എൻകാതലീ: ഭാഗം 42

enkathalee

രചന: ANSIYA SHERY

"ആഹാ.. സാറായിരുന്നോ. സാറെന്താ ഇവിടെ?" ഞെട്ടൽ വിട്ടു മാറിയതും അനു ഇളിച്ചു കൊണ്ട് ചോദിച്ചു. "അതെന്താ എനിക്കിവിടെ വരാൻ പാടില്ലേ..?"തിരിച്ച് ദിയാൻ മറു ചോദ്യം ഉന്നയിച്ചതും അനു തലയിൽ ചൊറിഞ്ഞു കൊണ്ട് സോറി പറഞ്ഞു. "നിങ്ങളുടെ കൂടെ ഇരിക്കുന്നതിൽ വിരോധമുണ്ടോ..?" ആലിയെ നോക്കിയാണ് അവനത് ചോദിച്ചത്. "എന്ത് വിരോധം.. സാർ ഇരുന്നോളു.." സാതി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവർക്ക് എതിർ വശത്തുള്ള സോഫയിൽ ഇരുന്നു. "സാർ തനിച്ചേയുള്ളൂ..?" "ഉം.. എക്സാം എല്ലാം എങ്ങനെ ഉണ്ടായിരുന്നു.." "കുഴപ്പമില്ലായിരുന്നു.." ആലി മാത്രം മറുപടി പറയാഞ്ഞത് കണ്ട് അവൻ അവളെ നോക്കി. "ആലിയാ.." "ആഹ് സാർ..." "എക്സാം എങ്ങനെ ഉണ്ടായിരുന്നു..?" "നന്നായിരുന്നു സാർ.." അപ്പോഴേക്കും ഓർഡർ ചോദിക്കാൻ ആൾ വന്നതും അവരുടെ സംസാരത്തിൻ സ്റ്റോപ്പ് ഇട്ടു. "ഒരു ചിക്കൻ ബർഗറും strawberry ജ്യൂസും.. സാതി നിനക്കെന്താ വേണ്ടത്..?" അനു ചോദിച്ചതും അവൾ തന്നെ മതിയെന്ന് പറഞ്ഞു. "സാറിനോ?"

"എനിക്കും അത് മതി.." "ആലീ.. നിനക്കോ..?" "എനിക്കൊരു ചോക്ലേറ്റ് ഐസ്ക്രീം മാത്രം മതി.." "വേറൊന്നും വേണ്ടേ..?" ഇടക്ക് കയറി ദിയാൻ ചോദിച്ചതും അവൾ വേണ്ടെന്ന് തലയാട്ടി. അവർക്കിടയിൽ മൗനം നിറഞ്ഞു.ആ മൗനത്തെ വെടിഞ്ഞു കൊണ്ട് ദിയാൻ സംസാരിച്ചു തുടങ്ങി. "നിങ്ങൾ മൂന്ന് പേരുമെന്താ ഒന്നും സംസാരിക്കാത്തത്..? ഞാനുള്ളത് കൊണ്ടാണോ..?" "ഹേയ് അല്ല സാർ.."ചാടിക്കയറി സാതി പറഞ്ഞു. "Ok.. Say something.." അതും പറഞ്ഞവൻ കയ്യിലിരുന്ന ഫോൺ ടേബിളിലേക്ക് വെച്ച് കൈ കെട്ടി അവരെ നോക്കി. "സാറിൻ സുഖമല്ലേ..?😁" അനു പെട്ടെന്ന് ചോദിച്ചതും ആലിയവനെയൊന്ന് കണ്ണുരുട്ടി നോക്കി. ദിയാൻ ചിരിച്ചു കൊണ്ട് അവനെ നോക്കി പറയാൻ തുടങ്ങി. "സുഖം..നിങ്ങൾ പേടിക്കുകയൊന്നും വേണ്ട.. ക്ലാസ്സിൽ ഞാൻ സ്ട്രിക്റ്റ് ആയിരിക്കും. പക്ഷെ, പുറത്ത് നിങ്ങൾക്കെന്നോട് ഒരു സുഹൃത്തിനെ പോലെ കൂട്ട് കൂടാം.." "അതെന്താ സാർ.. ക്ലാസ്സിലും സുഹൃത്തായി ഇരുന്നു കൂടെ..?" അനുവിന്റെ ചോദ്യം കേട്ട് സാതിയും ആലിയും തലക്ക് കൈ കൊടുത്തു. ഇവൻ മേടിച്ചിട്ടേ അടങ്ങൂ..! "

ക്ലാസ്സിലും ഞാൻ അങ്ങനെ തന്നെയായാൽ പിന്നെ എല്ലാ എണ്ണവും സപ്ലി അടിച്ച് വീട്ടിൽ ഇരിക്കത്തേ ഉള്ളു.." ഇത്തിരി ഗൗരവം അവന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു. അപ്പോഴേക്കും ഓർഡർ ചെയ്ത ഫുഡ്‌ വന്നിരുന്നു. പിന്നെ ഒരു സംസാരത്തിൻ നിൽക്കാതെ നാൽ പേരും കഴിക്കാൻ തുടങ്ങി. --------- "ചേട്ടാ... ഒരു ഡയറി മിൽക്ക്.." ബില്ല് കൊടുക്കാൻ വേണ്ടി ചെന്നതും അകത്തേക്ക് നോക്കി ആലി വിളിച്ചു പറഞ്ഞത് കേട്ട് ദിയാൻ അവളെയൊന്ന് നോക്കി. "ചോക്ലേറ്റ് എന്ന് പറഞ്ഞാൽ ജീവനാ അവളുടെ.. സാർ അത് കാര്യമാക്കണ്ട.." സാതിയവനോട് പറഞ്ഞതും ദിയാൻ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു. ശേഷം ആലിയെ നോക്കി. ഡയറി മിൽക്ക് വാങ്ങി തിരിഞ്ഞ ആലി തന്നെ നോക്കി നിൽക്കുന്ന ദിയാനെ കണ്ടതും ഒന്ന് പരുങ്ങി. പിന്നെ മെല്ലെ വലിഞ് അനുവിന്റെ അടുത്ത് ചെന്ന് നിന്നു. "പൈസ ഞാൻ കൊടുത്തോളാം.." ബാഗിൽ നിന്ന് പണമെടുക്കാൻ തുനിഞ്ഞ സാതിയെ തടഞ്ഞു കൊണ്ട് ദിയാൻ പറഞ്ഞതും മൂവരും അവനെ നോക്കി. "അത് വേണ്ട സാർ..ഞങ്ങൾ കൊടുത്തോളാം.."

"വേണ്ടടോ.. ഞാൻ കൊടുക്കാം.." അനു ബില്ല് അവൻ നേരെ നീട്ടിയതും അത് വാങ്ങുന്നതിൻ മുന്നേ പെട്ടെന്ന് ആലിയതിൽ പിടി മുറുക്കി. "സാർ ഞങ്ങളുടെ അടുത്തേക്ക് വന്നതല്ലേ.. അപ്പൊ ഞങ്ങൾക്ക് വന്ന ഒരു ഗസ്റ്റിനെ പോലെയാണ്.. അപ്പൊ പൈസ ഞങ്ങൾ കൊടുത്തോളാം.." അവനെന്തെങ്കിലും പറയുന്നതിന് മുന്നേ സാതിയുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയവൾ ബില്ലും പൈസയും കൊടുത്തിരുന്നു. *** ദിവസങ്ങൾ വീണ്ടും കടന്നു പോയി. എക്സാം കഴിഞ്ഞതോടെ ക്ലാസുകളെല്ലാം വീണ്ടും പഴയ പോലെ തന്നെയായി. ദിയാനോട് സംസാരിക്കാൻ പല തവണ ആലി ശ്രമിച്ചെങ്കിലും അവൾക്കതിനൊത്ത സാഹചര്യം ലഭിച്ചില്ല.

കുറച്ചു ദിവസമായി ത്രീമൂർത്തികൾ ഭയങ്കര പ്ലാനിലാണ്. ഏത് നേരവും മറ്റെന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരിക്കുന്ന അവരെ ദിയാനും അലക്സും പലപ്പോഴും ശ്രദ്ധിച്ചിരുന്നു.പക്ഷെ, ഒന്നും ചോദിച്ചിരുന്നില്ല. പതിവ് പോലെ ക്ലാസ്സിൽ ഇരുന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദിയാൻ കയറി വന്നത്. അവനെ കണ്ടതും എല്ലാവരും അവരവരുടെ സീറ്റിലേക്ക് ചെന്നിരുന്നു. കയ്യിലിരുന്ന ബുക്ക്‌ ടേബിളിലേക്ക് വെച്ചതിൻ ശേഷം അവൻ ചുറ്റുമൊന്ന് നോക്കി. ശേഷം കൈ കെട്ടി നിന്നു. "ഇന്ന് ഞാൻ ക്ലാസ്സ്‌ എടുക്കുന്നില്ല.." കേട്ടതും എല്ലാവരുടെ മുഖവും വിടർന്നു..!....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story