എൻകാതലീ: ഭാഗം 39

enkathalee

രചന: ANSIYA SHERY

ക്ലാസ്സിലേക്ക് കയറിയതും ഉയർന്നു കേട്ട മുറു മുറുപ്പാണ് സാതിയെ ആരവിന്റെ വാക്കുകളിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്നത്. ഇന്നലത്തെ സംഭവമാണ് അവരുടെ വിഷയമെന്ന് മനസ്സിലായതും അത് കാണാത്ത മട്ടിൽ അവൾ ആലിക്ക് അരികിൽ ചെന്നിരുന്നു. "അയ്യോ.. നിന്നെ ആരാ അടിച്ചേ..?"ആലി വെപ്രാളത്തോടെ അവളുടെ കവിളിൽ തൊട്ടതും സാതി എരിവ് വലിച്ചു. "മെല്ലെ തൊടടീ..ആ തെമ്മാടി കാരണം അച്ഛനെന്നെ കൊന്നില്ല എന്നേയുള്ളൂ.." "എന്താടീ.. വീട്ടിൽ എന്താ ഉണ്ടായേ..?" ആലി ഞെട്ടലോടെ ചോദിച്ചതും സാതി ഇന്നലെ നടന്നതൊക്കെ പറഞ്ഞു കൊടുത്തു. "എന്ത് തന്തയാടീ നിന്റേത്.. ഞാനെങ്ങാനും ആയിരുന്നെങ്കിൽ അപ്പോൾ തന്നെ രണ്ടെണ്ണം പറഞ്ഞിരുന്നേനെ.." "എന്ത് ചെയ്യാനാ.. അച്ഛനായി പോയില്ലേ..?"പറയുമ്പോൾ അവളുടെ മിഴികൾ ചെറുതായി ഈറനണിഞ്ഞിരുന്നു. -------- ക്ലാസ്സിലേക്ക് കയറി വരുന്ന അലക്സിനെ കണ്ടതും സാതിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. "നീ കാരണമാടാ അസുരാ എന്റെ കരണം പുകഞ്ഞത്.."പല്ല് കടിച്ചു കൊണ്ടവൾ മനസ്സിൽ അവനെ പ്രാകി. സീറ്റിലേക്ക് ഇരിക്കാൻ തുനിഞ്ഞ അലക്സ് പെട്ടെന്ന് എന്തോ ഓർത്ത പോലെ ആലിക്കടുത്തേക്ക് ചെന്നു. "കയ്യിന്റെ വേദന എങ്ങനെയുണ്ട് ആലീ.."

"എനിക്ക് കുഴപ്പമില്ല ഇച്ചായാ..എല്ലാ പ്രശ്നവും ദേ ഇവൾക്കാണ്.." എന്നും പറഞ്ഞവൾ സാതിയെ കാണിച്ചതും അലക്സ് അവളെ നോക്കി. അവന്റെ മുഖത്ത് ഒരു ഞെട്ടൽ വിടർന്നു. "വൈകീട്ടത്തെ നിങ്ങടെ പെർഫോമൻസ് കാരണം അച്ഛന്റെ കയ്യിൽ നിന്നും കിട്ടിയതാ.." പല്ല് കടിച്ച് സാതി പറഞ്ഞതും അവനൊന്നും മിണ്ടാതെ തന്റെ ബെഞ്ചിലേക്ക് ചെന്നിരുന്നു. "എന്നാലും നിന്നിൽ നിന്ന് ഞാനിതൊന്നും പ്രതീക്ഷിച്ചില്ല അലക്സേ.. അടി കൂടി അവസാനം ഇഷ്ടപ്പെട്ടു പോയല്ലേ.." അടുത്തിരുന്ന അർണവ് പറഞ്ഞതും അലക്സ് അവനെയൊന്ന് നോക്കി. "എനിക്കവളെ ഇഷ്ടമൊന്നുമല്ല.ആ സമയത്ത് അവനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ അങ്ങനെ പറഞ്ഞത്. അതിന്റെ പേരിൽ അവളുടെ തന്ത അങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും അവളെ വേദനിപ്പിച്ചതിന് അയാൾക്ക് ഞാൻ കൊടുത്തോളാം.." അത് പറയുമ്പോൾ അവന്റെ മുഖം ചുവന്നിരുന്നു. എന്നാൽ ഇവന്റെ വാക്കുകളും പ്രവർത്തിയും കാണെ അർണവ് വാ പൊളിച്ചിരുന്നു. ------

വന്നത് മുതലേ മറ്റെന്തോ ചിന്തയിൽ ഇരിക്കുന്ന അനുവിനെ സാതിയും അനുവും ശ്രദ്ധിച്ചിരുന്നു. "ഇവനെന്താ പറ്റിയേ.. എടാ..അനു.."ആലിയവന്റെ കയ്യിലൊന്ന് തട്ടിയതും ഒരു ഞെട്ടലോടെ അവൻ അവരെ നോക്കി. "ങ്യേ.. സത്യമായിട്ടും ഞാനൊന്നും കണ്ടിട്ടില്ല.."എന്നവൻ പറഞ്ഞത് കണ്ട് രണ്ട് പേരും വാ പൊളിച്ചിരുന്നു. "നീ എന്ത് കണ്ട കാര്യമാടാ പറയുന്നത്.. നിനക്കെന്താ പറ്റിയേ..?ഇത്രക്ക് ആലോചിക്കാൻ മാത്രം എന്ത് കാര്യമാ നിനക്ക്.."എന്ന് സാതി ചോദിച്ചതും രാത്രിയിൽ ദിയാനെ കണ്ടത് ഓർക്കവേ ആലിയെ നോക്കി. പിന്നെ പറയാൻ തുടങ്ങിയതും പെട്ടെന്ന് ബെഞ്ചിൽ നിന്ന് ചാടി എഴുന്നേറ്റ ആലിയെ കണ്ട് പകച്ചു. "പടച്ചോനേ.. ഞാൻ അറ്റൻഡൻസ് എഴുതിയ പേപ്പർ കൊണ്ട് വെക്കാൻ മറന്നു..നീയൊന്ന് മാറിക്കേ.. ഞാൻ വേഗം വെച്ചിട്ട് വരാം.." ബാഗിൽ നിന്നും ദൃതിയിൽ പേപ്പറും എടുത്തവൾ അനുവിനെ മറി കടന്ന് ബെഞ്ചിന് പുറത്തേക്ക് കടന്നു. ശേഷം അവരോട് പറഞ് സ്റ്റാഫ് റൂമിലേക്ക് നടന്നു. "എടാ..." സാതി അനുവിനെ തട്ടി വിളിച്ചതും അവൻ ആലിയിൽ നിന്നും കണ്ണ് മാറ്റി അവളെ നോക്കി.

"എന്താടാ..?നീയെന്താ പറയാൻ വന്നിരുന്നത്..?" "അത് പിന്നെ.. എടീ.. ഞാനിന്നലെ ദിയാൻ സാറെ കണ്ടു. സെക്കന്റ്‌ ശോ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി പെട്ടെന്ന് നിന്റെയാ വിഷ്ണു.." "എന്റെ വിഷ്ണു അല്ല..😬" "സോറി.. ആ വിഷ്ണുവിനെ ദിയാൻ സാർ നടു റോഡിൽ ഇട്ട് അടിക്കുന്ന സീൻ ഞാൻ ഇന്നലെ കണ്ടെടീ.. സത്യം പറയാലോ..അങ്ങേരെ അപ്പോഴത്തെ ഫൈസ് കണ്ട് ഞാൻ നിന്നിടത്ത് നിന്ന് മുള്ളിപ്പോവാൻ നിന്നതാ.. അമ്മാതിരി ദേഷ്യമായിരുന്നു. നമ്മൾ ക്ലാസ്സിൽ കണ്ടതിലും ഇരട്ടിയിൽ.." ആ ഓർമ്മയിൽ അനുവൊന്ന് വിറച്ചതും സാതിയിൽ ഞെട്ടൽ പടർന്നു. "സാറെന്തിനാ അവനെ തല്ലിയത്..?" "ഇന്നലെ നടന്ന സംഭവങ്ങളൊക്കെ മോൾ മറന്നോ..ആലിയെ അവൻ തള്ളിയിട്ടതൊക്കെ സാറിന്റെ മുന്നിൽ വെച്ചാ.." "ഓഹ്.. അത് ഞാൻ മറന്നു.. " ആദ്യം ഉണ്ടായിരുന്ന ഞെട്ടൽ മാറി അവളിൽ ചിരി വിരിഞ്ഞു. -----------

സ്റ്റാഫ് റൂമിലേക്ക് ചെന്ന ആലി അകത്തേക്ക് കയറി ചുറുമൊന്ന് നോക്കി. അധികമാരും ഉള്ളിലില്ലെന്ന് കണ്ടതും അവൾ മെല്ലെ ദിയാന്റെ ടേബിളിൻ അരികിലേക്ക് നടന്നു. ശേഷം മേശ തുറന്ന് കയ്യിലിരുന്ന പേപ്പർ മടക്കി ഒരു ബുക്ക് തുറന്ന് അതിലേക്ക് വെച്ചതും അതിലുണ്ടായിരുന്ന പേപ്പർ തറയിലേക്ക് വീണു. കുനിഞ് അത് എടുത്ത് ബുക്കിലേക്ക് തന്നെ വെക്കാൻ തുനിഞ്ഞ അവളുടെ മിഴികൾ ഒരുവേള ആ പേപ്പറിലേക്ക് പതിഞ്ഞു. ആ നിമിഷം തന്നെ അവളുടെ മിഴികളിൽ ഒരു പകപ്പ് നിറഞ്ഞു.ഉള്ളിലൂടെ ഒരു വിറയൽ പാഞ്ഞു പോകുന്ന പോലെ.. കയ്യിലിരുന്ന പേപ്പർ വിറക്കാൻ തുടങ്ങിയതും അവൾ വേഗം ആ ബുക്കിലേക്ക് വെച്ചതിൻ ശേഷം മേശയിലേക്ക് വെച്ചടച്ചു. ചുറ്റും നോക്കിയതും ആരും തന്നെ നോക്കുന്നില്ലെന്ന് മനസ്സിലായതും അവൾ വേഗത്തിൽ പുറത്തേക്ക് നടന്നു. ഒഴിഞ്ഞ ഒരിടത്ത് എത്തിയതും നെഞ്ചിൽ കൈ വെച്ചവൾ കിതപ്പടക്കാൻ പാട് പെട്ടു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story