എൻകാതലീ: ഭാഗം 34

enkathalee

രചന: ANSIYA SHERY

"ഡോ.. ഡോ..അസുരാ..." "എടാ.. നിന്നെയാണ് വിളിക്കുന്നത്.." പിറകിൽ നിന്നും ശബ്ദം കേട്ടിട്ടും തിരിഞ്ഞു നോക്കാതിരുന്ന അലക്സ് അർണവ് പറഞ്ഞത് കേട്ട് സംശയത്തോടെ നടത്തം നിർത്തി തിരിഞ്ഞു നോക്കി. കിതച്ചു കൊണ്ട് മുന്നിൽ വന്നു നിൽക്കുന്ന മൂന്ന് പേരെയും മാറി മാറി നോക്കിയതിന് ശേഷം അവന്റെ നോട്ടം സാതിയിൽ തങ്ങി നിന്നു. "നിനക്കെന്താടാ അസുരാ.. ഒന്ന് വിളിച്ചാൽ വിളി കേട്ടൂടെ.. കടുവ..." എന്നവൾ പറഞ്ഞതും അലക്സിന്റെ മുഖം ചുവന്നു. "നിർത്തെടീ.. ഇനി നീയങ്ങനെ വിളിച്ചാലുണ്ടല്ലോ.."വിരൽ ചൂണ്ടി അവൻ പറഞ്ഞതും സാതി പുച്ഛിച്ചു കാണിച്ചു. "ഞാൻ അസുരാ എന്ന് തന്നെ വിളിക്കൂ..നീ പോയി കേസ് കൊടുക്ക്.." "ഡീ..."അതും പറഞ്ഞവൻ പെട്ടെന്ന് അവളെ പിടിച്ച് തിരിച്ചു നിർത്തി കൈ പിടിച്ചു തിരിച്ചു. "അമ്മേ..."സാതി അലറിയതും അലക്സ് ഒഴികെ ബാക്കി മൂന്നും കണ്ണ് മിഴിച്ചു. "എടാ അസുരാ. വിടടാ എന്നെ.. അമ്മാ." "കിടന്ന് അലറാതെടീ.. നിന്നോട് ഞാൻ പല തവണ പറഞ്ഞതാ.. വെറുതെ എന്നെ ചൂടാക്കാൻ വരേണ്ടെന്ന്..

വേണ്ടാ വേണ്ടാ വെക്കുമ്പോ തലയിൽ തന്നെ വന്നു കയറും.. പന്ന..." ബാക്കി പറയാതെ പല്ല് കടിച്ചു കൊണ്ട് അവൻ അവളുടെ കൈ വിട്ടതും ആശ്വാസത്തോടെ സാതി അവനിൽ നിന്ന് അകന്നു മാറി. കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ അലക്സിനെ നോക്കിയതും പുച്ഛിച്ചു നിൽക്കുന്ന അവനെ കണ്ട് അവൾക്ക് അടിമുടി ഇരച്ചു കയറി. പെട്ടെന്ന് അവന്റെ തൊട്ടരികിലേക്ക് അവൾ നീങ്ങിയതും അലക്സിന്റെ ചിരി മാഞ്ഞു. നെറ്റി ചുളിഞ്ഞു. അവനെന്തെങ്കിലും പറയും മുന്നേ സാതിയവന്റെ കാലിൽ അമർത്തി ചവിട്ടിക്കൊണ്ട് ഓടി. "ആാാഹ്..." അലക്സിന്റെ അലർച്ച ഉയർന്നതും ഞെട്ടി നിന്ന അനു ആലിയുടെ കയ്യും പിടിച്ച് സാതിക്ക് പിറകെ ഓടി. *** "എന്താ മോനേ.. കാലിനെന്താ പറ്റിയേ..?" സാതിയേ പ്രാകിക്കൊണ്ട് സോഫയിൽ കാൽ കയറ്റി വെച്ച് ഉഴിയുമ്പോഴാണ് അലക്സിന്റെ കാതിൽ ആ സ്വരം വന്നു പതിഞ്ഞത്. ദേഷ്യത്തോടെ ഇരുന്നിടത്ത് നിന്നുമവൻ എഴുന്നേറ്റതും കാൽ വിരലുകൾ തറയിൽ മടങ്ങി. "ആാാഹ്..."വേദനയോടെ അവനൊന്ന് ശബ്ദിച്ചതും വെപ്രാളത്തോടെ ഓടി വന്നവർ അവന്റെ കയ്യിൽ പിടിച്ചു.

"വിട്.. വിടാനാ തള്ളേ നിങ്ങളോട് പറഞ്ഞത്.." വേദനക്കിടയിലും അവരോടുള്ള വെറുപ്പ് അവനിൽ നിറഞ്ഞിരുന്നു. "നോക്കി നടക്കണ്ടേ മോനേ.. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.." നിറഞ്ഞ കണ്ണുകളോടെ അവർ അലക്സിനെ നോക്കിയതും അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു. "എനിക്കെന്ത് പറ്റിയാലും നിങ്ങൾക്കെന്താ..? അച്ഛനെ പോലെ ഈ കണ്ണീരും കൊണ്ട് എന്നെയും മയക്കാം എന്ന് കരുതിയോ നിങ്ങൾ.. ഹേ.? ഇന്നീ ലോകത്ത് ഏറ്റവും കൂടുതൽ ഞാൻ വെറുക്കുന്നത് നിങ്ങളെയാ.. നിങ്ങളുടെ ഈ കണ്ണീർ കാണുമ്പോ അത് കൂടുകയേ ഉള്ളു.. ഇനി എന്റെ മുന്നിൽ എങ്ങാനും വന്നാൽ.." അവർക്ക് നേരേ വിരൽ ചൂണ്ടി ചുവന്ന കണ്ണുകളോടെ അത്രയും പറഞ്ഞവൻ വേഗത്തിൽ സ്റ്റയർ കയറി മുകളിലേക്ക് നടന്നു. അണപ്പൊട്ടി ഒഴുകാൻ തുടങ്ങിയ കണ്ണീരിനെ തുടച്ചു മാറ്റിക്കൊണ്ടവർ തിരിഞ്ഞതും ദയനീയമായി തന്നെ നോക്കുന്ന ജേക്കബിനെ കണ്ട് ഒന്ന് ഞെട്ടി. ഞെട്ടൽ വിട്ടു മാറിയതും നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് അവർ അയാളെ നോക്കി പുഞ്ചിരിച്ചു. "ഇല്ലാത്ത ചിരി വരുത്തേണ്ട.

തന്റെ ഉള്ളിലെ വേദന എനിക്കറിയാടോ.." അവരുടെ തോളിൽ പിടിച്ച് അയാൾ പറഞ്ഞതും പെട്ടെന്നൊരു തേങ്ങലോടെ അവരയാളെ കെട്ടിപ്പിടിച്ചു. ഒന്ന് ഞെട്ടിയെങ്കിലും പിന്നീടയാളുടെ കരങ്ങളും അവരെ ചേർത്ത് പിടിച്ചു. തന്നെ പിടിച്ച കൈകളുടെ മുറുക്കം അയഞ്ഞത് അറിഞ്ഞതും അയാൾ ഞെട്ടി. ഭയത്തോടെ അവരെ തന്നിൽ നിന്ന് അകറ്റിയതും ഒരു തൂവൽ കണക്കെ നിലത്തേക്ക് അവർ ഊർന്നു വീണിരുന്നു. "ഗായത്രീ...." ---------- "ഡോ.. ഡോക്ടർ ഗായത്രിക്ക്.." ഐ സീ യൂവിന് ഉള്ളിൽ നിന്നിറങ്ങിയ ഡോക്ടർക്ക് അരികിൽ ചെന്ന് വെപ്രാളത്തോടെ ജേക്കബ് ചോദിച്ചതും അയാൾ മിഴികൾ ഉയർത്തി നോക്കി. "പേടിക്കാനൊന്നുമില്ല.ശീ ഈസ് ഫൈൻ.. കേൾക്കാൻ പാടില്ലാത്ത എന്തോ പെട്ടെന്ന് കേട്ടതിന്റെ ഷോക്കാണ്.. എന്തായാലും ആളെ ഒന്ന് ശ്രദ്ധിക്കണം. കുറച്ചു കഴിഞ് ഡിസ്ചാർജ് ആകാം" അയാളുടെ ഷോൾഡറിൽ ഒന്ന് തട്ടി ഡോക്ടർ പോയതും ആശ്വാസത്തോടെ ജേക്കബ് ബെഞ്ചിലേക്കിരുന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അയാൾ ചുമരിലേക്ക് ചാരി മിഴികൾ അടച്ചു.!...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story