എൻകാതലീ: ഭാഗം 38

enkathalee

രചന: ANSIYA SHERY

എക്സാം അടുത്തത് കൊണ്ട് തന്നെ പിന്നീട് ഒരു പിരീഡും ഒഴിവ് ഉണ്ടായിരുന്നില്ല. ഇനി അഥവാ ആരെങ്കിലും ലീവ് ആയെങ്കിൽ തന്നെ ആ പിരീഡ് ദിയാൻ കയറി വന്ന് question ചോദിക്കും. എല്ലാം കൊണ്ടും മൂന്ന് പേർക്കും ശോകമായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. പതിവ് പോലെ ക്ലാസ്സ്‌ കഴിഞ്ഞതിൻ ശേഷം പോകാൻ തുടങ്ങിയ ദിയാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന വണ്ണം നെറ്റിയിൽ കൈ കൊണ്ട് ഉഴിഞ്ഞു. പിന്നെ അകത്തേക്ക് തന്നെ കയറി വന്നു.എല്ലാവരും സംശയത്തോടെ അവനെ നോക്കിയിരുന്നു. "ഒരു കാര്യം പറയാൻ വിട്ടു പോയി. നാളെ ഞാൻ ലീവായിരിക്കും.അത് കൊണ്ട് ആലിയാ.. താൻ നാളത്തെ അറ്റൻഡൻസ് എടുത്ത് എന്റെ ടേബിളിലെ മേശയിൽ കൊണ്ട് വെക്കണം." "ഓക്കേ സാർ..." ** ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് കോളേജ് ഗേറ്റിന് അരികിൽ നിൽക്കുന്ന ആളെ കണ്ടത്. മൂവരിലും ഒരു ഞെട്ടൽ ഉയർന്നു. "ഇവനെന്താ ഇവിടെ.. കിട്ടിയതൊന്നും മതിയായില്ലേ..?😬"പല്ല് കടിച്ചു കൊണ്ട് അനു പറഞ്ഞു. സാതിയൊന്നും മിണ്ടാതെ മുന്നോട്ട് നടന്നതും രണ്ട് പേരും അവൾക്ക് പിറകെ നടന്നു.

ബൈക്കിൽ ഇരിക്കുകയായിരുന്ന വിഷ്ണു എഴുന്നേറ്റ് അവളെ നോക്കി ചിരിച്ചു. "സാതീ.. ഞാൻ ചെയ്തത് ഒക്കെ തെറ്റാണ് എന്നറിയാം.കൂടെയുണ്ടായിരുന്നതിന്റെ വില തിരിച്ചറിയുന്നത് അത് നഷ്ടമാകുമ്പോഴാണ് എന്ന് പറയുന്നത് ശെരിയാണ്. നീ എന്നെ വിട്ട് പോയപ്പോഴാണ് ഞാൻ ശെരിക്കും നിന്റെ വില അറിഞ്ഞത്" അവൻ പറഞ്ഞതൊക്കെ കേട്ട് പുച്ഛിച്ചു നിൽക്കുവായിരുന്നു ആലിയും അനുവും. "സാതീ.. എനിക്കൊരു അവസരം കൂടെ തന്നൂടെ..?" പെട്ടെന്ന് അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് വിഷ്ണു ചോദിച്ചതും സാതിയവന്റെ ആ കൈ തട്ടി മാറ്റി. "തനിക്കെന്താടോ പറഞ്ഞാൽ മനസിലാകില്ലേ..ഒരിക്കൽ കളഞ്ഞിട്ടു പോയതല്ലേ.. എന്നിട്ട് ഇപ്പോഴാണോ അത് മാണിക്യമാണെന്ന് തിരിച്ചറിഞ്ഞത്.സാതിക്ക് നിങ്ങളെ വേണ്ടെന്ന് ഒരു തവണ പറഞ്ഞതല്ലേ. പിന്നെയും വലിഞ്ഞു കയറി വരാൻ നാണമില്ലേ നിങ്ങൾക്ക്.." ആലി വിറഞ്ഞു കൊണ്ട് അവൻ നേരേ അലറിയതും പെട്ടെന്ന് വിഷ്ണു അവളെ പിറകിലേക്ക് തള്ളിയതും ഒരുമിച്ചായിരുന്നു. പ്രതീക്ഷിക്കാതെയുള്ള നീക്കമായതിനാൽ തന്നെ ആലിയുടെ കൈ മുട്ട് മണ്ണിലുരഞ്ഞു. വേദനയോടെ അവൾ മുഖമുയർത്തിയതും വിഷ്ണുവിന്റെ മുഖത്തേക്ക് ആഞ്ഞടിക്കുന്ന സാതിയെ ആണ് കണ്ടത്.

"ആലീ.. നിനക്കൊന്നും പറ്റിയില്ലല്ലോ..?"അനു വന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചതും അവൾ എരിവ് വലിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു. കാൽ വിരലും അടുത്തുള്ള കല്ലിൽ തട്ടി ചെറുതായി ഉരഞ്ഞിട്ടുണ്ട്. പക്ഷെ, അതൊന്നും അവൾക്ക് അപ്പോൾ വേദന നൽകിയിരുന്നില്ല. സാതിയുടെ കരം പല തവണ വിഷ്ണുവിന്റെ കവിളിൽ ആഞ്ഞു പതിയുന്നതിൽ മാത്രമായിരുന്നു അവളുടെ മിഴികൾ.. "എന്താടാ... എന്താടാ നിനക്ക് വേണ്ടത്..എന്തിനാടാ എന്റെ ആലിയെ തള്ളിയിട്ടത്.നീ തന്നെ അല്ലേടാ വേണ്ടാ എന്ന് പറഞ് പോയത്.അന്ന് ഈ സ്നേഹം ഒക്കെ എവിടെ പോയി കിടക്കുവായിരുന്നു. പറഞ്ഞേക്കാം... ഇനി മേലാൽ എന്റെ കാര്യത്തിൽ ഇടപെടാൻ വന്നാൽ ഒരിക്കൽ സ്നേഹിച്ചവനായിരുന്നോ എന്ന് പോലും നോക്കില്ല ഞാൻ.." അതും പറഞ് അവനെ പിറകിലേക്ക് തള്ളി സാതി ആലിക്കരികിലേക്ക് പാഞ്ഞു. "ആലീ.. ഒന്നും പറ്റിയില്ലല്ലോ.. ഞാൻ കാരണം നിനക്ക്.."അവളുടെ മിഴികൾ നിറഞ്ഞിരുന്നു. "എനിക്ക് കുഴപ്പം ഒന്നുമില്ലെടീ.."ചിരിയോടെ പറഞ്ഞു നിർത്തിയതും പെട്ടെന്നവരുടെ മിഴികൾ ചുറ്റിലും പാഞ്ഞു. നാട്ടുകാരടക്കം എല്ലാവരും തങ്ങളെയാണ് നോക്കി നിൽക്കുന്നതെന്ന് കണ്ടതും മൂവരും ഞെട്ടി.

എന്നാൽ ഇതെല്ലാം കണ്ട് കൈ കെട്ടി നിൽക്കുന്ന ദിയാനെയും അലക്സിനെയും കണ്ട് അവരൊന്നൂടെ ഞെട്ടി. അലക്സ് മെല്ലെ അവർക്കടുത്തേക്ക് നടന്ന് വന്നു. ആലിയുടെ കയ്യിലേക്കും കാലിലേക്കും ഒന്ന് നോക്കി. ശേഷം സാതിയുടെ മുഖത്തേക്ക് നോക്കി. പിന്നെ മെല്ലെ ചുവടുകൾ വിഷ്ണുവിനരികിലേക്ക് നീണ്ടു. "നീ ആരാണെന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അറിയേണ്ട ആവശ്യം എനിക്ക് ഉണ്ടായിരുന്നുമില്ല.കാരണം അവന്നവരെന്റെ ആരുമായിരുന്നില്ല. പക്ഷെ,ഇന്ന് നീ നോവിച്ചത് എന്റെ പെങ്ങളേയും പെണ്ണിനെയുമാണ്. അതിന് ഞാൻ കൂടുതൽ എന്തെങ്കിലും തരണ്ടേ..?" മുഷ്ടി ചുരുട്ടി അവൻ പറഞ്ഞതും വിഷ്ണുവിന്റെ നെറ്റി ചുളിഞ്ഞു. "മനസ്സിലായില്ലല്ലേ പറഞ്ഞു തരാം. ഒരു കാലത്ത് നിന്റെ ഭാര്യ ആയിരുന്നവൾ. എന്ത് ചെയ്യാം. നിനക്ക് അവളെ വേണ്ടാതായിപ്പോയില്ലേ. അതൊരു കണക്കിന് നന്നായി.അത് കൊണ്ടല്ലേ എനിക്കവളെ ലഭിച്ചത്.ഒന്നൂടെ വ്യക്തമാക്കി പറയാം.സാത്വികാ ഈസ് മൈ ഗേൾ..." അവസാന വാക്ക് അവൻ ഉച്ചത്തിൽ പറഞ്ഞതും ആലിയുടെ മുട്ടിൽ പിടിച്ചിരുന്ന സാതിയുടെ കൈ അയഞ്ഞു. കണ്ണുകൾ മിഴിഞ്ഞു. --------

"ഡീ അസത്തെ.. നീ ആരാന്നാടീ നിന്റെ വിചാരം. കണ്ടവന്റെ കൂടെ അഴിഞ്ഞാടാൻ ആയിരുന്നല്ലേടീ നീ കോളേജിലേക്ക് പോയത്. അതും വേറെ മതത്തിൽ പെട്ടവൻ. മനുഷ്യനെ നാണം കെടുത്താൻ ഉണ്ടായൊരു ജന്മം." സാതിയുടെ കവിളിലേക്ക് അയാൾ ആഞ്ഞടിച്ചതും ഒന്ന് വേച്ചു പോയ അവളെ പിറകിൽ നിന്നും ആരവ് താങ്ങി. "ഏ.. ഏട്ടാ.. ഞാനൊന്നും അറിയില്ല.." തേങ്ങലോടെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയവൾ പറഞ്ഞതും അയാളുടെ കരങ്ങൾ വീണ്ടും അവളെ പിടിക്കാൻ തുനിഞ്ഞു. അതിനെ തടഞ്ഞു കൊണ്ട് ആരവ് അവളെ ചേർത്ത് പിടിച്ചതും അയാളുടെ മുഖം വലിഞ്ഞു മുറുകി. "അച്ഛാ ഇനി ഇവളെ തല്ലരുത്.." "ആരൂ അവളെ വിട് നീ.. എന്താ ഈ അസത്ത് കാണിച്ചു വെച്ചിരിക്കുന്നതെന്ന് നീ അറിഞ്ഞു കാണുമല്ലോ.അന്നേ ഞാൻ കൊണ്ട് വന്ന ആലോചനക്ക് സമ്മതം മൂളിയാൽ മതിയായിരുന്നു. നിന്റെ ഒരു വാക്ക് കൊണ്ടാണ് എതിർത്ത് പറയാതിരുന്നത്. എന്നിട്ടിപ്പോ കണ്ടില്ലേ ഏതോ ഒരുത്തന്റെ മുന്നിൽ വെച്ച് സ്വന്തം ഭർത്താവിനെ അടിച്ചിരിക്കുന്നു.."

"അയാളെന്റെ ഭർത്താവല്ല.. നിങ്ങൾ തന്നെയല്ലേ എല്ലാം എന്നെക്കൊണ്ട് ഉപേക്ഷിപ്പിച്ചത്. പിന്നെ ഒരു സുപ്രഭാതത്തിൽ എന്നെ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞാൽ ഞാൻ അയാളെ ഇനിയും കല്യാണം കഴിക്കണോ..?" "കഴിക്കണം.അതിന് മാത്രം തെറ്റൊന്നും വിഷ്ണു മോൻ ചെയ്തിട്ടില്ലല്ലോ.. അന്ന് നമുക്ക് പറ്റിയൊരു തെറ്റ്. അതിന് ഇവിടെ വന്നവൻ മാപ്പ് പറയുകയും ചെയ്തു. ഇനി നിങ്ങളുടെ കല്യാണം ഒന്ന് കൂടെ നടത്താൻ ഞങ്ങൾ തീരുമാനിച്ചു.." അമ്മ കൂടെ പറഞ്ഞതും ആരവിൽ നിന്ന് വിട്ട് മാറിക്കൊണ്ട് സാതി മുറിയിലേക്ക് ഓടി. വാതിലടച്ചവൾ നിലത്തേക്ക് ഊർന്നിരുന്നു. കണ്ണടക്കുമ്പോൾ കാതുകളിൽ അലക്സിന്റെ വാക്കുകൾ വീണ്ടും മുഴങ്ങിക്കേട്ടു. "സാത്വികാ ഈസ് മൈ ഗേൾ.." --------- സെക്കന്റ്‌ ശോ കഴിഞ്ഞ് ഇറങ്ങിയതായിരുന്നു അനു. വീട്ടിലേക്കുള്ള റൂട്ടിലേക്ക് തിരിയവേയാണ് പെട്ടെന്നവന്റെ മുന്നിലേക്ക് ആരോ വന്ന് വീണത്. ഒരു പകപ്പോടെ അനു പെട്ടെന്ന് അടുത്തു കണ്ട മരത്തിന്റെ പിറകിലേക്ക് കയറി നിന്നു. ശേഷം തല ചെരിച്ച് നോക്കിയതും സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ കയ്യിലേ ഷർട്ട് മടക്കി നടന്നു വരുന്ന ദിയാനെ കണ്ട് ഞെട്ടി.

നിലത്ത് കിടക്കുന്ന ആളിലേക്ക് മിഴികൾ പായിച്ചതും അത് വിഷ്ണുവാണെന്ന് കണ്ട് അവന്റെ ഉള്ളിലൂടെ വൈകീട്ടത്തേ സംഭവങ്ങൾ മിന്നി മാഞ്ഞു. "ആലിയെ തള്ളിയിട്ടിട്ടും അങ്ങേരെന്താ കയ്യും കെട്ടി നോക്കി നിന്നതെന്ന് അപ്പോ ചിന്തിച്ചിരുന്നു.പക്ഷെ ഓർത്തില്ല. ഇത്രക്ക് പ്രതികാര ദാഹിയായിരിക്കും അങ്ങേരെന്ന്..ഈശ്വരാ.." മുകളിലേക്ക് നോക്കി അവൻ സ്വയം പിറു പിറുത്തു. --------- കോളേജിൻ മുന്നിൽ ബൈക്കിൽ വന്നിറങ്ങിയതും സാതിയവന്റെ മുഖത്തേക്കൊന്ന് നോക്കി. വീർത്തു വന്ന അവളുടെ കവിളിൽ മെല്ലെ അവൻ തലോടി. "അവനെ നിനക്ക് ഇഷ്ടമാണെങ്കിൽ അങ്ങ് സമ്മതം മൂളിയേക്ക് മോളേ.. എന്നിട്ട് ആ വിഷ്ണുവിന്റെ മുന്നിലൂടെ അവന്റെ കയ്യും പിടിച്ച് നീ നടക്കണം. ആര് എന്ത് പറയുന്നു എന്നൊന്നും നീ നോക്കണ്ട. ഞാൻ സപ്പോർട്ടുണ്ട് നിങ്ങളുടെ പ്രണയത്തിൻ.." അതും പറഞ് ആരവ് പോയതും സാതി കണ്ണും മിഴിച്ച് നിന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story