എൻകാതലീ: ഭാഗം 29

enkathalee

രചന: ANSIYA SHERY

ചുറ്റും കണ്ണോടിച്ചിട്ടും ദിയാനെ കാണാത്തത് കണ്ട് തിരികെ ഇറങ്ങാൻ നിക്കുമ്പോഴാണ് കോളേജിലെ പ്യൂണ് അവൻ ലൈബ്രറിയിൽ ഉണ്ടെന്ന് പറഞ്ഞത്. സാറിനെയാണ് ഞാൻ തിരഞ്ഞതെന്ന് ഇവരെങ്ങനെ അറിഞ്ഞു..? ചിന്തയോടെയാണ് ആലി ചെരുപ്പഴിച്ച് ലൈബ്രറിയിലേക്ക് കയറിയത്. ചുറ്റും നോക്കിയിട്ടും ആരെയും അകത്ത് കാണാത്തത് കണ്ട് ഉള്ളിലേക്ക് നടന്നു. ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഇടത്ത് എത്തിയതും അവിടെ ബെഞ്ചിലിരുന്ന് ഫോണിൽ തോണ്ടുന്ന ദിയാനെ കണ്ട് ചുറ്റും നോക്കി അവനടുത്തേക്ക് നടന്നു. "സാർ..." **** "നീ എന്താടീ കണ്ണും മിഴിച്ച് ഇരിക്കുന്നെ?" ഷോപ്പിംഗ് മാളിലെ സോഫയിൽ ഫോണിലും നോക്കി ഇരിക്കുന്ന സാതിയുടെ തലക്ക് ഒരു മേട്ടം കൊടുത്തു കൊണ്ട് ആരവ് ചോദിച്ചതും അവൾ ഞെട്ടലോടെ അവനെ നോക്കി. "ദേ ഏട്ടാ... ആലി എന്റെ സ്റ്റാറ്റസ് കണ്ടു.."

"അതിനിപ്പോ എന്താ?" "ഇന്ന് ലീവാകുന്ന കാര്യം ഞാൻ അവരോട് പറഞ്ഞിട്ടില്ല. അതിന്റെ കൂടെ ഈ ഫോട്ടോ കാണുമ്പോൾ അവൾ മെസ്സേജ് അയക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യേണ്ടത്. പക്ഷെ ഇത് ഒരു റെസ്പോണ്ടും ഇല്ല.." "അതിപ്പോ അവർ ശ്രദ്ധിച്ചു കാണില്ലെടീ.." "ഏട്ടൻ അങ്ങനെ പറയാം.. അതേ ആലിയാ.. ഇനി കോളേജിൽ ചെന്നാൽ രണ്ടും എന്നോട് മിണ്ടില്ല.. എനിക്ക് ഉറപ്പാ.. നേരത്തേ അവളോട് പറയേണ്ടത് ആയിരുന്നു.."

"ചോദിച്ച് വാങ്ങിയതല്ലേ.."ആരവ് ചിരിച്ചു കൊണ്ട് പറഞ്ഞതും സാതി അവനെ കണ്ണുരുട്ടി നോക്കി. "നമുക്കൊരു കാര്യം ചെയ്യാം.. ഇവിടുന്നിറങ്ങിയിട്ട് നേരേ നിന്റെ കോളേജിലേക്ക് പോകാം. എന്നിട്ട് അവരെയും കൂട്ടി കറങ്ങാൻ പോകാം.." "എന്റെ ഏട്ടൻ തങ്കപ്പനല്ല.. പൊന്നപ്പനാ"അതും പറഞ് സാതി ചാടിക്കയറി അവനെ കെട്ടിപ്പിടിച്ചതും പിറകിലേക്ക് വേച്ചു വീഴാൻ പോയ ആരവ് എങ്ങനെയോ നേരേ നിന്ന് അവളെ ചേർത്ത് പിടിച്ചു.

"എടാ.. അത് അവളല്ലേ.. നമ്മുടെ ക്ലാസിലുള്ള"പരിചിതമായ ഒരു സ്വരം കേട്ടാണ് സാതി അവനിൽ നിന്ന് വിട്ട് മാറിയത്. തല ചെരിച്ചു നോക്കിയതും കുറച്ചകലെയായി നിൽക്കുന്ന അർണവിനെയും അലക്സിനെയും കണ്ട് അവൾ ഞെട്ടി. "ഈ കടുവ എല്ലാ ഇടത്തും ഉണ്ടല്ലോ"ആത്മഗതമായിട്ടാണ് പറയാൻ ഉദ്ദേശിച്ചതെങ്കിലും ശബ്ദം ഉയർന്നെന്ന് മനസ്സിലായത് ആരവിന്റെ ചോദ്യം കേട്ടാണ്. "കടുവയോ.. നീയെന്തൊക്കെയാ മോളേ പറയുന്നത്.?" "അത് പിന്നെ ഏട്ടാ.."പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നെ അവളുടെ നോട്ടം പാഞ്ഞിടത്തേക്ക് ആരവിന്റെ നോട്ടം എത്തിയതും അലക്സിനെ കണ്ട് അവൻ ഞെട്ടി. "ഇത് നിന്റെ ക്ലാസ്സിലുള്ള അലക്സ് അല്ലേ..?"

എന്നവൻ ചോദിച്ചതും അതേ എന്ന നിലക്ക് സാതി തലയാട്ടി. അപ്പോൾ തന്നെ ആരവ് അവർക്കരികിലേക്ക് നടന്നതും സാതി ഞെട്ടിക്കൊണ്ട് അവൻ പിറകെ നടന്നു. "ഏട്ടൻ എങ്ങോട്ടാ ഈ പോകുന്നത്?"അവളുടെ ചോദ്യം ഗൗനിക്കാതെ അലക്സിനടുത്ത് ചെന്നവൻ കൈ നീട്ടിയതും രണ്ട് പേരെയും സംശയത്തോടെ നോക്കിയ അലക്സ് അവൻ തിരിച്ച് കൈ കൊടുത്തു. "എന്നെ മനസ്സിലായെന്ന് കരുതുന്നു" "മ്മ്.. സാത്വികയുടെ ബ്രദർ അല്ലേ.?" "അതേ..മുമ്പ് കണ്ടപ്പോൾ തന്നെ തന്നെ എവിടെയോ വെച്ച് കണ്ട പരിചയം പോലെ തോന്നിയിരുന്നു. പിന്നെയാ മനസിലായത് ന്യൂസിൽ ആണെന്ന്" അത് കേട്ടതും അലക്സിന്റെ മുഖം മങ്ങുകയും സാതിയുടെ മുഖം സംശയത്താൽ ചുളുങ്ങുകയും ചെയ്തു. "ഞാൻ അർണവ്.. അലക്സിന്റെ ഫ്രണ്ടാണ്."പെട്ടെന്ന് ആരവിൻ നേരേ കൈ നീട്ടി അർണവ് പറഞ്ഞതും ആരവ് അവൻ നേരേ കൈ നീട്ടി.

"ഹായ് അയാം ആരവ്" "ഞങ്ങൾ പോകുന്നു.. തിരക്കുണ്ട്"അർണവ് മറ്റെന്തൊക്കെയോ ചോദിക്കുന്നതിൻ ഇടയിൽ അലക്സ് ഗൗരവത്തോടെ പറഞ്ഞതും മൂവരുടെയും നോട്ടം അവരിലേക്ക് നീണ്ടു. മറ്റെന്തെങ്കിലും ചോദിക്കും മുന്നേ അലക്സ് മുന്നോട്ട് നടന്നതും അവരോട് ബൈ പറഞ് അർണവ് അവന്റെ പിറകെ ഓടി. "ഏട്ടൻ എങ്ങനെ അലക്സിനെ അറിയാം?" സാതിയുടെ ചോദ്യം കേട്ടാണ് ആരവ് അവളിലേക്ക് നോട്ടമിട്ടത്.അവനൊന്ന് ചിരിച്ചു. "ഫേമസ് ഫുട്ബോൾ പ്ലേയർ ആയ അലക്സ് ജേക്കബിനെ അറിയാത്ത മനുഷ്യരുണ്ടോ?" തിരിച്ചവൻ മറുചോദ്യം ഉന്നയിച്ചതും സാതി പകപ്പോടെ അവനെ നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story