എൻകാതലീ: ഭാഗം 32

രചന: ANSIYA SHERY

"എടീ നീ കണ്ടോ..? നിന്നോട് ഇന്ന് സാറിനെ കാണണം എന്ന് പറഞ്ഞില്ലായിരുന്നോ?" പിറ്റേന്ന് രാവിലെ കോളേജിൽ എത്തിയ ഉടനെ സാതി ചോദിച്ചതും ആലി അറിയാതെ തലക്ക് കൈ വെച്ചിരുന്നു. "എടീ.. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്..ഇന്നലെ പറയാൻ മറന്നു പോയതാണ്.." ആലിയുടെ മുഖത്തെ ഭാവമാറ്റം കണ്ടതും സാതി സംശയത്തോടെ ചോദിച്ചു. "എന്താടീ.. എന്തു പറ്റി?" "അത് പിന്നെ..അല്ലേൽ വേണ്ട..അനുവും വന്നോട്ടെ..എന്നിട്ട് പറയാം..അപ്പോഴേക്കും ഞാൻ സാറിനെ കണ്ടിട്ട് വരാം" "ഞാനും കൂടെ വരണോ?" "ആഹ് പോരേ.." രണ്ട് പേരും സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ദിയാൻ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ച് പോകാൻ നിൽകുമ്പോഴാണ് പിറകിൽ നിന്ന് അഫ്സൽ സാർ വിളിച്ചത്. "ആലിയാ.. തന്നെ ദിയാൻ അന്വേഷിച്ചായിരുന്നു.. ലൈബ്രറിയിൽ ഉണ്ട്.. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. പിന്നെ താൻ മാത്രം വന്നാൽ മതിയെന്നാണ് പറഞ്ഞത്" അത് കേട്ടതും ആലി ഞെട്ടി.തലയാട്ടിക്കൊണ്ട് തിരിഞ്ഞു നടന്നതും സാതി അവളെ പെട്ടെന്ന് പിടിച്ചു വെച്ചു.

"എന്താടീ എന്താ കാര്യം..? നീയെന്താ ആകെ കിടന്ന് വിറക്കുന്നെ..? ഇന്നലെ എന്താ നടന്നെ.. സാർ എന്തെങ്കിലും പറഞ്ഞോ..?" ആലി തലയാട്ടിക്കാണിച്ചതും സാതി ഞെട്ടി. ഇന്നലെ നടന്ന സംഭവങ്ങളൊക്കെ ആലി പറഞ്ഞു കൊടുത്തതും ആദ്യമൊന്ന് ഞെട്ടിയ സാതി പിന്നെ ഒരൊറ്റച്ചിരിയായിരുന്നു. "ഞങ്ങളന്നേ നിന്നോട് പറഞ്ഞതല്ലേ സാറിൻ എന്തോ നിന്നോട് ഉണ്ടെന്ന്.. അതൊന്ന് തെളിയിച്ചു തരാൻ ആയിരിക്കും അന്ന് കാറിൽ കയറിയപ്പോൾ അങ്ങനെയൊക്കെ പറഞ്ഞത്. പക്ഷെ എന്നിട്ടും നീ അത് മനസ്സിലാക്കിയില്ല" "നീ ഇപ്പോ എന്നെ കളിയാക്കുവാണോ?"ആലി പല്ല് കടിച്ച് ചോദിച്ചതും സാതി ഇളിച്ചു കാണിച്ചു. "എന്തായാലും പോയി നോക്കി വാ.. ഓൾ ദ ബെസ്റ്റ്.." "അല്ല.. നീയില്ലേ അപ്പോ?" "ഇപ്പോ അഫ്സൽ സാർ പറഞ്ഞത് കേട്ടില്ലേ.. നിന്നോട് തനിച്ചു ചെല്ലാനാ പറഞ്ഞത്...ഇനി ഞാൻ വന്നിട്ട് വെറുതെ കട്ടുറുമ്പ് ആകുന്നത് എന്തിനാ?" "സാതീ..."പല്ല് കടിച്ചവൾ വിളിച്ചതും അവളുടെ കവിളിൽ ഒന്ന് പിച്ചി വലിച്ചു കൊണ്ട് സാതി അവിടെ നിന്ന് ഓടി.

ആ ഓട്ടം നിന്നത് ക്ലാസ്സിലേക്ക് കയറാൻ നിന്ന അലക്സിന്റെ നെഞ്ചിലായിരുന്നു.! സാതി തല ഒന്നുയർത്തി അവനെ നോക്കി.വീർത്തു നിൽക്കുന്ന അവന്റെ മുഖം കണ്ടതും പെട്ടെന്ന് അവനിൽ നിന്ന് വിട്ട് മാറി അകത്തേക്ക് ഓടി. "നിങ്ങൾ രണ്ടാളും എവിടെ പോയതാടീ.. ഞാൻ വന്നപ്പോ രണ്ടിന്റെയും ബാഗ് ഉണ്ട്.. ആളില്ല.. അല്ല ആലി എവിടെ?" ബെഞ്ചിൽ ചെന്നിരുന്നതും അനു ചോദിച്ചത് കേട്ട് സാതി അവൻ നേരേ തിരിഞ്ഞു. -------- ചെരുപ്പഴിച്ചു വെച്ച് ലൈബ്രറിയിലേക്ക് കയറുമ്പോൾ ആലിയുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരുന്നു. ദിയാന്റെ മുന്നിൽ നില്കുന്നത് ഓർക്കുമ്പോൾ തന്നെ അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി. എന്താണിങ്ങനെ? ഇത് വരെയില്ലാത്ത ഒരു മാറ്റമെന്നിൽ.. ഇനി ഞാനെങ്ങാനും സാറിനെ..? ഒരു ഞെട്ടലോടെ ആലി തല കുടഞ്ഞു. കൂടുതൽ തല പുകച്ച് ചിന്തിക്കാൻ ഇട വരുത്താതെ അവൾ ലൈബ്രറിയിലേക്ക് കയറി. ചുറ്റും നോക്കിയിട്ടും ദിയാനെ കണ്ടില്ല. അപ്പോ പതിവ് സ്ഥലത്ത് തന്നെയായിരിക്കും.പടച്ചോനേ..

സാർ ഇന്നലെ പറഞ്ഞതൊക്കെ വെറുതെ ആയിരിക്കണേ.. ഇപ്പോ സാറിൻ ഒന്നും ഓർമ്മ ഉണ്ടാകരുതേ.. ഉള്ളിൽ പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ട് നടന്നു.പതിവ് സ്ഥലത്ത് എത്തിയതും അവിടെ ഏതോ ബുക്കിലേക്ക് തല പൂഴ്ത്തി ഇരിക്കുന്നവനെ കണ്ട് ആലിയൊന്ന് തൊണ്ടയനക്കി. ശബ്ദം കേട്ടതും തല ഉയർത്തി നോക്കിയ ദിയാന്റെ മിഴികൾ ആലിയെ കണ്ടതും വിടർന്നു. "ആഹാ താൻ വന്നോ.. ഇരിക്ക്"എതിർ വശത്തെ ബെഞ്ചിലേക്ക് വിരൽ ചൂണ്ടി അവൻ പറഞ്ഞതും ആലിയുടെ ക്ഷമ നശിച്ചിരുന്നു. "സാർ എന്തിനാണ് വരാൻ പറഞ്ഞതെന്ന് പറഞ്ഞാൽ പോകാമായിരുന്നു..ബെല്ലടിക്കാനായി.." "ഫസ്റ്റ് പിരീഡ് ഞാനാണ് ലിയാ.. മറന്നു പോയോ?" "ലിയ അല്ല.. ആലിയ.."അമർഷത്തോടെ ചുറ്റും നോക്കിയവൾ പറഞ്ഞതും അവൻ എഴുന്നേറ്റ് അവൾക്കടുത്തേക്ക് വന്നു. ഒന്ന് പതറിക്കൊണ്ട് ആലി പിറകോട്ട് നീങ്ങി.

"സാ.. സാർ.."ഇടർച്ചയോടെ അവൾ വിളിച്ചതും അവനൊന്ന് നിശ്വസിച്ചു കൊണ്ട് അവളിൽ നിന്ന് അകന്നു നിന്നു. "താൻ പൊക്കോ?"അതും പറഞ്ഞവൻ ബെഞ്ചിലേക്കിരുന്നതും ആലിയുടെ നെറ്റി ചുളിഞ്ഞു. സംശയത്തോടെ അവനെ തന്നെ നോക്കി നിന്നതും അവളുടെ നോട്ടം കണ്ടവൻ എന്തെന്ന നിലക്ക് അവളെ നോക്കി. ഒന്നുമില്ലെന്ന് ചുമൽ കൂച്ചി ആലി വേഗം അവിടെ നിന്ന് തിരിഞ്ഞ് നടന്നു. അവളുടെ പോക്ക് കണ്ട് ഒരു ചിരിയോടെ ദിയാൻ ബുക്ക്‌ മടക്കി വെച്ച് എഴുന്നേറ്റു. *** പല്ലും കടിച്ച് ബെഞ്ചിൽ വന്നിരുന്ന ആലിയെ ഇരു വശത്ത് നിന്നും സാതിയും അനുവും പൊക്കി. ""എന്താടീ.. സാർ ഐ ലൗ യൂ പറഞ്ഞാ?"അനുവിന്റെ ഇളിയോടെ ഉള്ള ചോദ്യം കേട്ടതും ആലി ദേഷ്യത്തോടെ അവനെ നിലത്തേക്ക് തള്ളി. "അമ്മഷ്ക്കീ.."പാട്ടയും കുത്തി വീണവൻ അലറിയതും എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് നീണ്ടു.

"നിനക്ക് ഭ്രാന്താടീ പന്നീ.."പല്ല് കടിച്ച് പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധ തന്നിൽ ആണെന്ന് കണ്ടത്. "അത് പിന്നെ..തറക്ക് ഉറപ്പുണ്ടോന്ന് ഞാൻ നോക്കിയതാ.. അല്ലാതെ എന്നെ ആരും തള്ളിയിട്ടതല്ല..😁" അതും പറഞ്ഞവൻ മെല്ലെ ബെഞ്ചിൽ വന്നിരുന്നു. "നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ പന്നീ.." ആലിയുടെ ചെവിയിൽ അവൻ പറഞ്ഞതും ആലി പുച്ഛിച്ചു. "എന്റെ കയ്യെന്താ മാങ്ങ പറിക്കാൻ പോയിരുക്കവല്ലേ.. ഞാൻ തിരിച്ചും തരും..😏" "ഓഹ്.. ഇപ്പോ അങ്ങനെ ഒക്കെയായി..ഈശ്വരാ..ഏത് നേരത്താണോ ഇതിനോട് പോയി കൂട്ട് കൂടാൻ തോന്നിയത്.. അല്ലെങ്കിലും ബുദ്ധിയില്ലാത്ത എന്നെ പറഞ്ഞാൽ മതി.." "നിനക്ക് ബുദ്ധിയില്ലാന്ന് ഞങ്ങൾക്ക് എന്നെ മനസ്സിലായതാ.. നീ മാത്രം അറിയാൻ വൈകിപ്പോയി.. അല്ലേ ആലീ..?😁" ഇടക്ക് കയറി സാതി പറഞ്ഞതും അതിനെ ശെരി വെച്ച് ആലി തലയാട്ടി.

"നിനക്കൊന്നും എന്നെ കുറിച്ച് അറിയില്ലെടീ.. ഒരു ദിവസം ഈ ലോകം എന്നെ അംഗീകരിക്കും.." "അന്ന് ഈ ലോകം അവസാനിക്കുകയും ചെയ്യും.."ആലി ചാടിക്കയറിക്കൊണ്ട് പറഞ്ഞതും അനു ചവിട്ടിത്തുള്ളി ക്കൊണ്ട് എതിർ വശത്തുള്ള ബെഞ്ചിരുന്നു. "ആലിയ.. കോലിയ.. കുമ്പളങ്ങ.." പിറു പിറുത്തവൻ കൊണ്ടവൻ തല ചെരിച്ചു നോക്കിയപ്പോഴാണ് അടുത്തിരിക്കുന്നത് അലക്സ് ആണെന്ന് മനസ്സിലാക്കിയത്. "ഈശ്വരാ.. പെങ്ങളെ ആങ്ങള.."എന്നവൻ അറിയാതെ പറഞ്ഞതും അലക്സ് അവനെ നോക്കി നെറ്റി ചുളിച്ചു. "അത് പിന്നെ.. ഞാനില്ലേ.. ബൈ ദുബൈ.. ഉസൈൻ ബോൾട്ട് എന്റെ അമ്മായീടെ മോൻ ആണെന്ന് പറയുവായിരുന്നു.. അല്ലാതെ ഒന്നുല്ല😁" ഇളിച്ചു കൊണ്ട് പറഞ്ഞവൻ പെട്ടെന്ന് നാക്ക് കടിച്ചു കൊണ്ട് സ്വയം തലക്കിട്ട് ഒരു കൊട്ട് കൊടുത്തു. "സോറി.. മാറിപ്പോയി.. അലക്സിന് ഉച്ചക്ക് മീൻ കറി വേണമെന്ന്..ശെ.." അനു പെട്ടെന്ന് എഴുന്നേറ്റ് ആലിക്കടുത്ത് തന്നെ ചെന്നിരുന്നു. അവൾ അവനെ നോക്കി പിരികമുയർത്തി നോക്കിയതും അനു അതിനൊന്ന് ഇളിച്ചു കാണിച്ചു. "നിന്റെ ആങ്ങള ശെരിയല്ല..പേടിച്ച് ഞാനെങ്ങാനും മുള്ളിയിരുന്നെങ്കിൽ.."എന്നവൻ പറഞ്ഞതും ആലിയും സാതിയും കണ്ണും മിഴിച്ചിരുന്നു..!....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story