എൻകാതലീ: ഭാഗം 41

enkathalee

രചന: ANSIYA SHERY

"ത്രീ മൂർത്തികൾ ഒരുമിച്ച് എങ്ങോട്ടാണ്..?" അവർക്കടുത്ത് എത്തിയതും ദിയാൻ ചോദിച്ചതും ആലി ഒഴികെ രണ്ടും അവനെ നോക്കി വെളുക്കനേ ഇളിച്ചു കാണിച്ചു.മൂന്ന് പേരെയും മാറി മാറി നോക്കിയതിന് ശേഷം ദിയാനോട്‌ പറഞ് മിസ്സ്‌ അവിടുന്ന് പോയി. "കോളേജ് ഉരുണ്ടതല്ലേ സാറേ.. ഇങ്ങനെ പോയി പോയി എവിടേക്കെങ്കിലും..😌" എന്ന് അനു പറഞ്ഞതും ദിയാൻ പിരികമുയർത്തിക്കൊണ്ട് അവനെയൊന്ന് നോക്കി. ശേഷം ആലിയെ നോക്കിയതും അവൾ ഇവിടെ ഒന്നുമല്ലെന്ന് കണ്ടവന്റെ നെറ്റി ചുളിഞ്ഞു. "ആലിയാ.." "ഹാ.. എന്താ സാർ.."അവന്റെ വിളി കേട്ടതും ഒന്ന് ഞെട്ടിയ ആലി ചോദിച്ചതും അവന്റെ നെറ്റി വീണ്ടും ചുളിഞ്ഞു. "ഇന്നലെ എടുത്ത അറ്റന്റന്റ്സിന്റെ ലിസ്റ്റ് എവിടേ..?" "അത് ഇന്നലെ തന്നെ ഞാൻ സാറിന്റെ മേശയിൽ കൊണ്ട് വെച്ചിരുന്നല്ലോ.." "ഓഹ് ഓക്കെ.. ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു.." "പറഞ്ഞ പോലെ സാറിന്നലെ എന്താ ലീവ് എടുത്തേ..?"അനു പെട്ടെന്ന് ഇടക്ക് കയറി ചോദിച്ചതും ദിയാൻ അവനെ അടിമുടിയൊന്ന് നോക്കി. "ഒരു പെണ്ണുകാണൽ ഉണ്ടായിരുന്നു.."

അത് കേട്ടതും അനുവും സാതിയും ആലിയെ നോക്കി. അവൾ ദിയാനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും സാതിയവളുടെ കാലിലൊന്ന് ചവിട്ടി. "ആഹ്..."ചിന്തയിലായിരുന്ന ആലി ഒരു ഞെട്ടലോടെ ബോധത്തിലേക്ക് വന്ന് അവരെ നോക്കി. "നിന്റെ സ്‌ക്രൂ ഇളകിപ്പോയോ ആലീ.. വന്നപ്പോ മുതലേ കാണുന്നതാ.. ഇതിന് മാത്രം നിനക്കെന്താ ചിന്തിക്കാൻ.." "ആലിയാ.. കുഴപ്പമൊന്നുമില്ലല്ലോ.." അനു പറഞ്ഞതിന്റെ പിറകെ ദിയാൻ പറഞ്ഞതും ആലി അവനെ നോക്കി ഇല്ലെന്ന് തലയാട്ടി. -------- പിന്നീടുള്ള ദിവസങ്ങളിൽ ദിയാനെ കാണുന്നത് തന്നെ ചുരുക്കമായിരുന്നു. ഇനി കണ്ടാൽ തന്നെ ഒപ്പം ആരെങ്കിലുമുണ്ടാകും. ഇത് കാരണം ആലിക്ക് അവനോട് ഒന്ന് തനിച്ചു സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എക്‌സാമിന്റെ കൂടെ ആ ടെൻഷനും കൂടെ എടുത്ത് വെക്കാൻ കഴിയാത്തത് കൊണ്ട് ആലി അവയെ ഓർക്കാതിരിക്കാൻ ശ്രമിച്ചു തുടങ്ങി. ദിവസങ്ങൾ കഴിയുന്നതിൻ അനുസരിച്ച് എക്‌സാമിനുള്ള ദിവസങ്ങളും കുറഞ്ഞു വന്നു.

അത് മൂവരിലും ടെൻഷൻ നിറച്ചെങ്കിലും തങ്ങളെക്കൊണ്ട് കഴിയുന്ന പോലെ പഠിക്കാൻ തുടങ്ങി. ** "ഉമ്മാ ഞാൻ പോയിട്ട് വരാം." അകത്തേക്ക് നോക്കി സലാം പറഞ്ഞു കൊണ്ട് ആലി ദൃതിയിൽ മുന്നോട്ട് നടന്നു. കയ്യിലെ വാച്ചിലേക്ക് ഇടയ്ക്കിടെ മിഴികൾ പായിച്ചവൾ ടെൻഷനോടെ പല തവണ നെറ്റിയിൽ കയ്യിനാൽ ഉഴിഞ്ഞു. "നേരം വൈകിയല്ലോ പടച്ചോനേ... ബസ്സ് പിടിച്ച് എത്തുമ്പോഴേക്കും എക്സാം തുടങ്ങും.." ഓർത്തു കൊണ്ട് വെപ്രാളത്തോടെ അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ആലി സ്റ്റോപ്പിൽ എത്തിയതും ബസ് വന്നതും ഒരുമിച്ചായിരുന്നു. വേഗം ബസ്സിലേക്ക് കയറി അവൾ മുകളിലെ കമ്പിയിൽ മുറുകെ പിടിച്ചു നിന്നു. കോളേജ് സ്റ്റോപ്പിൽ എത്തിയതും ദൃതിയിൽ ഇറങ്ങി അകത്തേക്ക് നടന്നു. "ആലീ.."പിറകിൽ നിന്ന് സാതിയുടെ ശബ്ദം കേട്ടതും അവൾ ആശ്വാസത്തോടെ തിരിഞ്ഞു നോക്കി. "നിന്നെ ഇനി തപ്പി നടക്കണ്ടേ എന്ന് ഞാൻ ആലോചിച്ചേയുള്ളൂ.." "ഉം.. വാ... ക്ലാസ്സ്‌ നോക്കണ്ടേ ഇനി.." രണ്ട് പേരും നടന്ന് എക്സാം ക്ലാസ്സ്‌ അന്വേഷിച്ചു നടന്നു. അവസാനം തങ്ങളുടെ രജിസ്റ്റർ നമ്പർ എഴുതിയ ക്ലാസ് കണ്ടതും പരസ്പരം നോക്കി. "നമ്മൾ രണ്ടും വേറെ ആണല്ലോടീ..അനുവും വേറെയായിരിക്കും. ഇതിലെങ്ങും അവന്റെ കാണാൻ ഇല്ല.."

രണ്ട് രണ്ട് ക്ലാസ്സിൽ ആയത് കൊണ്ട് തന്നെ മിസ്സ്‌ വന്നതിന് ശേഷമാണ് രണ്ടാളും ക്ലാസ്സിലേക്ക് കയറിയത്. എക്സാം കഴിഞ്ഞതും പുറത്തേക്ക് ഇറങ്ങിയ അവർ അവിടെ നിൽക്കുന്ന അനുവിനെ കണ്ട് അടുത്തേക്ക് ചെന്നു. "നീ ഏത് ക്ലാസ്സിൽ ആയിരുന്നെടാ..?" "തേർഡ് bba.." "എക്സാം എങ്ങനെ ഉണ്ടായിരുന്നു..?"ആലി ചോദിച്ചതും അവൻ മൂക്ക് വലിച്ചു കൊണ്ട് കരയാൻ തുടങ്ങി. "പൊട്ടി മക്കളെ.. പൊട്ടി.. സപ്ലി ഉറപ്പായി.. നിങ്ങൾ പിന്നെ പഠിപ്പികളല്ലേ.." "ആഹ്ടാ.. ഞാൻ പെറ്റ് വീണതേ പുസ്തകത്തിലാ..😬" ആലി പല്ല് കടിച്ചു കൊണ്ട് പറഞ്ഞതും അനു ഇളിച്ചു കാണിച്ചു. "ഇനിയിപ്പോ നിന്ന് മോങ്ങിയിട്ട് കാര്യമൊന്നുമില്ല. എക്സാം കഴിഞ്ഞു. വരുന്നിടത്ത് കാണാം." "അത് ശെരിയാ.."സാതി പറഞ്ഞതിനെ അനുകൂലിച്ച് അവൻ പറഞ്ഞതും സാതിയും ആലിയും അവനെ അടിമുടിയൊന്ന് നോക്കി പിരികമുയർത്തി. ------- അവസാന എക്സാം കഴിഞ്ഞ് ഇറങ്ങുമ്പോൾ എല്ലാവരിലും ആശ്വാസം നിറഞ്ഞിരുന്നു. ഇനിയിപ്പോ കുറച്ചു നാളത്തേക്ക് സമാധാനം. "നമുക്കപ്പോ പോയാലോ..?"

ഗേറ്റിനരികിലേക്ക് നടക്കവേ അനു ചോദിച്ചതും രണ്ടാളും തലയാട്ടി. കോളേജിൽ നിന്നിറങ്ങി കുറച്ച് അപ്പുറത്തുള്ള കഫേയിലേക്കാണ് മൂന്ന് പേരും ചെന്നത്. ഒരു ടേബിളിൻ അടുത്തുള്ള സോഫയിൽ ചെന്നിരുന്നു കൊണ്ട് ടേബിളിൽ വെച്ച മെനുവെടുത്ത് അനു തുറന്നു നോക്കി. "ചിക്കൻ ബർഗർ.. ചിക്കൻ സാൻഡ്വിച്ച് കാപ്പുച്ചിനോ..... നിനക്ക് ഏതാ വേണ്ടത് ആലീ..?" ലിസ്റ്റിൽ കണ്ട ഓരോ പേര് പറഞ്ഞതിന് ശേഷം അവസാനം അനു ചോദിച്ചതും ആലിയവനെയൊന്ന് നോക്കി. "നീ പൈസ കൊടുക്കുമെങ്കിൽ എല്ലാം ഞാൻ എടുക്കാം..😁" "അയ്യടി മനമേ.. ആ പൂതി അങ്ങ് എട്ടായി മടക്കി പോക്കറ്റിൽ ഇട്ടാൽ മതി.. ഇതേ അനുവാ.. അനുവാ.." എന്ന് പറഞ്ഞവൻ പുച്ഛിച്ചതും തിരിച്ച് പുച്ഛിച്ചു കൊണ്ട് ആലി മുഖം തിരിച്ചു. "ഹായ് അനുരാഗ്..." പെട്ടെന്ന് തോളിലൊരു കരം പതിഞ്ഞതും അനു ഞെട്ടി...!.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story