എൻകാതലീ: ഭാഗം 3

enkathalee

രചന: ANSIYA SHERY

 വീഴുന്നതിന് മുന്നേ ആരോ അവളെ പിടിച്ചു കൊണ്ട് നേരേ നിർത്തിയതും അവൾ തിരിഞ്ഞു നോക്കി... ഒരു പെൺകുട്ടി... ഷോൾഡറിലെ അസഹനീയമായ വേദനയാൽ സാതിക്ക് അവളെ നോക്കി ചിരിക്കാൻ സാധിച്ചില്ല... "തനിക്ക്‌ വേദനിച്ചോ..?"അവളുടെ ചോദ്യം കേട്ടതും സാതി ഇല്ലെന്ന് തലയാട്ടി ചിരിക്കാൻ ശ്രമിച്ചു... "ഞാനാ തന്നെ വിളിച്ചത്.. നോക്കി നടക്കേണ്ടടോ...ബോളാ നിന്റെ ദേഹത്തേക്ക് വന്ന് വീണത്..."ന്നവൾ പറഞ്ഞത് കേട്ട് സാതി തല ചെരിച്ച് നോക്കി... നിലത്ത് വീണ ബോളെടുത്ത് അതിലെ പൊടി തട്ടി തിരിഞ്ഞവനെ കണ്ടതും അവളവനെ തന്നെ നോക്കി നിന്നു... "നോക്കിയും കണ്ടും നടക്കെടി.. ദേഹത്ത് തട്ടിയിട്ട് ഇനിയെന്റെ പേര് പറയരുത്.." അവളെ തറപ്പിച്ചു നോക്കി പറഞ്ഞു കൊണ്ട് കയ്യിലെ ബോൾ നിലത്തേക്കിട്ട് തട്ടിക്കളിച്ച് പോയവനെ തന്നെ അവൾ ഞെട്ടി നോക്കി നിന്നു....

"ഹേയ് എടോ..."അടുത്ത് നിന്നും ഉള്ള വിളിയാണ് സാതിയെ ബോധത്തിലേക്ക് കൊണ്ട് വന്നത്.... "ആരാ അത്...?" "ഇവിടുത്തെ സ്റ്റുഡന്റാ.. പക്ഷെ ആളൊരു വല്ലാത്ത ടൈപ്പ് ആണ്...താൻ അതിന് അവന്റെ അടുത്തേക്ക് പോയി ചൂടാവേണ്ട കേട്ടോ..പിന്നെ നിലത്ത്ന്ന് വടിച്ചെടുക്കേണ്ടി വരും.." "അത്രക്ക് ഡൈഞ്ചർ ആണോ..?"സാതി ഞെട്ടലോടെ അവളെ നോക്കി... "ചെറുതായിട്ട്.. അല്ല തന്റെ പേരെന്താ..?" "സാത്വിക... തന്റെയോ..?" "ആലിയ...അല്ല ഇയാൾ ഏതാ ഡിപ്പാർട്മെന്റ്..?" "MA ഇംഗ്ലീഷ്... ആഹാ അപ്പോ എന്റെ ക്ലാസ്സിൽ തന്നെ...ക്ലാസ്സ്‌ അറിയില്ലല്ലോ എന്റെ കൂടെ വാ താൻ..." അവളുടെ കയ്യും പിടിച്ച് ആലിയ നടന്നതും സാതി ഒന്ന് തിരിഞ്ഞു നോക്കി... കോളേജ് ഗ്രൗണ്ടിന് അടുത്തായി കൂട്ടം കൂടി നിൽക്കുന്ന ബോയ്സിൽ ഒന്നിൽ അവനെ കണ്ടതും അവളുടെ കണ്ണുകൾ കുറുകി... മുഖം തിരിച്ചു കൊണ്ടവൾ ആലിയയുടെ കൂടെ നടന്നു....

ക്ലാസ്സിലേക്ക് കയറിയതും ഇതേതാ പുതിയ അവതാരം എന്ന നിലക്ക് എല്ലാവരുടെയും നോട്ടം സാതിയിലേക്കും ആലിയയിലേക്കും നീണ്ടു... "താൻ എന്റെ കൂടെ ഇരുന്നോ.. ഞാൻ ഏതായാലും ഒറ്റക്കാ..." ആലിയ പറഞ്ഞത് കേട്ട് സാതി മെല്ലെ ഒന്ന് തലയാട്ടി ചിരിച്ചു.... അവളുടെ ബെഞ്ചിൽ ചെന്നിരുന്നതും അവൾ അത്ഭുതത്തോടെ ആലിയയെ നോക്കി... "താൻ മാത്രമേയുള്ളു ഈ ബെഞ്ചിൽ..." "ആടോ... ഞാനും കുറച്ച് ലേറ്റ് ആയിപ്പോയി ചേരാൻ.. അത് കൊണ്ട് ഫ്രണ്ട്സിനെ ഒന്നും കിട്ടിയില്ല.. അതാ തന്നെ കണ്ടപ്പോ തന്നെ വേഗം കൂട്ടായത്.. ഇല്ലേൽ ഈ രണ്ട് വർഷം ബോറടിച്ച് ചത്തിരുന്നേനെ... ഇപ്പോ താനുണ്ടല്ലോ..." സാതി ഒന്ന് ചിരിച്ചു കൊണ്ട് ക്ലാസ്സ്‌ മുഴുവനായി കണ്ണോടിച്ചു... "പിന്നെ നേരത്തെ നീ കണ്ട ആളില്ലേ.. ബോൾ കൊണ്ട് അടിച്ച...അങ്ങേര് നമ്മുടെ ക്ലാസ്സിലുള്ളതാ.."ന്നവൾ പറഞ്ഞത് കേട്ടതും സാതി ഞെട്ടി... "എന്താ പേര്...?"

"അലക്സ്..." "ഓഹ്.. ക്രിസ്ത്യൻ ആണല്ലേ.." "മ്മ്.. അതേ...പുള്ളി അങ്ങനെ ക്ലാസ്സിലൊന്നും കയറാറില്ല.. ഫുട്ബോൾ എന്ന് വെച്ചാ ഭ്രാന്താണ്.. അത് കൊണ്ട് ഏത് നേരവും ഗ്രൗണ്ടിലാ ഉണ്ടാകാർ.." സാർ ക്ലാസ്സിലേക്ക് വന്നപ്പോഴാണ് രണ്ട് പേരും സംസാരം നിർത്തിയത്... __ ക്ലാസ്സ്‌ കഴിഞ്ഞ് ആലിയയോട് ബൈ പറഞ് ബസ്സ്‌ വരാനായി കാത്ത് നിൽകുമ്പോഴാണ് സാതിയുടെ മിഴികൾ റോഡിന്റെ മറുസൈഡിൽ ബൈക്കിന് മുകളിൽ ഇരുന്ന് ഫോണിൽ തോണ്ടുന്നവനിലേക്ക് പറഞ്ഞത്... "അലക്സ്.."അധരം അവന്റെ നാമം മന്ത്രിച്ചതിനോടൊപ്പം കൈ ഉയർത്തി ഷോൾഡറിൽ ഒന്ന് തലോടി... ഇപ്പോഴും വേദനയുണ്ട്.... നെറ്റിയിലേക്ക് പാറി വീണ മുടിയിഴകളെ കൈ കൊണ്ടൊതുക്കിക്കൊണ്ട് അവൻ മുഖമുയർത്തിയതും മറുപുറത്ത് നിന്ന് തന്നിലേക്ക് തന്നെ ഉറ്റു നോക്കി നിൽക്കുന്ന രണ്ട് കണ്ണുകളെയാണ് കണ്ടത്....

അവന്റെ നെറ്റി ചുളിഞ്ഞു... എന്താണെന്ന നിലക്ക് പിരികമുയർത്തും മുന്നേ അവൾക്ക് മുന്നിലേക്ക് മറഞ്ഞു നിന്ന ബസ്സവന്റെ കാഴ്ചയെ മറച്ചിരുന്നു.... ബസ് വന്നപ്പോഴാണ് സാതിയും ബോധത്തിലേക്ക് വന്നത്... അവൾ വേഗം ബസ്സിലേക്ക് കയറി സീറ്റിൽ ചെന്നിരുന്നു... *** കോളിങ് ബെല്ലടിച്ചതും ഡോർ തുറന്നു തന്ന ഉമ്മയെ സന്തോഷത്തോടെ ആലിയ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു... "ങേ.. ഇതെന്ത് പറ്റി നിനക്ക്..? പതിവില്ലാത്ത സ്നേഹം..." ഉമ്മയവളെ അകറ്റി നിർത്തിയതിന് ശേഷം സംശയത്തോടെ ചോദിച്ചതും അവളൊന്ന് ചിരിച്ചു... "ഇത്രയും ദിവസം ഒന്ന് മിണ്ടാൻ പോലും ആരും ഇല്ലാഞ്ഞിട്ട് സങ്കടം ഉണ്ടായിരുന്നു.. പക്ഷെ ഇന്ന് ഒരു പുതിയ കുട്ടി വന്നു എന്റെ ക്ലാസ്സിലേക്ക്.. സാത്വിക.. ഇനി മുതൽ എനിക്ക് ബോറടിക്കില്ല..." അതും പറഞ് അകത്തേക്ക് പോയവളെ കണ്ട് അവർ ചിരിച്ചു.... ------

വീട്ടിലെത്തിയതും ഡോർ തുറന്ന് തന്ന അമ്മ തന്നെ നോക്കാതെ അകത്തേക്ക് പോയത് കണ്ടപ്പോ അത്രയും നേരം സന്തോഷം നിറഞ്ഞു നിന്നിരുന്ന സാതിയുടെ മുഖം വാടിയിരുന്നു.... ഇന്നത്തെ സംഭവങ്ങൾ മുഴുവൻ പറയാൻ വേണ്ടി വന്നതായിരുന്നു.. പക്ഷെ..., അവളൊന്നും മിണ്ടാതെ മുകളിലേക്ക് നടന്നു.. മുറിയിലേക്ക് കയറി ഡോറടച്ചതിന് ശേഷം ബെഡ്‌ഡിൽ ചെന്നിരുന്നു.... പെട്ടെന്ന് ഡോറിൽ കൊട്ടുന്ന ശബ്ദം കേട്ടതും അവൾ വേഗം എഴുനേറ്റ് ചെന്ന് ഡോർ തുറന്നു.... ആരവ് ആണെന്ന് കണ്ടതും അവളൊന്ന് ചിരിച്ചു.... "അമ്മ പറഞ്ഞു നീ വന്നെന്ന്... എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ദിവസം...?" അവൻ പറഞ്ഞു നിർത്തിയതും ചോദിക്കാൻ കാത്തിരുന്ന പോലെ സാതി നടന്നത് മുഴുവൻ പറഞ്ഞു...

ആദ്യം തന്നെ ബോൾ വന്ന് തട്ടിയതും,ആലിയയെ പരിചയപ്പെട്ടതും എല്ലാം..അവസാനം അലക്സിനെ കുറച്ച് ചീത്തയും വിളിച്ചത് കേട്ട് ആരവ് ചിരിച്ചു.... "അല്ല നിന്റെ കയ്യിന് വേദനയുണ്ടോ..?" "ഇപ്പോ കുഴപ്പമില്ല.. എല്ലാത്തിനും കാരണം അവൻ ആണ്.. ആദ്യത്തെ ദിവസം തന്നെ മനുഷ്യനെ കൊന്നിരുന്നേനെ..." "സാരമില്ല... വിട്ടേക്കടി.. ഇനി വേണേൽ നാളെ അവനെ രണ്ട് ചീത്ത പറഞ്ഞോ.."എന്ന് കണ്ണിറുക്കി ആരവ് പറഞ്ഞതും അവൾ മുഖം വീർപ്പിച്ചവന്റെ കയ്യിൽ തട്ടി..... __ പിറ്റേന്ന് കോളേജിൽ ചെന്നതും മുന്നേ നടന്നു പോകുന്ന ആലിയയെ കണ്ട് സാതി അവൾക്ക് പിറകെ ഓടി... "ആലി..."വിളി പൂർത്തിയാക്കും മുന്നേ ആരുടേയോ ദേഹത്ത് ചെന്നിടിച്ച് വീഴാൻ പോയതും അവൾ വേഗം ബാലൻസ് ചെയ്ത് നിന്ന് മുന്നോട്ട് നോക്കി....

തന്നെ തന്നെ നോക്കി നിൽക്കുന്ന അലക്സിനെ കണ്ടതും അവളുടെ മുഖം ചുവന്നു.... "താനെന്താ മനുഷ്യനെ എന്നും കൊല്ലാൻ വേണ്ടി നടക്കുവാണോ..?" "What..??"എന്നവന്റെ ചോദ്യം കേട്ടതും... "വാട്ടല്ല കോട്ട്... തനിക്ക്‌ മലയാളം അറിയില്ലെങ്കിൽ പോയി പഠിച്ചിട്ട് വാ..😬"അതും പറഞ് അവനെ പിറകിലേക്ക് തള്ളി അവൾ ആലിയക്ക് അടുത്തേക്ക് ഓടി.... "ഓഹ് പോയോ അവൾ..? എന്നും ചിന്തിച്ച് സാതി ഓട്ടം നിർത്തി ക്ലാസ്സിലേക്ക് നടന്നു.... "ഏതാടാ അവൾ...?"സാതിയുടെ ഓട്ടം കണ്ട് നെറ്റി ചുളിച്ചു നിൽക്കുന്ന അലക്സിനരികിലേക്ക് ചെന്ന് അർണവ് ചോദിച്ചതും അലക്സ് നോട്ടം തെറ്റിച്ച് അവനെ നോക്കി... "എനിക്കെങ്ങനെ അറിയാനാ..എന്നെ വന്ന് ഇടിച്ചിട്ട് എന്നോട് ചൂടായിട്ടാ അവൾ പോയത്... ഇതെന്ത് സാധനം..."....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story