എൻകാതലീ: ഭാഗം 31

രചന: ANSIYA SHERY

"എന്താണ് അവിടെ.?പുറത്ത് പോകണോ നിനക്ക്?" ദേഷ്യം കലർന്ന ശബ്ദത്തോടെ ദിയാൻ ചോദിച്ചതും ആലി വേണ്ടെന്ന് തലയാട്ടി. "മ്മ്.. ക്ലാസ്സ്‌ ശ്രദ്ധിച്ച് ഇരിക്ക്.. സിറ്റ്.." തലയാട്ടിക്കൊണ്ട് ഇരിക്കാൻ തുനിഞ്ഞതും വീണ്ടും അവന്റെ ശബ്ദം കേട്ട് ഞെട്ടി. "അല്ലെങ്കിൽ വേണ്ട... ഇവിടെ വന്നിരിക്ക്.. ഇനി മുതൽ നീ ഇവിടെ ഇരുന്നാൽ മതി.." മുന്നിലെ ബെഞ്ചിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞതും ആലി ഞെട്ടലോടെ അവനെ നോക്കി. അവൻ ദയനീയമായി ദിയാനെ നോക്കുന്നത് കണ്ട് അവളും അവനെ നോക്കി. "എന്താ അനുരാഗ്..ആലിയ ഇവിടെ ഇരിക്കുന്നതിൽ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ?" കടുപ്പിച്ചവൻ ചോദിച്ചതും ഞെട്ടലോടെ അനു ഇല്ലെന്ന് തലയാട്ടി. "എനിക്കെന്ത് പ്രശ്നം.. ആലി നീ പോയി അവിടെ ഇരുന്നോ?" ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് ഇറങ്ങിയവൻ പറഞ്ഞതും പല്ല് കടിച്ചവനെ നോക്കിയ ആലി ബാഗും എടുത്ത് മുന്നിലേക്ക് ചെന്നു. "ഇനി ഇരിക്കാനും ഞാൻ പറയണോ?" വീണ്ടും ദിയാന്റെ ശബ്ദം കേട്ടതും അവൾ വേഗം ചെന്ന് ബെഞ്ചിലിരുന്നു.

"കാട്ടുമാക്കാൻ..എന്നോട് മാത്രമെന്തിനാ ഇയാൾ ഇങ്ങനെയൊക്കെ പെരുമാറുന്നത്?" ഉള്ളിലെ ദേഷ്യം മുഴുവൻ അവൾ ആത്മഗതത്തിൽ തീർത്തു. "അത് നിന്നോട് നേരത്തേ ഞാൻ പറഞ്ഞില്ലേ ലിയാ.."പെട്ടെന്ന് അവന്റെ ശബ്ദം കാതിൽ പതിഞ്ഞതും ഞെട്ടലോടെ നോക്കിയ ആലി തന്റെ തൊട്ടടുത്ത് ടെസ്ക്കിനരികിൽ നിൽക്കുന്ന ദിയാനെ കണ്ട് കണ്ണ് മിഴിച്ചു. "അപ്പോ സ്വപ്നം അല്ലായിരുന്നോ?" പിറു പിറുത്തതും ദിയാന്റെ നോട്ടം കണ്ട് പെട്ടെന്ന് തല ചെരിച്ച് നേരെയിരുന്നു. ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു.ക്ലാസ്സ്‌ എടുക്കുന്നതിൽ ഒന്നും ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല. പടച്ചോനേ ഇതെന്താ ഇങ്ങനെ.. "ഇന്നത്തെ പോർഷൻ കംപ്ലീറ്റ് ആയി.. Any doubt?" ടെസ്കിലേക്ക് ബുക്ക്‌ കൊണ്ട് അടിച്ചുള്ള ദിയാന്റെ ശബ്ദം കേട്ടാണ് ആലി ഞെട്ടലോടെ ചിന്തയിൽ നിന്ന് ഉണർന്നത്. "ആലിയാ..."അവന്റെ വിളി കേട്ടതും ആലി ഞെട്ടിയവനെ നോക്കി. "ഇങ്ങേർക്ക് ആലിയോട് എന്തോ ദേഷ്യം ഉള്ളത് പോലെ തോന്നുന്നെടീ.. ഏത് നേരത്തും ഇവളെ ഇങ്ങനെ വിളിച്ചോണ്ടിരിക്കുന്നു" അടുത്തിരുന്ന വർഷ പറഞ്ഞതും ആലി അവളെ നോക്കി ഒരു വളിച്ച ഇളി ഇളിച്ച് എഴുന്നേറ്റു. അല്ലാതെ എന്ത് ചെയ്യാൻ..! "സാർ..."

അവനെന്തോ പറയാൻ തുനിഞ്ഞതും പരിചിതമായ സ്വരം കാതിൽ കേട്ട ആലിയുടെ മിഴികൾ വാതിലിനരികിലേക്ക് നീണ്ടു. അവിടെ സാതിയെ കണ്ടതും ആലിയുടെ മിഴികൾ വിടർന്നു.എന്നാൽ അവൾക്കരികിൽ നിൽക്കുന്ന ആരവിനെ കണ്ടതും അവളറിയാതെ വാ തുറന്നു നിന്നു. "ഉഫ്.. Handsome..😍"എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞതും കണ്ണുരുട്ടി തന്നെ നോക്കുന്ന ദിയാനെ കണ്ട് ഞെട്ടി മുഖം തിരിച്ചു. "ആലിയാ.. സിറ്റ് "കടുപ്പിച്ച് പറഞ്ഞവൻ വാതിലിനരികിലേക്ക് പോയതും ആരവിനെ വായി നോക്കിക്കൊണ്ട് തന്നെ ആലി ബെഞ്ചിലേക്കിരുന്നു. "ആലിയാ.. അനുരാഗ്.. നിങ്ങൾ പൊയ്ക്കോളൂ.." ദിയാന്റെ ശബ്ദം കേട്ടാണ് അവൾ ആരവിൽ നിന്ന് കണ്ണ് മാറ്റിയത്. സംശയത്തോടെ അനുവും ആലിയും പരസ്പരം നോക്കി എഴുന്നേറ്റു ബാകും എടുത്ത് പുറത്തേക്ക് നടന്നു. "ഹായ്..."ആരവിനെ കണ്ടതും ചിരിച്ചു കൊണ്ട് കൈ വീശിയതും അവനും ചിരിച്ചു കാട്ടി. "ആലിയാ.. നാളെ ക്ലാസ്സിന് വന്നാൽ ആദ്യം എന്നെ വന്നു കാണണം.കേട്ടല്ലോ" പെട്ടെന്ന് ദിയാൻ പറഞ്ഞത് കേട്ട് ഞെട്ടലോടെ അവനെ നോക്കിയതും വീർത്തു നിൽക്കുന്ന അവന്റെ മുഖം കണ്ട് തലയാട്ടി. ***

"ഹായ്...ഞാൻ ആലിയ..സാതിയുടെ ചേട്ടനല്ലേ.. എന്നെ ആലി എന്ന് വിളിച്ചോളൂ"ക്ലാസ്സിൽ നിന്നിറങ്ങിയതും ആലി പറഞ്ഞത് കേട്ട് ആരവ് തലയാട്ടി ചിരിച്ചു. "ഞാൻ ആരവ്.. ആലിയെന്നെ ആരവേട്ടാ എന്ന് വിളിച്ചോളൂ" പെട്ടെന്ന് സാതി ഒന്ന് ചുമച്ചതും ആരവ് അവൾക്ക് ഒന്ന് ഇളിച്ചു കാണിച്ചു. "അപ്പോ എനിക്ക് ഒരു ഇച്ചായനെയും ചേട്ടനെയും സഹോദരങ്ങളായി കിട്ടി..😌" "അപ്പോ ഞാൻ ആരാടീ.."അനു മൂക്ക് ചീറ്റിക്കൊണ്ട് ചോദിച്ചതും ആലിയവനെ നോക്കി ഇളിച്ചു കാണിച്ചു. "എനിക്ക് പിറക്കാതെ പോയ എന്റെ കുഞ് അനിയൻ അല്ലേടാ നീ.." "ചാച്ചീ..." "മ്യോനേ" ഇവരുടെ രണ്ടിന്റെയും കളി കണ്ട് ആരവും സാതിയും ചിരിച്ചു.

"ഇനി ചേട്ടൻ എന്നെ പരിചയപ്പെട്... ഞാൻ അനുരാഗ്..എന്നെ അനുന്ന് വിളിച്ചോളൂ.😌" കൈ നീട്ടി അനു പറഞ്ഞതും ആരവ് അവൻ തിരികെ കൈ കൊടുത്തു. "അല്ല നീയെന്തിനാടീ ഇപ്പോ ഇങ്ങോട്ട് വന്നത്..വരണമെന്നില്ലായിരുന്നു😏" ആലി പുച്ഛത്തോടെ പറഞ്ഞതും സാതി ഇളിച്ചു കാട്ടി. "പറയാൻ മറന്നത് ആടീ.." "നീ അതൊക്കെ മറക്കും" "സോറീ.. നിങ്ങടെ പരാതി തീർക്കാനാ ഞങ്ങളിപ്പോ വന്നത്.. ഏട്ടന്റെ കൂടെ കറങ്ങാൻ പോകാം നമുക്ക് മൂന്ന് പേർക്കും" "ഞാൻ റെഡി.."അനു ചാടിത്തുള്ളി പറഞ്ഞതും സാതി ആലിയെ നോക്കി. അവൾ തലയാട്ടിയതും പിന്നെ ആരവിന്റെ കാറിൽ മൂവരും കയറി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story