്കാനായി അവൾ ഷെൽഫിനരികിലേക്ക് നടന്നു. മുമ്പ് നോക്കി വെച്ചിരുന്ന ബുക്ക്‌ അവിടെ തന്നെയുണ്ടെന്ന് കണ്ടതും അതെടുത്തവൾ തിരിയാൻ തുടങ്ങിയതും വേറെന്തോ കണ്ട പോലെ ഷെൽഫിലേക്ക് തന്നെ നോക്കി. അവിടെ ചെറിയൊരു ബുക്ക്‌ കണ്ടതും അതെടുത്ത് മറിച്ചു നോക്കി. ആദ്യത്തെ പേജിലൂടെ കണ്ണോടിച്ചതും അവൾക്ക് വായിക്കാനുള്ള ഇന്ട്രെസ്റ്റ് കൂടി. പെട്ടെന്ന് വായിച്ചു തീരുന്നത് ആയതിനാൽ തന്നെ ഇവിടുന്ന് വായിക്കാം എന്ന് വെച്ചവൾ മറ്റേ ബുക്ക്‌ എടുക്കാനായി മിസ്സിനടുത്തേക്ക് നടന്നു. ശേഷം ഒഴിഞ്ഞു കിടന്ന ഒരു ബെഞ്ചിൽ ചെന്നിരുന്നു കൊണ്ട് വായിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞതും ആരുടെയോ സാമീപ്യം മുന്നിൽ അറിഞാണ് അവൾ മുഖമുയർത്തി നോക്കിയത്.

തന്റെ മുന്നിലെ ബെഞ്ചിലിരിക്കുന്ന അലക്സിനെ കണ്ട് അവളൊന്ന് ഞെട്ടി. പിന്നീടാ ഞെട്ടൽ പുറമേ പ്രകടിപ്പിക്കാതെ വീണ്ടും വായിക്കാൻ തുടങ്ങിയതും ബുക്കിൻ മുകളിലായി നീണ്ടു വന്ന കയ്യും കയ്യിൽ മുറുകെ പിടിച്ച ഡയറി മിൽക്കും കണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി. ഇപ്പോഴും ഗൗരവം തന്നെയാണ് ആ മുഖത്തുള്ളത്. ആലിക്കെന്തോ ദേഷ്യം വന്നു. അവനെ ശ്രദ്ധിക്കാതെ ആ കൈ തട്ടി മാറ്റിയതും പെട്ടെന്നവൻ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു. ആലി ഞെട്ടലോടെ അവനെ നോക്കിയതും സ്വബോധം വന്ന പോലെ അലക്സ് മുഖത്തെ ദേഷ്യം മറച്ചു. "ഞാൻ അറിഞ്ഞില്ലായിരുന്നു ജയിച്ച കാര്യം. അത് കൊണ്ടാ പറയാതിരുന്നത്.കണ്ഗ്രാറ്റ്സ്.. ഇപ്പോ ഇതേ കയ്യിലുള്ളു" അവൾക്ക് നേരെ ഡയറി മിൽക്ക് നീട്ടി ചിരിയോടെ അവൻ പറഞ്ഞതും ആലിയുടെ മുഖം വിടർന്നു. "താങ്ക്യൂ"അത് വാങ്ങിയതിന് ശേഷം ആലി ചിരിയോടെ പറഞ്ഞു. "ഇന്നലെ പറഞ്ഞത് ഇപ്പോഴും ഉണ്ടോ?" "എന്ത്?"ആലിയവനെ സംശയത്തോടെ നോക്കിയതും അലക്സ് ഒന്ന് പരുങ്ങി.

"അത് പിന്നേ. എന്നെ ഇപ്പോഴും ബ്രദർ ആയി കാണുന്നുണ്ടോ. അതോ അവൾ പറഞ്ഞ പോലെ എല്ലാം ഉപേക്ഷിച്ചോ?" "ഇല്ല..."പെട്ടെന്നവൾ പറഞ്ഞതും അലക്സിന്റെ മുഖം വിടർന്നു. അവൻ അവൾക്ക് നേരേ കൈ നീട്ടിയതും ആലി കൈ കൂപ്പി കാണിച്ചു. അത് കണ്ടവൻ പല്ല് കടിച്ചതും അവൾ ഇളിച്ചു കാണിച്ചു. "പിന്നേ ഏത് നേരത്തും ഉള്ള ഈ മുഖം വീർപ്പിക്കൽ ഒന്ന് നിർത്തിക്കൂടെ. സത്യം പറയാലോ ഇച്ചായന്റെ ചിരിച്ചു നിൽക്കുന്ന മുഖം കാണാനേ ഭംഗിയുള്ളു" "ഞാനിങ്ങനെയൊക്കെയാ.. ഇങ്ങനെ കൂട്ട് കൂടാൻ പറ്റുമെങ്കിൽ മതി"ദേഷ്യത്തിൽ അവൻ പറഞ്ഞതും ആലിക്കും ദേഷ്യം വന്നു. എങ്കിലും അവളത് പുറമേ പ്രകടിപ്പിച്ചില്ല. "അയ്യടാ... ആ പൂതി അങ്ങോട്ട് മാറ്റി വെച്ചോ.. എങ്ങനെ ആയാലും ഞാൻ വിട്ട് പോകില്ല.. പിന്നെ ഈ സ്വഭാവം പതിയേ മാറ്റി എടുക്കും ഞാൻ.." അതും പറഞ്ഞവൾ തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ദിയാനെ കണ്ട് ഞെട്ടി. "പടച്ചോനേ.. ഇച്ചായനേം എന്നെയും ഒരുമിച്ച് കണ്ടിട്ട് സാർ തെറ്റിദ്ധരിച്ചു കാണുവോ.. ഹേയ് അങ്ങനൊന്നും ഉണ്ടാകില്ല.ഇന്നലെ സാറും ഡയറി മിൽക്ക് തന്നതല്ലായിരുന്നോ" ആത്മഗതത്തോടെ അവൾ അലക്സിനെ നോക്കിയതും അവനവളോട് ബൈ പറഞ് ലൈബ്രറിയിൽ നിന്ന് പുറത്തേക്ക് നടന്നു. "ആലിയാ.."

സാറെ കണ്ടിട്ടും അവൻ ഒരു കൂസലുമില്ലാതെ പോയത് കണ്ട് അന്തിച്ചു നിൽക്കുവായിരുന്ന ആലിയെ ദിയാൻ വിളിച്ചതും അവൾ അവനെ നോക്കി. "താനെന്താ ഇവിടെ? ഈ ഹവർ ക്ലാസ്സ്‌ ഇല്ലേ?"അവന്റെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു. "അത് സാർ..മീന മിസ്സ്‌ ആണ് ഇപ്പോ.. മിസ്സ്‌ ലീവായത് കൊണ്ട് ഞാൻ ലൈബ്രറിയിലേക്ക് വന്നതാ.." "മ്മ്.. അപ്പോ അവനോ?" "അത് പിന്നേ.. ഇച്ചായൻ.."പറഞ്ഞു കഴിഞ്ഞാണ് അവൾക്ക് അബന്ധം പറ്റിയത്. ദിയാന്റെ മുഖത്തെ ഭാവം മാറിയത് അവളപ്പോ കണ്ടിരുന്നില്ല.! "അത് ഇന്നലെ ഞാൻ ജയിച്ച കാര്യം അറിഞ്ഞപ്പോ കൺഗ്രാറ്റ്സ് പറഞ്ഞതായിരുന്നു" "മ്മ്... ബുക്കെടുത്തില്ലേ.. ഇനി ക്ലാസ്സിലേക്ക് പൊക്കോ"കടുപ്പിച്ചവൻ പറഞ്ഞതും അവൾ അവനെ ഇതെന്ത് കൂത്ത് എന്ന നിലക്ക് നോക്കി. "എന്താ നിനക്ക് പറഞ്ഞത് കേട്ടില്ലെന്ന് ഉണ്ടോ?" "കേട്ടു.."അവന്റെ ശബ്ദം ഉയർന്നതും അതും പറഞ്ഞവൾ വേഗത്തിൽ പുറത്തേക്ക് നടന്നു. "ഇതിപ്പോ എന്താ കഥ.. ഒന്ന് ലൈബ്രറിയിലേക്ക് വരാനും പാടില്ലേ.." ആത്മഗതത്തോടെ ഇടക്ക് തിരിഞ്ഞവൾ അവനെ നോക്കി. ****

കുറേ നേരം കഴിഞ്ഞിട്ടും ആലി വരുന്നത് കാണാഞ്ഞിട്ട് അവളെ തിരഞ് ഇറങ്ങിയതായിരുന്നു സാതി. അനുവിനോട് വരുന്നുണ്ടോന്ന് ചോദിച്ചെങ്കിലും അവനില്ലെന്ന് പറഞ് ചെക്കന്മാരുടെ അടുത്ത് ചെന്നിരുന്നു. ലൈബ്രറിയിലേക്ക് നടക്കുന്ന വഴി തന്റെ നേരേ നടന്നു വരുന്ന അലക്സിനെ കണ്ട് അവൾക്കറിയാതെ ചിരി വന്നു. ആ ചിരിയെ മറച്ചു വെച്ച് കൊണ്ടവൾ അവനെ നോക്കാതെ മുന്നോട്ട് നടന്നു. അവനെ മറികടന്ന് പോകാൻ തുടങ്ങിയതും പെട്ടെന്നവളുടെ കൈകളിൽ അലക്സിന്റെ കരമമർന്നു. ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും ചുവന്ന മുഖവുമായി നിൽക്കുന്നവനെ കണ്ട് ഒന്ന് പകച്ചു. എങ്കിലും പകപ്പ് പുറമേ പ്രകടിപ്പിക്കാതെ അവന്റെ കയ്യിനെ വിടുവിക്കാൻ അവൾ ശ്രമിച്ചു. "വിട് അലക്സ്.. വെറുതെ വേണ്ടാത്തരം കാണിക്കാൻ നിൽക്കണ്ട"പറഞ്ഞു പൂർത്തിയാക്കിയതും പെട്ടെന്നവൻ അവളെയും വലിച്ച് അവിടുന്ന് നടന്നു.

"നീ എന്താ കാണിക്കുന്നത് അലക്സ്.. വിടാനാ നിന്നോട് പറഞ്ഞത്.. ഇല്ലേൽ ഞാൻ വിളിച്ചു കൂവും" അതും പറഞവൾ അലറാൻ തുനിഞ്ഞതും പെട്ടെന്നാണവൻ അവളെ വലിച്ച് ചുമരോട് ചേർത്ത് നിർത്തിയത്. ഞെട്ടലോടെ അവൾ ചുറ്റുമൊന്നാകെ കണ്ണോടിച്ചു.ശേഷം അവനെ പെട്ടെന്ന് പിറകിലേക്ക് തള്ളി. "നിനക്കെന്താടാ വേണ്ടത്? ആരെങ്കിലും കണ്ടോണ്ട് വന്നാൽ അത് മതി പ്രശ്നമാകാൻ.അതുമല്ല കോളേജ് മൊത്തം ക്യാമറയാണ്. പ്രിൻസി എങ്ങാനും കണ്ടാൽ പിന്നേ എനിക്കും നിനക്കും വീട്ടിൽ ഇരിക്കാം" "അലറാതെടീ. ഈ ഭാഗത്ത് ക്യാമറയില്ല. അത് കൊണ്ട് തന്നെ പ്രിൻസി കാണത്തും ഇല്ല. അതൊക്കെ പോട്ടേ.നീ എന്താടീ ആലിയോട് പറഞ്ഞത്. ഹേ.. എന്നോട് കൂട്ട് കൂടേണ്ടെന്നോ.അതൊക്കെ പറയാൻ നീയാരാടീ?" "ഇതൊക്കെ ചോദിക്കാൻ നീയാരാടാ?" "ഞാനവളുടെ..." "ഒന്ന് നിർത്തുന്നുണ്ടോ?"അവൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ ആലിയുടെ ശബ്ദം കേട്ടതും രണ്ട് പേരും ഞെട്ടലോടെ അങ്ങോട്ട് നോക്കി...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story