എൻകാതലീ: ഭാഗം 4

enkathalee

രചന: ANSIYA SHERY

 "നീയെന്താ ഞാൻ വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ പോയത്...?" ക്ലാസ്സിലേക്ക് ചെന്നതും ആലിയക്കരികിൽ ചെന്ന് സാതി ചോദിച്ചു... "ങേ.. നീ എന്നെ വിളിച്ചായിരുന്നോ.. ഞാൻ അറിഞ്ഞില്ലായിരുന്നുട്ടോ.. സോറി..." "സാരല്ല..."ചിരിയോടെ പറഞ്ഞു കൊണ്ടവൾ സീറ്റിൽ ചെന്നിരുന്നു... "തനിക്ക്‌ കോളേജ് ഒക്കെ ഇഷ്ടമായോ..?"അവൾക്ക് നേരേ തിരിഞ്ഞ് ആലിയ ചോദിച്ചതും അവൾ ചിരിച്ചു.... "ഞാൻ മൂന്ന് വർഷം ഇവിടെ തന്നെയാ പഠിച്ചിരുന്നത്..." "ഓഹ്.. ഈ കോളേജ് എങ്ങനെയാ.... രസണ്ടോ..?" "മ്മ്... വല്യ കുഴപ്പല്ല..." അപ്പോഴേക്കും ബെല്ലടിച്ചിരുന്നു... "ഓഹ് ആദ്യത്തെ പിരീഡ് തന്നെ ആ അഫ്സൽ സാറാ.. എനിക്ക് വയ്യ... അങ്ങേര് ക്ലാസ്സിൽ വരുമ്പോ തന്നെ കയ്യും കാലും വിറക്കും.."ന്ന് ആലിയ പറഞ്ഞത് കേട്ട് സാതി അവളെ സംശയത്തോടെ നോക്കി... "അതെന്താ സാർ ചൂടൻ ആണോ..?" "വല്യ ചൂടൻ ഒന്നും അല്ല.. പക്ഷെ നല്ലോണം ചോദ്യം ചോദിക്കും.. അതാ പറ്റാത്തത്..." "അതിന് പഠിച്ചിട്ട് വന്നാ പോരേ.."ന്ന് സാതി ചോദിച്ചതും ആലിയ അവളെ അടിമുടി നോക്കി..

. "ഒരു പഠിപ്പിയുടെ അടുത്താണോ പടച്ചോനേ ഞാൻ ചെന്ന് പെട്ടത്..."മുകളിലേക്ക് നോക്കി ആലിയ പറഞ്ഞത് കേട്ട് സാതി അവളെ കൂർപ്പിച്ചു നോക്കി... പെട്ടെന്ന് ക്ലാസ്സ്‌ നിശബ്ദമായതും സാതി മുന്നോട്ട് നോക്കി.... ക്ലാസ്സിലേക്ക് കയറി വരുന്ന അലക്സിനെ കണ്ടതും അവൾ ആലിയയെ നോക്കി... "എന്താടി...?" അവളുടെ കണ്ണും മിഴിച്ചുള്ള ഇരിപ്പ് കണ്ട് ആലിയ ചോദിച്ചതും സാതി ഉമിനീരിറക്കിക്കൊണ്ട് വേഗം ഒരു ബുക്കെടുത്ത് മുഖം മറച്ചിരുന്നു... "എടി... ഞാനില്ലേ... അവനോട് ചൂടായി..." "ആരോട്...?" "ദേ... ആ വരുന്ന ആളോട്..."ന്ന് നഖം കടിച്ച് കൊണ്ട് സാതി പറഞ്ഞതും ആലിയ മുന്നോട്ട് നോക്കി..പിന്നെ ഒരു ഞെട്ടലോടെ അലക്സിനെയും സാതിയേയും അവൾ മാറി മാറി നോക്കി.... "പടച്ചോനേ... നിന്നോട് ഇന്നലെ തന്നെ പറഞ്ഞതല്ലേ... അതിന്റെ പേരും പറഞ് പോയി ചൂടാകല്ലേ എന്ന്..." "അത് പിന്നെ സംഭവം അതല്ല..."ന്നും പറഞ് സംഭവിച്ചതൊക്കെ പറഞ്ഞു കൊടുത്തതും ആലിയ വാ തുറന്നവളെ നോക്കി.... "ഇനിയെന്ത് ചെയ്യൂടീ... ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ...

ഇനി അതിന്റെ പേരിൽ എന്നോട് കലിപ്പിടോ..." "ന്തായാലും ഇനി എന്തെങ്കിലും പറഞ് വരികയാണെങ്കിൽ ഒരു സോറി പറഞങ്ങ് ഓടിയേക്ക്..." "മ്മ്... അതാണ് എനിക്ക് നല്ലത്... അല്ലേൽ തന്നെ ഓരോ പ്രശ്നങ്ങൾ ഉള്ളിടത്ത് ഇനി ഒന്ന് കൂടെ വലിച്ചു കേറ്റാൻ വയ്യ..."ന്ന് നെടുവീർപ്പിട്ടു കൊണ്ട് അവൾ പറഞ്ഞതും ആലിയ കാര്യം മനസ്സിലാകാതെ അവളെ നോക്കി... "അതിന് നിനക്കെ...."അവൾ ചോദിച്ചു പൂർത്തിയാക്കും മുന്നേ സാറിന്റെ ശബ്ദം കേട്ടതും മുന്നോട്ട് നോക്കി.... "ഓഹ് വന്നു ഇങ്ങേർ..."ന്ന് പറഞ് കൈ രണ്ടും കൂട്ടിത്തിരുമ്മുന്നവളെ കണ്ട് സാതി ചിരിച്ചു.... "ചിരിച്ചോ ചിരിച്ചോ...നിനക്ക് ഈ വക ടെൻഷൻ ഒന്നും പിന്നെ ഉണ്ടാകില്ലല്ലോ.." സാർ തങ്ങളെ നോക്കുന്നുണ്ടെന്ന് കണ്ടതും ആലിയ വേഗം സാതിയുടെ കയ്യിലുള്ള ബുക്ക് ഡെസ്കിലേക്ക് വെച്ചു കൊണ്ട് നേരെയിരുന്നു... "എന്താടി കാട്ടിയേ...?" "സാർ നോക്കുന്നുണ്ട്... നേരേ ഇരി..

."മുന്നോട്ട് തന്നെ നോക്കിക്കൊണ്ട് പിറു പിറുത്ത് ആലിയ പറഞ്ഞതും സാതി വേഗം നേരേ ഇരുന്നു.... "പുതിയതായിട്ട് ആരെങ്കിലും ജോയിൻ ചെയ്തിട്ടുണ്ടോ..?"ന്ന സാറിന്റെ ചോദ്യം കേട്ടതും... "ആഹ്... ഉണ്ട് സാർ...."എന്ന് സാതിയേ ചൂണ്ടി ആലിയ വിളിച്ചു പറഞ്ഞത് കേട്ട് സാതി ഞെട്ടി അവളെ നോക്കി പല്ല് കടിച്ചു... "ആഹ് എന്നിട്ട് മിണ്ടാതിരിക്കുവാണോ... താനെഴുന്നേറ്റേ..."ബെഞ്ചിനടുത്തേക്ക് വന്ന് സാർ പറഞ്ഞതും അവൾ മെല്ലെ എഴുനേറ്റ് സാറിനെ നോക്കി ചിരിച്ചു... "തന്റെ പേരെന്താ..?" "സാത്വിക..." "വീടെവിടെയാ...?"ന്ന് തുടങ്ങി വീട്ടിലെ പട്ടിയേം പൂച്ചയേയും കുറിച്ച് വരെ ചോദിക്കുന്നത് കേട്ട് സാതിക്ക് ദേഷ്യം വന്നു... അവസാനം ഇരിക്കാൻ പറഞ് സാർ പോയതും അവൾ വേഗം സീറ്റിലേക്കിരുന്ന് ആലിയയെ നോക്കി പല്ല് കടിച്ചു.... "എങ്ങനെയുണ്ട് സാർ...?😬" "ഇങ്ങേർക്ക് എന്റെ വീട്ടിലെ കാര്യം അറിഞ്ഞിട്ട് എന്തിനാടി..." "അത് സാറിനോട് ചോദിക്ക്... ചോദിക്കട്ടെ... സാ...."ന്നവൾ വിളിച്ച് പൂർത്തിയാക്കുന്നതിൻ മുന്നേ സാതി അവളുടെ വാ പൊത്തി...

"ന്റെ പൊന്ന് കൊച്ചേ... ഞാൻ ഒന്നും പറഞ്ഞില്ല..."ന്ന് കൈ കൂപ്പി പറഞ്ഞു കൊണ്ട് നേരേ നോക്കിയത് തങ്ങളുടെ ഓപ്പോസിറ്റ് ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന അലക്സിനെയാണ്... "ഈശ്വരാ... ഇതിന്റെ കാര്യം മറന്നു..." ഒരു ഞെട്ടലോടെ നെഞ്ചിൽ കൈ വെച്ചു കൊണ്ടവൾ ആലിയക്ക് പിറകിലേക്ക് മറഞ്ഞു നിന്നു.... ___ "ഓകെ അപ്പോ സ്റ്റുഡന്റ്സ്...പറഞ്ഞ വർക്ക്‌ ചെയ്തിട്ട് വരണം.. പിന്നെ പഠിച്ചിട്ട് ഇങ്ങോട്ട് വന്നാ മതി..ഇന്നത്തേത് കൂട്ടി ഞാൻ നാളെ ചോദിക്കും.." പോകാൻ നേരം അഫ്സൽ സാർ പറഞ്ഞതും അത് വരെ നിശബ്ദമായിരുന്ന ക്ലാസ്സിൽ എരിവ് വലിക്കുന്ന ശബ്ദം ഉയർന്നു... "എല്ലാവർക്കും പേടിയാലേ സാറേ..."ന്ന് സാതി ചോദിച്ചതും ആലിയ തലയാട്ടി... "ഇനി അടുത്ത വിഷയം ഏതാ..?" "ഇംഗ്ലീഷിന്റെ മൈൻ ബുക്ക്‌ ആണ്... പക്ഷെ അതിന് ഇത് വരെ ആരും വന്നിട്ടില്ല..." "അപ്പോ ഈ പിരീഡ് ഫ്രീ ആണല്ലേ.." "മ്മ് അതേ.... താൻ പറ തന്റെ വീട്ടുകാരെ കുറിച്ച്... അത് ഇത് വരെ പറഞ്ഞില്ലല്ലോ.." "പറയാൻ ആണേൽ ഒരുപാട് ഉണ്ടെടോ...പറയാൻ എനിക്ക് വല്യ ഇഷ്ടമൊന്നുമല്ല.. കാരണം ഞാൻ കരഞ് പോകും.."

"അതെന്താ തനിക്ക്‌ ആരും..?"ആലിയ ചോദ്യം പൂർത്തി ആക്കിയില്ല... "ഹേയ് അതൊന്നും അല്ലെടോ.. എനിക്കെല്ലാവരും ഉണ്ട്.. അച്ഛൻ അമ്മ ഏട്ടൻ...പക്ഷെ എന്നാലും.. അത് വിട് താൻ തന്റെ വീട്ടുകാരെ കുറിച്ച് പറ..." കണ്ണുകൾ നിറയും എന്ന് തോന്നിയതും അവൾ വേഗം ചിരി വരുത്തിക്കൊണ്ട് ആലിയയോട് ചോദിച്ചു... "എനിക്കോ.. എനിക്കാകെ ഉമ്മയും ഒരനിയത്തിയും മാത്രമേയുള്ളു..." "അനിയത്തി എന്ത് ചെയ്യുന്നു..?" "ഇപ്പോ ഡിഗ്രി ഫസ്റ്റ് ഇയർ..." പിന്നെയും എന്തൊക്കെയോ ചോദിക്കണം എന്നുണ്ടെങ്കിലും രണ്ട് പേരിലും മൗനം മാത്രം നിറഞ്ഞു നിന്നു... ----------- ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഗേറ്റിനരികിൽ കാത്ത് നിൽക്കുന്ന ആരവിനെ കണ്ടത്... "ആലി... എന്റെ ഏട്ടനാ അത്... ഞാൻ അപ്പോ ഏട്ടന്റെ കൂടെ പോകുവാട്ടോ.."ന്നവൾ പറഞ്ഞതും ആലിയ തലയാട്ടി... സാതി വേഗം ഗേറ്റിനരികിലേക്ക് ഓടി.

.ഗേറ്റ് കടക്കും മുമ്പ് ആരോ ആയി കൂട്ടി ഇടിച്ച് വീഴാൻ പോയതും പിന്നിൽ നിന്ന് രണ്ട് കരങ്ങൾ അവളെ താങ്ങിയിരുന്നു... നെഞ്ചിടിപ്പോടെ മുന്നോട്ട് നോക്കിയതും.. "ഈശ്വരാ.. അലക്സ്.."ന്ന് ഉള്ളം മന്ത്രിച്ചതിനോടൊപ്പം ഉള്ളിൽ ഒരു വെള്ളിടിയും വെട്ടിയിരുന്നു... "എവിടെ നോക്കിയാ മോളേ നടക്കുന്നത്.. എന്തെങ്കിലും പറ്റിയോ..?" ആരവിന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടലോടെ നേരേ നിന്നു.. "കുഴപ്പല്ല ഏട്ടാ..." "സോറി... അവൾ അറിയാതെ വന്ന് ഇടിച്ചതാട്ടോ.."ന്ന് അലക്സിയേ നോക്കി ആരവ് പറഞ്ഞതും പെട്ടെന്നവൻ ഞെട്ടി... "തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ..?" ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story