എൻകാതലീ: ഭാഗം 30

enkathalee

രചന: ANSIYA SHERY

"സാർ..." അവൻ തല ഉയർത്താത്തത് കണ്ട് കുറച്ചുറക്കെ ആലി വിളിച്ചതും ദിയാൻ തല ഉയർത്തി നോക്കി. മുന്നിൽ ആലിയെ കണ്ടതും ചുറ്റും നോക്കിയ അവൻ ഫോൺ ഓഫാക്കി ഡെസ്ക്കിൽ വെച്ചു. "ആഹ്.. ആലിയാ ഇരിക്ക് താൻ.."അതും പറഞ് ഡെസ്ക്കിൽ ഇരുന്ന ബുക്കവൻ കയ്യിൽ പിടിച്ചു. "എന്തിനാ സാർ വിളിച്ചതെന്ന് പറഞ്ഞില്ല"ബെഞ്ചിലേക്ക് ഇരിക്കാതെ തന്നെ ചുറ്റും നോക്കി ആലി പറഞ്ഞതും അവന്റെ മുഖം മാറി. ഇരുന്നിടത്ത് നിന്നും എഴുന്നേറ്റവൻ അവൾക്ക് തൊട്ട് മുന്നിൽ വന്നു നിന്നതും ആലി ഞെട്ടലോടെ അവനെ നോക്കി. "എന്താ സാർ..?" ഭയത്തോടെ അവൾ ചോദിച്ചതും പെട്ടെന്നവൻ അവളുടെ കൈ പിടിച്ചു വലിച്ച് ചുമരോട് ചേർത്ത് നിർത്തി ഇരു വശവും കൈകൾ കുത്തി. "സാ.. സാർ..."പകപ്പോടെ അവളവനെ നോക്കിയതും അവന്റെ നോട്ടം തന്റെ മിഴികളിൽ മാത്രമാണെന്ന് കണ്ട് അവൾ കണ്ണുകൾ വെട്ടിച്ചു.

"ലിയാ..."ആർദ്രമായ അവന്റെ സ്വരം കേട്ടതും ആലിയവനെ നോക്കി. "സാർ...സാറിന്റെ പ്രിയപ്പെട്ട ആരുടെ എങ്കിലും പേരാണോ ഈ ലിയ.. അല്ല മുമ്പും സാറെന്നെ അങ്ങനെ വിളിച്ചായിരുന്നു. ഇനി സാർ കെട്ടാൻ പോകുന്ന പെണ്ണി..." ബാക്കി പറയുന്നതിന് പെട്ടെന്നവനവളുടെ വാ പൊത്തിയതും ആലി ഞെട്ടലോടെ അവനെ നോക്കി. "ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ പേര് തന്നെയാ..ആ പെണ്ണ് നീ ആണെന്ന് മാത്രം..എന്റെ ഇഷ്ടം നിന്നെ അറിയിക്കാൻ വേണ്ടിയാണ് കുറച്ചൂടെ അടുത്തിടപഴകിയത്. നിന്റെ കൂടെയുള്ളവർക്ക് മനസ്സിലായിട്ടും നിനക്ക് മാത്രം അത് മനസ്സിലായില്ല.ലൗ യൂ ലിയാ.."

ആരുടെയോ ശബ്ദം കേട്ടാണ് ആലി സ്വബോധത്തിലേക്ക് വന്നത്. ഇത്രയും നേരം മറ്റെവിടെയോ ആയിരുന്നു. ചുറ്റും നോക്കിയതും മുന്നിൽ ദിയാൻ ഉണ്ടായിരുന്നില്ല. അപ്പോ ഞാൻ സ്വപ്നം കണ്ടതായിരുന്നോ? പക്ഷെ നടന്നത് പോലെയാണല്ലോ എനിക്ക് തോന്നിയത്. അധരങ്ങളിൽ ഇപ്പോഴും അവന്റെ കൈകളുടെ ചൂടുള്ളത് പോലെ..! ** "നീയെന്താടീ എന്തോ പോയ എന്തിനെയോ പോലെ ഇരിക്കുന്നെ?" അനുവിന്റെ ചോദ്യം കേട്ടാണ് ആലി ഞെട്ടി അവനെ നോക്കിയത്. "എടാ.. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്" "എടി പോത്തേ.. അതിന് ഈ ഫോർമാലിറ്റിയുടെ ആവശ്യം ഒക്കെ എന്തിനാ..?" "സോറി... എടാ.. അതില്ലേ.."

പെട്ടെന്ന് ക്ലാസ്സിലേക്ക് കയറി വരുന്ന ദിയാനെ കണ്ടതും അവൾ പറയാൻ വന്നത് നിർത്തി നേരേയിരുന്നു. "ബെല്ലടിച്ചിട്ട് പറഞ്ഞാ മതി"അനു മെല്ലെ പറഞ്ഞതും അവൾ തലയാട്ടി.ഉള്ളിൽ ഒരു യുദ്ധം തന്നെ നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഫലമായി അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. "സീ.. സ്റ്റുഡന്റ്സ്.. ഈ പിരീഡ് ഞാൻ അല്ലെന്ന് അറിയാം..എക്സാം അടുത്തു തന്നെയുണ്ടാകും എന്നാണ് ഇപ്പോ അറിഞ്ഞത്. അതിനാൽ തന്നെ നമ്മുടെ പോർഷൻസ് എല്ലാം വേഗം കംപ്ലീറ്റ് ചെയ്യണം.അത് കൊണ്ട് ഈ പിരീഡ് ഞാൻ ചോദിച്ചു വാങ്ങിയതാണ്." അതും പറഞ് അവൻ ടെക്സ്റ്റ് എടുത്തു മറിച്ചു നോക്കാൻ തുടങ്ങി.

പ്രത്യേകിച്ചൊരു മാറ്റവും ഇല്ലാതെ പതിവ് പോലെ അവൻ ക്ലാസ്സ്‌ എടുക്കുന്നത് കണ്ട് ആലിക്ക് പിന്നെയും സംശയം. താൻ കണ്ടത് വെറും സ്വപ്നം മാത്രമാണോ? "നീയെന്താടീ കുറേ നേരമായല്ലോ കണ്ണും മിഴിച്ചിരിക്കുന്നെ.. എന്താടീ.. സാർ എന്തേലും പറഞ്ഞോ..?" അനു ചോദിച്ചതും അവൾ പെട്ടെന്ന് അവനെ നോക്കി. "എടാ...അത് പിന്നെ.." "ആലിയാ..."ദിയാന്റെ ശബ്ദം ക്ലാസ്സിൽ ഉയർന്നതും ആലി ഞെട്ടലോടെ അവനെ നോക്കി. ഗൗരവത്തോടെ നിൽക്കുന്ന അവനെയും ഞെട്ടി നിൽക്കുന്ന പിള്ളേരെയും കണ്ട് അവളുടെ കൈകൾ ഡ്രെസ്സിൽ മുറുകിപ്പിടിച്ചു.!....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story