എൻകാതലീ: ഭാഗം 33

enkathalee

രചന: ANSIYA SHERY

"ഇച്ചായൻ നിന്നോട് എന്താ അതിന് പറഞ്ഞേ?" ആലി സംശയത്തോടെ ചോദിച്ചതും അനു വീണ്ടും ഇളിച്ചു കാട്ടി. "ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ അവന്റെ നോട്ടം കാണുമ്പോഴൊക്കെ എനിക്ക് കയ്യും കാലും വിറക്കും.." "ഓഹ് അപ്പോ അവനെ പേടിയൊക്കെ ഉണ്ടല്ലേ.." "അത് നിന്റെ തന്തക്കാടീ"സാതി പറഞ്ഞതിന് മറുപടിയായി അനു പറഞ്ഞതും അവളുടെ കൈ തലം അവന്റെ മുതുകിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു. "അമ്മച്ചീ.. ഞാനെന്താടീ നിങ്ങടെ ഒക്കെ കളിപ്പാവയോ..ഇതിലും ബേധം ഒറ്റയടിക്ക് അങ്ങ് കൊല്ലുന്നതാ"പല്ല് കടിച്ചവൻ പറഞ്ഞതും ആലി കൈ അവന്റെ കഴുത്തിൻ നേരേ നീട്ടി. "ഡോണ്ടു.. ഡോണ്ടു.. ഞാനെന്തെങ്കിലും വിവരമില്ലാതെ വിളിച്ച് പറഞ്ഞെന്ന് വെച്ച് വിവരമുള്ള നീ അങ്ങനെയൊക്കെ ചെയ്യാൻ പാടുണ്ടോ?"ഒരു ഞെട്ടലോടെ അവളുയർത്തിയ കൈ പിടിച്ചു താഴ്ത്തിക്കൊണ്ട് അനു പറഞ്ഞു നിർത്തിയതും ക്ലാസ്സിലേക്ക് ദിയാൻ കയറി വന്നതും ഒരുമിച്ചായിരുന്നു. "ഗുഡ് മോർണിംഗ് സാർ.." "മോർണിംഗ് സ്റ്റുഡന്റ്സ്.."കയ്യിലിരുന്ന ടെക്സ്റ്റ് മേശയിലേക്ക് വെച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു നിർത്തി ചുറ്റും നോക്കിയതും അവന്റെ ചിരി മാഞ്ഞു. "ആലിയാ.."ക്ലാസ്സൊന്നാകെ കിടുങ്ങും വിധം അവൻ അലറിയതും ആലിയടക്കം എല്ലാവരും ഞെട്ടി. ആലിക്ക് അപ്പോഴാണ് ബോധം വന്നത്.

ഇന്നലെ അവനിരുത്തിയ സ്ഥലം ഇതായിരുന്നില്ലല്ലോ.. ഉമിനീരിറക്കിക്കൊണ്ട് അവൾ മെല്ലെ എഴുന്നേറ്റു. ഗൗരവത്തിൽ കയ്യും കെട്ടി നിൽക്കുന്നവനെ കണ്ടതും അവളുടെ മിഴികൾ താഴ്ന്നു. "ആലിയാ.. ഞാനിന്നലെ നിന്നെ ഇരുത്തിയത് അവിടെ അല്ലല്ലോ.." "ഇരുത്താൻ ഇങ്ങേര് ആര്..അവളുടെ കെട്ട്യോനോ"പല്ല് കടിച്ചു കൊണ്ട് സാതി പറഞ്ഞതും അനു അവളെ നോക്കി വായടക്കാൻ ആംഗ്യം കാണിച്ചു. "ഞാനിവിടെയേ ഇരിക്കൂ എന്ന് പറയെന്റെ ആലി.." "സോറി സാർ... ഞാൻ മറന്നു പോയതാണ്.." അനു പറഞ്ഞതിന് പിറകെ ആലി പറഞ്ഞതും രണ്ട് പേരും തലക്ക് കൈ കൊടുത്തിരുന്നു. "ഇറ്റ്സ് ഓക്കേ..മുന്നിൽ വന്നിരിക്ക്" ഒന്നയഞ്ഞു കൊണ്ട് അവൻ പറഞ്ഞതും തലയാട്ടിക്കൊണ്ട് ആലി ബാഗും എടുത്ത് മുന്നിൽ ചെന്നിരുന്നു.. ബുക്ക്‌ എടുത്ത് ഡെസ്ക്കിൽ വെച്ചപ്പോഴാണ് പെട്ടെന്ന് മറ്റൊരു കൈകൾ ആ ബുക്ക്‌ സൈഡിലേക്ക് നീക്കി വെച്ചത്. ആലി ഞെട്ടലോടെ തല ഉയർത്തി നോക്കിയതും നീക്കി വെച്ച പ്ലേസിൽ കയറി ഇരിക്കുന്നവനെ കണ്ട് ഞെട്ടി.

"സീ സ്റ്റുഡന്റ്‌സ്.. ഇന്നലെ എടുത്ത പോർഷൻസ് ഒക്കെ മനസ്സിലായിട്ടുണ്ടെന്ന് കരുതുന്നു. Any doubts?" സംശയത്തോടെ അവൻ ചോദിച്ചതും നോ എന്ന സ്വരം ക്ലാസ്സിൽ ഒന്നാകെ മുഴങ്ങി. "അപ്പോ ഇനി കുറച്ച് നോട്ട്സ് എഴുതാനുണ്ട്.നിങ്ങൾ പഠിച്ചതൊക്കെ ഓർമ്മയുണ്ടോ എന്നറിയാൻ ആയിട്ടാണ് ഇത്.. അത് കൊണ്ട് എല്ലാവരും നോട്ട് എടുത്ത് എഴുതി തുടങ്ങിക്കോളു.. ബെല്ലടിക്കുന്നത് വരെ സമയമുണ്ട്.അതിന്റെ ഇടയിൽ കിടന്ന് കളിക്കുന്നവരെ കൊണ്ട് ഇവിടെ വന്ന് ക്ലാസ്സ്‌ എടുപ്പിക്കുന്നതാണ്.. ദെൻ സ്റ്റാർട്ട്‌.." "ഇങ്ങേരെന്താടാ ഇപ്പോഴും പത്താം ക്ലാസ്സ്‌ പിള്ളേരെ പോലെ നോട്ട് എഴുതിപ്പിക്കാൻ നടക്കുന്നെ.?" സാതി പല്ല് കടിച്ചു കൊണ്ട് അനുവിനോട് പറഞ്ഞതും വളർന്നു തുടങ്ങിയ കുറ്റിത്താടിയിൽ പിടിച്ചു കൊണ്ട് അവനൊന്ന് ചിരിച്ചു. "ഇതെന്താണെന്ന് എനിക്കറിയാം മോളേ..?" "എന്താ..?" "വഴിയേ മനസ്സിലാകും.."അതും പറഞ്ഞവൻ നോട്ട് എടുത്ത് തല കുനിച്ചതും സംശയത്തോടെ തല ഉയർത്തി നോക്കിയ സാതി ദിയാന്റെ നോട്ടം കണ്ട് വേഗം തല താഴ്ത്തി. *** എല്ലാവരുടെയും ശ്രദ്ധ എഴുതുന്നതിൽ മാത്രമാണെന്ന് അറിഞ്ഞതും ദിയാൻ മെല്ലെ ഇടം കണ്ണിട്ട് നോക്കി.

താടയിൽ പെൻ കൊണ്ട് കുത്തി ആലോചിച്ചിരിക്കുന്നവളെ കണ്ടതും അവന്റെ അധരങ്ങളിൽ പുഞ്ചിരി വിരിഞ്ഞു. പെട്ടെന്ന് എന്തോ ഓർമ്മയിൽ വന്നവൾ ദൃതിയിൽ അവ നോട്ടിലേക്ക് പകർത്തുന്നത് അവൻ ഇമ വെട്ടാതെ നോക്കിയിരുന്നു. കാറ്റിൽ പാറിപ്പറന്നു കൊണ്ട് നെറ്റിയിലേക്ക് വീണ അവളുടെ മുടിയിഴകളെ കണ്ടതും അവൻ ചുറ്റും നോക്കി. ആരും തല ഉയർത്തി നോക്കുന്നില്ലെന്ന് കണ്ടതും അവൻ ഒന്ന് കൂടെ നീങ്ങിയിരുന്നു കൊണ്ട് പെട്ടെന്ന് നെറ്റിയിലേക്ക് വീണ അവളുടെ മുടിയിഴകളെ തട്ടത്തിനകത്ത് കൂടെ ചെവിക്കിടയിൽ വെച്ചു. പിന്നീടവളെ നോക്കിയതും കണ്ണും മിഴിച്ച് തന്നെ നോക്കിയിരിക്കുന്നവളെ കണ്ട് ഒന്ന് കണ്ണിറുക്കി കാണിച്ചു. ഒരു ഞെട്ടലോടെ ആലി അവനിൽ നിന്ന് മുഖം വെട്ടിച്ച് ചെവിയിൽ കൈ വെച്ചു. അവന്റെ കൈകളുടെ ചൂട് ഇപ്പോഴും ചെവിയിൽ ഉള്ളത് പോലെ..! ആലിയുടെ ഹൃദയമിടിപ്പ് ഉയർന്നു. "ഇപ്പോ മനസിലായില്ലേ എന്തിനാ അങ്ങേര് എഴുതാൻ പറഞ്ഞതെന്ന്.." വായും പൊളിച്ചിരിക്കുന്ന സാതിയെ നോക്കി അനു പറഞ്ഞതും അവൾ ഞെട്ടലോടെ തല താഴ്ത്തിക്കൊണ്ട് തലയാട്ടി.

"എന്നാലും സാറിൽ നിന്ന് ഞാൻ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല." "ഇനിയും വരാൻ കിടക്കുന്നതേ ഉള്ളു മോളേ.."ഊറിച്ചിരിച്ചു കൊണ്ട് അനു പറഞ്ഞു. സാതിയുടെ നോട്ടം എതിർവശത്തേക്ക് നീണ്ടു. ബുക്കിൽ കുത്തിക്കുറിക്കുന്ന അലക്സിനെ കണ്ടതും കുറച്ചു നിമിഷം അറിയാതെ അവളവനെ തന്നെ നോക്കിയിരുന്നു പോയി. തന്നെ ആരോ നോക്കുന്നുണ്ടെന്ന തോന്നലിൽ ആണ് അലക്സ് തല ചെരിച്ചു നോക്കിയത്. സാതിയെ കണ്ടതും അവന്റെ നെറ്റി ചുളിച്ചു. മുന്നോട്ട് നോക്കിയതും ദിയാന്റെ ശ്രദ്ധ ഇവിടെ ഒന്നും അല്ലെന്ന് കണ്ട് അവൻ കയ്യിലിരുന്ന പേന അവൾക്ക് നേരേ വലിച്ചെറിഞ്ഞു. "അമ്മാ..."കൃത്യം സാതിയുടെ നെറ്റിയിൽ തന്നെ അത് കൊണ്ടതും അവൾ ഞെട്ടലോടെ അലറി. ഇത്രയും നേരം അലക്സിനെ നോക്കിയിരിക്കുവായിരുന്നെന്ന സത്യം അവളപ്പോഴാണ് മനസ്സിലാക്കിയത്. "എന്താ എന്താ സാത്വിക പ്രശ്നം..?" ദിയാന്റെ ചോദ്യം കേട്ടാണ് അവൾ ഞെട്ടലോടെ മുന്നോട്ട് നോക്കിയത്. തന്റെ അലർച്ച ഉയർന്നു കേട്ടിരുന്നെന്ന് എല്ലാവരുടെ നോട്ടം കണ്ടപ്പോൾ അവൾക്ക് മനസ്സിലായി. "അത് സാർ... ഒന്നുമില്ല...പെട്ടെന്ന് കാൽ ബെഞ്ചിൽ ഒന്ന് ഇടിച്ചതാ.." "മ്മ്.. ടേക്ക് കെയർ.. ബെല്ലടിക്കാനായി.. എല്ലാവരും പെട്ടെന്ന് എഴുതിത്തീർക്കാൻ ശ്രമിക്കുക.." "അങ്ങേരുടെ ആവശ്യം കഴിഞ്ഞപ്പോൾ പോകാൻ മുട്ടി നില്കുന്നത് കണ്ടില്ലേ.."പല്ല് കടിച്ചു കൊണ്ട് അനു പറഞ്ഞത് കേട്ടെങ്കിലും സാതി ഒന്നും മിണ്ടിയില്ല....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story