എൻകാതലീ: ഭാഗം 40

enkathalee

രചന: ANSIYA SHERY

ക്ലാസ്സിലേക്ക് തിരികെ വന്ന ആലി ഒന്നും മിണ്ടാതെ സീറ്റിൽ വന്നിരുന്നത് അനുവിനെയും സാതിയെയും സംശയത്തിലാക്കി. അവൾ ഇവിടെയൊന്നുമല്ലെന്ന് മനസ്സിലായതും സാതി അവളുടെ തോളിലൊന്ന് തട്ടി. ഒരു ഞെട്ടലോടെ ബോധത്തിലേക്ക് വന്ന ആലി അനുവിനെയും സാതിയേയും മാറി മാറി നോക്കി. "ഞാ.. ഞാനെപ്പോഴാ ക്ലാസ്സിലെത്തിയേ..?" ഒരു പകപ്പോടെ അവൾ ചോദിച്ചതും അനു അവളുടെ തലക്കിട്ട് ഒരു മേട്ടം കൊടുത്തു. "നിനക്കെന്താടീ പറ്റിയേ..?സ്റ്റാഫ് റൂമിൽ പോയി വരുന്ന വഴി ആരേലും തലക്ക് അടിച്ചോ..?" "ഒന്നുമില്ലെടാ..ഞാനൊന്ന് കിടക്കട്ടെ.. സാർ വന്നാൽ പറഞ്ഞാൽ മതി.. തല വേദനിക്കുന്നുണ്ട്.."

രണ്ട് പേരും മറുത്തെന്തെങ്കിലും ചോദിക്കും മുന്നേ സാതി ഡെസ്ക്കിൽ തല വെച്ചു കിടന്നു. അവൾക്ക് തോന്നുമ്പോൾ പറയട്ടേ എന്ന് കരുതി സാതിയും അനുവും മറുചോദ്യം ഉന്നയിച്ചില്ല. അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.! നെഞ്ചിൽ കൈ വെച്ചവൾ ഹൃദയമിടിപ്പിനെ ശാന്തമാക്കാൻ ശ്രമിച്ചു. പക്ഷെ, സാധ്യമല്ലായിരുന്നു. ദിയാന്റെ മേശയിൽ കണ്ട ആ ഫോട്ടോയെ കുറിച്ച് ഓർക്കവേ അവൾക്കുള്ളിൽ നിരവധി സംശയങ്ങൾ നിറഞ്ഞു. സാറിന്റെ ഉദ്ദേശം എന്താണ്.? ഉള്ളിലാ ചോദ്യം പല ആവർത്തി വട്ടമിട്ടു പറന്നു. **

സാതിയോടും അനുവിനോടും എല്ലാ സംശയങ്ങളും തീർന്നിട്ട് മാത്രം കാര്യം പറയാമെന്ന് ആലി തീരുമാനിച്ചു. അതിനാൽ തന്നെ അവൾ പഴയ പോലെ തന്നെ അവരോട് പെരുമാറാൻ തുടങ്ങി. ഉച്ചക്ക് ഫുഡ്‌ കഴിച്ചതിൻ ശേഷം ലൈബ്രറിയിലേക്ക് പോയ ആലിയേ കുറേ നേരമായിട്ടും കാണാഞ്ഞപ്പോൾ തിരഞ് പോയതായിരുന്നു സാതി. ഇടക്ക് വെച്ച് തന്റെ നേരെ നടന്നു വരുന്ന അലക്സിനെ കണ്ടതും ഇന്നലെ നടന്ന സംഭവങ്ങളും അതിനെ ചൊല്ലി കിട്ടിയ അടിയുമെല്ലാം ഓർക്കവേ അവൾ കവിളിൽ കൈ വെച്ച് അവനെ തുറിച്ചു നോക്കി. അവളെയൊന്ന് നെറ്റി ചുളിച്ചു നോക്കി

മറി കടന്നു പോകാൻ തുടങ്ങിയതും പെട്ടെന്ന് സാതിയവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ചുമരോട് ചേർത്തു നിർത്തിയതും ഒരു പകപ്പോടെ അലക്സ് അവളെ നോക്കി. "ഇച്ചായനെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തു." തുടരെ തുടരെ കണ്ണുകൾ ചിമ്മിയും തുറന്നും സാതി പറഞ്ഞത് കേട്ട് അലക്സിന്റെ കണ്ണുകൾ മിഴിഞ്ഞു. "ഇച്ചായാനെന്താ ഇങ്ങനെ നോക്കുന്നെ..? ഇച്ചായനോടുള്ള ഇഷ്ടം കൊണ്ടല്ലേ ഞാൻ മിസ്സ്‌ യൂ പറഞ്ഞത്.." ഇതിന് വട്ടായോ എന്ന നിലക്ക് അവൻ അവളെ നോക്കിയതും സാതിയവന്റെ ഷർട്ടിലെ പിടി ഒന്നൂടെ മുറുക്കി. "നീ..." "നീ എന്റെ പെണ്ണാണ് എന്നല്ലേ പറയാൻ വന്നത്.. ഇന്നലെ ഇച്ചായൻ പറഞ്ഞതൊക്കെ ഞാൻ കേട്ടു. ശോ.. രോമാഞ്ചം വന്നു പോയി.."

ഒരു കൈ കൊണ്ട് അവന്റെ കവിളിൽ തലോടിയവൾ ഇന്നലെ കിട്ടിയ അടിയെ ഓർത്തു കൊണ്ട് പറഞ്ഞു. "ഓഹ് അപ്പൊ തമ്പ്രാട്ടിക്കൊച്ച് അങ്ങനെ പറഞ്ഞത് കൊണ്ടാണല്ലേ ഇങ്ങനെയൊക്കെ പറഞ്ഞത്.." അവൾ പിടിച്ച കയ്യിൻ മുകളിൽ തന്റെ കൈ വെച്ച് കൊണ്ടവൻ പിരികമുയർത്തിയതും ഒന്ന് മൂളിക്കൊണ്ടവൾ അവന്റെ കയ്യിൽ നിന്ന് തന്റെ കൈ വിടുവിച്ചു. "ഹാ. പിടക്കാതെടീ.. ഇച്ചായൻ കൊച്ചിനെ മിസ്സ്‌ ചെയ്തോ എന്നറിയണ്ടേ..?" അവന്റെ മുഖഭാവം മാറിയത് കണ്ടതും സാതിയുടെ നെറ്റി ചുളിഞ്ഞു. അവളെന്തോ പറയാൻ തുനിഞ്ഞതും അതിന് മുന്നേ അവനവളുടെ അരയിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തിരുന്നു.!

അവന്റെ നെഞ്ചിൽ ഇടിച്ചു നിന്ന സാതി പകപ്പോടെ മുഖമുയർത്തി നോക്കി. അലക്സിന്റെ മുഖത്ത് വിരിഞ്ഞ പരിഹാസച്ചിരിയിൽ അവളുടെ മുഖം ചുവന്നു. "നീയെന്താടാ തെമ്മാടീ കരുതിയത്.. അങ്ങനെയൊക്കെ പറഞ്ഞത് കേട്ട് ഞാൻ നിന്നെ പ്രേമിക്കുമെന്നോ.. നിന്റെ ആ വാക്ക് കാരണം എന്റെ കരണമാ പുകഞ്ഞത്..നിനക്കെന്നോട് ഒരുപാട് ചുക്കുമില്ലെന്ന് എനിക്കും അറിയാം നിനക്കും അറിയാം.. എനിക്കും അത് പോലൊക്കെ തന്നെയാ.. പിന്നെ.. എനിക്ക് കിട്ടിയ അടിയുടെ വേദന നീയും ഒന്നറിയണ്ടേ.. അതിന് വേണ്ടിയാ ഇപ്പൊ പിടിച്ചു നിർത്തിയത്.."

അതും പറഞ് അവൻ നേരെ കരമുയർത്തിയതും അലക്സ് ആ കയ്യിൽ പിടിത്തമിട്ടു കൊണ്ട് അവളെ പുച്ഛിച്ചു നോക്കി. പെട്ടെന്ന് അവനെ ഞെട്ടിച്ചു കൊണ്ട് അവൾ അവന്റെ കവിളിൽ ആഞ്ഞു കടിച്ചതും അലക്സ് ഒരു പിടപ്പോടെ അവളെ തള്ളി മാറ്റി. "എടാ..തെമ്മാടീ.. നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാടാ ഞാൻ.." അതും പറഞ് തിരിഞ്ഞു നോക്കാതെ സാതി അവിടുന്ന് ഓടുമ്പോൾ പിറകിൽ നിന്ന് അലക്സിന്റെ അലർച്ച കേട്ടിരുന്നു. ----------- പിറ്റേന്ന് കോളേജിലെത്തിയത് മുതലേ ആലിക്ക് ഇരിപ്പ് ഉറക്കുന്നുണ്ടായിരുന്നില്ല. ഫസ്റ്റ് പിരീഡ് തന്നെ ദിയാൻ ആയത് കൊണ്ട് അവൾ അവൻ വരുന്നതും നോക്കി ഇരിക്കാൻ തുടങ്ങി. ദിയാൻ വരുന്നത് കണ്ടതും അവളുടെ ഹൃദയമിടിപ്പ് കൂടി.

എങ്കിലും അവയെ പുറമേ പ്രകടിപ്പിക്കാതെ അവളവനെ അവനറിയാതെ നിരീക്ഷിച്ചു. ക്ലാസ്സ്‌ എടുത്ത് അവൻ പോയപ്പോഴാണ് അവൾ സ്ഥല കാല ബോധത്തിലേക്ക് തിരിച്ചു വന്നത് തന്നെ.. സ്വയം തലക്കിട്ട് ഒരു കൊട്ട് കൊടുത്തു കൊണ്ട് അവൾ നോക്കിയതും തന്നെ തുറിച്ചു നോക്കുന്ന നാൽ കണ്ണുകളെ കണ്ട് പകച്ചു. "എന്തൊക്കെ ആയിരുന്നു.. എനിക്ക് പ്രണയമേ വെറുപ്പാണ്.." "മാതാ..പിതാ.. ഗുരു.. ദൈവം.. ശിവ.. ശിവ.. എന്താണ് ഞാനീ കാണുന്നത്.." സാതിയും അനുവും പറയുന്നത് കേട്ട് ഒന്ന് പകച്ചെങ്കിലും പിന്നീടവരെ തുറിച്ചു നോക്കിയവൾ മിണ്ടാതിരുന്നു. ____ ഇന്റർവെൽ സമയത്ത് മൂന്ന് പേരും കൂടെ പുറത്തൊക്കെ നടക്കുമ്പോഴാണ് ഷാദിയ മിസ്സിനോട് സംസാരിച്ചു കൊണ്ട് എതിരേ വരുന്നത് കണ്ടത്. സാതിയും അനുവും ആലിയെ നോക്കി ഇളിച്ചതും അവളുടെ കണ്ണുരുട്ടൽ കണ്ട് വാ പൊത്തി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story