എൻകാതലീ: ഭാഗം 28

enkathalee

രചന: ANSIYA SHERY

കോളേജിലേക്കുള്ള ബസ്സിനായി കാത്ത് നിൽകുമ്പോഴാണ് ഒരു പയ്യന്റെ ബൈക്കിന്റെ പിറകിൽ ഇരുന്ന് അനു അതിലൂടെ പോയത്. ആലിയെ കണ്ടതും ബൈക്ക് നിർത്താൻ പറഞ്ഞവൻ അതിൽ നിന്നിറങ്ങി അവൾക്കടുത്തേക്ക് നടന്നു. "നീയെന്താടാ ഇവിടെ?അതാരാ?" അവനെയും ബൈക്കിലിരിക്കുന്ന ആളെയും മാറി മാറി നോക്കി അവൾ ചോദിച്ചതും അവനൊന്ന് ഇളിച്ചു. "അതാരാന്ന് എനിക്ക് പോലും അറിയില്ല.ലിഫ്റ്റ് ചോദിച്ച് വന്നതാ.. ഇനിയിപ്പോ നിന്റെ കൂടെ വരാം" അവനോട് പോകാൻ പറഞ് അനു ബസ്സിലെ തിണ്ടിലേക്ക് കയറി ഇരുന്നു. "അല്ലേടാ.. നിനക്ക് സ്വന്തമായിട്ട് ബൈക്ക് ഒന്നുല്ലേ..?"ആലി സംശയത്തോടെ ചോദിച്ചതും അനുവിന്റെ മുഖം വാടി. "ഉണ്ടായിരുന്നെടീ.. ഒരിക്കെ ബൈക്ക് ഒന്ന് മറിഞ്ഞു. കൂടെ ഞാനും വീണു.രണ്ട് ആഴ്ച കാലും ഒടിഞ് ഹോസ്പിറ്റലിൽ ആയിരുന്നു. അതിൽ പിന്നെ മേരാ തന്തയും തള്ളയും ബൈക്ക് തൊടാനേ സമ്മതിച്ചിട്ടില്ല." "അപ്പോ ആരാന്റെ അമ്മേം അച്ഛനേം മാത്രമല്ല സ്വന്തം അച്ഛനെയും അമ്മയേയും അങ്ങനെ തന്നെയാണല്ല വിളിക്കുന്നത്." ആലി പല്ല് കടിച്ച് പിരികമുയർത്തി ചോദിച്ചതും അവൻ വീണ്ടും ഇളിച്ചു. "എടീ... ഈ തന്തയും തള്ളയും എന്നതൊക്കെ അത്ര മോശം വാക്കല്ല. നമ്മൾ മലയാളികൾ അങ്ങനെ ആക്കിയതാണ്." ഓരോന്നു പറഞ്ഞു നില്കുന്നതിനിടയിൽ ബസ് വന്നതും രണ്ട് പേരും കയറി.

കോളേജിൻ മുന്നിലുള്ള സ്റ്റോപ്പിൽ എത്തിയതും രണ്ട് പേരും ഇറങ്ങി അകത്തേക്ക് നടന്നു. സാതിക്കായി ചുറ്റും പരതവേയാണ് അടുത്തൂടെ വന്ന ബൈക്ക് ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ അവളെ മറി കടന്ന് അകത്തേക്ക് പോയത്. ഞെട്ടലോടെ അനുവിന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചതും അവനവളെ ദേഷ്യത്തോടെ നോക്കി. "നിനക്കെന്താ ആലീ നോക്കി നടന്നൂടെ..വല്ലതും പറ്റിയിരുന്നേൽ നേരേ ഹോസ്പിറ്റലിൽ പോകായിരുന്നു" "അതിന് എനിക്കൊന്നും പറ്റിയിട്ട് ഇല്ലല്ലോടാ"കണ്ണും മിഴിച്ച് അവൾ പറഞ്ഞതും അനു ഇടം കണ്ണിട്ടൊന്ന് നോക്കിയതിന് ശേഷം പറഞ്ഞു. "പറ്റാത്തതിൻ ദൈവത്തോട് നന്ദി പറയുന്നു. നിനക്കറിയില്ല ആലീ.. നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ പിന്നെ ഞാൻ ജീവിച്ച് ഇരിക്കുമായിരുന്നില്ല." പെട്ടെന്ന് ആരുടെയോ അലർച്ച കേട്ടതും ആലി ഞെട്ടി അവനിൽ നിന്നും കണ്ണ് മാറ്റി സൈഡിലേക്ക് നോക്കി. അവിടെ ഏതോ രണ്ട് കുട്ടികളെ പിടിച്ചു നിർത്തി വഴക്ക് പറയുന്ന ദിയാനെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു. ആ പിള്ളേർ ആണെങ്കിൽ ഇവിടിപ്പോ എന്താ നടന്നെ എന്നും ചിന്തിച്ച് കണ്ണും മിഴിച്ച് നിന്നു. "സാറിനെന്താടാ വട്ടായോ..?

വെറുതെ വഴക്ക് പറയുന്നു." "ആടീ വട്ടായി... ഈ വട്ടിനുള്ള മരുന്ന് നിന്റെ കയ്യിലേ ഉള്ളു" "എന്റെ കയ്യിലോ?" "ഓഹ്.. ഞാനൊന്നും പറഞ്ഞില്ല.. ആലിക്കൊച്ച് നടന്നാട്ടെ" ആലി നെറ്റി ചുളിച്ചു കൊണ്ട് അവന്റെ കൂടെ ക്ലാസ്സിലേക്ക് നടന്നു. __ ക്ലാസ് തുടങ്ങിയിട്ടും സാതി വരാത്തത് കണ്ട് ആലിയുടെ മിഴികൾ ഇടയ്ക്കിടെ വാതിലിലേക്ക് പാഞ്ഞു. അടുത്തിരിക്കുന്ന അനുവിനെ മെല്ലെ തോണ്ടി മുന്നോട്ട് നോക്കിയതും തന്നെ തന്നെ നോക്കി ഗൗരവത്തിൽ നിൽക്കുന്ന ദിയാനെ കണ്ട് ഞെട്ടി. "ആലിയാ..സ്റ്റാൻഡ് അപ്പ്"അവന്റെ ശബ്ദമുയർന്നതും ഉമിനീരിറക്കി ക്കൊണ്ട് ആലി എഴുന്നേറ്റു. തല കുനിച്ചിരുന്ന് ചിരിക്കുന്ന അനുവിന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുക്കാൻ അവൾ മറന്നിരുന്നില്ല. "കുറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. പുറത്തേക്ക് പോകണോ തനിക്ക്?" "വേണ്ട സാർ..."പെട്ടെന്ന് തന്നെ തലയാട്ടി അവൾ പറഞ്ഞതും അവനൊന്ന് അമർത്തി മൂളി. "മ്മ്.. സിറ്റ് ഡൌൺ.." *** ആ പിരീഡ് കഴിഞ്ഞിട്ടും സാതി വന്നിരുന്നില്ല. "സാധാരണ വരുന്നില്ലേൽ വിളിച്ചു പറയുന്നതാ.. ഇന്നിപ്പോ എന്താ പറ്റിയേ ആവോ.." "ഇനി അവൾടെ തന്തേം തള്ളേം എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിക്കാണുവോ?" പല്ല് കടിച്ചു കൊണ്ട് അനു പറഞ്ഞതും ആലി അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു.

"ഇന്റർവെല്ലിന് നമുക്ക് ഒന്ന് വിളിച്ചു നോക്കാം." "ഹാ.. അതാ നല്ലത്.."പറഞ്ഞു തീർന്നതും ക്ലാസ്സിലേക്ക് മിസ്സ്‌ കയറി വന്നത് കണ്ട് രണ്ട് പേരും സംസാരത്തിൻ അന്ത്യമിട്ടു. ------- "ഈ പെണ്ണ് ഫോൺ എടുക്കുന്നില്ലല്ലോ.. എടാ എനിക്ക് പേടിയാകുന്നു.ഇനി നീ പറഞ്ഞ പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടായിക്കാണുമോ..?" കയ്യിലേ മൊബൈലിൽ വീണ്ടും സാതിക്ക് വിളിച്ചെങ്കിലും റിങ് ചെയ്ത് കട്ടാകുന്നത് കണ്ട് ആലി ചോദിച്ചു. "അവൾ വാട്സ്ആപ്പിൽ ഉണ്ടായിരുന്നോന്ന് നോക്ക്" അതിന് തലയാട്ടി വാട്സ്ആപ്പ് തുറന്ന് നോക്കിയതും ജസ്റ്റ്‌ നൗ സാതിയുടെ സ്റ്റാറ്റസ് കണ്ട് രണ്ട് പേരും മുഖാമുഖം നോക്കി. ശേഷം ആലി അത് തുറന്നു നോക്കിയതും now shopping എന്ന ക്യാപ്ഷൻ ഇട്ട അവളുടെ സെൽഫി ഫോട്ടോ കണ്ട് ആലി പല്ല് കടിച്ചു. തല ചെരിച്ച് അനുവിനെ നോക്കിയതും അവനിലും അതേ ഭാവമാണെന്ന് കണ്ട് ഫോൺ ഓഫ് ചെയ്ത് വെച്ച് അവൻ നേരേ തിരിഞ്ഞു. ** അനുവിനോടൊപ്പം തിരികെ ക്ലാസ്സിലേക്ക് തന്നെ വന്നപ്പോഴാണ് ദിയാൻ സാർ തന്നെ വിളിക്കുന്നുണ്ടെന്ന് വർഷ പറഞ്ഞത്. "മ്മ്... എനിക്കൊക്കെ മനസ്സിലായി.." ആക്കിപ്പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ പോയതും ആലി നെറ്റി ചുളിച്ചവനെ നോക്കി ഓഫീസിലേക്ക് നടന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story