എൻകാതലീ: ഭാഗം 35

enkathalee

രചന: ANSIYA SHERY

"നിങ്ങൾ രണ്ടാളും എന്താ എന്നെ ഇങ്ങനെ നോക്കുന്നത്..?" വാകച്ചുവട്ടിലെ ബെഞ്ചിലിരുന്ന തന്നെ തന്നെ നോക്കി നിൽക്കുന്ന ആലിയേയും അനുവും കണ്ട് ഉമിനീരിറക്കി ചോദിച്ചു. "പറയെടീ.. എന്റെ ഇച്ചായനെ നീ എന്തിനാ ചവിട്ടിയത്..?" അവൾക്ക് നേരേ ചാടിക്കയറി ആലി പല്ലിറുമ്പി ചോദിച്ചു. "പിന്നെ.. എന്റെ കൈ പിടിച്ചു തിരിച്ച അങ്ങേരെ ഞാൻ പൂവിട്ട് പൂജിക്കണോ..😬" "നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ അത് കിട്ടിയത്.. വെറുതെ നിന്നോണ്ടിരുന്ന ഇച്ചായനെ നീ അല്ലെടീ വെറുതെ പോയി ചൊറിഞ്ഞത്..🤨" "അത് പിന്നെ.. എന്നെ എറിഞ്ഞോണ്ട് അത് ചോദിക്കാൻ പോയതല്ലേ ഞാൻ.." "എന്ത്..?"ആലിയും അനുവും പരസ്പരം നോക്കി ഒരുപോലെ ചോദിച്ചു. സാതി ഇന്നലെ നടന്നതൊക്കെ പറഞ്ഞതും ആലി ഇരു കയ്യും പിന്നിലേക്ക് കെട്ടി നിന്നു. "നീയെന്തിനാ ഇച്ചായനെ നോക്കി നിന്നത്..?"

"എടീ.. സത്യായിട്ടും എനിക്കത് അറിയില്ല.." "അത് പിന്നെ തീരുമാനിക്കാം.. അതിന് മുന്നേ മറ്റൊരു കാര്യം തീർക്കാനുണ്ട്.. ഇന്നലെ എന്തായിരുന്നു നീയും സാറും തമ്മിൽ.." പെട്ടെന്ന് ഇടക്ക് കയറി അനു ചോദിച്ചതും ആലി പകച്ചു. "ഞാ.. ഞാനും സാറും തമ്മിൽ എന്ത്..?" "ഞങ്ങളെല്ലാം കണ്ടതാ മോളെ.. മുടി പിടിച്ച് വെക്കുന്നതും കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്നതും എല്ലാം.." "നിങ്ങളെന്തൊക്കെയാ പറയുന്നേ.. അങ്ങേർക്ക് ഭ്രാന്താ..അതിന് വെറുതെ എന്നെ കുറ്റം പറയണ്ട..😬" "സത്യം പറ ആലീ.. നിനക്ക് സാറിനോട് ഒന്നും തോന്നിയിട്ടില്ലേ..?"സാതി പെട്ടെന്ന് അത്ഭുതത്തോടെ ചോദിച്ചതും ആലി അവളെ നോക്കി. "നിങ്ങളോട് ഇല്ലാന്ന് ഞാൻ പറഞ്ഞതല്ലേ..ആദ്യം കണ്ടപ്പോൾ ചെറിയൊരു സ്പാർക്ക് അടിച്ചായിരുന്നു.. അത് പിന്നെ എനിക്ക് എല്ലാവരെയും കാണുമ്പോൾ ഉള്ളതാണ്..

പിന്നെ അന്ന് ആ പ്രൊപ്പോസൽ സീനിങ്ങോടെ അതും പോയി... ഞാനിന്നേ വരെ ആകെ ഒരാളെയേ പ്രണയിച്ചിട്ടുള്ളു.അത് തന്നെ എനിക്ക് വിനയായി.. പിന്നെ പ്രണയം എന്ന് കേൾക്കുന്നതേ വെറുപ്പാണ്.. എന്തിന് സൗഹൃദത്തേ പോലും ഞാൻ ഒരുകാലത്ത് വെറുത്തിരുന്നു.." പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു.സാതിയും അനുവും അവളെ സൂക്ഷ്മമായി നോക്കി. "അ.. അപ്പോ.. നീ ഞങ്ങളെ..?" ബാക്കി പറയാതെ സാതി നിർത്തിയതും ആലി പുഞ്ചിരിച്ചു. "നിങ്ങളെ ഞാൻ വെറുത്തിട്ടില്ല.. ഇത്രയും കാലം ആരോടും പറയാതെ നടന്നത് നിങ്ങളോട് പറയണം എന്ന് ആരോ ഉള്ളിൽ നിന്ന് പറയുന്ന പോലെ..

ഒരുപക്ഷെ കേൾക്കുമ്പോ നിങ്ങൾക്ക് നിസ്സാരമായി തോന്നിയേക്കാം.. പക്ഷെ അനുഭവിച്ചത് കൊണ്ട് എനിക്കത് വലിയൊരു വേദനയാണ്.." "മോങ്ങാതെ കാര്യം പറയെടീ.."അനു പറഞ്ഞതും ആലിയവനെ പല്ല് കടിച്ചു നോക്കി പറയാൻ തുടങ്ങി. "നിങ്ങളോട് ഇത് വരെ ഞാൻ പറയാത്ത ഒരു കാര്യമുണ്ട്. എന്റെ ഉപ്പാനെ കുറിച്ച്.." അത് പറഞ് നിർത്തിയതും അനുവും സാതിയും പരസ്പരം നോക്കി. ഒന്ന് ദീർഘനിശ്വസിച്ചതിന് ശേഷം ആലി പറഞ്ഞു തുടങ്ങി.

"ഉപ്പാന്റെയും ഉമ്മാടെയും പ്രണയ വിവാഹം ആയിരുന്നു..ഞാനും പൊടിയും ജനിച്ചപ്പോഴും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.പക്ഷെ ഒരിക്കെ ഉപ്പാടെ ഫോണിലേക്ക് വന്ന കോൾ.. അതാണ് എല്ലാം മാറ്റി മറിച്ചത്. അത്രയും കാലം ഉപ്പ മറച്ചു വെച്ചിരുന്ന സത്യം അവസാനം അറിഞ്ഞു. ഉമ്മയെ കല്യാണം കഴിക്കുന്നതിൻ മുന്നേ ഉപ്പ മറ്റൊരു സ്ത്രീയേ കല്യാണം കഴിച്ചിട്ടുണ്ടെന്നും അതിൽ രണ്ട് മക്കളുണ്ടെന്നും.." പറയുമ്പോൾ ആലിയുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story