എൻകാതലീ: ഭാഗം 37

enkathalee

രചന: ANSIYA SHERY

"വേദന കൂടുതലാണെങ്കിൽ വീട്ടിലേക്ക് പൊക്കോ.." ദിയാനെ മറി കടന്ന് ബെഞ്ചിലേക്ക് ഇരിക്കാൻ തുനിയവേ അവൻ പറഞ്ഞത് കേട്ട് ആലി ഞെട്ടി. "വേ.. വേണ്ട സാർ.." വെപ്രാളത്തോടെ അതും പറഞ്ഞവൾ ബെഞ്ചിലേക്കിരുന്നു. "സാർ ക്ലാസ്സ്‌ എടുക്കുന്നില്ലേ..?" പതിവിൻ വിപരീതമായി മാറിൽ കൈ പിണച്ചു വെച്ച് ക്ലാസ്സൊന്നാകെ കണ്ണോടിച്ചു നോക്കുന്ന ദിയാനോടായി ക്ലാസ്സിലെ ഒരുത്തൻ ചോദിച്ചതും ദിയാൻ അവനെ നോക്കി. "എന്താ നിന്റെ പേര്..?" "ആദർശ്..." "മ്മ്...."ഒന്ന് മൂളിക്കൊണ്ടവൻ തിരിഞ്ഞ് ടേബിളിൽ ഇരുന്ന ബുക്ക് എടുത്ത് തുറന്നു നോക്കുന്നത് കണ്ട് എല്ലാവരും മുഖം ചുളിച്ചു. "സീ സ്റ്റുഡന്റ്സ്... നിങ്ങളുടെ എക്‌സാമിന്റെ ഡേറ്റ് വന്നിട്ടുണ്ട്.ഈ മാസം 25 നാണ്..പീജിയിൽ നിങ്ങളെഴുതാൻ പോകുന്ന ആദ്യത്തെ എക്സാം ആണ് ഇത്...ഡിഗ്രി പോലെയല്ല പീജി.അതാരും മറക്കരുത്.." "ഇത് തന്നെയാ ഡിഗ്രിക്ക് പഠിക്കുമ്പോഴും പറഞ്ഞിരുന്നത്.." പുച്ഛിച്ചു കൊണ്ട് അനു പിറു പിറുത്തു. "എടാ...25 എന്ന് പറയുമ്പോ.. ഇനി രണ്ടാഴ്ച തികച്ചില്ല.. ഈശ്വരാ..😳" സാതി ഞെട്ടിക്കൊണ്ട് പറഞ്ഞതും അനുവിലും അതേ ഞെട്ടൽ ഉയർന്നു. "ഒരു പോർഷൻ കൂടെ നമുക്ക് കംപ്ലീറ്റ് ആക്കാൻ ഉള്ളു.. അത് കഴിഞ്ഞാൽ ഈ സെമ്മിലെ എനിക്ക് പഠിപ്പിക്കാനുള്ള ഭാഗം തീർന്നു..

നാളെ മുതൽ റിവിഷൻ സ്റ്റാർട്ട്‌ ചെയ്യും.. അത് കൊണ്ട് ആരും പഠിക്കാതെ ക്ലാസ്സിലേക്ക് കയറാം എന്ന് വിചാരിക്കരുത്.." ഗൗരവത്തോടെ അവൻ പറഞ്ഞു നിർത്തിയതും ക്ലാസ്സൊന്നാകെ ചീറ്റൽ ശബ്ദം മുഴുകി. "ആദർശ് ഇരിക്ക്... നാളെ ഞാൻ വന്നാൽ ആദ്യം ചോദ്യം ചോദിക്കുന്നത് നിന്നോടായിരിക്കും.. അത് കൊണ്ട് പഠിക്കാതെ ഇങ്ങോട്ട് വരണ്ട.." അത് കേട്ടതും ഞെട്ടിക്കൊണ്ട് തലയാട്ടിയവൻ ഇരുന്നു. "പിന്നെ...ഇനി മുതൽ നിങ്ങളുടെ സ്ഥാനം ഞാൻ മാറ്റാൻ പോവുകയാണ്..അനുരാഗ്..." അനു ചാടി എഴുന്നേറ്റു കൊണ്ട് അവനെ നോക്കി ചിരിച്ചു. "നീ അവിടുന്ന് എഴുന്നേറ്റ് ഈ ബെഞ്ചിൽ വന്നിരിക്ക്..." "ഓക്കേ സാർ..." ഡെസ്ക്കിലിരുന്ന ബാഗ് എടുത്തവൻ ദിയാൻ വിരൽ ചൂണ്ടിയ ബെഞ്ചിനരികിലേക്ക് ചാടിത്തുള്ളി പോയതും പെട്ടെന്ന് സ്റ്റക്കായി.. "ഈശ്വരാ... ഇങ്ങേര് അറിഞ്ഞോണ്ട് എനിക്കിട്ട് പണിതതാണോ..?"ആത്മയോടെ തിരിഞ്ഞു നോക്കിയതും ഗൗരവത്തോടെ നിൽക്കുന്നവനെ കണ്ട് പെട്ടെന്ന് ചാടിക്കയറി ആ ബെഞ്ചിൽ ചെന്നിരുന്നു. ശേഷം അടുത്തിരിക്കുന്ന അലക്സിനെ നോക്കിയൊന്ന് ഇളിച്ചു.

"ഞൻ അറിഞ്ഞോണ്ടല്ല.. മനപ്പൂർവം ആണ്.."ഇളിച്ചു കൊണ്ട് അത് പറഞ്ഞതും അലക്സിന്റെ പിരികമുയർത്തിയുള്ള നോട്ടം കണ്ട് പെട്ടെന്ന് നാക്ക് കടിച്ചു. *** മൂന്ന് പേരെയും മൂന്ന് സ്ഥലത്ത് ഇരുത്തിയത് കൊണ്ട് തന്നെ മൂന്നും ദിയാനെ പ്രാകിക്കൊന്നില്ലെന്ന് മാത്രം.. ആലിയാണെങ്കിൽ അവൻ ക്ലാസ്സ്‌ എടുക്കുന്ന സമയത്തൊക്കെ കണ്ണുരുട്ടിയും പല്ല് കടിച്ചും നോക്കും. അവന്റെ നോട്ടം തന്നിലെത്തുമ്പോൾ ഒന്നും അറിയാത്ത പോലെ ബുക്ക്‌ നോക്കിയിരിക്കും.. ഒരു ചിന്ന ഭയം അല്ലാതെ ഒന്നുല്ല..😁 ------- സ്വയം എന്തൊക്കെയോ ഓർത്ത് ചിരിക്കുന്നവനെ കണ്ടാണ് അഫ്സൽ തന്റെ സീറ്റിലേക്ക് ചെന്നിരുന്നത്.. "നിന്റെ പിരി പോയോടാ?" അവന്റെ ഷോൾഡറിൽ ഒന്ന് തട്ടി അഫ്സൽ ചോദിച്ചതും ദിയാൻ ഞെട്ടലോടെ അവനെ നോക്കി. "ഹേ.. എന്താ..?" "ആ ബെസ്റ്റ്... നിനക്കെന്താടാ പറ്റിയേ.. ഞാൻ വന്നപ്പോ വെറുതെ ഇരുന്ന് ചിരിക്കുന്നു.." "ഓഹ്.. അതോ.. അത് ഞാൻ വെറുതെ ഓരോന്ന്.." "ആലിയയെ ഓർത്തിരിക്കാവും അല്ലേ..?"പിരികമുയർത്തി ചോദിച്ചതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

"മ്മ്.. നടക്കട്ടെ.." നേരത്തേ തന്നെ നോക്കി കണ്ണുരുട്ടിയവളെ ഓർക്കവേ ദിയാന്റെ ചുണ്ടിലെ ചിരി ഒന്നൂടെ വർധിച്ചു. ___ "അങ്ങേരെ ഞാൻ മിക്കവാറും തട്ടും.." "ആരെയാടാ..?" "നിന്റെ ദിയാൻ സാറിനെ..😬" "സാർ എന്റേത് ഒന്നുമല്ല..😡" രണ്ടും കൂടെ വഴക്കിടാൻ തുടങ്ങിയതും സാതി ഇടക്ക് കയറി നിന്നു. 'മതി.. മതി.. സാറിനെ കൊല്ലുന്നത് ഒക്കെ പിന്നെ.. ഇപ്പോ എക്സാമിനെ കുറിച്ച് ചിന്തിക്ക്.. ഇനി രണ്ടാഴ്ച തികച്ചില്ല.." "എവിടുന്ന് പഠിച്ച് തുടങ്ങണം എന്ന് പോലും അറിയില്ല.. മിക്കവാറും സപ്പ്ളി അടിക്കും." എന്ന് അനു പറഞ്ഞതും രണ്ടും അവനെ നോക്കി പല്ല് കടിച്ചു. "കരി നാക്ക് എടുത്ത് വളക്കാതെടാ.." "എന്നാലും ഈ സാറിൻ മാറ്റി ഇരുത്തേണ്ടായിരുന്നു. ക്ലാസ്സ്‌ മുഴുവൻ ഇപ്പോ അങ്ങേരെ പ്രാകിക്കൊണ്ട് ഇരിക്കുവായിരിക്കും.." സാതി പറഞ്ഞതും ആലി പൊട്ടിച്ചിരിച്ചു. "നീ എന്തിനാടീ ചിരിക്കുന്നത്..?"

"ഞാൻ പഴയതൊക്കെ ഓർത്ത് ചിരിച്ചതാ..ആകെ ഒരു വർഷമേ ദിയാൻ സാർ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളു.. അടുത്ത വർഷം കോളേജ് മാറി പോകുകയും ചെയ്തു.ആ ഒരു വർഷം കൊണ്ട് തന്നെ എല്ലാം അങ്ങേരെ കുറേ പ്രാകിയിട്ടുണ്ട്.." "അപ്പോ ആദ്യമേ ഈ മാറ്റി ഇരുത്തൽ ഉണ്ടോ..?" "ആഹ്.. ഉണ്ട്.. എക്‌സാമിന്റെ സമയമാൽ ഇങ്ങനെയാണ്.. പിന്നീട് എക്സാം കഴിഞ്ഞാൽ പഴയ പോലെ തന്നെ ആയിരിക്കും..അതാ എന്നെ മാറ്റി ഇരുത്തിയിട്ടും ഞാൻ ഒന്നും പറയാതിരുന്നത്.." "അത് ശെരി.. ഞങ്ങളെന്തൊക്കെ വിചാരിച്ചതായിരുന്നു.. അനു നിന്റെ അടുത്ത് ഇരിക്കുന്നത് കണ്ട് പോസ്സസീവ്നസ് കയറി മാറ്റിയതാണെന്നാ ഞങ്ങൾ കരുതിയത്.. പാവം.. ആ പാവത്തെ വെറുതെ തെറ്റിദ്ധരിച്ചു.." സാതി മൂക്ക് വലിച്ചു കൊണ്ട് പറഞ്ഞതും അനുവും അവൾക്കൊപ്പം ചേർന്നു. ആലിയാണേൽ അതൊക്കെ കണ്ട് വാ പൊളിച്ചിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story