എൻകാതലീ: ഭാഗം 26

enkathalee

രചന: ANSIYA SHERY

 "ഇതിനാണോ ഇച്ചായൻ ലൈബ്രറീന്ന് ഓടിപ്പാഞ്ഞു വന്നത്?" ആലിയുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും അലക്സ് ഒന്ന് പതറി. "എന്തിന്?" "സാതിയോട് തല്ല് കൂടാൻ വേണ്ടിട്ടാണോന്ന്. നിങ്ങൾക്ക് രണ്ടിനും ഒരു ദിവസം വഴക്കിടാതിരിക്കാൻ കഴിയില്ലേ?" "അത് നിന്റെ കൊച്ചായനോട്‌ ചോദിക്ക്😏" "ഡീ.."എന്നും വിളിച്ച് അലക്സ് അവൾക്ക് നേരേ അടുത്തതും ഒന്ന് പുച്ഛിച്ചു കൊണ്ട് സാതി ആലിക്കരികിലേക്ക് മാറി നിന്നു. "രണ്ടും കണക്കാ.ഇച്ചായൻ പൊക്കോ. നീ വന്നേ സാതീ"അതും പറഞ് ആലി അവളുടെ കയ്യിൽ പിടിച്ച് അവിടുന്ന് നടന്നു. ഇടക്ക് തിരിഞ്ഞവൾ അലക്സിനെ നോക്കി പുച്ഛിച്ചതും അവനവളെ ദേഷ്യത്തിൽ നോക്കി. അതിനവൾ പോടാ പട്ടീ എന്ന് ചുണ്ടനക്കി പറഞ്ഞതും അത് വ്യക്തമായി കേട്ട അലക്സ് അവൾക്ക് നേരെ ഓടാൻ തുനിഞ്ഞു. പണി പാളിയെന്ന് മനസ്സിലായതും സാതി ആലിയുടെ കൈ മുറുകെ പിടിച്ച് അവിടെ നിന്ന് ഓടി. ക്ലാസ്സിലെത്തിയെപ്പോഴാണ് ആ ഓട്ടം നിന്നത്. ബെഞ്ചിലേക്ക് കയറി ഇരിക്കുന്നവളെ ആലി കണ്ണ് കൂർപ്പിച്ചു നോക്കി. അവരെ കണ്ടതും അനു അടുത്തേക്ക് വന്നു.

"നിങ്ങളെന്തിനാടീ ഓടിയേ?" "ഒരു കടുവ.." കിതച്ചു കൊണ്ട് അവൾ പറഞ്ഞതും അനു സംശയത്തോടെ രണ്ട് പേരെയും മാറി മാറി നോക്കി. "കടുവയോ.. അതും ഈ കോളേജിൽ?" എന്ന് ചോദിച്ചതും സാതി അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു. "ഉള്ളിൽ മുഴുവൻ കളിമണ്ണ് ആണെന്ന് ഞാൻ മറന്നു പോയി😬" "ദേ.. എന്റെ തലയെ വല്ലതും പറഞാലുണ്ടല്ലോ നിന്നെ ഞാൻ" "നീ ഒലത്തും" "അതും ശെരിയാ "എന്ന് പറഞ്ഞു കൊണ്ടവൻ ഇളിച്ചു കാണിച്ചു. ------ രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം ഫോണിൽ നോക്കി ഇരിക്കുമ്പോഴാണ് ആരവിന്റെ കോൾ വന്നത്. സന്തോഷത്തോടെ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് സാതി ചെവിയോട് ചേർത്തു. "ഹലോ മോളെ.." "ഏട്ടൻ എന്തേ ഇത്ര ദിവസം വിളിക്കാതിരുന്നത്.. ഞാൻ മിണ്ടില്ല" "നിനക്കിങ്ങോട്ടും വിളിക്കാലോ. പോത്ത് പോലെ വളർന്നെന്നേ ഒള്ളു. ഇപ്പോഴും പിള്ളേരെപ്പോലെയാ നീ" "പോത്ത് നിങ്ങടെ കെട്ട്യോൾ" "ദേ.. എന്റെ പെണ്ണിനെ പറഞ്ഞാലുണ്ടല്ലോ. അനിയത്തി ആണെന്നൊന്നും ഞാൻ നോക്കില്ല" "ഓഹ്.. അപ്പോ അത്രയൊള്ളു ഞാനല്ലേ.

ഏട്ടൻ എന്നേക്കാൾ വലുത് അവളാണല്ലേ.അല്ലെങ്കിലും ഞാൻ പണ്ട് മുതലേ ഒറ്റക്കല്ലേ" അതും പറഞ്ഞവൾ അവന്റെ മറുപടിക്ക് കാക്കാതെ കോൾ കട്ട് ചെയ്തു. പിന്നീടവന്റെ കോൾ വന്നെങ്കിലും അവളെടുത്തില്ല. ഉള്ളിൽ ചെറിയൊരു നൊമ്പരം തോന്നിയെങ്കിലും അവൻ തമാശക്ക് പറഞ്ഞത് ആണെന്ന് അറിയാവുന്നത് കൊണ്ട് സാതി അവനെ വട്ടം ചുറ്റിക്കാൻ തീരുമാനിച്ചു. പിന്നെ വാട്സ്ആപ്പ് എടുത്ത് നോക്കിയതും ആരവിന്റെ കുറേ സോറിയും പറഞ്ഞുള്ള മെസ്സേജ് കണ്ടു. അതിന് ഒരു കരയുന്ന ഇമോജി റിപ്ലൈ ആയി ഇട്ടതിൻ ശേഷം ബാക്ക് അടിച്ചതും ആലിയുടെ മെസ്സേജ് കണ്ടവൾ തുറന്നു നോക്കി. "എടീ.. നീ തിരക്കിലല്ലെന്നുണ്ടെങ്കിൽ എനിക്കൊന്ന് വിളിക്ക്" സാതി അപ്പോൾ തന്നെ നെറ്റ് ഓഫ്‌ ചെയ്തതിന് ശേഷം ആലിക്ക് കോൾ ചെയ്തു. മറുപുറം കണക്റ്റ് ആയതും അവളെന്തെങ്കിലും പറയുന്നതിന് മുന്നേ സാതി അങ്ങോട്ട് കയറി പറഞ്ഞു. "ഞാൻ തിരക്കിൽ അല്ലെങ്കിൽ വിളിക്കാൻ അല്ലേ.. നീയെന്താ എന്നെ അന്യൻ ആക്കുവാണോ ആലി. ഞാനിപ്പോ തിരക്കിൽ ആണെങ്കിലും നീ എടുത്തേ പറ്റൂ എന്നല്ലേ പറയേണ്ടിയിരുന്നത്" സാതി പറഞ്ഞതൊക്കെ കേട്ട് ആലി കുറച്ചു നേരം പകപ്പോടെ നിന്നു. പിന്നെ പറഞ്ഞു. "അത് പിന്നെ.. പെട്ടെന്ന് പറഞ്ഞു പോയതാ..

നീ അത് വിട്.. ഞാനിപ്പോ ഒരു കാര്യം പറയാൻ വേണ്ടിയാ വിളിക്കാൻ പറഞ്ഞത്" "എന്ത് കാര്യം?" "നീയെന്നോട് പറഞ്ഞില്ലായിരുന്നോ ജോലിയുടെ കാര്യം" "ശെരിയായോ?"ആകാംക്ഷയോടെ അവൾ ചോദിച്ചു. "ഒരു ജോലി ഉണ്ട്..പക്ഷെ ഓൺലൈൻ ആയിട്ടാണ്" "അതൊന്നും കുഴപ്പമില്ല.എന്നെക്കൊണ്ട് പറ്റുന്നതായാൽ മതി" "ഞാൻ അവരുടെ കോൺടാക്ട് നമ്പർ നിനക്ക് അയക്കാം.. നീ നേരിട്ട് ചോദിച്ചോ.. ഓൾ ദ ബെസ്റ്റ്" അതും പറഞ് ആലി ഫോൺ വെച്ചതും ഇതെങ്കിലും നടക്കണേ എന്ന് പ്രാർത്ഥിച്ച് കൊണ്ട് സാതി അവളയച്ചു തന്ന നമ്പറിലേക്ക് മെസ്സേജ് അയച്ചു.! *** പിറ്റേന്ന് സന്തോഷത്തോടെയായിരുന്നു സാതി കോളേജിലേക്ക് ചെന്നത്. ദൃതിയിൽ ക്ലാസ്സിലേക്ക് കയറവേ അകത്ത് നിന്ന് വന്ന അലക്സിനെ ചെന്നവൾ ഇടിച്ചു.

"ഓഹ് ഇന്നും കണ്ടക ശനി തന്നെ" പിറു പിറുത്തു കൊണ്ടവൾ അവന്റെ മുഖത്തേക്ക് നോക്കിയതും പല്ല് കടിച്ചു കൊണ്ടുള്ള അവന്റെ നിൽപ്പ് കണ്ട് അവളൊന്ന് ചിരിച്ചു. അലക്സിന്റെ മുഖഭാവം മാറി. അവൻ കണ്ണ് മിഴിച്ചു കൊണ്ട് അവളെ നോക്കി. തന്നോടവൾ അവൾ ചിരിക്കുന്നു.! സ്വപ്നം വല്ലതും കാണുവാണോ എന്നവൻ ഒരുവേള സംശയിച്ചു പോയി. ഇവൾക്കിതെന്താ പറ്റിയേ.? എന്ന് ചിന്തിച്ച് നോക്കിയതും സാതി നിന്നിടത്ത് പൊടി പോലുമുണ്ടായിരുന്നില്ല. അപ്പോ സ്വപ്നം തന്നെ ആയിരുന്നോ..? വെറുതെ ക്ലാസ്സിലേക്ക് തിരിഞ്ഞു നോക്കിയതും അവിടെ അവളെ കണ്ട് അവന്റെ കണ്ണ് വീണ്ടും മിഴിഞ്ഞു. "നീയെന്താടാ അവളെ ഇത് വരെ കാണാത്ത പോലെ നോക്കുന്നെ . എന്താ ലബ് ആണോ മോനേ?😜" എവിടുന്നോ പാഞ്ഞു വന്ന അർണവ് അവന്റെ തോളിലൂടെ കയ്യിട്ട് ചോദിച്ചതും അവളിൽ നിന്ന് നോട്ടം മാറ്റിയവൻ ആ കയ്യെടുത്ത് മാറ്റി. "അവളോടല്ലെടാ എനിക്ക് നിന്നോടാ ലബ്.. എന്താ നിന്നെ പ്രണയിക്കട്ടെ?" എന്നവൻ കടുപ്പിച്ച് ചോദിച്ചതും ഒന്ന് ഞെട്ടിയ അർണവ് കൈകൂപ്പി വേണ്ടെന്ന് തലയാട്ടി...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story