എൻകാതലീ: ഭാഗം 36

enkathalee

രചന: ANSIYA SHERY

"അന്ന് കരഞ്ഞു തളർന്നു നിന്ന എന്റെ ഉമ്മാന്റെ മുഖം ഇന്നും ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല. അയാൾ കാരണമാണ് എന്റുമ്മ അത്രയും കരഞ്ഞത് എന്നുള്ള ചിന്ത എന്നിൽ ഉപ്പ എന്ന് പറഞ്ഞ ആ മനുഷ്യനോട് വെറുപ്പ് നിറച്ചു.അത് കൊണ്ട് തന്നെ ആരോട് സംസാരിക്കുമ്പോഴും അയാളെ കുറിച്ചുള്ള സംസാരം മാത്രം ഞാൻ പരമാവധി ഒഴിവാക്കും.." വാക്കുകളിൽ ദേഷ്യം നിറക്കുമ്പോൾ അവളാകെ കിതച്ചിരുന്നു. സാതി അവളുടെ തോളിലൊന്ന് തട്ടി. "നീ ആദ്യം ഒന്ന് കൂളാക്.. എന്നിട്ട് പറ.." ആലി വീണ്ടും ഒന്ന് ദീർഘ ശ്വാസം വിട്ടു കൊണ്ട് സാതിയുടെ കയ്യിൽ മുറുകെ പിടിച്ചു. "ഉപ്പയെ കുറിച്ചുള്ള സത്യങ്ങളൊക്കെ അറിഞ്ഞതോടെ ഉമ്മ ഇനി അയാളുടെ കൂടെ ജീവിക്കേണ്ട എന്ന് തീരുമാനമെടുത്തു. ഉപ്പാടെ വീട്ടുകാർ കുറേ എതിർത്തിരുന്നു.പക്ഷെ, ഉമ്മ ആ വാക്കിൽ തന്നെ ഉറച്ചു നിന്നു. അല്ലെങ്കിലും സ്നേഹിച്ച പുരുഷൻ മറ്റൊരു സ്ത്രീയുണ്ടെന്നും തന്നെ പ്രണയിച്ച സമയത്തും അവളുമായി ബന്ധമുണ്ടെന്നും അറിയുമ്പോൾ ഏത് സ്ത്രീക്കാണ് അത് താങ്ങാൻ കഴിയുക.!

ഡിവോഴ്സ് ആയതിൻ ശേഷം ഉമ്മ ഉമ്മാടെ വീട്ടിലേക്ക് പോയി.അന്ന് ഉമ്മുമ്മ പറഞ്ഞ വാക്ക് ഇന്നും എന്റെ മനസ്സിൽ ഉണ്ട്. ഒക്കെ സഹിച്ചു അവിടെ പിടിച്ചു നിൽക്കണമായിരുന്നു. ഇവിടെ ഇനി ആരാ നിങ്ങളെ നോക്കാൻ എന്നൊക്കെ.. പറഞ്ഞ വാക്ക് നിസ്സാരമാണെങ്കിലും അത് എന്റെയും ഉമ്മാന്റെയും മനസ്സിൽ ആഴത്തിൽ തന്നെ പതിഞ്ഞിരുന്നു. അന്ന് വെറുത്തതാണ് ഞാൻ ഉമ്മുമ്മയെ.. എന്തിനും ഏതിനും ഉമ്മാനെ കുറ്റം പറയും..പാവം.. ഒക്കെ കേട്ട് സഹിച്ചു നിൽക്കും. ഞാൻ ദേഷ്യം വന്ന് പ്രതികരിക്കാൻ തുനിഞ്ഞാൽ ഉമ്മ തടയുകയും ചെയ്യും.. അവരെ കുറിച്ച് പറയാൻ ആണേൽ തീരില്ല. പക്ഷെ നമ്മുടെ കാര്യം എന്റെ പ്രണയം അല്ലേ.. അത് പറയാം.. ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ് അവനെ ആദ്യമായി കാണുന്നത്. പേര് ആമിർ.. എന്തോ അവനെ കണ്ട മുതലേ എന്റെ ഹൃദയം എന്റെ കയ്യിൽ നിന്ന് തന്നെ പോയെന്ന് പറയാം.. കാണാൻ അത്യാവശ്യം ഭംഗിയുണ്ട്. പഠിപ്പിലാണെങ്കിലോ മുമ്പിലും. എല്ലാം കൊണ്ടും അവന്റെ ബാക്കിൽ ആണെന്നുള്ള ചിന്തയിൽ എല്ലാം മറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ആരോടെങ്കിലും പറയാതെ സമാധാനം കിട്ടില്ലെന്ന്‌ ഉറപ്പായതും എന്റെ അടുത്ത സുഹൃത്തായ മാജിയോട് ഞാൻ ആ കാര്യം തുറന്നു പറഞ്ഞു. അവളും അവനും ഒരേ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. അവനെ കുറിച്ച് അറിയാവുന്നത് കൊണ്ട് തന്നെ അവളെന്നെ സപ്പോർട്ട് ചെയ്തു. അതെനിക്ക് വല്ലാത്തൊരു ആശ്വാസമായിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം മാജിയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ അവനോട് ഇഷ്ടം പറയാൻ തീരുമാനിച്ചു. പക്ഷെ.. അവനെന്നോട് പറഞ്ഞത്.. അവന്റെ മുന്നിൽ നിൽക്കാനുള്ള അർഹത പോലും എനിക്കില്ലെന്നാണ്.അത്രയും കുട്ടികൾക്ക് മുന്നിൽ വെച്ച് നിറത്തിന്റെ പേരിൽ അവനെന്നെ ഒരുപാട് കളിയാക്കി. അപമാനം കാരണം തല താഴ്ത്തി നിൽക്കുന്ന സമയത്താണ് എന്നെ വേദനിപ്പിച്ച മറ്റൊരു കാര്യം കൂടെ നടന്നത്. മാജിയും അവനും തമ്മിൽ ഇഷ്ടത്തിലാണ് എന്ന്.." മിഴികൾ ഇറുകെ അടച്ചു കൊണ്ട് ആലി സാതിയുടെ കൈ ഉയർത്തി തന്റെ മുഖം മറച്ചു. മിഴികളിൽ നിന്ന് നീർച്ചാൽ ഒഴുകി സാതിയുടെ കൈകളെ അവ നനച്ചു. "ആലീ...."പെട്ടെന്ന് പരിചിതമായ സ്വരം കാതിൽ പതിഞ്ഞതും മൂവരും ഞെട്ടി. മുന്നോട്ട് നോക്കിയതും അലക്സിനെ കണ്ട് മൂവരും ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു.

ആലി വേഗം മുഖം തുടച്ചു കൊണ്ട് അവനെ നോക്കി. "നീ എന്തിനാ കരഞ്ഞേ..?ഇവളെന്തെങ്കിലും ചെയ്തോ..?"സാതിയെ തറപ്പിച്ചു നോക്കി അവൻ ചോദിച്ചതും അവൾ വാ പൊളിച്ചു. ആലിയും അനുവും അവളെ പോലെ വാ പൊളിച്ച് നിൽക്കുവായിരുന്നു. പെങ്ങളായി കണ്ടെങ്കിലും ഇത് വരെ ഇങ്ങോട്ട് സംസാരിക്കാൻ വരാത്ത മനുഷ്യനാണ്. ഇപ്പോ എന്ത് പറ്റി..? ആലി ചിന്തയോടെ അവനെ തന്നെ നോക്കി. "ഓഹ് പിന്നെ.. തന്നെപ്പോലെ വെറുതെ വഴക്കുണ്ടാക്കി നടക്കലല്ല എന്റെ പണി.." സാതി പുച്ഛിച്ചു കൊണ്ട് പറഞ്ഞതും അലക്സ് അവളെ അടിക്കാനായി മുന്നോട്ട് ആഞ്ഞു. അപ്പോൾ തന്നെ അവന്റെ മുന്നിലേക്ക് അനു കയറി നിന്നതും അലക്സ് അവനെ പിരികമമുയർത്തി നോക്കി. "പൊന്ന് അളിയാ...ബുദ്ധിയില്ലാത്ത ഈ പെണ്ണ് എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് നീ തല്ലാൻ നിൽക്കല്ലേ.. ശോ കാണാൻ ഇപ്പോ മൂടില്ല.." കൈകൂപ്പി അനു പറഞ്ഞതും സാതി അവനെ പല്ല് കടിച്ചു നോക്കി. "എനിക്ക് ഒന്നുല്ല...കണ്ണിൽ കൈ തട്ടിയതാണ്.." ലാസ്റ്റ് ഒരു വഴക്കിൽ ചെന്നേ ഇത് അവസാനിക്കൂ എന്ന് മനസ്സിലായതും ആലി പറഞ്ഞു.

അത് കേട്ടതും അലക്സ് വേഗം തിരിഞ്ഞു പോയത് കണ്ട് മൂന്നും വാ പൊളിച്ചു നിന്നു. ** മൂന്ന് പേരും ക്ലാസ്സിന്റെ മുന്നിലെത്തിയതും അകത്ത് നിന്നും ദിയാന്റെ ശബ്ദം കേട്ട് ഞെട്ടി. "എടീ.. എപ്പോഴാ ബെല്ലടിച്ചത്..?" ആലി ചോദിച്ചതും രണ്ട് പേരും കൈ മലർത്തി. "നമ്മൾ സംസാരിച്ച് ഇരുന്ന് ശ്രദ്ധിച്ചു കാണില്ല.. വാ എന്തായാലും നോക്കാം.." എന്ന് പറഞ് സാതി വാതിലിൻ മുന്നിലേക്ക് നിന്നതും ആലിയും അവൾക്ക് പിറകെ നിന്നു. "സാർ....." ശബ്ദം കേട്ട് തല ചെരിച്ചു നോക്കിയതും മുന്നിൽ നിൽക്കുന്ന മൂന്നിനെയും കണ്ട് ദിയാൻ കയ്യിലേ വാച്ചിലേക്ക് ഒന്ന് നോക്കി. "ത്രീമൂർത്തികൾ ബെല്ലടിച്ചത് അറിഞ്ഞില്ലേ..?" ശബ്ദം ഉയർത്തി അവൻ ചോദിച്ചതും ആലി ഉമിനീരിറക്കി. "അത് പിന്നെ സാ.. സാർ.. ആലിക്ക് തല വേദന ആയിരുന്നു. ക്ലാസ്സിൽ ഇരുന്നാൽ കൂടും എന്ന് പറഞ്ഞത് കൊണ്ട് പുറത്തേക്ക് പോയതാണ്.. പിന്നെ ബെല്ലടിച്ചത് അറിഞ്ഞില്ല.." പെട്ടെന്ന് ചാടിക്കയറി അനു പറഞ്ഞതും ആലിയും സാതിയും അവനെ മിഴിച്ചു നോക്കി. പിന്നെ സംഭവം കത്തിയ പോലെ സാതി അവനെ നോക്കി ആരും കാണാതെ തമ്പ്സ് അപ്പ് കാണിച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story